എന്റെ എല്ലാം...❤: ഭാഗം 2

ente ellam

രചന: വട്ട് പെണ്ണിന്റെ കൂട്ടുകാരി

" തനൂ... " അവനിൽ നിന്ന് അപ്രതീക്ഷിതമായി അങ്ങനെ കേട്ടതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി.. പക്ഷേ ലാമി ഞെട്ടിയത് അവന് എങ്ങനെ അവളെ അറിയാം എന്ന നിലയിൽ ആയിരുന്നു.. ലാമി അവരെ രണ്ട് പേരെയും തന്നെ നോക്കി നിന്നു.. തനു എന്ത് ചെയ്യണം എന്ന് അറിയില്ലാതിരുന്നു.. അവനെ നോക്കണമൊ,, അതോ ലാമിയെ നോക്കണോ.. എന്നൊന്നും.. അവൾക്ക് ഇത്രയും നേരം പിടിച്ച് വെച്ച് കരച്ചിൽ ഇനിയും പിടിച്ച് വെക്കാൻ കഴിയില്ല എന്ന് തോന്നി... അവൾ മറുപടി എന്നോണം അവന്റെ മുഖത്തേക്ക് നോക്കി.. അവന് അവളോട് ചോദിക്കാൻ നന്നെ പേടി തോന്നിയിരുന്നു..

അതു കൂടാതെ അവളുടെ കൂടെ ലാമി ഉള്ളത് എന്തൊ ഭയവും മനസ്സിൽ കൂടി കയറി... ലാമി രണ്ട് പേരേയും വീക്ഷക്കുവായിരുന്നു.. തനുവിന്റെ ആ മാറ്റം ലാമി ശ്രദ്ധിച്ചിരുന്നു.. " എ,,എന്താ.. " അവിടെയുള്ള മൗനത്തേ ബേധിച്ച് തനു അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു... " അത്.. അത് തന്റെ ഹസ്ബന്റ്.. " അവന് എങ്ങനെ ചോദിക്കണം എന്നറിയില്ലായിരുന്നു.. അവൻ മടിച്ച് മടിച്ച് അവളോട് ചോദിച്ചു.. അത് കേട്ടിട്ട് അവൾക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു.. അവൾടെ അവസ്ഥ ലാമിക്ക് മനസിലാകുന്നുണ്ടായിരുന്നു.. തനു മുഖം താഴ്ത്തി നിന്നു.. അവന്റെ ചോദ്യത്തിന് എന്ത് ഉത്തരം നൽകും എന്ന നിലയിൽ..

അവൾടെ അവസ്ഥ മനസിക്കിയ മാതിരി ലാമി പറഞ്ഞു.. " അത്.. അവര് ഇപ്പൊ ഇവൾടെ കൂടെ ഇല്ലാ.. ഐ മീൻ.. ഈ നാട്ടില് ഇല്ലാ.. അവര് ആർമിയിലാണ്.. അപ്പോ അവിടയാണ് ഉള്ളത്.. " ലാമിക്ക് എന്ത് പറയണം എന്നറിയില്ല.. വായിൽ വന്നത് എന്തെക്കെയോ വിളിച്ച് പറഞ്ഞു.. എന്താ പറഞ്ഞത് എന്ന് അവൾക്കും ഒര് നിശ്ചയം ഉണ്ടായിരുന്നില്ലാ... അവൻ അതിന് മൂളികൊടുത്ത് കുഞ്ഞിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ പോയി.. അവൻ പോകാൻ കാത്തിരിക്കുന്ന കണക്കെ അവൾ നിലത്തേക്ക് ഇരുന്ന് ഒരേ കരച്ചിലായിന്നു..

ലാമിക്കാണെങ്കിൽ എന്ത് പറയണം.. എന്നോ എന്ത് ചെയ്യണം,,,എങ്ങനെ അവളെ സമാധാനിപ്പിക്കും എന്ന് ഒന്നും അറിയില്ല.. ലാമി അപ്പോൾ തന്നെ കുഞ്ഞിനെ താഴെ ഇറക്കി അവൾ തനുവിന്റെ അടുത്തേക്ക് ചെന്ന് ഇരുന്നു.. " തനു.. ടാ.. കരയല്ലെ.. ഡീ.. നീ ആർക്ക് വേണ്ടിയാ കരയുന്നത്.. ഇല്ലാത്ത ഒരാൾക്ക് വേണ്ടിയോ... നിന്നെ ഉപേക്ഷിച്ച് പോയ നിന്റെ കാമുകന് വേണ്ടിയോ.. ഏഡീ.. ഞാൻ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് വെറുതെ ഇങ്ങനെ മോങ്ങരുത് എന്ന്..

ഡീ.. തനു.. അവൻ അങ്ങനെ ചോദിച്ചപ്പോൾ നിന്റെ ഭർത്താവ് മരിച്ചു എന്ന് പറയാൻ തോന്നിയതാ.. പക്ഷേ എന്തോ എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു... അതാ... ഡീ നിന്നോടാല്ലെ മോങ്ങല്ലെ എന്ന് പറഞ്ഞെ.. തനു.. ഡി ഇങ്ങനെ കരയല്ലെ എനിക്ക് കണ്ട് നിക്കാൻ കഴിയില്ലാ.. തനു പ്ലീസ് കരയല്ലെ.. തനു.. " ലാമി ദേശ്യവും സങ്കടവും എല്ലാം പ്രകടിപ്പിച് കൊണ്ട് അവളോട് പറഞ്ഞു.. " കഴിയണില്ല ലാമി.. ഒന്നും.. ഒന്നും മറക്കാൻ കഴിയണില്ലാ..

എനിക്ക്.. എനിക്ക് ഒന്നിനും കഴിയണില്ലാ.. എന്റെ മോള് അവളില്ലെങ്കിൽ എന്നേ ഞാനെന്റെ ജീവനെടുത്തേനെ.. " എന്ന് തനു പറഞ്ഞതും ലാമി ദേശ്യത്തോട് അവളെ തള്ളി എന്നിട്ട് എഴുന്നേറ്റ് നിന്ന് പറയാൻ തുടങ്ങി.. " എന്നാ ചെല്ല് ചെന്ന് എന്താന്ന് വെച്ചാൽ ചെയ്യ്.. നിനക്ക് ഒരു തടസമായി ആരും വരില്ല.. പിന്നെ മോള് അവളെ ഞാൻ നോക്കിക്കൊള്ളാം.. എന്റെ സ്വന്തം മോളായി.. നീ .. പോയി. ചാവുകയൊ എന്താന്ന് വെച്ചാൽ ചെയ്യ്.. പോടി പോയി നിന്റെ ഇഷ്ടംപ്പോലെ ചെയ്യ്... " തനു പറയുന്നത് കേട്ട് ദേശ്യത്തോട് കരഞ്ഞ് കൊണ്ട് ലാമി അത് പറഞ്ഞു... അപ്പോൾ തന്നെ തനു ലമിയെ കൊട്ടിപിടിച്ച് കരഞ്ഞു.

" ലാമി.. സോറി.. സോറിടാ.. നീ എന്റെ അവസ്ഥ മനസിലാക്ക്.. സോറിടാ.. അറിയാതെ പറ്റിപ്പോയി.. " കരയുന്നതിന് ഇടയിലും അവൾ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു.. അവര് പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു.. അവരെ വീക്ഷിച്ച് കൊണ്ട് തന്നെ ഇഷ അവിടെ ഉണ്ടായിരുന്നു.. ആ കുഞ്ഞുകാല് കൊണ്ട് അവൾക്കാവും വിധം നടന്ന് മേശയുടെ അടുത്ത് ചെന്ന് അവിടെയുള്ള ചെയറിൽ കയറി നിന്ന് മേശയുടെ മുകളിലുള്ള സാധനങ്ങൾ ഒരോന്നായി വലിക്കാൻ തുടങ്ങി.. തനുവും ലാമിയും അത് കാണുന്നുണ്ടായിരുന്നു... ഒരു ചിരിയാലെ ലാമി കുഞ്ഞിന്റെ അടുത്ത് ചെന്ന് അവളെ എടുത്ത്.. " എടീ കള്ളി.. " എന്നും പറഞ്ഞ് അവൾ കുഞ്ഞിന്റെ കവിളിൽ ഒരു മുത്തം കൊടുത്തു...

പെട്ടെന്ന് ഒരു നേഴ്സ് വന്ന് തനുവിനെ വിളിച്ചപ്പോൾ അവൾ ലാമിയിൽ നിന്ന് ശ്രദ്ധ മാറ്റി ആ നഴ്സിനെ നോക്കി.. " ശ്രേയ... എന്താ.. " " തനു.. ആമിയയ്ക്ക് ബോധം വീണിട്ടുണ്ട്.. " " ആ.. ഞാൻ വരുന്നു.. ലാമി... മോളെ നോക്കികോളണേ.. ഞാൻ ചെന്ന് ആമിയയെ നോക്കട്ടെ.. മമ്മ പോയിട്ട് വരാവേ." തനു ചെന്ന് കുഞ്ഞിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് കണ്ണ് തുടച്ച് അവൾ കാബിൻ വിട്ട് പുറത്തേക്ക് ചെന്നു.. ലാമി നേരെ കുഞ്ഞിനേയും എടുത്ത് കാന്റീനിലേക്ക് ചെന്നു..

അവിടെയുള്ള മറ്റു നേഴ്സ് മാരോടും ഡോക്ടർസിനോടും കത്തി അടിച്ചിരിന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤ തനു നേരെ ആമിയുടെ അടുത്തേക്ക് ചെന്നു.. അവൾക്ക് ബോധം വന്നിട്ടുണ്ടായിരുന്നു... " Amiya are you ok.. എവിടെ എങ്കിലും പെയ്ൻ തോന്നുന്നുണ്ടോ ഇപ്പോൾ... " അതിന് ആമി ചിരിച്ചു കൊണ്ട് ഇല്ലാ എന്ന് തലയാട്ടി.. " തന്റെ ബ്രദറ് ഉണ്ട് പുറത്ത്.. തന്റെ കാര്യം അറിയാത്തത് കൊണ്ട് ടെൻഷനിലാ പുള്ളി.. ഞാൻ അകത്തേക്ക് വിടാം.. " എന്ന് തനു പറഞ്ഞതും അവള്,,ആ,, എന്ന നിലയിൽ തലയാട്ടി..

എന്നിട്ട് പതിയെ എഴുന്നേക്കാൻ നോക്കി.. തനു അത് കണ്ട പാടെ അവളെ പിടിച്ചു.. " ഏയ് എഴുന്നേക്കാൻ ആയിട്ടില്ലാ.. ഇന്നെന്തായാലും ഈ കിടത്തം കിടക്കണം.. പിന്നെ എഴുന്നേറ്റാലും ഒരാഴ്ച ഹോസ്പിറ്റലിൽ തന്നെ വേണം.. " എന്തോ ആമിയെ കണ്ടപ്പോഴാണോ.. ഒന്നും അറിയില്ല അവളുടെ മനസിലെ സങ്കടം ഇപ്പോൾ പാടെ മാഞ്ഞ് കഴിഞ്ഞിരുന്നു.. അതുകൊണ്ട് തന്നെ ഒരു പുഞ്ചിരിയൊടെ തന്നെ തനു ആമിയോട് സംസാരിച്ചു.. " തന്റെ ബ്രദറ് പറഞ്ഞിരുന്നു താൻ തീരെ ക്ഷമ ഇല്ലാത്ത കക്ഷിയാണ് എന്ന്..

പക്ഷേ ഇവിടെ ക്ഷമിച്ച് കിടന്നോണം.. ഈ ഒരായ്ച കിടന്നാൽ ഇനി തനിക്ക് തന്റെ ഇഷ്ടത്തിന് അനുസരിച്ച് എന്തും ചെയ്യാം.. പക്ഷേ ഈ ഒരായ്ച ഞാൻ പറയണത് അനുസരിക്കാതെ നിന്റെ ഇഷ്ടത്തിന് നടന്നാൽ വീണ്ടും ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും.. ഏതാ വേണ്ടത് എന്ന് നിനക്ക് തന്നെ തീരുമാനിക്കാം.. " തനു പറയുന്നത് മുഴുവൻ ആമി പുഞ്ചിരിയൊടെ കേട്ട് നിന്നു.. ആമിക്ക് അവളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.. എന്ത് കൊണ്ടും തനിക്ക് പറ്റിയ കൂട്ട്.. " എന്താ തന്റെ തീരുമാനം.. "

തനു ആമിടെ മുഖത്ത് നോക്കി അങ്ങനെ ചോദിച്ചു... " ഡോക്ടർ പറയുന്നത് കേൾക്കാം എന്തേ.. " എന്ന് ആമിയും ഒരു കുസൃതി ചിരിയലെ പറഞ്ഞു.. തനിക്ക് ഒരു ഇത്തു ഉണ്ടായിരുന്നു എങ്കിൽ അവരുടെ പ്രായം വരും തനുവിന് എന്ന് ആമി ചിന്തിച്ച്.. " ഡോക്ടർടെ പേരെന്താ.. " എന്ന് ആമി ചോദിച്ചപ്പോൾ തന്നെ തനു ഒന്ന് ചിരിച്ച് മറുപടി നൽകി.. " തൻഹാ.." എന്ന് പറഞ്ഞ് അവള് തിരിഞ്ഞ് നടക്കാൻ ഒരുങ്ങുമ്പോ ആമി പെട്ടന്ന് അവൾടെ കൈയ്യിൽ പിടിച്ചു..

തനു ചെറു ചിരിയോടെ തന്നെ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി... " ഞാൻ ഇത്തൂസേ എന്ന് വിളിച്ചോട്ടെ.. " ആമി നിശ്കളങ്ക മുഖത്തോടെ അവളെ നോക്കി ചോദിച്ചു.. തനുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. അവൾ പൂർണ സമ്മദത്തോട് ഒര് ആടാർ പുഞ്ചിരി ചിരിച്ചു സമ്മദം എന്ന നിലയിൽ തലയാട്ടി... അത് മതിയായിരുന്നു ആമിക്ക്.. അവൾക്ക് എന്തന്നില്ലാത്ത സന്തോഷം തോന്നി... അതുപോലെ ആ കുറഞ്ഞ നിമിഷത്തിൽ തന്നെ ആമി തനുവിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി.. " ഞാൻ മോൾടെ ബ്രദറിനെ അകത്തേക്ക് വിടാം.. " " മ്മ്.." അവൾ അതിന് പുഞ്ചിരിച്ചു തലയാട്ടി കൊണ്ട് മൂളി കൊടുത്തു...

തനു പുറത്തേക്ക് പോകുന്നത് തന്നെ പുഞ്ചിരിയോടെ നോക്കിയിരുന്നു ആമി.. ❤❤❤❤❤❤❤❤❤❤❤❤❤❤ ആമിടെ കാര്യം കുഴപ്പം ഇല്ലാ എന്ന് പറഞ്ഞു എങ്കിലും അവന് സമാധാനം കിട്ടിയിരുന്നില്ലാ.. അവൻ ICU വിന്റെ മുന്നിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടിരുന്നു... ICU വിന്റെ ഡോർ തുറന്ന് തനു വരുന്നത് കണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു.. " തനു.. ആമിക്ക്.. " " ആമിയയ്ക്ക് ബോധം വീണു.. തനിക്ക് കയറി കാണം... പിന്നെ കുറച്ച് കഴിഞ്ഞ് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും.. റൂമിലേക്ക് ഷിഫ്റ്റ് ചെയ്താൽ പിന്നെ ലേഡീസ് ആരെങ്കിലും അവളുടെ കൂടെ വേണം.. അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ.. ഇപ്പോ താൻ കയറി കണ്ടോളു.. "

അവൾ അവനോടായി പറഞ്ഞു.. പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി.. അവൾ പോകുന്നത് തന്നെ അവൻ നോക്കി നിന്നു.. അവന്റെ മനസ്സിൽ ഏതോ കോണിൽ വേദന നിറഞ്ഞത് അവൻ അറിഞ്ഞു... അവൻ അകത്ത് കയറി ആമിയെ നോക്കി അവൾ കണ്ണ് അടച്ച് കിടക്കായിരുന്നു.. " ആമി... " അവൻ അവളുടെ അടുത്തുള്ള ചെയറിൽ ഇരുന്ന് അവളെ വിളിച്ചു... " കാക്കു... വന്നോ.. എന്താ പറ്റിയെ.. എനിക്ക്.. " " ഒന്നുല്ലാ.. നോക്കിയും കണ്ടും റോഡ് ക്ലോസ് ചെയ്യണം അല്ലെങ്കിൽ ഇങ്ങനെ ഒക്കെ പറ്റും.. "

അവൻ ശാസനയോ അവളോട് പറഞ്ഞു... " കാക്കു.. സത്യം പറ.. " " എന്ത് സത്യമാ.. നീ ചോദിക്കുന്നത്.. " " ഒന്നുമില്ല... " എത്ര ചോദിച്ചാലും അവൻ പറയില്ലാ.. എന്ന് അവൾക്ക് മനസിലായത് കൊണ്ട് പിന്നെ അവൾ അവനോട് ഒന്നും ചോദിക്കാൻ നിന്നില്ലാ... അവൾ മുഖം തിരിച്ച് ഇരുന്നു... പിന്നെ എന്തൊ ഓർത്ത പോലെ അവന്റെ നേരെ തിരിഞ്ഞ്.. " കാക്കു എന്റെ ഫോ..ൺ " അവൾ ചെറിയ പേടിയോടെയും മടിയോടെയും അത് ചോദിച്ചു.. അവന്റെ മറുപടി തുറിച്ച് നോട്ടം ആയിരുന്നു...

" ഇവിടെ ഇങ്ങനെ കിടക്കുമ്പോഴും മോൾക്ക് ഫോണാണ് വലുതല്ലെ... " " അതിനല്ലാ.. ചുമ്മാ.. എനിക്ക് ഒര് അത്യാവശ്യം ഉണ്ടായത് കൊണ്ടല്ലേ... " " തൽക്കാലം ആ അത്യാവശ്യങ്ങളൊക്കെ മൂടിവെച്ചേക്ക്.. ഈ ഫോൺ കാരണമാ ഇപ്പൊ എല്ലാ പ്രശ്നങ്ങളും.. നീയും നിന്റെ ഒരു ജോലിയും.. " " അതിന് എന്റെ ജോലിക്ക് ഇപ്പൊ എന്താ പ്രശ്നം.. " അവൾ ഒന്നും അറിയാത് മാതിരി നിശ്കളങ്ങമായി ചോദിച്ചു.. " ഇവിടെ ഇനി അതികം ഇരുന്നാൽ നിന്റെ ശത്രുക്കൾ നിന്നെ ഇല്ലാതാക്കുന്നതിന് മുമ്പേ ഞാൻ കൊല്ലും.. "

അവൻ ദേശ്യപ്പെട്ട് അവിടുന്ന് എഴുന്നേറ്റു... " ഏയ്.. ഈ അമൻന് ദേശ്യം അത്ര പോരാ.. " അവൾ തമാശ രൂപേണ അവനെ കളിയാക്കി പറഞ്ഞു... " ആമി... നീ കാര്യങ്ങൾ സീര്യസായി എടുക്കുന്നില്ലാ... മോളെ ഇത് നിന്റെ ജീവൻ വെച്ചുള്ള കളിയ.. " " കാക്കു.. പ്ലീസ് നമുക്ക് ഈ മാറ്റർ വിടാം.. " " അല്ലെങ്കിലും നിനക്ക് ഇത് പറയുമ്പോ പിടിക്കില്ലല്ലൊ.. " എന്ന് പറഞ്ഞ് അവൻ ചെറിയ കലിപ്പോടെ അവളെ നോക്കി.. അപ്പോഴേക്കും തനു വന്നിരുന്നു... " സംസാരിച്ച് കഴിഞ്ഞെങ്കിൽ..."

എന്ന് തനു പറഞ്ഞ് അവരെ നോക്കി.. അപ്പോൾ അവൻ ചിരിച്ച് കൊണ്ട് തലയാട്ടി പുറത്തേക്ക് ചെന്നു.. അവന്റെ കൂടെ തന്നെ അവളും പിന്നാലെ ചെന്നു.. " അമൻ.." എന്ന് അവള് വിളിച്ചപ്പോൾ പെട്ടന്ന് തന്നെ അവൻ ഞെട്ടി അവളെ ചോദ്യ ഭാവത്തിൽ നോക്കി.. " ആമിയയുടെ കാര്യം ഞാൻ ട്യൂട്ടി കഴിഞ്ഞ് ബാക്കിയള്ള സമയം ഞാൻ അവളുടെ കൂടെ നിന്ന് കൊള്ളാം.. അല്ല താൻ അവളെ നോക്കാൻ വേണ്ടി ആത്രയും ദൂരത്ത് നിന്ന് വിട്ടുകാരെ ബുദ്ധിമുട്ടി വരാൻ പറയേണ്ട.. "

അവൾക്ക് അവന്റെ മുന്നിൽ എങ്ങനെ കാര്യം അവതരിപ്പിക്കും എന്ന് അറിയില്ലായിരുന്നു.. ചെറു പരിഭ്രമത്തോടെ അവൾ അവനോട് അത്രയും പറഞ്ഞ് ആമിയുടെ അടുത്തേക്ക് ചെന്നു... അവൻ അവൾ പോകുന്നതും നോക്കി നിന്നു.. അമൻ ആമിയയുടെ ഒരേ ഒരു സഹോദരൻ... ഇന്നി ലോകത്ത് ആമിയയ്ക്ക് ആകെ ഉള്ളത് അവനാണ്.. തന്റെ ജീവിതം തന്നെ അവൾക്കായി അവൻ മാറ്റി വെച്ചു... തന്റെ എല്ലാമാണ്.. അവൾ.. അവൾക്ക് വേണ്ടിയാണ് അവൻ ഇന്ന് ജീവിക്കുന്നത് പോലും...

ആമിയ അവളാണ് ഇന്ന് അവന് എന്തിനേക്കാളും വലുത്.. അമൻ ഒരു ആർമി ഓഫീസർ ആയിരുന്നു.. തന്റെ മാതാപിതാക്കളും വേർപാടോടെ അവൻ അവന്റെ ജോലി ഉപേക്ഷിച്ചു.. അവന്റെ പപ്പയുടെ ഓഫിസിൽ ഇപ്പൊ MD ആയി.. ആമിയ എല്ലാവരുടേയും എതിർപ്പും നേരിട്ട് അവൾ അവളുടെ വാശിയിൽ തന്നെ നിന്നു.. ജേർണലിസ്റ്റ്.. ഇന്നവളൊരു നല്ല ജേർണലിസ്റ്റ് ആണ്... തന്റെ കാക്കൂന് ഇഷ്ടമല്ലാ എന്നറിയാം എങ്കിലും അവൾ അതിൽ തന്നെ ഉറച്ച് നിന്നു...

ആമിയുടെ കാര്യത്തിൽ അമൻ എന്തെങ്കിലും എതിർപ്പ് കാണിക്കുന്നുണ്ട് എങ്കിൽ അത് അവളുടെ ജോബിനൊ തുടർന്ന് മാത്രമാണ്... അവന് ഭയമാണ് തന്റെ സഹോദരിയുടെ ജീവനെ തുടർന്ന്... കാരണം.. അവൾ എന്നും ഏറ്റെടുക്കുന്നത് സ്റ്റ്രോങായ കേസുകളാണ്.. ഇത് മുകേനെ ഇന്ന് അവൾക്ക് ശത്രുക്കൾക്ക് ഒരു കുറവും ഇല്ലാാ... ❤❤❤❤❤❤❤❤❤❤❤❤❤❤ തനു ആമിയിടെ അടുത്തേക്ക് ചെന്നു.. അവൾക്ക് ചെറു പുഞ്ചിരി നൽകി.. എന്നിട്ട് തനു ആമിയെ ചെക്ക് ചെയ്യാൻ തുടങ്ങി.. " പേടിക്കാൻ ഒന്നും ഇല്ലാ.. ചെറിയ മുറിവേ ഉള്ളു.. പിന്നെ ഈ പ്ലാസ്റ്ററും... ആമിയുടെ കാലിലേക്ക് നോക്കി അവൾ അത് പറഞ്ഞ്..

. " എന്ന് വെച്ച്.. ഇപ്പൊ തന്നെ ഡിസ്റ്റാർജാക്കും എന്നല്ലാ... മിനിമം ഒരാഴ്ച്ച കിടക്കണം.. അതുപോലെ ബോഡിക്ക് അതികം സ്റ്റ്രയിൻ കൊടുക്കേണ്ടാ.. ഇന്നൊരു ദിവസം എങ്കിലും അനങ്ങാതെ കിടക്കണം... " അവൾ തിരിച്ചു എന്തേലും ചോദിക്കുന്നതിന് മുമ്പ് തന്നെ അതിനുള്ള ഉത്തരം എന്ന കണക്കെ തനു അത് പറഞ്ഞു.. ചെറിയ കുട്ടിയെ കണക്കെ ആമി ശെരി എന്ന് തലയാട്ടി സമ്മദിച്ചു.. " എന്ന ആമി.. ഞാൻ ഇപ്പൊ പോവാ.. കുറച്ച് കഴിഞ്ഞ് വരാം.. "

ആമിയോട് അങ്ങനെ പറഞ്ഞ് തനു ലാമി അടുത്തേക്ക് ചെന്നു.. " മമ്മേടെ വാവൂച്ച് വാ... " ലാമിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ തന്റെ മറ്റു സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു.. ഇഷമോള് തനുവിന്റെയും ലാമിയുടേയും കൂട്ടുകാരിയും അവിടൂത്തെ ഡോക്ടറുമായി മാളവികയുടെ കയ്യിൽ ആയിരുന്നു ഉണ്ടായിരുന്നത്... കുഞ്ഞിനെ കണ്ടപ്പാടെ തനു അതും പറഞ്ഞ് അവരുടെ അടുത്തേക്ക് ചെന്നു... കുഞ്ഞിനെ എടുത്തു... ❣ ❣ ❣ ❣ ❣ ❣ ❣ ❣ ❣ ❣ ❣

രാവിലെ തൊട്ട് വൈകുന്നേരം വരെയാണ് തനുവിന്റെയും ലാമിയുടേയും ഡ്യൂട്ടി സമയം.. പക്ഷേ ഇന്ന് ഉച്ചതോട്ട് രാത്രി വരെയായിരുന്നു തനുവിന്റെയും ലാമിയുടേയും ഡ്യൂട്ടി ടൈം.. ഡോക്ടർസ് അതികപേരും ലീവ് ആയിരുന്നു.. സദ്ധ്യ സമയം ആയതോടെ കുഞ്ഞ് ഉറങ്ങാൻ തുടങ്ങിയിരുന്നു.. തനുവും ലാമിയും പ്രയർഹാളിൽ ചെന്ന് നിസകരിച്ച് നേരെ അവരുടെ ക്യാബിനിലേക്ക് തന്നെ ചെന്നു.. " തനു മോള് ഉറങ്ങാൻ തുടങ്ങി.. ഉറക്കം ഉണ്ട്.. കുഞ്ഞിനെ ഉറക്കട്ടേ... നീ ആഷിയെ വിളിച്ചു കുഞ്ഞിനെ കൂട്ടാൻ വരാൻ പറ.. ഇനിയും ഡ്യൂട്ടി ഡൈം കഴിഞ്ഞില്ലല്ലൊ... " എന്ന് ലാമി പറഞ്ഞപ്പോൾ തന്നെ തനു ഫോൺ എടുത്ത് ആഷിക്ക് വിളിച്ചു...

`` ഹലോ എന്താടി.. `` രണ്ട് റിങിൽ തന്നെ കോൾ അറ്റന്റ് ചെയ്ത് അവൻ അവളോട് ചോദിച്ചു... `` ആ.. നീ ഇപ്പൊ ഇതെവിടെയാ ഉള്ളെ.. ഫ്ലാറ്റിലാണോ.. `` `` അല്ലാ.. ഞാനിപ്പോഴും സ്റ്റേഷനിൽ തന്നെയാ.. ഇപ്പൊ ഇറങ്ങും.. എന്തേ.. `` `` അത് മോള് ഇവിടെയാ ഉള്ളെ.. പിന്നെ ചാവിയും എന്റെ കയ്യിലാ... സ്റ്റേഷനിൽ നിന്ന് ഇറങ്ങിയാൽ ഒന്ന് ഇവിടേക്ക് വരണെ.. മോളെ കൂട്ടാൻ... എനിക്ക് ഇന്ന് ഡ്യൂട്ടി ഡൈം കൂടുതലാ.. `` `` ഹ്മ്മ്... നീ വെച്ചൊ.. ഞാൻ വാരാം.. അല്ല മോള് എന്ത്യേ... `` `` അവള് ലാമിടെ കയ്യിൽ ഉണ്ട്.. `` `` ഹ്മ്.. `` അവൻ ഫോൺ വെച്ചപ്പോൾ തനു ലാമിയോട് കാര്യങ്ങൾ പറഞ്ഞ് ആമിയുടെ അടുത്തേക്ക് വിട്ടു.. ❤❤❤❤❤❤❤❤❤❤❤❤❤❤

ആമിയ്ക്ക് കുറച്ച് മെഡിസിൻ വാങ്ങാൻ ഉണ്ട് എന്ന് പറഞ്ഞ് തനു അമന് നേരെ prescription നീട്ടി.. അവൻ അതും വാങ്ങി മരുന്ന് വാങ്ങാൻ പോയി... മെഡിസിൻ വാങ്ങി തിരിച്ച് വരുമ്പോഴാണ് അവൻ ചെന്ന് ഒരാളെ ഇടിച്ചത്.. രണ്ടു പേരും ഒരുപോലെ സോറി പറഞ്ഞ് പോകാൻ നോക്കുമ്പോഴാണ് അവന് സുപരിജിതമായ ശബ്ദമാണ് അത് എന്ന് തിരിച്ചറിഞ്ഞത്.. അവൻ അപ്പോൾ തന്നെ അയാളുടെ മുഖത്തേക്ക് നോക്കി.. ആ മുഖം തനിക്ക് പരിജിതമായ മുഖം ആയത് കൊണ്ട് തന്നെ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.. അവന്റെ അതേ അവസ്ഥ തന്നെയായിരുന്നു അവനെ ഇടിച്ച വ്യക്തിക്കും.. ഇരുവരുടേയും മുഖത്ത് പ്രതീക്ഷിക്കാതെ കണ്ടതിലുള്ള ഞെട്ടലും വ്യക്തമാണ്... " അമി.. " " ആഷി... " രണ്ടു പേരും പരസ്പരം പേര് പറഞ്ഞ് കെട്ടിപ്പിടിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story