എന്റെ എല്ലാം...❤: ഭാഗം 6

ente ellam

രചന: വട്ട് പെണ്ണിന്റെ കൂട്ടുകാരി

അപ്പോഴ ആഷിയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്... 

അവൻ ഫോൺ എടുത്ത് സ്കീനിലേക്ക് നോക്കി എന്നിട്ട് കോൾ എടുത്തു..

" ഹാ.. പറടാ... നീ അവളോട് സംസാരിച്ചിരിന്നോ... ഞാൻ ചോദിക്കാൻ വിട്ടു... "

അത് ആഷിയുടെ കൂട്ടുകാരൻ ആയിരുന്നു...

കാര്യം അറിയില്ലേലും അമനും ആഷിയെ നോക്കി..

മറുപുറത്ത് നിന്ന് പറയുന്നത് ഒന്നും കേൾക്കുന്നില്ല എങ്കിലും ആഷിയുടെ മുഖത്ത് നിന്ന് കാര്യം സീര്യാസാണ് എന്ന് അമന് മനസിലായി...

" ഹ്മ്.. എന്ന ഓക്കെടാ.. ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ... കാര്യം പറയാൻ തുടങ്ങുമ്പൊ തന്നെ ഒഴിഞ്ഞ് മാറാണ്... എന്നാലും ഇനിയും എത്ര എന്ന് വെച്ചാ.. "

അവൻ അതും പറഞ്ഞ് അമനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... എന്നിട്ട് മോളെ ഒന്ന് നോക്കി... എന്നിട്ട് മാറി നിന്ന് കോളിലേക്ക് ശ്രദ്ധ കൊടുത്തു...


*   *    *    *    *    *   *

`` ആഷി.. ഇനി നീ ഇതും പറഞ്ഞ് അവളെ വഴക്ക് പറയാൻ നിക്കേണ്ടാ... ``

` ഇല്ലാഡാ... ദേശ്യം അല്ലാ.. സങ്കടാ... എന്റെ പെങ്ങളെ ഇങ്ങനെ കാണുമ്പൊ... ചോദിച്ച ഒന്നും തുറന്ന് പറയുന്നും ഇല്ലല്ലോ... അന്നാണേൽ ലാമിയും അവൾടെ കൂടെ ഇല്ലായിരുന്നു.. എന്നാൽ അതാരണ് എന്ന് കണ്ട് പിടിക്കാമായിരുന്നു...`

`` ആഷി... ഞാൻ ഒന്ന് പറഞ്ഞ നീ ഒന്നും കരുതരുത്... ``

` ഇല്ല നീ പറ... `

`` അത്... തനുവിന്റെ ഭാഗത്തും തെറ്റ് ഉണ്ടേലോ...  അങ്ങനെ അല്ലാ... അവൾ സ്നേഹിച്ചവൻ മറ്റേന്തേലും കാരണം കൊണ്ട് ആണേലോ തിരിച്ച് വരാഞ്ഞേ.. ``

` യൂ മീൻ...  നീ എന്താ ഉദ്ധശിച്ചെ.. `

`` നീ ഒരു പോലീസ് അല്ലേ.. അപ്പോ നീ ആ കണ്ണിലൂടേ ഒന്ന് നോക്കി നോക്ക്.. എല്ലാവരുടേം ഭാഗം ചിന്തിക്ക്...``

` ഹ്മ്.. `

ആഷി ഫോൺ കട്ട ചെയ്തു എങ്കിലും ആഷീടെ മനസ്സിൽ അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു...

പോലീസ് കണ്ണിലൂടെ നോക്കിയാ.. താൻ തന്റെ ഭാഗം മാത്രം ചിന്തിക്കാൻ പാടില്ലാ... ഇവിടെ പക്ഷേ തനിക്ക് തന്റെ ഭാഗം മാത്രമേ ചിന്തിക്കാൻ പറ്റുന്നുള്ളു...

താൻ തന്റെ ഭാഗം മാത്രമേ ചിന്തിക്കുന്നുമുള്ളു.. എന്തിന്.. തനുവിന്റെ ഭാഗം പോലും ചിന്താക്കുന്നീല്ലാ.. ഒരു സഹോദരൻ മാത്രമായാണ് താൻ ചിന്തിക്കുന്നെ..

അവനവിടെ തന്നെ നിന്ന് ഓരോന്ന് ചിന്തിച്ചു..


" ആഷി.. എന്താഡാ.. നീ ഇങ്ങനെ നിക്കുന്നെ.. "

പെട്ടന്ന് തന്റെ പിറകിൽ നിന്നുള്ള ശബ്ദം കേട്ട് അവൻ ഞെട്ടി തിരിഞ്ഞു നോക്കി...
അപ്പോൾ തന്നെ തന്നെ നോക്കി നിക്കുന്ന അമനെയാണ് കണ്ടത്...

അവൻ ഒന്നും ഇല്ലാ എന്ന രീതിയിൽ തലയാട്ടി ഒന്ന് പുഞ്ചിരിച്ചു...

"ഒന്നുല്ലാഡാ... നീ വാ.. നീ എന്തിനാ ഫുഡ് കഴിക്കുന്നടുത്ത് നിന്ന് എണീറ്റെ... "

ആഷി അമനേയും കൂട്ടി ഡേബിളിന്റെ അടുത്തേക്ക് പോയി...

അമൻ ആഷിയുടെ പിന്നാലെ പോകുമ്പൊ മോളെ ഡേബിളിന് താഴെ ഇറക്കിയിരുന്നു.. അല്ലേൽ വീണ് പോയാലോ എന്ന് പേടിച്ച്...

താഴെ ഇരുന്ന് ഡോയ് കാറിന്റെ പാഡ്സ് രണ്ടായി മാറ്റുന്ന ഇഷ മോളയാണ് അമനും ആഷിയും അവിടേക്ക് പോകുമ്പൊ കണ്ടത്...


എന്തോ ആ മുഖത്തേക്ക് നോക്കുമ്പൊ ഒരു പ്രത്യേകയ അമന് തോന്നി.. നിശ്കളങ്ങത നിറഞ്ഞ ആ മുഖം കാണും തോറും തന്റെ ആരൊ ആണ് ആ മോൾ.. എന്നവന്റെ മനസ്സ് മന്ത്രച്ച് കൊണ്ടേ ഇരുന്നു... അവളെ എടുത്ത് ഞെഞ്ചോട് ചേർത്ത് പിടിച്ച് ആ മുഖം മുഴുവൻ സ്നേഹ ചുബനം നൽകണം എന്ന് അവന്റെ മനസ്സ് കൊതിച്ചു... ഒരു പിതാവിന്റെ ഹൃദയം പോലെ...❤


" ഡീ കുറുമ്പി.. നിന്റെ മമ്മ വന്നാ വഴക്ക് നീ തന്നെ കൊണ്ട് നിന്നോ... എനിക്കോന്നും വഴക്ക് വാങ്ങാൻ പറ്റില്ല.. പറഞ്ഞേക്കാം... "

ആഷിയുടെ ആ വാക്ക് കേട്ടപ്പൊള അമൻ ചിന്തയിൽ നിന്നും ഉണർന്നത്.. അത് വരെ അവനാ കുഞ്ഞ് മുഖത്തേക്ക് നോക്കി നിക്കായിരുന്നു..

" അമി.. നീ കഴിക്ക്.. ഞാൻ ഇവക്ക് കൂടെ എന്തെലും കൊടുക്കട്ടെ.. തനു നേരത്തെ ഭക്ഷണം കൊടുത്തപ്പൊ കഴിച്ചില്ലാ... ഇവളെ കഴിപ്പിക്കണേ ചില ട്രിക്ക്കളൊക്കെ എടുക്കേണം.. അല്ലേൽ എന്നോട് പെട്ടന്ന് വാങ്ങുന്നതാ.. ഇന്ന് മുഖം തിരിച്ച് നിക്കാ.. നീ ഇരി..

വാവൂട്ടീ..  മാമനേ ഒരു സൂത്രം കാട്ടാലാ... നമ്മക്ക് അന്ന് മമ്മ അറിയാതെ രാത്രി അമ്പിളി മാമനേ കാണാൻ പോയതോർമില്ലേ.. അത് പോലെ പോവാലാ... വേം ബാ.. ദേ ഈ അങ്കിൾനേം കൂട്ടി പോയി അങ്കിളിന് അമ്പിളി മാമനെ കാട്ടി കൊടുക്കാലാ.. അങ്ങനെ പോണേൽ ഭക്ഷണം കഴിക്കണം..."


കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ഇങ്ങനെ പല വിദ്യകളും എടുക്കേണ്ടത് അത്യാവശ്യമാണ് അല്ലേൽ കഴിക്കൂലാ.. അനുഭവം ഗുരുവേ..😝

ആഷി എങ്ങനെ ഒക്കെയൊ മോളെ സോപ്പ് ഇട്ട് എടുത്ത് ഡോബിളിൽ ഇരുത്തി അവൾക്ക് നേരെ ഭക്ഷണം നീട്ടി... എവിടെ പുള്ളി വീണ്ടും അങ്ങട് മുഖം തിരിച്ചൂന്നെ..

" ദേ.. ഇച്ചൂട്ടീനോട് മാമൂട്ടൻ പിണക്കാണേ.. "

ആഷീടെ സംസാരം കേട്ട് അമന് ചിരി ഇങ്ങ് എത്തിയിരുന്നു... തീർത്തും സമാധാനത്തോടെ ക്ഷമയോടെ മോളോട് ആഷി പെരുമാറുന്നത് കണ്ടപ്പോ അവൻ ആഷിയെ തന്നെ നോക്കി നിന്നു പോയി..

പോലീസ് ഓഫിസറാണ്... പക്ഷേ വീട്ടിൽ തികച്ചും ശാന്ധൻ.. താൻ അറിഞ്ഞ ആഷി എന്നത് ഒരു കലിപ്പൻ ആണ്... കലിപ്പ് എന്നത് വെറും കലിപ്പല്ലാ..ഒരു ഒന്നൊന്നര കലിപ്പ്... ആ അവനാ ഇന്ന് പെങ്ങളുടെ മകളുടേ മുന്നിൽ തികച്ചും മറ്റൊരു വ്യക്തി..  അതിൽ തന്നെ ഉണ്ട് അവന് എത്ര തോളം തനുവിനേയും മോളേയും ഇഷ്ടം ആണെന്നത്..❤


അപ്പോഴും അവന്റെ മനസ്സിൽ താൻ തനുവിനോട് കാണിച്ച തെറ്റ്.. അത് അവനോട് തുറന്നു പറഞ്ഞാലോ എന്ന ചിന്ത ആയിരുന്നു... പക്ഷേ തനു ഇന്ന് തന്റെ പെണ്ണല്ലാ.. താൻ സ്നേഹിച്ചിരുന്ന താന്റെ പെണ്ണ് തന്റെ സ്വന്തമല്ലാ മറ്റൊരുത്തന്റെ ഭാര്യ ആണ്.. അവന്റെ കുഞ്ഞിന് ജന്മം നൽകിയവളാണ് എന്ന ചിന്ത അവനിൽ വന്നു...


" ഞാൻ ചൂരല് എടുക്കണോ.. "


ആഷി മോളോട് ചോദിക്കുന്ന ചോദ്യം കേട്ടാണ് അമൻ ഞെട്ടിയത്.. പഴയ കാര്യങ്ങൾ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നതിൽ നിന്ന് ഉണർന്നത്....


" ആഷി.. നീ എന്തിനാ മോളെ വഴക്ക് പറയുന്നത്... "

" ഇവൾക്ക് വാശി ഇച്ചിരി കൂടുതലാ..

ഉമ്മാനെ പോലെ വാശിയും വെച്ച് നിക്ക്... എന്നിട്ട് ഉമ്മാന്റെ ജീവിതം പോലെ ആക്ക് നാളെ നിന്റെ ജീവിതവും"

ആദ്യം അമനോടും പിന്നീട് മോളെ നേരെ തിരിഞ്ഞു നിന്ന് അവൻ പറഞ്ഞു... അപ്പോളേക്കും അവൾ ചുണ്ട് കുർപ്പിച്ച് കരയാനായി..

" വാ.. മാമനെ ദേശ്യം പിടിപ്പിച്ചിട്ടല്ലെ... എന്റെ മോള് നല്ല മോളല്ലെ.. മാമൻ പറയുന്നത് അനുസരിക്കുന്ന മോളാ... മമ്മയെ പോലെ വാശി വെച്ച് നിക്കുന്നത് എന്തിനാ... വാഡാ.... അയ്യേ കരയല്ലേ... ദേ ആ അങ്കിള് കളിയാക്കും... "
ചുണ്ട് ചുളിക്കി വിതുമ്പി കൊണ്ട് കരയുന്ന മോളെ ചേർത്ത് നിർത്തി ആഷി പറഞ്ഞു... അമനെ ചൂണ്ടി അങ്കിൾ എന്ന് പറയുമ്പൊ തന്നെ ആ മകൾ അങ്കിൾ എന്ന് തന്നെ വിളിക്കുമ്പൊ തനിക്ക് തന്നിൽ നിന്ന് എന്തോ നഷ്ടമായത് പോലെയാണ് അവന് തോന്നുന്നത്...


ആഷി ഒരു വിതം മോളെ കരച്ചിൽ മാറ്റി അവൾക്ക് കഴിക്കാൻ കൊടുത്തു... അവനും കഴിച്ചു...


അപ്പോഴേക്കും കണ്ണിൽ ഉറക്കം തട്ടിയിരുന്നു... അവൻ മോളെ ചുമലീൽ ഇട്ട് തട്ടി ഉറക്കി..

മോളെ ബെഡിൽ കിടത്തി ആഷി ബാൽക്കണിയിലേക്ക് പോയി.. ആകാശത്തിലെ ഏതോ കോണിലേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു അമൻ...

" ഹാ അമീ.. നീ ഇവിടിണ്ടായയിരുന്നോ... "

ബാൽക്കണിയിലേക്ക് കടന്ന ആഷി അമനെ അവിടെ കണ്ട് അത് ചോദിച്ചു... അവൻ ഒന്ന് തിരിഞ്ഞു ആഷിയെ നോക്കി പുഞ്ചിരിച്ചു...

" ഡാ.. എന്താഡ ആലോജിക്കുന്നേ.. "


" ഞാനാമിയെ കുറിച്ച് ആലോക്കുവായിരുന്നു.. "

" അവിടെ തനുവില്ലേ... "

" ഹ്മ്.. എന്നാലും ആമിയെ ഒന്ന് കാണാൻ തോന്നുന്നു.... ഇനിയും അവൾക്ക് നേരെ അഭായം ഉണ്ടാകാം... ശത്രുക്കൾ ഒന്നല്ല..  പേടിയാകുന്നെടാ.. എനിക്ക് അവള് മാത്രമേ ഉള്ളു... എന്റെ എല്ലാം...❤ എന്റെ എല്ലാമാവളാഡാ... അവൾക്ക് എന്തേലും പറ്റുമൊ എന്ന ഭയമാണ്... "

" അമി.. നീ ഒന്ന് റിലേക്സ് ആവ്... ആമിക്ക് ഒന്നും പറ്റില്ല..."

"ഇല്ലഡാ..  ഇന്ന് തന്നെ തലനാഴിയ്ക്ക രക്ഷപ്പെട്ടത്.. "

" നിന്റെ ഈ ചിന്തയാ മാറ്റേണ്ടത്.. ശത്രുക്കൾ എന്ന് പറയുന്നത് ആരെയാ.. ഡാ.. അത് ആമിയാണ്..  അവൾക്കുള്ള ദൈര്യം പോലും നിനക്ക് ഇല്ലാതായി പോയല്ലോ...  നീ തന്നെയായിരുന്നോ ആർമി... സ്വയം ജീവൻ രാജ്യത്തിന് വേണ്ടി നൽകാൻ നിന്നവൻ ഇന്ന് തേ ദൈര്യശാലിയായ പെങ്ങളെ ഓർത്ത ഭയക്കുന്നു... അവൾക്ക് ഒന്നും സംഭവിക്കില്ലേ... "

" ഇല്ല ആഷി... എനിക്ക് അവളെ ഓർത്ത് നല്ല ഭയമാണ്... കാരണം ഞാൻ പറയാതെ തന്നെ അറിയാലോ... പറഞ്ഞാലും അനുസരണ ഇല്ലാത്തവളാ.... "

" ഇപ്പൊ നിനക്ക് ഭയം നിന്റെ ശത്രുക്കളെ ഓർത്തോ അവളെ ശത്രുക്കളെ ഓർത്ത്.. "

ആഷി അമന്റെ തോളിൽ കൈ വെച്ച് ചോദിച്ചു...

" രണ്ട് കൂട്ടരേയും ഭായമാണ് ടാ... "

" നിന്റെ ശത്രുക്കൾ അവളെ അഭായപെടുത്തും എന്ന് നിനക്ക് തോന്നുന്നുണ്ടോ.. "

" ആഷി... അവര് എന്റെ ശത്രുക്കളല്ലാ.. എന്റെ കുടുംബം മുഴുവൻ ഇല്ലാതാക്കാൻ നോക്കുന്നവനാ... ഞങ്ങളെ മമ്മയുടേം പപ്പയുടേം ആക്സിഡന്റിന്റെ പിന്നിലും അവര് തന്നെയാണ്... അത് ഭയന്ന് തന്നെയാണ് എനിക്ക് പലതും ഉപേക്ഷിക്കേണ്ടത് വന്നതും..... "

" എന്ത് ഉപേക്ഷിച്ചു എന്ന്... "

അമൻ പറഞ്ഞു കഴിഞ്ഞ ഉടൻ തന്നെ ആഷി അങ്ങനെ ചോദിച്ചതും അവൻ ഒന്നും ഇല്ലാ എന്ന രീതിയിൽ തലയാട്ടി..

പിന്നീട് രണ്ട് പേരുടേയും ഇടയിൽ മൗനം ആയിരുന്നു....


💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙


" ഇത്തൂസേ... "


തനു ആമിയുടെ അടുത്ത് എത്തിയപ്പോ തന്നെ ആമി തനുവിനെ വിളിച്ചു... അപ്പൊ തനു എന്താ എന്ന രീതിയിൽ അവളെ നോക്കി..

" എന്തേ ആമി... "

" ഒന്നുമില്ല... "

സൗമ്യമായി തനു ചോദിച്ചതും ആമി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി...

" ഇത്തു അതില്ലേ... "

ആമി വീണ്ടും തനുവിനെ മെല്ലെ തോണ്ടി വിളിച്ചു...

" എന്തേ ആമി... എന്തേലും വേണോ... "

അതിന് ആമി വേണം എന്ന് തലയാട്ടി...

" എന്താ വേണ്ടാ... "

" അതില്ലേ ഇത്തു എന്റെ ഫോൺ അവിടെ എവിടെയോ ഉണ്ട്.. ഒന്നത് എടുക്കോ... "

ആമി പറഞ്ഞതും തനു അവളെ ഒന്ന് നോക്കി എന്നിട്ട് അടുത്തുള്ള മേശയിൽ മുഴുവൻ നോക്കി...

" ഇവിടെ ഒന്നും ഇല്ലഡാ... "

" ഇല്ലേ.. ഏയ് അങ്ങനെ വരില്ല അവിടെ എവടേലും കാണും.. കാക്കു നേരത്തെ എന്റെ ഫോൺ അവിടെ വെക്കുന്നത് ഞാൻ കണ്ടതാ.. "

" എന്ന അവൻ തന്നെ എടുത്ത് കൊണ്ട് പോയി കാണും.. "

അപ്പോ ആമി ചുണ്ട് ചുളുക്കി നിന്നു..

" എന്ത്യേ... "

" കാക്കു അതെങ്ങനാ ഓപ്പൺ ചെയ്താ പ്രശ്നാ... "

ആമിയുടെ സംസാരം കേട്ട് തനു അവളെ ഒന്ന് മുഴുവൻ വീക്ഷിച്ചു...

" എന്ത്യേ.. "

തനുവിന്റെ നോട്ടം കണ്ട അവൾ സ്വയം ഒന്ന് നോക്കി അവളോട് ചോദിച്ചു...

" അല്ല എന്തേ ഫോണിൽ സീക്രട്ട്... ലവ്വറാരേലും ഉണ്ടോ.. "

" ലവ്വല്ലോ കുവ്വ്... ഹും.. ആദ്യയി ഒരുത്തനോട് ഇഷ്ടം തോന്നി പോയി പറഞ്ഞപ്പൊ അവന് ഒടുക്കത്ത ജാഡാ...😏 അതോണ്ട് ആ പണി വിട്ടു... കെട്ടുന്നേൽ അവനെ മാത്രമേ കെട്ടു... ഓന്റെ കുഞ്ഞിന്റെ ഉമ്മ ആയി ഓന്റെ കൂടെ ഇനിയുള്ള കാലം ജീവിച്ച് എന്നോട് ജാഡക്കാട്ടിയതിന് പകരം വീട്ടണം... "


ആഷിയെ മനസ്സിൽ കരുതി അവളങ്ങശെ പറഞ്ഞു...

" അപ്പോൾ മനസ്സിൽ ഒരുത്തനുണ്ടല്ലേ... ഞാൻ കരുതി എന്റെ ആങ്ങളയെ കൊണ്ട് നിന്നെ കെട്ടിക്കാം എന്ന്... പുള്ളി മനസ്സിലും പിടിച്ച് നിക്കാ ഞാൻകെട്ടിയാലെ അവൻ കെട്ടും എന്ന് പറഞ്ഞെ... അവന് വേണ്ടി പെണ്ണ് കണ്ട് പിടിക്കാൻ നടക്കാ ഞാൻ... നിന്നെ കണ്ടപ്പൊ ആഷിയെ കൊണ്ട് കെട്ടിക്കാം എന്ന് കരുതി... ഇനീപ്പൊ അതിന് പറ്റില്ലല്ലോ... നിന്റെ മനസ്സിൽ വേറെ ആളുണ്ടല്ലോ... അവന് വേണ്ടി വേറെ ഒരു പെണ്ണിനെ കണ്ടത്തേണം..."

എന്ന് തനു പറയലും ആമി ഞെട്ടി കൊണ്ട് ഓളെ നോക്കി...
വൈദ്യൻ കൽപ്പിച്ചതും പാല് രോഗി ഇച്ചിച്ചതും പാല് എന്ന കണക്കെ എത്തിയപ്പൊ അത് തെറിച്ച് പോയ അവസ്ഥ..
താൻ ആരെ കുറിച്ച് ആണൊ പറഞ്ഞത് അവനെ കെട്ടാനുള്ള ഗോൾഡൻ ചാൻസ് കിട്ടിയപ്പൊ കൈ വിട്ട് പോയി....😂😂

ആമിടെ അവസ്ഥ വെറുതെ മനസ്സിൽ ആളുണ്ട് എന്ന് പറഞ്ഞു എന്നായി...


" അതിൽ..... "

"തനൂ...."

ആമി എന്തോ പറയാൻ പോയപ്പൊ പിന്നിൽ നിന്ന് അങ്ങനെ ഒരു വിളി വന്നേ.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story