💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 12

രചന: പ്രഭി

അനുവിനെ ചെക് അപ്പ്‌ന്  കയറ്റിയിട്ട് കുറെ ആയല്ലോ.. ഇത്രേം നേരം ഇത് എന്തോ ചെയ്യുവാ.. 

"അനുവിന്റെ ഹുസ്ബൻഡ് ആരാ.. "

സിസ്റ്റർ വന്നു വിളിച്ചപ്പോ ഞാൻ അകത്തേക്ക് ചെന്നു.. ഡോക്ടർ ഉണ്ട് അനുവിനെ കാണുന്നില്ല.. 

"നീ അവിടെ ഇരിക്കടാ.. അവൾ ഇപ്പൊ വരും.. "

"ആഹ് "

ഞാൻ ചെയർ ഇൽ ഇരുന്നപ്പോ അനു അങ്ങോട്ട് വന്നു. എന്റെ അടുത്ത് ആയി വന്നിരുന്നു.. എന്നേ നോക്കി ഒന്ന് ചിരിച്ചിട്ട് എന്റെ കൈയിൽ കൈ കോർത്തു വച്ചു... 

"അപ്പൊ സഞ്ജു.. She ഈസ്‌ ഓക്കേ.. വേറെ കുഴപ്പം ഒന്നും ഇല്ല.. ഇനി അടുത്ത ചെക്ക് അപ്പ്‌ന് കാണാം.. പിന്നെ നന്നായി ശ്രദ്ധിക്കണം ഭാര്യയെ.. അധികം സ്‌ട്രെയിൻ ഉള്ള ജോലി ഒന്നും ചെയ്യണ്ട.. ഒത്തിരി ട്രാവൽ ചെയ്യരുത്.. ഫുഡ് ഒക്കെ ടൈംന് കഴിക്കാൻ ശ്രദ്ധിക്കണം.. ഒരു മോർണിംഗ് വാക് ഒക്കെ നല്ലത് ആണ്.. "

"അല്ലാടി ഡോക്ടറെ മരുന്ന് ഒന്നും ഇല്ലേ.. "

"എന്തായാലും മരുന്ന് കഴിക്കാൻ മാത്രം കുഴപ്പം ഒന്നും ഇപ്പൊ നിന്റെ ഭാര്യക്ക് ഇല്ല."

"ഓക്കേ ഡി.. എന്നാ ഇറങ്ങട്ടെ.. "

അഭിനയക്ക് കൈ കൊടുത്തു തിരിഞ്ഞു നോക്കുമ്പോ അനു പുറത്തേക് ഇറങ്ങിയിരുന്നു.. 

"അനു നിക്ക്.."

എത്ര വിളിച്ചിട്ടും പെണ്ണ് നോക്കുന്നില്ല.. വേഗം നടന്നു അടുത്ത് എത്തി.. മുഖം ഒരു കൊട്ട ആക്കി വച്ചിട്ട് ഉണ്ട്.. 

"എന്താടി വിളിച്ചിട്ട് നോക്കാതെ.. "

"ഒന്നുവില്ല.. "

"എന്താ മുഖം ഒരു കുന്ന്.. നിന്നെ കടന്നൽ കുത്തിയോ.. "

എന്തൊക്കെ പറഞ്ഞിട്ടും പെണ്ണിന് ഒരു കുലുക്കം ഇല്ല.. വീട്ടിലെക്ക് പോകും വഴി ഒന്ന് മിണ്ടിയത് കൂടി ഇല്ല.. സീറ്റിൽ ചാരി കണ്ണ് അടച്ചു ഇരുന്നു... 

ഞാൻ വിളിക്കാനും പോയില്ല.. ഇങ്ങനെ മോന്ത കയറ്റി വയ്ക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... 

അനുവിനെ വീട്ടിൽ ഇറക്കിയിട്ട് ഒന്നും മിണ്ടാതെ ഞാൻ വണ്ടി എടുത്തു.. തിരിഞ്ഞു കൂടി നോക്കാതെ അവൾ അകത്തേക്ക് പോയി... കോപ്പ് വാശി അവൾക് മാത്രം അല്ല.. കാണിച്ചു തരാം പെണ്ണെ ഞാൻ എന്റെ വാശി... 

💠💠💠💠

ദുഷ്ടൻ ഒന്ന് ഇറങ്ങാ പോലും ചെയ്യാതെ പോയിരിക്കുന്നു.. ഹും... 

ഞാൻ ചെല്ലുമ്പോൾ അച്ഛനും അമ്മയും അവിടെ ഉണ്ട്.. ഹോസ്പിറ്റലിൽ പോയ വിശേഷം ഒക്കെ പറഞ്ഞു.. 

ഇത്ര നേരം ആയിട്ട് സഞ്ജു ഒന്ന് വരുകയോ വിളിക്കുകയോ ചെയ്തില്ല.. ഞാനും വിളിക്കില്ല.. അനുവിനും ഉണ്ട് വാശി 

അച്ഛനും അമ്മയും ആണേൽ ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല.. അനങ്ങാൻ പോലും സമ്മതിക്കുന്നില്ല... 

പിന്നെ ബോർ അടി മാറിയത് അമൽ ഉം അഞ്ചുവും വന്നപ്പോ ആണ്.. ഞങ്ങൾ കുറച്ച് നേരം അവിടെ ഇരുന്നു വർത്താനം ഒക്കെ പറഞ്ഞു.. 

എന്റെ കണ്ണ് എപ്പഴും പുറത്തേക്ക് ആണ്.. എന്താ കണ്ണാ ഇവൻ വരാത്തത്.. 

കുറെ നേരം നോക്കി ഇരിന്നു. കാണാതെ ആയപ്പോ ഞാൻ പോയി കിടന്നു.. ഒന്നും കഴിക്കാൻ തോന്നിയില്ല.. അമ്മ തന്ന ഒരു ഗ്ലാസ്‌ പാൽ മാത്രം കുടിച്ചു.. ഇല്ലേൽ വാവക് വിശക്കും.. സഞ്ജുവിനോട് ഉള്ള വാശി എന്തിനാ എന്റെ വാവയോട് കാണിക്കുന്നത്... 

💠💠💠💠

ഞാൻ ചെല്ലുമ്പോ അനു ഒഴിച് ബാക്കി എല്ലാരും ഉണ്ട്.. 

പ്രതീക്ഷിച്ചത് പോലെ തന്നെ ആളു മുറിയിൽ ഉണ്ട്.. ഞാൻ വന്നത് അറിഞ്ഞിട്ടും നോക്കാതെ കിടക്കുന്നത് കണ്ടിട്ട് എനിക്ക് അങ്ങോട്ട് അരിച്ചു കയറി.. 

ഡ്രസ്സ്‌ മാറി ഞാനും പോയി കിടന്നു.. എന്തോ അവൾ ഇങ്ങനെ മിണ്ടാതെ തിരിഞ്ഞു കിടന്നിട്ട് ഒരു വിഷമം.. പതിയെ അവളോട് ചേർന്ന് കിടന്നു.. കൈ എടുത്ത് വയറിൽ വച്ചു... 

"അനു.. "

.
.
.
"ഡി മിണ്ടാതെ നിൽക്കല്ലേ.. എനിക്ക് ദേഷ്യം വരുന്നുണ്ട് അനു.. "

"എനിക്കും.. "

"ഹോസ്പിറ്റലിൽ നിന്നു ഇറങ്ങിയപ്പോ തുടങ്ങിയത് ആണ് നീ... എന്താ നിന്റെ പ്രശ്നം... പറ.. "

"എനിക്ക് ഇഷ്ടം അല്ല.. "

"എന്ത്.. " എന്ന് ഞാൻ ചോദിച്ചതും പെണ്ണ് എന്റെ അടുത്തേക്ക് തിരിഞ്ഞു കിടന്നു.. 

"നീ വേറെ ആരോടും അടുത്ത് മിണ്ടുന്നതു.. "

"ഞാൻ ആരോടാ അങ്ങനെ മിണ്ടിയത്. "

"ഓ... എടാ പോടാ വിളിക്കുന്നു.. കൈ കൊടുക്കുന്നു.. എന്താ ചിരിയും കളിയും.. ഹും.. "

"അപ്പൊ അതാണ് കാര്യം.. നീ ഇത്രക് കുശുമ്പി ആണോ അനു... "

"അതെ നിന്റെ കാര്യത്തിൽ ഞാൻ posessive ആണ്.. "

"അത് അഭിയുടെ സിസ്റ്റർ ആണ് അഭിനയ.. കുഞ്ഞുനാൾ തൊട്ട് അറിയുന്നത് ആണ്.. എനിക്ക് അഞ്ചുവിനെ പോലെ ആണ്... "

"മ്മ്മ്.. "

"എന്താടി.. ഈ ചെറിയ കാര്യം പറഞ്ഞു എത്ര നേരം കളഞ്ഞു നീ... "

"നേരം കളഞ്ഞോ.. ഞാനോ... എപ്പോ.. "

"പ്രേമിക്കാൻ ഉള്ള സമയം.. മനസ്സിലായോ ഉണ്ട കണ്ണി.. "

അനു ഒന്നുടെ ചേർന്ന് കിടന്നു.. എന്റെ നെഞ്ചിൽ തല വച്ച് എന്നേ വട്ടം കെട്ടിപിടിച്ചു.. 

"സോറി sanjootta.. എനിക്ക് നീ അധികം ആരോടും അടുത്ത് ഇടപെടുന്നതു ഇഷ്ടം അല്ലടാ... അതാ ഞാൻ.. "

"സാരില്ല പോട്ടേ.. എന്റെ കൊച്ചു എന്തെങ്കിലും കഴിച്ചോ.. "

"പാൽ kudichu.. അത് മതി എനിക്ക്.. "

"മ്മ്മ്.. അനു ഞാൻ എന്റെ വാവയ്ക്ക് ഒരു ഉമ്മ കൊടുത്തോട്ടെ.. "

അവൾ തല ആട്ടി കാണിച്ചപ്പോൾ ഞാൻ എഴുനേറ്റു ഇരുന്നു. ചുരിദാറിന്റെ ടോപ് അൽപ്പം ഉയർത്തി ആ വയറിൽ ഞാൻ ഒന്ന് ചുംബിച്ചു.. 

ഞാൻ നോക്കുമ്പോ പെണ്ണ് എന്നേ നോക്കി ചിരിക്കുന്നു.. 

അവളുടെ രണ്ടു കണ്ണിലും ഉമ്മ കൊടുത്തു.. കണ്ണിൽ ഉമ്മ വയ്ക്കുന്നത് ആണ് പെണ്ണിന് ഏറ്റവും ഇഷ്ട്ടം.. പതിയെ ആ താമര ചുണ്ടിൽ എന്റെ ചുണ്ടും ഞാൻ ചേർത്ത് വച്ചു.... 

"ഇനി പിണങ്ങല്ലേ ട്ടോ പെണ്ണെ.. "

"ഇല്ല.. "

അവളെ ചേർത്ത് പിടിച്ചു ഞങൾ ഒന്നിച്ചു ഉള്ള ഒരുപാട് നിമിഷം സ്വപ്നം കണ്ടു പതിയെ ഉറക്കത്തിലേക്ക് വീണു... 

💠💠💠💠

 രാവിലെ സഞ്ജു വിളിച്ചപ്പോ ആണ് ഞാൻ എഴുന്നേറ്റത്.. സമയം നോക്കിയപ്പോ, 5 മണി.. 

"നീ എന്ത് നോക്കി ഇരിക്കുവാ അനു.. വേഗം റെഡി ആയി വാ... "

"എവിടെക്ക്.. "

"മോർണിംഗ് വാക് ന്.. "

ഇനി വല്ലതും പറഞ്ഞ അവൻ എന്നേ തൂക്കി എടുത്ത് കൊണ്ട് പോവും അത് കൊണ്ട് വേഗം പോയി റെഡി ആയി.. 

അവന്റെ കൈ പിടിച്ചു ഞാൻ നടന്നു... തിരിച്ചു വരുമ്പോ സഞ്ജുവിന്റെ ഫോൺ അടിച്ചു.. 

സംസാരിച്ചു തുടങ്ങിയപ്പോ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു.. പെട്ടെന്ന് അത് മാറി അവൻ കൂൾ ആയി സംസാരിച്ചു.. ഇപ്പൊ ചിരിക്കുന്നും ഉണ്ട്.. ഇവന് എന്താ കണ്ണാ വട്ട് ആയോ... 

ഇത് ഓർത്ത് നടന്നതും ഞാൻ ഒരു കല്ലിൽ തട്ടി.. വീഴാൻ പോയതും സഞ്ജു എന്നേ പിടിച്ചു... 

"എവിടെ നോക്കിയ അനു നടക്കുന്നതു.. "

"ഞാൻ ഫോൺ വന്നപ്പോ... അത് നോക്കി.. "

"അത് നോക്കാൻ നിന്റെ മറ്റവൻ അല്ലല്ലോ വിളിച്ചത്... ഒരു ശ്രദ്ധ ഇല്ല.. നീ ഒറ്റക് അല്ലെന്നു ഓർത്തോ.. കുട്ടി കളി ഇനി എങ്കിലും നിർത്തു... "

"ആരാ സഞ്ജു വിളിച്ചേ.. "

ശേ വേണ്ടാരുന്നു.. ആകാംഷ കൊണ്ട് ചോദിച്ചത് ആണ്... ഇവൻ ഇപ്പൊ തിന്നുമോ... എന്റെ കണ്ണാ... 

"നിന്റെ കുഞ്ഞമ്മടെ മോൻ...."

അതും പറഞ്ഞു അവൻ ഒറ്റ പോക്കാ... എന്നേ ഒറ്റക് ആക്കി... അവന്റെ ഒപ്പം എത്താൻ നടന്നത് ആണ്.. പെട്ടന്ന് കാൽ കുളത്തി പിടിച്ചു... 

"സഞ്ജു.. "..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story