❤️എന്റെ മാഷ്❤️: ഭാഗം 20

ente mash

എഴുത്തുകാരി: AADI

【പിറ്റേന്ന്】 രാവിലെ തന്നെ 'അമ്മ എണീക്കാൻ പറഞ്ഞു കാറി പൊളിക്കുന്നത് കേട്ടാണ് എണീറ്റത്.....വേഗം എണീറ്റു മാഷിന്റെ അവിടേക്ക് നോക്കിയപ്പോൾ മാഷ് അതാ റെഡി ആയി നിൽക്കുന്നു.... ഇത്ര നേരത്തെ മാഷേന്തിനാ കോളേജിൽ പോവുന്നെ.... "മാഷേ....." ഞാൻ വിളിച്ചതും മാഷേന്നെ നോക്കി.... "എങ്ങോട്ടാ ഇത്ര നേരത്തെ....'' ''കോളേജിലേക്ക്...." മാഷ് "ഇപ്പഴോ...." "ഹാ artsnde ഒരുക്കങ്ങൾ ചെയ്യാനുണ്ട്...." മാശത് പറഞ്ഞപ്പോഴാണ് ഞാനാണ് സ്റ്റുഡന്റസിൽ ആർട്‌സ് ലീഡർ എന്ന കാര്യം ഓർമ വന്നത്....അപ്പോ ഞാനും നേരത്തെ പോകേണ്ടി വരും.... ഞാൻ വേഗം ശ്രുതിക്ക് വിളിച്ചു ഇന്ന് നേരത്തെ ഇറങ്ങാൻ പറഞ്ഞു....എന്നിട്ട് വേഗം ഫ്രഷ് ആയി വന്നു ഡ്രസ് മാറി.... താഴെ പോയി ഫുഡും കഴിച്ചു അമ്മയോട് യാത്ര പറഞ്ഞു ബസ് സ്റ്റോപ്പിലേക്ക് നടന്നു...മാഷൊക്കെ എപ്പഴോ പോയിരുന്നു.....

ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ തന്നെ ബസ് വന്നു....വേഗം അതിൽ കയറി.... സൈഡ് സീറ്റിൽ നോക്കിയപ്പോൾ അന്നത്തെ ആ ഏഷ്യൻ paint തള്ള സുന്ദരി ഇരിക്കുന്നുണ്ട്... ഇനി രാവിലെ തന്നെ അതിന്ടെ വായിലുള്ളത് കേൾക്കേണ്ട എന്ന് കരുതി വേഗം വേറൊരു സീറ്റിൽ പോയി ഇരുന്നു... അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷം കോളേജിൽ എത്തി.... ബസിൽ നിന്ന് ഇറങ്ങാൻ നിന്നതും ആരോ ബാക്കിൽ നിന്ന് ഉന്തി മോന്തയും കുത്തി പുറത്തേക്ക് landi.... അയ്യോഹ് എന്താ പണ്ടാരമാണ് എന്നെ ഉന്ധിയെ എന്ന് നോക്കിയപ്പോൾ ശ്രുതി ഇളിച്ചോണ്ട് ഇറങ്ങി വരുന്നുണ്ട്.... "നിയാണോടി തെണ്ടി എന്നെ ഉന്തിയെ...." "അതേടി ആരോ എന്നെ ഉന്ദിയപ്പോൾ ബാലൻസ് കിട്ടാതെ നിന്നെ തട്ടിയതാ..." ഇതും പറഞ്ഞു ഓൾ ഇളിച്ചതും ഞാൻ ഓളെ ബാക്കിലേക്ക് ഒന്നങ് കൊടുത്തു...

ഓൾക്ക് ബാലൻസ് കിട്ടാൻ കമ്പിയിലൊന്നും പിടിച്ചാൽ പോര.... തെണ്ടി....😬😬 കോളേജിലേക്ക് കയറിയപ്പോൾ തന്നെ ശ്രയടെ മോന്ത ആണ് കണ്ടത്.... ഇന്നത്തെ ദിവസം ഹുദാ ഗവ.... "എടി ശ്രുതിയെ ഇന്നത്തെ ദിവസം പോയടി....." ശ്രയ കേൾക്കാൻ ഇത്തിരി ഉച്ചത്തിൽ ഞാൻ പറഞ്ഞു "അതേന്ദേ...." "കോളേജിലേക്ക് കയറിയപ്പോൾ തന്നെ കാളിയെ ആണ് കണ്ടത്...." ശ്രയയെ നോക്കി ഞാൻ പറഞ്ഞതും ഓൾ എന്നെ നോക്കി പല്ല് കടിക്കുന്നുണ്ട്.... "പല്ല് കടിക്കുന്നവരുടെ ശ്രദ്ധക്ക്....വെറുതെ ആ പല്ല് കടിച്ചു പൊട്ടിച്ചു പല്ലില്ലാത്ത മുത്തശ്ശി ആവേണ്ട........" ഇത് കൂടി ഞാൻ പറഞ്ഞതും ഓൾ യൂ എന്ന് പറഞ്ഞു എന്റെ നേരെ വന്നു..... "W x y z" ഞാനപ്പോ തന്നെ ഓളെ നോക്കി പറഞ്ഞു....ഓൾ എന്നെ നോക്കി പല്ല് കടിച്ചു ചവിട്ടി തുള്ളി ഒരൊറ്റ പോകായിരുന്നു....

"എടി ശ്രുതിയെ ഓളെ ആ പൊക്കിൽ ഓൾ മോന്തയും കുത്തി അങ് വീഴണം...." ഞാനിത് പറഞ്ഞു നാവെടുത്തില്ല അപ്പോഴേക്ക് ആ എന്നൊരു ശബ്ദം കേട്ടു.... എല്ലാവരും ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടുന്നത് കണ്ടു.....ഞാനും ശ്രുതിയും ഒന്ന് പരസ്പരം നോക്കി.....അവിടേക്ക് ഓടി.... അവിടെ എത്തിയപ്പോ കണ്ട കാഴ്ച കണ്ടു എനിക്ക് ചിരി വന്നു ഞാൻ വായ കൈ കൊണ്ട് പൊത്തി പിടിച്ചു കൊണ്ട് ശ്രുതിയെ നോക്കിയപ്പോൾ അവളെ അവസ്ഥയും ഇത് തന്നെയായിരുന്നു.... നമ്മളെ ശ്രേയ അതാ മോന്തയും കുത്തി വീണുക്കുന്നു....ആരൊക്കെയോ കൂടി ഓളെ എണീപ്പിക്കുന്നുണ്ട്....ഞാൻ ചുണ്ടിൽ കടിച്ചു പിടിച്ചു ചിരി കണ്ട്രോൾ ചെയ്തു.... അവളെ മുഖത്തോക്ക് മണ്ണ് ആയിക്കുന്നു.... പാവം അതിന്റെ make up ഫുൾ കൊളമായി.... ഇനി അതൊക്കെ ആദ്യക്കാന്ന് ചെയ്യണ്ടേ.... എന്തൊരു കഷ്ടപ്പാടാണ് ല്ലേ.... പ്യാവം കാളി ശ്രേയ😂 ൦൦൦൦●●●●●●●●●●●൦൦൦൦●●●●●●●●●൦൦൦൦●●●●●

【അനു】 ഇന്ന് കോളേജിൽ എത്തിയപ്പോൾ മീനുനേ കണ്ടില്ലല്ലോ എന്നും കരുതി ഇരിക്കുമ്പോഴാണ് എല്ലാവരും ഒരു ഭാഗത്തേക്ക് പോവുന്നത് കണ്ടത്....ഞാനും എന്താ കാര്യം എന്നറിയാതെ അവിടേക്ക് നടന്നു... അവിടെ ചെന്നപ്പോൾ ആ ശ്രേയയെ ആരൊക്കെയോ എണീപ്പിക്കുന്നതാണ് കണ്ടത്....ഞാൻ അടുത്ത് കണ്ട ഒരു കുട്ടിയോട് ചോദിച്ചു.... "അവൾക്ക് എന്താ പറ്റിയെ...." "വീണത...." ഇവൾക്ക് എപ്പോഴും വീഴലാണോ പണി.....ഞാൻ ഒരു സാർ എന്ന നിലക്ക് അവളെ അടുത്തേക്ക് ചെന്നു വേദന ഉണ്ടോ എന്നൊക്കെ ചോദിച്ചു....അവിടെ മീനു ഉണ്ടോ നോക്കിയപ്പോൾ ചിരിയും കടിച്ചു പിടിച്ചു നിൽക്കുന്നത് കണ്ടു....

ശ്രേയ എന്നോട് എന്ദോക്കെയോ പറയുന്നുണ്ട്....ഞാൻ അതൊന്നും ശ്രദ്ധിക്കാൻ നിന്നില്ല.... മീനു എന്നെ കണ്ടിട്ടില്ല തോനുന്നു.... ൦൦൦൦൦●●●●●●●●●●●●൦൦൦൦●●●●●●●൦൦൦൦●●●●● 【ശ്രുതി】 എന്നാലും മീനു പറഞ്ഞത് അതേ പടി നടന്നല്ലോ....ഇതെന്താ സംഭവം.... ഇനി ഇവൾക്ക് ദൈവ ശക്തി ഉണ്ടോ.... അതും കരുതി അവളെ നോക്കിയപ്പോൾ ഓൾ തല ചൊറിയുന്നതാ കണ്ട്... ഏയ് ഓൾക്ക് അതില്ല....വട്ട് എന്ന് പറഞ്ഞ രോഗം മാത്രമുള്ളു😂 എനിക്ക് തോന്നുന്നത് ഇവൾക്ക് കരി നാക്ക് ഉണ്ടെന്നാണ്....അതൊന്ന് നോക്കീട്ട് തന്നെ കാര്യം...... ൦൦൦൦●●●●●●●●●●൦൦൦൦●●●●●●●●●൦൦൦൦●●●●●●

ഞാൻ ശ്രയയെ നോക്കി നിക്കുമ്പോഴാണ് പെട്ടന്ന് ശ്രുതി എന്റെ മുമ്പിലേക്ക് കയറി നിന്നത്.... ഇവൾക്കെന്താണാവോ വേണ്ടേ.... എന്നെ ശ്രയടെ expressions കാണാൻ സമ്മതിക്കാതെ മതിൽ പോലെ മുന്നിൽ വന്നു നിക്ക.... ഞാൻ ഓളെ സംശയത്തോടെ നോക്കി.... "എന്താടി....." "നിയ നാവോന്ന് നീട്ടിക്ക...." ശ്രുതി "എന്തിന്...." "നീട്ട്" ഇവൾക്ക് പ്രാന്തയോ..... "എടി നീട്ട്...." ശ്രുതി വീണ്ടും പറഞ്ഞതും ഞാൻ നാവ് നീട്ടി....ഓൾ എന്റെ നാവ് സൂക്ഷ്മമായി നോക്കുന്നുണ്ട്....അതിഞ്ഞമാത്രം എന്താ എന്റെ നാവിൽ.... ഹോ മനുഷ്യൻ നാവ് കഴക്കുന്നുണ്ട്....ഈ കോപ്പണെൽ ഇപ്പഴും നാവിലെന്തോ തിരയാണ്........... ലാസ്റ്റ് നാവ് നല്ലവണ്ണം കഴച്ചപ്പോൾ നീട്ടിയ നാവ് ഞാൻ ഉള്ളിലേക്ക് ആക്കി അവളെ തുറപ്പിച്ചു നോക്കി....

"ഈ....." അതിഞ്ഞവൾ എനിക്ക് 32 പല്ലും കാണിച്ചു ഇളിച്ചു തന്നു.... "എന്ത ടി പിശാശ്ശേ നീയെന്റെ നാവിൽ നോക്കിയിരുന്നത്...." "ഞാൻ നിനക്ക് കരിനാക്ക് ഉണ്ടോ നോക്കിയതാ....കാരണം നി പറഞ്ഞു നവെടുത്തപ്പോൾ തന്നെ ശ്രേയ വീണില്ലേ....." ഓഹോ അപ്പോ അത് നോക്കായിരുന്നു ല്ലേ....ഇനി ശ്രുതി പറഞ്ഞ പോലെ എനിക്ക് കരിനാക്ക് ഉണ്ടോ....ഞാൻ എന്റെ നാവോന്ന് നീട്ടി കണ്ണെത്തിച്ചു നോക്കാൻ തുടങ്ങി... എത്ര കണ്ണെത്തിച്ചിട്ടും നാവു കാണുന്നില്ല.....ഇനി mirror കിട്ടിയാൽ ഉള്ളു നോക്കാൻ പറ്റ... അല്ല ശ്രുതി നോക്കീട്ട് കരിനാക്ക് കണ്ടോ ആവോ.....അവളോട് തന്നെ ചോദിക്കാം.... "എന്നിട്ട് നി നോക്കീട്ട് കരിനാക്ക് കണ്ടോ...." "ഇല്ല....നിനക്ക് കരിനാക്കൊന്നുമില്ല....

" ഹാവൂ ഭാഗ്യം.....ഇപ്പഴ സമാതാനമായത്.... ചിലപ്പോ എനിക്ക് ദൈവിക ശക്തി വന്നിരിക്കാവും😂ഞാനൊരു ബുദ്ധി ഉള്ള കുട്ടി അല്ലെ....അത് കൊണ്ട് തന്നെ ആവും.... "മീനോ മതി തള്ളിയത്....." ശ്രുതി "അതിഞ്ഞു ഞാൻ തള്ളിയത് നി എങ്ങനെയാ കേട്ടത്...." "കുട്ടി എനിക്ക് കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ ആണ് പറഞ്ഞിരുന്നത്...." "ഈ😁😁" അതിഞ്ഞു ഞാനവൾക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു..... ഇന്ന് കോളേജിൽ വന്നിട്ട് മാഷിനെ കണ്ടില്ലല്ലോ......ശ്രയ വീണപ്പോൾ ഇങ്ങോട്ട് വന്നില്ലേ....മാഷിന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ് അല്ലെ.....അപ്പോ വരാതിരിക്കാൻ വഴി ഇല്ലല്ലോ.... ഇതും കരുതി ചുറ്റും നോക്കിയപ്പോൾ മഹാൻ അവിടെ ഉണ്ട്.....എന്നെ തന്നെ നോക്കി നിക്കുന്നുണ്ട്..... എന്താണാവോ എന്നെ ഇങ്ങനെ നോക്കുന്നത്.... ൦൦൦൦●●●●●●●●●●●●●●൦൦൦൦൦●●●●●●●●●● 【അനു】

മീനുനേ നോക്കി നിൽക്കുമ്പോഴാണ് ഓളെ വാൽ ഓളെ മുമ്പിൽ കയറി നിന്ന് എന്തോ പറയുന്നത് കണ്ടത്.... കുറച്ചു കഴിഞ്ഞപ്പോ ഉണ്ട് മീനു നാവും നീട്ടി നിൽക്കുന്നുണ്ട്.... ഇവളെന്താ വെല്ല ഡോഗിനെ പോലെ നാവും നീട്ടി നിക്കുന്നത്😂😂 ഞാൻ ആരും കാണാതെ അത് ഫോട്ടോ എടുത്തു....നല്ല രസണ്ട് ഓളെ നിരുത്തം കാണാൻ....ഇനി മുട്ടു കുത്തി ഇരുന്ന് ഒരു വാലും വെച്ചാൽ correct ഡോഗ് ആവും😂 എല്ലാരും ശ്രേയ ടെ ഭാഗത്തേക്ക് ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊന്നും ആരും കാണുന്നില്ല.... അവളെ വാൽ ശ്രുതി ആണേലോ എന്തോ കളഞ്ഞു പോയ പോലെ അവളെ നാവിൽ തിരയാണ്....അതിഞ്ഞമാത്രം എന്താണാവോ തിരയുന്നത്..... ഞാൻ മറ്റെവിടേക്കും നോക്കാതെ അവരെ തന്നെ നോക്കി നിന്നു....മീനു ഇപ്പോഴും എന്നെ കണ്ടിട്ടില്ല.....

മീനു നാവ് അകത്തേക്ക് തന്നെ ഇട്ട് ശ്രുതിയോട് എന്ദോക്കെയോ പറയുന്നുണ്ട്.... പിന്നെ ഉണ്ട് മീനു വീണ്ടും നാവ് പുറത്തേക്കിട്ട് കണ്ണെത്തിച്ചു നോക്കുന്നു.....ദൈവമേ ഈ പെണ്ണിന് ശെരിക്കും പ്രാന്താണോ.....എന്തോക്കെയ ഇത് കാട്ടി കൂട്ടുന്നത്.....ഇതൊന്നും കാണാൻ ഇവിടെ ആരുമില്ലല്ലോ....😂😂 ഞാൻ ചിരിച്ചു കൊണ്ട് അവരെ തന്നെ ഫോക്കസ് ചെയ്തു നിന്നു.....പിന്നെ ഉണ്ട് മീനു ആരെയോ തിരിയുന്നത് കണ്ടത്....പെട്ടന്ന് എന്നിൽ ആ നോട്ടം ഉടക്കി.... അപ്പോ എന്നെ തിരഞ്ഞത് ആണല്ലേ.....എന്നെ നോക്കി ഓൾ ഒന്നിളിച്ചു തന്നു.....തിരിച്ചു ഞാനും തലയാട്ടി ഇളിച്ചു കൊണ്ട് ഫോൺ എടുത്തു നേരത്തത്തെ മീനുന്ടെ പിക് ഒന്ന് എടുത്തു നോക്കി..... എന്നിട്ട് വീണ്ടും മീനുനേ നോക്കി തലയാട്ടി ചിരിച്ചു....... ൦൦൦൦●●●●●●●●●●●●●൦൦൦൦൦●●●●●●●●●●

ദൈവമേ മാഷിന് പ്രാന്തയോ.....എന്നെ നോക്കി തലയാട്ടി ചിരിക്കുന്നു പിന്നെ ഫോണിലേക്ക് നോക്കുന്നു വീണ്ടും എന്നെ നോക്കി തലയാട്ടി ചിരിക്കുന്നു..... ഊളം പാറയിൽ ഒരു ബെഡ് ബുക് ചെയ്യേണ്ടി വേരോ ഞാൻ...... ഇതും ചിന്ദിച്ചു സംശയഭാവത്തോടെ ഞാൻ മാഷിനെ തന്നെ നോക്കി നിന്നു..... ൦൦൦൦●●●●●●●●●●●●●●൦൦൦൦●●●●●●●●●●● 【ശ്രേയ】 ഞാൻ വീണിട്ടും അനുവിനെ ഇവിടെ ഒന്നും കണ്ടില്ലല്ലോ എന്നും കരുതി ചുറ്റും നോക്കിയപ്പോഴാണ് അനു ഓടി വരുന്നത് കണ്ടത്.....അനുവിനെ കണ്ടപ്പോൾ തന്നെ എന്നിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ഒരിക്കലും മീനക്ക് ഞാൻ അനുവിനെ വിട്ടു തരില്ല.....അവനെ എനിക്ക് വേണം....

അവനില്ലാത്ത ഒരു ജീവിതം എനിക്ക് വേണ്ട.... ഇങ്ങനെ സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് അനുവിനെ നോക്കിയപ്പോൾ അവനിപ്പോ എന്റെ അടുത്ത് എത്തിക്കുന്നു....പക്ഷെ അനു മറ്റെവിടേക്കോ നോക്കുന്നതാണ് കണ്ടത്.... അനു എന്താ നോക്കുന്നത് എന്നും കരുതി അനു നോക്കുന്ന ദിശയിലേക്ക് ഞാൻ നോക്കിയപ്പോൾ അവിടെ നിൽക്കുന്ന മീനയെ ആണ് കണ്ടത്..... അനു മീനയെ നോക്കുന്നത് കണ്ട് എന്നിൽ ദേഷ്യം ആളി കത്തി..... ഇല്ല ഞാൻ സമ്മതിക്കില്ല....ഒരിക്കലും അനുവിനെയും മീനയെയും ഒന്നിക്കാൻ ഞാൻ സമ്മതിക്കില്ല.....അനുവിനെ എനിക്ക് വേണം.....അതിഞ്ഞു ഇനി മീനയെ കൊല്ലണമെങ്കിൽ അതും ഞാൻ ചെയ്യും.... കാരണം അനു ഈ ശ്രയക്ക് ഉള്ളതാണ്..... ഞാൻ മീനയെ ദേഷ്യത്തോടെ നോക്കി.....അവൾ ഇത് വരെ എന്നെ കണ്ടിട്ടില്ല....മീന നി അനുഭവിക്കും നിന്നെ ഞാൻ അനുഭവിപിച്ചിരിക്കും.... ഇങ്ങനെ പലതും ശ്രയ മീനുവിനെ നോക്കി സ്വയം മനസ്സിൽ പുലമ്പി............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story