❤️എന്റെ മാഷ്❤️: ഭാഗം 29

ente mash

എഴുത്തുകാരി: AADI

ഞാൻ ഒരു ദിർകനിശ്വാസം എടുത്തു നേരെ ഓഡിറ്റോറിയത്തിന്ടെ അവിടേക്ക് നടന്നു..... അവിടെ എത്തി മീനുവിനെ നോക്കിയപ്പോൾ അവൾ ശ്രുതിയുടെ കൂടെ ഇരിക്കുന്നത് കണ്ടു.....ഞാൻ അവളെ തന്നെ നോക്കി അവിടെ നിന്നു.... "അരവിന്ദ് എന്താ ഇവിടെ.....വായി നോട്ടമാണോ........" എന്നും പറഞ്ഞു എന്നെ തട്ടി കൊണ്ട് രജീഷ് മാഷ് ഇളിച്ചു....ഞാനും തിരിച്ചു മാഷിഞ്ഞു ഒന്ന് ഇളിച്ചു കൊടുത്തു..... എന്നിട്ട് വീണ്ടും മീനുവിനെ നോക്കി നിന്നു....... അവൾ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് ഞാൻ ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി..... ○●○●○●○●●●●●●●●●●●●●○●○●○●○● മാഷിന്റെ അടുത്തു നിന്ന് ഓഡിറ്റോറിയത്തിൽ വന്നപ്പോൾ തന്നെ കുട്ടികളിൽ ചിലരൊക്കെ എന്തിനാ മാഷ് എന്നെ വലിച്ചു കൊണ്ട് പോയത് എന്ന് ചോദിച്ചു എന്റെ നേരെ വന്നു.... വീട്ടിൽ നിന്ന് വിളിച്ചിട്ടാണെന്നു പറഞ്ഞു അത് ഒതുക്കി..... പിന്നെ അവരൊക്കെ പാട്ട് നന്നായിരുന്നു എന്ന് പറഞ്ഞു എന്നെ പ്രശംസിച്ചു....ഞാൻ എല്ലാവരോടും താങ്ക്സ് ഒക്കെ പറഞ്ഞു ശ്രുതിയുടെ അടുത്തു വന്നിരുന്നു.... എനിക്ക് പണി തന്ന ശ്രേയയെ അവിടെയൊക്കെ നോക്കിയപ്പോൾ അവളെ അവിടെയൊന്നും കണ്ടില്ല..... ഈ കാളി ഇത് എവിടെയാണാവോ.... പിന്നെ കാളിയെ നോക്കൽ നിറുത്തി ശ്രുതിയോട് മാഷ് എന്നെ പ്രൊപ്പോസ് ചെയ്തത് ഒക്കെ പറഞ്ഞു.....

"ആഹാ....അപ്പോ എന്നെ കൊണ്ട് ഒരു ഉഭകാരമുണ്ടായി ല്ലേ...." ശ്രുതി "നിന്നെ കൊണ്ട് ഉഭകാരോ....എന്ത് ഉഭകാരം...." ഞാൻ പുരികം ചുളിച്ചു സംശയ ഭാവത്തിൽ ശ്രുതിയോട് ചോദിച്ചു.... ദൈവമേ... പെട്ടല്ലോ....ഏത് നേരത്ത എനിക്ക് അങ്ങനെ പറയാൻ തോന്നിയത്....ഇനി ഞാൻ മീനുവിനോട് എന്താ പറയ....അവൾ എന്തെങ്കിലും അറിഞ്ഞാൽ പിന്നെ എന്റെ പതിനാറമടിയന്തരമാവും.... ഞാൻ തന്നെ സ്വയം എനിക്കുള്ള കുഴി തൊണ്ടിയ പോലെ ആയല്ലോ.... 【ശ്രുതി ആത്മ】 ഇവൾ ഇത് എന്താ ആലോചിച്ചിരിക്കുന്നെ....അവളണേൽ ഇടക്ക് ടെൻഷൻ അടിക്കുന്ന പോലെയും ഉണ്ടല്ലോ.... ഞാൻ ശ്രുതിടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.... ഇനി ശ്രുതിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാവോ....വട്ട് ആണേൽ ഊളമ്പാറ ആണ് ബെസ്റ്റ്..... വട്ടന്നെന്നോ.... അതോ ഇനി വെല്ല പ്രേമ രോഗവും ആണോ.... "ശ്രുതി.....ടി....നി എന്താ ആലോജിക്കുന്നെ...." ഞാനവളെ കുലുക്കി കൊണ്ട് ചോദിച്ചു..... "ഏഹ്...ഏയ്....ഒ....ഒന്നുമില്ല...." ശ്രുതി ഞെട്ടി കൊണ്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.... ആ പുഞ്ചിരിക്ക് തെളിച്ചമില്ലല്ലോ....

അവളെ മുഖത്ത് ഒരു കള്ള ലക്ഷണവും ഉണ്ട്....എന്താ ഇവളെ പ്രശ്നം എന്നാവോ....എന്തോ എന്നിൽ നിന്ന് ഓൾ മറക്കുന്നുണ്ട്....എന്താണാവോ അത്.... "ശ്രുതി....നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ...." ഞാൻ സംശയത്തോടെ ശ്രുതിയോട് ചോദിച്ചു.... "ഹേയ് ഒന്നുമില്ല...നിയെന്താ അങ്ങനെ ചോദിച്ചേ....." "എനിക്കങ്ങനെ തോന്നി അതാ....നി അത് വിട് ആ കാളിയെ ഇവിടെ ഒന്നും കാണാഞ്ഞില്ലല്ലോ....എപ്പോഴ അവളെ programme..... നമ്മളെ പണി എൽക്കുലേ അവൾക്ക്...." ഞാൻ "ഹാ അതൊക്കെ എൽക്കും....അശ്വിൻ നോക്കിക്കോളും ഇനി ഉള്ള കാര്യങ്ങൾ ഒക്കെ...." ശ്രുതി "ഹ്മ്മ....ഇതിഞ്ഞു പുറകിൽ നമ്മളാണെന്നു ഒരിക്കലും അറിയരുത്....അറിഞ്ഞ പിന്നെ 10 ദിവസം വീട്ടിൽ ഇരിക്കാം...." ഞാൻ "അതൊന്നും അറിയണ്ടാവൂല....ശ്രേയക്ക് എന്നാലും നമ്മളെ doubt ഉണ്ടാവും....." "ഹ്മ്മ...doubt അല്ലെ അത് കുഴപ്പമില്ല....നമ്മളാണെന്നു തെളിയതിരുന്ന മതി....." ഞാൻ "ഹാ...." പിന്നെ ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു....അതിനിടക്ക് ഓരോ പ്രോഗ്രാമിന്റെയും കുറ്റവും കുറവുകളും നോക്കി പറയും ചെയ്തിരുന്നു..... മാഷ് എവിടെപ്പോയി എന്ന് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിക്കുന്നത് കണ്ടു....ഞാൻ മാഷിഞ്ഞു ഒരു ഹായ് കാണിച്ചു കൊടുത്തു....തിരിച്ചു മാഷും എനിക്കൊരു ഹായിയും ഒരു ഫ്ലയിങ് കിസ്സും തന്നു....

ഞാൻ അതിഞ്ഞു നാണത്തിൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു..... Lunch ബ്രേക്ക് ആയതും ഞാനും ശ്രുതിയും ക്യാന്റീനിലേക്ക് വിട്ടു.....എന്റെ പിന്നാലെ തന്നെ മാഷും രജീഷ് മാഷും ഉണ്ടായിരുന്നു....ഞാനും മാഷും ഒരു ടേബിളിൽ ഇരുന്നു....ശ്രുതിയും രജീഷ് മാഷും മറ്റൊരു ടേബിളിലും.... ○●○●○●○●●●●●●●●●●●●●○●○●○●○ മീനുവിന് ഇപ്പോ നല്ല നാണമുണ്ട് എന്ന് എനിക്ക് മനസ്സിലായി....ഞാൻ എന്ടെ കാൽ കൊണ്ട് അവളെ കാലിൽ ഒന്ന് തൊട്ടു....അപ്പൊ അവളെന്നെ ഒരു നോട്ടം നോക്കി.... ഞാനതിഞ്ഞു നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.......... "മാഷേ മാഷിഞ്ഞു എന്നെ ഇഷ്ടണെന്നു നേരത്തെ പറഞ്ഞുടയിരുന്നോ....വെറുതെ മാഷിന്റെ പിന്നാലെ നടന്നു എന്റെ ചെരുപ്പ് തെന്നു.... എനിക്ക് പുതിയ ചെരുപ്പുകൾ വാങ്ങിച്ചു തന്നോളോണ്ടു......." മീനു ദൈവമേ എന്ത് സാധന ഇത്.....ഇതിനെ ആണല്ലോ ഇനി ഞാൻ കെട്ടി ജീവിത കാലം മുഴുവൻ എന്റെ കൂടെ പൊറുപ്പിക്കണ്ടേ..... ഹു....എന്റെ ജീവിതം ഡോഗ് നക്കിയ പോലെ ആവരുതെ..... മേലേക്ക് നോക്കി ഞാൻ മനസ്സിൽ പറഞ്ഞു..... "മാഷേ....മാഷേന്ത മുകളിലേക്ക് നോക്കുന്നത്....." മീനുവും എന്റെ കൂടെ മുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു..... "നിന്ടെ അച്ഛൻ അവിടെ ഉണ്ട്.....അപ്പോ ഒന്ന് നോക്കിയതാ...." "എവിടെ.....ന്നിട്ട് ഞാൻ കാണുന്നില്ലല്ലോ...."

മീനു മുകളിലേക്ക് നോക്കി കുറെ തിരഞ്ഞു കൊണ്ട് ചോദിച്ചു.... ദൈവമേ ഇങ്ങനെയൊരു പൊട്ടത്തി....ക്യാന്റീനിന്ടെ മുകളിലാണോ അവളെ അച്ഛൻ ഉണ്ടാവ.... ഹയ്യോ....ഇതിനെയും കൊണ്ടുള്ള എന്റെ ജീവിതം😤 "മാഷേന്ത ആലോജിക്കുന്നെ...." മീനു എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.... "ഞാൻ നമ്മുടെ ഭാവി ജീവിതത്തെ കുറിച്ച് ആലോജിച്ചതാ...." എന്നും പറഞ്ഞു നീട്ടി ഒരു ശ്വാസം വലിച്ചു വിട്ടു.... "ആഹാ...അപ്പോഴേക്ക് അതൊക്കെ ആലോചിക്കാൻ തുടങ്ങിയോ ഭീകര...." എന്നും പറഞ്ഞു മീനു എന്റെ കയ്യിൽ അടിച്ചു...ഞാൻ അതിഞ്ഞു അവൾക്കൊന്നു ഇളിച്ചു കൊടുത്തു.... "മാഷേ ഇനി അതൊക്കെ പിന്നെ ആലോജിക്ക....ഇപ്പോ എനിക്ക് നല്ലവണ്ണം വിശക്കുന്നുണ്ട്....എന്തെങ്കിലും വാങ്ങിച്ചു താ...." ○●○●○●○●●●●●●●●●○●○●○●○● ഞാൻ വയറിൽ തോട്ട് മാഷിനോട് പറഞ്ഞതും മാഷ് 2 ബിരിയാണി വാങ്ങിച്ചു....അങ്ങനെ നല്ല അസ്സൽ ബിരിയാണി ഒക്കെ കഴിച്ചു കയ്യും കഴുകി ഞാൻ ശ്രുതിയുടെ അടുത്തേക്ക് ചെന്നു..... മാഷും എന്റെ കൂടെ വന്നു.... പിന്നെ വീണ്ടും പ്രോഗ്രാമ്സ് continue ചെയ്തു.....അടുത്ത്ത് ശ്രേയടെ ഡാൻസ് ആണ്.....ഞാൻ അശ്വിനോട് ഒക്കെ സെറ്റ് അല്ലെ എന്ന് വിളിച്ചു ചോദിച്ചു.... "ഒക്കെ സെറ്റ് ആണ്....ഇനി അവൾ സ്റ്റേജിൽ കയറി സോങ് പ്ലേ ചെയ്താൽ മാത്രം മതി..... " അശ്വിൻ "ഹാ...."

"എടി ശ്രുതിയെ കാമറ on ചെയ്തോ.....വീഡിയോ എടുത്തോ ആ അടിപൊളി ഡാൻസ്...." ഞാൻ കളിയാക്കി കൊണ്ട് ശ്രുതിയോട് പറഞ്ഞു........ "പിന്നില്ലാതെ എന്തായാലും എടുക്കും....." ശ്രുതി അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ശ്രേയടെ ഡാൻസ് തുടങ്ങി..... ആദ്യമൊക്കെ സദാ പോലെ സോങ് പ്ലേ ആയത്.....പിന്നെ അത് സ്ലോ ആയി പ്ലെ ആയി....പിന്നെ ഫാസ്റ്റ് ആയി പ്ലേ ആയി....ശ്രേയ ആകെ അന്തം വിട്ടു കൊണ്ട് എന്തൊകെയോ കാണിച്ചു കൂട്ടുന്നുണ്ട്..... എല്ലാവരും ഓളെ എസ്പ്രെഷനും ഡാൻസും കണ്ടിട്ട് ചിരിക്കുന്നുണ്ട്.....ചിലോർ കൂക്കുന്നുമുണ്ട്..... ഞാനും നന്നായി അങ് കൂക്കി.....എന്നെ കൊണ്ട് ഇത്രയൊക്കെ അല്ലെ പറ്റുള്ളൂ..... ഞാൻ ഇന്നലെ തന്നെ അവളെ ഡാൻസ് ന്ടെ സോങ് ഫാസ്റ്റ് ആയിട്ടും സ്ലോ ആയിട്ടും നോർമൽ ആയിട്ടും സ്ലോങ് പ്ലേ ചെയ്തു കൊണ്ടുള്ള ഒരു സിഡി ഉണ്ടാക്കിച്ചിരുന്നു.... ശ്രേയ കൊണ്ടുവന്ന സിഡി ഇടാതെ...ഞാൻ ഉണ്ടാക്കിച്ച cd ആണ് അശ്വിൻ ഇട്ടത്.... എന്തായാലും ഒരു രക്ഷയുമില്ലായിരുന്നു ശ്രേയടെ ഡാൻസ്....ഹു...ഇജ്ജാദി😆😆 എനിക്ക് ചിരിച്ചു ചിരിച്ചു വയർ വേദന തുടങ്ങി.....ശ്രേയ ലാസ്റ്റ് കലിപ്പിൽ സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി....പ്യാവം..... guyz അപ്പോ next programme... നമ്മുടെയൊക്കെ പ്രിയ സാർ ആയ അരവിന്ദ് സാറും....പിന്നെ വായ തുറന്നാൽ പൊട്ടത്തരം മാത്രം വിളിച്ചു കൂവുന്ന മീന മാധാവിന്റെയും ഒരടിപൊളി dance with സോങ് ആണ്.... അശ്വിൻ സ്റ്റേജിൽ നിന്ന് അനൗൺസ് ചെയ്തതും എന്റെ ചിരി സ്വിച്ച് ഇട്ട. പോലെ നിന്നു....

ഞാൻ കണ്ണും തള്ളി കൊണ്ട് മാഷിനെ നോക്കി...........മാഷും എന്റെ same അവസ്ഥയിലാണ്‌..... ആരാ ദൈവമേ ഞങ്ങൾക്ക് ഈ പണി തന്നത്..... ഇപ്പോ എനിക്ക് ഒരു കാര്യം ഉറപ്പായി ശ്രേയ അല്ല ഈ പണി ഞങ്ങൾക്ക് തന്നത്.....അവൾ ആണെങ്കിൽ എന്നെ മാഷിന്റെ കൂടെ ഒരിക്കലും പാടാൻ വിടില്ലായിരുന്നു....ഇതിനു പിന്നിലുള്ള കറുത്ത കൈകൾ മറ്റാരെയോ ആണ്..... ഞാൻ എന്റെ ഇപ്പുറത്ത് ഇരിക്കുന്ന ശ്രുതിയെ ഒന്ന് നോക്കി.....ചിലപ്പോൾ ആ കറുത്ത കൈകൾ ഇവളെ ആണെങ്കിലോ....ഞാൻ അവളെ കൈ ഒന്ന് നോക്കി.... ഏയ് അവളെ കൈ വെളുത്തിട്ടണല്ലോ.....പിന്നെ ആരെ ആവും.... ഞാനവളെ മുഖത്തേക്ക് സൂക്ഷിച്ചു ഒന്ന് നോക്കി.....ഓൾ എന്നെ നോക്കി ഇളിക്കുന്നുണ്ട്.....ഓളെ മുഖത്ത് ഒരു കള്ള ലക്ഷണവും ഉണ്ട്..... ഞാൻ ഒന്ന് കൂടെ ഓളെ സൂക്ഷിച്ചു നീരീക്ഷിച്ചു.......ഇവളാണോ എന്ന് എനിക്ക് നല്ല സംശയമുണ്ട്..... "എന്താ മീനു നി എന്നെ ഇങ്ങനെ നോക്കുന്നെ....നിന്നെയല്ലേ പാടാൻ വിളിച്ചത്.....പോയി പാടെ...." ശ്രുതി അത് പറഞ്ഞു തീർന്നപ്പോഴേക്ക് ഓഡിറ്റോറിയത്തിൽ കുട്ടി കൾ മുഴുവനും മീന.... അരവിന്ദ് സാർ എന്ന് പറഞ്ഞു കയ്യടിച്ചു കോറസ് പാടിയിരുന്നു..... ഞാൻ മാഷിനെ നോക്കിയപ്പോൾ മാഷ് എന്നോട് കണ്ണ് കൊണ്ട് സ്റ്റേജിലേക്ക് കയറാൻ പറഞ്ഞു...........

ഞാൻ കണ്ണടച്ചു ശ്വാസം വലിച്ചു വിട്ടു ഇരുന്നിടത്തു നിന്ന് എണീറ്റു.... ഇതിഞ്ഞു പിന്നിൽ ഉള്ളവർ ആരാണെങ്കിലും ഈ പ്രോഗ്രാമിഞ്ഞു ശേഷം ഞാൻ കണ്ടു പിടിച്ചിരിക്കും..... ഞാൻ സ്റ്റേജിലേക്ക് നടന്ന്....മാഷ് സ്റ്റേജിൽ മൈക്കും പിടിച്ചു നിൽക്കുന്നുണ്ട്.....ഇപ്പോഴും കുട്ടികൾ ഫുൾ കോറസ് പാടുന്നുണ്ട്.....ഞാൻ സ്റ്റേജിൽ കയറാൻ നിന്നതും സാരിയിൽ തട്ടി വീഴാൻ പോയി.... അപ്പോ മാഷേന്നെ വന്നു അരയിൽ പിടിച്ചു എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു എന്നെ നേരെ നിറുത്തി..... ഞാൻ മാഷിനെ ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം മാഷിന്റെ കൂടെ മൈക്കും പിടിച്ചു നിന്നു....ദൈവമേ ഞാൻ എന്താ പാട....ഇതും ചിന്ദിച്ചു നിന്നപ്പോൾ മാഷ് songinde tune അവിടെ ഉള്ള ആളോട് വെക്കാൻ പറഞ്ഞു.... എന്നിട്ട് എന്റെ നേരെ മാഷിന്റെ ഫോൺ നീട്ടി....അതിൽ songinde ലിരിക്ക്സ് ഉണ്ടായിരുന്നു.....ഹാവൂ....ഭാഗ്യം ഇത് എനിക്കറിയാവുന്ന സോങ് ആണ്...... "അപ്പോ മീനു നമുക്ക് സ്റ്റാർട്ട് ചെയ്യല്ലേ...." മാഷേന്ടെ അടുത്തു വന്നു മെല്ലെ എന്റെ ചെവിയിൽ എനിക്ക് മാത്രം കേൾക്കുന്ന ശബ്ദത്തിൽ മൊഴിഞ്ഞു...... ഞാൻ മാഷിനോട് ആ എന്ന് തലയാട്ടി.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story