❤️എന്റെ മാഷ്❤️: ഭാഗം 3

ente mash

എഴുത്തുകാരി: AADI

 ഇതൊക്കെ കണ്ടപ്പഴേ ഞാൻ അങ്ങേരിലങ് വീണു.... മാഷ് പോകുന്നതും നോക്കി അങ്ങനെ ഇരുന്നു....കുറച്ചു കഴിഞ്ഞപ്പോ മാഷിനെ കാണാതായി.... അത് മാഷ് സ്പീഡിൽ പോകുന്നത് കൊണ്ടും പിന്നെ ബസ് ഓരോ സ്റ്റോപ്പിൽ നിർത്തുന്നത് കൊണ്ടും മാഷ് മാഷിന്റെ വഴിക്ക് പോയി....ഹ്മ്മ...ഇനി വീട്ടിൽ എത്തിട്ട് കാണാം.... അല്ല ഫ്രണ്ട്‌സ് നിങ്ങളേന്ത ഇങ്ങനെ നോക്കുന്നത്....ഹോ ഞാൻ വീട്ടിൽ എത്തിട്ട് കാണാം എന്ന് പറഞ്ഞത് കൊണ്ടാവും ലെ.... എന്ന കേട്ടോ...എന്റെയും മാഷിന്റെയും വീടുകൾ അടുത്തടുത്താണ്.... മാഷിന് ഈ കോളേജിൽ ജോബ് ആവൊണ്ട് കുടുംബ സമേതം ഇവിടെ താമസിക്കുന്നു.... പിന്നെ ഞങ്ങൾ രണ്ടു വീട്ടുകാരും ഒരേ വീട്ടുകാരെ പോലെയാണ്....അത് കൊണ്ട് മാഷിന്റെ വീട്ടിലേക്ക് എപ്പോ വേണമെങ്കിലും കയറി ചെല്ലാനുള്ള അധികാരം എനിക്കുണ്ട്.... അത് പോലെ മാഷിനു മുണ്ട് ട്ടോ....മാഷിന്റെ കുടുംബക്കാരെയൊന്നും ഞങ്ങൾക്ക് അങ്ങനെ അറിയില്ല.... "ടീ....മീനു ഇറങ്ങാനായി വാ...." ഹോ നിങ്ങളോട് സംസാരിച്ചു സ്റ്റോപ് എത്താറായത് ഞാൻ അറിഞ്ഞില്ല....ബാക്കി ഒക്കെ ഇനി പിന്നെ പറഞ്ഞു തരാം.... ഇപ്പോ ഞാൻ ഇറങ്ങട്ടെ.... അങ്ങനെ ശ്രുതിയുടെ ഒപ്പം ബസ്സിൽ നിന്നിറങ്ങി....

ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ചു നടക്കാണ്ട് എന്റെ വീട്ടിലേക്ക്...ശ്രുതിയുടെ വീട് ബസ് സ്റ്റോപ്പിന്റെ അടുത്താണ്.... ശ്രുതി വീട്ടിലേക്ക് വരാൻ പറന്നു വിളിച്ചെങ്കിലും എന്റെ മാഷിനെ കാണാനുള്ള ത്വര കൊണ്ട് പിന്നീട് വരാമെന്ന് പറന്നു മൂളി പാട്ടും പാടി വീട്ടിലേക്ക് നടന്നു..... പെട്ടന്നാണ് മാഷ് അത് വഴി വന്നത്.... ഇന്ന് എങ്ങനെയെങ്കിലും മാഷിന്റെ ആ ബുള്ളറ്റിൽ മാഷിന്റെ ഒപ്പം എനിക്ക് പോകണം....അതിനിപ്പോ എന്താ ഒരു വഴി..... ശേ.....ഒരായിടിയയും കിട്ടുന്നില്ലല്ലോ.....പെട്ടന്ന് ഒരു ട്യൂബ് ലൈറ്റ് എന്റെ തലക്ക് മീതെ കത്തി.... മാഷിന്റെ ബുള്ളറ്റ് എന്റെ അടുത്ത എത്താറായതും.... ഞാൻ ബുള്ളെറ്റിന്റെ മുന്നിലേക്ക് അങ് വീണു....... അപ്പോൾ തന്നെ മാഷ് ബ്രേക്ക് പിടിച്ചു.... ഹാ next ഇനി മാഷേന്റെ അടുത്തേക്ക് വന്ന് എന്തങ്കിലും പറ്റിയോ എന്ന് ചോദിക്കുന്നു.... പിന്നെ എന്നെ ഇവിടുന്ന് എണീക്കാൻ സാഹയിക്കാൻ എന്റെ തൊട്ടടുത്തേക്ക് വന്ന് കൈ നീട്ടുന്നു.... അപ്പോ ഞാൻ തീരെ വയ്യാത്ത പോലെ അഭിനയിക്കുന്നു....... അപ്പോ മാഷേന്നെ വാരി എടുക്കുന്നു...പിന്നെ ഞാനും മാഷും കണ്ണുo കണ്ണും നോക്കി ഇരിക്കുന്നു....

അതിനു ശേഷം ഞാൻ നടക്കാൻ വയ്യ എന്ന് പറയുന്നു അപ്പോ മാഷേന്നെ ബുള്ളറ്റിൽ കൊണ്ട് പോവുന്നു.... ഹോ...ആലോചിക്കുമ്പോൾ തന്നെ കുളിരാറിറ്റി.... ഇങ്ങനെയൊക്കെ സ്വപ്നം കണ്ടിരിക്കുമ്പോഴാണ് മാഷിന്റെ അലർച്ച കേട്ടത്.... "എന്താടി ചാവൻ വേണ്ടി ഇറങ്ങീക്കണോ...." മാഷേന്നോട് കലിപ്പിൽ ചോതിച്ചു.... ഈ....ഇതല്ല ഡയലോഗ്.... ഈ മാഷിന് ഒന്നും അറീലെ.... "മാഷേ ഇതല്ല ഡയലോഗ്...." "ഡയലോഗും സീനും നടത്താൻ ഇതെന്താ സിനിമയോ....എണീറ്റ് പൊടി...." ഹോ എന്തോരു കലിപ്പ്....എന്തായാലും കലിപ്പവുമ്പോൾ ennd ബങ്ങിയ കാണാൻ...ഞാൻ ആ ഭംഗിയും ആസ്വദിച്ചു അങ്ങനെ നിന്നു.... "ടീ പിശാശ്ശേ എണീക്കടി...." അപ്പോ ഞാൻ മെല്ലെ എണീറ്റു.... എന്നിട്ട് വീണ്ടും മാഷിനെ വായി നോക്കി ബുള്ളെറ്റിന്റെ ഫ്രണ്ടിൽ നിന്നു.... മാഷിനെ ഇങ്ങനെ നോക്കി നിക്കാൻ ennd രസണെന്നറിയോ...... പെട്ടന്ന് മാഷേന്ടെ തലക്ക് ഒരു മേട്ടം തന്നു....അപ്പോൾ ഞാനൊന്ന് ഞെട്ടി കൊണ്ട് മാഷിനെ നോക്കി.... "ടീ പിശാശ്ശേ നിന്നോടാ വഴി മാറാൻ പറഞ്ഞേ...." "എന്നേം കൂടെ ഡ്രോപ്പ് ചെയ്യോ....

വീണപ്പോ കാലിഞ്ഞു നല്ല വേദന" ഞാൻ മുഖത്തു കുറച്ചു നിഷ്‌കു വരുത്തി കൊണ്ട് ചോതിച്ചു... "വേണംച്ചിട്ട് വീണതല്ലേ...അതോണ്ട് മോൾ വേദന സഹിച്ചു അവിടെ നിന്നോ...." "വേണംച്ചിട്ടൊന്നുമല്ല....കാൽ അറിയാതെ സ്ലിപ് ആയതാ...." "ആണോ....പാവം..." മാഷ് "ഹാ പാവം😌എന്നെ കൂടെ ഡ്രോപ്പ് ചെയ്യോ...." "ഹോ...മാഡം കേറിക്കോളൂ...." അപ്പോ ഞാൻ നല്ല സന്തോഷത്തോടെ ബുള്ളെറ്റിന്റെ ഫ്രണ്ടിൽ നിന്ന് ബാക്കിലേക്ക് നടന്നതും മാഷ് ബുള്ളറ്റ് എടുത്തു അങ് പോയി.......... എന്നിട്ട് കുറച്ചപ്പുറത്ത് നിറുത്തി എന്നോട് ഉണ്ടോ എന്ന് ചോദിച്ചപ്പോ ഞാൻ നല്ല സന്തോഷത്തോടെ അവിടുക്ക് ഓടിയതും മാഷ് പറഞ്ഞു... "ഇപ്പോ മോളെ കാലിഞ്ഞൊന്നുമില്ലല്ലോ....മോൾ നേരെ നടക്കുന്നുമുണ്ട്.... അപ്പോ ഇങ്ങനെ നടന്നു കൊണ്ട് വീട്ടിലേക്ക് പൊക്കോ...." ഇതും പറഞു തെണ്ടി മാഷ് ബുള്ളെറ്റ് എടുത്തു പോയി....ഇപ്പോ ഞാനാരായി ശശി മോൾ😖 ൦൦൦൦൦●●●●●●●൦൦൦൦൦൦●●●● അവൾ ഞാൻ വരുന്നത് കണ്ട് മനപ്പൂർവം വീണത് ഞാൻ കണ്ടിരുന്നു പിന്നെ മീനയുടെ സ്വഭാവം എനിക്ക് നന്നായി അറിയുന്നതുമാണ്....കുറെ ആയി അവളി ബുള്ളറ്റിൽ കയറാൻ ഓരോ അടവ് പയറ്റുന്നത്.... അതൊക്കെ ഞാൻ എട്ടു നിലയിൽ പൊട്ടിച്ചങ് കൊടുക്കും..... മീനയെ കുറിച്ചാലോജിച്ചു ചിരി വന്നു....

പിന്നെ നേരെ വീട്ടിൽ വന്ന് പോർച്ചിൽ ബുള്ളറ്റ് നിറുത്തിയിട്ടു അകത്തേക്ക് കയറി..... ൦൦൦൦൦●●●●●●൦൦൦൦●●●●● എന്തോരു കാശ്‌മലനാ.... അല്ലെങ്കിൽ എന്താ എന്നെ കൂടെ ഒന്ന് ഡ്രോപ്പ് ചെയ്തൂടെർന്നോ.... മാഷ് പോയ വഴിയും നോക്കി പിറു പിറുക്കുമ്പോളാണ് പെട്ടന്ന് ബാക്കിൽ നിന്ന് ആരോ വിളിച്ചത്..... "കുട്ടി...." ആരെണെന്നു തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങളെ നാട്ടിലെ അറിയപ്പെടുന്ന കോഴി രാഹുലാണ്.... "എന്താ...." "ഞാൻ വേണമെങ്കിൽ കുട്ടിയെ ഡ്രോപ്പ് ചെയ്യാം....കുട്ടിക്ക് കാലിഞ്ഞു വയ്യാത്തതല്ലേ...."രാഹുൽ "ഹേയ് ചേട്ടാ വേണ്ട...." "ഏയ് അങ്ങനെ പറയല്ലേ കുട്ടി...ഞാൻ ഡ്രോപ്പ് ചെയ്യാം...." രഹുൽ "വേണ്ടന്നെ...." "എന്ദിന കുട്ടി മടിക്കുന്നെ ഞാൻ ഡ്രോപ്പ് ചെയ്യന്നെ....എനിക്കിങ്ങനെ വയ്യത്തോരെ സഹായിക്കുന്നത് നല്ല ഇഷ്ടാ...." രാഹുൽ ഹോ ഈ കുരിശിനെ കൊണ്ട് തോറ്റല്ലോ.... ഇവൻക്ക് ഒരു പണി കൊടുക്കണം....അതും കരുതി ഒന്ന് ചുറ്റും നോക്കിയപ്പോഴാണ് ഞങ്ങളെ വീടിന്റെ കുറച്ചപ്പുറത്തുള്ള നാരായണി ചേച്ചി നടന്നു വരുന്നത് കണ്ടത്.... ശെരിയാക്കി തരാട്ടോ....നിന്റെ ഒരു ഡ്രോപ്പ് ചെയ്യൽ ....നിനക്ക് വയ്യത്തോരെ അല്ലെ സഹായിക്കണ്ടേ....വയ്യ തൊരെ തന്നെ തരാം.... ഇതും മനസിൽ കരുതി അവനക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... "ഒക്കെ ചേട്ടാ...ഞാൻ കേറാം...."

അപ്പോൾ തന്നെ അവൻ സന്തോഷത്തോടെ ബൈക്കിൽ കയറി ഇരുന്നു.... "കയറു...." രാഹുൽ "ചേട്ടൻ കണ്ണടക്കു...ഞാൻ പറയുമ്പോൾ അല്ലാതെ തുറക്കരുത്...." "അതെന്തിനാ...." രാഹുൽ "അതോ...ആദ്യമായിട്ടല്ല ഞാൻ ചേട്ടന്റെ കൂടെ ബൈക്കിൽ കയരുന്നെ....അതിന്റെ ഒരു നാണം...." ഇല്ലാത്ത നാണം മുഖത്തു വരുത്തി കൊണ്ട് ഞാൻ അവനോട് പറഞ്ഞു... "ഹോ അതാണോ...എപ്പോ കണ്ണടച്ചു എന്ന് ചോദിച്ചാൽ മതി ...." എന്നും പറഞ്ഞു രാഹുൽ കണ്ണടച്ചിരുന്നു.... ഈ തക്കം ഞാൻ ഞങ്ങളെ കുറച്ചപുറത്തു നിന്ന് എന്റെ നേരെ വരുന്ന നാരായണി ചേച്ചീടെ അടുത്തേക്ക് പോയി.... "ചേച്ചി വീട്ടിലേക്കല്ലേ...." "അതേ മോളെ...." ചേച്ചി "എന്ന ചേച്ചി വാ...ആ ചെക്കൻ ചേച്ചിയെ ഡ്രോപ്പ് ചെയ്യും...ഇപ്പോൾ തന്നെ ചേച്ചി നടന്നു ക്ഷീണിച്ചുക്കുന്നു..." "നന്ദി മോളെ...കഷ്ടപ്പെട്ട നടക്കുന്നെ...കാൽ ഭയങ്കര വേദന..." ചേച്ചി "ഹാ...ചേച്ചി വാ...." അങ്ങനെ ചേച്ചിയെയും കൊണ്ട് ബൈക്കിന്റെ അടുത്തു വന്ന് ശബ്ദമില്ലാതെ ചേച്ചിയെ ബൈക്കിൽ ഇരുത്തി.... "ഇനി കണ്ണ് തുറന്നോ...." ഞാൻ രാഹുലിനോട് പറഞ്ഞതും ഓൻ സന്തോഷത്തോടെ കണ്ണ് തുറന്നു....

പെട്ടന്ന് എന്നെ അവന്റെ മുന്നിൽ കണ്ടതും അവനൊന്നു ഞെട്ടി പിന്നിലേക്ക് നോക്കി.... "അയ്യേ...ഈ തള്ളയോ🙄" രാഹുൽ "ഹാ ചേച്ചിക്ക് നടക്കാൻ വയ്യ....ചേട്ടന് വയ്യത്തോരെ സഹായിക്കുന്നത് നല്ല ഇഷ്ടമല്ലേ....അതോണ്ട്...ചേട്ടനൊന്നു ചേച്ചിയെ വീട്ടിൽ ആക്കി കൊടുത്തേക്ക്...." "ഞാനോ...." രാഹുൽ "ഹാ...ചേട്ടൻ തന്നെ...നല്ല ചേട്ടനല്ലേ....ഈ എനിക്ക് വേണ്ടി...പ്ലീസ്‌...." "ഓകെ...നിനക്ക് വേണ്ടി മാത്രം...." ഇതും പറഞ്ഞു രാഹുൽ മനസ്സില്ല മനസോടെ ബൈക്കു വിട്ടു.... ഹിഹിഹി....നിന്നെ പോലെയുള്ള കോഴികൾക്ക് ഇതിലും വലിയ പണി ഇനി എന്താ....അവന്റെ രു ഒലിപ്പീര്..... ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു....വീട്ടിലെത്തി ഗേറ്റ് തുറക്കുമ്പോ മാഷിന്റെ വീട്ടിലേക്ക് ഒന്ന് നോക്കിയപ്പോൾ അങ്ങേരെ അവിടെയൊന്നും കാണാനില്ല..... ഞാൻ നേരെ വീട്ടിൽ കയറി..... "അമ്മേ.....അമ്മേ...." "കിടന്ന് കാറതെ പെണ്ണേ....ഞാനിവിടെ ഉണ്ട്...." അമ്മയുടെ മറുവടി അടുക്കളയിൽ നിന്ന് വന്നു....നേരെ അങ്ങോട്ട് വെച്ചു പിടിച്ചു.... "ആഹാ ശ്രീജ കുട്ടി വാഴക്ക പൊരി ഉണ്ടാക്കണോ..." ഇതും പറഞ്ഞു ഒരു വാഴക്ക പൊരി എടുത്തു കടിച്ചു..... "ടീ പെണ്ണേ ഫ്രഷ് ആയി വാ...എന്നിട്ട് കഴിക്കാം...." "ഓക് മാഡം...." എന്നും പറഞ്ഞു നേരെ റൂമിലേക്ക് വിട്ടു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story