❤️എന്റെ മാഷ്❤️: ഭാഗം 14

ente mash

എഴുത്തുകാരി: AADI

നിങ്ങൾക്കെന്നെ അറിയില്ലേ....ഞാൻ ആക്രന്ദോന്നുമില്ലാത്ത പാവം കുട്ടിയ😌 എനിക്കറിയാം നിങ്ങൾക്കത് അറിയാമെന്ന്..... അല്ല മഷിപ്പോ എവിടെ പോയതാ....അമ്മയോട് ചോദിക്കാം.... "അമ്മേ മാഷ് എങ്ങോട്ടാ പോയെ...." "അവനു ഏതോ ഫ്രണ്ടിന്റെ വീട്ടിലേക്ക് പോയതാ......" ഹോ....ഫ്രണ്ടിന്റെ വീട്ടിലേക്കണല്ലേ.....ഫ്രണ്‌ട്‌ ഇനി girl ആണോ🤔വിശ്വസിക്കാൻ പറ്റില്ല.....അമ്മയോട് തന്നെ ചോദിക്കാം.... "അമ്മേ ഫ്രണ്‌ട്‌ പെണ്ണ് ആണോ...." "അതേ....എന്ധ്യേ...." പെണ്ണോ.....അതേത് frnda.... "അതേത് ഫ്രണ്ട അമ്മേ...." "Girl ഒന്നുമല്ല....ഞാൻ വെറുതെ പറഞ്ഞതാ" "ഹാവൂ സമാധാനം😁" 'അമ്മ girl അല്ലെന്ന് പറഞ്ഞപ്പോഴാ എനിക്ക് സമാതാനമായത്.....വെല്ല girl frndum ആർന്നേൽ ഞാൻ cid പണിക്ക് ഇറങ്ങേണ്ടി വന്നേനെ😝 "ഹ്മ്മ....ഹ്മ്മ....." അമ്മയെന്നെ ഒന്ന് ആക്കി മൂളി..... "അമ്മേ....അമ്മയോട് ഞാനൊരു കാര്യം ചോദിക്കട്ടെ...." "ചോദിച്ചോ....," ഇതാണ് മീനു ചോദിക്കാൻ പറ്റിയ അവസരം....വേഗം ചോദിച്ചോ....

. എന്റെ മനസ്സ് ഇങ്ങനെ പറഞ്ഞതും ഞാൻ രണ്ടും കല്പിച്ചു അമ്മയോട് ചോദിച്ചു..... "ഞാൻ അമ്മയുടെ മരുമകളായി ഇങ്ങോട്ട് വന്നാലോ....എന്താ അമ്മയുടെ അഭിപ്രായം...." ഞാനതു ചോദിച്ചതും അമ്മയെന്നെ കണ്ണും തള്ളി നോക്കി....ഞാൻ അമ്മയ്ക്കൊന്നു ഇളിച്ചു കൊടുത്തു..... "പറ അമ്മേ...." "അച്ചുവിന് ഇഷ്ടമാണേൽ നിന്നെ എന്റെ മകളായി സ്വീകരിക്കാൻ എനിക്ക് 1000 വട്ടം സമ്മത...." "അയ്യട മാഷിന്റെ ഭാര്യ ആകാനാണ്....അല്ലാതെ പെങ്ങൾ ആവനല്ല...." "ഹോ എന്ടെ മോളെ നി ഇവിടെ മരുമകളായി വന്നാലും നീയെനിക്ക് സ്വന്തം മോളെ പോലെയാണെന്ന ഉദ്ദേശിച്ചെ...." "ഹോ അങ്ങനെ ഞാൻ തെറ്റിദ്ധരിച്ചു😁" അപ്പോ അമ്മയ്ക്ക് ഞാനിവിടെ മരുമകളായി വരുന്നതിഞ്ഞു എതിർപ്പില്ല....ഇനി മാഷിനെ വളച്ചു ഓടിച്ചു കുപ്പിലാക്കണം..... അത് ഞാൻ ഇപ്പോ അടുത്തു ആക്കിയിരിക്കും...

. """നി കുറെ ആക്കും....""" 【മനസ്സ്】 """എന്താ മനസ്സേ നിനക്കൊരു പുക്ക്നം....ഞാൻ വളക്കുമെന്നു പറഞ്ഞാൽ വളച്ചിരിക്കും....""" """"വളക്കാൻ അത് കമ്പി അല്ല...."""【മനസ്സ്】 """തൽക്കാലം ഞാൻ അത് കമ്പി ആണെന്ന് അങ് കരുതും അല്ല പിന്നെ😏😏നിയൊന്ന് പൊയ്ക്ക മനസ്സേ""" മനസ്സിനെ പുച്ഛിച്ചു വിട്ടു അമ്മയോട് പോവാണെന്നു പറന്നു വീട്ടിലേക്ക് വന്നു.... ൦൦൦൦●●●●൦൦൦൦●●●●●൦൦ ഇന്ന് ഫ്രണ്ടിന്റെ വീട്ടിലേക്ക് പോവേണ്ട ഒരവിശ്യമുണ്ട് അപ്പോ അതിഞ്ഞു അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ മീനുന്ടെ മുഖമൊന്ന് കാണാനമായിരുന്നു..... പെണ്ണിന് അവളോട് യാത്ര പറയാഞ്ഞിട്ട് ചെറുങ്ങനെ ദേഷ്യം വന്നുക്കുന്നു തോനുന്നു.... ഞാൻ ബുള്ളെറ്റിന്റെ സൈഡ് മിററിലൂടെ അവളെ മുഖത്തു തെളിയുന്ന ഭാവങ്ങൾ നോക്കായിരുന്നു.... എനിക്ക് നലം ചിരി വരുന്നുണ്ടായിരുന്നു....

ഞാൻ പിന്നെ നേരെ ഫ്രണ്ടിന്റെ വീട്ടിലേക്ക് വിട്ടു..... ൦൦൦൦൦●●●●●൦൦൦൦●●●●● "ആഹാ എന്റെ മോൾ എത്യോ....." ഇതും പറഞ്ഞു 'അമ്മ എന്റെ അടുത്തേക്ക് വന്നതും ഞാൻ സംശയഭാവത്തോടെ അമ്മയെ സൂക്ഷിച്ചു നോക്കി.... "മോളെന്താ എന്നെ ഇങ്ങനെ നോക്കുന്നെ...." "അത് ഈ സ്നേഹം കണ്ടിട്ട് നോക്കിയതാണ്...." "അതിഞ്ഞു ഞാൻ എന്നും നിന്നെ സ്നേഹിക്കാറുണ്ടല്ലോ...." "ഹ്മ്മ....നല്ലോം ഉണ്ട്....ട്രോളി സ്നേഹിക്കാറുണ്ട്...ഇന്നെന്താണാവോ ഈ പ്രതേക സ്നേഹം..." "പ്രതേക സ്നേഹോ..." "ഹാ...." "പൊടി....എനിക്ക് നിന്നോട് എന്നും നല്ല സ്നേഹമാണ് ട്ടോ...." "ആണോ..." ഞാൻ "അല്ല പെണ്ണ്....നി ഇനി പെണ്ണാഞ്ഞെല്ലേ🤔" 'അമ്മ "അമ്മേ😬" "ഞാൻ വെറുതെ പറഞ്ഞതാ....എന്റെ മോളിങ് വന്ന 'അമ്മ ചോദിക്കട്ടെ...." ഇതും പറഞ്ഞു 'അമ്മ എന്റെ കൈ പിടിച്ചു സെറ്റിയിൽ ഇരുത്തി....

കൂടെ അമ്മയും ഇരുന്നു....എന്റെ തലയിലൊക്കെ തലോടുന്നുണ്ട്....... കാര്യമായിട്ട് എന്തോ എന്നിൽ നിന്ന് അറിയാനുള്ള പ്ലാൻ ആണ്..... "അമ്മേ 'അമ്മ ഏത് സോപ്പ ഉബയോഗിക്കുന്നെ...." "Lux എന്തെയ്🙄" "തീരെ പതയില്ല.... അതോണ്ട് ചോദിച്ചതാ....😝" "പൊടി....ഒരു തമാശക്കാരി..." ഇതും പറഞ്ഞു അമ്മയേന്റെ കവിളിൽ നുള്ളി.... ഹ്മ്മ...ഹ്മ്മ....എന്താ പതപ്പിക്കൽ.... പക്ഷെ ഇതിലൊന്നും ഞാൻ പതയില്ലല്ലോ....വെറുതെ എന്നെ പതപ്പിച്ചു പതപ്പിച്ചു അമ്മയുടെ സോപ്പ് കഴിയുന്നത് മിച്ചം.... 'അമ്മക്ക് എന്താണാവോ ഇത്ര കാര്യയിട്ടു എന്നിൽ നിന്ന് വേണ്ടത്🤔 എന്തോ ഉണ്ട്....അല്ലേൽ ഈ ജാതി പതപ്പിക്കൽ ഉണ്ടാവില്ല.... "ഇനി എന്റെ അമ്മക്കുട്ടി പറ....എന്താ എന്നെ കൊണ്ടുള്ള ആവശ്യം...." "അത്...ഞാനൊരു കാര്യം ചോദിച്ചാൽ എന്റെ മോൾ അതിഞ്ഞു ഉത്തരം പറഞ്ഞാൽ മതി...." അതിപ്പോ എന്ത് കാര്യണവോ🤔 "ബുക്കിലെ കാര്യമാണെൽ എന്നോട് ചോദിക്കേണ്ട....

അമ്മയുടെ ഭാവി മരുമകനോട് പോയി ചോദിചോ...അതിന്റെ പിന്നാലെ നടന്നോണ്ട് എനിക്ക് പടിക്കാനൊന്നും ടൈം ഇല്ല... Am a very മാഷിനെ വായിനോട്ടം ബിസി girl ആണ്😎" "ബുക്കിലെ ഒന്നുമല്ല.....ബുക് ഒക്കെ എന്റെ മോൾക്ക് അലർജി ആണെന്ന് അമ്മക്ക് അറിയ........" "ഹാ ഗുഡ് തള്ള... അതൊക്കെ അറിയുന്നത് നല്ലതാ...." "നിയെന്താ എന്നെ വിളിച്ചെ🙄" 'അമ്മ "തള്ളാന്ന്....ഇനി തള്ള അല്ലെ....മുത്തശ്ശി ആണോ..😁" "പൊടി....എനിക്ക് അത്ര പ്രയോന്നുമില്ല.... ഇപ്പോഴത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു...ഇനി മേലാൽ എന്നെ തള്ളേ എന്നു വിളിക്കരുത്...." 'അമ്മ "എന്ന ചേച്ചി എന്നു വിളിക്ക...." "അത് കുഴപ്പല്ല🙈....." 'അമ്മ "അയ്യട ഒരു ചേച്ചി....മുത്തശ്ശി ആവനുള്ള പ്രായം ആയിക്കുന്നു.....എന്നിട്ട ഒരു ചേച്ചി വന്നിരിക്കുന്നെ....." "പൊടി....ഞാൻ ചോദിക്കാൻ വന്ന കാര്യം ഇപ്പോ മറക്കും...." "എന്താ കാര്യം....." ഞാൻ "അത് മോളെ നി നേരത്തെ എന്തായിരുന്നു എന്നോട് പറയാൻ വന്നിരുന്നത്....

" ഹോഹോഹോ അപ്പോ അതാണ്....ഹ്മ്മ....ഞാൻ സംശയിച്ചത് അപ്പോ ഷെരിയന്നെണ്.... എന്നെ കൊണ്ട് അത് പറയിപ്പിക്കാൻ ആർന്നല്ലേ ഈ പതപ്പിക്കൽ.... "മോളെ....." ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് 'അമ്മ വീണ്ടും വിളിച്ചത്.... ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി..... "പറ മോളെ...." അയ്യോഹ് തേനോലിക്കുന്നു....ഉറുമ്പ് വരും ഇപ്പോ...'അമ്മ വീണ്ടും ചോദിച്ചതല്ലേ ഞാൻ പറയാൻ തന്നെ തീരുമാനിച്ചു.... "ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടാൽ 'അമ്മ ഞെട്ടും...." ഉള്ള എസ്പ്രെഷൻസ് ഒക്കെ ഇട്ടു കൊണ്ട് ഞാൻ പറഞ്ഞതും 'അമ്മ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു.... "അതിഞ്ഞമാത്രം വലിയ കാര്യമാണോ...." അത്ഭുതത്തോടെ 'അമ്മ ചോദിച്ചതും ഞാൻ ആ എന്നു തല കുലുക്കി.... "എന്ന എന്റെ മോൾ പറ.... 'അമ്മ ഒന്ന് നേട്ടട്ടെ....കുറെ കാലയി 'അമ്മ നേട്ടീട്ട്..."

'അമ്മ അത് പറഞ്ഞതും ഞാൻ അമ്മയെ ഒന്ന് ഇരുത്തി നോക്കി....എന്ത് സാധന ഇത്....ഹാ എന്ടെല്ലേ 'അമ്മ അപ്പോ ഇങ്ങനെയൊക്കെയെ വരു.... ഞാനപ്പോ തന്നെ അമ്മയോട് കാര്യം പറഞ്ഞു..... "അതില്ലേ അമ്മേ....പിന്നെയ് എനിക്കെയ് നാണമില്ല എന്നല്ലേ അമ്മയൊക്കെ പറയാർ....എന്ന 'അമ്മ ചെവി തുറന്ന് വെച്ചു കേട്ടോ എനിക്ക് നാണമുണ്ട്🙈ദി റിയൽ നാണം" "ഹോ അതേർന്നോ.... ഞാൻ വേറെ വല്ലതും ആണെന്ന് കരുതി...." ഇതും പറഞ്ഞു 'അമ്മ അടുക്കളയിലേക്ക് പോയി....ശെടാ 'അമ്മ ഞെട്ടും എന്ന് കരുതിയ ഞാനിപ്പോ ആരായി ശശിടെ കുന്നമ്മ.... എന്നാലും 'അമ്മ എന്നെ ശശി ആക്കീലെ..... അയ്യോഹ് എനിക്ക് സങ്കടം വരുന്നേ 'അമ്മ എന്നെ ശശി ആക്കിയെ.... മനസ്സിൽ ഇതും പറന്നു ഞാൻ മനസ്സിൽ തന്നെ പൊട്ടി കരഞ്ഞു കൊണ്ടിരുന്നു.... ഇനി അമ്മയെ ഞാൻ ശശി ആക്കും....ആക്കിയിരിക്കും...മാഷിന്റെ മീനു ആണ് ഇത് പറയുന്നത്..... ഇതും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ മുറിയിലേക്ക് നടന്നു...

.നാളെയും മറ്റന്നാളും കോളേജ് ഇല്ല....അപ്പോ ഫുൾ ടൈം മാഷിനേയും വേർപ്പിച്ചോണ്ടിരിക്ക..... ഹു...ഹു....എന്തൊരു സമാധാനം..... മുറിയിലെത്തി കർട്ടൻ മാറ്റി മാഷിന്റെ മുറിയിലേക്ക് നോക്കിയപ്പോ മാഷവിടെ ഇല്ല.....മഷിതുവരെ വന്നില്ലേ.....ഇനി എപ്പോഴാണാവോ വരുന്നത്..... ഇതും കരുതി whats up എടുത്തു എല്ലാരെയും status എടുത്തു നോക്കുമ്പോഴാണ് മാഷിന്റെ സ്റ്റേറ്‌സ് കണ്ടത്.....വേഗം അതെടുത്തു നോക്കി......... മാഷിന്റെ പിക് ആണ്....നല്ല റെഡ് കളർ shirt ഒക്കെ ഇട്ടു സുന്ദര കുട്ടപ്പനായിട്ടുള്ള pic....ഞാൻ അത് സ്ക്രീൻ ഷോട്ട് എടുത്തു....എന്നിട്ട് ആ പിക്കും നോക്കി കിടന്നു.... പെട്ടന്നാണ് ബുള്ളെറ്റിന്റെ ശബ്ദം കേട്ടത്....നോക്കിയപ്പോ മാഷാണ് ....

. "മാഷേ....." ഞാൻ വിളിച്ചതും മാഷേന്നെ ഒന്ന് നോക്കി അകത്തേക്ക് പോയി.... അപ്പഴാണ് എന്റെ ഫോൺ റിങ് ചെയ്തത്....ഞാൻ വേഗം ഫോണും എടുത്തു അമ്മയുടെ അടുത്തേക്ക് പോയി.... "ഇന്ന അമ്മേ...." ഫോൺ അമ്മയ്ക്ക് നേരെ നീട്ടി കൊണ്ട് ഞൻ പറഞ്ഞു... "ആരാ...." 'അമ്മ "ഡാഡി ഗിരിജ...." ഞാനത് പറഞ്ഞതും 'അമ്മ എന്റെ കയ്യിലൊരു അടി വെച്ചു തന്നു....ഞാൻ അമ്മയ്ക്കൊന്നു ഇളിച്ചു കൊടുത്തു വേഗം മുറിയിലേക്ക് തന്നെ പോയി.... എന്തോ നല്ല ക്ഷീണം തോന്നിയപ്പോൾ കിടന്നുറങ്ങി....... ൦൦൦൦●●●●൦൦൦●●●●● മീനുന്ടെ 'അമ്മ ഫോൺ വിളി ഒക്കെ കഴിഞ്ഞു മീനുവിനെ ഭക്ഷണം കഴിക്കാൻ വേണ്ടി മുറിയിലേക്ക് ചെന്നു വിളിച്ചപ്പോൾ അവളുറങ്ങിയിരുന്നു..... കുറെ അവളെ വിളിച്ചെങ്കിലും അവൾ ഫുഡ് വേണ്ട എന്നും പറഞ്ഞു തിരിഞ്ഞു കിടന്നു..... ൦൦൦൦●●●●●൦൦൦൦൦●●●●●

【പിറ്റേന്ന്】 രാവിലെ തന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് എണീറ്റത്....ഏത് തെണ്ടി ആണാവോ ഈ വെളുപ്പാൻ കാലത്ത്..... വിളിക്കുന്ന ആളെ നന്നായി ഒന്ന് സ്മരിച്ചു കൊണ്ട് ഫോണെടുത്തു നോക്കിയപ്പോൾ ശ്രുതി ആണ്... ഈ പിശാശ് എന്തിനാണാവോ ഇപ്പോ വിളിക്കുന്നത്.....ഞാൻ വേഗം കാൾ attend ചെയ്തു..... "എന്താടി....." "എടി നി അറിഞ്ഞോ...." "ഹാ അറിഞ്ഞു..." ഞാൻ "അപ്പോ നിയെല്ലാം അറിഞ്ഞോ....എന്താണാവോ ഇത്ര പെട്ടെന്ന്...." "എന്ത്...." "അപ്പോ നിനക്കാറിലെ..." "ഹാ അറിയാം...." ഞാൻ "എന്ത്...." ശ്രുതി "എനിക്ക് നാണമുണ്ട് എന്നല്ലേ...." ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞു.... "ഫ്ഫാ....അതല്ല നി whatsapp തുറന്നു നോക്ക്..." ഇതും പറഞ്ഞു ശ്രുതി കാൾ disconnect ചെയ്തു....ഞാൻ വേഗം wp തുറന്നു.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story