💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 15

ennum ennum ninakkay

രചന: പ്രഭി

പോലീസ് സ്റ്റേഷനിൽ എത്തിയതും എന്റെ ഉള്ളിൽ ടെൻഷൻ കൂടുന്നത് ഞാൻ അറിഞ്ഞു.. എന്തിനായിരിക്കും അമലിനെ പോലീസ് പിടിച്ചതു.. ഇതുവരെയും ഒരു പ്രശ്നം ഉടക്കാത്ത ചെക്കൻ ആണ്. വീട്ടിൽ ഉള്ള കുറുമ്പ് ഒഴിച്ചാൽ അവൻ ഒരു മിണ്ടാപൂച്ച ആയിരുന്നു.. 

എന്നേക്കാൾ ടെൻഷൻ അനുവിനു ആണ്. എന്റെ കൈ പിടിച്ചു അകത്തേക്ക് നടക്കുമ്പോഴും അവളുടെ നെഞ്ചിടിപ്പിന്റെ വേഗത എനിക്ക് അറിയാൻ കഴിഞ്ഞു.. 

ഞങ്ങൾ ചെല്ലുമ്പോ പുറത്ത് ഒരു ബെഞ്ചിൽ തല കുനിച്ചു ഇരിക്കുന്ന അവനെ കണ്ടപ്പോ എന്റെ ഉള്ളു ഒന്ന് പിടച്ചു.. 

അവനെ കണ്ടതും അനു ഓടി അടുത്തേക് ചെന്നു.. 

"എന്താ അമ്മൂട്ടാ... എന്താ പറ്റിയെ.. " സ്നേഹo കൂടുമ്പോ അനു അവനെ അങ്ങിനെ ആണ് വിളിക്കാറ്.. ഞങ്ങളെ ഒന്ന് നോക്കിയത് അല്ലാതെ അവൻ ഒന്നും പറഞ്ഞില്ല... 

"നിങ്ങളെ മൂന്ന് ആളെയും si സർ വിളിക്കുന്നു.. " ഒരു കോൺസ്റ്റബിൾ വന്നു പറഞ്ഞപ്പോ അവനെയും കൂട്ടി ഞങ്ങൾ അകത്തേക്ക് പോയി.. 

"ഇരിക്കു..."

എന്നേ നോക്കി അയാൾ അത് പറഞ്ഞപ്പോ ഞാൻ മുന്നിൽ ഉള്ള ചെയർ ഇൽ ഇരുന്നു... അനു അമലിന്റെ കൈ പിടിച്ചു അവിടെ തന്നെ നിന്നു.. അനുവിനോട് ഇരിക്കാൻ si പറഞ്ഞപ്പോ അവൾ വേണ്ട എന്ന് പറഞ്ഞു അവിടെ തന്നെ നിന്നു... ഒരു കുറ്റവാളിയെ പോലെ അവനെ നിർത്തി കൊണ്ട് അവൾ ഇരിക്കില്ല... 

"ഹോസ്പിറ്റലിൽ കയറി ഒരു patient നെ തല്ലി.. ഇതാണ് കുറ്റം. ഹോസ്പിറ്റൽ കാര്  വിളിച്ചു പറഞ്ഞത് പ്രകാരം ആണ് ഞങ്ങൾ ചെന്നത്. ഇനി ആ patient ഓ വീട്ടുകാരോ കംപ്ലയിന്റ് തന്നാൽ ഞങ്ങൾ ആക്ഷൻ എടുക്കും.. "

si അത് പറഞ്ഞപ്പോ ഞാൻ അവന്റെ മുഖത്തെക്ക് നോക്കി 

"ഞാൻ ഹരിയെ ആണ് അടിച്ചത്.. " എന്ന് അവൻ പറഞ്ഞു.. ഈ പ്രശ്നം എങ്ങിനെ പരിഹരിക്കും എന്ന് ആയിരുന്നു എന്റെ ചിന്ത... 

ചെറു പ്രായത്തിൽ തന്നെ ഇങ്ങനെ അയാൽ വലുത് ആവുമ്പോ എന്താവും എന്ന് മറ്റും si പറഞ്ഞപ്പോ അനു ഇടയിൽ കയറി.. 

"അവന്റെ പെങ്ങളോട് അപമരിയത കാണിച്ചിട്ട് ആണ് അടിച്ചത്.. ഇതിന്റെ പേരിൽ എന്തു പ്രശ്നം വന്നാലും ഞങ്ങൾ നോക്കികോളാം.. "

അനു അങ്ങിനെ പറഞ്ഞതും si അവളെ ഒന്ന് നോക്കി.. 

കുറെ നേരം ഇതിന്റെ പുറകെ നടന്നു.. അവസാനം കംപ്ലയിന്റ് ഒന്നും ഇല്ല എന്ന് ഹരി എഴുതിയ കൊടുത്തപ്പോ ആണ് അവിടെന്ന് പോരാൻ പറ്റിയത്.. 

എങ്ങിനെ എഴുതി കൊടുക്കാതെ ഇരിക്കും അവന്റെ ഫോൺ എന്റെ കയ്യിൽ ആണ് ഉള്ളത്. ഞാൻ പണിയും എന്ന് അവനു നന്നായി അറിയാം.. 

🌿🌿🌿🌿🌿

തിരികെ വീട്ടിലേക്ക് ഉള്ള യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല... വീട്ടിൽ എത്തിയപ്പോ ഞങ്ങളെ കാത്ത് എല്ലാവരും പുറത്ത് ഉണ്ടായിരുന്നു.. 

"പഠിക്കാൻ വിട്ടാൽ പഠിക്കണം... ഹും അവൻ തല്ലാൻ പോയിരിക്കുന്നു.. കണ്ടാലും മതി... പറ്റിയ സാധനം.. "

വന്നത് മുതൽ അമ്മ അവനെ വഴക്ക് പറയുവാ.. അച്ഛൻ ഒന്നും മിണ്ടിയില്ല.. 

ആരും പ്രതീക്ഷിക്കാതെ അമൽ അഞ്ചുവിന്റെ കവിളിൽ അടിച്ചു.. 

"ഇത് ഇത്രേം നാളും ആരോടും പറയാതെ ഉള്ളിൽ കൊണ്ട് നടന്നതിന്... ഞങ്ങൾ ഒക്കെ നിന്റെ ആരാടി... " പെട്ടെന്ന് തന്നെ അവൻ അവളെ ചേർത്ത് പിടിച്ചു.. 

"നിന്നെ ആരും വേദനിപ്പിച്ചു എന്ന് കേൾക്കുന്നത് സഹിക്കില്ല അഞ്ചു.. രാവിലേ കേട്ടത് ഒക്കെ ഓർത്ത് വട്ടായപ്പോ ആണ് അവനെ കാണാൻ പോയത്.. നിന്റെ ഈ ആങ്ങളമാർ ഉള്ളപ്പോ ആരും നിന്നെ തൊടില്ല.. പക്ഷെ ഒന്നും ഞങ്ങളോട് മറച്ചു വയ്ക്കരുത് ഇനി എങ്കിലും.. "

അവനെ ചേർത്ത് പിടിച്ചു അവളും കരഞ്ഞു.. എന്റെയും കണ്ണ് നിറഞ്ഞു.. 

"മതി കൂട്ട കരച്ചിൽ.. ബാക്കി ഉള്ളവരെ കൂടി കരയിക്കും ഇവറ്റകൾ. " കണ്ണ് തുടച് അമ്മ അത് പറഞ്ഞപ്പോ എല്ലാവർക്കും ചിരി വന്നു.. 

അത്ഭുതം തോന്നി ശെരിക്കും ഇത് ഒരു സ്നേഹ കൂടാരം തന്നെ ആണ്.. 

പിറ്റേന്ന് മുതൽ രണ്ടാളും ക്ലാസ്സിൽ പോയി തുടങ്ങി... അഞ്ചു പഴയ അഞ്ചു ആയി.. 

ഉച്ച  മയക്കത്തിൽ ആരോ സംസാരിക്കുന്നത് കേട്ടു ഞാൻ ഉണർന്നു.. 

"ആഹാ എഴുന്നേറ്റോ.. ഞങ്ങൾ ഇച്ചിരി വെള്ളം ഒക്കെ ഒഴിച് എഴുനെല്പിക്കാൻ വരുവായിരുന്നു. "
അതും പറഞ്ഞു രണ്ടാളും എന്റെ രണ്ട് വശത്തു ആയി ഇരുന്നു. രണ്ടാളും എനിക്ക് തലയിണ ഒക്കെ ശെരി ആക്കി തന്നു.. അമലിന്റെ കൈ പിടിച്ചു ഞാൻ ചാരി ഇരുന്നു... 

"എന്താണ് രണ്ടാളും നേരത്തെ.. "

"ഇന്ന് ഉച്ച വരെ ക്ലാസ്സ്‌ ഉണ്ടയിരുന്നുള്ളൂ.. അതാ ഇങ്ങ് പോന്നത്.. "

"അല്ല ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം.. "

"ചുമ്മാ ഏട്ടത്തിയുടെയും ഏട്ടന്റെയും ലവ് സ്റ്റോറി കേൾക്കാൻ.. "

"അതിനും മാത്രം എന്ത് ലവ് സ്റ്റോറി... "

"എന്റെ പൊന്നു ഏട്ടത്തി ചുമ്മാ ജാഡ ഇടാതെ പറ.. " എന്ന് അമൽ പറഞ്ഞതും ഞാൻ അവന്റെ തലക്ക് ഒരു കൊട്ട് വച്ചു കൊടുത്തു.... 

"പ്രണയം എന്ന് പറയാൻ മാത്രം ഒന്നും ഇല്ലായിരുന്നു.. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു.. കോളേജിൽ വച്ച് ആദ്യo പരിജയപ്പെട്ടതു നിന്റെ ഒക്കെ ചേട്ടനെയും വാനര പടയെയും ആണ്.. ആ സൗഹൃദം അങ്ങിനെ വളർന്നു വന്നപ്പോ ഞാൻ പോലും അറിയാതെ സഞ്ജുവിനെ ഞാൻ സ്നേഹിച്ചു പോയി.. "

"എന്നിട്ട് ഏട്ടത്തി അത് ഏട്ടനോട് പറഞ്ഞോ.. "

"അവൻ പോലും അറിയാതെ അവനെ ഞാൻ പ്രണയിച്ചു... അതിന്റെ സുഖം ഒന്ന് വേറെ ആഹ്... "

"ഓഹോ... എന്നിട്ട്.. "

"എന്നിട്ട് എന്താ... നിന്റെ ഒക്കെ ഏട്ടൻ നന്ദനയെ കയറി പ്രണയിച്ചു കളഞ്ഞില്ലേ.. അവരുടെ ഇടയിൽ ഹംസo ഞാൻ ആയിരുന്നു.. "

"അടിപൊളി കാമുകന് ഹംസo ആയി പോകേണ്ടി വന്ന കാമുകി... "

"അവൾക് വേണ്ടി എത്ര നാൾ അവൻ എന്നേ അവോയ്ഡ് ചെയ്തു.. എല്ലാം കഴിഞ്ഞില്ലേ... ആഹ് ഇപ്പൊ ഈ അനുവിന്റെ sanjoottan ആണ്... "

"ഒക്കെ sanjoottan ന്റെ അനുകുട്ടി ഇനി കിടന്നോ.. "

അതും പറഞ്ഞു രണ്ട് കുരിപ്പ് കളും കൂടെ പോയി.. 

എന്റെ കണ്ണാ ഇവറ്റകളെ കൊണ്ട് തോറ്റു.. വട്ടായോ രണ്ടിനും... 

അന്ന് സഞ്ജു വരാൻ വൈകും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ നേരത്തെ കിടന്നു.. ഇന്ന് എന്തോ വല്ലാത്ത ഷീണം.. ഉറങ്ങി പോയത് പോലും അറിഞ്ഞില്ല... 

ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.. സമയം 11മണി ആയിട്ട് ഉണ്ട്.. അമൽ ആണ്... 

"ഏട്ടത്തി terrace ഇൽ വായോ.. "

ഞാൻ എന്തെങ്കിലും പറയും മുന്നേ അവൻ ഫോൺ വച്ചു.. ചെറുതായി തല ചുറ്റൽ ഉണ്ട്.. എന്നാലും ഒരു വിധം ഞാൻ മുകളിൽ എത്തി... Terrace ഇന്റെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടു... ഞാൻ കയറിയതും വാതിൽ അടഞ്ഞു... 

പെട്ടെന്ന് വീണ്ടും അമലിന്റെ കാൾ വന്നു.. 

"ഈ പ്രണയ ദിനത്തിൽ ഏട്ടനും ഏട്ടത്തിക്കും ഒരു കുഞ്ഞു സർപ്രൈസ്.. "

അവൻ ഫോൺ വച്ചപ്പോൾ ഞാൻ ചുറ്റും നോക്കി... മുഴുവൻ പൂക്കൾ കൊണ്ട് decorate ചെയ്തിട്ട് ഉണ്ട്.. നടുവിൽ ഒരു ബെഡ് ഉണ്ട്... റോസാ പൂ ഇതൾ കൊണ്ട് ഭംഗി ആക്കിയിട്ട് ഉണ്ട്.. അടുത്തായി എന്റെയും സഞ്ജുവിന്റെയും ഫോട്ടോ വച്ച ഒരു കേക്ക്... 

പെട്ടന്ന് സഞ്ജു മുന്നിലേക്ക് വന്നു.. എന്നേ ഇറുക്കി കെട്ടിപിടിച്ചു.. 

"കുഞ്ഞു വാവക് ശ്വാസം മുട്ടും സഞ്ജു. "

വീർത്തു വരുന്ന വയറിൽ ഒന്ന് ചുംബിച്ചു അവൻ... എന്നിട്ട് എന്നേ പിന്നിലൂടെ കെട്ടിപിടിച്ചു... 

"ഇപ്പോ ഓക്കേ ആയോ... "

"ആഹ്.. "

"ഹാപ്പി valentines day പെണ്ണെ.. "

"eee... സഞ്ജു ഒരു കാര്യം ചോദിക്കട്ടെ... "

"ചോദിക്ക് പൊന്നെ... "

പെട്ടെന്ന് എനിക്ക് തല ചുറ്റി.. സഞ്ജു എന്നേ പിടിച്ചു ബെഡിൽ ഇരുത്തി... 

"വയ്യല്ലോ എന്റെ പെണ്ണിന്.. "

"ഇന്ന് മൊത്തം ഇങ്ങനെ ആണ്.. "

"സാരില്ല... ഇപ്പോ ഇങ്ങനെ ഒക്കെ ഉണ്ടാവും...മുറിയിൽ പോണോ... "

"വേണ്ട ഇന്ന് ഇവിടെ മതി... നിന്റെ നെഞ്ചിൽ തല വച്ച് ഈ നിലാവിനെ നോക്കി ഉറങ്ങണം... "

"എന്നാ കിടന്നോ.. "

അവന്റെ നെഞ്ചിൽ തല വച്ച് ഞാൻ കിടന്നു... അവന്റെ ഹൃദയം മിടിക്കുന്നതു കേൾക്കാം... 

പതിയെ ഉറക്കത്തിലേക്ക് വീഴുംബോഴും ഞാൻ അവനെ ഇറുക്കി പിടിച്ചു.... 

💠💠💠💠💠💠💠

വെളുപ്പിന് ഞാൻ അനുവിനെ വിളിച്ചു മുറിയിൽ കൊണ്ട് പോയി കിടത്തി... ഇന്നലത്തെ തളർച്ച ശെരിക് അവളെ വിട്ട് മാറിയിട്ടില്ല.. 

അത് കൊണ്ട് ഉറങ്ങട്ടെ എന്ന് കരുതി ഞാൻ വിളിച്ചില്ല... എനിക്ക് ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്.. പോയാൽ മൂന്ന് നാല് ദിവസം എടുക്കും വരാൻ... ഇത് എങ്ങിനെ ഇവളോട് പറയും എന്ന് ആലോചിച് ഇരുന്നപ്പോ ആണ് പെണ്ണ് കണ്ണ് തുറന്നത്... 

"ഗുഡ് മോർണിംഗ് sanjuootta.. "

"മോർണിംഗ് anuootty... "

"ഉറക്കം കഴിഞ്ഞോ.. "

"കഴിഞ്ഞു... "

"എന്നാ വാ ചുന്ദരി കുട്ടി ആയിട്ട് നമ്മുക്ക് ഫുഡ് കഴിക്കാൻ പോവാം... "

അപ്പോഴാ അവൾ മുറി നോക്കിയത്... 

"ഇവിടെ ഉണ്ടായത് ഒക്കെ എവിടെ.. "

"ഇവിടെ ഉണ്ടല്ലോ.. "

"അതല്ല എന്റെ സാധനങ്ങൾ... "

"താഴെ ഉണ്ട്... ഇനി മുതൽ നീ അവിടെ ആണ്.. ഈ അവസ്ഥയിൽ കേറി ഇറങ്ങേണ്ട... "

"മ്മ്മ്.. "

ഈ തക്കത്തിനു ഞാൻ പോകുന്ന കാര്യം പറഞ്ഞു... ആദ്യം ഒന്ന് മസ്സിൽ പിടിച്ചു നിന്നു... പതിയെ അത് മാറി.. 

'പോയിട്ട് പെട്ടെന്ന് വരോ.. "

"വരും... ഞാൻ പെട്ടെന്ന് വരും.. "

"അന്നത്തെ പോലെ രണ്ട് ആഴ്ച എടുക്കോ.. "

"ഇല്ലടാ.. "

ഞാൻ വിചാരിച്ച പോലെ പെണ്ണ് കരഞ്ഞു അലമ്പ് ആക്കിയില്ല... എങ്കിലും ഉള്ളിലെ സങ്കടം എനിക്ക് മനസ്സിലായി... 

🌿🌿🌿🌿🌿

സഞ്ജു പോയത് മുതൽ വല്ലാത്ത ഒരു വീർപ്പു മുട്ടൽ... ജോലിയുടെ ഭാഗം അല്ലേ എന്ന് ഓർത്ത് ഞാൻ ആശ്വാസിച്ചു... 

വൈകിട്ടു അമലും അഞ്ജുവും തറവാട്ടിൽ പോയി... നാളയെ അവർ തിരികെ വരൂ... അവരും കൂടെ പോയപ്പോ എന്തോ പോലെ ആയി... അച്ഛനും അമ്മയും എപ്പഴും എന്റെ ഒപ്പം തന്നെ ഉണ്ട്.. 

രാത്രി അമ്മ എന്റെ ഒപ്പം ആണ് കിടന്നത്.. ഒരുപാട് സംസാരിച്ചു ഞങ്ങൾ.. അച്ഛന്റേം അമ്മേടേം കല്യാണം... സഞ്ജുവിന്റെ കുട്ടി കാലം ഒക്കെ പറഞ്ഞു... കഥ കേട്ടു ഞാൻ ഉറങ്ങിപോയി... 

ഒരു ഉറക്കo കഴിഞ്ഞു നോക്കുമ്പോ അമ്മ അടുത്ത് ഇല്ല.. ഹാളിൽ സംസാരം കേൾക്കുന്നു... 

ഞാൻ എഴുനേറ്റു ചെല്ലുമ്പോ അച്ഛന് നെഞ്ചിൽ തടവി കൊടുക്കുവാ അമ്മ.. അച്ഛൻ സോഫയിൽ ചാരി കിടക്കുന്നു... 

"എന്താ അമ്മേ... "

"അറിയില്ല... നെഞ്ച് വേദന ആണ് എന്ന് പറഞ്ഞു വിളിച്ചതാ എന്നേ.. "

അച്ഛൻ പാതി ബോധത്തിൽ ആയി... ഈ രാത്രി എന്ത് ചെയ്യും എന്ന് ആലോചിച് എനിക്ക് പേടി ആയി... 

സമയം 1 മണി... കണ്ണാ ഞാൻ എന്താ ചെയ്യാ... ആരെയാ ഇപ്പൊ വിളിക്കാ.. അടുത്ത് എങ്ങും വിളിക്കാൻ പറ്റിയ ആരും ഇല്ല... അച്ഛന്റെ അവസ്ഥ മോശം ആവുന്നത് കണ്ടു എനിക്ക് പേടി ആയി.. 

രണ്ടും കല്പിച്ചു ഞാൻ കാറിന്റെ കീ എടുത്തു.. 

"വാ അമ്മേ.. "

"ഈ അവസ്ഥയിൽ മോൾ എങ്ങിനെ വണ്ടി ഓടിക്കും... "

"അമ്മ അച്ഛനെ പിടിച്ചേ... സംസാരിച്ചു നിൽക്കാൻ സമയം ഇല്ല... "

ഒരു വിധം ഞാനും അമ്മയും കൂടി അച്ഛനെ പിടിച്ചു കാറിൽ കയറ്റി... 
എന്റെ കണ്ണാ അച്ഛന് ഒന്നും വരുത്തല്ലേ... ചെറുതായി വീർത്തു വരുന്ന വയറിനു മേൽ ഞാൻ കൈ വച്ചു.. 

കണ്ണനെ വിളിച്ചു ഞാൻ വണ്ടി എടുത്തു... കുറച്ച് ദൂരം ചെന്നതും ഒരു കാർ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മുന്നിൽ വന്നു നിന്നു.. 

കണ്ണാ എന്റെ മിസ്റ്റേക്ക് ആണ്.. ടെൻഷൻ അടിച്ചു ഓടിച്ചപ്പോ ഒന്നും നോക്കിയില്ല... പെട്ടെന്ന് കാറിൽ നിന്നും ആരോ ഇറങ്ങി... ആ മുഖം എവിടെയോ കണ്ടിട്ട് ഉണ്ട്... ഞാൻ അത് ആരാണെന്നു ഓർത്ത് എടുക്കാൻ ശ്രെമിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story