❤️എന്റെ മാഷ്❤️: ഭാഗം 27

ente mash

എഴുത്തുകാരി: AADI

മാഷ് എവിടെയാണോ ആവോ....ഞാൻ മെല്ലെ കോളേജിലേക്ക് കയറാൻ നിന്നതും എന്റെ favorite one ആയ ഒരു സോങ് പ്ലേ ആയതും ഒപ്പമായിരുന്നു..... ○●○●○●●●●●●●●●●●●○●○●○●○●●●●●●●● ഞാൻ കോളേജ് ഗേറ്റ് ന്റെ അവിടെ എത്തിയതും ഒരു സോങ് പ്ലേ ആയതും ഓപ്പമായിരുന്നു....അതിന്റെ കൂടെ മീനുവിനെ നോക്കിയതും ഞാൻ അവളിലാങ് ലയിച്ചു നിന്ന് പോയി..... *🎼🎶സഖിയെ............ സഖിയെ................ 🎶🎶🎶🎶🎶🎶 🎼🎵ഒരു നിലാ മഴ പോലെ അരികിലണയുകയായ് നി.......🎼🎶 🎼🎶പുലരിയേക്കാളേറെ..... തെളിമ പകരുകയായ് നി....🎼🎶 🎼🎶മെല്ലെ മെല്ലെ....എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി🎼🎶മിഴികളിൽ നി ഒരു കിനാവയ് തഴുകി മായുകയോ...🎼🎶 ഈ സോങ്ങും അതിനനുസരിച്ചുള്ള അവളെ നടന്നു വരവും ഒക്കെ കൂടെ ആയപ്പോൾ അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.... അവൾ ഇന്നൊരു റോയൽ ബ്ലൂ with റോസ് കളർ സാരി ഒക്കെ ഉടുത്തു എന്നെത്തേക്കാൾ സുന്ദരി ആയിട്ടുണ്ട് .... പെട്ടന്ന് അവൾ എന്നെ കണ്ടതും എനിക്കൊന്നു പുഞ്ചിരിച്ചു തന്നു എന്റെ അടുത്തേക്ക് വന്നു....ഞാൻ ഇമ ചിമ്മാതെ അവളെ തന്നെ നോക്കി നിന്നു.....

ഇത് പോലെ കോളേജിലെ മറ്റുള്ളവരും മീനുവിനെ നോക്കി നിൽക്കുന്നത് മാഷ് ശ്രദ്ധിച്ചിട്ടില്ലായിരുന്നു...... അപ്പോഴും ആ പാട്ട് ഓഡിറ്റോറിയത്തിൽ നിന്ന് പ്ലേ ആയി കൊണ്ടിരിക്കുന്നുണ്ടായിരുന്നു... മീനു....നി ഇത്രക്ക് സുന്ദരി ആയിരുന്നോ....ഞാൻ മനസ്സിൽ സ്വയം പറഞ്ഞു...... ഞാൻ ചിരിച്ചു കൊണ്ട് ഒരു വാക്കും മിണ്ടാതെ അവളിൽ ലയിച്ചു നിന്നിരുന്നു..... ○●○●○●●●●●●●○●○●○●○●●●●●●●●●● ഇന്ന് മാഷ് നല്ല ബ്ലാക്ക്‌ കളർ ഷർട്ട് ഒക്കെ ഇട്ട് സുന്ദര കുറ്റപ്പനായിട്ടാണ് വന്നിരിക്കുന്നെ....ചില girls മാഷിനെ വായി നോക്കുന്നുണ്ട്....അവരെയൊക്കെ ഞാൻ തുറപ്പിച്ചു ഒന്ന് നോക്കി.... എന്റെ പ്രോപ്പർട്ടിയെ മറ്റാരും നോക്കുന്നത് എനിക്ക് ഇഷ്ടമല്ല...... മാഷിന്റെ അടുത്തേക്ക് എത്തി ഞാൻ മാഷിനെ വിളിച്ചു..... "മാഷേ....മാഷേ....." ഞാൻ മാഷിനെ വിളിച്ചിട്ടൊന്നും ഒരനക്കാവുമില്ല....ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിക്കാണ്....എന്തൊരു വായി നോട്ടം....വായെലൊക്കെ ഇപ്പോ ഈച്ച കയറും😂 ഇനി മാഷിന്റെ കാറ്റ് നിന്ന നിൽപ്പിൽ പോയോ.... ഞാൻ വീണ്ടും മാഷിനെ വിളിച്ചു....അപ്പോഴും നോ response..... എന്നെ വിധവ ആക്കോ..... ഞാനപ്പോൾ തന്നെ മാഷിന്റെ ആ പെട്ട തലാക്കിട്ടൊരു മേട്ടം കൊടുത്തു.....അപ്പോ മാഷ് ഞെട്ടി കൊണ്ട് എന്നെ നോക്കി....പിന്നെ എനിക്കൊന്നു ചിരിച്ചു തന്നു..... "എന്താ മാഷേ പകൽ സ്വപ്നം കാണുവാണോ....നമ്മുടെ കല്യാണം ആണോ കാണുന്നെ🙈" "അയ്യ....എനിക്ക് പ്രന്ധോന്നുമില്ല നിന്നെ പോലെ ഒരു ട്രെയിനിന് തല വെക്കാൻ...."

"അതിഞ്ഞു ഞാൻ ട്രെയിൻ അല്ലല്ലോ....മനുഷ്യനല്ലേ🙄" "ഏഹ് നി മനുഷ്യനോ.....ആരാ പറഞ്ഞേ നി മനുഷ്യനാണ് എന്ന്.... നീയൊരു ആറ്റം ബോംബ് ആണ്....." "ഏഹ്....അപ്പോ നേരത്തെ ഞാൻ ട്രെയിൻ ട്രെയിൻ ആണെന്ന് പറഞ്ഞിട്ട്....🙄" ദൈവമേ ഇതിനെയൊക്കെ എന്താ വേണ്ടേ.....【മാഷ് ആത്മ】 "പിന്നെ മാഷോര് അസ്സൽ വായി നോക്കി ആണെന്ന് എനിക്ക് മനസ്സിലായി ട്ടോ...."" "ഞാനൊന്നുമല്ല നിയാവും വായി നോക്കി....എനിക്ക് വായി നോക്കേണ്ട ആവിശ്യമൊന്നുമില്ല...." മാഷ്◆ "എന്ന മാഷ് വായിനോക്കണ്ട....മുഖത്ത് നോക്കിയാൽ മതി ട്ടോ😝" "അയ്യോ...ചളി...." മാഷ്◆ "ചളിയോ എവിടെ....." ഞാൻ എന്റെ സാരിയിൽ എവിടെയെങ്കിലും ചളി ഉണ്ടോ നോക്കി....ഇല്ലല്ലോ....പിന്നെ മാഷേന്തു ചളി എന്ന പറഞ്ഞേ....വെറുതെ മനുഷ്യനെ പറ്റിക്കാൻ...... "ദേ മാഷേ വെറുതെ ചളി ഉണ്ട് എന്ന് പറഞ്ഞു പറ്റിക്കാൻ നിക്കരുത് ട്ടോ...." എന്ടെ ദൈവമേ ഇതിഞ്ഞു ഇത്തിരി പോലും ബുദ്ധി ഇല്ലേ🙄(മാഷ് ആത്മ◆) അപ്പോഴാണ് ഞങ്ങളെ കോളേജിലെ അശ്വിന്റെ ക്ലാസ്സിലെ ഒരു സീനിയർ ചേട്ടൻ എന്റെ അടുത്തേക്ക് വന്നത്..... "ഹേയ് മീനാ.....താൻ ഇന്ന് സുന്ദരി ആയിട്ടുണ്ട് ട്ടോ.....ശെരിക്കും ഒരു കൊച്ചു സുന്ദരി....എനിക്കിപ്പോ തന്നെ പ്രൊപോസ് ചെയ്യാനൊക്കെ തോന്നുന്നുണ്ട്...."

"Tnku ചേട്ടാ....പ്രൊപോസിങ് ഒന്നും വേണ്ടയെ...നമുക്കത്തൊന്നും താങ്ങൂ ല😝" പിന്നെയും എന്നോട് കുറെ പേരു വന്നു സൂപ്പർ ആയിട്ടുണ്ട് എന്നൊക്കെ പറഞ്ഞു....ശ്രേയ അതിന്റെ ഇടയിൽ കലിപ്പിൽ എന്നെ നോക്കുന്നത് കണ്ടു....അപ്പോ ഞാൻ അവളെ നോക്കി പുച്ഛിച്ചു ഇച്ചിരി അഹങ്കാര ത്തോടെ തന്നെ നിന്നു..... മീനുവിനോട് ആ ചെക്കൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ മാഷിഞ്ഞു കലിപ്പ് വന്നു കൈ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് അവനെ കലിപ്പിൽ നോക്കുന്നുണ്ടായിരുന്നു.... പിന്നെയും ചെക്കന്മാർ മീനുവിനോട് സംസാരിക്കുന്നത് കണ്ട് തന്ടെ കണ്ട്രോൾ പോവാതിരിക്കാൻ മാഷ് മറ്റെങ്ങോട്ടോ നോട്ടം പായിച്ചു വിട്ടു.... പക്ഷെ അതൊന്നും മീനുവും ആ പയ്യന്മാരും കണ്ടില്ലായിരുന്നു..... "ശ്രുതി എന്ന നമുക്ക് സ്റ്റേജിന്റെ അവിടുക്ക് പോയാലോ...." ആ ചേട്ടൻ പോയതും ഞാൻ ശ്രുതിയോട് ചോദിച്ചു..... "ഹാ വാ..." ശ്രുതി "മാഷേ.....ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് പോവട്ടോ...." എന്നും പറഞ്ഞു കൊണ്ട് ഞാൻ നടന്നതും മാഷ് എന്നോട് പറഞ്ഞു.... "ശ്രുതി താൻ പൊക്കോ....മീനു എന്റെ കൂടെ ലാബിലേക്ക് ഒന്ന് വാ....." എന്നും പറഞ്ഞു കൊണ്ട് മാഷ് പോയി.... "എടി മീനുവേ ഒരു റൊമാൻസ് ഇപ്പോ നടക്കും...നി വേഗം പൊക്കോ....ഞാൻ ഓഡിറ്റോറിയത്തിൽ കാണും....best ഓഫ് ലക്ക് dear😍"

എന്നും പറഞ്ഞു കൊണ്ട് ശ്രുതി പോയി..... ദൈവമേ അവളെ നാവ് പൊന്നവട്ടെ....അവൾ പറഞ്ഞ പോലെ തന്നെ നടക്കണേ..... ഞാൻ നേരെ ലാബ് ലക്ഷ്യമാക്കി നടന്നു.... ലാബ് ൽ കയറിയതും അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്ന മാഷിനെ കണ്ടു.... "മാഷേ....'' ഞാൻ വിളിച്ചതും മാഷ് എന്നെ നോക്കി....എന്നിട്ട് എന്റെ അടുത്ത് വന്നു നിന്നു....ഞാൻ എന്താണെന്ന രീതിയിൽ മാഷിനെ നോക്കി.... "നിനക്ക് സാരി നേരെ ഉടുക്കാൻ വയ്യെങ്കിൽ ഉടുക്കരുത് ...." എന്നും പറഞ്ഞു കോണ്ട് മാഷ് എന്റെ വയറിന്റെ അവിടുന്നു മാറി കിടന്നിരുന്ന സാരി എടുത്തു വയർ മറക്കും വിതം ഇട്ടു തന്നു....അതിനിടയിൽ മാഷിന്റെ കൈ അറിയാതെ എന്റെ വയറിൽ തട്ടി.... അപ്പോ ദേഹത്തു കൂടെ ഒരു തരിപ്പങ് പോയി....ഞാൻ കണ്ണും തള്ളി മാഷിനെ നോക്കി......... "നിയിങ്ങനെ നോക്കണ്ട....നിന്ടെ വയർ അങ്ങനെ മറ്റുള്ളവർ കാണുന്നത് എനിക്ക് ഇഷ്ടമല്ല...." മാഷ് "അതെന്താ മാഷിഞ്ഞു ഇഷ്ടമില്ലാത്തത്...." ഞാൻ "ഇഷ്ടമില്ല എന്നു പറഞ്ഞാൽ ഇഷ്ടമില്ല...." എന്നും കലിപ്പിൽ പറഞ്ഞു കൊണ്ട് മാഷ് പോയി....ഹ്മ്മ....കള്ള മാഷേ അപ്പോ എന്നെ ഇഷ്ടമൊക്കെ ഉണ്ടല്ലേ.... ഹു....എന്റെ അധ്വാനതിഞ്ഞു ഇതാ result വരനായിരിക്കുന്നു........ ഞാൻ സന്ധോശത്തോടെ ലാബിൽ നിന്ന് നേരെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു....

"ഹാ മീനു നി വന്നോ....എടി നമുക്കൊരു അസ്സൽ പണി കിട്ടിയെടി...." അശ്വിൻ "പണിയോ.....എന്ത് പണി🙄" "എടി ഇന്നത്തെ രണ്ടാമത്തെ programme നമ്മുടെ രണ്ടു പേരുടെയും പാട്ട് ആണ്....ആരാ നമുക്ക് ഈ മുട്ടൻ പണി തന്നത് എന്നറിയില്ല...." അശ്വിൻ പറഞ്ഞത് കേട്ടതും ഞാൻ ഞെട്ടി കൊണ്ട് അവനെ നോക്കി.... ഞാനും അശ്വിനും കൂടി പാട്ടൊ....എന്റെ കൃഷ്ണാ ആരാ എനിക്ക് ഈ പണി തന്നത് എന്നാവോ.... അപ്പോൾ എന്റെ മനസ്സിലേക്ക് വന്ന ഒരേ ഒരു മുഖം ശ്രേയടെ ആയിരുന്നു....എടി കാളി ഇത് ചെയ്തിരിക്കുന്നത് നി തന്നെ ആവും....എനിക്ക് ഉറപ്പാണ്.... ഹോ ഇവിടുന്ന് ഇറങ്ങി ഓടാൻ ഒക്കെ തോന്നുന്നുണ്ട്....അങ്ങനെ ഞാൻ ഓടിയാൽ പിന്നെ കോളേജിൽ എനിക്ക് വരാൻ പറ്റില്ല....അതിലും നല്ലത് എങ്ങനെയെങ്കിലും പാടി അവളെ മുമ്പിൽ ജയിച്ചു നിൽക്കുന്നതാണ്.... ഞാൻ പാടും പാടിയിരിക്കും....... ഇങ്ങനെയൊരു കടുത്ത തീരുമാനം എടുത്തു കൊണ്ട് ഞാൻ അശ്വിനോട് പറഞ്ഞു..... "അശ്വിനെ നമുക്ക് രണ്ടു പേർക്കും പാടാൻ പറ്റിയ ഒരു പാട്ട് നി സെലക്ട് ചെയ്യ്....നമുക്ക് ലയറിക്‌സ് നോക്കി പാടാം...." "എടി അത് വേണോ....എങ്ങാനും കുളമായൽ നമ്മൾ നാറും...." "ഏയ്...നമുക്ക് ഈ പണി തന്ന ആളെ മുമ്പിൽ നമുക്ക് ജയിച്ചു കാണിച്ചു കൊടുക്കണം....കുളമൊന്നുമാവില്ല...

നമുക്ക് ഒന്ന് ജസ്റ്റ് practise ചെയ്തു നോക്കാം.... ഇതും പറഞ്ഞു കൊണ്ട് ഞാൻ അവനെയും കൂട്ടി ഓഡിറ്റോറിയത്തിന്ടെ അവിടുന്നു മാറി നിന്നു ഒരു പാട്ട് ജസ്റ്റ് ഒന്ന് പാടി നോക്കി.... അപ്പോ ആ പാട്ട് ഒക്കെ ആണെന്ന് തോന്നിയതും ഞങ്ങൾ അത് സെലക്ട് ചെയ്തു..... "അശ്വിൻ ഇത് മതി ട്ടോ....നമുക്ക് പണി തന്നവൾക്ക് നമ്മൾ ഇത് നന്നായി പാടി ജയിച്ചു കാണിച്ചു കൊടുക്കണം...." "ഹ്മ്മ....നി പറഞ്ഞത് ശരിയാ മീനു...." അശ്വിൻ ഇതും പറഞ്ഞു കൊണ്ട് പോയി.... ഞാൻ നേരെ ഓഡിറ്റോറിയത്തിലേക്കും കയറി..... നിങ്ങൾ കരുത്തുന്നുണ്ടാവുമല്ലേ ഈ പാട്ട് പാടാൻ അറിയാത്ത ഞാൻ പാട്ട് പാടി കൊളമാക്കാഞ്ഞാണോ എന്ന്..... എനിക്ക് അത്യാവശ്യം പാടാൻ ഒക്കെ അറിയാം.... ഞാൻ പാടിയിട്ടുമുണ്ട്..... സ്കൂളിൽ പഠിക്കുന്ന ടൈമിൽ..... പിന്നെ ഞാൻ വേണമെന്ന് കരുതി പാടതിരുന്നതാ.....കാരണം പാടുമ്പോൾ എന്റെ മനസ്സിൽ തെളിയുന്നത് അവന്റെ മുഖമാ....ഞാൻ പാടുമ്പോൾ അവനെ അറിയാതെ ഓർത്ത് പോവും..... ഇങ്ങനെ ഒരിക്കെ പാടുമ്പോൾ ആണ് അവൻ എന്നെ കണ്ട് മുട്ടിയത് എന്ന് എന്നോട് പറഞ്ഞിരുന്നു..... അത് കൊണ്ട് തന്നെ എപ്പോ ഞാൻ ശേരിക്ക് പാടാൻ നിന്നാലും അവന്റെ വാക്കുകളും മുഖവും ഓർമ വരും....മനപ്പൂർവം ഞാൻ പാടാതിരിക്കുന്നതാ.... പഴയതൊക്കെ ആലോജിച്ചു നിൽക്കുമ്പോഴാണ് ശ്രുതി വന്നെന്നെ വിളിച്ചത്.... "ടി വാ നമുക്ക് അവിടിരിക്ക....programme തുടങ്ങാറായി" ഇതും പറഞ്ഞു കൊണ്ട് ശ്രുതി എന്നെ അടുത്തുള്ള ഒരു സീറ്റിൽ അവളെ ഒപ്പം പിടിച്ചിരുത്തി...

.ഞാൻ മാഷ് അവിടെ എവിടെയെങ്കിലും ഉണ്ടോ എന്നു നോക്കി.... അപ്പോഴാണ് മാഷ് സ്റ്റേജിൽ നിൽക്കുന്നത് കണ്ടത്.....ഞാൻ മഷിഞ്ഞു ആരും കാണാതെ sight അടിച്ചു ഒരു ഫ്ലയിങ് കിസ് കൊടുത്തു....അപ്പോ മാഷേന്നെ നോക്കി കണ്ണുരുട്ടി.... അതിഞ്ഞു ഞാൻ നന്നായി അങ് ഇളിച്ചു കൊടുത്തു...... അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ programme സ്റ്റാർട്ട് ചെയ്തു....ആദ്യം കുറെ പ്രിൻസിയുടെ ഒക്കെ പ്രസംഗമായിരുന്നു.....പിന്നെ പ്രോഗ്രാമ്സ് സ്റ്റാർട്ട് ചെയ്തു..... ആദ്യം ഒരു കുട്ടിയുടെ മോഹിനിയാട്ടം ആയിരുന്നു.....അത് കഴിഞ്ഞതും എന്നെയും അശ്വിനെയും സ്റ്റേജിലേക്ക് വിളിച്ചു..... ഞാനും അശ്വിനും സ്റ്റേജിൽ കയറി.... ദൈവമേ ഇപ്പോ എനിക്ക് നല്ല പേടി ആവുന്നുണ്ട്....നേരത്തെ അശ്വിനോട് കുറെ വെറുതെ വീര വാദം മുഴക്കിയതാ....ഈ എന്റെ കൂടെ പാടി ഒരു പക്ഷെ പാട്ട് കുളമായൽ അശ്വിൻ എന്നെ തന്ദൂരി ആക്കും.... എനിക്ക് ഉറപ്പാണ് .....ഞാൻ അശ്വിനെ നോക്കി ഒന്ന് ഇളിച്ചു മൈക്ക് ഒന്ന് കൂടെ മുറുകെ പിടിച്ചു.... മാഷിനെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ....മാഷ് എവിടെ പോയി ആവോ....ഒന്നെങ്കിൽ മാഷിന്റെ ഭാവി സുന്ദരി ആയ ഭാര്യടെ പാട്ട് അല്ലെ നടക്കാൻ പോവുന്നത്....മാഷിഞ്ഞു അതൊന്നു കെട്ടൂടെ.... ആദ്യമായിട്ടല്ലേ എന്നിലുള്ള കലാകാരിയെ മാഷ് തിരിച്ചറിയാൻ പോവുന്നത്😝 കൃഷ്ണ കലാകാരി കോലാകാരി ആവതിരുന്നാൽ മതിയായിരുന്നു....😁 "ടീ മീനു പാടെ....അല്ലെങ്കിൽ ഇപ്പോ ഒക്കെ കൂക്കാൻ തുടങ്ങും...." അശ്വിൻ എന്നെ തട്ടി കൊണ്ട് പറഞ്ഞതും ഞാൻ കണ്ണും പൂട്ടി നീട്ടി ഒരു ശ്വാസം വലിച്ചു.....എന്നിട്ട് മാഷിനേയും മനസ്സിൽ ധ്യാനിച്ചു പാടാൻ തുടങ്ങി........... ............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story