💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 6

രചന: പ്രഭി

എന്റെ ഉള്ളിലെ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ ആയപ്പോ അടിച്ചത് ആണ്.... എപ്പഴും അവൾക് ഉള്ളത് ആണ് കുറുമ്പ് എന്തേലും ഒപ്പിച്ചു വച്ചിട്ട് sanjootta എന്ന് ഒരു വിളി.... അതിൽ എന്റെ ദേഷ്യവും വാശിയും എല്ലാം അലിഞ്ഞു ഇല്ലാതാവും എന്ന് അവൾക് അറിയാം.... 

ഓരോന്ന് ആലോചിച് റൂമിന് പുറത്ത് കസേരയിൽ ഇരിന്നു...... 

"ഡോ താൻ ആണോ അനുപമയുടെ ബൈ stander.... "

"അതെ... "

"നല്ല ആളാണ്... ആ കുട്ടി അവിടെ ബോധം ഇല്ലാതെ കിടക്കുമ്പോ താൻ ഇവിടെ സ്വപ്നം കണ്ടു ഇരുന്നോ... "

അതും പറഞ്ഞു നേഴ്സ്  പോയപ്പോ ഞാൻ അകത്തേക്കു ചെന്നു... 

"അനു.. "

ഞാൻ എത്ര വിളിച്ചിട്ടും അവൾ ഉണർന്നില്ല..... അപ്പോഴേക്കും ഡോക്ടർ വന്ന് നോക്കി... ട്രിപ്പ്‌ ഇട്ടു... 

"ആൾടെ ബോഡി നല്ല വീക്ക് ആണ്... മൈൻഡ് ഉം വീക്ക് ആണ്.. സൊ അധികം stess കൊടുക്കാതെ നോക്കണം.... കേട്ടല്ലോ... "

എന്റെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് ഡോക്ടർ പറഞ്ഞു.... എനിക്ക് ആകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി... ഒന്നും വേണ്ടാരുന്നു.. വയ്യാതെ ഇരിക്കുവാ എന്ന് പോലും ഓർക്കാതെ അടിച്ചു.... 

അത്രേം സങ്കടം ഉണ്ടായതു കൊണ്ട് ആ അനു അടിച്ചത്... നീ ബോധം വരാതെ കിടന്നപ്പോ എന്തോരം പേടിച്ചു എന്ന് അറിയോ... സോറി മുത്തേ..... മെല്ലെ ആ കയ്യിൽ ഒന്ന് ചുംബിച്ചു.....

അവൾക് അരികിൽ ആയി ഇരുന്ന് ഞാനും ഒന്ന് മയങ്ങി പോയി.. 

ഞാൻ എഴുനേറ്റു നോക്കുമ്പോ എന്നെയും നോക്കി കിടക്കുവാ ഇവിടെ ഒരാൾ.... 

🌹🌹🌹🌹🌹

കണ്ണ് തുറന്നു നോക്കുമ്പോ സഞ്ജു എന്റെ അടുത്ത് ഇരുന്ന് ഉറങ്ങുന്നുണ്ട്... ചുമ്മാ അവനെ നോക്കി ഇരുന്നപ്പോ ചെക്കൻ എഴുനേറ്റു.... 

"ആഹ് നീ എഴുന്നേറ്റോ... "

ഞാൻ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരുന്നു... 

"എന്താടി ഇങ്ങനെ നോക്കുന്നെ... "

"ഒന്നുവില്ല... "

"അനു.. "

"മ്മ്മ് "

"നിനക്ക് വേദനിച്ചോ... "കവിളിൽ തൊട്ട്  ചോദിക്കുന്ന കേട്ടില്ലേ ദുഷ്ടൻ... 

"മ്മ്മ് വേദനിച്ചു... "

"നന്നായി വേദനിക്കാൻ വേണ്ടി തന്നെ തന്നത് ആണ്... "

അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് ഞാൻ മുഖം തിരിച്ചു.... 

"ഡി ഇങ്ങോട്ട് നോക്കടി... "

"ഇല്ല... "

"നോക്കടി.. "അവൻ ഒച്ച കൂടിയപ്പോ ഞാൻ തിരിഞ്ഞു നോക്കി.... 

"എന്താ എന്നോട് അവന്റെ കാര്യം പറയാഞ്ഞത്.... അന്ന് ഓഫീസിൽ നീ തനിച് ആണെന് പറയാഞ്ഞത്... "

"അത്.... പിന്നെ.... ഞാൻ "

"നിനക്ക് എന്താ വിക്ക് ഒണ്ടോ...വാ തുറന്നു പറയടി... "

"ഞാൻ... അയാൾ എല്ലാം മറന്നു എന്ന്... അല്ല... ഒറ്റ... ഒറ്റക്... ആണെന്ന്... പറ... പറഞ്ഞ നീ ചീത്ത പറയും.... "

"ചീ നീർത്തടി.... എന്റെ വഴക്ക് കേൾക്കുന്നത് ഇത്ര പേടി ആണോ... വഴക്ക് പേടിച് ഇരുന്നപ്പോ... അവൻ നിന്നെ അന്ന് കൊന്നു കളഞ്ഞു എങ്കിൽ എന്തായേനെ... ഹും അവൾക് ഞാൻ വഴക്ക് പറയുന്നത് പേടി ആണ് പോലും... "

"ഞാൻ അങ്ങിനെ അല്ല പറയാൻ വന്നത്.."

"പിന്നെ എങ്ങിനെ ആണ് ആവോ... കാരണം എനിക്ക് അറിയാം നിനക്ക് എന്നേ ഇഷ്ട്ടമല്ല... എത്ര വട്ടം നിന്റെ അടുത്ത് ഞാൻ മനസ്സ് തുറന്നു... നിൻക് ഒന്നും മനസ്സിൽ ആവില്ല... 

ആവാഞ്ഞിട്ടു അല്ല പൊട്ടി ആയി അഭിനയിക്കുവാ നീ.. അല്ലെ... "

അവൻ പറയുന്ന കേട്ടു എനിക്ക് കരച്ചിൽ അടക്കാൻ ആയില്ല... 

"ഓഹ് എന്ത് പറഞ്ഞാലും ഇരുന്ന് കരഞ്ഞോളും... നിനക്ക്... നിനക്ക് ഇത്രേം പ്രായം ആയില്ലേ... ഇനി എങ്കിലും പ്രായതിന്നു ഒത്തു ബീഹെവ് ചെയ്യൂ... 

പിന്നെ എന്നേ ഇഷ്ട്ടം അല്ലാത്ത ആരും ഇനി എന്റെ കൂടെ വേണ്ട... ഹോസ്പിറ്റലിൽ നിന്നു ഇറങ്ങിയ ഹോസ്റ്റലിൽ കൊണ്ട് ആക്കിയേക്കാം... പിന്നെ ഡിവോഴ്സ് അതിനു എന്തായാലും 6മാസം കത്തിരിക്കണം... അത് കഴിഞ്ഞാൽ പിന്നെ എന്നേ അനേഷിച്ചു ആരും വന്നേക്കരുത്.... Sanjai പിന്നെ ഒറ്റക് മതി .. "

എന്റെ കരച്ചിൽ വീണ്ടും ഉച്ചത്തിൽ ആയപ്പോ എന്നേ ഒന്ന് നോക്കിയിട്ട് സഞ്ജു ഇറങ്ങി പോയി..... 

🌹🌹🌹🌹🌹

കരച്ചിൽ നിർത്താതെ ആയപ്പോ ഞാൻ റൂമിൽ നിന്നു ഇറങ്ങി പൊന്നു... എന്നേ അവൾ മനസ്സിൽ ആക്കാതെ ഇരിക്കുന്നതു കൊണ്ടല്ലേ അങ്ങിനെ ഒക്കെ പറഞ്ഞത്... അവൾക് ഞാൻ ഇപ്പഴും ഫ്രണ്ട് ആണ്... പക്ഷെ എനിക്ക് ഇനി അത് പറ്റില്ല.... ഇത്ര ഒക്കെ ഞാൻ പറഞ്ഞപ്പോ അവൾ എതിർത്തു ഒരു വാക്ക് പോലും പറഞ്ഞില്ല.... 

ആരോ തോളിൽ തൊട്ടു.  ഞാൻ തിരിഞ്ഞ് നോക്കി... 

"അവളെ തനിച് ആക്കി നീ എന്താ ഇവിടെ നിക്കണേ... "

"ഏയ്‌.... മായ എപ്പോ എത്തി... "

"കുറച്ചു ആയി... അനുവിന്റെ ഫോൺ കൊണ്ട് വന്നതാ... "

"മ്മ്മ് "

"പിന്നെ നീ അവളെ തല്ലിയത് ഇപ്പോ ഞാൻ ഷെമിച്ചു... നിന്റെ അവസ്ഥ എനിക്ക് മനസിലാവും... അത് കഴിഞ്ഞു നീ അടിച്ച ഡയലോഗ് എനിക്ക് തീരെ പിടിച്ചില്ല.. എന്റെ അനുവിനെ ആരു നോവിച്ചാലും എനിക്ക് സഹിക്കില്ല..... "

ഞാൻ ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്നു... 

"സഞ്ജു.... നിനക്ക് അറിയില്ലേ പാവം ആട അവൾ... നിന്നെ അവൾക് ഒരുപാട് ഇഷ്ട്ടം ആണ്.. ദേ ഈ എന്നെക്കാളും സ്നേഹ തീരത്തെ അമ്മമാരെക്കാളും.... അവൾ എപ്പഴും പറയും നിറം ഇല്ലാത്ത അവളുടെ സ്വപ്നങ്ങൾക് നിറം കൊടുത്തത് നീ ആണെന്... "

"ഇപ്പൊ എനിക്ക് വേണ്ടത് എന്നേ സ്നേഹിക്കുന്ന മനസിലാക്കുന്ന ഒരു ഭാര്യയെ ആണ്... അവൾക് അത് പറ്റില്ല... അതോണ്ട് പിരിയണം... ഇനിയും വൈകിയാൽ ഒരുപാട് അടുത്ത് പോവും ഞാൻ... ഞാൻ മാത്രം..."

ഞാൻ ഇത് പറഞ്ഞതും മായ ചിരിച്ചു... എന്നേ കളിയാക്കി ഉള്ള ചിരി ആണ്... 

"നീ ഞെട്ടില്ല എങ്കിൽ ഒരു സത്യം പറയട്ടെ... നീ സ്നേഹിച്ചു തുടങ്ങിയതിനു ഒരു പാട് മുൻപ് അവൾ നിന്നെ സ്നേഹിച്ചു തുടങ്ങി... അറിയോ നിനക്ക്... എന്നിട്ടും നിനക്ക് വേണ്ടി നന്ദനയോട് പോയി സംസാരിച്ചു... നിങ്ങളുടെ പ്രണയത്തിനു കൂട്ടായി വന്നിട്ടില്ലേ പലപ്പോഴും... അന്നൊക്കെ ദേ ഈ എന്നേ കെട്ടിപിടിച്ചു എത്ര കരഞ്ഞു എന്ന് അറിയോ അവൾ... ഒരു പൊട്ടി പെണ്ണ് ആണ്... നിന്നോട് ഉള്ള ഇഷ്ട്ടം പോലും തുറന്നു പറയാൻ പറ്റാത്ത ഒരു പൊട്ടി... നിനക്ക് വേണ്ടി എഴുതിയ എത്ര എത്ര കവിത അവളുടെ ബുക്കിൽ ഇനിയും വെളിച്ചം കാണാതെ ഇരിക്കുന്നുണ്ട് എന്ന് അറിയോ... ഒരു ബുക്ക്‌ നിറയെ നിന്റെ പടം വരച്ചു വച്ചിട്ട് ഉണ്ട്... കുറച്ചു സമയം കൊടുത്തു നോക്ക്... സ്നേഹം കൊണ്ട് മൂടും നിന്നെ.. ഇനിയും ഉപേക്ഷിച്ചു പോവാൻ തോന്നുന്നുണ്ടോ നിനക്ക്... "

മായ പറഞ്ഞു കേട്ടു ഞാൻ ഞെട്ടി... അപ്പൊ അവൾ.... ഒന്നും അറിയാതെ ആ പാവത്തെ ഞാൻ.... 

🌹🌹🌹🌹

സഞ്ജുവിനെ കൂട്ടി വരാം എന്ന് പറഞ്ഞു ആണ് മായ പോയത്... തിരികെ വന്നപ്പോൾ അവൾ തനിച്ചേ ഉള്ളു... 

എങ്കിലും സങ്കടം ഒന്നും ഞാൻ പുറത്ത് കാണിച്ചില്ല... മൂന്ന് ദിവസം കൂടെ ഹോസ്പിറ്റലിൽ കിടന്നു... ഒരിക്കെ പോലും സഞ്ജു വന്നില്ല... എനിക്ക് കൂട്ടായി രാവും പകലും അച്ഛനും അമ്മയും ഉണ്ടായിരുന്നു...സഞ്ജുവിനെ ചോയ്ച്ചപ്പോ ഒക്കെ പറഞ്ഞത് ജോലി തിരക്ക് ആണെന് ആണ്.... 

ഇന്ന് ഡിസ്ചാർജ് ആയി... സഞ്ജുവിനെ നോക്കി ഇരിക്കുവാ ഞങ്ങൾ... എന്തായാലും അവൻ എന്നേ ഹോസ്റ്റലിൽ ആക്കും... എത്ര പറഞ്ഞിട്ടും അനുസരണ ഇല്ലാതെ കണ്ണ് നിറഞ്ഞു ഒഴുകി.. . 

"എന്താ വേദനിക്കുന്നുണ്ടോ മോൾക്... "

"മ്മ്മ് "

ദൈവമേ ഇവരെ ഒക്കെ വിട്ട് ഞാൻ എങ്ങനെ പോവും... സഞ്ജുവിനെ വിട്ട് ഞാൻ എങ്ങനെ പോവും... കൈ പതിയെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നീങ്ങി... 

🌹🌹🌹🌹

 ഇത്ര ദിവസം മാറി നിന്നത് കൊണ്ട് ഹോസ്പിറ്റലിൽ പോവാന്നോ അവളെ ഒന്ന് കാണാന്നോ പറ്റിയില്ല... കരഞ്ഞു അലമ്പ് ആക്കി കാണും പെണ്ണ്... സാരില്ല ഇനി ആ കണ്ണ് നിറയാതെ നോക്കണം... 

ഹോസ്പിറ്റലിലേക്ക് വണ്ടി ഓടിക്കുമ്പോൾ മനസ്സിൽ പലതും കണക്കു കൂട്ടിയിരുന്നു... 

ഞാൻ ചെല്ലുമ്പോൾ അനു കട്ടിലിൽ ഇരിക്കുന്ന കണ്ടു.. അടുത്ത് വീൽ ചെയർ ഉം ഉണ്ട്... മുഖo കണ്ടാൽ അറിയാം കരച്ചിൽ ആയിരുന്നു എന്ന്... 

"നീ എത്തിയോ... മോളെ ഇതിലേക്ക് ഇരുത്തു"

"ഞാൻ ഇരുത്തിക്കോളാം... അമ്മ ഈ ബാഗ് ഒക്കെ കൊണ്ട് പോയി വണ്ടിയിൽ വച്ചേക്കു... "

അമ്മ പോയപ്പോ ഞാൻ അനുവിനെ അങ്ങ് പൊക്കി എടുത്തു... രണ്ട് കയ്യും തോളിൽ കൂടി ഇട്ടിട്ട് പെണ്ണ് ഉണ്ട കണ്ണ് ഉരുട്ടി നോക്കുന്നുണ്ട്... 

"ന്താടി ഉണ്ട കണ്ണി..."

എന്നേ നോക്കി ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചിട്ട് അവൾ മുഖം തിരിച്ചു.... 

🌹🌹🌹🌹

അവനെ വിട്ട് പോവണം എന്ന് ആലോചിച് ഇരിക്കുമ്പോ ആണ് ചെക്കന്റെ വരവ്... എന്താ സന്തോഷം മുഖത്തു... ഹും... 

എന്നേ പൊക്കി എടുത്തപ്പോ ഞാൻ ഒന്ന് നോക്കി പേടിപ്പിച്ചു.. അപ്പൊ തന്നെ ആളു കലിപ് ആയി... എങ്ങാനും താഴെ ഇട്ടാലോ എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല... 

ഹോസ്പിറ്റലിൽ ഉള്ള എല്ലാരും ഞങ്ങളെ നോക്കുന്നുണ്ട്... അയ്യേ നാണം കേട്ടു.. എന്തിനാ ആവോ ഇവൻ എന്നേ പൊക്കിക്കോണ്ട് വന്നത്... വീൽ ചെയർ മതിയാരുന്നു.... 

കാറിൽ കയറിയത് തൊട്ട് നെഞ്ചിൽ band മേളം ആണ്... 

പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല.... അവൻ നേരെ പോയത് വീട്ടിലേക് ആണ്... കാറിൽ നിന്നും അവൻ എടുത്തു ആണ് അകത്തേക്ക് പോയത്.... 

"സഞ്ജു മോളെ ഈ മുറിയിൽ കിടത്തു... ഞാൻ അത് വൃത്തി ആക്കി ഇട്ടിട്ട് ഉണ്ട്... "

"വേണ്ട എന്റെ മുറിയിൽ മതി... "

"അതിനു വയ്യട.... "

അമ്മ പറയുന്നത് ഒന്നും കേൾക്കാതെ അവൻ എന്നെ മുകളിലേക്ക് കൊണ്ട് പോയി..... എന്നേ ബെഡിൽ കൊണ്ട് കിടത്തിയ ശേഷം അവൻ പോവാൻ തിരിഞ്ഞു.... 

🌹🌹🌹🌹

കാറിൽ ഇരിക്കുമ്പോ അനുവിന്റെ നെഞ്ച് ഇടിക്കുന്നത് എനിക്ക് കേൾക്കാൻ പറ്റി.... പാവം... ഇച്ചിരി ടെൻഷൻ അടിക്കട്ടെ എന്ന് ഞാനും കരുതി.... 

അമ്മ താഴെ റൂമിൽ കിടത്താൻ പറഞ്ഞു എങ്കിലും ഞാൻ കേട്ടില്ല... എന്റെ കള്ള കാമുകിക്ക് കുറച്ചു പണി കൊടുക്കാൻ ഉണ്ട്... അതോണ്ട് ഞാൻ എന്റെ റൂമിൽ കൊണ്ട് പോയി... 

അവളെ കിടത്തി തിരിഞ്ഞതും പെണ്ണ് കൈയിൽ കയറി പിടിച്ചു....

"എന്തിനാ നീ എന്നേ ഇങ്ങോട്ട് കൊണ്ട് വന്നത്... "

തിരിഞ്ഞു നോക്കുമ്പോ കണ്ണിൽ നിന്നും dam തുറന്ന പോലെ വെള്ളം വരുന്നു... ദൈവമേ ഇവൾക്ക് ഇത് തന്നെ ആണോ പണി... ഇത്രേം സങ്കടം എവിടെ ഇരിക്കുന്നു ആവോ.... 

ഞാൻ അവൾക് അരികിൽ ആയി ഇരുന്നു... 

"എന്താ നിനക്ക് ഇവിടെ പിടിച്ചില്ലേ... "

"ഇല്ല... എന്നേ താഴെ കൊണ്ട് പോയി വയ്ക്കടാ.. "

"ദേ പെണ്ണെ അടങ്ങി ഇരുന്നോ ഇല്ലേ താഴേക്കു ഉരുട്ടി ആവും ഇടുക... "

ഉണ്ട കണ്ണ് വച്ചു നോക്കി പേടിപ്പിക്കുന്നുണ്ട്.... 

"അനു... "

എന്ന് വിളിച്ചത് മാത്രം ഓർമ ഉണ്ട്... പെട്ടെന്ന് അവൾ എന്റെ collar ഇൽ കയറി പിടിച്ചു... 

"എന്തിനാ എന്നേ ഹോസ്റ്റലിൽ കൊണ്ട് ആക്കും എന്ന് പറഞ്ഞത്... ഏഹ്... 6മാസം കഴിഞ്ഞു നിനക്ക് എന്നേ ഡിവോഴ്സ് ചെയ്യണം അല്ലേടാ.... "

അതും പറഞ്ഞു ദേഷ്യം തീരും വരെ അവൾ എന്നേ ഇടിച്ചു.... തടുക്കാൻ നിന്നില്ല എല്ലാം നിന്നു കൊണ്ട്..... 

sanjoottaaaaaa.....എന്ന് വിളിച്ചു കണ്ണ് നിറച്ചു എന്നേ നോക്കിയപ്പോ സഹിച്ചില്ല അങ്ങ് കെട്ടിപിടിച്ചു.... 

🌹🌹🌹🌹

സഞ്ജു കെട്ടിപി്ടിച്ചപ്പോ അത്രേം നേരം ഉള്ള സങ്കടം ഞാൻ കരഞ്ഞു തീർത്തു... എന്റെ കരച്ചിൽ കൂടും തോറും എന്നിൽ ഉള്ള അവന്റെ പിടി ശക്തമായതു ഞാൻ അറിഞ്ഞു.... 

"ലവ് u sanjoottaaa.....എന്നേ എന്നേ എങ്ങോട്ടും കൊണ്ട് പോവണ്ട... എനിക്ക്.... എനിക്ക് നിന്റെ കൂടെ.... കൂടെ.... "

സങ്കടം കൊണ്ട് എനിക്ക് ഒന്നും പറയാൻ പറ്റിയില്ല... സഞ്ജു എന്റെ മുഖം അവന്റെ കൈയിൽ എടുത്തു.... 

"ആരാ പറഞ്ഞെ എന്റെ annoty യെ ഞാൻ കൊണ്ട് ആക്കും എന്ന്.... ദേഷ്യം വന്നപ്പോ എന്തേലും പറഞ്ഞു എന്ന് വച്ച്.... നീ എന്റെ ജീവൻ ആണ് പെണ്ണെ.... നീ പോണം എന്ന് പറഞ്ഞാലും ഞാൻ വിട്ടിട്ട് വേണ്ടേ.... "

"ശെരിക്കും.... "

"ആടി... സഞ്ജുവിന്റെ ഹൃദയം നിലക്കും വരെ ചേർത്ത് പിടിക്കാൻ നീ വേണം... സ്നേഹിച്ചു മതിയായില്ല പെണ്ണെ.... "

ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു... പെട്ടെന്ന് ആണ് ചെക്കൻ മുഖം അടുത്തേക് കൊണ്ട് വന്നത്... എന്തെങ്കിലും പറയും മുന്നേ എന്റെ അധരം അവൻ സ്വന്തo ആക്കിയിരുന്നു... 

ഞാൻ ഒന്ന് വിറച്ചതും അവന്റെ കൈകൾ എന്റെ ഇടുപ്പിൽ അമർന്നു..... 

വാതിൽക്കൽ ഒരു ചുമ കേട്ടപ്പോ ഞാൻ അവനെ തള്ളി മാറ്റി...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story