❤️എന്റെ മാഷ്❤️: ഭാഗം 2

ente mash

എഴുത്തുകാരി: AADI

"തന്നോട് അരവിന്ദ് സർ ലൈബ്രറിയിലേക്ക് ചെല്ലാൻ പറഞ്ഞു...." വൗ....ബ്യൂട്ടിഫുൾ.....അനു മാഷ് ഇന്നെന്നെ സൂപ് ആക്കി കുടിക്കും..... ഞാൻ ശ്രുതിടെ മുഖത്തേക്ക് നോക്കിയപ്പോ ഓൾ അങ്ങനെ വേണമെന്ന് പറയുന്നുണ്ട്....കണ്ടോ ചങ്ക് ആണത്രേ ചങ്ക് എന്നെയൊന്ന് ആശ്വസിപ്പിക്കെങ്കിലും ചെയ്തൂടെ..... ക്ലാസ്സിലെ എല്ലാ പിടക്കോഴികളും ഇപ്പോ എന്ദിന എന്നെ മാഷ് വിളിചിരിക്കുന്നെ എന്ന ചർച്ചയിലാണ്....ചിലരൊക്കെ അസൂയയോടെ എന്നെ നോക്കുന്നുണ്ട്.... ഹോ ഓർക്കൊന്നും അറിയില്ലല്ലോ എന്നെ കൊല്ലാനാണ് ആ കണവൻ മാഷ് വിളിച്ചിരുന്നത് എന്ന.... ഞാൻ പിന്നെ കൂടുതൽ അവിടെ നിന്നു ടൈം കളയാതെ മന്ദം മന്ദം ലൈബ്രറിയിലേക്ക് വെച്ചു പിടിച്ചു....പെട്ടന്നാണ് എന്റെ മുമ്പിലേക്ക് ആരോ ചാടിയത്..... ഞാനൊന്ന് ഞെട്ടി രണ്ടടി പിന്നിലേക്ക് വെച്ചു....നെഞ്ചിൽ കൈ വെച്ചു ആരാണെന്നു നോക്കിയപ്പോ കോളേജിലെ ഹീറോ അശ്വിൻ ആണ്....ഞാനും അശ്വിനും നല്ല കമ്പനിയാണ്.... "ഹ ഹ ഹാ.....ആരപ്പോ പേടിച്ചു നിന്നിരുന്നെ....മീന കൊച്ചോ😂" ഇതും പറഞ്ഞു അശ്വിൻ വീണ്ടും ചിരിക്കാൻ തുടങ്ങി..... അത് കണ്ടതും എനിക്കങ് എരിഞ്ഞു കേറീലെ....ഞാൻ അവന്റെ വയറ്റിനിട്ടു ഒരു കുത്താങ് കൊടുത്തു.... "ഔച്ച്....എന്തോന്നാടി ഈ കാണിക്കുന്നെ....

ഹോ കുടലൊക്കെ കലങ്ങി മറിഞ്ഞു തോനുന്നു..." "ഇതെന്നെ കളിയാക്കിയത്തിനുള്ള ശിക്ഷ...നിയൊന്ന് മാറി നിന്നെ ഞാൻ പോകട്ടെ..." ഇതും പറഞ്ഞു ഞാൻ പോകാൻ നിന്നതും അവൻ കൈ വെച്ചു തടഞ്ഞു.... "മോൾക്ക് ക്ലാസ്സോന്നുമില്ലേ....എങ്ങോട്ടാ ഇത്ര തിടുക്കപ്പെട്ട് പോകുന്നേ...." "അതൊക്കെ ഉണ്ട്...." എന്നും പറഞ്ഞു വേഗം ഓടി....അല്ലേൽ ഇപ്പോ എല്ലാതും ഓൻക്ക് പറഞ്ഞു കൊടുക്കേണ്ടി വരും....ലൈബ്രറിടെ അവിടുക്ക് എത്തുന്നതിഞ്ഞു മുന്പാണ് രാജീവ് സാറിനെ കണ്ടത്.... "എങ്ങോട്ടാ മീന ഇത്ര ദൃതിയിൽ...." "അത്....സാറിന്റെ ആ പൊട്ടൻ ഫ്രണ്ട് ഇല്ലേ എന്നെ വിളിച്ചു....." "ഹ്മ്മ....നിന്റെ doubt തീർത്തു തരാനാവും...." സർ ഇളിച്ചു കൊണ്ട് പറഞ്ഞു.... "സാറേ....ഞാൻ ജീവനോടെ വരാൻ പ്രാർത്തികൊണ്ടു...." ഇതും പറഞ്ഞു സാരിനൊന്നു ചിരിച്ചു കൊടുത്തു ലൈബ്രറിടെ മുന്നിൽ നിന്നു.... അകത്തേക്ക് കയാറാണോ....ഈശ്വര അകത്ത് കുറെ കുട്ടികൾ ഉണ്ടാവനേ..... ഇതും പ്രാർത്ഥിച്ചു ഇച്ചിരി പേടിയോടെ വലതു കാൽ വെച്ചു ലൈബ്രറിയിലേക്ക് കയറി....ശേ ഒരു നിലവിളക്ക് കൂടി വേണ്ടിയിരുന്നു😝 ലൈബ്രറിടെ അകം ആകമാനം ഒന്ന് വീക്ഷിച്ചു....നല്ല നിശബ്ദത..... ഭൂമി കുലുക്കത്തിന്ന് മുമ്പുള്ള നിശ്ശബ്ദദ ആണ് തോനുന്നു.... പെട്ടന്നാണ് ഒരു ബെഞ്ചിൽ എന്റെ അനുവേട്ടൻ ഇരിക്കുന്നത് കണ്ടത്ത്....

ഞങ്ങൾ രണ്ടലുമല്ലാതെ ലൈബ്രറിയിൽ മറ്റാരുമില്ല....ഞാൻ അനുവേട്ടന്റെ അടുത്തേക്ക് ചെന്നു.... "എ.... എന്ദിന വി...വിളിച്ചെ....." ഞാൻ വിക്കി വിക്കി കൊണ്ട് അനുവേട്ടനോട് ചോദിച്ചു.... പെട്ടന്ന് അനുവേട്ടൻ എന്റെ കൈ പിടിച്ചു വലിച്ചതും ഞാൻ അനുവേട്ടന്ടെ മടിയിൽ landy... "എ... എന്താ...." ഒന്ന് പകച്ചു കൊണ്ട് ഞാൻ അനുവേട്ടനോട് ചോദിച്ചു.... അനുവേട്ടനാണെങ്കിലോ വശ്യമായി എന്നെ നോക്കി ചിരിക്കാണ്.... എന്തോ ആകെ കൂടെ എനിക്ക് ഒരു പൊറുതി മുട്ടൽ.... ഇങ്ങനെ ഇരിക്കണം എന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും പെട്ടന്ന് ആവൊണ്ട് എന്തോക്കെയോ പോലെ.... ഞാൻ അനുവേട്ടന്ടെ മടിയിൽ നിന്നു എണീക്കാൻ നോക്കിയെങ്കിലും എന്റെ അരയിൽ അനുവേട്ടൻ ശക്തിയായി പിടിച്ചിരുന്നു.... "മ...മാഷേ വിട്... എനിക്ക് ക്ല... ക്ലാസ്സുണ്ട്...." വിക്കി വിക്കി ഞാൻ എങ്ങെനെയൊക്കെയോ പറഞ്ഞു.... "ആയ് അങ്ങനെ പറഞ്ഞാലോ...നിനക്ക് എങ്ങനെയാ എന്നെ വളക്കേണ്ട് എന്നറിയണ്ടേ...." എന്റെ ഗുരുവായുരപ്പ ഇങ്ങനൊരു പണി വേണ്ടിയിരുന്നില്ല....എന്നെ ഈ കണാവന്ടെ കയ്യിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് രക്ഷീക്ക്...

എന്ന ഞാൻ 20തേങ്ങാ ഉടയ്ക്കാം.... ഇവിടുന്ന് രക്ഷപെടാനാണേൽ ഒരു വഴിയും കാണുന്നില്ലല്ലോ.... ഈ മാഷ് എന്നെ ഒന്നാകെ ലോക്ക് ഇട്ടിക്കല്ലേ.... "ഏയ് നിനക്ക് അറിയണ്ടേ...." അനുവേട്ടൻ വീണ്ടും ചോദിച്ചതും ഞാൻ വേണ്ട എന്ന് തലയാട്ടി..... "അതെന്താ നിനക്ക് ഇപ്പൊ അറിയണ്ട എന്ന്... നേരത്തെയല്ലേ നി എങ്ങനെയാ വളക്ക എന്ന് ചോദിച്ചേ..." "ആ...അത്..ഞാൻ...ചു...ചുമ്മാ...തമാ...ഷക്ക്" "ഹോഹോഹോ....നിയേന്താ ടി പുല്ലേ എന്നെ എല്ലാവരുടെയും ഇടയിൽ വെച്ചു നാണം കെടുത്താൻ ഇറങ്ങീക്കണോ...." പെട്ടന്ന് അനുവേട്ടൻ കലിപ്പിൽ ചോദിച്ചതും....ഞാൻ ഞെട്ടി കൊണ്ട് ആനുവേട്ടനെ നോക്കി.... അപ്പോൾ തന്നെ അനുവേട്ടൻ എന്നെ മടിയിൽ നിന്ന് ഉന്തി,,,,,ഞാൻ നല്ല അന്തസായിട്ടു നിലത്തേക്ക് വീണു.....ഹോ എന്റെ നടു.... ആനുവേട്ടനെ നോക്കിയപ്പോൾ അങ്ങേര് ഇപ്പോഴും കലിപ്പിൽ ആണ്..... ദൈവമേ എന്നെ എങ്ങനെയെങ്കിലും ഇവിടുന്നൊന്നു രക്ഷീക്ക്.... പെട്ടന്ന് അനുവേട്ടൻ എന്റെ അടുത്ത് മുട്ട് കുത്തിയിരുന്നു എന്റെ കവിളിൽ കുത്തി പിടിച്ചു..... "മേലാൽ ഇമ്മാതിരി എന്തങ്കിലും ചോതിച്ചു നിന്നെ സ്റ്റാഫ് റൂമിൽ കണ്ടാൽ അപ്പോ ബാക്കി പറഞ്ഞു തരാം...." ഇതും പറഞ്ഞു കലിപ്പിൽ എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി അനുവേട്ടൻ എണീറ്റു.....ഇനി എന്നെ ഒന്ന് എണീപ്പിച്ചൂടെ ഈ കണവന്.....

ഞാൻ കുറെ എണീക്കാൻ ശ്രമിച്ചുവെങ്കിലും ഒക്കെ എട്ടു നിലയിൽ പൊട്ടി..... "മാഷേ....എന്നെ ഒന്ന് എണീക്കാൻ സഹായിക്കോ...." അപ്പോ അനുവേട്ടൻ കലിപ്പിൽ ഒന്ന് നോക്കി എന്റെ നേരെ കൈ നീട്ടി....സമയം കളയാതെ ഞാൻ ആ കൈ പിടിച്ചു എണീറ്റു.... ഞാൻ ആനുവേട്ടനെ നോക്കാതെ ലൈബ്രറിയുടെ പുറത്തേക്ക് നടന്നു....പിന്നെ തിരിച്ചു ഓടി വന്നു മാഷിന്റെ അടുത്തു നിന്നു.... മാഷേന്നെ സംശയ ഭാവത്തിൽ നോക്കുന്നുണ്ട്....ഞാനപ്പോൾ തന്നെ ഒന്ന് ഇളിച്ചു കൊടുത്തു ആ കവിളിലൊരു ഉമ്മ കൊടുത്തു ലൈബ്രറിടെ പുറത്തേക്ക് ഓടി.... അനുവേട്ടനിൽ നിന്ന് കുറച്ചു ദൂരെ പൊന്നപ്പോൾ ഞാൻ തിരിഞ്ഞു ആനുവേട്ടനെ ഒന്ന് നോക്കി.... കിസ്സ് കിട്ടിയ ഹാങ്ങോവരിൽ കണ്ണും തള്ളി നിക്കുന്നുണ്ട്..... "മാഷേ...." പെട്ടന്ന് ഞാൻ വിളിച്ചതും ഒന്ന് ഞെട്ടി കൊണ്ട് എന്നെ നോക്കി.... "എന്തെയ്,,,," അനുവേട്ടൻ "എന്റെ മാഷേ ഇങ്ങനെയൊന്നും ഈ മീന പേടിക്കില്ല.... ഞാനെന്റെ മാഷിനേയും കൊണ്ടേ പോവു...." ഇതും പറഞ്ഞു സ്ലോ മോഷനിൽ നടക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇപ്പോ ഞാൻ സ്ലോ മോഷനിൽ നടന്നാൽ എന്ടെ മാഷ് വന്നെന്നെ തന്ദൂരി ആക്കും....

അത് കൊണ്ട് മാത്രം ഞാൻ ഒരൊറ്റ ഓട്ടമായിരുന്നു അവിടുന്ന്.... ആ ഓട്ടം ചെന്നവസാനിച്ചത് ക്ലാസ്സിന്റെ മുമ്പിലാണ്....വേഗം ക്ലാസ്സിൽ കയറി....ഭാഗ്യം ഈ പീരിയഡ് ഓഫ്‌ ആണ്.... ഞാൻ ക്ലാസ്സിൽ കയറിയതും girls ഫുൾ എന്നെ വളഞ്ഞു....എന്ദിന അനുവേട്ടൻ വിളിച്ചെ എന്ന് ചോദിച്..... എന്ടെ മെയിൻ ശത്രു ആയ ക്ലാസ്സിലെ പടിപ്പി ശ്രേയയും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ... ഇവൾക്ക് എന്റെ അനുവേട്ടനെ ഒരു നോട്ടമുണ്ട്..... എനിക്കറിയാം ഓൾ അനുവേട്ടന്ടെ മുമ്പിൽ വെറും ഷോക്ക് വേണ്ടിയാണ് കഷ്ടപ്പെട്ട് പഠിക്കുന്നത് എന്നൊക്കെ..... ഹ്മ്മ....ഇതാണ് ഓൾക്ക് പണി കൊടുക്കാൻ പറ്റിയ അവസരം.... ഞാൻ ഇല്ലാത്ത കുറച്ചു നാണം മുഖത്തു ഫിറ്റ് ചെയ്തു....എന്നിട്ട് കാൽ കൊണ്ട് നിലത്തു കളംവരച്ചു നാണ ബരിതയായി ഓരേയൊക്കെ നോക്കി ചുണ്ട് തുടച്ചു.... അത് കണ്ടപ്പോൾ തന്നെ എല്ലാവരും എന്നെ അണ്ഡം വിട്ടു നോക്കുന്നുണ്ട്..... ശ്രേയടെ മുഖത്ത് നോക്കിയപ്പോൾ കലിപ്പ് കൊണ്ട് ഓളെ മുഖം ആകെ ചുവന്നു ക്കുന്നു....അത് കണ്ട മതി എനിക്ക്....ഇപ്പോ ഒരു മനസുഗം.... ഞാൻ പിന്നെ അവിടെ നിൽക്കാതെ വേഗം ശ്രുതിയുടെ അടുത്തു വന്നിരുന്നു.... "ടീ...സത്യത്തിൽ എന്താ ഉണ്ടായേ...എനിക്കുറപ്പാണ് കിസ്സിങ് സീനല്ല അവിടെ ഉണ്ടായിക്ക് ണ് എന്ന്...." ശ്രുതി അപ്പോ ഞാൻ ഓൾക്കൊന്നു നന്നായി ഇളിച്ചോടുത്തു....

"ഡി നിന്നോട് ഇളിക്കാനല്ല പറഞ്ഞേ എന്താ ഉണ്ടായേ എന്ന് പറയാനാ...'' അപ്പോൾ ഞാൻ ഓൾക്ക് അവിടെ ഉണ്ടായതൊക്കെ നല്ല വെടുപ്പായി പറഞ്ഞു കൊടുത്തു....ഒക്കെ കേട്ട് കഴിഞ്ഞതും പിന്നെ ഓൾ കോല ചിരി ആയിരുന്നു തെണ്ടി.... പറഞ്ഞു കൊടുക്കേണ്ടിയിരുന്നില്ല..... "എന്നാലും....നി ആൾ കൊള്ളാം... കിട്ടിയ ചാൻസിൽ ഒരു കിസ് അടിച്ചൂല്ലേ ഭീകരി...." "എടി ഇങ്ങനെയൊക്കെയെ കിസ് അടിക്കാൻ ചാൻസ് കിട്ടു....അല്ലാതെ ആ കണവൻ മാഷ് നിന്ന് തെരുന്നുമില്ല...." അങ്ങനെ കോളേജ് വിട്ടതും എന്റെ മാഷിനെ ഒന്ന് ദർശനം നടത്താൻ പോയി...നല്ല തെറി കേട്ടതും ഞാനിങ് പൊന്നു.... ശ്രുതിയുടെ കൂടെ ബസ്സിൽ കയറി സൈഡ് സീറ്റിൽ തന്നെ പോയി ഇരുന്നു....അപ്പഴാണ് ബസിൽ സോങ് പ്ലേ ചെയ്തത്..... 🎼🎶മഞ്ഞലയിൽ മുങ്ങി വന്ന തിങ്കൾ അല്ലയോ പ്രിയേ....🎶🎼 തമ്പുരുവിൽ തങ്ങി നിന്ന കാവ്യ മല്ലയോ....🎶🎼 🎶🎼കരളിനുള്ളിൽ ഊറി നിന്നൊരേന്റെ രാഗമേ മായരുതെ എന്നെ വിട്ട് അകലരുതെ നീ....🎶🎼 🎶🎼മായരുതെ എന്നെ വിട്ടു അകലരുതെ നീ....🎶🎼 (ഇത് സോങിന്റെ പല്ലവി ആണ്😝) പാട്ടും ആസ്വദിച്ചു ഇരിക്കുമ്പോഴാണ് എന്റെ കണവൻ മാഷ് ബുള്ളറ്റിൽ പോകുന്നത് കണ്ടത്....ഉഫ്ഫ് endu ഭംഗിയാ ഈ മാഷിനെ കാണാൻ..... നല്ല വെളുത്ത നിറവും....സിക്സ് പാക്ക് ബോഡിയും.....മുന്നിലേക്ക് ചാഞ്ഞു നിൽക്കുന്ന മുടിയും.... ഉഫ്ഫ്.... ഇതൊക്കെ കണ്ടപ്പഴേ ഞാൻ അങ്ങേരിലങ് വീണു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story