എന്നും എപ്പോഴും: ഭാഗം 2

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

പറഞ്ഞേക്ക് അപ്പച്ചിയോട് ,അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നിങ്ങടെ അനിയനെ പോലൊരു നാറിക്ക് ന്റെ കുട്ടിയെ ഇട്ടു കൊടുക്കില്ലാന്ന്...... അങ്ങനെ ഒരവസ്ഥ വന്നാൽ അവളെ ഞാനങ്ങു കൊല്ലും...... എന്നിട്ട് ഇന്ദ്രയും പോകും...."""" ദേവന്റെ മറുപടിക്ക്‌ കാത്ത് നിൽക്കാതെയവൾ വെട്ടി തിരിഞ്ഞ് അകത്തേക്ക് കയറി വാതിൽ പൊളികൾ ശക്തിയിൽ കൊട്ടിയടച്ചു...... വാക്കുകൾ കൊണ്ടെങ്കിലും അയാളെ ജയിച്ച ഉന്മാദത്തിൽ അവൾക്കുള്ളം തുടികൊട്ടി... രണ്ട് വർഷമായി നെഞ്ചിൽ കൊണ്ട് നടന്ന കനൽ പാതിയണഞ്ഞൊരു നിർവൃതി....... 🌼🌼🌼🌼🌼 ചേച്ചിയെ ബോധിപ്പിക്കാനായി ഉമ്മറത്തിണ്ണയിലിരുന്ന് അലസമായി പുസ്തകത്തിലേക്ക് കണ്ണും നട്ട് സ്വപ്നം കാണുകയായിരുന്നു അമ്മു ......

പെട്ടന്നാണ് കാതടപ്പിക്കുന്ന ശബ്ദത്തോടെ കണ്മുന്നിലായൊരു ബുള്ളറ്റ് വന്നു നിന്നത്..... മുഖത്തേക്ക് പാറി വീണ മുടിയിഴകൾ മാടിയൊതുക്കിയൊരുവൻ ബുള്ളറ്റ് സൈഡ് സ്റ്റാന്റിലിട്ട് പൊടി മണ്ണിൽ കാലുറപ്പിച്ചു ..... അമ്മു ഭീതിയോടെ പടിയിൽ നിന്നും ഇറയത്തേക്ക് ചാടിയിറങ്ങി.... തൊട്ടടുത്ത നിമിഷമോടാൻ തുനിഞ്ഞതും "'""നിൽക്കടിയവിടെ..."""" എന്നൊരു ഗർജനമവളുടെ കാതുകളിൽ മുഴങ്ങി കേട്ടു..... ഒരടി പോലും ചലിക്കാനാകാതെയാ പെണ്ണ് ഇറയത്ത് തന്നെ തറഞ്ഞു നിന്നു പോയി ...... കട്ടിയേറിയ മീശയ്ക്കിരുവശവും പിരിച്ച് പല്ലുകളാൽ ചുണ്ട് കടിച്ച് പിടിച്ച് തനിക്കരികിലേക്ക് നടന്നു വരുന്നവനെയവൾ വിറവലോടെ നോക്കി നിന്നു.......

"""എവിടെടി നിന്റെ പുന്നാര ചേച്ചി?????"" ഇടനെഞ്ചിൽ ഉരുണ്ട് കൂടിയ ഭയമവളുടെ നാവിൽ കുരുക്കിട്ടു..... ഒരക്ഷരം മിണ്ടാതെയവൾ ഉമിനീരിറക്കി അയാളെ നോക്കി അകത്തേക്ക് വിരൽ ചൂണ്ടി ...... """ആരാ അമ്മുമോളെ.......???""" അകതളത്തിൽ നിന്നുമായി ഇന്ദ്രയുടെ ശബ്ദം കാതുകളിൽ മുഴങ്ങിയ നിമിഷം അമ്മു വെപ്രാളത്തോടെ കോലായിലേക്കോടി കയറി...... വാതിൽക്കൽ വന്നു നിന്ന ഇന്ദ്രയെ കണ്ടമാത്രയിൽ അവൾക്ക്‌ തെല്ലൊരാശ്വാസമനുഭവപ്പെട്ടു....... പാഞ്ഞ് ചെന്നിന്ദ്രയുടെ പുറകിൽ മറഞ്ഞു നിന്ന് മുന്നിൽ നിൽക്കുന്നവനെ ഒരിക്കൽ കൂടെ എത്തിവലിഞ്ഞു നോക്കി....... അയാൾക്കരികിലേക്ക് നടക്കാനൊരുങ്ങിയ ഇന്ദ്രയെ പിന്നിൽ നിന്നുമവൾ മുറുകെ പുണർന്നു....

"""പോകണ്ട ചേച്ചി.......അയാള്.... അയാളുപദ്രവിക്കും......."""" ഇന്ദ്രയുടെ കാതിൽ സ്വകാര്യമായി മൊഴിഞ്ഞ് അമ്മു കണ്ണ് നിറച്ചു ...... """ഒന്നുല്ല.... മോള് അകത്തേക്ക് ചെല്ല്.... ചേച്ചി ഇപ്പൊ വരാം.......""" മടിച്ചു നിന്നവളെ നോക്കി ഇന്ദ്ര ആത്മവിശ്വാസത്തോടെ പുഞ്ചിരി തൂകി..... ചുളിഞ്ഞ മുഖത്തോടെ അയാളെ വീണ്ടുമൊന്ന് നോക്കി അമ്മു പതിയെ വാതിൽക്കലേക്ക് മറഞ്ഞു...... പാതിയഴിഞ്ഞ ഇട തൂർന്ന ചുരുണ്ട മുടിയിഴകൾ വാരി മുറുകെ കെട്ടി ഇന്ദ്ര നറു ചിരിയോടെ അയാൾക്കരികിലേക്ക് ചുവടുകൾ വച്ചു ....... ""കയറി ഇരിക്കൂ........"" ഉറക്കുത്തിയൊരു മര കസേര ഇന്ദ്ര അവനിരിക്കാനായി നിരക്കിയിട്ട് കൊടുത്തു... """നിന്റെ ആതിഥേയത്വം സ്വീകരിച്ച് ഈ കൂടാരത്തിൽ കുടിയിരിക്കാനല്ല "ശിവഭദ്രൻ " വന്നത്.......

നീ എന്റെ ഇളേമ്മയോട് എന്നെ കെട്ടിക്കോളാം ന്ന് എന്തുദ്ദേശത്തിലാ പറഞ്ഞത്???"" """അവര് ശാരധേച്ചിയുമായി ഇവിടെ വന്ന് വിവാഹമന്വേഷിച്ചു.... ഞാൻ സമ്മതിച്ചു....അത്രേള്ളൂ..... അല്ലാതെ അതിന് പിന്നിൽ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല....."" ശിവനെ നോക്കാതെ ഇരു കൈവെള്ളകൾ തമ്മിൽ കൂട്ടി തിരുമ്മി കെട്ടി ഇന്ദ്ര മറുപടി നൽകി .... ""എങ്കിലേ എടുത്ത തീരുമാനമങ്ങ് മാറ്റിയേക്ക്‌ .... എന്ന് വച്ചാൽ ഈ വിവാഹത്തിന് താത്പര്യമില്ലാന്ന് ഇളേമ്മയെ കണ്ട് നീ തന്നെ പറയണം......... ഇല്ലാച്ചാൽ ഭദ്രനാരാന്ന് ന്റെ പൊന്നുമോളറിയും...... കാശിന് വേണ്ടിയാണെങ്കിൽ പറഞ്ഞോ എത്ര വേണേലും തരാം......""" """നിക്കിയാൾടെ കാശൊന്നും വേണ്ട......മ്മ്ഹ്......"""

ചുണ്ട് ചുളുക്കി നേത്ര ഗോളങ്ങൾ മുകളിലേക്ക് ചലിപ്പിച്ചാരോടെന്നില്ലാതെയവൾ പറഞ്ഞു.... ശിവന്റെ കണ്ണുകൾ ഇന്ദ്രയ്ക്ക് നേരെ കൂർത്ത് വരുന്നതും, കവിളിണകൾ ദേഷ്യത്താൽ ചുവന്ന് തുടുക്കുന്നതും ആ പെണ്ണ് ഇടം കണ്ണാൽ നോക്കി കണ്ടു ...... ഒരു ദീർഘനിശ്വാസത്തിനപ്പുറം ഭദ്രന്റെ നാവ് ഇന്ദ്രയോടായി വീണ്ടും ചലിച്ചു തുടങ്ങി...... """നിനക്ക് കാശ് വേണ്ടേൽ വേണ്ട..... പക്ഷേ നാളെ ഉച്ചയ്ക്ക് മുമ്പ് കാണേണ്ടവരെ കണ്ട് പറയേണ്ടതൊക്കെ പറഞ്ഞ് തീർത്തേക്കണം..... ഭദ്രനെ കൊണ്ട് ഇനിയൊരു വരവ് വരുത്തിക്കരുത്...... അത് നിന്റെ നല്ലതിനായിരിക്കില്ല.... അവളൊരു കല്യാണം നടത്തിപ്പ്ക്കാരി വന്നേക്കുന്നു..........""""

കീഴ്ച്ചുണ്ടിനാൽ മീശയ്ക്കൊരു വശം പൊതിഞ്ഞ് ഗൗരവപൂർവ്വം ഇന്ദ്രയെ അടിമുടിയൊന്നുഴിഞ്ഞ് നോക്കി ശിവൻ പിന്തിരിഞ്ഞ് നടന്നു..... ഇന്ദ്രയുടെ കണ്ണുകൾ അയാൾക്ക് പിന്നാലെ ചലിച്ചു...... മുന്നിലെ വയൽ വരമ്പും കഴിഞ്ഞാ ബുള്ളറ്റൊരു കറുത്ത പൊട്ടായി കാഴ്ച്ചയിലേക്ക് ചുരുങ്ങിയ സമയം ഇന്ദ്ര അടുത്തുണ്ടായിരുന്ന കസേരയിലേക്കമർന്നു...... "ചേച്ചി..........വേണ്ട ചേച്ചി.... അയാളെ വേണ്ട ന്റെ ചേച്ചിക്ക്..... നിക്ക്.. നിക്ക് പേടിയാ അയാളെ.... ഞാൻ കണ്ടിട്ടുണ്ട് അയാള് ആളോളെ അടിക്കണത്..... ചേച്ചിയെയും അയാള് ഉപദ്രവിക്കും...."" നിറഞ്ഞ് തൂവിയ കണ്ണുകളോടെ അമ്മു തറയിലിരുന്ന് ഇന്ദ്രയുടെ മടിയിലേക്ക് തല ചായ്ച്ചു ....

""അയ്യേ... ചേച്ചീടെ അമ്മൂട്ടി എന്തിനാ കരയണത്? അയാള് ചേച്ചിയെ ഒന്നും ചെയ്യില്ല...... ചേച്ചിക്ക് മുന്നിൽ വേറെ വഴി ഇല്യ മോളെ ...... വീടിന്റെ ആധാരം പണയം വച്ച് അച്ഛനാ മാർവാടീടെ കയ്യീന്ന് പത്ത് ലക്ഷുർപ്യാ വാങ്ങിയിട്ടുണ്ടായിരുന്നത്....... പിന്നെ ചേച്ചീടെ വിവാഹത്തിനെന്ന് പറഞ്ഞ് വേറെയും..... കയ്യിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം വിറ്റ് പലർക്കും കൊടുക്കാനുണ്ടായിരുന്നതും , ബാങ്കിലെ കടവും ചേച്ചി തീർത്തു...... അയാൾടെ പകുതിയോളം പലിശയും അടച്ച് തീർത്തിട്ടുണ്ട്..... എന്നിട്ടും പലിശ സഹിതം പത്തു ലക്ഷത്തിന് മുകളിൽ ഇനിയും പണം കൊടുക്കാനുണ്ടെന്നാ അയാള് പറയണത്.....

മുഴുവൻ കാശും കൊടുത്ത് തീർക്കാൻ അയാള് തന്ന അവസാന തീയ്യതി ഈ മാസം ഇരുപത്തിയാറാ..... അതിനിനി രണ്ടാഴ്ച്ച കൂടെയേ ബാക്കിയുള്ളൂ..... തുണിക്കടേലെ ആ ജോലിയോണ്ട് ചേച്ചിയെ കൊണ്ടത് കൂട്ട്യാ കൂടില്ല മോളെ ..... ആരോടേലും കടം ചോദിക്കാന്ന് വച്ചാൽ ഇത്രയും തുകയൊന്നും ആരും നമുക്ക് തരേം ഇല്ല....... പ്രത്യേകിച്ച് നമ്മുടെ അവസ്ഥ അറിയാവുന്ന ആളോള്...... എല്ലാത്തിനും പിന്നിലാ ദത്തനാ ...... നിന്നേം കൂട്ടി ചേച്ചി പെരുവഴിയിലേക്കിറങ്ങാൻ വേണ്ടി കാത്ത് നിക്ക്യാ അവനും അപ്പച്ചിയും ...... അവൻ ന്റെ കുട്ടീടെ പുറകെ തന്നെണ്ട്.... ചേച്ചിക്ക് പേടിയാ മോളെ..... നിമിഷങ്ങൾ കൊണ്ടാണ് ചേച്ചീടെ ജീവിതം താറുമാറായി പോയത്...

അതിൽ ചേച്ചിക്കിപ്പോ സങ്കടൊന്നുല്യ..... ജീവിതത്തിന്റെ ദിശ ഒരിക്കെ തെറ്റിയാൽ പിന്നെ ഒരുപാട് തുഴയേണ്ടി വരും നേരായ വഴിയിലെത്താൻ.... പക്ഷേ ചേച്ചീടെ മുന്നിൽ ഒരുപാട് സമയമോ നേർ വഴി പറഞ്ഞ് തരാനൊരു തുണയോ ഇല്ല........ നിന്നെയെങ്കിലും എനിക്ക് കര കയറ്റണം...... ഒരു നല്ല ജീവിതം നേടി തരണം..... നിന്നേം കൂടെ നഷ്ടപ്പെട്ടാൽ പിന്നെ.......""" ഇന്ദ്ര വേദനയോടെ അമ്മുവിന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു ..... """നിക്ക് വേണ്ടിയാണോ ചേച്ചി അയാളുമായുള്ള വിവാഹത്തിന് സമ്മതിച്ചത്......???""" ""ന്റെ മോളിപ്പോ ഭാരിച്ച കാര്യങ്ങളൊന്നും ചിന്തിക്കണ്ട....

ഈ മാസം കഴിഞ്ഞാലെ നാലാം സെമെസ്റ്റർ പരീക്ഷയിങ്ങെത്തും.. കഴിഞ്ഞ പരീക്ഷയിലൊക്കെ നല്ല മാർക്ക്‌ കിട്ടീന്ന് വിചാരിച്ചിട്ട് ഒഴപ്പിയാലുണ്ടല്ലോ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും.... പോയിരുന്ന് പഠിച്ചേ......."" ഒന്ന് ചിണുങ്ങി ഇന്ദ്രയെ നോക്കി കൊഞ്ഞനം കുത്തിയവൾ ഇടനാഴിയിലേക്ക് പ്രവേശിച്ചു....... പൊടുന്നനെ എന്തോ ഓർത്തെന്ന പോൽ ഇന്ദ്രയെ പിന്തിരിഞ്ഞൊന്നു നോക്കി...... """ചേച്ചി..... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ???""" """എന്താ മോളെ???"" ""ആകാശേട്ടൻ........ആകാശേട്ടനെ ചേച്ചി ഇപ്പോഴും ...............??? """" """അമ്മൂ.........."" താക്കീതോടെ ഇന്ദ്രയുടെ ശബ്ദമുയർന്ന നിമിഷം അമ്മു മൗനിയായി തല കുനിച്ചു...

'''"രണ്ടര വർഷങ്ങൾക്ക് മുന്നേ എനിക്ക്‌ നഷ്ടങ്ങളും , വേദനകളും മാത്രം സമ്മാനിച്ച് അടഞ്ഞു പോയൊരദ്ധ്യായമാണത്....... പൊടി തട്ടിയെടുക്കാൻ ശ്രമിക്കേണ്ട...... ആ പേര് പോലുമോർക്കാൻ ചേച്ചിയാഗ്രഹിക്കുന്നില്ല........"""" ഉറപ്പോടെ അത് മാത്രം പറഞ്ഞവൾ അമ്മുവിന് മുഖം നൽകാതെ ദൂരേക്ക് മിഴികൾ പാകി........ നിറഞ്ഞു തുടങ്ങിയ ഇന്ദ്രയുടെ കണ്ണുകൾ അമ്മുവിൽ കുറ്റബോധത്തിൻ വിത്തുകൾ പാകി....... പിന്നീടൊരു ചോദ്യത്തിന് മുതിരാതെയവൾ അകതളത്തിലേക്ക് ചുവടുകൾ നീക്കി....... ഇന്ദ്രയിൽ ആകാശിന്റെ മുഖം മിഴിവോടെ തെളിഞ്ഞു..... അയാളുടെ ശബ്ദം.... സുഗന്ധം.... അവൾക്ക് നേരെ നീണ്ട പ്രണയാതുരമാർന്ന നോട്ടങ്ങൾ.... വാക്കുകൾ........

ചുണ്ടുകൾ വിതുമ്പി പോയപ്പോൾ അവൾ ചൊടികൾ കൂട്ടിപിടിച്ച്‌ കണ്ണുകൾ ചിമ്മി കസേരയിലേക്ക് ചാഞ്ഞു .... """"നിന്നെയല്ലാതൊരു പെണ്ണിനെ എനിക്കെന്റെ പാതിയായി സങ്കല്പിക്കാൻ പോലും കഴിയില്ല ഇന്ദ്രാ..... അത്രത്തോളം ഞാൻ നിന്നെ പ്രണയിക്കുന്നു........"""" "ശരിയാണ്...... വാക്കുകൾ കൊണ്ടെന്നെ പ്രണയിച്ചു.... ഹൃദയം കൊണ്ട് മറ്റൊരുവളെയും....... അവൾ തന്റെ ആത്മാർത്ഥ സുഹൃത്ത് 'അന്ന ജോസഫ് '....... തന്നെയും ആകാശേട്ടനെയും കൂട്ടി ചേർത്തവൾ....... ഇന്ദ്രയുടെ ചൊടികൾ പുച്ഛത്താൽ ചുളിഞ്ഞു...... ഹൃദയം പഴയക്കാല സ്മരണകളുടെ കെട്ടുകളഴിച്ചോരോ താളുകളിലുമെന്തൊക്കെയോ പരതി നടന്നു....... "ആകാശും , അന്നയും........." താൻ ഹൃദയം കൊടുത്ത് സ്നേഹിച്ച രണ്ട് വ്യക്തികൾ ...... തന്റെ എല്ലാമെല്ലാമായിരുന്നവർ....... എന്നിട്ടും................!!!............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story