💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 7

ennum ennum ninakkay

രചന: പ്രഭി

ആരോ ചുമക്കുന്നത് കേട്ടതും അനു എന്നേ തളളി മാറ്റി.... 

"ഞങ്ങള്ക്ക് അകത്തേക്ക് വരാമോ..."

നോക്കുമ്പോ അച്ഛനും അമ്മയും അങ്ങോട്ട് തിരിഞ്ഞു നിക്കുന്നു.... 

"കേറി വായോ... "

മറുപടി പറഞ്ഞത് അനു ആണ്... എന്നേ നോക്കി പേടിപ്പിക്കുന്നുണ്ട് പെണ്ണ്... ഞാൻ അപ്പൊ തന്നെ ഒന്ന് sight അടിച്ചു കാണിച്ചു..... 

"എങ്ങനെ ഉണ്ട് ഇപ്പൊ മോൾക്... "

"കുഴപ്പമില്ല അച്ഛാ... "

പിന്നെ അവിടെ അച്ഛന്റെയും അമ്മയുടെയും അനുവിന്റെയും സ്നേഹ പ്രകടനം ആയിരുന്നു.... 

മനസും കണ്ണും ഒരു പോലെ നിറക്കുന്ന കാഴ്ച... എന്റെ പെണ്ണിനെ മോളെ പോലെ സ്നേഹിക്കുന്ന അച്ഛനും അമ്മയും.... അനുവിന്റെ സന്തോഷം അവളുടെ മുഖത്തു നിന്നു വായിച്ചു എടുക്കാം... 

തിരികെ പോവുമ്പോ അച്ഛൻ എന്റെ അടുത്ത് മെല്ലെ പറഞ്ഞു... 

"അതേയ് ഭാര്യയെ സ്നേഹിക്കുബോ നീ വാതിൽ അടക്കാൻ മറക്കല്ലേ... "

🌿🌿🌿🌿🌿

Che അച്ഛനും അമ്മയും എന്ത് കരുതി കാണും... ദുഷ്ടൻ.... ഞാൻ സഞ്ജുവിനെ നോക്കി പേടിപ്പിച്ചു... അപ്പൊ അച്ഛൻ അവനോട് എന്തോ പറയുന്നത് കണ്ടു.... 

അവർ പോയതും അവൻ പോയി ഡോർ അടച്ചു... 

"അച്ഛൻ എന്താ പറഞ്ഞത്... "

"അതോ... ഭാര്യയെ സ്നേഹിക്കുബോ കതക് അടക്കാൻ മറക്കല്ലേ എന്ന്... "

"ശേ നാണക്കേട് ആയി... അവര് എന്ത് കരുതി കാണും .. "

"😝 അവര് എന്ത് കരുതാൻ ആണ് അനു.... "

അതും പറഞ്ഞു ചെക്കൻ എന്റെ അടുത്തേക് വന്നു... ഞാൻ അപ്പൊ തന്നെ ചുണ്ട് പൊത്തി പിടിച്ചു.... 

അവൻ മുഖം അടുപ്പിച്ചു എന്റെ കവിളിൽ ഉമ്മ വച്ചു.... 

"അനു.... "

"ന്താ..... "

"ഒന്നുവില്ല പൊന്നെ.... നീ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ പെണ്ണെ... എന്റെ കണ്ട്രോൾ പോവും കേട്ടോ... "

കൊരങ്ങൻ പറയുന്ന കേട്ടില്ലേ... ഞാൻ അപ്പൊ തന്നെ മുഖം തിരിച്ചു ഇരുന്നു.... പറയാൻ പറ്റില്ല... ന്തിനാ പാവത്തിന്റെ കണ്ട്രോൾ ഞാൻ  ആയിട്ട് കളയുന്നത്.... 

"ഞാൻ ഒന്ന് പുറത്ത് പോയി വരാം.... "

എന്നും പറഞ്ഞു സഞ്ജു പോയി... ഇരുന്ന് ബോർ അടിച്ചപ്പോ ഞാൻ മായയെ വിളിച്ചു... ഓരോന്ന് സംസാരിക്കുന്ന കൂട്ടത്തിൽ ആണ് അവൾ richard ഇന്റെ കാര്യം പറഞ്ഞത്... ആ പേര് കേൾക്കുമ്പോ ആകെ ഒരു വിറയൽ ആണ്.... കുറെ സംസാരിച്ചിട്ട് ഞാൻ ഫോൺ വച്ചു... 

"ഏട്ടത്തി..... "

"ആഹാ... രണ്ടാളും ഉണ്ടല്ലോ.... കേറി വാ...."

"എങനെ ഉണ്ട് ഇപ്പം... " അമൽ ആണ്. 

"കുഴപ്പം ഒന്നും ഇല്ല... ചെറിയ വേദന ഉണ്ട്... "

"എന്നാലും ഏട്ടത്തി എന്നെ തനിച്ചാക്കി ഇങ്ങു പൊന്നല്ലേ.... "

"പിന്നെ ടി.... ഏട്ടത്തി വരും മുന്നേ നീ തനിച് അല്ലാരുന്നോ.. "

അതുo ഇതും പറഞ്ഞു രണ്ടും കൂടെ പിന്നെ അടിയായി... എന്തോ പറഞ്ഞു അമൽ അടിക്കാൻ പോയതും അഞ്ചു ഒറ്റ ഓട്ടം ആയിരുന്നു... അടിപൊളി... ഇതു പോലെ അനിയനും അനിയത്തിയും ഉണ്ടേൽ തകർക്കും.... 

ഇപ്പൊ വരാം എന്ന് പറഞ്ഞു പോയ ആളെ കാണാഞ്ഞിട്ട് എനിക്ക് എന്തോ ഒരു ഇത്... എത്ര നേരം ആയി നോക്കി ഇരിക്കുന്നതു.... നോക്കി ഇരുന്ന് മടുത്തപ്പോ ഞാൻ ഒന്ന് വിളിച്ചു നോക്കി.... 

🌿🌿🌿🌿

തിരികെ ഡ്രൈവ് ചെയ്യുമ്പോ അനു വിളിച്ചു കൊണ്ടേ ഇരുന്നു.... എന്തായാലും വീട്ടിലെക്കു പോകുവല്ലേ എന്ന് കരുതി ഞാൻ ഫോൺ എടുത്തില്ല.... 

ഡോർ തുറന്നു അകത്തു ചെല്ലുമ്പോ അനു ഫോണും നോക്കി ഇരിക്കുവാ.... 

'അനു കുട്ടിയേ... "

"എവിടെ ആയിരുന്നു... നേരം എത്ര ആയി ഇപ്പോ വരാം എന്ന് പറഞ്ഞ ആളാണ്.... "

"സോറി സോറി.... സോറി.... വൈകി പോയി എന്റെ മോള് ഒന്ന് ഷെമിക്... അല്ല നീ വല്ലതും കഴിച്ചോ.... "

"ഇല്ല... "

"എങ്കിൽ ഞാൻ പോയി എടുത്തിട്ട് വരാം..."

ഞാൻ പോവാൻ നില്കുമ്പോ അനു കൈയിൽ പിടിച്ചു... 

"നീയുo കഴിച്ചില്ലല്ലോ... "

"അതിനു എന്താടി പെണ്ണെ നമുക്ക് ഒരുമിച്ചു കഴിക്കാം..... "

ഫുഡ്‌ കൊണ്ട് വന്നു ഞങ്ങൾ രണ്ടാളും ഒരുമിച്ചു കഴിച്ചു... ഞാൻ വാരി കൊടുത്തപ്പോ ആ കണ്ണ് നിറയുന്നത് കണ്ടു... എന്റെ കൈയിൽ കുഴപ്പമില്ല sanjootaa എന്നൊക്കെ പറഞ്ഞു എങ്കിലും ഞാൻ അത് കാര്യം ആയി എടുത്തില്ല..... 
🌿🌿🌿🌿🌿

ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു സഞ്ജു എനിക്ക് അരികിൽ ആയി വന്നു കിടന്നു.... 
ഒരു കൈ കൊണ്ട് എന്നേ ചേർത്ത് പിടിച്ചു.... 

"sanjoottaa... "

"ന്താടി... "

"നീ ഈ കൈ എടുത്തു മാറ്റിയെ... ഇത്ര ഒന്നും ഒട്ടി കിടക്കേണ്ട... "

അവനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞത് ആണ്.... വഴക്ക് ഇട്ടു പോവും എന്നാ കരുതിയെ.... പക്ഷെ അവൻ ഒന്ന് കൂടെ അടുത്ത് കിടന്നു.... 

"എന്റെ വീട്... എന്റെ കട്ടിൽ... എന്റെ പെണ്ണ്.... "

എന്നും പറഞ്ഞു അവൻ വയറിൽ ഒന്ന് നുള്ളി... 

"അനുവേ..."

"എന്താ.... "

"എന്റെ ഉമ്മ വാങ്ങാം... എന്നേ കെട്ടിപിടിച്ചു നിക്കാം.... ഞാൻ അറിയാതെ എന്നേ പ്രേമിക്കാം.... എന്നിട്ട് ഒട്ടി കിടന്നത് ആണ് പ്രശ്നം.... "

"പ്രേമിക്കാൻ.... ഓ... ആ.. ആരു... "


"വിക്കി വിക്കി കഷ്ടപെടേണ്ട... ഞാൻ നിന്റെ കള്ളം ഒക്കെ കണ്ടു പിടിച്ചു കേട്ടോ.... "

"കള്ളം... എനിക്കോ... നീ... ചുമ്മാ.... "

"പ്രണയം ആണ് നിന്നോട്... നിന്റെ മിഴികൾ ഓട്... നിന്റെ ചിരിയോട്.... എന്നേ ജീവൻ ആയി സ്നേഹിക്കുന്ന നിന്റെ ഹൃദയതോട്...... നിന്നിൽ അലിഞ്ഞു ഇല്ലാതെ ആവണം............................................................       ....... "

ബാക്കി പറയും മുന്നേ ഞാൻ അവന്റെ വാ പൊത്തി.... 

"നിനക്ക് ഇത് എവിടെ നിന്നു കിട്ടി... "

അവൻ ടേബിൾ ഇൽ ഇരിക്കുന്ന പൊതി എന്നേ കാട്ടി തന്നു.... 

"ദേ അതിൽ എന്റെ കള്ള കാമുകി എഴുതിയ കവിതകൾ ആണ്... പിന്നെ എന്റെ drawings ഉം... കേട്ടോടി കള്ളി... "

എന്ന് പറഞ്ഞു അവൻ എന്റെ കവിളിൽ നുള്ളി.... ആ കരവലയത്തിൽ ഞാൻ സുരക്ഷിതയായി ഉറങ്ങി.... 

ഉറക്കത്തിൽ ഞാൻ ഉണർന്നപ്പോൾ ആകെ ഒരു നനവ്... വയർ ആണേൽ നല്ല വേദനയും... 
കണ്ണാ പണി പാളി... ഞാൻ ഇനി എന്താ ചെയ്യാ... ഒന്ന് നടക്കാൻ പോലും വയ്യ... വേദന ആണേൽ കൂടി വരുവാ.... ഡ്രെസ്സിൽ നനവ് കൂടുന്നത് ഞാൻ അറിഞ്ഞു... കണ്ണ് നിറഞ്ഞു ഒഴുകി... സഞ്ജുവിനോട് എന്താ പറയാ.....

"സഞ്ജു.... "

ഒറ്റ വിളിക്കു തന്നെ അവൻ എഴുനേറ്റു... 

"എന്താടാ... വേദനിക്കുന്നുണ്ടോ... കണ്ണ് നിറഞ്ഞല്ലോ... "

"എനിക്ക് ഒന്ന് ബാത്‌റൂമിൽ പോണം.. "

"അത്രേം ഉള്ളോ... അതിനു ആണോ പെണ്ണെ കരയുന്നത്... "

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു... അവൻ എഴുനേറ്റു എന്റെ അടുത്ത് വന്നു... എന്നേ എടുക്കാൻ പോയപ്പോ ഞാൻ അവനെ തടഞ്ഞു.... 

"വേണ്ട എന്നേ നടത്തിയ മതി... പിടിച്ചു... "

"നിനക്ക് എന്താ... "

അതും ചോദിച്ചു എന്നേ എടുക്കാൻ വന്നപ്പോ ആണ് സഞ്ജു ബ്ലഡ്‌ കണ്ടത്... എന്നിട്ടും എന്നേ എടുത്തു കൊണ്ട് പോയി... 

എനിക്ക് മാറ്റാൻ ഡ്രസ്സ്‌ ഉം മറ്റും എടുത്തു തന്നു.... 

"അനു ഒറ്റക് മാനേജ് ചെയ്യാൻ പറ്റുമോ വയ്യാത്ത കാൽ കൊണ്ട്... "

"കുഴപ്പമില്ല ഞാൻ ഞാൻ ചെയ്തോളാം... "

"മ്മ്മ് ഡോർ ചാരിയാൽ മതി... എന്തെങ്കിലും ഉണ്ടേൽ വിളിക്കണേ... "

🌿🌿🌿🌿🌿

അനു വിളിച്ചപ്പോ കാൽ വേദന ആണെന്ന് ആണ് കരുതിയത്.... വയർ വേദന ആണെന് പറയാൻ എന്താ ബുദ്ധിമുട്ട് പെണ്ണിന്... അവൾ വരുന്നതിനു മുന്നേ ബെഡ് കവർ ഒക്കെ മാറ്റി ഇട്ടു.... 

"സഞ്ജു... "

അനു വിളിച്ചപ്പോ ഞാൻ തിരികെ അവളെ ബെഡിൽ കൊണ്ട് കിടത്തി... എന്നിട്ട് ഞാനും കിടന്നു... 

"കുമ്പ വേദനിക്കുന്നുണ്ടോ അനു.. "

"ഇല്ല.. "

അതും പറഞ്ഞു അവൾ എന്റെ കൈ എടുത്തു മാറ്റി... അപ്പൊ എനിക്ക് ദേഷ്യം വന്നു എങ്കിലും ഞാൻ അത് കാട്ടിയില്ല... അവളെ അപ്പൊ ഞാൻ മനസ്സിൽ ആക്കിയില്ലേ പിന്നെ ആരാ.... 

ഒന്ന് കൂടെ ചേർന്നു കിടന്നിട് വയറിൽ മെല്ലെ തടവി കൊടുത്തു..... പതിയെ അവൾ ഉറക്കത്തിലേക്ക് വീണു...... 

🌿🌿🌿🌿

രാവിലെ എഴുന്നേൽക്കുബോ സഞ്ജു അടുത്തില്ല.... ഇന്നലെ രാത്രി ഉണ്ടായ കാര്യങ്ങൾ ഓർത്തപ്പോ ഒരു ചമ്മൽ... 

"ആഹാ നീ എഴുനേറ്റു കിടക്കുവാ... "

"സഞ്ജു... "

"എന്താടി.... "

"ഇന്നലെ രാത്രി... "

"achoodaa.... പെണ്ണെ നിന്റെ ഡേറ്റ് എനിക്ക് അറിയാം... കുമ്പ വേദന ആണ് sanjoottaa എന്ന് പറഞ്ഞു ഫോണിൽ കൂടെ കരയുന്ന ആളാണ്.... ഇപ്പൊ നിനക്ക് ചമ്മൽ ഓ... "

"അതല്ല... എന്റെൽ സേഫ്റ്റി ക്ക് ഒന്നും ഇല്ലാരുന്നു.. പിന്നെ അത് എങ്ങിനെ... "

"ഇയ്യോ... കുഞ്ഞു തല അതികം പുകയിക്കണ്ട... ഞാൻ വാങ്ങിയത് ആണ്.... നിനക്ക് കൈ കഴുകാൻ ഒക്കെ വേണ്ടി ഈ ബക്കറ്റും ഒക്കെ വാങ്ങാൻ പോയപ്പോ... "

അവനെ അടുത്തേക് വിളിച്ചു ഞാൻ ആ കവിളിൽ ഒരു മുത്തം കൊടുത്തു... 

"താങ്ക്സ് for being my sweet hubby... "

"ഓ... അതൊക്കെ അവിടെ ഇരിക്കട്ടെ... ആഹ് പിന്നെ ഞാൻ ഓഫീസിൽ പോകുവാ... അമ്മ വരും ട്ടോ... ഞാൻ പറഞ്ഞിട്ട് ഉണ്ട് എൻറെ കൊച്ചിന് വയ്യാ എന്ന്... അപ്പൊ സേട്ടൻ പോയിട്ട് വരാം... "

ഇതിൽ കൂടുതൽ എന്താണ് കണ്ണാ വേണ്ടത്... ഒരിക്കലും പിരിക്കല്ലേ കണ്ണാ... മരണം വരെ ഈ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉണ്ടാവണേ..... 

പിന്നീട് ഉള്ള ഓരോ ദിവസവും സ്നേഹം കൊണ്ട് അവൻ എന്നെ  തോല്പിക്കുവായിരുന്നു..... 

ഓഫീസിൽ പോയാലും ഫോണിൽ സംസാരിക്കും..... ഒരു നിമിഷം പോലും ഒറ്റക് ആക്കില്ല... അങ്ങിനെ ഈ ദിവസങ്ങൾ അത്രെയും ഞങ്ങൾ മനസ് തുറന്നു പ്രണയിച്ചു... 

🌿🌿🌿🌿🌿

ഇന്ന് വീട്ടിൽ എത്തിയപ്പോ കുറെ ലേറ്റ് ആയി... എല്ലാരും കിടന്നു... ഞാൻ spare കീ കൊണ്ട് ഡോർ തുറന്നു... 

റൂമിൽ എത്തിയപ്പോ അനു നല്ല ഉറക്കം... ഉറങ്ങട്ടെ എന്ന് കരുതി ശബ്ദo ഉണ്ടാക്കാതെ പോയി ഫ്രഷ് ആയി വന്നു...  

അപ്പോഴാ ഓർത്തത് ഞങ്ങള്ക്ക് മാത്രം ആയി ഒരു സ്പേസ് കിട്ടിട്ട് കുറച്ച് ആയി.... ഞാൻ എപ്പോഴും തിരക്കിൽ ആവും... 

"അനു..... ടി..... അനു... "

എത്ര വിളിച്ചിട്ടും അവൾക് ഒരു കുലുക്കം ഇല്ല... പോത്ത് പോലെ ഉറങ്ങുവാ.... 

"അനു....... "

"എന്താ... " പാതി കണ്ണ് തുറന്നു എന്നേ നോക്കിട്ടു ചോദിച്ചു...എന്നിട്ട് എന്റെ കൈ കെട്ടിപിടിച്ചു പിന്നേം കിടന്നു... 

"അനു... എഴുനേൽക്കാൻ... "

"എന്താ സഞ്ജു... "

"ഒന്ന് കണ്ണ് തുറന്നെ... "

ഇവളോട് പറഞ്ഞിട്ട് കാര്യം ഇല്ല... അതോണ്ട് അങ്ങ് പൊക്കി... ഹാളിൽ എത്തിയപോ ആണ് അവൾക് ബോധം വന്നത്... 

"നീ ഇത് എവിടെ കൊണ്ട് പോകുവാ... സഞ്ജു... "

"ഒച്ച ഇടാതെ.... പെണ്ണെ... "

അവളെ കൊണ്ട് പോയി കാറിൽ ഇരുത്തി... ഞാൻ പോയി ഡോർ ലോക്ക് ചെയ്തു വരുമ്പോ പെണ്ണ് കണ്ണും മിഴിച്ചു ഇരിക്കുവാ.... 

"എന്താടി ഉണ്ട കണ്ണി... "

"ഉണ്ട കണ്ണി നിന്റെ മറ്റവൾ... "

"അത് തന്നെ ആ ഞാനും പറഞ്ഞത്... "

എവിടെ പോകുവാ എന്ന് കുറെ ചോദിച്ചു എങ്കിലും പറഞ്ഞില്ല... നേരെ ബീച്ചിൽ പോയി.... അവളുടെ മുഖത്തു ഇപ്പൊ നല്ല സന്തോഷം ഉണ്ട്... 

"സഞ്ജു.. "

"enthoii... "

"എന്തിനാ ഇങ്ങോട്ട് വന്നത്.. "

"നമുക്ക് മാത്രം ആയി കുറച്ച് സമയം.... "

"അതിനു ഇങ്ങു വന്നത് എന്തിനാ... എനിക്ക് പേടി ആവുന്നു... "

"ഞാൻ കൂടെ ഉള്ളപ്പോ പേടി എന്തിനാ.... "

അവളെയും കൊണ്ട് അവിടെ പോയിരുന്നു.... മനസ്സ് തുറന്നു സംസാരിച്ചു ഒരുപാട് ഒരുപാട്... 

എന്റെ തോളിൽ ചാരി ഇരുന്നു കൊണ്ട് അവളുടെ ഓരോ സ്വപ്‌നങ്ങൾ അനു പറയുന്നുണ്ട്... 

ഞാൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു... 

"നമ്മൾ ഒന്നിച്ചു നേടി എടുക്കും പെണ്ണെ നിന്റെ ഓരോ സ്വപ്നവും... "

🌿🌿🌿🌿🌿🌿

ഇത്രേം രാത്രി ഇങ്ങനെ ഒറ്റക് ഇങ്ങോട്ട് വന്നപ്പോ നല്ല പേടി ഉണ്ടായിരുന്നു... ഞാൻ ആണേൽ വയ്യാതെ ഇരിക്കുവാ... എന്നേ എടുത്തു വേണം സഞ്ജു നടക്കാൻ.... 

പക്ഷെ ഇത്ര നല്ല ഒരു മൊമെന്റ് എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല.... ഇത് പോലെ ഒരു atmosphere ഇൽ സഞ്ജുവിന്റെ കൂടെ.... 

ഒരുപാട് നന്ദിയുണ്ട് കണ്ണാ..... 

അവനോട് ചേർന്ന് ഇരിക്കുമ്പോ ആണ് കുറച്ച് മാറി ഒരു കാർ വന്നത്.... ഹൈ സൗണ്ടിൽ പാട്ടൊക്കെ വച്ചിട്ടുണ്ട്.... അതിൽ നിന്നും കുറച്ച് പേര് ഇറങ്ങി... എനിക്ക് എന്തോ പേടി തോന്നി.... എന്റെ കൈ സഞ്ജുവിനെ ഇറുക്കി.... ഒന്നും ഇല്ല എന്ന് അവൻ കണ്ണ് കൊണ്ട് കാണിച്ചു.... 

"വാ സഞ്ജു നമുക്ക് പോവാം... "

"നമ്മൾ ഇപ്പൊ എങ്ങും പോവുന്നില്ല... "

"വാശി കാട്ടാൻ നിൽക്കല്ലേ.... ഈ നേരത്ത് നമ്മൾ ഒറ്റക്... "

"അതിനു നമ്മൾ ഒറ്റക് അല്ലല്ലോ... നമ്മൾ രണ്ട് പേര് ഇല്ലെടി... "

"തമാശ പറയണ്ട ടൈം അല്ല... നീ വാ നമുക്ക് പോവാ... "

'no വേ മോളെ... "

അതും പറഞ്ഞു അവൻ എന്റെ മടിയിൽ കിടന്നു... നേരത്തെ കാറിൽ വന്നവർ ഞങ്ങള്ക്ക് അടുത്തേക് വരുന്നുണ്ട്.... 

എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.... എന്റെ കണ്ണാ.... അവർ ഞങ്ങള്ക്ക് അരികിൽ എത്തി..... 

"സഞ്ജു... " കരച്ചിലും പേടിയും എല്ലാം ഉണ്ടായിരുന്നു ആ വിളിയിൽ..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story