എന്നും എപ്പോഴും: ഭാഗം 18

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"'''""ദേഷ്യം പിടിപ്പിച്ചാൽ നീ എന്ത് ചെയ്യും??? പറയെടി...... എന്ത് ചെയ്യും.....??"""" കനമേറിയ ശബ്ദത്തോടെ ഇന്ദ്രയുടെ ചെവിക്കരുകിലേക്ക് മുഖം താഴ്ത്തി ഭദ്രൻ ചോദിച്ചതിനടുത്ത നിമിഷം ഇന്ദ്രയുടെ ദന്തങ്ങളവന്റെ കവിളിലാഴ്ന്നു...... ഭദ്രൻ വേദന കടിച്ചമർത്തി ഇന്ദ്രയിലുള്ള തന്റെ കൈകൾ അയച്ചു...... രക്ഷപ്പെടാൻ അവസരം കിട്ടിയ മാത്രയവൾ ഭദ്രനെ കടന്ന് മുന്നോട്ടോടിയതും ഭദ്രൻ കൈനീട്ടിയവളെ പിടിച്ച്‌ വലിച്ച് വീണ്ടും ചുമരിനോട് ചേർത്ത് നിർത്തി..... """എന്നെ ഉപദ്രവിച്ചിട്ട് നീ എങ്ങോട്ടാടി ഓടുന്നെ..... ഏഹ് ??""" ഉച്ചത്തിൽ ചോദിച്ചവൻ കണ്ണുകൾ കുറുക്കി ഇന്ദ്രയെ ഇരുത്തിയൊന്ന് നോക്കി... """പറ... എന്താ നീ ജാനകിയോട് സംസാരിച്ചത്???""" """ഞാൻ ഒന്നും സംസാരിച്ചില്ല എന്ന് പറഞ്ഞില്ലേ......""" ഭദ്രനെ തള്ളി മാറ്റി ഇന്ദ്ര വാതിലിനരികിലേക്കോടി..... പെട്ടന്നൊരു കുസൃതി തോന്നിയവൾ അവന് നേരെ പിന്തിരിഞ്ഞു.......

"""നിങ്ങൾക്കെന്തിനാ അവൾടെ കാര്യത്തിൽ ഇത്രയ്ക്ക്‌ വേവലാതി....?? അവളാരാ നിങ്ങടെ??? ദേ... മനസ്സിൽ അവളോട് വല്ലതും ഉണ്ടെങ്കിൽ പറിച്ച് മാറ്റിയേക്ക്... ഇല്ലെങ്കിൽ ഈൗ ഇന്ദ്രജയാരാന്ന് നിങ്ങളറിയും........ പിന്നെ ആ അഹങ്കാരിക്ക് വേണ്ടതൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്........ അയാൾടെ ഒരു ജാനി........ മ്മ്ഹ്....."""" """ഡീ.............""" ക്രോധത്തോടെ അലറി കൊണ്ട് ഭദ്രൻ അവളിലേക്ക് പാഞ്ഞടുത്തു.... അവന്റെ വരവ് കണ്ടിന്ദ്ര വാതിൽ തുറന്ന് പുറത്തേക്കോടാൻ തുനിഞ്ഞു.. പക്ഷേ അതിന് മുമ്പ് കൈകളിൽ ഭദ്രന്റെ പിടി വീണിരുന്നു ..... ഇന്ദ്രയെ പിടിച്ച് വലിച്ച് തന്നിലേക്ക് ചേർത്ത് ഭദ്രൻ കാല് കൊണ്ട് വാതിലിൽ ആഞ്ഞ് ചവിട്ടി..... ഉയർന്ന ശബ്ദത്തോടെ അടഞ്ഞ വാതിൽ പൊളിയിലേക്കവൻ ഇന്ദ്രയെ ചേർത്ത് നിർത്തി അവളുടെ കൈകൾ രണ്ടും പിനിലേക്കാക്കി കൂട്ടി പിടിച്ചു....... """പറയെടി പുല്ലേ.... ആ പെണ്ണിനോട്‌ നീ എന്താ പറഞ്ഞത്??? എന്റെ പേരും പറഞ്ഞ് നീ അവളെ കരയിച്ചോ???

പറയാൻ......""" അട്ടഹാസത്തോടെ ഭദ്രൻ , തന്റെ കൈകളാൽ കൂട്ടിപിടിച്ചിരുന്ന ഇന്ദ്രയുടെ വലത്തേ കൈതണ്ട പിടിച്ച് തിരിച്ചു.... അവൾക്ക് വല്ലാതെ നൊന്തു.... ഇനിയും പറയാതിരിക്കാൻ കഴിയില്ലെന്നവസ്ഥയിലെത്തിയപ്പോൾ നിവർത്തിയില്ലാതെ ഇന്ദ്ര വേദന കൊണ്ടുച്ചത്തിൽ അലറി വിളിച്ചു...... ""നിങ്ങളും അവളും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോന്നറിയാൻ പോയതാ ഞാൻ.... അല്ലാണ്ട് ആ കുട്ടിയോട് ഞാൻ വേറൊന്നും പറഞ്ഞിട്ടില്ല.....സത്യം.... കൈ വിട്... നിക്ക് വേദനിക്കുന്നു.......""" ഇറുകെയടച്ച ഇന്ദ്രയുടെ മിഴിയിതളുകൾക്കിടയിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി ...... ഭദ്രൻ പരിഭ്രമത്തോടെ കയ്യിലെ പിടി അയച്ചപ്പോൾ അവൾ അത്രമേലാശ്വാസത്തോടെ കൈ ആഞ്ഞ് കുടഞ്ഞു.... നീലിച്ച് കിടക്കുന്ന ഇന്ദ്രയുടെ കൈ തണ്ട കണ്ട് ഭദ്രന് വല്ലായ്മ തോന്നി .... """ഇങ്ങ് താ നോക്കട്ടെ......."""

ശാന്തമായ ശബ്ദത്തിൽ പറഞ്ഞ് അവളുടെ കൈ കവരാനായി ഭദ്രൻ തന്റെ കൈ നീട്ടിയതും ഇന്ദ്ര കടുത്തൊരു നോട്ടം കൊണ്ടവനെ ശാസിച്ച് നിർത്തി.... """"എന്നെ തൊടണ്ട നിങ്ങള്..... നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരോടും നിങ്ങൾക്ക് സ്നേഹമുണ്ട്.... സീതമ്മയോടും , അനന്തുവിനോടും , അലക്സിച്ഛനോടും , ജാനകിയോടും എല്ലാരോടും..... ഞാൻ മാത്രം... ഞാൻ മാത്രം നിങ്ങൾക്ക്‌ അന്യ..... എന്നെ മാത്രം നിങ്ങൾക്ക് കണ്ണിൽ പിടിക്കില്ല....... ഇപ്പൊ ഏതോ ഒരുത്തിക്ക് വേണ്ടി എന്നെ ഉപദ്രവിക്കാൻ പോലും നിങ്ങൾക്ക് മടിയില്ലാതെയായി.....അല്ലെ???"""" """അത് പിന്നെ നീ അങ്ങനെയൊക്കെ പറ ..........""" """"വേണ്ടാ... ഒന്നും പറയണ്ട..... ഞാൻ പോവാ എങ്ങോട്ടേലും.... നിങ്ങൾക്കൊരധികപറ്റായി ഇനിയും ഇവിടെ കടിച്ച് തൂങ്ങി നിൽക്കാൻ എന്നേ കൊണ്ടാവില്ല ........"""' """നീ എങ്ങോട്ട് പോവാൻ???""" ഭദ്രന്റെ സ്വരം കടുത്തു....

"""എങ്ങോട്ടേലും........ നാളെ അവൾക്ക് വേണ്ടി നിങ്ങളെന്നെ ഈ വീട്ടിന്നിറക്കി വിടില്ലാന്നാര് കണ്ടു....??""" """ദേ... വെറുതേ ആവിശ്യമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറയരുത്....."""" ഭദ്രന്റെ വാക്കുകളെ വക വയ്ക്കാതെ ഇന്ദ്ര അവനിൽ നിന്നുമകന്ന് മാറി അലമാര തുറന്നു..... അതിൽ നിന്നും അവളുടെ ബാഗും , വസ്ത്രങ്ങളും എടുത്ത് പുറത്തേക്കിട്ടു..... """നീയെന്താടി ഈ കാണിക്കുന്നത്???""" മറുപടി പറയാതെ തന്റെ വസ്ത്രങ്ങളെല്ലാം ബാഗിൽ കുത്തി നിറച്ച് അത് പൂട്ടിയവൾ കയ്യിൽ മുറുകെ പിടിച്ചു.... സാരി തലപ്പ് കൊണ്ട് കണ്ണുകൾ അമർത്തി തുടച്ച് ഭദ്രനെ നോക്കി..... ""ഞാൻ പോണു....""" അത്രമാത്രം പറഞ്ഞ് മുന്നോട്ട് നടക്കാനാഞ്ഞതും ഭദ്രൻ അവൾക്ക് കുറുകെ നിന്നു...... ""വെറുതേ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത് ഇന്ദ്ര......""" """നമ്മൾ തമ്മിൽ ഇനിയൊരു പ്രശ്നം ഉണ്ടാകാതിരിക്കാനാ ഇങ്ങനെയൊരു തീരുമാനം......"""

ഇന്ദ്ര അത്രമേൽ ദൃഢതയോടെ പറഞ്ഞു നിർത്തി...... ""'എങ്കിൽ പോടീ.... ഇറങ്ങി പോ.......എങ്ങോട്ടാന്ന് വച്ചാൽ പോ....""" അടക്കാനാകാത്ത ദേഷ്യത്തോടെ ഭദ്രൻ നിന്ന് വിറച്ചു...... ഇന്ദ്ര ചുണ്ട് കൂർപ്പിച്ച്‌ തല ചെരിച്ച് ഭദ്രനെ നോക്കി....... """ഓ... എന്നെ പറഞ്ഞയച്ച് കഴിഞ്ഞാൽ പിന്നെ സുഖായല്ലോ അല്ലെ..... ജാനിയുമായിട്ട് ബന്ധം കൂടാൻ പിന്നാരുടേം തടസ്സം ഉണ്ടാവില്ലല്ലോ...."""" ""ഞാനാരോട് ബന്ധം കൂടിയാലും നിനക്കെന്താടി കോപ്പേ??""" വാശിയോടെയുള്ള അവന്റെ ചോദ്യം ഇഷ്ടപ്പെടാതെയവൾ ഭദ്രനെ നോക്കി പല്ല്‌ ഞെരിച്ചു... കയ്യിലെ ബാഗ് ഊക്കോടെ മുറിക്കൊരു കോണിലേക്ക് വലിച്ചെറിഞ്ഞിന്ദ്ര ഭദ്രന്റെ ഷർട്ടിൻ കോളറിൽ കുത്തി പിടിച്ചു... """എനിക്കിത്തിരി ദണ്ണമുണ്ടെടോ ..... നിങ്ങളേ......എന്റെയാ.........""""

അധികാരത്തിൽ പറയുന്നവളെ ഭദ്രൻ ഒരുവേള ഇമ ചിമ്മാതെ നോക്കി... വാക്കുകൾ സിരയിൽ പടർന്ന കോപാഗ്നിയെ ശീതീകരിക്കാൻ മാത്രം കെൽപ്പുള്ളവയായിരുന്നു...... """ഏത് വകയിൽ.....മ്മ്മ്?????''''' വീര്യമാർന്നതെങ്കിലും പതിഞ്ഞ ശബ്ദത്തോടെയവൻ ചോദിച്ചു...... അധരത്തിനൊരു കോണിൽ അത്രമേൽ മനോഹരമാർന്നൊരു മന്ദസ്മിതം കളിയാടി.... """"എല്ലാ വകയിലും..... നിങ്ങൾക്ക് ഞാൻ മതി....... വേറാരും വേണ്ട....."""" പരിഭവം കലർന്ന മുഖഭാവത്തിൽ ഭദ്രനെയൊന്ന് നോക്കിയ ശേഷം ഇന്ദ്ര നെറ്റി കൊണ്ടവന്റെ നെഞ്ചിലൊന്ന് കുത്തി അകന്ന് മാറി.... അവനെ ഒന്ന് നോക്കി പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയ ഇന്ദ്രയുടെ കൈ മുട്ടിൽ പിടിച്ചാഞ്ഞ് വലിച്ച്‌ ഭദ്രനവളെ തന്റെ ശരീരത്തോട് ചേർത്ത് കൈകളാൽ മുറുകെ ചുറ്റി പിടിച്ചു..... തൊട്ടടുത്ത നിമിഷം ഒട്ടും പ്രതീക്ഷിക്കാതെ ഭദ്രന്റെ ദന്തങ്ങൾ ഇന്ദ്രയുടെ ചുമലിൽ ആഴ്ന്നിറങ്ങി.... ഇന്ദ്രയുടെ ഉടലൊന്നാകെ വിറച്ചു.....

ഭദ്രനിൽ നിന്നുതിരുന്ന ചുടു നിശ്വാസങ്ങളിലലിഞ്ഞ് നിമിഷനേരത്തേക്ക്‌ തന്റെ ഹൃദയമിടിപ്പ് പോലും നിശ്ചലമായതവളറിഞ്ഞു ..... ചർമ്മത്തിൽ നോവ് കിനിയുന്നതിനേക്കാളിരട്ടിയായി നെഞ്ചിൽ സവിശേഷമാർന്നൊരനുഭൂതി പടർന്നു കയറി...... അധികരിച്ച വെപ്രാളത്തോടെയവൾ ഭദ്രന്റെ ഇരു കൈകളിലും മുറുകെ പിടിച്ച് തരിത്ത് നിന്നു....... ഇമ ചിമ്മാൻ പോലും മറന്ന് നിൽക്കുന്ന ഇന്ദ്രയിൽ നിന്നും ശിരസ്സുയർത്തി ഭദ്രൻ മീശയിലൂടെ തന്റെ ചൂണ്ട് വിരലും പെരുവിരലും ചലിപ്പിച്ചൊരു നേർത്ത ചിരി ചിരിച്ചു ..... """ഇങ്ങോട്ട് കിട്ടുന്നതൊക്കെ അങ്ങോട്ട് തിരിച്ച് കൊടുക്കുന്നൊരു ശീലം ഭദ്രനുണ്ടേ......."""" ഇന്ദ്രയുടെ കവിളിലൊന്നു തട്ടി അകന്ന് മാറാൻ തുനിഞ്ഞ ഭദ്രന്റെ ഷർട്ടിന്റെ കോളറിൽ കൈ ചുരുട്ടി പിടിച്ച് ഇന്ദ്രയവനെ തടഞ്ഞ് നിർത്തി........ ഭദ്രൻ ചോദ്യേന അവളെ നോക്കി നെറ്റി ചുളിച്ചു... """നിങ്ങൾക്കെന്നെ ഇഷ്ടാണോ????"""" ഉയർന്ന ഹൃദയതാളത്തോടെ.... അടക്കാനാകാത്ത ആകാംഷയോടെ... അവന്റെ മറുപടിക്ക്‌ കാതോർത്തവൾ അക്ഷമയായി നിന്നു...... """ആണെങ്കിൽ??????'''''''

കൈകൾ രണ്ടും മാറിൽ പിണച്ച് വച്ച് ഗൗരവത്തിൽ പുരികമുയർത്തിയവൻ ഇന്ദ്രയിലേക്ക് മാത്രമായി മിഴികളൂന്നി....... സ്വതേ വിരിഞ്ഞ ഇന്ദ്രയുടെ മിഴിയിമകൾ ഒന്നുകൂടെ വിടർന്നു.... കൺകോണിൽ നീർക്കണങ്ങൾ ഉരുണ്ട് കൂടി.... എന്തുകൊണ്ടോ അവനിലെ വാക്കുകളെ വിശ്വാസത്തിലെടുക്കാനവൾ മടിച്ചു .... """ശരിക്കും.........ശരിക്കും എന്നോട് സ്നേഹണ്ടോ?അതോ 'ന്നെ' കളിപ്പിക്കാൻ പറഞ്ഞതോ????""" ചോദിക്കുമ്പോൾ അവസാന വാചകങ്ങൾ ഇടറി പോയിരുന്നു...... തുളുമ്പുന്ന മിഴികൾ ഭദ്രനിൽ നിന്നും ഒളിപ്പിക്കാനവൾ തല കുനിച്ചു...... """ദേഷ്യത്തേക്കാളേറെ ഇഷ്ടമുള്ളത് കൊണ്ടല്ലേടി കുരുപ്പേ നിന്നെയെടുത്ത് തലയിൽ വച്ചത് ......... അല്ലാണ്ട് എന്നേ പോലൊരുത്തനൊരു വിവാഹം മുടക്കാനാണോ പാട്?? അതും സ്വന്തം വിവാഹം......??"""" മിഴികൾ വിടർത്തി ഭദ്രന്റെ മുഖത്തേക്കൊന്ന് നോക്കി ഇന്ദ്രയവന്റെ നെഞ്ചിലേക്ക് പറ്റി കൂടി....... ഭദ്രനൊരു കൈ കൊണ്ടവളെ ചുറ്റി പിടിച്ചു.... മൗനത്തെ കൂട്ട് പിടിച്ച് പരസ്പരം വിട്ടു മാറാതെ ഏറെ നേരം ഇരുവരും അതേ നിൽപ്പ് തുടർന്നു........ """"ചേച്ചി...... ഇതുവരെ കഴിഞ്ഞില്ലേ........ ചായ തണുത്ത് പോകുവേ......""""

മുറിയുടെ വാതിലിൽ തട്ടിയുള്ള അനന്തുവിന്റെ ശബ്ദം ഇരുവരെയും ഉണർത്തി...... കണ്ണുകൾ അമർത്തി തുടച്ച് ഭദ്രനിൽ നിന്നും വിട്ട് മാറാൻ ശ്രമിച്ച ഇന്ദ്രയെ പരാജയപ്പെടുത്തി ഭദ്രൻ ചുറ്റി പിടിച്ച കൈകളുടെ മുറുക്കം വീണ്ടും കൂട്ടി..... ഇന്ദ്ര ചൊടിയോടെ ഭദ്രനെ കൂർപ്പിച്ച് നോക്കി.... """"എന്നെ വിട്ടേ..... ദേ...വാതിൽ കുറ്റിയിട്ടിട്ടില്ല ട്ടോ... ആ ചെക്കനെങ്ങാനും കയറി വന്നാൽ ആകെ ചളമാകും...... രണ്ട് പേരും ഒരുപോലെ നാണംകെടും ......."""" ഇടയ്ക്കിടെ അത്രമേൽ പരിഭ്രാന്തിയോടെ വാതിൽക്കലേക്ക് നേത്രഗോളങ്ങൾ ചലിപ്പിച്ച് പുലമ്പുന്നവളെ ഭദ്രൻ നേർത്ത ചിരിയോടെ നോക്കി നിന്നു.... അത്രമേൽ സൂക്ഷ്മതയോടെ അവളിലെ ഓരോ ഭാവങ്ങളും ഒപ്പിയെടുത്തു ..... ഭദ്രനെ ശാസിക്കാനായി അവനിലേക്ക് നോട്ടം മാറ്റിയ ഇന്ദ്രയുടെ കണ്ണുകൾ അവന്റെ മിഴികളുമായി കൊരുത്തു... ഇന്ദ്രയ്ക്ക് ജാള്യത തോന്നി....... നാണം പൂത്തു തളിർത്ത ചൊടികളെ ഉള്ളിലേക്ക് കൂട്ടി പിടിച്ചവൾ മുഖം താഴ്ത്തി അവന്റെ കൈ പിടിയിൽ ഒതുങ്ങി നിന്നു......... """ഡീ കുരുട്ടേ..........""""

"""കുരുട്ട് തന്റെ മറ്റവള്.......""" ഭദ്രന് മുഖം നൽകാതെ ഇന്ദ്ര മുറുമുറുത്തു...... അടക്കം പറഞ്ഞതാണെങ്കിലും ഭദ്രനത് വ്യക്തമായി കേട്ടു..... """"ആര് ജാനിയോ????""" """ദേ...........""" കൃത്രിമ ദേഷ്യം നടിച്ചവൾ മുഷ്ഠി ചുരുട്ടി ഭദ്രന്റെ നെഞ്ചിൽ വേദനിപ്പിക്കാതെ കുത്തി........... ഭദ്രൻ ഉറക്കെ ചിരിച്ചു........ എന്തോ മഹാത്ഭുതം സംഭവിച്ച കണക്കെ ഇന്ദ്രയവനെ തന്നെ നോക്കി നിന്നു.... അധരങ്ങൾ വിടരുമ്പോൾ ആ കവിൾ തടങ്ങളിൽ തെളിയുന്ന നുണകുഴിയും...... ചുവന്ന് വരുന്ന മൂക്കിൻ തുമ്പും.... കുറുകുന്ന കണ്ണുകളുമെല്ലാം അവളത്രമേൽ പ്രണയത്തോടെ നോക്കി കണ്ടു......... """എന്താടി നോക്കുന്നെ???"""" """ആദ്യായിട്ടല്ലേ നിങ്ങടെ മുഖം ഇത്തിരി മെനയിൽ കാണുന്നത്.... അല്ലെങ്കിൽ എപ്പോ നോക്കിയാലും വായിൽ രണ്ട് നെല്ലിക്കയുള്ള പോലെ വീർത്തിട്ടില്ലേ.....""" """നെല്ലിക്കയുണ്ടായിട്ടാണോ നിന്റെ കവിൾ ഇങ്ങനെ ഉണ്ടയായിട്ടിരിക്കുന്നെ?? പണ്ട് ഇതിനേക്കാൾ കഷ്ടമായിരുന്നു ......

ഐസ് ക്രീം ബോൾ പോലെ.........""""" ഭദ്രൻ കുറുമ്പോടെ ഇന്ദ്രയുടെ കവിളിലൊന്ന് തൊട്ടു...... വീണ്ടും അനന്തുവിന്റെ ശബ്ദം ഇരുവരെയും തേടിയെത്തിയപ്പോൾ ഭദ്രനവളിലെ പിടി അയച്ചു...... ഇന്ദ്ര ആശ്വാസത്തോടെ വാതിലിനരികിലേക്ക് പാഞ്ഞു....... തുറക്കുന്നതിന് മുമ്പ് പുഞ്ചിരിയോടെ പിന്തിരിഞ്ഞ് ഭദ്രനെ ഒന്ന് നോക്കി..... """ന്താടി????""" ചുണ്ടുകളിൽ നനുത്ത ചിരി തത്തുന്നുണ്ടെങ്കിലും സ്വരം അത്രയേറെ കടുപ്പമാർന്നതായിരുന്നു.... ""പോടാ..........""" ഭദ്രനെ നോക്കി ചുണ്ടനക്കിയവൾ കുറുമ്പോടെ കുലുങ്ങി ചിരിച്ചു ... ഭദ്രന്റെ കണ്ണുകൾ അവൾക്ക് നേരെ കൂർത്തു .... മുണ്ട് മടക്കി കുത്തി ഇന്ദ്രയ്ക്കടുക്കലേക്ക് ചുവടനക്കിയതും അവൾ വാതിൽ വലിച്ച് തുറന്ന് പുറത്തേക്കിറങ്ങിയോടി..... 🌼🌼🌼🌼🌼 രാത്രി ഭദ്രനെ കാത്ത് ഉമ്മറ പടിയിലിരിക്കുകയായിരുന്നു ഇന്ദ്ര..... ഇടയ്ക്കിടെ അവൾ പോലുമറിയാതെ അത്രമേലഴകോടെ ആ ചുണ്ടുകളൊന്നു വിടരും...

മിഴികൾ നാണത്തോടെ ഇമ ചിമ്മും...... കണ്ണുകളിൽ ബുള്ളറ്റിന്റെ ഹെഡ്ലൈറ്റ് വെളിച്ചം ഇരച്ചെത്തിയപ്പോൾ അവൾ മുഖം ചെരിച്ച് പുറം കയ്യാൽ മിഴികൾക്ക്‌ മീതെയൊരു മറ തീർത്തു....... """നീ ഉറങ്ങിയില്ലേ??""" ""ഇല്ല........."" """മ്മ്മ്മ്......""" ഗൗരവത്തോടെ അകത്തേക്ക് പോകുന്നവന് പിന്നാലെ അവളും നടന്നു........ """ഭക്ഷണമെടുത്ത് വയ്ക്കട്ടെ???""" വാതിൽക്കൽ വന്നു നിന്നവൾ പുറം തിരിഞ്ഞ് നിൽക്കുന്ന ഭദ്രനെ നോക്കി ചോദിച്ചു.... """വേണ്ടാ....വിശപ്പില്ല........""" മറുപടിയായി ഒന്ന് മൂളി കൊണ്ട് പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയതും ഭദ്രന്റെ ഗാംഭീര്യമാർന്ന ശബ്ദമവളെ പിടിച്ച് നിർത്തി.... """നീ ഇന്ന് ആ ദത്തനെ കണ്ടിരുന്നോ????""" """ഉവ്വ്.........""" """അവൻ ഉപദ്രവിച്ചോ???""" """കയ്യിൽ കയറി പിടിച്ചു....""" """എന്നിട്ടെന്തേ എന്നോട് പറഞ്ഞില്ലാ???"""" """അവനുള്ളത് ഞാൻ കൊടുത്തിരുന്നു...അതുകൊണ്ട്.........""" '""എത്രണ്ണം???""" """കൈ വീശി രണ്ടെണ്ണം........."""

കൂസലില്ലാതെയവൾ പറയുന്നത് കേട്ട് അതുവരെ ഗൗരവമണിഞ്ഞ് നിന്ന ഭദ്രന്റെ മുഖ ഭാവം മാറി..... ചുണ്ടുകളിൽ നേരിയൊരു പുഞ്ചിരി വിടർന്നു...... ""നിങ്ങൾ എങ്ങനെ അറിഞ്ഞു അവൻ വഴക്കുണ്ടാക്കിയത് ???""" മറുപടി പറയാൻ കൂട്ടാക്കാതെ ഭദ്രൻ കുളിമുറിയിലേക്ക്‌ കയറാനൊരുങ്ങി..... ഉടനടി ഇന്ദ്ര ഭദ്രന്റെ ഉള്ളം കൈയ്യിൽ കൈ കോർത്ത് പിന്നിലേക്ക് വലിച്ചു..... നെറ്റി ചുളിച്ച് ഭദ്രനവളെ ഇരുത്തിയൊന്ന് നോക്കി....... """മ്മ്മ്മ്"""???? """ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞാലെന്താ നിങ്ങൾക്ക്???""" """നിന്ന് കുണുങ്ങാണ്ട് അങ്ങോട്ട് മാറി നിക്ക്‌ പെണ്ണേ....എനിക്ക് കുളിക്കണം..."""" ""മ്മ്ഹ്......"" അരിശം പൂണ്ട് ഭദ്രന്റെ കൈ കുടഞ്ഞെറിഞ്ഞവൾ കിടയ്ക്കയിൽ കയറി ഒരോരത്തേക്ക് ചേർന്ന് കിടന്നു....... """ഇവിടന്ന് ഇറങ്ങണത് വരെ എന്തൊരു സ്നേഹായിരുന്നു.....എന്നിട്ടിപ്പോ........!! ഓരോന്ന് മോഹിച്ച എന്നെ പറഞ്ഞാ മതീല്ലോ.....പൊട്ടിയാ ഞാൻ.......!!!"""" """അത് സത്യം........"""

കാതോരം ഭദ്രന്റെ നിശ്വാസമേറ്റ നിമിഷം ഇന്ദ്രയുടെ കൺപോളകൾ വിടർന്നു..... അവൾ പതിയെ പിന്നിലേക്ക് തല ചെരിച്ചു.... ഇന്ദ്രയെ തന്നെ ഉറ്റ് നോക്കി കിടക്കുകയായിരുന്നു ഭദ്രൻ.... ചൊടിയോടെ അവന് നേരെ ചുണ്ട് കൂർപ്പിച്ചവൾ ശിരസ്സ് വെട്ടിച്ച് വീണ്ടും എതിർവശത്തേക്ക് തിരിഞ്ഞു..... ഭദ്രന്റെ കൈകൾ മുറുകെ കെട്ടിവെച്ച ഇന്ദ്രയുടെ മുടിയിലേക്ക് നീണ്ടു.... പതിയെ അവയെ സ്വതന്ത്രമാക്കി വിടർത്തിയിട്ടവൻ കിടക്കയിൽ മലർന്നു കിടന്നു.... മുടിയിലെ കെട്ടഴിഞ്ഞതറിഞ്ഞ് ഇന്ദ്ര പിടഞ്ഞെഴുന്നേറ്റു ....... കൈകളുയർത്തി കെട്ടി വയ്ക്കാൻ ഒരുങ്ങിയതും കൈ തണ്ടയിൽ ഭദ്രന്റെ പിടി വീണു..... തൊട്ടടുത്ത നിമിഷമവൾ ഒരൂക്കോടെ അവന്റെ നെഞ്ചിലേക്ക് ചേർക്കപ്പെട്ടു..... """കെട്ടണ്ട......."""" മുടിയിഴകളിലൂടെ വിരലുകൾ ചലിപ്പിച്ചവൻ നേർത്ത സ്വരത്തിൽ പറഞ്ഞു....... """""കെട്ടും......""" കുസൃതി കലർന്ന വാശിയോടെയവൾ ഇമകൾ വിടർത്തി ഭദ്രനെ നോക്കി......

ഭദ്രൻ പുഞ്ചിരിയോടെ ഇന്ദ്രയ്ക്ക് നേരെ ചെരിഞ്ഞ് കിടന്ന് അവളേ കൈക്കുള്ളിലാക്കി തന്റെ നെഞ്ചോട് ചേർത്തു...... ഇന്ദ്രയുടെ മനസ്സ് നിറഞ്ഞു.... ഭദ്രന്റെ നെഞ്ചിലൊന്ന് അമർത്തി ചുംബിച്ച ശേഷമവൾ മുഖം ആ നെഞ്ചിലേക്ക് പൂഴ്ത്തി.... അവന്റെ ഹൃദയമിടിപ്പിന്റെ താളമറിഞ്ഞ് ആ വിയർപ്പിന്റെ ഗന്ധം ആസ്വദിച്ച് അത്രമേൽ ഇഷ്ടത്തോടെ.... സുരക്ഷിതത്വത്തോടെ.... കണ്ണുകൾ മൂടി........ നിശബ്ദത വരിച്ച് നിമിഷങ്ങൾ കടന്നു.... ഭദ്രന്റെ ഇരു കൈകളിലൊന്ന് അപ്പോഴും ഇന്ദ്രയുടെ മുടിയിഴകളിലൂടെ ഒഴുകി നടക്കുന്നുണ്ടായിരുന്നു......... """ഡീ.... നീ ആഗ്രഹിക്കുന്ന പോലൊന്നും സ്നേഹിക്കാൻ എനിക്കറിഞ്ഞൂടെടി.... ഇങ്ങനെയൊക്കെയേ എന്നെ കൊണ്ട് പറ്റൂ......"""" ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തിയവൻ ഇന്ദ്രയുടെ മറുപടിക്കായി കാതോർത്തു..... ഏറെ നേരമായിട്ടും മിണ്ടാട്ടമൊന്നും ഇല്ലെന്ന് കണ്ടപ്പോൾ മിഴികൾ താഴ്ത്തിയവളെ നോക്കി..... ഭദ്രന്റെ ഷർട്ടിൽ കൈകൾ ചുരുട്ടി പിടിച്ച് സുഖ നിദ്രയിലാഴ്ന്നു കിടക്കുകയായിരുന്നു ഇന്ദ്ര..... ഭദ്രനാ പെണ്ണിനോട് അതിയായ വാത്സല്യം തോന്നി.... കൈകളാൽ തന്റെ ഷർട്ടിലുള്ള ഇന്ദ്രയുടെ പിടുത്തം വേർപ്പെടുത്തിയവൻ കുറച്ച് മാറി കിടന്നു..... പിന്നീട് പതിയെ മുഖം താഴ്ത്തിയവളുടെ പുരിക കൊടികൾക്കിടയിൽ അരുമയായി ചുണ്ടുകൾ ചേർത്തു..... ഇന്ദ്ര ഒന്ന് ചിണുങ്ങി ഭദ്രന്റെ നെഞ്ചിലെ ചൂട് തേടി വീണ്ടും അവനിലേക്ക് പറ്റി ചേർന്നു..... അത്രയേറെ മനോഹരമാർന്ന പുഞ്ചിരിയാലെ ഭദ്രനവളെ സ്നേഹത്തോടെ മുറുകെ പുണർന്ന് നിദ്രയെ പുൽകി...... തുടരും.....❣️

⭐️ആദ്യമേ പറഞ്ഞല്ലോ , ഇതൊരു സാധാരണ കഥയാണ് ....വ്യത്യസ്ത തലങ്ങളിൽ ജീവിക്കുന്ന രണ്ട് പേരുടെ , പ്രണയത്തിനും ജീവിതത്തിനുമപ്പുറം ഈ കഥയിൽ മ്യാരകമായ ട്വിസ്റ്റുകളൊന്നും നിങ്ങൾ പ്രതീക്ഷിക്കരുത്...... എന്ന് ഞാൻ.... ഒപ്പ്.... രണ്ട് കുത്ത്.....😌

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story