❤️എന്റെ മാഷ്❤️: ഭാഗം 12

ente mash

എഴുത്തുകാരി: AADI

പിന്നെ ശ്രുതിയോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു..... പെട്ടന്നാണ് ഒരു കല്ലിൽ തട്ടി തടഞ്ഞു ഞാൻ വീണത്...... "അമ്മെഹ്" നടു പോയീന്ന തോന്നുന്നെ..... ഇതും പറഞ്ഞു കൊണ്ട് ഞാൻ മെല്ലെ നടുവിനും കൈ കൊടുത്തു എണീറ്റു....കാലിനും നല്ല വേദന ഉണ്ട്.... ഇനി എന്തു ചെയ്യും???? ഏതെങ്കിലും ഒരു വണ്ടി കിട്ടിയിരുന്നേൽ അതിഞ്ഞു പോവമായിരുന്നു.... ഇതും ചിന്ദിച്ചു നിൽക്കുമ്പോഴാണ് അതു വഴി കോഴി രാഹുൽ പോവുന്നത്....ഇനി എന്തായാലും ഇവനോട് ലിഫ്റ്റ് ചോദിക്കാം.....കതി കേട്ടാൽ പുലി പുല്ലും തിന്നുമെന്നാണല്ലോ..... ഇതും കരുതി അവന്റെ വണ്ടിക്കു കൈ കാട്ടി.... അവൻ നിറുത്താതെ പോവാൻ നോക്കിയതും ഞാൻ വണ്ടിയുടെ മുന്നിലേക്ക് കയറി നിന്നു.... നിവർത്തി ഇല്ലാതെ അവൻ വണ്ടി നിറുത്തി.... "ചേട്ടാ എനിക്ക് ഒരു ലിഫ്റ്റ് തരോ...." ഞാൻ നിഷ്‌കുവായി ചോദിച്ചതും രാഹുൽ ചുറ്റുമൊന്ന് നോക്കി..... ഇവനെന്തുവ ഈ നോക്കുന്നത്🤔 ൦൦൦൦●●●●൦൦൦൦●●●● 【രാഹുൽ】 ഇവളെ വിശ്വസിക്കാൻ പറ്റത്തില്ല.... ചിലപ്പോൾ അന്നത്തെ പോലെ വല്ല തള്ളാരെയും കയറ്റാനാവും..... ഞാൻ ചുറ്റുമൊന്ന് നോക്കി...

.ആരെയും കാണാഞ്ഞില്ല....എന്നാലും പറയാൻ പറ്റില്ല....ഇവളെപ്പോഴാ പണിയ എന്ന്.... be careful രാഹുൽ.... ഞാൻ എന്നോട് തന്നെ സ്വയം പറഞ്ഞിട്ടു ഒന്ന് കൂടി ചുറ്റും നോക്കുമ്പോഴാണ് അന്ന് ഞാൻ കൊണ്ടാക്കിയ തള്ള വരുന്നത് കണ്ടത്....ആഹാ അപ്പോ ഇന്നും ഞാൻ കരുതിയ പോലെ എനിക്ക് പണിയാൻ തന്നെ ആണല്ലേ.... ഇന്ന് ഞാൻ നിന്നെ പണിയാൻ സമ്മതിക്കില്ലെടി.... ഇന്ന് ഞാൻ നിന്നെ ശശി ആക്കിയിരിക്കും..... ഇതും മനസ്സിൽ പറഞ്ഞു അവൾക്കൊന്നു ചിരിച്ചു കൊടുത്തു.... അതിഞ്ഞു തിരിച്ചു അവളും എന്നെ നോക്കി ചിരിച്ചു.... അയ്യ എന്താ ചിരി....എനിക്ക് പണിതിട്ട് നിൽക്ക പിശാശ്..... "നി ആദ്യം വണ്ടിയുടെ മുന്നിൽ നിന്ന് മാറി നിക്ക്....എങ്കിൽ കയറ്റ...." ഞാനിത് പറഞ്ഞതും അവൾ സന്തോഷത്തോടെ ബൈക്കിന്റെ മുമ്പിൽ നിന്ന് മാറി നിന്നു....ശരിയാക്കി തരാടി.... ഇന്ന് നിന്റെ പ്ലാൻ ഒന്നും. നടയ്ക്കില്ല ഇതും മനസ്സിൽ കരുതി അവൾക്ക് ഒന്ന് കൂടെ ഇളിച്ചു കൊടുത്തു കൊണ്ട് വേഗം ബൈക്ക് എടുത്തു അവിടുന്ന് കുറച്ചു മുമ്പിലേക്ക് വന്നു അവളെ തിരിഞ്ഞു നോക്കി പറഞ്ഞു....

"പൊന്ന് മോളെ...നി അന്നത്തെ പോലെ എനിക്കിട്ടു പണിയാനാണെന്നു എനിക്കറിയാം...നി ഇന്നും ആ വരുന്ന തള്ളയെ കയറ്റനല്ലേ.... അതോണ്ട് സേട്ടൻ അങ് പോവട്ടോ...ഇപ്പോ ആർക്കും ലിഫ്റ്റ് താരൻ എനിക്ക് സൗകര്യമില്ല...." ഇതും പറഞ്ഞു ഞാൻ വണ്ടിയുമെടുത്തു പൊന്നു....അല്ല പിന്നെ അന്നെന്നെ ആ തള്ളയെയും കൊണ്ട് വരുന്നത് കണ്ട് എന്ടെ ഫ്രണ്ട്‌സ് മുഴുവനും എന്നെ കളിയാക്കിക്കുണ്.... ഇനിയും നാണം കേടാൻ എന്നെ കൊണ്ട് വയ്യയെ........ ൦൦൦൦●●●●●൦൦൦൦●●●● ഷോ ഇനി ഞാൻ എന്തു ചെയ്യും....അന്ന് രാഹുലിന് ഇട്ട് പണി കൊടുക്കണ്ടായിരുന്നു.... ഹാ ഇനി പറഞ്ഞിട്ടു കാര്യമില്ല.... അനുഭവിക്ക തന്നെ.... 【മനസ്സ്】 അല്ലാതെ എന്തു ചെയ്യാൻ..... ഇതും മനസ്സിൽ പറഞ്ഞു അന്ന് രാഹുലിഞ്ഞു പണി കൊടുത്ത നേരത്തെ ശപിച്ചു കൊണ്ട് ഒരു ദീർക നിശ്വാസം എടുത്തു വീട്ടിലേക്ക് നടന്നു.... ശോ വീട് എന്തിനാ ഇത്ര ദൂരത്ത് കൊണ്ട് പോയി വെച്ചേ..... പണ്ടാരം......ഈ മാധവിന് ഇത് തൊട്ടടൂത്ത് എവിടേക്കും വെച്ചാൽ പോരായിരുന്നോ..... അങ്ങനെ എങ്ങനെയൊക്കെയോ ആടി പാടി വീടിന്റെ അവിടെ എത്തി ആദ്യം മാഷിന്റെ വീട്ടിലേക്ക് നോക്കി.... പൂമുഖത്ത് ആരുമില്ല...പോർച്ചിലേക്ക് നോക്കിയപ്പോൾ മാഷിന്റെ ബുള്ളറ്റും കണ്ടില്ല... ഈ മാഷ് ഇത് ഇവിടെ പോയി ആവോ....

എന്നു ചിന്ദിച്ചു തീർന്നതും മാഷ് ബുള്ളെറ്റിൽ വന്നതും ഒരുമിച്ചായിരുന്നു.... 100 ആയിസ്സ....തല്ലി കൊന്നാലും ചാവില്ല😝ഏയ് ചാവോന്നും വേണ്ട.....എനിക്ക് കെട്ടാനുള്ളതാ😂പിന്നെ 4 കുട്ട്യോളെ മാഷിന് എനിക്ക് കൊടുക്കാനും ഉള്ളതാണ്🙈 ഞാൻ മാഷിനെ തന്നെ നോക്കി നിന്നു...പക്ഷെ മാഷേന്നെ ഒന്ന് മൈൻഡ് കൂടി ചെയ്യാതെ ബുള്ളെറ്റ് പോർച്ചിൽ നിറുത്തി അകത്തേക്ക് പോയി.... ആഹാ അത്രക്കായോ....കാണിച്ചു തരാം ഞാൻ....ഞാനൊന്ന് ഫ്രഷ് ആയി ഇപ്പോ വെര... ഇതും കരുതി വീട്ടിലേക്ക് കയറി..... "അമ്മേ......അമ്മേ.....🎶🎼" ഞാൻ നല്ല ഈണത്തിൽ അമ്മയെ വിളിച്ചതും 'അമ്മ അടുക്കളയിൽ നിന്ന് വന്നു... "ആഹാ എത്തിയോ മഹാ റാണി....ഇന്നത്തെ അനുമോനെ വെറുപ്പിക്കൽ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു...." 'അമ്മ മാഷിനെ കുറിച്ചു ചോദിച്ചതും നേർത്തത്തെ ലിപ് ലോക്ക് ആണ് ഓർമ വന്നത്.... അപ്പോ എനിക്ക് എവിടുന്നൊക്കെയോ നാണം വന്നു🙈🙈ഈ നാണത്തിന്ടെ ഒരു കാര്യം..... അതുണ്ടെന്നെ അമ്മയ്ക്ക് ഒന്ന് ചിരിച്ചു കൊടുത്തു ഞാൻ മുറിയിലേക്ക് വന്നു.... ൦൦൦൦●●●●●൦൦൦൦●●●●

ദൈവമേ എന്റെ മോൾക്ക് എന്താ പറ്റിയെ..... സാദാരണ ഞാൻ ഇങ്ങനെയെന്തെങ്കിലും അവളോട് പറഞ്ഞ 4 ഡയലോഗ് അടിക്കുന്നവളാണ്...... ഇന്ന് എന്തോ കാര്യയിട്ടു പറ്റിക്കുണു.... ഇനി ആരെങ്കിലും അവളെ തലക്ക് അടിച്ചോ ആവോ..... അതോ ഇനി ഇത് എന്റെ മോൾ അല്ലെ....കണ്ടിട്ട് ആണെന്നാണ് തോന്നുന്നത്..... ശോ ന്നാലും എന്താവും അവൾക്ക് പറ്റിട്ടുണ്ടാവ.... എന്താണെന്ന് അവളോട് തന്നെ ചോദിക്കണം.... ഇതും പറഞ്ഞു കൊണ്ട് മീനുവിന്റെ 'അമ്മ അടുക്കളയിൽ പോയി രണ്ടു ഗ്ലാസ്സിലേക്ക് ചായ പകർന്നു..... ൦൦൦൦●●●●●൦൦൦൦●●●● മുറിയിലെത്തി നടുവിനൊന്നു പിടിച്ചു നോക്കി....ഹ്മ്മ ഇപ്പോ ചെറുതായി ഒള്ളു വേദന....കാലിഞ്ഞും ഇപ്പോ അത്ര വേദന തോന്നുന്നില്ല.... എന്തായാലും ഒന്ന് കുഴമ്പു തേക്കണം.... ഇതും കരുതി കർട്ടൻ മാറ്റി മാഷിന്റെ മുറിയിലേക്ക് നോക്കി....പുള്ളി അവിടെ ഉണ്ട്.... എനിക്കണേൽ മാഷിനെ കാണുമ്പോൾ തന്നെ നേരത്തെ കിട്ടിയ കിസ് ആണ് ഇപ്പോ ഓർമ വരുന്നത്.... "മാഷേ....." ഞാൻ വിളിച്ചതും മാഷേന്നെ ഒന്ന് നോക്കി വീണ്ടും മുറിയിൽ എന്തോ ചെയ്തു കൊണ്ടിരുന്നു....

മാഷിന്റെ വേഷം കണ്ടാൽ അറിയാം വന്നിട്ട് ഫ്രഷ് ആയിട്ടില്ലന്ന്....ഞാൻ ഒന്ന് കൂടെ മാഷിനെ വിളിച്ചു ഒരു ഫ്ലയിങ് കിസ്സും കൊടുത്തു ഫ്രഷ് ആവാൻ കയറി..... ൦൦൦൦൦●●●●●൦൦൦൦൦●●●●● 【അനു】 മീനു എന്നെ വിളിച്ചപ്പോൾ എനിക്ക് അവളെ ഫേസ് ചെയ്യാൻ ചെറുതായി ഒരു ചമ്മൽ തോന്നി.... ഈ പെണ്ണിന് ചമ്മലോന്നും ഇല്ലേ ആവോ..... ഇതും കരുതി നിക്കുമ്പോഴാണ് എന്റെ ഫ്രണ്‌ട്‌ വിളിച്ചത്.....പിന്നെ അവനോടങ്ങനെ സംസാരിച്ചു കൊണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി..... ൦൦൦൦●●●●●൦൦൦൦൦●●●●● ഷവർ തുറന്നു കുറെ നേരം അതിന്റെ ചുവട്ടിൽ നിന്ന് ഇന്ന് നടന്നതൊക്കെ ആലോചിച്ചു.... പിന്നെ shavarinde ചുവട്ടിൽ നിന്ന് പാട്ടും പാടി ഡാൻസ് തുടങ്ങി..... 🎼🎶മഴ മഴ കുട കുട മഴ വന്നാൽ പോപ്പി കുട🎶🎼 ഇതും പാടി കൊണ്ട് കുറെ നേരം ഡാൻസ് ചെയ്തു...... പിന്നെ കൂടുതൽ സമയം കളയാതെ വേഗം ഫ്രഷ് ആയി ഇറങ്ങി അമ്മയുടെ അടുത്തേക്ക് ചെന്നു......... "മീനു ഇന്ന് നിന്റെ തല എവിടെയെങ്കിലും ഇടിക്കെ....അതോ ആരെങ്കിലും നിന്റെ തലക്ക് അടിക്കെ ചെയ്തോ...." എന്നെ കണ്ടതും 'അമ്മ ചോദിക്കുന്നത് കേട്ടു ഞാൻ സംശയ ഭാവത്തിൽ അമ്മയെ നോക്കി.....

"അതെന്താ 'അമ്മ അങ്ങനെ ചോദിച്ചേ...." "അല്ല ഞാൻ നിന്നെ നേരത്തെ കളിയാക്കിയപ്പോൾ പതിവില്ലാതെ ചിരിച്ചു പോയത് കൊണ്ട് ചോദിച്ചതാ...." 'അമ്മ ഇളിച്ചു കൊണ്ട് പറഞ്ഞതും ഞാനും അമ്മയ്ക്കൊന്നു ഇളിച്ചു കൊടുത്തു.... പിന്നെ ഞങ്ങൾ രണ്ടു പേരും ചായ കുടിക്കാനിരുന്നു.... " അമ്മയ്ക്കൊരു കാര്യമാറിയോ...." "ഹാ അറിയാം...." 'അമ്മ "അപ്പോ അമ്മയ്ക്കറിയോ🙄" "ഹാ അറിയാമല്ലോ...." "അതെങ്ങനെ അമ്മയ്ക്കറിയാ...ഞാനതിഞ്ഞു അമ്മയോട് പറഞ്ഞിട്ടില്ലല്ലോ....🙄" "നിന്നെ കണ്ടാൽ തന്നെ എനിക്കത് അറിയാം...." "എന്ത്....🙄" "നിനക്ക് വട്ടാണെന്നു😂" അമ്മ "അമ്മേ ഇങ്ങനെ ചളി വാരി എറിയണോ....😬" "നിന്നെ പോലെ ഉള്ള സാദനങ്ങളുടെ ഒപ്പം പിടിച്ചു നിൽക്കാൻ കുറച്ചു ചാളി വാരി എറിയേണ്ടി വരും......" "അമ്മേ..ഞാൻ അമ്മയാണെന്നു ഒന്നും നോക്കില്ലട്ടോ എന്റെ വായിൽ വന്നതങ്ങു പറയും......" "അതേനിക്കറിയാം നി പറയുമെന്ന്.... നിയല്ലേ മൊതൽ....ഇതും ഇതിന്റെ അപ്പുറമൊക്കെ നിന്നിൽ നിന്ന് പ്രതീക്ഷിക്കാം...." ഈ 'അമ്മ ഇപ്പോ നാട്ടുകാരെ കൊണ്ട് അമ്മയെ തല്ലി കൊന്ന മകൾ എന്ന് പറയിപ്പിക്കും....

വെറുതെ എന്നെ ഫേമസ് ആക്കാൻ നോക്കാണ് ഗോച്ചു ഗള്ളി.....പിന്നെ ന്യൂസിലൊക്കെ ഞാൻ തിളങ്ങി നിൽകുമല്ലോ.... ശോ ഞാൻ അമ്മയോട് പറയാൻ വന്ന കാര്യം ഇനി പറയട്ടെ..... അല്ലേൽ അത് ഇനി ഈ ജന്മത്തു പറയലുണ്ടാവില്ല..... "അമ്മേ...." "എന്തോ...." "ഞാൻ അമ്മയോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ പോകാണ്...." "നിനക്ക് പ്രാന്താണെന്നാന്നോ...." "അമ്മേ😬" "😁😁" 'അമ്മ "ഇനി 'അമ്മ ഞാൻ പറയുന്നത് കഴിയുവോളം മിണ്ടി പോവരുത്...." "ഇല്ല മിണ്ടില്ല...." ഇതും പറഞ്ഞു 'അമ്മ ചുണ്ടിൽ ചൂണ്ട്‌ വിരൽ വെച്ചു എന്നെ നിഷ്‌കുവായി നോക്കി....ശോ എന്താ ഇരുത്തം..... "ഹ്മ്മ....അമ്മക്കൊരു സത്യറിയോ ഞാനെയ്‌...." "ബുദ്ധി ഇല്ലാത്ത കുട്ടി ആണ്....അല്ലെ...." ഞാൻ പറയാൻ വന്നതിന്റെ ഇടക്ക് കയറി 'അമ്മ പറഞ്ഞതും എനിക്കങ്ങട്ടു എരിഞ്ഞു കേറീലെ...........മിക്കവാറും mr മാധവ് വിദവനാവും... അതിഞ്ഞുള്ള എല്ലാ ചാൻസും ഞാൻ കാണുന്നുണ്ട്..... അമ്മയെ നോക്കി പല്ലു കടിച്ചു കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.... "മോളെന്നെ മനസ്സിൽ തല്ലി കൊല്ലാണെന്നു തോനുന്നു....മുഖത്തു വ്യത്യസ്ത തരം ഭാവങ്ങൾ വിരിയുന്നുണ്ട്...." ''ഹിഹി....മനസ്സിലാക്കി കളഞ്ഞു ഗോച്ചു ഗള്ളി.... " ഇതും പറഞ്ഞു നൈസിൽ അമ്മയുടെ കയ്യിൽ ഒരാടാറു കടി കൊടുത്തു മാഷിന്റെ വീട്ടിലേക്ക് ഓടി..... അല്ല പിന്നെ കുറെ നേരമായി മനുഷ്യനെ ട്രോളി കൊല്ലുന്നു.... അതിഞ്ഞു ഇതെങ്കിലും കൊടുത്തില്ലേൽ മോശമാണ്................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story