❤️എന്റെ മാഷ്❤️: ഭാഗം 25

ente mash

എഴുത്തുകാരി: AADI

ഞാൻ മാഷിനെ നോക്കി ഇളിച്ചതും മാഷ് എന്റെ അരയിൽ നിന്ന് കൈ എടുത്തു മാറ്റി....ഞാൻ പോകാൻ നിന്നതും വാതിലിന്റെ അവിടെ നിന്ന് ഒളിഞ്ഞു നോക്കുന്ന ശ്രേയനെ കണ്ടതും എന്റെ മണ്ടയിൽ ഒരു ഐഡിയ ഉദിച്ചു...... കാണിച്ചു തരാടി നിനക്ക് ഞാൻ.... നി മാഷിന്റെ മുറ പെണ്ണല്ലേ.... നിയേയ് മുറപെണ്ണല്ല തല പെണ്ണാ....കാളി.... പോകാൻ നിന്ന ഞാൻ തിരിച്ചു മാഷിന്റെ അടുത്തേക്ക് തന്നെ വന്നു.....മാഷ് എന്നെ തന്നെ സംശയ ഭാവത്തിൽ നോക്കി നിക്കുന്നുണ്ട്.... ഞാൻ മാഷിനൊന്നു ഇളിച്ചു കൊടുത്തു കൊണ്ട് മാഷിന്റെ കാലിൽ എന്റെ കാൽ കയറ്റി വെച്ചു............. എന്നിട്ട് എന്റെ രണ്ടു കയ് കൊണ്ടും മാഷിന്റെ കഴുത്തിൽ വട്ടം ചുറ്റി....ഞാൻ ഡോറിന്റെ അവിടുക്ക് ഒന്ന് ഇടം കണ്ണിട്ടു നോക്കിയപ്പോൾ ശ്രേയ ഇതെല്ലാം കണ്ട് പല്ലു നേരിക്കുന്നതാണ് കണ്ടത്..... അവളെ പല്ല് എപ്പോഴാണാവോ പോകുന്നത്....നേരിച്ചു നേരിച്ചു പല്ലൊക്കെ പോയി ഇനി അവൾ പല്ലില്ലാത്ത മുത്തശ്ശി ആവും....ഹോ ആ സീൻ ആലോചിക്കുമ്പോൾ തന്നെ ചിരി വരുന്നു..... അവളെ നോക്കിയശേഷം ഞാൻ മാഷിനെ നോക്കിയപ്പോൾ മാഷ് ഞാൻ ഇത് എന്താ ചെയ്യാൻ പോകുന്നേ എന്ന് അന്തം വിട്ടു നോക്കുന്നുണ്ട്.... മാഷിഞ്ഞു ഞാൻ നല്ല റോമന്റിക്കായി ചിരിച്ചു കൊടുത്തു മാഷിന്റെ അദരത്തിൽ ഒരുമ്മ അങ് കൊടുത്തു....

ഹു...ആ കിസ് കൊടുത്തതും എന്റെ അദരമങ് നീറിലെ.... നേരത്ത ത്തെ കിസ്സിന്ടെ അഫ്റ്റർ എഫക്ട്....ഞാൻ വേഗം മാഷിൽ നിന്ന് വിട്ട് നിന്ന് നാണ ഭരിത ആയി ഡോറിന്റെ അവിടേക്ക് നടന്നു...... ഞാൻ വരുന്നത് കണ്ടതും ശ്രേയ മാറി നിന്നു....മാഷ് ആണേൽ കിളി പോയ പോലെ നിക്കുന്നുണ്ട്..... "ഷോ....ഈ മാഷിന്റെ ഒരു ആക്രാന്തം....എന്ടെ ചുണ്ടിന്റെ പണി കഴിഞ്ഞു...." ഞാൻ മുറിയുടെ പുറത്തേക്ക് എത്തിയതും ശ്രേയ അവിടെ ഉണ്ട് എന്ന ഉറപ്പിൽ ഞാൻ സ്വയം എന്നോട് തന്നെ പറഞ്ഞു.... അപ്പോൾ തന്നെ ശ്രേയ എന്ടെ മുമ്പിലേക്ക് വന്നു..... "ഹായ് ശ്രേയ....." ഞാൻ അവൾക്ക് ഒരു ഹായ് കാണിച്ചു....അപ്പോ അവളെന്നെ നോക്കി നോക്കി ചുണ്ട് കോട്ടി ചിരിച്ചു..... "നി ഇനി അതിക കാലം വാഴില്ലടി....നിനക്കുള്ളത് ഞാൻ ഒരുക്കി വെച്ചിട്ടുണ്ട്...." "അയ്ക്കോട്ടെ....മാഡം.....സേച്ചി വെയ്റ്റിങ് ആണ് ട്ടോ.......പിന്നെയ് തരുമ്പോൾ ബിരിയാണി മതി ട്ടോ😜" എന്നും പറഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്ക് പൊന്ന്.... ○●○●○●○●●●●●●●●○●○●○●○● 【ശ്രേയ】 നിനക്കുള്ളത് ഞാൻ വഴിയേ തരമേടി.....അനുവിന്റെ മുറപ്പെണ്ണ് ഞാൻ ആണ്....അത് കൊണ്ട് അനുവിനെ ഏത് വിതേനയും ഞാൻ സ്വന്തമാക്കും....സ്വന്തമാക്കിയിരിക്കും.... മീനു പോയ വഴിയും നോക്കി ശ്രേയ സ്വയം പറഞ്ഞു കൊണ്ടിരുന്നു.....

○●○●○●○●●●●●●●●●●●○●○●○● ഈ മീനുവിന് ഇത് എന്ത് പറ്റി....വീണ്ടും വന്നു എന്നെ കിസുന്നു....കിട്ടിയത് ഒന്നും പോരാഞ്ഞിട്ടാണവോ....എന്ന എന്നോട് പറഞ്ഞ പോരെ....ഞാൻ കൊടുക്കില്ലേ....😝 ഞാനിപ്പോ മീനുവിന് കിസ് കൊടുക്കുന്ന ഒരു ധാന ധർമൻ ആയി പോയി..... ഇതും പറഞ്ഞു കൊണ്ട് മാഷ് സ്വയം കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു..... 【സൂർത്തുക്കളെ അങ്ങേർക്ക് പ്രാന്തായി എന്ന് തോന്നുന്നു😂😂മീനുവിന്റെ വട്ട് പകർന്നിരിക്കവും....😂😂】 ○●○●○●○●●●●●●●●●●●●○●○●○● വീട്ടിൽ കയറിയതും 'അമ്മ മുന്നിൽ നിൽക്കുന്നുണ്ട്..... ഞാൻ അമ്മയെ സംശയ ബാവത്തിൽ നോക്കി..... .... "എടി മോളെ....എന്നാലും അച്ഛൻ പറഞ്ഞ സർപ്രൈസ് എന്താവും...." 'അമ്മ അത് ചോദിച്ചപ്പോഴാണ് എനിക്ക് അത് ഓർമ വന്നത്.....ഇത്ര സമയം ഞാൻ അതിന്റെ കാര്യം മറന്നിരിക്കായിരുന്നു.... "അറിയില്ല...." ഞാൻ "ഹ്മ്മ....അല്ല എന്താ നിന്ടെ ചുണ്ടിന്...." "ചുണ്ടിനോ...." "ഹാ....ആകെ എന്തോ പോലെ ആയിക്കുന്നല്ലോ....." ദൈവമേ മാഷേ.....പണ്ടാര കാല....ഞാൻ ഇനി അമ്മയോട് എന്ത് പറയും... "അത് അമ്മേ വാതിലിൽ അറിയാതെ ഇടിച്ചതാണ്...." "ഹ്മ്മ....അനു മോൻ എന്ന വാതിലിൽ ആണോ ഇടിച്ചേ....." 'അമ്മ അത് പറഞ്ഞതും ഞാൻ കണ്ണും തള്ളി അമ്മയെ നോക്കി.....

"എന്റെ മോൾ കൂടുതൽ കണ്ണും തള്ളി നോക്കൊന്നും വേണ്ട....ഞാനും ഈ പ്രായം കഴിഞ്ഞാണ് വരുന്നത്...." "ആഹാ അപ്പോ അമ്മയ്ക്കും ഈ പ്രായത്തിൽ ഇതെന്നെ ആയിരുന്നു അല്ലെ പണി...." "പൊടി....അവിടുന്ന്...." "ഹ്മ്മ....ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും...." "എടി കുടുംബം കലക്കി....ഞാൻ നിന്നെ പോലെ ഒന്നു മല്ലായിരുന്നു.... ഡീസന്റ് ആയിരുന്നു...." "ഹോഹോ....എന്തൊരു തള്ള്....എന്റെ അമ്മേ ഇങ്ങനെയൊന്നും തള്ളരുത്...." "തള്ള് നി ആവും....ഞാൻ naknamaaya സത്യമാണ് പറഞ്ഞത്...." "ആണോ...അപ്പോ നക്നമല്ലാത്ത സത്യം എന്റെ അമ്മക്ക് പറന്നുടായിരുന്നോ" "മീനു.....😬😬നിനക്ക് ഇച്ചിരി പോലും ബുദ്ധി ഇല്ലല്ലേ...." "എന്തോ......ബുദ്ധി ഇല്ലാത്തത് അമ്മക്ക്...." "ഹ്മ്മ....നിന്നെപ്പോലെ ഒന്നിനെ ആണല്ലോ ദൈവം എനിക്ക് തന്നത്...." "എന്നെ പോലെ ഒന്നിനെ കിട്ടിയതിൽ 'അമ്മ ദൈവത്തോട് നന്ദി പറ..... ഇത്രയും നിഷ്കളങ്കമായ ഒന്നിനെ ആർക്കെങ്കിലും കിട്ടോ...." "നിഷ്കളങ്കമായതോ....ബുദ്ധി ഇല്ലാത്തത് എന്ന് പറ....അല്ല അമ്മേ ഈ കുടുംബം കലക്ക എന്ന് പറഞ്ഞാൽ എന്താ....

.വെള്ളം കാലക്കുന്നത് പോലെ എന്തെങ്കിലും എടുത്തു വീട്ടിൽ ഫുൾ കാലക്കണോ....🙄" "മീനു😬😬...നി....' അതിഞ്ഞു 'അമ്മ എന്തോ മറുപടി പറയാൻ നിന്നതും അമ്മക്ക് ഒരു കാൾ വന്നു....'അമ്മ ഫോണും എടുത്തു കൊണ്ട് പോയി.....എന്നാലും ഈ കുടുംബം എങ്ങനെയാവും കലക്ക...എനിക്കൊന്നു കലക്കി നോക്കാൻ ഭയങ്കര ആഗ്രഹം....എന്നെങ്കിലും ഒന്ന് കലക്കി നോക്കണം....നോക്കിയിരിക്കും ഞാൻ..... പിന്നെ അവിടെ ചുറ്റി തിരിയാതെ മുറിയിൽ വന്നു അച്ഛൻ പറഞ്ഞ സർപ്രൈസ് എന്താണെന്ന് ആലോചിച്ചിരുന്നു.... അതലോജിച്ചു ആലോജിച്ചു എപ്പഴോ കിടന്നുറങ്ങി.....പിന്നെ 'അമ്മ ഫുഡ് കഴിക്കാൻ വിളിച്ചപ്പോഴാണ് എണീക്കുന്നത്....വേഗം ഫുഡും തട്ടി വീണ്ടും വന്ന് കിടന്നുറങ്ങി..... ൦൦൦൦●●●●●●●●●○●●●●●●●○●○○○●●●● പിറ്റേന്ന് രാവിലെ തന്നെ കാളിംഗ് ബെൽ കേട്ടാണ് എണീറ്റത്.....ഞാൻ വേഗം താഴേക്ക് പോയി നോക്കി....അപ്പോ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഞാൻ സന്ധോശത്തോടെ ആ ആളെ അടുത്തേക്ക് ഓടി ചെന്നു.... "അയ്യോഹ് ഭദ്രകാളി....." ആ ആൾ ഞാൻ വരുന്നത് കണ്ടതും എന്നെ നോക്കി അലറി.... ഞാൻ അപ്പോ തന്നെ സ്റ്റക്ക് ആയി കൊണ്ട് അച്ഛനെ നോക്കി.....അച്ഛൻ അപ്പോ ഇന്നലെ പറഞ്ഞ സർപ്രൈസ് ഇതായിരുന്നു അല്ലെ.....

"ഭദ്രകാളി നിങ്ങളെ അപ്പുറത്ത് നിൽക്കുന്ന ആളാണ്....ഞാൻ nine താര ആണ്...." "Nine താര കേൾക്കേണ്ട" അച്ഛൻ "അച്ഛാ😬😬രാവിലെ തന്നെ എന്നെ ട്രോളൻ വേണ്ടി ആണോ തന്തേ നിങ്ങളിപ്പോ ഇവിടേക്ക് വന്നത്....." "അതേടി ഭദ്ര കാളിയെ....." എന്നും പറഞ്ഞു അച്ഛൻ ഇളിച്ചതും എനിക്കങ്ങട്ട് ദേഷ്യം വന്നില്ലേ.... "ശ്രീ വേഗം കുറച്ചു തണുത്ത വെള്ളം എടുത്തു കൊണ്ട് വന്ന് ആ സാധനത്തിന്റെ ദേഹത്തേക്ക് ഒഴിച്ചോ...." എന്നും പറഞ്ഞു അചൻ വീണ്ടും ഇളിച്ചു.....ദൈവമേ എനിക്ക് ക്ഷമ തരണേ......ഞാൻ അവരെ രണ്ടു പേരെയും നോക്കി ദേഷ്യം ഒക്കെ കളഞ്ഞു ഒന്ന് ഇളിച്ചു..... "ആഹാ ഭദ്രകാളിടെ ഇളി കണ്ടോ....പോയി പല്ല് തെക്കേടി...." എന്നും പറഞ്ഞു അച്ഛൻ ഓടിച്ചതും ഞാൻ വേഗം മുറിയിലേക്ക് ഓടി ഫ്രഷ് ആയി വന്നു അവരെ അടുത്തേക്ക് ചെന്നു..... പിന്നെ അച്ഛൻ കൂടെ കുറച്ചു സമയം ചെലവഴിച്ചു കോളേജിലേക്ക് വിട്ടു.... മാഷിന്റെ അച്ഛനും വന്നിട്ടുണ്ടായിരുന്നു.... അങ്ങനെ ദിവസങ്ങൾ കടന്നു പോയി...... ഇന്ന് ആർട്‌സ് ഡേ ആണ്.....

ഇന്ന് ആർട്‌സ് ഡേ ആവൊണ്ട് നമ്മളെ മീനു കോച് രാവിലെ കണ്ണാടിയുടെ മുമ്പിൽ നിൽക്കൽ തുടങ്ങിയതാണ്.....മീനുവിന്റെ കാട്ടി കൂട്ടൽ കണ്ട് അവളെ അച്ഛനും അമ്മയും മൂക്കത്ത് വിരൽ വച്ചു പോയി..... ൦൦○●●●●○○○●●●●●●●●●●●●●○○○●●●●● ഇന്ന് ആർട്‌സ് ആവൊണ്ട് നല്ല സുന്ദരി ആയി ഒരുങ്ങാമെന്നു കരുതി.....അത് കൊണ്ട് തന്നെ കഷ്ടപ്പെട്ടു അമ്മയെ കൊണ്ട് രാവിലെ സാരി ഉടുപ്പിച്ചു...... സാരി ഉടുക്കൽ കഴിഞ്ഞതും make up സെറ്റ് എടുത്തു വെച്ചു mirrorinde മുമ്പിൽ ഇരുന്നു ഒരുങ്ങാൻ തുടങ്ങി.... എത്ര ഒരുങ്ങിയിട്ടുo ഒരുങ്ങിയിട്ടും മതിയാവുന്നില്ല.....മാഷിനെ നെട്ടിക്കണം ഇന്ന്....ഇതൊക്കെ കരുതി ഞാൻ വീണ്ടും മുഖത്തു ഓരോന്ന് വാരി പൊത്തി..... ൦൦൦○○●●●●●●●●●●●○○○●●●●●●●● തനിക്ക് കിട്ടാൻ പോകുന്ന പണിയെ കുറിചും അത് പോലെ ഈ ആർട്‌സ് കൊണ്ട് തന്ടെ ജീവിതത്തിൽ ഇനി സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചുമൊന്നുമറിയതെ മീനു ഒരുങ്ങുകയാണ് സൂർത്തുക്കളെ..............ഒരുങ്ങുകയാണ്................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story