❤️എന്റെ മാഷ്❤️: ഭാഗം 21

ente mash

എഴുത്തുകാരി: AADI

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരോടും ക്ലാസ്സിൽ പോവാൻ പ്രിൻസി വന്നു പറഞ്ഞു....അപ്പോ എല്ലാവരും അവരവരുടെ ക്ലാസ്സിലേക്ക് പോവാൻ തുടങ്ങി.... ശ്രയയെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ ദേഷ്യത്തോടെ നോക്കുന്നതാണ് കണ്ടത്.... ഞാൻ അതൊക്കെ പുച്ഛിച്ചു തള്ളി.... OOleru നോട്ടം.....അതൊക്കെ എനിക്ക് ഗ്രസ്സാണ്....... ഞാൻ ക്ലാസ്സിലേക്ക് പോവാൻ നിന്നതും മാഷ് എന്നെ വിളിച്ചു....ശ്രുതിയോട് ക്ലാസ്സിലേക്ക് പൊക്കോളാൻ പറഞ്ഞു ഞാൻ മാഷിന്റെ അടുത്തേക്ക് ചെന്നു.... ഇന്ന് മുതൽ ഇനി ആർട്‌സ് കഴിയുവോളം വല്ലാതെ ക്ലാസ് ഉണ്ടാവില്ല സമാധാനം....മാഷിനെ വേർപ്പിക്കാനും വായി നോക്കുവാനുമൊക്കെ പറ്റുമല്ലോ😁

"എന്താ മാഷേ....." "നീയെന്റെ കൂടെ വാ......." മാഷ് പറഞ്ഞതും ഞാൻ മാഷിന്റെ ഒപ്പം നടന്നു.....അപ്പോ മാഷേന്നെ ഒരു നോട്ടം നോക്കി........ "എനിക്ക് പിന്നാലെ നടക്കുന്നതല്ല ഒപ്പം നടക്കുന്നതാണ് ഇഷ്ടം...." ഞാൻ ആക്ഷൻ കാട്ടി ഇളിച്ചു കൊണ്ട് മാഷിനോട് പറഞ്ഞു.... ൦൦൦൦●●●●●●●●●●●●●൦൦൦൦●●●●●●●●●●● മീനുന്ടെ ആക്ഷനും പറച്ചിലും കണ്ടു ശെരിക്കും എനിക്ക് ചിരി വരുന്നുണ്ടായിരുന്നു....പക്ഷെ ഞാനത് പുറത്തു കാണിക്കാതെ കബഡ ദേഷ്യം നടിച്ചു കൊണ്ട് മീനുനേ കലിപ്പിൽ ഒന്ന് നോക്കി........... അപ്പോ അവളെനിക്ക് ഇളിച്ചു തന്ന് പോവാം എന്നു പറഞ്ഞു.... ഇനി ആർട്‌സ് ന് കൂടുതൽ ടൈം ഇല്ലാത്തൊണ്ട് തർക്കിക്കാൻ നിൽക്കാതെ ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു.... ൦൦൦൦●●●●●●●●●൦൦൦൦●●●●●●●●●●●

ഹോ ഈ മാഷ് എന്ത് സ്പീഡിലാ നടക്കുന്നെ....ഒന്ന് എന്റെ കൈയൊക്കെ പിടിച്ചു മെല്ലെ ഭാവി കാര്യങ്ങൾ ഒക്കെ പറഞ്ഞു നടന്നാമതി.... ഇത് വല്ല മിസെയിൽ വിട്ട പോലെ ഒരൊറ്റ പോക്ക....... സ്റ്റാഫ് റൂമിലേക്ക് പോവാനും ഇത്ര ആക്രാന്തമോ.....വല്ലാത്തൊരു സാദനം തന്നെ....സ്റ്റാഫ് റൂമിൽ മാഷിന്റെ ആരാണാവോ......... ഇതും മനസ്സിൽ കരുതി ഞാനും മാഷിന്റെ കൂടെ സ്റ്റാഫ് റൂമിലേക്ക് നടന്നു..... സ്റ്റാഫ് റൂമിൽ എത്തിയതും രജീഷ് സാറിന് ഒന്ന് ഇളിച്ചു കൊടുത്തു ബാക്കി ഉള്ള ടീച്ചേഴ്സിനോടും സാര്മ്മരോടും ഗുഡ് മോർണിംഗ് വിഷ് ചെയ്തു........ രജീഷ് സാരിനോട് പിന്നെ ആ ബഹുമാനമൊന്നുമില്ല😝സാർ എനിക്ക് ഫ്രണ്ടിനെ പോലെയാണ്..... അങ്ങനെ മാഷ് എന്തോ ഒരു പേപ്പറും എടുത്ത് കൊണ്ട് എന്റെ അടുത്തേക്ക് വന്നു....

"മീനു ഇത് ഫോം ആണ്....ഇതിൽ ഏതൊക്കെ ഐറ്റത്തിഞ്ഞ ഓരോരുത്തർ participatte ചെയ്യുന്നേ എന്ന് എഴുതാണം.... ഹെൽപിഞ് അശ്വിനെയും കൂട്ടിക്കോ...." "മാഷിന് വന്നുടെ എന്റെ കൂടെ സഹായതിഞ്ഞു...." "അച്ചോടാ....അതൊക്കെ ബുദ്ധിമുട്ടാവില്ലേ...." "ഏയ്....എന്ത് ബുദ്ധിമുട്ട്....എനിക്ക് സന്തോഷമേ ഉള്ളു....😁" ഞാൻ ഇളിച്ചു കൊണ്ട് മാഷിനോട് പറഞ്ഞു.... "അതിഞ്ഞു ആരാ നിനക്ക് ബുദ്ധിമുറ്റവുമെന്നു പറഞ്ഞത്....ഞാൻ എനിക്ക് ബുദ്ധിമുറ്റവുന്നതിഞ്ഞെ കുറിച്ച പറഞ്ഞേ...." മഷിത് പറഞ്ഞു തീരലും രജീഷ് സാർ അവിടുന്ന് എന്നെ നോക്കി കളിയാക്കി ചിരിച്ചു.... പരട്ട കണവൻ മാഷ് എന്നെ സസിയാക്കി😤.....

രാവിലെ തന്നെ അപ്പോ നല്ല സ്റ്റയിലിൽ ശശി ആയി നിർവൃതി അടങ്ങി.....ഹ്മ്മ.......ഞാനൊരു ദീർക്കാനിശ്വാസം വിട്ടു ആ ഫോം മാഷിന്റെ കയ്യിൽ നിന്ന് വാങ്ങി.... എന്നിട്ട് മഷിഞ്ഞു നേരെ ഒരു ലോഡ് പുച്ഛമങ് വാരി വിതറി....അല്ല പിന്നെ... ഞാനും ഫോമും പിടിച്ചു അശ്വിനെ തിരഞ്ഞു നടന്നു.....ഇനി ഇതും കൊണ്ട് ഓരോ ക്ലാസ്സിൽ കയറി ഇറങ്ങേണ്ടതാണ്.....എന്നെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും വയ്യയെ.... ഈ കോളേജിൽ ഫുൾ ക്ലാസ് ഇന്ന് കയറി ഇറങ്ങണം.....ആലോചിക്കുമ്പോൾ തന്നെ തല കറങ്ങുന്നു.... നീട്ടി ഒരു തീർക്കാനിശ്വാസം വിട്ടു ചുറ്റിനും അശ്വിനെ നോക്കി നടന്നു....ആ സാദനം ചിലപ്പോ ഒളിച്ചു നടകാവും..... അങ്ങനെ നോക്കി നടക്കുമ്പോഴാണ് അവനെ ഞങ്ങളെ ക്ലാസ്സിന്റെ മുമ്പിൽ നിന്ന് കിട്ടിയത്....എടാ കോഴ്യെ....നി വായി നോക്കണല്ലേ....

ഞാൻ മെല്ലെ അവന്റെ പിന്നിലേക്ക് പോയി.... എന്നിട്ട് എത്തി വലിഞ്ഞു ഞാനും നോക്കി...എന്റെ ക്ലാസ്സിലെ പിടകോഴികളെ ആണ് നോക്കുന്നത്....ഞാൻ ttaw എന്നു ശബ്ദം ഉണ്ടാക്കിയതും ഓൻ ഞെട്ടി കൊണ്ട് എന്നെ നോക്കി.... അപ്പോ ഞാനവൻക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... "എടി പിശാശ്ശേ നി ആയിരുന്നോ....മനുഷ്യൻ പേടിച്ചു പോയി...." "ആണോ...നന്നായി....മോനിവിടെ വായി നോക്കി നിക്കല്ലായിരുന്നോ...." "ഈ😁😁" "മതി ഇളിച്ചത്.... വേഗം വാ...നമുക്ക് കുറെ വർക്‌സ് ഉണ്ട്...." ഇതും പറഞ്ഞു ഞാൻ അശ്വിന്റെ കൈ പിടിച്ചു വലിച്ചു ഐശ്വര്യമായി വലതു കാൽ വെച്ചു എന്റെ ക്ലാസ്സിലേക്ക് കയറി....ശേ ഒരു നിലവിളക്കിന്റെ കൂടെ കുറവുണ്ടായിരുന്നു😆 "ഫ്രണ്ട്‌സ് എന്നെ നിങ്ങൾക്ക് അറിയുന്നതല്ലേ...."

ഞാൻ ക്ലാസ്സിൽ ചോദിച്ചതും ഒക്കെ കൂടെ "അറിയില്ല ആരാ " എന്ന് എന്നോട് തിരിച്ചു ചോദിച്ചു.... എന്തൊരു പരാട്ടകള ഇത്....മനുഷ്യനെ നാണം കെടുത്താനായിട്ട്.... ആ ശ്രേയ അവിടെ നിന്ന് ഇളിക്കുന്നുണ്ട്....അശ്വിനെ നോക്കിയപ്പോൾ ഓൻ വായും പൊത്തി ഇളിക്ക തെണ്ടി.... കാണിച്ചേരാം ട്ടോ....ഞാൻ എല്ലാവർക്കും കാണിചേര.... "ഒക്കെ...ഒക്കെ നിങ്ങൾക്ക് എന്നെ അറിയില്ല....അതോണ്ട് ഞാൻ തന്നെ എന്നെ സ്വയം പരിചയപ്പെടുത്തി തരാം.... ഞാനാണ് മീന.....അരവിന്ദ് മാഷിന്റെ മീനു❤️ഈ ക്ലാസ്സിലെ റാണി🙈" ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ ശ്രയയെ മുഖത്തേക്ക് നോക്കിയപ്പോൾ ഓൾ പല്ല് കടിച്ചു കൊണ്ട് എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്....ഞാനവൾക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു....

"അതേയ് മീനു നി ലാസ്റ്റ് പറഞ്ഞ ആ ഡയലോഗ് അങ് കളാഞെക്ക്" ഇത് ഞങ്ങളെ ക്ലാസ്സിലെ മിഥിലജ്.... ഞാൻ ഓൻക്ക് അങ് കുറച്ചു പുച്ഛം വാരി വിതറി.... "അപ്പോ ഫ്രണ്ട്‌സ് ഞാൻ വന്നത് എന്തിഞ്ഞച്ചാൽ എല്ലാവരും അറിഞ്ഞു കാണുമല്ലോ ആർട്‌സ് ആണെന്ന്....അപ്പോ നിങ്ങൾ ഓരോരുത്തരും എന്തു പ്രോഗ്രാമ്മിനാണ് participate ചെയ്യുന്നത് എന്നും നിങ്ങളെ പേരും എഴുതി പെട്ടന്ന് തrim..........." ഇതും പറഞ്ഞു കൊണ്ട് ഞാനവർക്ക് ആ ഫോം കൊടുത്തു....ഓരോരുത്തർ അവരവർ participate ചെയ്യുന്ന programme എഴുതി.... എല്ലാവരെയും കഴിഞ്ഞതും ഞാൻ ആ ഫോമും വാങ്ങിച്ചു കൊണ്ട് ക്ലാസ്സിന്റെ പുറത്തേക്ക് നടന്നു....... അപ്പോഴാണ് മാഷ് വരുന്നത് കണ്ടത്....അപ്പോ എന്റെ മണ്ടയിൽ ഒരു ബുദ്ധി ഉദിച്ചു....ഞാൻ വേഗം വീഴുന്ന പോലെ അങ് act ചെയ്തു.... ഞാൻ വീഴാൻ പോയതും ആ അശ്വിൻ തെണ്ടി എന്നെ പിടിച്ചു..... ഇവനെ ഞാൻ😬😬

ഞാൻ എന്നെ മാഷ് പിടിക്കാൻ വേണ്ടി ആണ് വീഴുന്ന പോലെ ഇത്ര കഷ്ടപ്പെട്ടു act ചെയ്തത്... എന്നിട്ട് ഈ തെണ്ടി എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആക്കി.....ഞാൻ മനസ്സിൽ നന്നായി ഒന്ന് അശ്വിനെ സ്മരിച്ചു.... പരട്ട തെണ്ടി....ഇവനെയൊക്കെ എന്താ vend.... ദൈവമേ ഇവൻക്ക് ലോവർ സെറ്റവുമ്പോൾ റൊമാൻസ് ചെയ്യാൻ പറ്റാതെ ഇവൻ പണ്ടരടങ്ങണെ..... ഞാൻ പല്ല് കടിച്ചു കൊണ്ട് ഓന്റെ മുഖത്തേക്ക് നോക്കി.... "മീനു നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ...." അശ്വിൻ എന്നെ നേരെ നിറുത്തി കൊണ്ട് ചോദിച്ചു..... ഇനി എന്ത് കുഴപ്പമുണ്ടാവനാട തെണ്ടി😭😬നീയെന്റെ പ്ലാൻ ഫുൾ ഫ്ലോപ്പ് ആകിലെ....നിന്നെ ഞാൻ അങ് കൊന്നാലോ.... മനസ്സിൽ ഇതും പറഞ്ഞു ഞാൻ ഓനെ തുറപ്പിച്ചു നോക്കി... "നിയെന്താ മീനു എന്നെ ഇങ്ങനെ നോക്കുന്നെ...."

"അത് ഇയ്യന്നെ വീഴാതെ പിടിച്ചതിഞ്ഞുള്ള നന്ദി സൂചകമായ നോട്ടമാണ്...." ഞാൻ പല്ല് കടിച്ചു കൊണ്ട് അശ്വിനോട് പറഞ്ഞു.... "അതിനാണോടി ഇങ്ങനെ തുറപ്പിച്ചു നോക്കുന്നെ....." "തുറപ്പിച്ചു നോക്കെ....ഏയ്...നിനക്ക് തോന്നിയതാവും...." എന്നും പറഞ്ഞു ഞാൻ അവനു ഒന്ന് ഇളിച്ചു കൊടുത്തു.... മാഷ് എവിടെ എന്ന് നോക്കിയപ്പോൾ മാഷ് ഞങ്ങളെ തന്നെ നോക്കി നിക്കുന്നതാണ് കണ്ടത്.....ഞാൻ മഷിഞ്ഞൊന്നു ഇളിച്ചു കൊടുത്തു.....അപ്പോ മാഷേന്നെ നോക്കി പേടിപ്പിക്ക.... ഇതിപ്പോ എന്തിനാണാവോ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്..... ൦൦൦൦●●●●●●൦൦൦൦●●●●●●●●●●●●●●൦൦൦൦●●●●● പ്രിൻസി മീനുവിന്റെയും അശ്വിന്റെയും കൂടെ എന്നോട് പോവാൻ പറഞ്ഞു.....

അപ്പോ മീനുവിനെയും അശ്വിനെയും അന്വേഷിച്ചു നടക്കുമ്പോഴാണ് അവളെ ക്ലാസ്സിഞ്ഞു മുമ്പിൽ എത്തറയപ്പോ അവൾ വീഴാൻ പോവുന്നതും ആ ആശ്വിന് അവളെ പിടിക്കുന്നതും കണ്ടത്.... അവനവളെ പിടിച്ചതും എനിക്ക് എതിലൂടെയൊക്കെയോ ദേഷ്യം വന്നു.... അവനെന്തിനാ അവളെ പിടിക്കുന്നെ....എനിക്ക് ഇഷ്ടമല്ല അവളെ മറ്റാരും പിടിക്കുന്നത്.... """"ഏയ് അനു നി ഇത് എന്തോക്കെയ പറയുന്നത് എന്ന് വല്ല ബോധവുമുണ്ടോ....നി എന്തിഞ്ഞ മീനുവിനെ അവൻ പിടിച്ചപ്പോൾ ഇങ്ങനെ ദേഷ്യപ്പെടുന്നത്.... മീനു നിന്ടെ വെറും സ്റ്റുഡന്റ് മാത്രമല്ലേ.... അല്ലാതെ മറ്റാരുമല്ല...."""" എന്റെ മനസ്സ് ഇങ്ങനെ പറഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത്.... ശെരിയ ഞാൻ എന്തിന് ദേഷ്യം പേടണം.....അവളെ ആര് വേണമെങ്കിലും പിടിച്ചോട്ടെ....

എനിക്ക് എന്താ....avalende സ്റ്റുഡന്റ് മാത്രമല്ലേ....അല്ലാതെ ഭാര്യ ഒന്നുമല്ലല്ലോ.... എന്നാലും അവളെ മറ്റൊരുത്തൻ നോക്കുന്നതും പിടിക്കുന്നതും എന്നിൽ ഞാൻ അറിയാതെ തന്നെ ദേഷ്യം ഉളവാക്കുന്നുണ്ട്..... ഞാൻ മീനുവിനെ ഒന്ന് ദേഷ്യത്തിൽ നോക്കി ഓരേ അടുത്തേക്ക് ചെന്നു.... "മാഷേ മാഷിന്റെ മുഖം എന്താ രണ്ട് കട്ട...." മീനു "ഒന്നുമില്ല...." "ഓ...."മീനു "ഞാനും നിങ്ങളെ കൂടെ ഉണ്ട്....എന്നോട് പ്രിൻസി നിങ്ങളെ കൂടെ വരാൻ പറഞ്ഞിട്ടുണ്ട്...." "ആണോ മാഷേ....ഉമ്മ😘" എന്നും പറഞ്ഞു മീനു സന്ധോശത്തോടെ എനിക്ക് ഫ്ലയിങ് കിസ് തന്നു.... ശെരിക്കും അപ്പോഴത്തെ അവളെ കാട്ടി കൂട്ടൽ കണ്ട് നേർത്തത്തെ ദേഷ്യമൊക്കെ പോയി എനിക്ക് ചിരി വരുന്നുണ്ടായിരുന്നു....പക്ഷെ ഞാൻ അതെല്ലാം കണ്ട്രോൾ ചെയ്തു കബഡ ദേഷ്യം നടിച്ചു നിന്നു..... ൦൦൦൦●●●●●●●●●൦൦൦●●●●●●●●●●൦൦൦൦●●●●● 【അശ്വിൻ】

അരവിന്ദ് സാറും ഞങ്ങളെ കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോ ഇവിടെ ഒരുത്തി സന്ദോഷം കൊണ്ട് തുള്ളുന്നുണ്ട്.... ഈ സാധനം ഇനി ഒന്നും ഒപ്പിക്കാതിരുന്ന മതിയായിരുന്നു....ഇവരെ കൂടെ നടന്നു ഞാൻ ഇനി എന്തൊക്കെ കാണണമോ ആവോ..... ഇതും മനസ്സിൽ പറഞ്ഞു അശ്വിൻ മുകളിലോട്ട് ഒന്ന് നോക്കി..... ൦൦൦൦൦●●●●●●●●●●●●൦൦൦൦●●●●●●●●●● ശോ മാഷും ഞങ്ങളെ കൂടെ ഉണ്ടോ.....അപ്പൊ ഇനി ബോറടിക്കാതെ എല്ലാ ക്ലാസ്സും കയറി ഇറങ്ങാ.....സമാധാനമായി.....ഹയ്യമ്മ....ഹയ്യമ്മ തുള്ളി കളിക്കാൻ തോന്നുന്നുണ്ട് എനിക്ക്... പിന്നെ മാഷ് ഒപ്പം ഉള്ളത് കൊണ്ട് ഞാൻ ഡീസന്റ് ആയി....u know am a good ഡീസന്റ് girl😎 """മതി ഇപ്പോ തന്നെ ഓവർ തള്ളായി..."""" 【മനസ്സ്】

"""പരട്ട മനസ്സേ എപ്പോഴും ഈ neggu അടിക്കളാണല്ലോ നിന്ടെ പണി...നിന്നോട് ഞാൻ ഇനി മിണ്ടില്ല പോ"""" അങ്ങനെ മനസ്സിനോട് ഞാൻ പിണങ്ങി...പിന്നെ ഞങ്ങൾ മൂന്നു പേരും ഓരോ ക്ലാസ്സിലും കയറി ഇറങ്ങി കൊണ്ടിരുന്നു..... ഇനി ഒരു ക്ലാസ് കൂടെ കയറിയാൽ കഴിഞ്ഞു....അങ്ങനെ ആ ക്ലാസ്സിൽ കയറി.... ഇതിൽ ഫുൾ സീനിർസ് ആണ്.....അശ്വിൻ അവരോട് എല്ലാതും പറഞ്ഞു കൊടുത്ത ശേഷം ആ ഫോം അവർക്ക് കൊടുത്തു.... ഞാൻ അവിടെ ഒഴിഞ്ഞു നിന്നു....മാഷ് ആർക്കോ ക്ലാസ്സിന്റെ പുറത്തു നിന്നു കാൾ ചെയ്യാണ്....അവരെല്ലാം എഴുതാൻ തുടങ്ങി....പെട്ടന്നാണ് അതിൽ ഒരുത്തൻ എണീറ്റ് നിന്ന് എന്നെ വിളിച്ചത്.... ഞാൻ അവന്റെ അടുത്തേക്ക് ചെന്നു................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story