💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 17

ennum ennum ninakkay

രചന: പ്രഭി

അച്ഛൻ ആണ് വന്ന് വാതിൽ തുറന്നത്... ഹാളിൽ എല്ലാവരും ഉണ്ട്. ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.. "ദ കൊണ്ട് പോയ സാധനം ഞങ്ങൾ തിരിച്ചു ഏൽപ്പിച്ചട്ടുണ്ട്... വണ്ടി വിളിച്ചു ഇങ്ങോട്ട് വന്നപ്പോ ആണ് കരച്ചിൽ ഒന്ന് നിർത്തിയത്.. " "ചെന്നത് മുതൽ ഈ നേരം വരെ ഒന്നും കഴിച്ചിട്ട് ഇല്ല.. " എനിക്കിട്ടു നല്ലോണം താങ്ങുന്നുണ്ട് രണ്ടാളും.. കണ്ണാ ഇവര് പോയി കഴിയുമ്പോ ഇവിടെ എല്ലാം കൂടെ എന്നേ വാരും... എന്റെ കൂടെ വന്ന അമ്മമാർ പോയി കഴിഞ്ഞപ്പോ എല്ലാരും അകത്തേക്ക് കയറി...

"ആർക്കോ എങ്ങോ പോവണം എന്ന് ഭയങ്കര വാശി ആയിരുന്നു.. ദേ രാത്രിക്ക് രാത്രി പോയത് പോലെ തിരിച്ചും വന്ന്... " സഞ്ജു ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ടേ ഇരിക്കുവാ.. പടക്കത്തിനു തീ കൊടുത്തത് പോലെ ബാക്കി കളിയാക്കൽ കൂടെ കേൾക്കാൻ ഞാൻ റെഡി ആയിരുന്നു... പക്ഷെ എന്റെ പ്രതീക്ഷ ഒക്കെ തെറ്റി.. "മോൾക് അമ്മ എന്തെങ്കിലും എടുക്കട്ടെ കഴിക്കാൻ.. ജ്യൂസ്‌ എടുക്കട്ടെ... " "ഓ അമ്മേടെ ജ്യൂസ്‌ കുടിക്കാൻ ആണല്ലോ അവൾ ഇത്രേം പേരുടെ ഉറക്കo കളഞ്ഞത്.. "

"നിന്നോട് അല്ലല്ലോ മോളോട് അല്ലേ ചോദിച്ചത്.. ഗീതേ നീ പോയി മോൾക് എന്തേലും എടുക്ക്... " "ഇതിനു ആണോ അനു നീ കരഞ്ഞു എന്നോട് സമ്മതം വാങ്ങിയത്... " ബ്ലഡി കെട്ടിയോൻ പറയുന്നത് കേട്ടില്ലേ... ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു.. "മതി ഏട്ടാ കളിയാക്കിയത്... ഏട്ടത്തി വാ ഞാൻ മുറിയിൽ ആക്കാം.. ഓഹ് ഇപ്പഴാ വീടിനു ജീവൻ വച്ചത്... ഏട്ടത്തി വായോ.." അമൽ എന്റെ കൈ പിടിച്ചു മുറിയിലെക്ക് പോയി... എല്ലാവർക്കും ഞാൻ പോയതിൽ ഒരുപാട് വിഷമം ഉണ്ട്...

ഇത്ര ഒക്കെ ഇവരെല്ലാം എന്നേ സ്നേഹിക്കാൻ മാത്രം എന്ത് പുണ്യം ആണ് കണ്ണാ ഞാൻ ചെയ്തത്.... പെട്ടെന്ന് ആണ് സഞ്ജു മുറിയിലേക്കു വന്നത് അവനെ കണ്ടതും മുഖം തിരിച്ചു ഇരുന്നു... ഹും എന്തോരം അവൻ എന്നേ കളിയാക്കി... ദുഷ്ടൻ ഞാൻ പോയതിൽ ഒരു വിഷമം അവനു ഇല്ല... "അനു കുട്ടി" "വേണ്ട നീ എന്നോട് മിണ്ടണ്ട... " "അത് എന്താടി പെണ്ണെ അങ്ങിനെ.. " എന്റെ അടുത്ത് വന്ന് ഇരുന്ന് അരയിൽ കൂടി കയ്യിട്ടു അവൻ എന്നേ ചേർത്ത് പിടിച്ചു... "ഞാൻ പോയാലും വന്നാലും നിനക്ക് ഒന്ന് ഇല്ലല്ലോ.. "

"ഓഹോ... അപ്പ അതാണ് കാര്യം... പിന്നെ പോവണ്ട എന്ന് പറഞ്ഞിട്ട് വാശി പിടിച്ചു പോയത് അല്ലിയോ... എന്നിട്ടോ പോയ പോലെ ഇങ്ങ് പൊന്നു.. " "അത് നിന്നെ കാണാഞ്ഞിട്ട് സങ്കടം വന്നിട്ട് അല്ലേ.. " "അച്ചോടാ... എന്റെ മുത്തിന് ചങ്കടം വന്നോ..., " "മ്മ്മ് " എന്ന് കൊഞ്ചി പറഞ്ഞപ്പോ അവൻ എനിക്ക് മുത്തം തന്നു... "ആഹ് ഇനി ഇത് കുടിച്ചേ " അവൻ എന്നേ കൊണ്ട് ആ ജ്യൂസ്‌ മുഴുവൻ കുടിപ്പിച്ചു.. എന്നിട്ട് അവന്റെ നെഞ്ചിൽ തല വച്ച് ഞാൻ കിടന്നു... "sanjoottaaa.." "എന്താടി പെണ്ണെ... "

"എന്നും നിന്റെ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങണം എനിക്ക്... " "ആയിക്കോട്ടെ... ഇപ്പൊ എന്റെ കൊച്ച് ഉറങ്ങിക്കോ.. നേരം ഒരുപാട് ആയി... " "ഉറങ്ങാം... അതിന് മുന്നേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. " "പറ... " "എനിക്ക് നമ്മുടെ കോളേജിൽ പോണം നാളെ... " "പോവാടി... നാളെ തന്നെ കൊണ്ട് പോയേക്കാം... പോരെ... " "മ്മ്മ്.. " അങ്ങിനെ എന്റെ ചെക്കനെ ചേർത്ത് പിടിച്ചു ഞാൻ ഉറങ്ങി... 🌿🌿🌿🌿🌿🌿 ഇന്ന് ആരും വിളിക്കാതെ തനിയെ പെണ്ണ് എഴുനേറ്റു.. എന്താ ഉത്സാഹം... പഠിച്ച കോളേജിലെക്ക് ഒന്ന് പോവുന്നതിന് ഇത്ര ഒരുക്കം ഒക്കെ എന്തിനാ ആവോ... "എന്റെ അനു.. സാരി ഉടുത്തു ഉള്ള സാഹസം ഒന്നും വേണ്ട.. " "നീ അല്ലല്ലോ ഞാൻ അല്ലേ ഉടുക്കുന്നത്.. " "ഓഹ് ആയിക്കോട്ടെ... "

സാരിയും അനുവും തമ്മിൽ ഒരു യുദ്ധം നടക്കുന്നുണ്ട്.. ചിരിയും കടിച് പിടിച്ചു ഞാൻ അവളെ തന്നെ നോക്കി നിന്നു... അവസാനം ഉടുത്തു കഴിഞ്ഞപ്പോ എന്നേ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചിട്ട് അവൾ മുടി കെട്ടാൻ തുടങ്ങി... പതിയെ അടുത്തേക് ചെന്നിട് ആ കാതിൽ പറഞ്ഞു... "ആരെ കാട്ടാൻ ആണ് നീ ഇതൊക്കെ തുറന്നു വച്ചേക്കുന്നത്... " ശബ്ദത്തിനു അല്പം കനം കൂടിയത് കൊണ്ട് ആവും എന്നേ നോക്കി ഒന്ന് ഇളിച്ചിട്ടു വേഗം അത് pin ചെയ്തു വച്ചു... വയർ കൂടിയപ്പോ നടക്കാൻ തന്നെ പെണ്ണിന് ഇപ്പൊ പാടാ...

അതിന്റെ കൂടെ സാരിയും... വീഴാതെ ഇരിക്കാൻ കൈയിൽ മുറുക്കി പിടിച്ചിട്ട് ഉണ്ട്... ഇതൊക്കെ കണ്ട് ചിരി വരുന്നുണ്ട് എങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല... വെറുതെ എന്തിനാ അനുവിനെ നാഗവല്ലി ആക്കുന്നത്... പരിജയം ഉള്ള ടീച്ചേർസ് നെ ഒക്കെ കണ്ട് സംസാരിച്ചിട്ട് ഞങ്ങൾ കുറച്ച് നേരം കോളേജിൽ കൂടെ നടന്നു.. "സഞ്ജു... ഇവിടെ ഓർമ്മ ഇണ്ടോ നിനക്ക്... " "ഇവിടെ വച്ചല്ലേ അനു ഞാൻ നിന്നെ കരയിച്ചത്... " "ഓർമ്മ ഇണ്ടല്ലേ... ഈ കലിപ്പ് സഹിക്കാൻ അന്നും ഇന്നും അനുവിനെ പറ്റു... "

"പിന്നെ ചുമ്മാതെ ആണോ ദൈവം എനിക്കായ് നിന്നെ ഈ ലോകത്തോട് അയച്ചത്... " "എനിക്ക് നിന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നു.. " "ഇവിടെ വച്ച് വേണ്ട... വീട്ടിൽ എത്തിയിട്ട് ചേട്ടൻ ആഗ്രഹം ഒക്കെ സാധിച്ചു തരാം ട്ടോ നിന്റെ... " 🌿🌿🌿🌿🌿🌿🌿 അവിടെന്ന് നേരെ പോയത് ബീച്ചിൽ ആണ്.. ഞാൻ ശെരിക്കും തളർന്നു തുടങ്ങിയിരുന്നു.. സഞ്ജുവിന്റെ തോളിൽ തല വച്ച് കടലിൽ നോക്കി ഇരുന്നു.. "എനിക്ക് പേടി ആഹ് സഞ്ജു... " "എന്തിനാ.. " ഞാൻ എന്റെ വയറിൽ തൊട്ടു.. "പെണ്ണെ ലോകത്ത് ആദ്യം ആയി പ്രസവിക്കാൻ പോകുന്നത് നീ അല്ലല്ലോ..

പിന്നെ എന്തിനാ പേടി.. " "എനിക്ക് എന്തെങ്കിലും പറ്റിയാൽ.. " "ദേ അനു ചുമ്മ എന്നേ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട.. " "നിന്നെ പിരിയാൻ പറ്റാത്തത് കൊണ്ട് അല്ലേടാ... നീ പോലും അറിയാതെ നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട് എന്തോരം ആയി എന്നോ.. ആ നിന്നെ എന്റെ സ്വന്തം ആയി കിട്ടിയിട്ട് സ്നേഹിച്ചു മതി ആയില്ല.. " "മരണം വരെ എന്റെ നല്ല പാതി ആയി നീ ഉണ്ടാവും പെണ്ണെ... നിന്നെ പ്രണയിച്ചു കൊതി തീരും വരെ ഒരു ശക്തിക്കും വിട്ട് കൊടുക്കില്ല ഞാൻ..

" ഓരോന്ന് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോ വയറിൽ ഒരു അനക്കം... "സഞ്ജു.. " "എന്താടാ വയ്യേ.. " "ദേ നോക്കിയേ... " അവന്റെ കൈയ് എടുത്ത് ഞാൻ വയറിൽ വച്ചു... അനക്കം അറിയുമ്പോ അവന്റെ മുഖത് വല്ലാണ്ട് സന്തോഷം നിറയുന്നത് ഞാൻ കണ്ടു.. ഈ ഒരു നിമിഷം ആണ് പെണ്ണിന്റ ജീവിതത്തിൽ ഏറ്റവും മനോഹരo ആയത്.. ഇപ്പൊ ഞാൻ ഒന്ന് അല്ല.. രണ്ട് ആണ്... ഈ ഭൂമിയിലെക്ക് വരാൻ ഇരിക്കുന്ന ആ കുഞ്ഞ് മുഖം കാണാൻ വല്ലാതെ എന്റെ ഉള്ളം പിടയുന്നുണ്ട്...

സഞ്ജുവിന്റെ കൈ പിടിച്ചു നടക്കുമ്പോ ഞങ്ങളെ നോക്കി നിൽക്കുന്ന രണ്ട് പേരെ ഞാൻ കണ്ടു... കണ്ണാ അത് ആ si യും ഫ്രിണ്ടും അല്ലേ.. ഇയാൾ എന്താ ഇവിടെ.. ഞങ്ങളെ തന്നെ നോക്കിയാണ് അവര് നിൽക്കുന്നത്.. കുറെ നാൾ ആയി ഇയാളെ കണ്ടിട്ട്... ഇനി എന്താണാവോ കണ്ണാ വരാൻ പോകുന്നത്... 🌿🌿🌿🌿🌿 "ആഹ് അജു കിട്ടിയോ... " "ആ.. എല്ലാം ഓക്കേ ആണ്... അറിഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ നിനക്ക് whatz up ചെയ്തിട്ട് ഉണ്ട്... നീ അത് നോക്കിട്ടു വിളിക്ക്.. " "ഓക്കേ ടാ... താങ്ക്സ്... ഞാൻ നോക്കട്ടെ.." അജുവിനോട് സംസാരിച്ചു നിക്കുമ്പോ ആണ് മുറ്റത് ഒരു കാർ വന്ന് നിന്നത്...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story