എന്റെ എല്ലാം...❤: ഭാഗം 3

ente ellam

രചന: വട്ട് പെണ്ണിന്റെ കൂട്ടുകാരി

ചെറിയ ഒരു ഉറക്ക് കഴിഞ്ഞ് കുഞ്ഞ് എണീറ്റപ്പോൾ തൊട്ട് കരച്ചിലാണ്.. അവൾ ആണെങ്കിൽ ലാമിയുടെ അടുക്കൽ നിൽക്കുന്നില്ല.. തനുവിനാണെങ്കിൽ ഡ്യൂട്ടിയും ഉണ്ട്.. ലാമിയ്ക്ക് പേഷ്യൻസ് കുറവായത് കൊണ്ട് ഇന്ന് വല്യ തിരക്കില്ലായിരുന്നു.. പക്ഷേ തനുവിന് ഇന്ന് എന്നതേക്കാൾ കൂടുതൽ ജോലിയുണ്ട്... തനു ഇപ്പോൾ ആമിയുടെ അടുത്താണ് ഉള്ളത് എന്നറിഞ്ഞത് കൊണ്ട് തന്നെ ലാമി മേളേം എടുത്ത് ആമിയുടെ റൂമിലേക്ക് ചെന്നു.. ആമിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു.. ലാമി അകത്ത് കയറിയപ്പോൾ അവിടെ തനുവിനെ ലാമിക്ക് കാണാൻ കഴിഞ്ഞില്ലാ... അവിടെ ആമിടെ അടുത്ത് ഉണ്ടായിരുന്നു നേഴ്സിന്റെ അടുത്തേക്ക് ചെന്നു..

" ശ്രേയ.. തനു എവിടെ.. " " എന്തേ ലാമി.. തനു ഇപ്പോൾ വരും.. അവൾ വാഷ്റൂമിലേക്ക് പോയതാ.. എന്ത്യേ.." "ഒന്നുമില്ല.. മോള് കരയുന്നത് കൊണ്ടാ... " " അവള് ഇപ്പോൾ വരും.. വാവെ.. വാ ആന്റി എടുക്കാലോ.. " ശ്രേയ ലാമിയോട് പറഞ്ഞ് കുഞ്ഞിന് നേരെ കൈ നീട്ടി പറഞ്ഞ്.. കുഞ്ഞാണെങ്കിൽ ഒരേ പിടി വാശിയിൽ ലാമിടെ കൈയ്യിൽ അട്ട പറ്റിയ മാതിരി നിന്ന് ഒരേ കരച്ചില്... ആമി വേദന കാരണം ചെറുതായി മയങ്ങിയിരുന്നു.. കുഞ്ഞിന്റെ കരച്ചാല് കേട്ട് അവള് കണ്ണ് തുറന്നപ്പോൾ തന്നെ കാണുന്നത് കുഞ്ഞിന്റെ മുഖമായിരുന്നു... എന്തൊ കുഞ്ഞിനെ കണ്ടപ്പോൾ അവളുടെ മനസിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആയിരുന്നു...

അവള് കുഞ്ഞിനെ തന്നെ നോക്കുന്നത് ലാമി കണ്ടു.. അപ്പോൾ തന്നെ ലാമി അവൾക്ക് നേരെ പുഞ്ചിരിച്ചു.. " ഈ കുഞ്ഞ്.. " ആമി ലാമിയോട് കുഞ്ഞിനെ നോക്കി പറഞ്ഞു.. ലാമിയുടെ വേശവും അതുകൂടതെ ലാമി കുറച്ചു മുമ്പ് ആമി പരിശോധിക്കാൻ വന്നത് കൊണ്ട് തന്നെ ലാമി അവിടുത്തെ ഡോക്ടർ ആണ് എന്ന് ആമിക്ക് അറിയാമായിരുന്നു.. അതും പോരഞ്ഞ് അവര് പരിജയപെടേം ചെയ്തു ഇപ്പൊ അവര് നല്ല കൂട്ടാണ്... " തനുവിന്റെ മോളാ.. "

ലാമി അത് പറയുമ്പോഴേക്കും തനു വന്നിരുന്നു.. " ആഹാ.. നീ മോളേം കൊണ്ട് ഇവിടേക്ക് വന്നോ.. " " തേ.. നിന്റെ കുഞ്ഞ്.. ഔ റബേ.. എന്തൊരു കരച്ചിലാ.. " എന്നും പറഞ്ഞു ലാമി മോളെ തനുവിന് നേരെ നീട്ടി... " നിന്നേ പോലെ അല്ലാ.. എനിക്ക് കുറച്ചു ജോലി ഉണ്ട്.. സോ മോള് തന്നെ കുഞ്ഞിനെ പിടി.. " തനു ലാമിയോട് അങ്ങനെ പറഞ്ഞ് തനു അതിന്റെ അടുത്തുള്ള വേറെ റൂമിലേക്ക് പോയി.. " എന്നാ.. ലാമി മോളേം കൊണ്ട് ഇവിടെന്ന് പോവുമോ... ഇവിടെ ഉള്ളവർക്ക് ഡിസ്റ്റർബ് ആകും.. "

ശ്രേയ ലാമിയുടെ അവസ്ഥ കണ്ട് അവളെ കളിയാക്കി പറഞ്ഞു.. കാര്യം... കുഞ്ഞിന് ലാമിയോട് നല്ല അടുപ്പം ആണെങ്കിലും കരഞ്ഞാൽ അവൾക്ക് തനുവിനെ തന്നെ വേണം... ലാമിക്ക് മോൾടെ കരച്ചില് നിർത്താൻ അറിയില്ലാന്ന് സാരം... കരയുന്ന ടൈം അവള് മറ്റാരുടെ അടുത്തും പോകില്ലാ... " ലാമിത്താ... മോളെ ഞാൻ എടുക്കാം.. " എന്ന് ആമി പറഞ്ഞ് ശ്രേയയെ ഒന്ന് നോക്കി... അതിന്റെ അർത്ഥം മനസിലായ കണക്കെ പറഞ്ഞു.. " എനിക്ക് ഒന്നും അറിയില്ല.. തനുവിനോട് തന്നെ ചോദിച്ചോ.. "

" പ്ലീസ്.. ചേച്ചി... ഒന്ന് എഴുന്നേക്കാൻ സഹായിക്കൊ.. കിടന്നിട്ട് തന്നെ ശ്വാസം മുട്ടുന്നു.. പ്ലീസ് " ഇരിക്കാൻ വേണ്ടി ആമി ശ്രേയയോട് കൊഞ്ചി പറഞ്ഞു.. " നീ ഇങ്ങനെ ആണേൽ ന്റെ തനു അവൾടെ ശരിയായ സ്വഭാവം പുറത്തേടുക്കേണ്ടി വരും.. " ആമിയുടെ കളി കണ്ട് ലാമി പറഞ്ഞു.. " അത് ശരിയാ.. ഈ പൂച്ചപെണ്ണിൽ ഒരു ചീറ്റ പുലി ഉറങ്ങി കിടക്കുന്നുണ്ട് അതിനെ പുറത്ത് ചാടാതെ നോക്കണെ ആമി.. " " ഓഹ്.. ന്റെ ഇത്തൂസിനെ കുറിച്ച് കുറ്റം പറയാണല്ലെ..

ഇതെന്തായാലും ഞാൻ ഇത്തൂസ് വന്നിട്ട് പറയും... " ആമി ലാമിയോട്.. തമാശ രുപത്തിൽ ഭിഷണിയായി പറഞ്ഞു... അവരോട് സംസാരിക്കുമ്പോഴും അവര് അടുത്ത് ഉണ്ടാകുമ്പോഴും താൻ പഴയ ആമിയായി മാറുന്നത് അവൾ അറിഞ്ഞു.. പഴയ എല്ലാവരുടേയും കാന്താരി ആമിയിലേക്ക്... " ഇപ്രാവശ്യം സഹായിക്കാം.. എഴുന്നേറ്റ് ഇരിക്കാൻ അനുവാദവും തരാം.. തനു വന്നാൽ വഴക്ക് മുഴുവൻ നീ തന്നെ വാങ്ങിക്കോണം.. " " ഡബിൾ ഓക്കെ... " ശ്രേയ ഓക്കെ പറഞ്ഞതും ആമി സന്തോഷത്തോടെ മറുപടി കൊടുത്തു... അപ്പോൾ തന്നെ ആമി എഴുന്നേൽക്കാൻ പോയതും ശ്രേയ അവളെ തടഞ്ഞു എന്നിട്ട് പതിയെ ഇരുത്തി...

എഴുന്നേറ്റ ഉടനെ ആമി മോൾടെ നേരെ കൈ നീട്ടി ആന്റി എടുക്കാം എന്ന് പറയലും,,അതിന് കാത്ത് നിന്ന കണക്കെ മോള് ആമിയുടെ കൈയ്യിലേക്ക് പോയി... പോയി എന്ന് മാത്രം അല്ല.. ഇത്രയും നേരം ലാമിയുടെ കൈയിൽ നിന്ന് കരഞ്ഞ ആളേ അല്ല അത്... അത് കണ്ടപ്പോൾ ലാമിയും ശ്രേയയും മുഖത്തോട് മുഖം നോക്കി.. " ലാമി.. ഇത് നമ്മുടെ ഇഷക്കുട്ടി തന്നെ അല്ലെ... " എന്ന് ശ്രേയ ലാമിയോട് ചോദിച്ചു.. " അതെന്താഡാ.. അങ്ങനെ.. "

" അല്ല.. ഞാൻ മോളെ കണ്ടത് തോട്ട് ഇന്ന് വരെ ഇവള് അറിയാത്ത ആരുടെ അടുത്തും പോകാറില്ലല്ലോ.. അതാ... അതും അല്ല എപ്പോഴും കാണുന്ന എന്റെ അടുത്ത് പോലും ഇവള് വരാറ് കുറവല്ലെ.." " അതന്നെ മോളെ ഞാൻ നേരത്തേ ചിന്തിക്കുന്നത്.. " " എന്ത്.. " " ഈ പെണ്ണിന് എന്ത് പറ്റീന്ന്.. എന്റെ കൈയ്യിൽ നിക്കുന്ന പെണ്ണാ.. ഇന്ന് നമ്മളെ ഒന്നും വേണ്ടാ.. അതും അല്ല യാതൊരു മുൻപരിചയവും ഇല്ലാത്ത ഇവരുടെ അടുത്ത് മോള് പോവേം ചെയ്തു.. എന്തോ... "

അവൾ ശ്രേയയെ നോക്കി പറഞ്ഞു... എന്നിട്ട് ആമിയെ നോക്കി അവളോട്.. " മോള് ആര്ടെ കൈയ്യിലും ഇണങ്ങാത്തവളാ.. പക്ഷേ തന്റെ അടുത്തേക്ക് താൻ ഒന്ന് കൈ നിട്ടി അപ്പൊഴേക്കും വന്നു.. അതുപോലെ നേരത്തെ നിന്റെ ഇക്കാക്കനെ കണ്ട് പുള്ളിടെ കയ്യിലേക്ക് പോകാൻ വേണ്ടി എന്റെ കൈയ്യിൽ നിന്ന് തുള്ളി നിന്റെ കാക്കൂന്റെ കൈയ്യിലേക്ക് പോയി.. * നിങ്ങളുമായി എന്തോ കണക്ഷനുള്ള പോലെ.. "* ലാമി ഒരു ചിരിയാലെ തന്നെ പറഞ്ഞു...

ആമി അതിന് ഒന്ന് ചിരിച്ച് കൊടുത്ത് മോളെ നോക്കി... ' താൻ കണ്ട മറന്ന മുഖം പോലെ ' എന്ന് ആമിക്ക് തോന്നി.. കൂടുതൽ ചിന്തകൾക്ക് ഇടം നൽകാതെ അവള് മോളെ തന്നെ നോക്കി.. എന്നിട്ട്.. " മോൾടെ പേര് എന്താ.." എന്നവൾ ലാമിയോട് ചോദിച്ചു... " ഇഷാ.. ഇഷാ മറിയം.. മറിയം തനുവിൽ നിന്ന് എടുത്തതാ.. " ആമിക്ക് ആ പേര് കേട്ടപ്പൊ തന്നെ മനസിന് ഒരു പ്രത്യേക സന്തോഷം തോന്നി അവൾക്ക്... താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പേര്.. * ഇഷാ.. * ആമി ലാമിക്കും ശ്രേയയ്ക്കും നേരെ പുഞ്ചിരിച്ചു കുഞ്ഞിനെ കളിപ്പിക്കാൻ തുടങ്ങി...

ആമിയുമായി പെട്ടന്ന് കൂട്ടായി അവള്.. അത് നോക്കി കൊണ്ട് തന്നെ ശ്രേയ അവൾക്കുള്ള ചെയറിൽ ചെന്ന് ഇരുന്ന് എന്തെക്കെയോ നോക്കാൻ തുടങ്ങി.. ലാമി ഒരു ചെയർ എടുത്ത് അവരുടെ അടുത്ത് ഇരുന്നു... 💙💙💙💙💙💙💙💙💙💙💙💙💙💙 " അമി.. " " ആഷി.. " രണ്ട് പേരും പരസ്പരം അവരുടെ പേര് പറഞ്ഞ് കെട്ടിപ്പിടിച്ച്... " ഡാ.. അമി നീ എന്താ ഇവിടെ... എത്ര നാളായെട നമ്മൾ കണ്ടിട്ട്.. " " അത് ശെരിയാ.. എത്ര നാളായി.. അല്ല നീ എന്താ ഇവിടെ.. എന്തേലും കേസിന്റെ ആവശ്യത്തിന് വന്നതാണോ.. "

" ഏയ്.. അല്ല.. എന്റെ പെങ്ങള് ഇവിടെത്തെ ഡോക്ടർ ആണ്.. അവള് ഒന്ന് ഇവിടെ വരെ വരാൻ പറഞ്ഞു.. അല്ല നീയെന്താട ഇവിടെ.. " " അത് ആമിക്ക് ചെറിയൊരു ആക്സിഡന്റ്.. അവള് ഇവിടെ അഡ്മിറ്റാണ്.. " " എന്നിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ.. അല്ല എവിടെ നിന്നാ ആക്സിഡന്റ്.. പോലിസിൽ കംബ്ലൈന്റ് കൊടുത്തോ... " "ഡാ.. നിർത്ത്.. അവൾക്ക് പ്രശ്നം ഒന്നും ഇല്ലാ.. റൂമിലേക്ക് മാറ്റിയിട്ടുണ്ട്.. " " എന്ന ഞാനും വരുന്നു അവളെ കാണാൻ... " അമന്റെ കൂടെ അവനും ആമിയുടെ അടുത്തേക്ക് ചെന്നു...

റൂമിന്റെ അകത്ത് കയറിയപ്പോൾ തന്നെ അമൻ കൈയ്യിലുള്ള മരുന്ന് ശ്രേയയെ ഏൽപ്പിച്ചു... അവർ ആമിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ കണ്ടത് ആമി കുഞ്ഞുമായി കളിക്കുന്നതാണ്.. എന്തെക്കെയോ പറഞ്ഞ് കുഞ്ഞിനെ ചിരിപ്പിക്കാൻ കഷ്ടപ്പെടുന്ന ആമിയെ... " ഹലോ.. ആമി.. എന്നെ അറിയോ.. " ആഷി ആമിയുടെ അടുത്ത് ചെന്ന് ചോദിച്ചു.. അപ്പൊഴ ആമി ആവരെ ശ്രദ്ധിക്കുന്നതും.. " അതെന്ത് ചോദ്യാ DYSP സാറെ... " ആമി അവനെ കളിയക്കി ചോദിച്ചു.. " ഓഹ്.. അപ്പോ നമ്മളെ ഒക്കെ ഓർമ്മയുണ്ട്.. അല്ല അമീ ഇവളെ കെട്ടിച്ച് വിടുന്നോന്നും ഇല്ലെ.. പെണ്ണിന്റെ വയസ് എന്തായീന്നാ.. "

" തേ.. ഒരുമാതിരി പെണ്ണുങ്ങളെ സ്വഭാവം കാട്ടല്ലെ... ഞാൻ കെട്ടാനാവുമ്പോ സാറിനെ വിളിക്കാം.. കേട്ടല്ലോ.. വെറുതെ സാറിപ്പൊ ബ്രോക്കർ പണിക്ക് നീക്കണ്ടാ... " ആമി ചെറിയ കലിപ്പോടെ പറഞ്ഞു... "ഓഹ്.. ഉത്തരവ്.. " അവൻ അവളെ കളിയാക്കി പറഞ്ഞു... അപ്പൊഴ അവൻ ആമിടെ കയ്യിലുള്ള ഇഷയെ ശ്രദ്ധിക്കുന്നത്.. അവൻ അപ്പോ തന്നെ ആമിടെ അടുത്തേക്ക് ചെന്ന് കുഞ്ഞിനെ ഒന്ന് തോണ്ടി എന്നിട്ട്... " അല്ല മറിയുമ്മ ഇവിടെ ഉണ്ടായിരുന്നൊ.. അല്ല ഇത് ആരാന്ന് കരുതിയ.. " അവൻ കുഞ്ഞിനോട് ചോദിച്ചു... അവനെ കണ്ട കുഞ്ഞ് പെട്ടന്ന് ആമിടെ അടുത്ത് നിന്ന് അവനിലേക്ക് തിരിഞ്ഞു.. " ആ.. വാ.. മാമന്റെ വാവൂസ് വന്നെ.. "

അവൻ ആമിടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി.. " വലിയ DYSP ആണ് എന്ന് കരുതി... എന്റെ കൈയ്യിൽന്ന് കുഞ്ഞിനെ എന്നോട് ചോദിക്കാതെ എടുക്കുന്നു.. " " അത് ചോദിക്കാൻ മേഡം ആരാണാവോ... അതുമല്ല ഞാൻ ഇവളെ എടുത്തതല്ലാ.. ഇവള് എന്റെ കയ്യിലേക്ക് വന്നതാ.. " " ഞാൻ ആരും ആയിക്കോട്ട്.. ചോദിക്കാതെം പറയാതെം എന്റെ കൈയ്യിലുള്ള കുഞ്ഞിനെ എടുത്തിട്ട് എന്നെ ചോദ്യം ചെയ്യുന്നോ.. അല്ല അതിന് നീ ആരാ ഈ കുഞ്ഞിന്റെ.. " " എന്റെ കുഞ്ഞിനെ ഞാൻ എടുത്തതിന് ഞാൻ ആരാന്ന് ചോദിക്കുന്നത്... " " നിന്റെ കുഞ്ഞോ... ??!!! " അവൻ പറയുന്നത് കേട്ട് ആമി ഞെട്ടി ഉച്ചത്തിൽ തന്നെ അങ്ങനെ ചോദിച്ചു..

എന്തോ കോളിലായിരുന്ന അമനും അവിടെ ആമിയുടെ കൂടെ കൂടെ നിക്കുന്ന ശ്രേയയും ആമിയുടെ ഈ ചോദ്യം കേട്ട് അവരെ തന്നെ നോക്കാൻ തുടങ്ങി.. " എന്താടി... " ആമിടെ സൗണ്ട് കേട്ട് അമൻ ചോദിച്ചു.. " ഒന്നുല്ലാ... " ആമി അങ്ങനെ പറഞ്ഞപ്പൊ അവളെ ഒന്ന് സൂക്ഷിച്ച് നോക്കി അവൻ വീണ്ടും ഫോൺ കോളിൽ ശ്രദ്ധ കൊടുത്തു അവൻ പുറത്തേക്ക് പോയി.. അപ്പോഴും ശ്രേയ അവരെ തന്നെ നോക്കി നിക്കലായിരുന്നു... " ഒന്നുല്ലാ ചേച്ചി.. ചേച്ചി ചേച്ചീന്റെ ജോലി കണ്ടിന്യൂ ചെയ്തോ... " അവളുടെ നോട്ടം കണ്ട് ആമി ഒന്ന് ഇളിച്ച് കൊണ്ട് പറഞ്ഞു... " ശ്രേയ ഈ കുട്ടിക്കൊരു മാതശ്രീ ഉണ്ടല്ലോ അതെവിടെ.. "

ശ്രേയ അവരെ നോക്കി അവളെ ജോലിക്ക് ഏർപ്പെടാൻ പോകുമ്പോ ആഷി അങ്ങനെ ചോദിച്ചു.. അപ്പോ ആമി അവനെ തന്നെ ഒന്നും മനസിലാകാതെ നെറ്റി ചുളിച്ച് നോക്കി.. " നീ എന്താ നേരത്തെ പറഞ്ഞതിന്റെ പൊരുള്.. ഇ...ഇത് നിന്റെ മക..ളാണ് എന്ന്.. അ...അതിന് നിന്റെ വിവാഹം കഴിഞ്ഞൊ.. " ആമി ഇത് അവനോട് ചോദിക്കുമ്പോ അവിളുടെ ശബ്ദം ചെറുതായി ഇടറിയിരുന്നു.. അത് അവന് മനസ്സിലാവുകയും ചെയ്തതാണ്... അവന്റെ മകളാണ് എന്ന് പറഞ്ഞപ്പോൾ അവളുടെ ഉള്ളം ചെറുതായി നൊന്തു.. അവൾക്ക് സങ്കടം വരുന്നും ഉണ്ടായിരുന്നു അതൊക്കെ മറച്ച് വെച്ചാണ് അവളവനോട് സംസാരിച്ചത്... " എന്റെ കുഞ്ഞ് എന്ന് ഉദ്ധേശിച്ചത്..

ഇതെന്റെ മെരിയോളാണ്.. അതായത് എന്റെ പെങ്ങടെ മകള്... " എന്ന് അവൻ അവളെ മുഖത്തേക്ക് നോക്കി പുഞ്ചിച്ചുകൊണ്ട് പറഞ്ഞു.. " ആഹാ.. നീ ഇവിടെ ഉണ്ടായിരുന്നൊ.. തനു തേ ആഷി ഇവിടെ ഉണ്ട്.. അല്ല നീ എന്താ ഇവിടെ നിനക്കറിയൊ ഇവളെ.. " റൂമിലേക്ക് കയറി വരുന്ന ലാമി ആഷിയെ കണ്ട് പിന്നിൽ ഫോണും നോക്കി വരുന്ന തനുവിനോട് പറഞ്ഞു.. "ആ.. നിയെന്ത ഇവിടെ നിന്നെ കാണത്തത് കൊണ്ട് വിളിക്കാൻ നിക്കായിരുന്നു... അല്ല നിനക്ക് ആമിയെ പരിജയം ഉണ്ടൊ.. "

" ഇതെന്ത് ചോദ്യാ.. ഉണ്ടോന്നൊ.. ടീ ഞാൻ കേസിന്റെ ഭാഗമായി മാറിനിന്നനില്ലെ.. അന്ന് അവിടെന്ന എനിക്ക് ഇവരെ പരിജയപ്പെട്ടെ.. ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നൊ.. അമിയേയും ആമിയേയും കുറിച്ച്.. " " ആ.. ഇവരായിരുന്നൊ അവര്.. " " Yaa... and Aaamee this is for my only sister Thanha " എന്നും പറഞ്ഞ് അവൻ തനുവിന്റെ തോളിലൂടെ കൈയ്യിട്ടു " ഞങ്ങളൊക്കെ നേരത്തെ പരിജയപ്പെട്ടതാ മോനേ... " എന്ന് ആമി അവനോട് പറഞ്ഞു...

" ഓഹ്.. നിന്നെ കാണുമ്പോഴേക്ക് നിന്റെ കയ്യിലേക്ക് കയറിയോ.. ഡീ കുരുത്തം കെട്ടതെ.. " അവനോട് അങ്ങനെ പറഞ്ഞ് തനു കുഞ്ഞിനെ നോക്കി... " എന്താടി നിനക്ക്.. വെറുതെ മോളെ വഴക്ക് പറയല് തന്നെ" അവൻ അവളെ നോക്കി കള്ള ദേശ്യത്തോടെ പറഞ്ഞു.. " ഓഹ്.. അല്ലെങ്കിലും മോളും മാമനും ഒന്ന് നമ്മള് പൊറത്തും ആണല്ലെ... " തനുവും വിട്ട് കൊടുക്കാതെ പറഞ്ഞു... "ഡീ ഒന്ന് നിർത്ത് രണ്ടും.. ഇത് ഹോസ്പിറ്റലാ.. അല്ലാതെ നമ്മുടെ വീടല്ലാ... " അവര് രണ്ടും ഇത് ഒരു വഴക്കിലെ അവസാനിക്കുന്ന് കണ്ട ലാമി അവരോട് രണ്ട് പേരോടുമായി പറഞ്ഞു... " അല്ല മോളെങ്കനെ ഇവിടെ എത്തി.. അതും ഇവൾടെ കയ്യിൽ.. "

അവൻ തനുവിനോടും ലാമിയോടും ആയി ചോദിച്ചു... അതും ആമിയെ ഇടകണ്ണിട്ട്.. " മോള് കരഞ്ഞത് കൊണ്ട് ഞാനാ മോളെ ആമിടെ കയ്യിൽ കൊടുത്തെ.. ആമിടെ കയ്യിൽ വേഗം പോയി.. എനിക്ക് ചെറിയ ജോലി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ പോയി.. ഇവൾടെ കയ്യിൽ മോള് അനങ്ങാതെ നിക്കുന്നത് കണ്ട്.. " " ഓഹ്.. അപ്പോ നിനക്ക് കുട്ടികളോട് എങ്ങനെ പെരുമാറേണ്ടത് എന്നൊക്കെ അറിയാം.." അവൻ ആമിയെ കളിയാക്കി ചോദിച്ചു "ഇല്ലാ..എന്ത്യേ.. ഇതൊക്കെ DYSP സാറിന് മാത്രമല്ലേ അറിയും.. ഹും😏 " " ഔ.. എന്റെ ആമി ഇങ്ങനെ കലിപ്പാവല്ലെ.. തമാശക്ക് പറഞ്ഞതല്ലെ പെണ്ണെ.. ദേ തനു കണ്ടോ.. ഇവള് ഇങ്ങനെ കലിപ്പവുമ്പോ ഒര് ഭംഗി ഇല്ലല്ലെ.. അല്ലെ ലാമി... "

ആമിയെ തണുപ്പിക്കാൻ വേണ്ടി അവൻ അങ്ങനെ പറഞ്ഞു.. " ഡാ.. വെറുതെ ആ കൊച്ചിനെ പ്രാന്താക്കല്ലെഡാ " തനു അവനോട് പറഞ്ഞു... അപ്പോഴേക്കും അമൻ ഫോൺ വിളി കഴിഞ്ഞു വന്നിരുന്നു.. ആഷിടെ കയ്യിലുള്ള കുഞ്ഞും തനു ആഷിടെ അടുത്ത് നിക്കുന്നത് ഒക്കെ കണ്ട് അവൻ ഒന്നും മനസിലാകാതെ അകത്തേക്ക് കയറി.. " ആ.. കാക്കു ഇതെവിടേയിരുന്നു.. " " എനിക്ക് ഒരു കോൾ വന്നിട്ട് പോയതാ... " " എന്നാ.. ആഷി നീ വീട്ടിലേക്ക് പോകുമ്പോ മോളെ കൂട്ടിക്കൊ എനിക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടിയി.. മാളുവും ആനിയൂം ഒര് പത്ത് മണി ഒക്കെ ആകുമ്പോഴെ വരും.. ഞാൻ നാളെ രാവിലെ എത്തിക്കോളാം.. ലാമിയും വൈകും.. തെ ചാവി.. "

തനു ആഷിയോട് അങ്ങനെ പറഞ്ഞ് രണ്ട് ചാവിയും കൊടുത്തു.. "ഹ്മ്.. അല്ല നിനക്കെന്താ എസ്ട്ര ഡ്യൂട്ടി..." " അത് ഇന്ന് ഡോക്ടേർസ് പകുതി മുക്കാലാളും ലീവാ.. ഡോക്ടേർസ് ഒക്കെ സമരത്തിലാ.. ഞങ്ങള് കുറച്ച് ആൾക്കാരെ ജോലിക്ക് വന്നിട്ടുള്ളു.. അത് കൊണ്ട് ഇന്ന് കുറച്ച്ടൈം കൂടുതൽ ജോലി ഉണ്ട്... പിന്നെ ഞാൻ കരുതി ഇവിടെ ആമിക്ക് കൂട്ടും ഇരിക്കാം.. ഇവരുടെ കൂടെ ലേഡീസ് ആരും ഇല്ലാ.. രാത്രി റൂമിലേക്ക് ജെൻസിനെ ആരെയും കടത്തി വിടില്ലാ.. ആമിക്ക് പെട്ടന്ന് എന്തേലും ആവശ്യം വന്നാൽ കൂട്ടിന് ആരേലും വേണ്ടെ... " അവൾക്ക് അത് അവനോട് എങ്ങനെ പറയും എന്നതിൽ ചെറു ഭയം ഉണ്ടായിരുന്നു..

കാരണം ഡ്യൂട്ടി ഡൈം കഴിഞ്ഞിട്ടും വീട്ടിൽ വരാതെ ഇവിടെ തന്നെ കുടലാണ് എന്ന് പറഞ്ഞാൽ അവൻ എന്തേലും പറയുമോ എന്നോരു ഭയം ഉണ്ടായിരുന്നു... " ആ.. അത് നന്നായി... എന്ന അമീ നീ എന്റെ കൂടെ വന്നോ.. ഇവിടെ വന്നത് മുതൽ നീ ഒന്ന് അനങ്ങാതെ ഇരുന്നിട്ടുണ്ടാകില്ലാ.. ഇവിടെ ആമിക്ക് തനു കൂട്ട് നിക്കും.. തനു ഇപ്പൊ നിന്റെ ഡ്യൂട്ടി ഡൈം കഴിയാറായൊ.. " " അതെന്തിനാ.. " " നീ എന്റെ കൂടെ വന്ന് ഫ്രഷായിട്ട് ഇവിടേക്ക് വന്നമതി.. " " ആ.. ഇപ്പൊ തിരക്ക് ഒക്കെ കഴിഞ്ഞു... അല്ല നീ ബൈക്കിലാണൊ വന്നെ.. അല്ല " തനു ചോദിച്ച് പൂർണമാക്കുന്നതിന് മുന്നേ അവൻ പറഞ്ഞു.. " ബൈക്കിൽ തന്നെയാടി.. "

അപ്പോഴ ഒന്നും മനസിലാകാതെ തങ്ങളെ നോക്കി നിക്കുന്ന അമനെ ആഷി കണ്ടത്.. " ആ അമി നിനക്ക് ഞാൻ ഇവളെ പരിജയപെടുത്തി തന്നില്ലല്ലൊ.. ഞാൻ പറയാറില്ലായിരുന്നൊ എന്റെ അനിയത്തിയെ കുറിച്ച്.. ഇതാണ് ആ മൊതല്.. തൻഹ.. ഇതിവൾടെ കുഞ്ഞ് ഇഷ.. ഇത് ലാമി.. തനുവിന്റെ ബെസ്റ്റി ഏന്റ് അതിലുപരി ഞങ്ങൾടെ കസിനും.. " ആഷി അമന് അവര് മൂവരെ പരിജയപെടുത്തി.. ആഷിടെ പെങ്ങളാണ് തനു എന്നത് അവനിൽ ഒര് ഷോക്കായിരുന്നു... " എന്നോട് പറഞ്ഞില്ലായിരുന്നു ഇങ്ങനെ ഒരു പെങ്ങള് ഉള്ള കാര്യം.. " " ഓഹ്.. തമ്പുരാട്ടിയോട് ഓതാൻ മറന്നതായിരുന്നേ... " അവൻ ഒരു ചിരിയോട് ആമിയോട് പറഞ്ഞു..

ആമിക്ക് മനസിലായിരുന്നു അവൻ അവളെ കളിയാക്കിയതാണ് എന്ന് അവള് തിരിച്ച് ഒന്നും പറയാതെ അവനെ നോക്കി പുച്ചിച്ചു മുഖം തിരിച്ചു.. അല്ല പിന്നെ.. അവരുടെ രണ്ട് പേരുടെ കളി കണ്ട് തനുവിനും ലാമിക്കും ചിരിയായിരുന്നു വന്നത്... മറിച്ച് അമന്റെ മനസ്സിൽ കനൽ കോരിയിട്ട പ്രതീതിയായിരുന്നു.. " ഇത്തൂസെ ഞാനോന്ന് ചോദിക്കട്ടെ.. " ആമി തനുവിനോട് ചോദിച്ചപ്പോൾ തനു എന്താ എന്ന രീതിയിൽ അവളെ നൊക്കി.. " അല്ല.. എങ്ങനെ ഈ മൊതലിനെ സഹിക്കുന്നു.. " അവൾ ആഷിയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.. മറുപടിയായി തനുവിന്റെ ഭാഗത്ത് നിന്ന് ഒരു പൊട്ടി ചിരിയായിരുന്നു..

ആമി ആദ്യം ചോദിക്കുമ്പോഴെ അവൻ ഊഹിച്ചതാ തനിക്ക് പരയായി എന്തെങ്കിലും ആയിരിക്കും എന്ന് അവൻ കരുതിയത് പോലെ തന്നെ അവള് ചോദിക്കേം ചെയ്തു " എന്തിനാടി ചിരിക്കുന്നെ.. " തനുവിന്റെ ചിരികണ്ട് അവൻ ചെറുകലിപ്പോടെ ചോദിച്ചു.. "ഒ..ഒന്നുല്ലാ.. " തനു ഒരു വിധം ചിരി അടക്കി പിടിച്ച് പറഞ്ഞു.. " എന്നാൽ നിനക്ക് നല്ലത്.. " എന്ന് അവൻ ഒരു ഭീഷണി സ്വരത്തിൽ അവളോട് പറഞ്ഞു.. എന്നിട്ട് മോളേം എടുത്ത് പുറത്തേക്ക് പോയി... അമന് ആഷിയുടെ പെങ്ങളാണ് തനു എന്നത് ഒരു വലിയ ഞെട്ടൽ തന്നെ ഉണ്ടാക്കിയിരുന്നു.. തനിക്ക് ആമി എങ്ങനെ ആണൊ അതുപോലെ തന്നെയാണ് ആഷിക്ക് തനുവും അവന്റെ എല്ലാമാണ് അവൾ..

അവൻ ഒരോന്നും ചിന്തിച്ച് ആഷിയുടെ പിന്നാലെ ചെന്നു.. ഇവൻ ആഷിക്ക് കുറച്ചു മുമ്പ് പറഞ്ഞത് തന്നെ തനുവിന്റെ സഹോദരൻ തനുവിക്കേൾ 2 വയസ് മൂത്ത അവളുടെ ഇക്കാക്ക... പക്ഷേ അവൾക്ക് ഈ വക ബഹുമാനം ഒന്നും ഇല്ലാട്ടാ.. സഹോദരൻ എന്നതിലുപരി ഒരു നല്ലക്കൂട്ടുകാരനും ആണ് അവൾക്ക് അവൻ... തനുവിന്റെ എന്ത് വിഷമാവും ഇറക്കിവെക്കുന്ന രണ്ടാമത്തെ ആള്... അവനും അതുപോലെ തന്നെയാണ് തന്റെ എന്ത് പ്രയാസവും അവൻ തനുവിനോടും പങ്ക് വെക്കും... അത് എന്ത് തന്നെ ആയാലും.. അവന് ഇപ്പോൾ ഉള്ള ഏക സങ്കടവും തന്റെ സഹോദരിയെ കുറച്ചു ഓർത്താണ്.. തനുവിന്റെ ജീവിതം ഓർത്താണ്..

അവൻ കുഞ്ഞിനെ എടുത്ത് അവളട് ഓരോന്ന് പറഞ്ഞും അവളെ കളിയാക്കിയും അവളെ ചെറയാക്കിക്കൊണ്ട് നടന്നു.. പിന്നിൽ തങ്ങൾക്ക് നേരെ പുഞ്ചിരിയോട് നടന്ന് വരുന്ന അമനെ കണ്ടപ്പോൾ അവൻ അവിടെ നിന്ന്.. അവന് നേരെ പുഞ്ചിരിച്ചു.. " എന്താ അമീ.. " തന്റെ അടുത്തേക്ക് വരുന്ന അമനെ നോക്കി അവൻ ചോദിച്ചു... അവൻ ചെറു പുഞ്ചിരിയാലെ ഒന്നും ഇല്ലാ എന്ന രീതിയിൽ തലയാട്ടി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story