💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 16

ennum ennum ninakkay

രചന: പ്രഭി

വണ്ടിയിൽ നിന്നു ഇറങ്ങിയ ആളെ കണ്ടതും ഞാൻ ഒന്ന് ഞെട്ടി.. ആരാ എന്ന് ഓർത്ത് എടുക്കാൻ നോക്കുമ്പോ ആണ് എനിക്ക് ആളെ മനസ്സിലായത്... അന്ന് അമലിന്റെ കാര്യത്തിന് പോലീസ് സ്റ്റേഷനിൽ പോയപ്പോ കണ്ട si.. എന്റെ ടെൻഷൻ ഒന്ന് മാറും മുന്നേ ഡ്രൈവിംഗ് സീറ്റിൽ നിന്നു വേറെ ഒരാളും ഇറങ്ങി.. ഞാൻ തീർന്നു എന്ന് മനസ്സിലായി... എന്തൊക്കെ വന്നാലും എനിക്ക് അച്ഛനെ ഹോസ്പിറ്റലിൽ എത്തിക്കണം അതിനു ഇവരുടെ കാൽ പിടിക്കേണ്ടി വന്നാൽ അങ്ങിനെ.. എന്തും വരട്ടെ എന്ന് കരുതി ഞാൻ പുറത്ത് ഇറങ്ങി.. "ആർക് വായു ഗുളിക വാങ്ങാൻ പോയത് ആടി.. ചാവാൻ ആണേൽ ഒറ്റക് ആയി കൂടെ.. " മറ്റെയാൾ ഓരോന്ന് പറഞ്ഞു തർക്കിക്കാൻ തുടങ്ങി.. "സോറി ഞാൻ പെട്ടെന്ന് ദൃതിയിൽ പോയപ്പോ.. അച്ഛന് വയ്യാ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ വേണ്ടി... "

ഞാൻ അയാളുടെ നേരെ കൈയ് കൂപ്പി... "ഹോസ്പിറ്റലിൽ അല്ലേ അല്ലാതെ യമ ലോകത്ത് അല്ലല്ലോ.. " "മതി... ഇയാൾ സഞ്ജയ്‌ ടെ വൈഫ്‌ അല്ലേ.. " പെട്ടന്ന് ആണ് si സംസാരിച്ചു തുടങ്ങിയത്... "അതെ.. " "ഈ അവസ്ഥയിൽ താൻ എങ്ങിനെ ഡ്രൈവ് ചെയ്യും.. ഞാൻ ഹോസ്പിറ്റലിൽ എത്തിക്കാം.. " എന്റെ എതിർപ് ഒന്നും വില പോയില്ല.. അവസാനം പിന്നാലെ വരാൻ കൂടെ ഉണ്ടായ ആളോട് പറഞ്ഞിട്ട് ആ si വണ്ടി എടുത്തു.. ഹോസ്പിറ്റലിൽ എത്തിയപ്പോ തന്നെ അച്ഛനെ icu വിൽ കയറ്റി.. പുറത്ത് ഞാനും അമ്മയും അച്ഛന് വേണ്ടി പ്രാത്ഥിച്ചു കൊണ്ടേ ഇരുന്നു.. ഷീണം വല്ലാതെ ആയപ്പോ ഞാൻ അവിടെ കണ്ട ചെയർ ഇൽ പോയി ഇരുന്നു..

ഫോണോ പൈസയോ ഒന്നും തന്നെ എടുക്കാതെ ആണ് വന്നത് എന്ന് മനസിലായി.. കണ്ണാ എന്തേലും ആവശ്യം വന്നാൽ ഞാൻ ഇനി എന്ത് ചെയ്യും.. ഓരോന്ന് ആലോചിച് ഇരിക്കുമ്പോ ആണ് കുറച്ച് മാറി എന്നേ നോക്കി ഇരിക്കുന്ന ആളുകളെ കണ്ടത്.. ആ si യും ഫ്രിണ്ടും ഇത് വരെ പോയില്ല.. അവർ എന്നേ നോക്കുന്നത് കണ്ടതും ഞാൻ വേഗം മുഖം തിരിച്ചു... "ദേവ് പ്രസാദിന്റെ ആരാ ഉള്ളത്.. " "ഞാനാ സിസ്റ്റർ.. " "ആഹ് പെട്ടെന്ന് തന്നെ ഈ മരുന്ന് എത്തിക്കണം.. " കുറിപ്പ് കൈയിൽ തന്നിട്ട് അവർ അകത്തേക്ക് പോയി. അമ്മ ആണേൽ കരഞ്ഞു തളന്നു അവിടെ ഇരിക്കുന്നുണ്ട്... എന്റെ കണ്ണാ ഞാൻ ഇപ്പൊ എന്താ ചെയ്യുവാ..

ഓരോന്ന് ആലോചിച് നടക്കുമ്പോ പിന്നാലെ ആരോ വന്നു.. "അത് ഇങ്ങ് താ.. മരുന്ന് ഞാൻ വാങ്ങാം.. കൈയിൽ കാശ് ഇല്ലാതെ ഇയാൾ എന്തോ വാങ്ങാൻ പോകുവാ.. " "വേണ്ട സർ... " "വാശി കാട്ടാൻ നിൽക്കണ്ട.. കടം ആയി മതി.. ഈ പൈസ താൻ എന്തായാലും തിരികെ തരണം... " കയ്യിൽ നിന്നു കുറിപ്പ് വാങ്ങി ആ si നടന്നു... പിന്നാലെ പോവാൻ നിന്നപ്പോ ആരോ എന്നേ ഇടിച്ചു.. വീഴാതെ ആ കൈകൾ തന്നെ എന്നേ താങ്ങി നിർത്തി.. "അല്ല അനു ചേച്ചിയോ എന്താ ഇവിടെ... " "അച്ഛൻ... അച്ഛന് വയ്യാ... " "എന്തിനാ ചേച്ചി പെണ്ണ് കരയുന്നത്... ഇത് ഞങ്ങളുടെ ഹോസ്പിറ്റൽ ആണ്.. ഇനി ഒന്ന് കൊണ്ടും പേടിക്കണ്ട.. "

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ കിച്ചു എന്നേ ആശ്വാസിപ്പിച്ചു.. അവനെ കണ്ടപ്പോ എനിക്ക് കുറച്ച് ആശ്വാസം ആയി.. Si ഇത് ഒക്കെ കണ്ടു അത്ഭുതപെട്ടു നോക്കുന്നുണ്ട്.. "അത് ആരാ.. " "എന്റെ ജൂനിയർ ആണ്.. " 🎇🎇🎇🎇🎇🎇 ഒന്ന് ഉറങ്ങി വന്നതും ഫോൺ അടിച്ചു.. ഞാൻ നോക്കുമ്പോ കെവിൻ ആണ്... ഇവൻ എന്തിനാ ഇപ്പൊ വിളിക്കുന്നത്... "ഹലോ... " "sanjoottaa" "അനു എന്താടാ... നീ എന്താ ഈ ഫോണിൽ നിന്നു... " പിന്നീട് അനു പറഞ്ഞ കാര്യങ്ങൾ കേട്ടു ഞാൻ ഒരു നിമിഷo തരിച്ചു ഇരുന്ന് പോയി.. ഞാൻ ഒന്ന് മാറിയപ്പോ എന്തൊക്കെയാ സംഭവിച്ചേ... തറവാട്ടിൽ വിളിച്ചു കാര്യം പറഞ്ഞു... ആരേലും പെട്ടെന്ന് അങ്ങോട്ട് ചെല്ലണം എന്നും പറഞ്ഞു...

ഇനി ഇവിടെ നിന്നാൽ എനിക്ക് ഇരിപ്പ് ഉറക്കില്ല എന്ന് മനസിലായി... എത്രേം പെട്ടെന്ന് നാട്ടിൽ എത്താൻ മനസ്സ് കൊതിച്ചു... പക്ഷെ അത് കൊണ്ട് എനിക്ക് നഷ്ട്ടം ആവുന്നത് നാളുകൾ ആയുള്ള എന്റെ സ്വപ്നം ആണ്... അനു അവിടെ ഉണ്ട് എന്നത് ആയിരുന്നു എന്റെ ആശ്വാസം... ഒരു നിമിഷം ഞാൻ നന്ദനയെ കുറിച് ആലോചിച് പോയി.... ഒരു പക്ഷെ അവൾ ആയിരുന്നു ഈ സ്ഥാനത് എങ്കിൽ... ഒരിക്കലും അനുവിന്റെ പോലെ ആവില്ല... നന്ദനയ്ക്ക് സ്വന്തം കാര്യം ആണ് വലുത്.. എനിക്കായ് ദൈവം കാത്ത് വച്ച നിധി ആണ് അനു... അമൂല്യമായ ഒരു നിധി... "ഹലോ sanjoottaa... " "എന്തായി കൊച്ചേ അവിടെ... "

"അപകട നില തരണം ചെയ്തു എന്ന് പറഞ്ഞു.. ബോധം വീണിട്ടില്ല.. എന്നാലും പേടിക്കാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു.. " "മ്മ്മ്.. " ഇടക്ക് ഇടക്ക് അവൾ കെവിന്റെ ഫോണിൽ നിന്നു വിളിക്കുന്നത് ആണ് ഒരു ആശ്വാസം.... 🎆🎆🎆🎆🎆🎆🎆🎆 അച്ഛന് കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോ ആണ് ശ്വാസം ഒന്ന് നേരെ ആയത്.. അപ്പോഴേക്കും തറവാട്ടിൽ നിന്നു വല്യച്ഛനും അമലും അഞ്ജുവും എത്തി... അവർ എത്തിയപ്പോ ആണ് si സാറും ഫ്രിണ്ടും പോയത്... പോകുന്നതിനു ഇടക്ക് അയാൾ തിരിഞ്ഞു നോക്കുന്നത് കണ്ടു... പതിയെ അച്ഛൻ ഓക്കേ ആയി തുടങ്ങി... പേടിക്കാൻ ഒന്നും ഇല്ല... എങ്കിലും നന്നായി ശ്രദ്ധിക്കണം..

കട്ടിയുള്ള ജോലി ഒന്നും ചെയ്യണ്ട എന്നും അച്ഛനെ ടെൻഷൻ അടിപ്പിക്കരുത് എന്നും ഡോക്ടർ പറഞ്ഞു.. നാല് ദിവസം ഹോസ്പിറ്റലിൽ കിടന്നിട്ട് ഇന്നാണ് അച്ഛൻ വീട്ടിലേക്കു വരുന്നത്... എയർപോർട്ടിൽ നിന്നും സഞ്ജു നേരെ ഹോസ്പിറ്റലിൽ പോയി അവരെ കൂട്ടിയിട്ടു ആണ് വരുക. പോയത് പോലെ അല്ല സ്മാർട്ട്‌ ആയിട്ട് ആണ് ആളു തിരിച്ചു വന്നത്... എന്നേ കണ്ടതും അച്ഛൻ അടുത്തേക് വിളിച്ചു... എന്നേ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു മുത്തം തന്നു... "എന്റെ മകന്റെ ഭാഗ്യം ആണ് കുട്ടി നീ... " എന്തോ അത് പറയുമ്പോ അച്ഛന്റെ കണ്ണും നിറഞ്ഞു. പിന്നീട് അങ്ങോട്ട് അച്ഛനെ ഞങ്ങൾ അനങ്ങാൻ വിട്ടില്ല.. തൊടിയിലേക്ക് ഇറങ്ങാൻ പോലും സമ്മതിച്ചില്ല..

അവിടത്തെ കാര്യം അമലും അഞ്ജുവും ഏറ്റെടുത്തു.. എനിക്കും അച്ഛനും VIP ട്രീറ്റ്മെന്റ് ആണ്.. എന്ത് പറഞ്ഞാലും മുന്നിൽ എത്തും.. ഇടക്ക് സഞ്ജുവിനു ഇട്ട് പണിയും കൊടുക്കും.. അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞു... പാവം എന്ത് പറഞ്ഞാലും വാങ്ങി തരും... 🎇🎇🎇🎇🎇🎇 ഓരോ ദിവസം കഴിയുമ്പോൾ അനുവിന്റെ വയർ വീർത്തു വന്നു.. അതിനു അനുസരിച് അവളും ചീർതു... കാലുകൾ ഒക്കെ നീര് വന്നു വീർത്തു.. എപ്പോഴും തളർച്ച ആണ്.. എന്ത് കഴിച്ചാലും ശർദിക്കും.. അവളുടെ കഷ്ട്ടപ്പാട് കാണുമ്പോ സങ്കടം വരും... ഈ ഭൂമിയിലെക്ക് വരണ്ട എന്റെ ജീവന് വേണ്ടി ആണല്ലോ അവൾ ഇതൊക്കെ സഹിക്കുന്നത് എന്ന് ഓർക്കുമ്പോ അവളോട് ഉള്ള സ്നേഹം ഇരട്ടി ആവും..

. വയർ വലുത് ആയി തുടങ്ങി.. എന്നിക് ഒന്ന് ശെരിക് കെട്ടിപിടിക്കാൻ കൂടെ വയ്യാതെ ആയി ഇപ്പൊ... എന്തൊക്കെ ആയാലും കുറുമ്പ് മാത്രം കുറയില്ല.. അത് വേണം സഞ്ജു ഇത് വേണം എന്ന് ഓരോ ആഗ്രഹം ആണ് പെണ്ണിന്... എന്നാലോ വാങ്ങി കൊടുത്താൽ അത് ഒന്ന് രുചിച്ചു കൂടി നോക്കില്ല... അഞ്ജുവും അമലും ആണ് അത് തീർക്കുന്ന ആളുകൾ.. ഓഫീസിൽ ഒരു മീറ്റിംഗിൽ ഇരിക്കുമ്പോ ആണ് അനു വിളിച്ചത്... സാദാരണ എന്തെങ്കിലും വാങ്ങാൻ പറയാൻ ആണ് വിളിക്കുന്നത്... അതോണ്ട് ഫോൺ സ്പീക്കർ ഇൽ ഇട്ട് ഞാൻ ലാപ്പിൽ എന്റെ പണി തുടർന്നു "sanjoottaaaaaa.. " "ആഹ്.. " എന്തെങ്കിലും കാര്യം സാധിച്ചു കിട്ടാൻ ഉള്ളപ്പോ ആണ് ഇങ്ങനെ കൊഞ്ചുന്നത്..

"എനിക്ക് ഒരു കൂട്ടം വേണം... " "പറ.. " "ചുണ്ടിൽ ഒരു ഉമ്മ വേണം... " "ആഹ് വരുമ്പോ വാങ്ങാം... " അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.. പിന്നെ ആണ് അബദ്ധം മനസ്സിലായത്.. ആകെ ചടച്ചു... ശേ ഇവരുടെ മുഖത് ഇനി എങ്ങിനെ നോക്കും... എന്റെ ഭാര്യ അല്ലേ അല്ലാതെ കാമുകി അല്ലല്ലോ എന്ന് ആശ്വാസിച്ചു മുഖത്തെ ചമ്മൽ ഞാൻ ഒളിപ്പിച്ചു... ഞാൻ അങ്ങ് വരട്ടെ ശെരി ആക്കി തരാം മോളെ... നേരത്തെ ഓഫീസിൽ നിന്നു ഇറങ്ങി.. ഞാൻ ചെല്ലുമ്പോ അനു കുളിക്കുവാ..

അവൾ കാണാതെ ഞാൻ മറഞ്ഞു നിന്നു... കണ്ണാടിയിൽ നോക്കി തല തുവർത്തി കൊണ്ട് നിന്നപ്പോ ഞാൻ പിന്നിൽ നിന്നു കെട്ടിപിടിച്ചു... പെട്ടെന്ന് ആയത് കൊണ്ട് അവൾ ഒന്ന് ഞെട്ടി... പതിയെ മുഖം അവളുടെ കഴുത്തിലെക്ക് അടുപ്പിച്ചു... എന്റെ ചുണ്ടുകൾ അവളുടെ നനഞ്ഞ കഴുത്തിൽ ഓടി നടന്നു... "സഞ്ജു.. " അത്ര മേൽ ആർദ്രo ആയ ഒരു വിളി... "നിനക്ക് എന്തോ വേണം എന്ന് വിളിച്ചു പറഞ്ഞില്ലേ.. " എന്ന് ഞാൻ ചെവിയിൽ ചോദിച്ചപ്പോ കണ്ണാടിയിൽ കൂടെ എന്നേ നോക്കി അവൾ ഒന്ന് ചിരിച്ചു...

നുണ കുഴി കാട്ടി ഉള്ള ആ ചിരി കാണുമ്പോ തന്നെ മനുഷ്യന്റെ കണ്ട്രോൾ പോവും... അവളുടെ നുണകുഴിയിൽ ഞാൻ ഒന്ന് അമർത്തി ചുംബിച്ചു... "അനു... " എനിക്ക് അഭിമുഖം ആയി നിർത്തിയിട്ടു ഞാൻ വിളിച്ചു.. മുടിയിൽ നിന്നു കണ്ണിലേക്കു ഇറ്റു വീണ വെള്ള തുള്ളികൾ ഞാൻ എന്റെ ചുണ്ട് കൊണ്ട് ഒപ്പി എടുത്തു... പതിയെ അവളുടെ മുഖത് കൂടി ഞാൻ വിരൽ ഓടിച്ചു... ഒരു റോസാ പൂ ഇതൾ പോലെ ഉള്ള ആ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്ത് വച്ചപ്പോ അനു എന്നേ ഇറുക്കി പിടിച്ചു... ഉമി നീരിൽ ചോര കലർന്നപ്പോ ഞാൻ അവളെ വിട്ടു മാറി.. ചുണ്ടിലെ ചോര തുടച് അവൾ എന്നേ ഒരു നോട്ടം... "ഇങ്ങനെ നോക്കാതെ... ഞാൻ വല്ലതും ചെയ്തു പോവും ട്ടോ... "

മറുപടി ആയി കിട്ടിയത് നല്ല ഇടി ആയിരുന്നു... 🎆🎆🎆🎆🎆🎆🎆🎆 ഇന്ന് സ്നേഹ തീരത്തെ അമ്മമാർ വിളിച്ചിരുന്നു... ഏഴാം മാസം കൂട്ടി കൊണ്ട് പോവാൻ വരുന്നുണ്ട് എന്ന് പറയാൻ.. ഒത്തിരി സന്തോഷം തോന്നി അത് കേട്ടപ്പോ... ഇപ്പഴും അവരൊക്കെ എന്നേ എത്ര മാത്രം ആണ് സ്നേഹിക്കുന്നതു.. ഒന്നല്ല ഒരു പാട് അമ്മ മാരുടെ സ്നേഹം അനുഭവിച്ചു ആണ് ഞാൻ വളർന്നത്... ഇപ്പൊ ഉള്ള എല്ലാവരും ഞാൻ അവിടെ ചെന്ന് കഴിഞ്ഞു ആണ് വന്നത് എങ്കിലും വല്യ സ്നേഹം ആണ്...

മേരി അമ്മയുടെ കൈയിൽ ആണത്രേ എന്നേ കിട്ടിയത്... അമ്മ ഇപ്പൊ നടക്കാൻ ഒന്നും വയ്യാതെ ഇരിക്കുവാ ... ഈ ഭൂമിയിൽ സഞ്ജുവും ഈ വീടും കഴിഞ്ഞു സ്വന്തം എന്ന് പറയാൻ ഈ അമ്മമാർ മാത്രേ ഉള്ളു... എന്റെ ഒരു ആഗ്രഹം ആയത് കൊണ്ട് അച്ഛനും അമ്മയും സമ്മതിച്ചു പോവാൻ... അവർക്ക് ഇഷ്ടം ഇല്ല എന്ന് എനിക്ക് അറിയാം.. ഒരാഴ്ച കഴിഞ്ഞ തിരിച്ചു ആക്കാം എന്ന് അമ്മമാർ പറഞ്ഞത് കൊണ്ട് മാത്രം സമ്മതിച്ചത് ആണ്... കണ്ണാ സഞ്ജുവിനെ സമ്മതിപ്പിക്കാൻ ആണ് പാട്...

പ്രതീക്ഷിച്ചത് പോലെ തന്നെ ചെക്കൻ ഒരു വിധത്തിൽ സമ്മതിക്കുന്നില്ല... "പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല... നീ എങ്ങും പോവില്ല. " എത്ര പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല... അവസാനം ഞാൻ അങ്ങ് കരഞ്ഞു... അതിൽ ചെക്കൻ അലിഞ്ഞു... "മതി കരഞ്ഞത്.. പൊക്കോ പക്ഷെ രണ്ട് ദിവസം കഴിഞ്ഞാൽ ഇങ്ങ് വന്നേക്കണം.." "വരാം... അവരെ ഒക്കെ കാണാൻ കൊതി ആയിട്ട് അല്ലേ.. എത്ര ഒക്കെ ആയാലും ഞാൻ വളർന്ന സ്ഥലം അല്ലേ sanjootta.." "കൂടുതൽ sanjoottaa ന് വിളിച്ചു നീ കൊഞ്ചാൻ നിക്കണ്ട മോളെ.... " 🎇🎇🎇🎇🎇🎇🎇 ഇന്ന് ആണ് എന്റെ പെണ്ണ് പോവുന്ന ദിവസം. ഓരോരോ ചടങ്ങ്... മനുഷ്യനെ ചുറ്റിക്കാൻ....

എല്ലാരോടും സംസാരിച്ചു ഇരുന്നപ്പോ ആണ് അനു മുറിയിൽ നിന്നു ഇറങ്ങി വന്നത്.... ഒരുങ്ങി കഴിഞ്ഞപ്പോ ഒരു ദേവതയെ പോലെ ഉണ്ട് കാണാൻ.. ഉള്ളിലേക്കു പോയപ്പോ കണ്ട ഉത്സാഹം ഇപ്പോ ഇല്ല.. ആകെ ഒരു സങ്കടം.. ഭക്ഷണം പോലും ശെരിക്കും കഴിച്ചില്ല... കഴിച്ചത് ശർദിച്ചു കൂടി കഴിഞ്ഞപ്പോൾ പെണ്ണ് തളർന്നു... ഇറങ്ങാൻ നേരം കരയുന്നത് കണ്ടാൽ തോന്നും ഞങ്ങൾ നിർബന്ധിച്ചു പറഞ്ഞു അയക്കുന്നത് പോലെ ഉണ്ട്.. ഞാൻ ഒന്ന് പുറത്ത് പോയി വന്നപ്പോ വീട്ടിൽ ഒച്ചയും അനക്കവും ഒന്നും ഇല്ല... എല്ലാവർക്കും അവൾ പോയതിൽ സങ്കടം ഉണ്ട്... വീട് മരിച്ചത് പോലെ ആയി.... ഞാൻ റൂമിൽ ചെന്ന് അവളെ വിളിച്ചു..

കാത്തു ഇരുന്നത് പോലെ അവൾ കാൾ എടുത്തു... ഞാൻ എന്തെങ്കിലും പറയും മുന്നേ അവൾ സംസാരിച്ചു തുടങ്ങി... "എനിക്ക് നിന്നെ കാണാൻ തോന്നുന്നു.. " "നീ വാശി കാട്ടി പോയത് അല്ലേ... സാരില്ല രണ്ട് ദിവസം കഴിഞ്ഞു കാണാം... " "എനിക്ക് നിന്നെ ഇപ്പൊ നിന്നെ കാണണം.. " "പറ്റില്ലാ മോളെ.. " കൂടുതൽ സംസാരിക്കാൻ നിക്കാതെ ഞാൻ ഫോൺ വച്ചു... കാരണം അവളെ കാണാൻ എനിക്കും ആഗ്രഹം ഉണ്ട്.. പക്ഷെ രാത്രി അവിടെ പോയി കാണുന്നത് ശെരി അല്ല.. അവരൊക്കെ എന്ത് കരുതും... അവളെ ആലോചിച് കിടന്ന് ഉറങ്ങി പോയി... രാത്രി ആരോ കാളിങ് ബെൽ നിർത്താതെ അടിക്കുന്നത് കേട്ടാണ് ഉണർന്നത്... ഞാൻ ചെല്ലുമ്പോ എല്ലാരും എഴുന്നേറ്റ് വന്നിട്ട് ഉണ്ട്... വാതിൽ തുറക്കും മുന്നേ അച്ഛൻ ജനലിൽ കൂടി നോക്കി... "ഇയ്യോ എന്റെ കുഞ്ഞ്... " അതും പറഞ്ഞു അച്ഛൻ വാതിൽ തുറക്കാൻ ചെന്നു.... ഒന്നും മനസ്സിലാതെ ഞങ്ങൾ എല്ലാരും പുറത്ത് ആരാവും എന്ന ആകാംഷയിൽ നിന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story