💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 13

ennum ennum ninakkay

രചന: പ്രഭി

ഒരു വാശിക്ക് അങ്ങ് നടന്നത് ആണ്.. വിളി ഒന്നും കേൾക്കാഞ്ഞത് കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി.. കാലും താങ്ങി പിടിച്ചു നിൽക്കുന്നുണ്ട്.... 

"എന്താ അനു.. എന്ത് പറ്റി... "

"കാൽ കുളത്തി പിടിച്ചു സഞ്ജു.. "

പിന്നെ എന്റെ കൈ പിടിച്ചു ആണ് നടന്നത് പെണ്ണ്... പാവം തോന്നി അത് കണ്ടപ്പോ... വഴക്ക് ഇട്ട് പോവണ്ടായിരുന്നു..ഇത് ഒക്കെ ആലോചിച്ചു നടക്കുമ്പോ അവൾ എന്നേ തന്നെ നോക്കി നടക്കുവാ... ഞാൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചപ്പോൾ പെണ്ണ് ഒന്ന് ചിരിച്ചു... ഒരു പ്രത്യേക ഭംഗി ആണ് ഇവളുടെ ചിരി കാണാൻ... 

വീട് എത്തിയതും എന്റെ കൈ വിട്ട് അവൾ ഒറ്റ നടത്തം.. 

"ഡി നിന്റെ കാൽ ഇപ്പൊ ശെരിയായോ.. "

"അത് നിന്നെ പറ്റിക്കാൻ കാണിച്ചത് അല്ലേ.. എന്നേ തനിച് ആക്കി പോയതിനു ഒരു പണി തന്നത് അല്ലേ... "

"ഡി.. "

ഞാൻ അടിക്കാൻ കൈ ഓങ്ങിയതും അവൾ ഒറ്റ ഓട്ടം.. 

"എന്താടാ ഇങ്ങനെ ഓടിക്കുന്നത് അതിനെ.. "

"ഞാൻ അല്ല.. ദേ ഇവൾ ആണ് ഓരോന്ന് ഒപ്പിക്കുന്നതു.. "

"മതി മതി... വന്ന് വല്ലതും കഴിക്കു രണ്ടും.."

അമ്മ വന്നത് കൊണ്ട് കുരിപ്പ് രക്ഷപെട്ടു.. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും ഇതും പറഞ്ഞു അവൾ എന്നേ കളിയാക്കി കൊണ്ട് ഇരിക്കുവാരുന്നു... 

💠💠💠💠💠

കളിയാക്കിയതിനു ഇപ്പൊ കിട്ടും കണ്ണാ സഞ്ജുവിന്റെ കൈയിൽ നിന്നു... ഞാൻ ചെല്ലുമ്പോൾ അവൻ എവിടെയോ പോവാൻ റെഡി ആവുന്നുണ്ട് 

"ഇന്ന് ഓഫീസിൽ പോവുന്നില്ല എന്ന് പറഞ്ഞിട്ട്... ഇത് എവിടെ പോകുവാ നീ.. "

"ഞാൻ അല്ല നമ്മൾ... ഞാൻ താഴെ ഉണ്ടാവും.. എന്റെ മോള് പെട്ടെന്ന് റെഡി ആയിട്ട് വാ.. "

എന്നതാ എന്താ എന്ന് ഒന്നും പറയാതെ അവൻ അങ്ങ് പോയി.. 

ഞാൻ റെഡി ആയി അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞിട്ട് ഇറങ്ങി... പോവും വഴി ഒരുപാട് ചോദിച്ചു എങ്ങോട്ടാ എന്താ എന്ന് ഒക്കെ.. ഒന്നും വിട്ടു പറയുന്നില്ല... ഇടക്ക് വണ്ടി നിർത്തി എന്തൊക്കെയോ വാങ്ങി... 

"ഇതൊക്കെ ആർക്കാ sanjootta.. "

"നമ്മൾ ഒരു രോഗിയെ കാണാൻ പോകുവാ... അതാ.. "

കുറെ കഴിഞ്ഞു വണ്ടി ചെന്ന് നിന്നത് ഒരു ഇരു നില വീടിനു മുന്നിൽ ആണ്.. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടം ആയി.. മുറ്റം നിറയെ പല നിറത്തിൽ ഉള്ള പൂക്കൾ ആണ്.. 

അനങ്ങാതെ നിൽക്കുന്നത് കണ്ടിട്ട് ആവും സഞ്ജു എന്റെ കൈ പിടിച്ചു നടന്നത്.. 

അവിടെ ഞങ്ങളെ നോക്കി രണ്ട് പേര് നിൽക്കുന്നതു കണ്ടു... 

കണ്ണാ ഇത് അന്ന് ഹോസ്പിറ്റലിൽ വച്ച് കണ്ട അച്ഛനും അമ്മയും അല്ലേ.. കണ്ണാ ഇവൻ എന്തിനാ എന്നേ ഇങ്ങോട്ട് കൊണ്ട് വന്നത്... ഓരോന്ന് ആലോചിച്ചു നടന്നപ്പോ അവർ എന്റെ അടുത്തേക് വന്നു... 

"സുഗാണോ മോൾക്.. "

"അതെ ആന്റി.. "

"ഇവിടെ നിങ്ങളെ കാണാൻ ഒരാൾ കുറെ നാളായി നോക്കി ഇരിക്കുന്നു.. വാ രണ്ടാളും.. "

അവരുടെ സ്നേഹം കണ്ടപ്പോ എനിക്ക് richard നോട്‌ ഒന്നു കൂടി ദേഷ്യം വന്നു... ഇത്രേം നല്ല കുടുംബത്തിൽ ജനിച്ചിട്ടു അവൻ എന്താ കണ്ണാ തല തിരിഞ്ഞു പോയത്.   

അകത്തു അന്ന് ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് പോയ കുട്ടി ഉണ്ടായിരുന്നു.. ആകെ മൊത്തം ഷീണിച്ചു ഒരു കോലം.. 

"എത്ര നാളായി ചേച്ചി നിങ്ങളെ കാണണം എന്ന് ഇവിടെ പറയാൻ തുടങ്ങിയിട്ട്.. ഈ അടുത്ത് ആണ് ഇച്ചായന് നിങ്ങളുടെ നമ്പർ കിട്ടിയത്... എന്തായാലും വന്നല്ലോ സന്തോഷം... ഇല്ലേൽ അങ്ങോട്ട് വന്ന് കാണാൻ ഇരിക്കുവാരുന്നു.. "

ഒരുപാട് നേരം എന്നോട് അവര് സംസാരിച്ചു... Richard ഇന്റെ സിസ്റ്റർ ആണേലും പാവo ആണ് കൊച്ചു... പേര് നാൻസി... നാച്ചു എന്ന് വിളിക്കും.. 

അവരോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം നാച്ചു എന്നോട് ഒരു കാര്യം പറഞ്ഞു... 

"മാപ്പ് കൊണ്ട് ചേച്ചിക്ക് ഉണ്ടായ സങ്കടം മാറില്ല എന്ന് അറിയാം.. എന്റെ ഇച്ചായൻ പാവം ആണ് . അവന്റെ കൂട്ടു കേട്ട് ആണ് ഇച്ചായനെ ചീത്ത ആക്കിയത്.. ചേച്ചിയോട് അന്ന് ചെയ്തത് ഒക്കെ പറഞ്ഞു കുറെ കരഞ്ഞു... അതോണ്ട് ആവും എനിക്ക് ഇങ്ങനെ..പൊറുക്കണം ചേച്ചി എന്റെ ഇച്ചായന്റെ അടുത്ത്.. മാപ്പ്... . " വാക്കുകൾ മുഴുവൻ ആക്കും മുന്നേ അവൾ കരഞ്ഞു.. ആ അച്ഛനും അമ്മയും കരയുന്നത് കണ്ടപ്പോ എനിക്ക് സങ്കടം ആയി.. ഇനിയും വരാം എന്ന് ഒക്കെ പറഞ്ഞു ഞങ്ങൾ ഇറങ്ങി.... 

💠💠💠💠💠

തിരികെ കാറിൽ കയറിയപ്പോ അനു scilent ആയിരുന്നു... കുറെ നേരം പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടു.. 

"സഞ്ജു... ഇന്ന് രാവിലേ ആരാ വിളിച്ചത്.."

"richard.. "

"മ്മ്മ്.. ആ കുട്ടിക്ക് അന്ന് എന്താ പറ്റിയത്."

"richard ന്  പിറന്നാൾ സർപ്രൈസ് കൊടുക്കാൻ ആരോടും പറയാതെ വന്നത് ആണ്.  പക്ഷെ പ്രതീക്ഷിചതിലും വൈകി.. രാത്രി ഒക്കെ ഒരു പെണ്ണിനെ കണ്ട വെറുതെ വിടുവോ.. ഏതോ ഞരമ്പ് രോഗികൾ അതിനെ പിച്ചി ചീന്തും മുന്നേ നമ്മൾ ആ വഴി പോയത്.. ആ ഷോക്ക് അവളെ വിട്ട് മാറിയിട്ടില്ല അനു... "

ഒന്നും മിണ്ടാതെ അവൾ സീറ്റിൽ ചാരി ഇരുന്നു.. കൈയ് പതിയെ വയറിൽ ചേർത്ത് വയ്ക്കുന്നതു കണ്ടു... 

"നിനക്ക് richard നോട്‌ ദേഷ്യം ഇല്ലേ.. "

"ഉണ്ട്.. പക്ഷെ കൊടുക്കാൻ ഉള്ളത് അന്ന് കൊടുത്തു ഞാൻ.. അവനോട് ഉള്ള ദേഷ്യം ആ കൊച്ചിനോട് തീർത്തിട്ട് എന്തിനാടാ... "

"മ്മ്മ്.. "

വീട്ടിൽ എത്തിയിട്ട് അവൾ ഫുൾ മൂഡ് ഓഫ്‌ ആണ്.. വന്നത് മുതൽ കിടക്കുവാ.. ഈ സമയത്ത് ഇങ്ങനെ തളർച്ച ഉണ്ടാവും എന്ന് അമ്മ പറഞ്ഞപ്പോ ഞാൻ ശല്യം ചെയ്യാൻ പോയില്ല... 

"sanjootta... "

"എന്താടാ.. "

"എന്റെ അടുത്ത് വന്ന് ഇരിക്കാവോ... "

ഞാൻ അടുത്ത് ചെന്ന് ഇരുന്നു.. പെണ്ണ് എന്റെ തോളിൽ ചാരി കിടന്നു... 

"എനിക്ക് ഇവിടെ നോവുന്നു sanjootta... "

നെറ്റിയിൽ തൊട്ടു അങ്ങിനെ പറഞ്ഞിട്ട് അവൾ കണ്ണ് അടച്ചു കിടന്നു... തലയിൽ ബാം ഒക്കെ പുരട്ടി മസ്സാജ് ചെയ്തു കൊടുത്തു. . ഉറങ്ങി പോയിട്ടും എന്റെ കൈ അവൾ വിട്ടില്ല... 

💠💠💠💠💠💠

ഓരോ ദിവസം കഴിയും തോറും എനിക്ക് ഷീണവും തളർച്ചയും കൂടി കൂടി വന്നു. എന്ത് കഴിച്ചാലും ശർദിക്കാനും തുടങ്ങി... 

എത്ര ഒക്കെ വയ്യാതെ തോന്നിയാലും ഈ ഒരു അവസ്ഥ ഞാൻ എൻജോയ് ചെയ്യുവാ... അമ്മ ആവാൻ പോകുന്നതിന്റെ excitment... ഉള്ളിൽ ഉള്ള കുഞ്ഞു ജീവനെ കാണാൻ തിടുക്കം ആയി... 

വയർ വീർത്തു വരുന്നത് അനുസരിച് ഇവിടെ രണ്ട് ആളുകൾ തകർക്കുവാ.. അമൽ എന്നും ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോ എനിക്ക് ആയിട്ട് കൈയിൽ എന്തേലും കാണും... 

അമ്മയും അച്ഛനും എന്നേ പൊന്നു പോലെ ആണ് നോക്കുന്നത്.. എന്റെ ഓരോ ആവശ്യവും കണ്ടു അറിഞ്ഞു ചെയ്തു തരും.. 

സഞ്ജു പറ്റുമ്പോ ഒക്കെ എന്റെ കൂടെ സമയം ചിലവഴിക്കും... എന്റെ വയറിൽ മുഖം ചേർത്ത് വാവയോട് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്..  

അഞ്ചുവിനെ യും അമൽ ഇനെയും നോക്കി പുറത്ത് ഇരിക്കുമ്പോ ആണ് ഒരു കാർ വന്നു നിന്നത് മുറ്റത്.. 

പരിജയം ഇല്ലാത്ത ഒരു മുഖം..  ആവശ്യത്തിന് പൊക്കം  വണ്ണം... കാണാനും കൊള്ളാം.. നല്ല കട്ട താടി ഒക്കെ വച്ച് ഒരുത്തൻ... 

ആരാ കണ്ണാ ഈ അവതാരം... ഞാൻ ഇത് ആരാ എന്ന് ആലോചിച് നില്കുമ്പോ അവൻ അടുത്തേക് വന്നു... 

എന്നേ ശെരിക് ഒന്നു നോക്കി...പെട്ടന്ന് ആദ്യത്തെ ഭാവം മാറി മുഖത്തു ചിരി വന്നു... 

"സഞ്ജുവിന്റെ വൈഫ്‌ അല്ലേ.. "

"അതെ... "

"ആഹ് ഞാൻ ഹരി... എന്നേ ഇയാൾ അറിയുവോ... "

ഞാൻ മറുപടി പറയും മുന്നേ അച്ഛൻ വന്നു പുറത്തേക്ക്... 

"ഇത് ആരാ ഹരിയോ... എന്താ ഒരു അറിയിപ്പ് ഇല്ലാതെ... "

"അത് അങ്കിൾ... എനിക്ക് ഒരു ജോബ് ഇന്റർവ്യൂ ഉണ്ട് ഇവിടെ... അതാ..., "

"ആഹാ.. മോൾക് മനസ്സിലായോ ആളെ..."

"ഇല്ല അച്ഛാ... "

"ഗീതടെ അമ്മായിയുടെ മോന്റെ മോൻ... ഹരി... "

പിന്നീട് ഉള്ള സംസാരത്തിൽ നിന്നു മനസിലായി അവര് നല്ല അടുപ്പം ആണെന്.. മുൻപ് ഇവിടെ ജോലി ചെയ്തു കൊണ്ട് ഇരുന്നപ്പോ ഇവിടെ ആണത്രേ നിന്നത്... ഇനി രണ്ട് മൂന്ന് ദിവസം ഇവിടെ ഉണ്ടാവും... 

അമൽ വന്നതും ഹരിയെ ഓടി വന്നു കെട്ടിപിടിച്ചു... അവര് രണ്ടും കൂടെ ഭയങ്കര സംസാരം... അഞ്ചു ചിരിച്ചു കാണിച്ചിട്ട് അങ്ങ് പോയി... രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും അവള് scilent ആയിരുന്നു.. അല്ലെങ്കി അമൽ നോടോ അച്ചായോടോ തല്ലു കൂടുന്ന ആളാണ്... 

ഇന്ന് എന്ത് പറ്റി ആവോ... 

💠💠💠💠

ഞാൻ റൂമിൽ ചെല്ലുമ്പോൾ അനു ഫാൻ നോക്കി കിടക്കുവാ... ഞാൻ വന്നത് ഒന്നും അറിഞ്ഞിട്ടില്ല... ഡോർ അടച്ചു അവൾക് അരികിൽ ആയി പോയി കിടന്നു.. പതിയെ ആ കഴുത്തിൽ ഒന്നു ചുംബിച്ചു.. .

"എന്താ sanjootta വൈകിയത്.. "

"നേരത്തെ എത്തി... ഹരിയോട് സംസാരിച്ചു അവിടെ ഇരുന്നു.. "

"മ്മ്മ്.. "

"അനുകുട്ടി കുമ്പയിൽ ഉമ്മ തരട്ടെ... "

ടോപ് ഉയർത്തി ഞാൻ വീർത്തു വരുന്ന ആ വയറിൽ ഒന്നു ചുംബിച്ചു... അനുവിന്റെ നെഞ്ചിൽ തല വച്ച് ഞാൻ കിടന്നു...ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു... 

"അനുകുട്ടി..."

"enthoooiii... "

"എനിക്ക് നിന്നോട് വല്ലാത്ത കൊതി തോന്നുന്നു...നിന്നെ ഞാൻ അങ്ങ് കടിച് തിന്നട്ടെ... "

ഞാൻ അവളെ ചുംബനം കൊണ്ട് മൂടുംബോ അവളും ഒരു എതിർപ്പും കൂടാതെ ഏറ്റു വാങ്ങി... എന്റെ ഓരോ ചുംബനത്തിലും അവളോട് ഉള്ള എന്റെ അടങ്ങാത്ത പ്രണയവും സ്നേഹവും ഉണ്ടായിരുന്നു.... 

💠💠💠💠💠

രാവിലെ ഞാൻ എഴുനേൽക്കാൻ കുറച്ച് വൈകി... അമൽ പോവാൻ റെഡി ആയി നിൽക്കുന്നതു കണ്ടു... 

'അഞ്ചു എവിടെ... അവൾ വരുന്നില്ലേ.."

"ഇല്ല ഏട്ടത്തി... അവൾക് വയ്യ എന്ന്... "

ഞാൻ മുറിയിൽ ചെല്ലുമ്പോ അവൾ കണ്ണ് അടച്ചു കിടക്കുവാ... മുഖം ഒക്കെ ചുവന്നു ഇരിക്കുന്നുണ്ട്... 

"അഞ്ചു.. ".......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story