❤️എന്റെ മാഷ്❤️: ഭാഗം 30

ente mash

എഴുത്തുകാരി: AADI

"അപ്പോ മീനു നമുക്ക് സ്റ്റാർട്ട് ചെയ്യല്ലേ...." മാഷേന്ടെ അടുത്തു വന്നു മെല്ലെ എന്റെ ചെവിയിൽ എനിക്ക് മാത്രം കേൾക്കുന്ന ശബ്ദത്തിൽ മൊഴിഞ്ഞു...... ഞാൻ മാഷിനോട് ആ എന്ന് തലയാട്ടി..... 🎶🎼പരിബാലയ രഗുനാത.... പരിബാലയ രഗുനാത.... ഹരിനാമ സ്മരണംബുളു virulaura രാഗുനാഥ... പരിബാലയ രാഗുനാഥ.... പരിബാലയ രാഗുനാഥ.....ആ..........【മീനു】 🎼🎶🎻🎻🎻🎻🎻🎻🎶🎼🎶🎼🎶 നീല ശലഭമേ നി അണയുമോ എൻ അരുമയായി എൻ അരികിൽ സ്വപ്ന വനികയിൽ വസന്ധവുമായ് തിരയുന്നിത എൻ ഹൃദയം..... ഏതു നിമിഷവും എൻ നിനവുകൾ വിലോലമായ് നിനക്കായ് ഉറുകീടുമെൻ സ്വരമിനിമേൽ നി അറിയുമോ... 【മാഷ്】 【നീല ശലഭമേ】 പാട്ടിനനുസരിച്ചു ഞാനും മാഷും ചുവടുകളും വെച്ചു കൊണ്ടിരുന്നു....മാഷേന്ടെ കൈ പിടിച്ചു വലിച്ചു മാഷിനോട് ചേർത്തു നിറുത്തി.... പിന്നീട് എന്റെ അരയിൽ മാഷ് കൈ വെച്ചു.... അങ്ങനെ ഓരോ ചുവടുകളും വെച്ചു ഞങ്ങൾ കളിച്ചു..... പാട്ട് കഴിഞ്ഞതും ഞാനും മാഷും പരസ്പരം ഒന്ന് നോക്കി ചിരിച്ചിട്ട് സ്റ്റുഡന്റസിനെ ഒക്കെ നോക്കി..... എല്ലാവരും കയ്യടിക്കുന്നുണ്ട്.... ഞാനും മാഷും വേഗം സ്റ്റേജിൽ നിന്നിറങ്ങി..... എല്ലാവരും.പാട്ടൊക്കെ ഉഷാറായി എന്ന് പറഞ്ഞു.... ഞാൻ നേരെ ശ്രുതിയുടെ അടുത്തേക്ക് ആണ് പോയത്..... "ശ്രുതി സത്യം പറഞ്ഞോ...നിയല്ലേ ഞങ്ങൾക്ക് ഈ പണി തന്നത്....." ഞാനവളോട് ചോദിച്ചതും അവളെനിക്കൊന്നു ഇളിച്ചു തന്നു.... "ഇളിക്കാനല്ല പറയാനാ പറഞ്ഞേ...."

ഞാൻ സ്വരം കടുപ്പിച്ചു ചോദിച്ചതും അവൾ അതേ എന്നു പറഞ്ഞു.... "അപ്പോ നേരത്തെ എനിക്കും അശ്വിനും ഉള്ളതോ...." "അതും നോം തന്നെ....." ശ്രുതി വീണ്ടും ഇളിച്ചു കൊണ്ട് പറഞ്ഞു.... അപ്പോ തന്നെ ഞാനവൾക്ക് വയർ നിറയെ അങ് കൊടുത്തു.... "എന്നാലും എന്നെ ഇങ്ങനെ ഉഭദ്രാവിക്കേണ്ടിയിരുന്നില്ല....ഞാൻ കാരണമല്ലേ മാഷ് നിന്നെ പ്രൊപോസ് ചെയ്തേ...." ശ്രുതി എന്നോട് പറഞ്ഞതും ഞാനവളെ ഒന്ന് ഇരുത്തി നോക്കി....അപ്പോ ഓൾ മിണ്ടാതിരുന്നു....ശെരിയാണല്ലോ.... ശ്രുതി അങ്ങനെ ഒരു സോങ് എന്നെ കൊണ്ട് പാടിച്ചില്ലയിരുന്നെങ്കിലും....അശ്വിൻ എന്നെ കെട്ടിപിടിച്ചില്ലയിരുന്നെങ്കിലും മാഷ് ഇപ്പോഴും എന്നോടുള്ള ഇഷ്ടം പറയില്ലായിരുന്നു....ഞാൻ പിന്നെ ഇങ്ങനെ ആലോജിച്ചു.... ഞാനപ്പോ തന്നെ അവളെ കവിളിൽ ഒരു ഉമ്മ കൊടുത്തു സോറി പറഞ്ഞു.... "ഹ്മ്മ....ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു....ഇനി ഇത് ആവർത്തിക്കാൻ പാടില്ല....അയ്യോഹ് എന്റെ നാടു...." ശ്രുതി ഞങ്ങൾ പിന്നെ ഓരോ പ്രോഗ്രാമ്സും കണ്ടുകൊണ്ടാവിടെ ഇരുന്നു.....അങ്ങനെ ഒരുവിധം പ്രോഗ്രാമ്സ് ഒക്കെ അവസാനിക്കാറായി...നേരം സന്ധ്യ ആയിട്ടുണ്ട്..... ശ്രുതി ഈവനിംഗ് തന്നെ പോയി....മാഷ് ഒപ്പം പോവാമെന്നു പറഞ്ഞത് കൊണ്ട് ഞാനിവിടെ നിന്നു..... പെട്ടന്നാണ് എന്റെ ഫോണിലേക്ക് മാഷിന്റെ ഒരു മെസ്സേജ് വന്നത്....ഞാനത് ഓപ്പൺ ചെയ്‌തു നോക്കി.... "മീനു നി പെട്ടന്ന് ലൈബ്രറിടെ അവിടുക്ക് വാ....

" ഇതായിരുന്നു മെസ്സേജ്.....എന്തിഞ്ഞ മാഷ് ഇപ്പോ ലൈബ്രറിടെ അവിടുക്ക് ചെല്ലാൻ പറഞ്ഞത് എന്നാവോ.....ഞാൻ സാരിയുടെ നെറി ഒരു കയ്യിൽ.പിടിച്ചു കൊണ്ട് ലൈബ്രറി ലക്ഷ്യമാക്കി നടന്നു..... ○●○●○●○●●●●●●●●●●●○●○●○●○● 【ശ്രേയ】 അനുവിന്റെ ഫോൺ എടുത്തു ഞാൻ ആണ് മീനക്ക് മെസ്സേജ് ചെയ്തത്....ഈ പ്ലാൻ നടന്നാൽ ഉറപ്പായിട്ടും അനു മീനയെ വെറുത്തോളും....ഞാൻ അവൾ ലൈബ്രറിയിലേക്ക് പോവുന്നുണ്ടോ എന്ന് നോക്കി നിന്നു..... ഉണ്ട്....അവൾ ഇപ്പോ ലൈബ്രറിടെ അവിടേക്ക് എത്തും..... മീന ഇന്ന് നിന്ടെ അനു നിന്നെ വെറുക്കും.....നിയാണ് ഇന്ന് എന്റെ ഡാൻസ് കുലമാക്കിയത് എന്ന് എനിക്കറിയാമെഡി.... അതിനുള്ളതൊക്കെ കൂടിയാണ് നിനക്ക് ഞാൻ ഇന്ന് തരുന്നത്..... അവൾ ലൈബ്രറിടെ അവിടേക്ക് പോവുന്നതും നോക്കി ഞാൻ ചിരിച്ചു....സോ sad മീന....സോ sad.... നിന്ടെ കാര്യം ഇനി പോകാണ്..... അവൾ ലൈബ്രറിയിലേക്ക് കയറിയതും ഞാൻ വേഗം എന്റെ friend ആര്യക്ക് വിളിച്ചു.... "ഹെലോ...ടാ...ആര്യ നി ലൈബ്രറിയിൽ കയറിക്കോ ഇനി....മീന അതിലേക്ക് കയറിയിട്ടുണ്ടാവും...." എന്നും പറഞ്ഞു കൊണ്ട് ഞാൻ ലൈബ്രറിയുടെ അവിടെ നിന്ന് തിരിഞ്ഞു ഓഡിറ്റോറിയത്തിലേക്ക് നടന്നു..... ○●○●○●○●●●●●●●●●●●●○●○●○●○●

ലൈബ്രറിടെ അവിടുക്ക് നടക്കുമ്പോൾ എനിക്ക് എന്തോ ചെറുതായി ഭയം തോന്നി.... ഞാൻ എന്തിനാ ഭയക്കുന്നത് മാഷ് അല്ലെ എന്നോട് വരാൻ പറഞ്ഞാത്...ഞാൻ മാഷിഞ്ഞു ഫോൺ ചെയ്തു നോക്കിയപ്പോൾ മാഷ് ഫോൺ എടുക്കുന്നില്ല.... അപ്പോഴാണ് ഒരു ചെക്കൻ എന്റെ അടുത്ത് വന്നു പറഞ്ഞത്.... "നിയാണോ മീന...." "അതേ...." "നിന്നോട് അരവിന്ദ് സാർ പെട്ടന്ന് ലൈബ്രറിയിലേക്ക് കയറാൻ പറഞ്ഞു...." "ഹാ...." ഞാൻ പെട്ടെന്ന് തന്നെ ലൈബ്രറിടെ അവിടുക്ക് നടന്നു..... എന്തോ മനസ്സിഞ്ഞു ഒരു സുഗമില്ല..... ○●○●○●○●○●●●●●●●●●○●○●○●○●○● സ്റ്റാഫ് റൂമിൽ നിന്ന് തിരിച്ചു ഓഡിറ്റോറിയത്തിലേക്ക് മീനുവിനെ കാണാൻ പോവുമ്പോഴാണ് മീനു ലൈബ്രറിയിലേക്ക് പോകുന്നത് കണ്ടത്.....ഇവളെന്താ ലൈബ്രറിയിലേക്ക് പോവുന്നത്..... ഞാനും അവളെ പിന്നാലെ വെച്ചു പിടിച്ചു..... വഴിയിൽ വെച്ചു ഒരു ചെക്കാനോട് അവൾ സംസാരിക്കുന്നുണ്ട്..... എന്നിട്ട് ആ ചെക്കാൻ എന്ടെ നേരെ നടന്നു വന്നു.....മീനു ലൈബ്രറിടെ അവിടേക്ക് തന്നെ പോവും ചെയ്യുന്നുണ്ട്..... ആ ചെക്കൻ എന്നെ കണ്ട് ഒന്ന് പരുങ്ങി കളിച്ചു കൊണ്ട് പോയി.....എന്തോ ഉണ്ടല്ലോ....ഞാൻ വേഗം മീനുവിന്റെ ഒപ്പം പോയി.... മീനു ലൈബ്രറിയിൽ കയറിയതും ഞാനും അവളെ പിന്നാലെ കയറി.....

ഇതേ സമയം ശ്രേയ ലൈബ്രറിടെ ഡോർ അടക്കാൻ ഏൽപിച്ച ചെക്കൻ ആര്യ ആണ് മീനുവിന്റെ കൂടെ ലൈബ്രറിയിൽ കയറിയത് എന്ന് കരുതി ഡോർ കൊട്ടിയടച്ചു..... ○●○●○●○●●●●●●●●●●○●○●○●○● ശ്രേയയോട് ആ ചെക്കൻ ഡോർ അടച്ചു എന്ന് വിളിച്ചു പറഞ്ഞതും ശ്രേയ വേഗം പൊലീസിന് വിളിച്ചു....എന്നിട്ട് ഓഡിറ്റോറിയത്തിലേ ചില കുട്ടികളോടൊക്കെ പറഞ്ഞു.... അവരൊക്കെ ലൈബ്രറിയിലേക്ക് ഓടുന്നത് കണ്ടതും ബാക്കി ഉള്ള കുട്ടികളും അവരെ പിന്നാലെ ഓടി..... അപ്പോഴേക്ക് ലൈബ്രറിയുടെ മുമ്പിൽ പോലീസും കുട്ടികളും സാര്മ്മാരും എല്ലാവരും തടിച്ചു കൂടി........... മീന ഇന്ന് നി എല്ലാവരെ മുമ്പിലും നാണം കേടും.....അനു പോലും ഇനി നിന്നെ വിശ്വസിക്കില്ല....ഹഹ....ഇന്നത്തെ ഗുഡ് ന്യൂസ് ഇതാവുമല്ലോ എനിക്ക്..... എന്നും മനസ്സിൽ പറഞ്ഞു ശ്രേയ ലൈബ്രറിയുടെ വാതിലിലേക്ക് നോക്കി പുച്ഛിച്ചു ചിരിച്ചു............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story