എന്റെ എല്ലാം...❤: ഭാഗം 1

ente ellam

രചന: വട്ട് പെണ്ണിന്റെ കൂട്ടുകാരി

" ഡോക്ടർ.. എന്റെ ആമി... അവൾക്ക്"

ICU വിൽ നിന്ന് ഇറങ്ങി വരുന്ന ഡോക്ടറുടെ അടുത്തേക്ക് ചെന്ന് അവൻ അത് ചോദിച്ചു...

" പേടിക്കാൻ ഒന്നും ഇല്ലടോ.. ഓപ്പറേഷൻ സക്സസായി കഴിഞ്ഞു.. SHE IS OK.. ഇന്ന് മുഴുവൻ ICU വിൽ കിടക്കണം നാളെ റൂമിലേക്ക് മാറ്റും... "

എന്ന് ഡോക്ടർ പറഞ്ഞ് നിർത്തി അവനെ ഒന്ന് നോക്കി..

" Thank you.. thank you doctar.. thank you somach.. അവളെ.. "

അവൻ പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുന്നേ തന്നെ ഡോക്ടർ പറഞ്ഞ്..

" ഇത് ഡോക്ടറുടെ കടമയാണ്.. പിന്നെ  thanks പറയണം എന്ന് നിർബന്ധം ആണെങ്കിൽ പറയേണ്ടത് എന്നോടല്ല.. ഡോ.തൻഹയോടാണ്.. അവൾ ഇപ്പോൾ വരും.. "

ഒരു പുഞ്ചിരിയോടെ ഡോക്ടർ അത് പറഞ്ഞു..

" ഡോക്ടർ എന്റെ ആമി.. അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.. "

" ഇല്ലടോ.. ഡോ.തൻഹയാണ് അവളെ കൺസൽട്ട് ചെയ്യുന്നത് അതുകൊണ്ട് ആമിയയുടെ കാര്യം അവളോട് ചോദിച്ച് കൊള്ളു... "

എന്ന് ഡോക്ടർ പറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി..

തന്റെ ആമിക്ക് ഒന്നും വരുത്താതെ തിരിച്ചു തന്നതിൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു...

തന്റെ എല്ലാണ് അവൾ.. അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ...

അവൻ ഒന്ന് ദീർഘ ശ്വാസം വിട്ട് അടുത്ത് ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു...

പെട്ടെന്നാണ് ICU വിന്റെ വാതിൽ തുറന്ന് നെഴ്സിനോട് സംസാരിച്ച് ഒരു ലേഡി ഡോക്ടർ ഇറങ്ങി വന്നത്.. അവൻ അപ്പോൾ തന്നെ അവൾടെ അടുത്തേക്ക് ചെന്നു..തിരിഞ്ഞ് നിന്ന് നെഴ്സിനോട് സംസാരിക്കുന്നത് കൊണ്ട് തന്നെ അവൻ അവൾടെ മുഖം കണ്ടില്ലായിരുന്നു..

" ഡോക്ടർ.. ആമിയ.. "

അവൻ ഒരു ചെറിയ പേടിയോടേയും അവൾക്ക് ഒന്നും ഇണ്ടാവല്ലേ എന്ന പ്രാർത്ഥനയോടെ അവൻ ചോദിച്ചു..

" ആമിയയ്ക്ക് പേടിക്കാനോന്നും ഇല്ലാ.. അവൾ അപകട നില തരണം ചെയ്ത് കഴിഞ്ഞു.. "

എന്നും പറഞ്ഞ് അവൾ അവന്റെ മുഖത്തേക്ക് നോക്കി.. അവനെ കണ്ട അവൾ ഞെട്ടലോടെ അവനെ തന്നെ നോക്കി നോക്കി.. അവനും നന്ദി സൂചകമായി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളെ കണ്ടപ്പോൾ അവന്റെ മുഖത്തും ഒരു ഞെട്ടല് രൂപപ്പെട്ടു.. പിന്നെ പതിയ ഒരു നേർത്ത പുഞ്ചിരി രണ്ട് പേരുടേയും മുഖത്ത് വിരിഞ്ഞു...

" Dr. തൻഹ.. ??!!"

അവൻ ഒരു സംശയം രൂപേണെ അവളോട് ചോദിച്ചു...

" ഞാൻ തന്നെ..

എന്തേ എന്റെ പേര് പോലും മറന്ന് പോയോ.. "

നേർത്ത പുഞ്ചിരി ചുണ്ടിൽ വരുത്തി ഒരു തരം വേദനയോടെ അവൾ അത് ചോദിച്ചു..

അവൻ എന്ത് പറയണം എന്ന് മനസിലായില്ല.. വർഷങ്ങൾക്ക് ശേഷം അവളെ കണ്ട ഞെട്ടലോ എന്താണ് എന്ന് അവന് തിരിഞ്ഞില്ലാ.. ഒരു വാടിയ പുഞ്ചിരി അവൾക്ക് സമ്മാനിച്ച് അവൻ സംസാരിച്ച് തുടങ്ങി..

" അവൾക്ക്.. "

എന്ന് അവൻ ICU വിലേക്ക് ചൂണ്ടി അവൻ പറഞ്ഞു..

" പേടിക്കേണ്ട ഇപ്പൊ കുഴപ്പം ഒന്നും ഇല്ലാ..

അല്ല ആമിയ തന്റെ ആരാ..?? വൈഫാണോ..?? "

എന്നവൾ ചോദിച്ചപ്പൊൾ ചെറുപുഞ്ചിരിയോടെ അവൻ അല്ല,, എന്ന് തലയാട്ടി പറയാൻ തുടങ്ങി..

" അല്ലാ.. എന്റെ പെങ്ങളാണ്.. അവൾക്ക് വേറെ പ്രോബ്ലം ഒന്നും ഇല്ലാല്ലോ.. എന്റെ എല്ലാമാണ് അവള്.. എന്റെ എല്ലാം..❤"

എന്ന് അവൻ പറഞ്ഞപ്പോൾ ഒരു പുഞ്ചിരി അവന് നൽകി അവൾ പോകാൻ ഒരുങ്ങി..

" മോളെ.. "

അവന്റെ പിന്നിൽ നിന്നായി അങ്ങനെ ഒരു ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നോക്കി..  ഒരു നാൽപത് അയിമ്പത് വയസ് വരുന്ന ഒരു സ്ത്രി ഒരു രണ്ട് വയസ് കാരിയേയും എടുത്ത് നിക്കുന്നതാണ്... അവൾ അപ്പോൾ തന്നെ പുഞ്ചിരിച്ചു കൊണ്ട് അവിടേക്ക് പോയി..

" ശാരതേച്ചി എന്തിന മോളേം കൊണ്ട് ഇവിടേക്ക് വന്നത്.. എന്നെ വിളിക്കാമായിരുന്നു..

മമ്മാടെ മോള് വാ.. "

അവള് ആ സ്ത്രീയോട് പറഞ്ഞ് കുഞ്ഞിന് നേരെ കൈ നീട്ടി അവള് വിളിച്ചു.. അപ്പോൾ തന്നെ ആ കെച്ച് മിടുക്കി ശാരതേച്ചിയുടെ കൈയ്യിൽ നിന്ന് തൻഹയുടെ കൈയ്യിലേക്ക് ചാടി പോയി..

" ഞാൻ മോളെ വിളിച്ചിരുന്നു.. കുഞ്ഞ് കരഞ്ഞ് ബഹളം വെച്ചപ്പോൾ.. മോളെ കിട്ടാത്തത് കൊണ്ട് ഞാൻ ലാമി മോളെ വിളിച്ചു.. അപ്പൊ അവളാ പറഞ്ഞെ കുഞ്ഞിനെ ഇങ്ങ് കൊണ്ട് വന്നേ എന്ന് മോള് തിരക്കിലാണ്.. അവള് കുഞ്ഞിനെ നോക്കി കൊള്ളാം എന്നും പറഞ്ഞു.. "

" മ്മ്.. അപ്പോ അവിടെ ആഷി ഇല്ലേ.. "

" ഇല്ല മോളെ... ആഷി കൊച്ച് കുറച്ച് മുന്നേയാണ് പുറത്ത് പോയത്... ഈ സമയം അകുമ്പോഴേക്കും നിങ്ങള് വീട്ടിലേക്ക് വരുമല്ലോ.. "

" മ്മ്... എന്നാ ചേച്ചി ചേച്ചിടെ വിട്ടിലേക്ക് പോയിക്കൊള്ളു.. ഞങ്ങള് ഇന്ന് വരാൻ ലൈറ്റാവും.. മോളെ കൊണ്ട് വന്നതും നന്നായി.. ആഷി വരുന്നത് കണ്ടാൽ കുഞ്ഞ് ഇവിടെയാണ് ഉള്ളത് എന്ന് പറഞ്ഞാൽ മതി.. മോളെ കൂട്ടാൻ വരാൻ പറയണേ.. "

"ആഹ്.. മോളെ.. ദാ ചാവി.. രണ്ട് വീടിന്റേയും ഉണ്ട്.. എന്ന ഞാൻ പോയെ.. അവരോടും പറഞ്ഞേക്ക്..

ആ ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട് വീട്ടില്.. "

എന്ന് പറഞ്ഞ് ശാരദേച്ചി പോയി.. അവൾ തിരിഞ്ഞ് പോകുമ്പോഴാണ് തന്നെ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകൾ കണ്ടാത്.. അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി...

" താൻ ഇവിടെ വേണം എന്നില്ല.. ആമിയയുടെ അടുത്ത് അവൾക്ക് കൂട്ടിനായി ലേഡീസ് ആരെങ്കിലും മതി..."

" അവൾക്ക് കൂട്ടായി ഞാൻ മാത്രമേ ഉള്ളു.. ഐമീൻ എന്റെ കൂടെ ഇവിടെ വേറെ ആരുമില്ല.."

എന്ന് അവൻ പറഞ്ഞപ്പോൾ അവൾ അവനെ സംശയ രൂപേണ നോക്കി...

" അപ്പോ തന്റെ വൈഫ്.. "

അപ്പോൾ അവൻ ചെറുതായി ചിരിച്ച്..

" എന്റെ വിവിഹം കഴിഞ്ഞില്ല.. അല്ല ഇത്..??!!"

അവൻ അത് പറഞ്ഞ് തൻഹയുടെ കൈയ്യിലുള്ള കുഞ്ഞിലേക്ക് നോട്ടം തെറ്റിച്ച് ചോദിച്ചു..

അവന്റെ വാക്ക് കേട്ട് അവൾ ഞെട്ടി അവനെ നോക്കി.. ഒപ്പം അവളുടെ മനസിൽ സങ്കടവും സന്തോഷവും സമ്മിശ്രമായി വന്നു... പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ അവൾ അവിടെ നിന്ന്
അവന് മറുപടി നൽകി തിരിഞ്ഞ് നടന്നു..

" എന്റെ മകളാണ്... "

അവൾ നേരെ പോയത്.. * Dr. Thanha mariyam * എന്ന് മുന്നിൽ തന്നെ ബോർഡുള്ള അവളുടെ കാബിനിലേക്കാണ്... അവൾ അകത്ത് കയറുമ്പോൾ തന്നെ കൊണ്ടു തന്റെ ഉറ്റ സുഹൃത്ത് ലാമിയയെ.. ലാമി അവളെ കണ്ടപ്പോൾ അടുത്തേക്ക് ചെന്നു.. എന്നിട്ട് കൈയ്യിലുണ്ടായിരുന്ന കുഞ്ഞിന് നേരെ കൈ നിട്ടി..

" ആന്റീടെ വാവൂസ് വാ.. ആന്റി എടുക്കാലാ.. മമ്മാടെ അടുത്ത് പോവേണ്ട.. അന്റി എടുക്കാം... "

എന്നും പറഞ്ഞ് കൈയ്യിലുള്ള കുഞ്ഞിനെ അവൾ വാങ്ങി.. അപ്പോഴാണ് ലാമി അവളുടെ മുഖം ശ്രദ്ധിക്കുന്നത്.. എന്തൊ സങ്കടം ഉള്ളതായി ലാമിക്ക് തോന്നി.. അത് അവൾ തുറന്ന് ചോദിക്കേം ചെയ്തു.. 
" താനു എന്താടാ.. എന്ത് പറ്റി... നിന്റെ മുഖമെന്ത വല്ലാതെ.. "

അവളുടെ ചോദ്യത്തിന് എന്ത് മറുപടി നൽകണം എന്ന് തനുവിന് അറിയില്ലായിരുന്നു..

" ഒന്നുല്ലാ.. ചെറിയ തലവേദന... അല്ല നീ എന്താ ഇവിടെ.. നിനക്ക് പേഷ്യന്സ് ആരും ഇല്ലേ... "

അതിന് തനുവിനെ ഒന്ന് നോക്കി ലാമി പറഞ്ഞു...

" ഇല്ലാ.. "

" മ്മ്... "

അവൾക്ക് അതിന് ഒന്ന് മൂളിക്കൊടുത്ത് തനു ചെയറിൽ ഇരുന്ന് കൈ തലയ്ക്ക് താങ്ങായി വെച്ച് മേശയിൽ കിടന്ന്..

" തനു.. നോക്കട്ടെ..നല്ലോണം വേദന ഉണ്ടോ.. മെഡിസിൻ കഴിച്ച് നോക്ക്.. "

" ലാമി അതിന് മാത്രം ഒന്നും ഇല്ലാ.. ചസ്റ്റ് ചെറിയ ഒരു തലവേദന.. അതികം സ്ട്രസ് എടുത്തത് കൊണ്ടാകും.. ഞാനോന്ന് കിടക്കട്ടെ.. ഇനി ഇപ്പൊ പേശ്യന്സ് ഒന്നും ഇല്ലാല്ലോ... "

അതും പറഞ്ഞ് അവൾ ചെയറിൽ നിന്ന് എഴുന്നേറ്റ് അവിടെ ഉള്ള വാഷ് വെയ്സിന്റെ അടുത്ത് ചെന്ന് മുഖം കഴുകി... സ്കാർഫ് കുത്തിയത് അഴിച്ച് തലയിൽ ഷാൾ ആക്കി ഇട്ടു... എന്നിട്ട് ചെന്ന് മേശയിൽ തലവെച്ച് കിടന്നു...

ലാമി അവളെ ഒന്നും നോക്കി കൈയ്യിലുള്ള കുഞ്ഞിനെ കൊഞ്ചിക്കാൻ തുടങ്ങി..

ആ.. ഇവരാരൊക്കെയാണ് എന്ന്.. ഇതാണ് തൻഹ.. തൻഹ മറിയം.. എല്ലാവരുടേയും അല്ലെങ്കിലും ചിലരുടെ തനു... അവളുടെ അടുത്ത് ഇരിക്കുന്നതാണ് ലാമിയ.. ഇതുപോലെ ചിലരുടേയൊക്കെ ലാമി.. തനുവിന്റെ ഉറ്റ സുഹൃത്ത്.. ചെറുപ്പം തൊട്ടെ ഒന്നിച്ചുള്ളവൾ.. ഇന്നും ഒന്നിച്ച് തന്നെ... തനു അറിയാത്ത ഒരു രഹസ്യം ലാമിക്കോ. ലാമി അറിയാത്ത രഹസ്യം തനുവിനോ ഇല്ലാ.. പക്ഷേ ഒന്നോഴിച്ച്.. തനുവിന്റെ ഒരു രഹസ്യം അത് ലാമി എന്നല്ല ആർക്കും അറിയത്തില്ലാ.. [ അത് എന്താണ് എന്ന് വഴിയെ അറിയാം ] ആ ലാമിയുടെ കൈയ്യിൽ ഇരുന്ന് അവളെ ഇടങേറാക്കുന്ന ആ സാധനമാണ്... തനുവിന്റെ എല്ലാം..❤ അവളുടെ മകൾ.. ഇഷാ,,, ഇഷാ മറിയം.. അവരുടെ വാവൂസ്.. ആൾക്ക് രണ്ട് വയസേ ആയുള്ളു എങ്കിലും കുറുമ്പിന്റെ കാര്യത്തിൽ അവൾ ഫസ്റ്റാണ്.. എല്ലാ വികൃതിതരത്തിനും അവളുണ്ടാകും.. അവൾ ഏറ്റവും കൂടുതൽ അടുപ്പം ലാമിയോടും തനുവിനോടും അണ്.. പിന്നെ ശാരദേച്ചിയോടും.. അല്ലാതെ മാറ്റാരുടെ കയ്യിലും അതിക നേരം ഈ കുറുമ്പി വാഴില്ലാ.. [പിന്നെ ഒരാൾ കൂടെ ഉണ്ട് വഴിയേ അറിയാം ]

പെട്ടന്ന് ഡോർ തുറക്കുന്നത് കേട്ട് ലാമി നോക്കി.. തനു പെട്ടന്ന് തന്നെ എഴുന്നേറ്റ് അവനെ നോക്കി..

തനുവിന്റെ തലയിൽ ഇട്ടിരുന്ന ഷാൾ കഴുത്തിലേക്ക് വീണിരുന്നു.. മുടികൾ അഴിഞ്ഞ് മുഴുവൻ അവളുടെ മുഖത്തായി വീണിരുന്നു..

പിന്നെയാണ് അവന് ബോധം വന്നത് ഡോറിൽ നോക്ക് പോലും ചെയ്യാതെയാണ് അവൻ കയറിയത് എന്ന്..

" am sorry.. അത്..ഞാൻ..ആമിയുടെ.. റിസൾട്ട്.. "

അവളെ അങ്ങനെ കണ്ടത് കൊണ്ടോ.. എന്താന്ന് അറില്ലാ.. അവന് എന്ത് പറയണം എന്ന് ഒരു പിടിത്തവും കിട്ടുന്നില്ലായിരുന്നു...

" കയറിവാ.. അതിങ് താ.. "

തലയിൽ നിന്ന് ഷാൾ നേരെ ഇട്ട് അവനോട് കയറാൻ പറഞ്ഞു.. റിസൾട്ട് വാങ്ങി അവൾ നോക്കി..

" ആമിയയക്ക് ശരിക്കും എന്താണ് സംഭവിച്ചത്.. "

" ആക്സിഡന്റ് ആയിരുന്നു.. ഒരു കാർ ചെന്ന് ഇടച്ചതാണ്... എന്താ എന്തേലും പ്രോബ്ലം "

" ഏയ് നത്തിങ്.. ഞാൻ ചോദിച്ചതാ... കാര്യമായ പ്രശ്നം ഒന്നും ഇല്ലാ.. എന്നാലും ഒരാഴ്ച ഹോസ്പിറ്റലിൽ തന്നെ കിടക്കണം.. "

" ഒരാഴ്ച്ചയോ... ??

" എന്താ വല്ല പ്രോബ്ലവും.. "

അവന്റെ ചോദ്യം കേട്ട് അവള് അങ്ങനെ ചോദിച്ചപ്പോൾ ഇല്ലന്ന് തലയാട്ടി..

" എനിക്ക് പ്രോബ്ലം ഒന്നും ഇല്ല.. പക്ഷേ അവൾ ഒരാഴ്ച പോയാട്ട് ഒരു ദിവസം എന്ന് തന്നെ ചുരുക്കമാണ്.. "

എന്ന് അവൻ പറയുന്നത് കേട്ട് അവൾ ചിരിച്ചു കൊണ്ട്..

" താൻ പേടിക്കേണ്ടാ ഞാൻ അവളോട് പറയാം.. അവൾക്ക് വേണ്ടി തന്നെ അല്ലെ... "

അവൾ അത് പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു... 
അവൻ പോകാൻ തിരുയുമ്പോഴാണ് ലാമിയുടെ കൈയ്യിൽ ഇരുന്ന് തന്നെ നോക്കി ഇരുക്കുന്ന കുഞ്ഞിനെ അവൻ നോക്കി എന്നിട്ട് അവൻ കുഞ്ഞിന് നേരെ പുഞ്ചിരിച്ച് പുറത്തേക്കിറങ്ങാൻ പോയി.. അപ്പോൾ തന്നെ ഇഷമോള് അവന്റെ അടുത്തേക്ക് പോകാൻ വേണ്ടി ലാമിയുടെ കൈയ്യിൽ നിന്ന് തുള്ളുന്നുണ്ടായിരുന്നു.. അത് കണ്ടപ്പോൾ ലാമി അഝ്വര്യത്തോടെ അവനേയും തന്റെ കൈയ്യിലുള്ള കുഞ്ഞിനെയും മാറി മാറി നോക്ക.. തനുവാണേൽ ചെറുചിരിയോടൊ അവരെ വീക്ഷിക്കുവാണ്...

അവൻ അവളെ നോക്കുമ്പോൾ തന്നെ തന്നെ പുഞ്ചിരിയോടെ നോക്കുന്ന തനുവിനെയാണ് കണ്ടത്..

അവന് അപ്പോൾ തന്നെ കൈ നീട്ടി കുഞ്ഞിനെ എടുത്തു...

" ഇവൾ അറിയാത്ത ആരുടെ കൈയ്യിലും പോകാറില്ലാ.. ഇവൾക്ക് ഞങ്ങളെ പറ്റു... ഇന്നാദ്യമായാണ് അറിയാത്ത ഒരാൾടെ കൈയിൽ പോകുന്നത്... "

കുഞ്ഞ് അവന്റെ കയ്യിലേക്ക് പോയത് കണ്ടു ലാമി ഒരു ചിരിയാലെ പറഞ്ഞു...

അവൻ അവളെ നോക്കി ഒന്ന് ചിരിച്ച് തനുവിനെ നോക്കി.. അവളുടെ മുഖത്തും ഒരു പുഞ്ചിരി അവൻ കണ്ടു... അവനും ഒന്ന് പുഞ്ചിരിച്ചു ഇഷമോളെ നോക്കി.. അവുളുടെ കുഞ്ഞ് കൈകൊണ്ട് അവന്റെ മീശയും താടിയൊക്കെ വലിക്കാ പെണ്ണ്.. അവൻ പുഞ്ചിരിയോടെ അവളോട് ചോദിച്ചു..

" മോൾടെ പേരെന്താ... "

" ഇച... വാവൂച്ന്ന് വിച്ചും... "
[ ഇഷ.... വാവൂസ്ന്ന് വിളിക്കും.. ]

ആ കുഞ്ഞ് ചിണുങി കൊണ്ട് പറഞ്ഞു..

" ഇഷ,, ഇഷ മറിയം.. "

അപ്പോൾ ലാമിയും അവന് മറുപടി നൽകി...

" ആഹാ.. നല്ല പേര്.. വാവൂസ്ന്നാണെ വാവെ വിളിക്കാ.. ആരാ വാവക്ക് ആ പേരിട്ടെ.. മോൾടെ മമ്മയാണോ.. "

എന്ന് അവൻ ചോദിച്ചപ്പോൾ അവൾ അല്ലെ തലയാട്ടി...

" പിന്നാരാ പപ്പയാണോ.. "

എന്ന അവന്റെ ചോദ്യത്തിന് തനുവിന്റെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി മാഞ് പോയി.. അത് അവൻ കണ്ടിരുന്നില്ലെങ്കിലും ലാമി കണ്ടിരുന്നു..

" അത്.. അതവൾടെ മാമനാ.. അവൾക്കാ പേര് വിളിച്ചത്.. "

പെട്ടന്ന് ലാമി അങ്ങനെ പറഞ്ഞു..

പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ലാ കുഞ്ഞിനെ ലാമിയുടെ കയ്യിൽ കൊടുത്ത്.. അവൻ തിരിഞ്ഞു നിന്നു... പെട്ടന്ന് എന്തോ ഓർത്ത കണക്കെ തിരിഞ്ഞു നിന്ന് തനുവിനെ നോക്കി.. അവൾടെ മുഖം മങ്ങിയിരുന്നു.. അത് എന്തിനാണ് എന്ന് അവന് മനസിലായില്ലാ.. ഇത്രയും നേരം തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്നതാണ് അവൾ.. അവൾടെ മുഖം കണ്ടപ്പോൾ അവന്റെ മനസ്സിൽ ചെറുതായി കൊണ്ട്.. അവൻ ചോദിക്കാൻ വന്നത് അവളോട് ചോദിക്കണമോ,, അതോ വേണ്ടയോ എന്നായിരുന്നു അവന്റെ മനസ്സിൽ.. രണ്ടും കൽപ്പിച്ചു അവൻ അവളെ വിളിച്ചു...


" തനൂ..."


[ തുടരും... ]

Share this story