❤️എന്റെ മാഷ്❤️: ഭാഗം 22

ente mash

എഴുത്തുകാരി: AADI

ഞാൻ അവിടെ ഒഴിഞ്ഞു നിന്നു....മാഷ് ആർക്കോ ക്ലാസ്സിന്റെ പുറത്തു നിന്നു കാൾ ചെയ്യാണ്....അവരെല്ലാം എഴുതാൻ തുടങ്ങി....പെട്ടന്നാണ് അതിൽ ഒരുത്തൻ എണീറ്റ് നിന്ന് എന്നെ വിളിച്ചു.... ഞാൻ അവന്റെ അടുത്തേക്ക് ചെന്നു...... "എന്താ ചെട്ട...." ഞാൻ ആ ചേട്ടന്റെ അടുത്തു പോയി ചോദിച്ചു..... "മീന എന്നല്ലേ തന്ടെ name...." "അതേ...." "എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്...." "എന്ത് കാര്യ ചേട്ടാ...." "എനിക്ക് തന്നെ ഇഷ്ട്ടാണ്.... i ലൗ u...." ആ ചേട്ടൻ അത് പറഞ്ഞതും ഞാൻ മാഷ് വന്നോ എന്ന് നോക്കി.....അപ്പോ മാഷ് ഞങ്ങളെ രണ്ട് പേരെയും ഫോക്കസ് ചെയ്തു നിൽക്കുന്നതാണ് കണ്ടത്.... "ഏയ് താൻ എന്താ അങ്ങോട്ട് നോക്കുന്നെ...." ആ ചേട്ടൻ ചോദിച്ചതും ഞാൻ മാഷിനെ ചൂണ്ടി കൊണ്ട് പറയാൻ തുടങ്ങി.... "ആ നിൽക്കുന്ന അരവിന്ദ് മാഷില്ലേ....അത് എന്ടെ 10 കുട്ടികളുടെ അച്ഛനാണ്...." ഇതും പറഞ്ഞു ഞാൻ ആ ചേട്ടനെ നോക്കിയപ്പോൾ കണ്ണും തള്ളി എന്നെ നോക്കി നിക്കുന്നതാണ് കണ്ടത്..... "10 കുട്ടികളോ😲" ചേട്ടൻ "അതേ ചേട്ടാ...." "തന്നെ കണ്ടാൽ പറയില്ലാട്ടോ...." "അതേനിക്കറിയാം....ഞാൻ സന്തൂർ മമ്മി ആണ്🙈" "ഹാ....ശെരിയ....അരവിന്ദ് സാറിനും തനിക്കും 10 കുട്ടികൾ ഉള്ള കാര്യം ഞാനിപ്പോഴാണ് അറിയുന്നത്....." ചേട്ടൻ "മോശമായി ചെട്ട ഈ കോളേജിലെ എല്ലാവർക്കും ഇത് അറിയാമായിരുന്നല്ലോ....

ചേട്ടൻ മാത്രം അറിഞ്ഞില്ല അല്ലെ😝" "ഇല്ലടോ....ഇപ്പോ താൻ പറഞ്ഞോപ്പോഴാണ് അറിയുന്നത്...." "ഹാ സാരല്ല...." അപ്പോഴേക്ക് അശ്വിൻ ഞങ്ങളെ അടുത്തേക്ക് വന്നു.... എന്നിട്ട് ആ ചേട്ടനോട് പറഞ്ഞു.... "പൊന്ന് മോനെ നി ഇവൾ പറയുന്നതൊന്നും വിശ്വസിക്കണ്ട ട്ടോ....ഇവൾക്ക് മാഷിനെ ഇഷ്ടമുള്ളത് ശെരിയാണ്....പക്ഷെ ഇവർക്ക് കുട്ടികൾ ഒന്നുമില്ല....കല്യാണം പോലും കഴിഞ്ഞിട്ടില്ല....." അപ്പോ ആ ചേട്ടൻ എന്നെ ഒരു നോട്ടം നോക്കി....ഞാൻ ആ ചേട്ടനോട് ഇളിച്ചു കൊണ്ട് പറഞ്ഞു..... "ശെരിക്കും ഞങ്ങളെ കല്യാണം കഴിഞ്ഞുക്കുന്നു.....10 കുട്ടികളും ഉണ്ട്....പക്ഷെ സ്വപ്നത്തിൽ ആണെന്ന് മാത്രം.....😝" "കാഞ്ഞ വിത്തണല്ലേ...." ചേട്ടൻ "ഏയ്....അങ്ങെനെയൊന്നുമില്ല😝🙈" ഞാൻ "എന്നാലും തന്നെ എനിക്ക് ഇഷ്ട്ടമാണ് ട്ടോ...." "പക്ഷെ ചേട്ടാ ആ നിൽക്കുന്ന അരവിന്ദ് സാറും ഞാനും തമ്മിൽ പ്രണയത്തിലാ....ഭാവിയിൽ എന്റെ 10 കുട്ടികളുടെ അച്ഛന ആ നിക്കുന്ന സാദനം...." "ഹാ....ഞാൻ തന്നെ ഇനി ശല്യം ചെയ്യാൻ ഒന്നും വരില്ലാട്ടോ...." ഇതും പറഞ്ഞു ആ ചേട്ടൻ അവിടെ ഇരുന്നു....എന്തോ അത് കണ്ടപ്പോൾ എനിക്ക് പാവം തോന്നി....

"ചേട്ടൻ വിഷമിക്കണ്ട....ചേട്ടൻ വലിയൊരു അഭകടത്തിൽ നിന്ന് രക്ഷപെട്ടതാണെന്നു കരുതിയാൽ മതി😆" "അതെന്നെ'' അശ്വിൻ അപ്പോ ഞാൻ അവനെ ഒന്ന് ഇരുത്തി നോക്കി.......... അങ്ങനെ ആ ക്ലാസ്സിലെ എല്ലാവരെയും ഫോം ഫിൽ ചെയ്യൽ കഴിഞ്ഞു.... അതും വാങ്ങി ഞങ്ങൾ മാഷിന്റെ കൂടെ വിട്ടു.... ൦൦൦൦●●●●●●●●●●൦൦൦൦●●●●●●●●●●൦൦൦൦●●● കാൾ ചെയ്തു തിരിച്ചു ക്ലാസ്സിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് മീനുവും ഒരു ചെക്കനും സംസാരിക്കുന്നത് കണ്ടത്.....അതിൽ മീനു അവനോട് പറയുന്നത് കേട്ടതും ഞാൻ കണ്ണും തള്ളി കൊണ്ട് അവളെ നോക്കി നിന്നു.... 10 കുട്ടികളോ....എപ്പോ.... ഞാനറിഞ്ഞില്ലല്ലോ.... ഇതും കരുതി അവൾ അവനോട് സംസാരിക്കുന്നത് തന്നെ ഞാൻ നോക്കി നിന്നു.... അവളെ സംസാരത്തിൽ നിന്ന് മനസ്സിലായി ഈ സദനതിഞ്ഞു വട്ടാണെന്ന്😂 പിന്നെ അവൾ ആ ചെക്കാനോട് പറയുന്നത് കേട്ടതും ഞാൻ കണ്ണും തള്ളി അവളെ നോക്കി....10 കുട്ടികളോ..... പതിയെ ഞാനറിയാതെ തന്നെ എന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... ലാസ്റ്റ് പോരാൻ ടൈമിൽ മീനു പറഞ്ഞ ഡയലോഗ് കേട്ട് എനിക്ക് ചിരിയാണ് വന്നത്....ഇങ്ങനെയൊരു പൊട്ടത്തി....അവൾക്ക് തന്നെ അറിയാം അവളൊരു അഭകട കാരി ആണെന്ന്😂 അങ്ങനെ അതൊക്കെ കഴിഞ്ഞു ഞങ്ങൾ practice ഹാളിലേക്ക് പോയി....

ഞങ്ങൾ അവിടെ എത്തലും lunch ബ്രേക്ക് ആയതും ഒരുമിച്ചായിരുന്നു.... "അശ്വിൻ & മീനു....ഇനി നിങ്ങൾക്ക് പ്രതേകിച്ചു പണി ഒന്നുമില്ല....നിങ്ങൾ രണ്ടു പേരും എന്തെങ്കിലും പ്രോഗ്രാമിഞ്ഞു കൂടിയിട്ടുണ്ടെൽ അത് lunch ബ്രേക്കിഞ്ഞു ശേഷം practice ചെയ്തോളൂ...." ഇതും പറഞ്ഞു കൊണ്ട് സ്റ്റുഡന്റ്‌സ് എല്ലാരും ഫിൽ ചെയ്ത ഫോം ഞാൻ റെയ്ന ടീച്ചറെ കയ്യിൽ ഏല്പിച്ചു....ഇനി ഉള്ളതൊക്കെ അവരാണ് നോക്കേണ്ടത്..... ൦൦൦൦●●●●●●●●●●●൦൦൦൦●●●●●●●●● മാഷ് പോയതും ഞാനും അശ്വിനും നേരെ ക്യാന്റീനിലേക്ക് വിട്ടു....രാവിലെ വന്നപ്പോൾ മുതലുള്ള ഓട്ട പാച്ചിൽ ആവൊണ്ട് നല്ല വിഷപ്പുണ്ട്..... ഞങ്ങൾ കാന്റീനിൽ എത്തിയപ്പോഴേക്ക് ശ്രുതി അവിടെ present ആയിക്കുന്നു....പിന്നെ ഞങ്ങൾ മൂന്നും നന്നായി അങ് ഫുഡ് തട്ടി.... ഹാവൂ....ഫുഡ് കഴിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് സമാതാനമായത്....ഇനി ഇപ്പോ ക്ലാസ്സോന്നും ഇല്ലാത്തൊണ്ട് വെറുതെ ശ്രുതിയുടെ കൂടെ അതിലൂടെ ഒക്കെ ചുറ്റി കറങ്ങി.... പിന്നെ അശ്വിനും അവന്ടെ ഫ്രണ്ട്സും ഞങ്ങളും കൂടെ കോളേജിലെ മരത്തിന്ടെ ചുവട്ടിൽ ഇരുന്നു കത്തി അടിച്ചോണ്ടിരുന്നു....

ബെൽ അടിച്ചതും ഞാനും ശ്രുതിയും നേരെ practice ഹാളിലേക്ക് വിട്ടു..... അവിടെ എല്ലാരും അപ്പോ ഓരോന്ന് practice ചെയ്യാണ്..... ശ്രേയയും ഓളെ വാലുകളും ഒരുഭാഗത്ത് ഡാൻസ് practice ചെയ്യുന്നുണ്ട്..... ഞാൻ അതൊന്നും വല്ലാതെ ശ്രദ്ധിക്കാൻ നീക്കത്തെ ഒഴിഞ്ഞ ഒരു സ്ഥലത്ത് ശ്രുതിയെയും കൊണ്ട് ഇരുന്നു....... അപ്പോഴാണ് ശ്രേയക്ക് ഒരു പണി കൊടുക്കാനുള്ള ഐഡിയ ഉദിച്ചത്....ഹ്മ്മ...ശ്രേയ നിന്ടെ ഡാൻസ് ഞാൻ ശരിയാക്കി തരണ്ട്..... ഞാൻ ശ്രുതിയോട് എന്റെ പ്ലാൻ പറഞ്ഞു കൊടുത്തു.... "അടിപൊളി.....ഇത് അവൾക്ക് ഇട്ട് ഒരു മുട്ടൻ പണി കൊടുക്കാൻ പറ്റിയതാണ്.....അവളെ ആ അഹങ്കാരം ഒന്നങ് പോട്ടെ...." ശ്രുതി പിന്നെ ഞാനും ശ്രുതിയും പ്ലാൻ എങ്ങനെ work ഔട്ട് ആക്കും എന്നതിഞ്ഞെ കുറിച്ചു ചർച്ച ചെയ്തുകൊണ്ടിരുന്നു....അങ്ങനെ അതിഞ്ഞൊരു ഐഡിയ കിട്ടിയപ്പോൾ ഞങ്ങൾ പിന്നെ വേറെ ഓരോന്ന് പറഞ്ഞു ഇരുന്നു...... "ഡി മീനു ഞാനൊന്ന് വാഷ് റൂമിൽ പോയി വരാം....." ഇതും പറഞ്ഞു കൊണ്ട് ശ്രുതി പോയി....ഞാനവിടെ പോസ്റ്റ് അടിച്ചിരുന്നു....മാഷ് ഇപ്പോ ഭയങ്കര ബിസി ആവും... അതോണ്ട് മാഷിന്റെ അടുത്തേക്ക് പോയാൽ നല്ല മുട്ടൻ തെറി കേക്കും....ഇപ്പോ തെറി കേൾക്കാൻ ആഗ്രഹമില്ലാത്തൊണ്ട് അവിടെ നല്ല കുട്ടി ആയി ഇരുന്നു.... ശേ ഇവിടിരുന്നു ബോർ അടിക്കുന്നുണ്ട്.....

എല്ലാവരും practicil ആണ്....അതോണ്ട് അവരെ പോയി ശല്യം ചെയ്യാൻ പറ്റില്ല..... എന്തിഞ്ഞെങ്കിലും കൂടിയാൽ മതിയായിരുന്നു.... ഇതും ചിന്ദിച്ചു ഇരിക്കുമ്പോഴാണ് രജീഷ് സാർ അതുവഴി വന്നത്.....ഇനി സാർ തന്നെ ശരണം....ഞാൻ സാറിനെ വിളിച്ചു.... അപ്പോ സാർ എന്ടെ അടുത്തേക്ക് വന്നു.... "മീന എന്താ ഇവിടെ ഒറ്റയ്ക്കിരിക്കുന്നെ...." "ഞാൻ pratcise ചെയ്തു ക്ഷീണിച്ചിരിക്ക....😌" വെറുതെ തള്ള്😝 "ആഹാ മീന എന്ത് പ്രോഗ്രാമിന...." "പാട്ടിന്....." "ആഹാ അതിഞ്ഞു മീനക്ക് ശ്രുതി ഉണ്ടോ....." "ഉണ്ടല്ലോ...." "എന്ന ഒന്ന് കാണിക്ക്...." "ധാ ഇപ്പോ കാണിച്ചു തരാം ഒന്ന് വൈറ്റ് ചെയ്യേ...." ഇതും പറഞ്ഞു കൊണ്ട് ഞാൻ ശ്രുതിയെയും അന്വേഷിചു വാഷ് റൂമിന്റെ അവിടുക്ക് നടന്നു........... ഈ സാറിഞ്ഞു ഇപ്പോ എന്തിഞാനണാവോ ശ്രുതിയെ.... അങ്ങനെ വാഷ് റൂമിൽ നിന്ന് ആ മൊതലിനെ കണ്ട് കിട്ടി.... "ശ്രുതി വാ നിന്നെ രജീഷ് മാഷ് വിളിക്കുന്നുണ്ട്...." "എന്നെയോ എന്തിന്...." ശ്രുതി "അറിയില്ല നി വാ...." ഇതും പറഞ്ഞു ശ്രുതിയെയും കൊണ്ട് ഞാൻ practise ഹാളിലേക്ക് നടന്നു.... ൦൦൦൦●●●●●●●●●●൦൦൦൦●●●●●●●●●൦൦൦൦●●●●

【ശ്രുതി】 രജീഷ് സാർ ഇപ്പോ എന്തിഞാണാവോ എന്നെ വിളിക്കുന്നത്.....ഇനി എന്തെങ്കിലും പ്രോഗ്രാമിഞ്ഞു participate ചെയ്യാൻ പറഞ്ഞിട്ടാണോ....ദൈവമേ അതിഞ്ഞു ആവരുതെ.... എന്നെ കൊണ്ട് ഒന്ന് വയ്യ സ്റ്റേജിൽ കയറി നാറാൻ..... ൦൦൦൦●●●●●●●●●●●●●●●●●൦൦൦൦൦൦●●●●●●● അങ്ങനെ practise ഹാളിൽ എത്തി രജീഷ് മാഷിന്റെ അടുത്തെക്ക് ശ്രുതിയെയും കൊണ്ട് ചെന്നു.... "ഇതാ സാർ ശ്രുതി...." "ഏഹ്🙄😲" സാർ ഈ സാരെന്താ ശ്രുതിയെ കണ്ട് അന്ധം വിട്ടു നിക്കുന്നത്.....ആദ്യമായിട്ടൊന്നുമല്ലല്ലോ സാർ ശ്രുതിയെ കാണുന്നത്.... "സാർ എന്താ ഇങ്ങനെ അന്ധം വിട്ടു നോക്കുന്നത്....ഇത് ശ്രുതി തന്നെയാണ്...." "പൊന്ന് മീന ഞാൻ നിന്നോട് ചോദിച്ചതെന്ത്....നി കൊണ്ട് വന്നത് എന്ത്...." ഏഹ് അപ്പോ സാർ എന്നോട് ശ്രുതിയെ അല്ലെ ചോദിച്ചേ....ആണല്ലോ....ശ്രുതിയെ തന്നെ ആണ്....ഞാൻ വ്യക്തമായി കെട്ടതാണല്ലോ.... "സാർ എന്നോട് ചോദിച്ചത് ശ്രുതിയെ ആണല്ലോ...." "മീന ഞാൻ ചോദിച്ച ശ്രുതി സംഗീതത്തിലെ ശ്രുതി ആണ്...." അപ്പോഴാണ് എനിക്ക് അമളി മനസ്സിലായത്....ഞാൻ സാറിഞ്ഞു നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... "ഈ നിയാണോ പാടാൻ പോകുന്നത്.....അതിലും നല്ലത് നി പാടാതിരിക്കുന്നതാ...." എന്നും പറഞ്ഞു കൊണ്ട് രജീഷ് മാഷ് പോയി....ഞാൻ തിരിഞ്ഞു ശ്രുതി നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.... ശേ സാറിന്റെ മുമ്പിൽ നാറി പോയി.... ഈ ശ്രുതിക്ക് വേറെ വെല്ല പേരും ഇട്ടുടയിരുന്നോ...... ശ്രുതി എന്ന് തന്നെ എന്തിനാ ഓൾ ഇട്ടത്....വെല്ല ഹേമ എന്നൊക്കെ ഇട്ടുണ്ടായിരുന്നില്ലേ....മനുഷ്യനെ വശളാക്കാനായിട്ട്.....😤 ............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story