❤️എന്റെ മാഷ്❤️: ഭാഗം 31

ente mash

എഴുത്തുകാരി: AADI

ഞാൻ ലൈബ്രറിടെ അകത്തേക്ക് കയറിയതും ആരോ ഡോർ കൊട്ടിയടച്ചതും ഒപ്പമായിരുന്നു.........ഞാൻ വേഗം പോയി ഡോർ തുറക്കാൻ നോക്കിയെങ്കിലും അത് ആരോ പുറത്തു നിന്ന് കുറ്റി ഇട്ടിട്ടുണ്ടായിരുന്നു.... ലൈബ്രറി ഫുൾ ഇരുട്ടായിരുന്നു.... "ബ്ലഡി ഫൂൾ...ആരാ...അവിടെ....ആരാന്ന് പറട പരട്ടെ" അപ്പോഴാണ് മീനു ഇങ്ങനെ അലറി ചോദിക്കുന്നത് കേട്ടത്....ഞാൻ വേഗം ഫോണിന്റെ ഫ്ലാഷ് എടുത്തു എന്റെ മുഖത്തേക്ക് അടിച്ചു.... "അയ്യോഹ്...." ഞാൻ ഫ്ലാഷ് അടിച്ചത് കണ്ടതും മീനു അലറി.....അപ്പോ തന്നെ ഫോണിലെ ചാർജ് തീർന്നു ഫോൺ ഓഫ്‌ ആയി....പണ്ടാരം.... "ടീ...മീനു ഞാനാ...." "നിയോ....അപ്പോ പിന്നെ ഞാൻ ആരാ....ഞാനാ മീനു" മീനു ഹോ ഈ സാദനം.... "എടി പൊട്ടിക്കാളി ഇത് ഞാനാ...." "ഏത് ഞാനാ....🙄" മീനു ദൈവമേ ഇതിനെ ഞാൻ.....

"മീനു ഇത് ഞാനാ...നിന്ടെ മാഷ്...." "മാഷോ..മാഷ് എന്തിന എന്നെ വിളിച്ചെ......" മീനു തപ്പി തടഞ്ഞു എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.... "ഞാൻ നിന്നെ വിളിക്കെ....എപ്പോ...ഞാൻ നി ലൈബ്രറിയിലേക്ക് വന്നത് കണ്ട് നിന്റെ പിന്നാലെ വന്നതാ...." "ഏഹ്....അപ്പോ മാഷ് അല്ലെ നിക്ക് msg അയച്ചത്....." "ഞാൻ ആർക്കും msg അയച്ചിട്ടില്ല...." "ഇല്ലേ....🙄" മീനു "ഇല്ല...." "അപ്പോ പിന്നെ എന്റെ ഫോണിലേക്ക് എങ്ങനെയാ msg വന്നത്...." മീനു "ആ എനിക്കറിയില്ല...." "അപ്പോ ആരോ നമ്മളെ പെടുത്തിയത...ഇനി ഈ ഡോർ എങ്ങനെ തുറക്കും...." എന്നും പറഞ്ഞു മീനു ആകാതമായ ചിന്തയിൽ ഏർപ്പെട്ടു..... "നിന്ടെ കയ്യിൽ ഫോൺ ഇല്ലേ....ആർക്കെങ്കിലും വിളിച്ചു നോക്കാം...." ഇതും പറഞ്ഞു ഞാനവളെ കയ്യിൽ നിന്ന് ഫോൺ വാങ്ങിച്ചു...on ചെയ്തു....വാൾപേപ്പർ തന്നെ എന്റെയും അവളെയും college ചെയ്ത പിക് ആണ്.... ഞാൻ അത് കണ്ട് ഒന്ന് പുഞ്ചിരിച്ചു.... എന്നിട്ട് ആദ്യം കണ്ട അശ്വിന്റെ നമ്പറിലേക്ക് കാൾ ചെയ്തു....

"ക്ഷമിക്കണം ഈ കാൾ ചെയ്യാനായി തങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് ഇല്ല.....ദയവായി റീചാർജ് ചെയ്യൂ" "മീനു😬😬" ഞാൻ "അത് മാഷേ അതിലെ ബാലൻസ് തീർന്നു പോയച്😁" ○●○●○●○●●●●●●●●●●●●○●○●○●○● "പൊടി....ഇനി എങ്ങനെ ഇവിടുന്ന് രക്ഷപെടും...." "നമുക്ക് മാപ്പിനോട് വഴി ചോദിച്ചാലോ...." ഞാൻ "ഏത് മാപ്പിനോട്...." മാഷ് "ഡോറയിലെ മാപ്പിനോട്...." "മീനു😬😬😬നിന്നെ ഞാൻ എന്താ വേണ്ടേ...." മാഷ് "എന്നെ കെട്ടിയാൽ മതി...." ഇതും പറഞ്ഞു ഞാൻ ഇളിച്ചു..... അപ്പോ മാഷേന്ടെ അടുത്തേക്ക് വന്നു എന്റെ അരയിലൂടെ കയ്യിട്ട് മാഷിനോട് ചേർത്തു നിറുത്തി.....മഷിന്റെ നിശ്വാസം എന്റെ കവിളിൽ തട്ടുന്നുണ്ട്....ഇരുട്ട് ആയോണ്ട് മറ്റൊന്നും കാണാഞ്ഞില്ല..... മാഷ് എന്റെ കവിളിൽ ഒന്ന് ചുംബിച്ചു.... എന്നിട്ട് സാരിയുടെ ഇടയിലൂടെ എന്റെ നക്നമായ വയറിൽ തൊട്ടു....മാഷ് അവിടെ തൊട്ടതും ഞാൻ ചെറുതായി അല്ല വലുതായി തന്നെ ഞെട്ടി..... എനിക്ക് എന്തോക്കെയോ തോന്നി....

പെട്ടന്നാണ് ആരോ ഡോർ തുറന്നു ഞങ്ങളെ മുഖത്തേക്ക് ഫ്ലാഷ് ലൈറ്റ് അടിച്ചത്....ഞങ്ങൾ രണ്ടു പേരും ഞെട്ടി കൊണ്ട് അവിടേക്ക് നോക്കി........ പുറത്തു നിൽക്കുന്നവരെ കണ്ട് ഞാൻ പേടിച്ചു മാഷിന്റെ മുഖത്തേക്ക് നോക്കി..... പോലീസും....സ്റ്റുഡന്റസും....ടീച്ചേഴ്സും....സർമ്മാരും..... എല്ലാവരുമുണ്ട്.... എല്ലാവരും ഫ്ലാഷ് ലൈറ്റ് അടിച്ചു ഞങ്ങളെ തന്നെ നോക്കി നിൽക്കാണ്.... "ആഹാ...അപ്പോ മാഷിനും സ്റ്റുഡന്റിനും ഇതാണല്ലേ ലൈബ്രറിടെ ഉള്ളിൽ പരിപാടി....നിങ്ങളൊരു സാർ അല്ലെ എന്നിട്ടാണോ ഇങ്ങനെ...." എന്ന് ഒരു പോലീസ് പുച്ഛിച്ചു കൊണ്ട് ഞങ്ങളോട് ചോദിച്ചു....എല്ലാവരും ഓരോന്ന് പറയുന്നുണ്ട്.....ഞാൻ മെല്ലെ മാഷിന്റെ ബാക്കിലോട്ട് നിന്നു.... അപ്പോ തന്നെ അതിലെ ഒരു പൊലീസുകാരൻ അലറി.... "ടീ....മര്യാദക്ക് മുന്നിലേക്ക് നിൽക്ക്....ഞങ്ങളൊക്കെ നിന്നെ ഒന്ന് കാണട്ടെ......" ഞാൻ പേടിച്ചു കൊണ്ട് മുമ്പിലേക്ക് നിന്നു.... ○●○●○●○●●●●●●●●●●●○●○●○●○●○●

എനിക്ക് ഡോർ ആരോ അടച്ചപ്പോൾ തന്നെ മനസ്സിലായിരുന്നു ഇത് ഒരു പണി വരുന്ന വഴി ആണെന്ന്....ഇതിന്ന് പിന്നിൽ ആരാണ് എന്താണെന്ന് എന്നൊന്നും എനിക്ക് അറിയില്ല.....എന്തായാലും ആ ആളെ കയ്യിൽ കിട്ടിയാൽ രണ്ട് പൊട്ടിക്കും ഞാൻ.... ആ പോലീസുകാരൻ മീനുവിനോട് ചൂടാവുന്നത് കണ്ടിട്ട് എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്....അതിലൂടെ അയാളുടെ ഓരോ ഡയലോഗുകളും.....ഞാൻ അയാളെ തുറിച്ചു നോക്കി..... "എന്താടാ നി എന്നെ ഇങ്ങനെ നോക്കുന്നെ....തെറ്റ് ചെയ്തതും പോര...അവൻ നിന്ന് തുറിച്ചു നോക്ക......." അയാൾ എന്റെ നെഞ്ചിൽ തട്ടി കൊണ്ട് പറഞ്ഞു....അതിഞ്ഞു ഞാൻ ഒന്നും പറയാതെ മുഷ്ട്ടി ചുരുട്ടി നിന്നു....മീനു എന്റെ കയ്യിൽ ഇറുക്കെ പിച്ചിട്ടിട്ടുണ്ട്.... ○●○●○●○●○●●●●●●●●●●●○●○●○●○●○● 【ശ്രേയ】

ഡോർ തുറന്നു മീനയുടെ ഒപ്പം അനു നിൽക്കുന്നത് കണ്ട് ഞാൻ ഞെട്ടി കൊണ്ട് ചുറ്റിനും നോക്കി.... ആര്യ എവിടെയാ അപ്പോ.... അവനല്ലേ മീനയുടെ കൂടെ അകത്തേക്ക് കയറിയത്.... പെട്ടന്നാണ് എന്റെ തൊട്ടടുത്തു നിന്ന് ഒരു ശബ്ദം കേട്ടത്.... "ശ്രേയ....നമ്മുടെ പ്ലാൻ ഒക്കെ ഫ്ലോപ്പ് ആയി....മീനുവിന്റെ കൂടെ ഞാൻ ആണ് കയറിയത് എന്ന് കരുതി ആ സത്യ ഡോർ അടച്ചു പോയി....ഞാൻ വന്നു നോക്കിയപ്പോൾ പുറത്തു നിന്ന് ഡോർ ലോക്ക് ചെയ്തുക്കുന്നു.... കീ ക്ക് വേണ്ടി ഞാൻ സത്യയെ തിരിഞ്ഞപ്പോൾ അവൻ പിന്നെ പ്രിൻസിയേയും കൂടെ കൂട്ടി ലൈബ്രറിയിലേക്ക് വരുന്നതാണ് കണ്ടത്...." ആര്യ പറയുന്നതൊക്കെ കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു..... ഷിറ്റ് എന്റെ പ്ലാൻ ഒന്നും നടന്നില്ല....ഇതിൽ ആ മീന പെടും എന്ന് ഞാൻ കരുതി....പക്ഷെ അതെനിക്ക് ഒരു തിരിച്ചടി ആയി പോയല്ലോ....എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതെ നിൽക്കുമ്പോഴാണ് ആര്യ പറഞ്ഞത്.... "ഡി... ശ്രേയ...അങ്ങോട്ട് നോക്ക്...അരവിന്ത് സാർ പറയുന്നത്....." ആര്യ പറഞ്ഞപ്പോൾ ഞാൻ അനു എന്താ പറയുന്നത് എന്ന് നോക്കി.... ○●○●○●○●●●●●●●●●●●○●○●○●○●○●

ആ പോലീസും കുട്ടികളുമൊക്കെ വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നതും ഞാൻ ദേഷ്യം കൊണ്ട് അലറി പറഞ്ഞു.... *നിർത്ത്.... നിങ്ങൾ ഓരോന്ന് ഇനി ഉണ്ടാക്കി പറയണ്ട.... ഞാൻ ഒരു മാഷും മീന എന്ടെ സ്റ്റുഡന്റും ആണെന്നുള്ളത് ശെരിയാണ്....അതിലുബരി മീന എന്റെ ഭാര്യ ആവാൻ പോകുന്നവൾ കൂടിയാണ്.... ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹം നടക്കുന്നതുമാണ്....ഞങ്ങളെ വിവാഹം എന്നോ തീരുമാനിച്ചു വെച്ചതാണ്....ഞാൻ ലൈബ്രറിയിൽ കയറിയിരിക്കുന്നത് എന്റെ പെണ്ണിന്റെ കൂടെ തന്നെ ആണ്.... അല്ലാതെ മറ്റു ള്ളവരുടെ കൂടെ അല്ല പിന്നെ നേരത്തെ ഞങ്ങൾ രണ്ടു പേരും സ്റ്റേജിൽ നിന്ന് ഡാൻസ് കളിച്ചപ്പോൾ നിങ്ങൾക്ക് ഈ ചൊറിച്ചിൽ ഉണ്ടായിരുന്നില്ലല്ലോ...പിന്നെന്താ നിങ്ങൾക്കൊക്കെ ഇപ്പോൾ....ഇനി എന്നെയും ഇവളെയും പറ്റി ആരെങ്കിലും വേണ്ടാത്ത എന്തെങ്കിലും പറയുന്നത് കേട്ടാൽ ബാക്കി ഞാൻ അപ്പോൾ പറയണ്ട്.... ഇത് എന്റെ പെണ്ണാണ്....ഈ മാഷിന്റെ പെണ്ണ്❤️*

ഞാൻ മീനുവിനെ ചേർത്തു പിടിച്ചു ഇത്രയും പറഞ്ഞു നിറുത്തിയതും എല്ലാവരും നിശബ്ദരായി..... പിന്നെ പ്രിൻസി പറഞ്ഞു തുടങ്ങി.... """അപ്പോ എല്ലാവരും കേട്ടല്ലോ....ഇനി എല്ലാവരും ഇവിടെ നിന്ന് പിരിഞ്ഞു പോവേണ്ടതാണ്....അരവിന്തും മീനയും എന്റെ ക്യാബിനിലേക്ക് വരും ചെയ്യൂ....""" പ്രിൻസി പറഞ്ഞപ്പോൾ അവിടെ നിന്നവരെല്ലാം പോയി....ആ പോലീസുകാരനും ഞങ്ങളെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പോയി... ഞാൻ അയാളെ നോക്കി പുച്ഛിച്ചു കൊണ്ട് മീനുവി ന്റെ കയ്യും പിടിച്ചു കൊണ്ട് പ്രിൻസിയുടെ ക്യാബിനിലേക്ക് നടന്നു.... ○●○●○●○●●●●●●●●●●●○●○●○●○●○● അനുവിന്റെ ഡയലോഗ് കേട്ടതുo ശ്രേയക്ക് ഇനിയും ഇവിടെ നിന്നാൽ പൊട്ടി തെറിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് വേഗം അവിടെ നിന്ന് പോയി........ ○●○●○●○●○●●●●●●●●●●●●○●○●○●○●○● മാഷ് പറയുന്നതൊക്കെ കേട്ടു എനിക്കങ് രോമഞ്ജിഫിക്കേഷൻ വന്നിട്ടേയ്.... മാഷിനെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇത്രയും പേർ നിൽക്കുന്നത് കൊണ്ട് ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്‌തു നിന്നു......

ഞാനും മാഷും പ്രിൻസിയുടെ ക്യാബിനിന്റെ മുമ്പിൽ എത്തിയപ്പോൾ മാഷ് പെർമിഷൻ ചോദിച്ചു എന്നെയും കൊണ്ട് അഖത്തേക്ക് കയറി.... "എന്താ അരവിന്ദ് ഇതൊക്കെ...." "I dont know sir.... ആരോ ഞങ്ങൾ ലൈബ്രറിയിലേക്ക് കയറിയപ്പോൾ ഡോർ അടച്ചതാണ് അല്ലാതെ മറ്റൊന്നുമല്ല...." "ഹ്മ്മ.....മീനയെ താൻ ശെരിക്കും കെട്ടാൻ പോവാണോ....അതോ അവിടെ നിന്ന് എല്ലാവരെയും വായ മൂടാൻ വെറുതെ പറഞ്ഞതാണോ...." "വെറുതെ പറഞ്ഞതോന്നുമല്ല സാർ.....ഞാൻ ശേരിക്ക് പറഞ്ഞത് തന്നെയാണ്....വരുന്ന അടുത്ത മുഹൂർത്തത്തിൽ തന്നെ ഞങ്ങളുടെ വിവാഹവും ഉണ്ടാവും.....ഒരു ചെറിയ വിവാഹം..." "ഹ്മ്മ....എന്ന നിങ്ങൾ പൊക്കോ... programmes ഒക്കെ കഴിഞ്ഞില്ലേ....." "ഒക്കെ സാർ....പിന്നെ സാർ സാറിനോട് ആരാ ഞങ്ങൾ ലൈബ്രറിയിൽ കുടുങ്ങിയ കാര്യം പറഞ്ഞത്...."

"സൂര്യ....മീനയുടെ ക്ലാസ്സിൽ ഉള്ളതാണ്...." ഹോ...ആ ശ്രേയടെ കൂടെ ഉള്ളതാവും.... അപ്പോ ഇതൊക്കെ അവരെ പണി തന്നെ ആവും....എന്നാലും എന്റെ കാളി നി മുത്താണ്....ഇനി കാളി ആവില്ലേ...ഇതിഞ്ഞു പിന്നിൽ....ആവോ...മാഷ് ആരെ ആയാലും കണ്ടുപിടിച്ചോളും.... ഞങ്ങൾ രണ്ടാളും നേരെ മാഷിന്റെ ബുള്ളെറ്റിന്റെ അടുത്തേക്ക് നടന്നു..... മാഷ് ബുള്ളെറ്റിൽ കയറിയതും എന്നോടും കയറി ഇരിക്കാൻ പറഞ്ഞു....ദൈവമേ ഞങ്ങളെ first ബുള്ളെറ്റ് യാത്ര ആണ്...പൊളിച്ചെടുക്കണെ.... എന്നും പറഞ്ഞു ഞാൻ ബുള്ളെറ്റിൽ കയറിയതും ബുള്ളെറ്റ് ഒരൊറ്റ മറിച്ചിൽ..... എന്റെ ദേവിയെ ഞാൻ പൊളിച്ചെടുക്കാൻ പറഞ്ഞപ്പോൾ ഇത്ര നന്നായി പൊളിച്ചെടുക്കും എന്ന് കരുതിയില്ല..... മാഷ് എന്നെ ഒന്ന് നോക്കി കൊണ്ട് എണീറ്റു ബുള്ളെറ്റ് ശേരിക്ക് നിറുത്തി....ഞാനും വേഗം എണീറ്റു.... "നിന്നെ ബുള്ളെറ്റിൽ കയറ്റുന്നത് ബുള്ളെറ്റിന് ഇഷ്ടമല്ല തോനുന്നു....അത് കൊണ്ടല്ലേ നീ കയറിയപ്പോൾ തന്നെ ബുള്ളെറ്റ് വീണത്...."

അതിഞ്ഞു ഞാൻ മാഷിഞ്ഞു ഒന്ന് നന്നായി ഇളിച്ചു കൊടുത്തു...... "ഹ്മ്മ....ഇനി കയർ...." "എന്ത് കയർ....🙄" "കൊലക്കയർ.... മര്യാദക്ക് ബുള്ളെറ്റിൽ കയറടി......" മാഷ് 【മിക്കവാറും ഈ സാദനം ഇങ്ങനെയാണ് പോവുന്നതെങ്കിൽ എന്നെ കൊണ്ട് കോല കയർ എടുപ്പിക്കും....】മാഷ് ആത്മ ഹോ അതായിരുന്നോ.... ഞാനും കരുതി മാഷിപ്പോ എന്നോട് എന്ത് കയാർ ചോദിക്കുന്നത് എന്ന്.... ഞാൻ നേരെ ബുള്ളെറ്റിൽ കയറി ഇരുന്നതും മാഷ് പറപ്പിച്ചു വിട്ടു..... ഞാൻ മാഷിന്റെ അരയിലൂടെ ചുറ്റി പിടിച്ചു ഇരുന്നു..... ഒന്ന് കണ്ണ് തുറണ്ണടച്ചപ്പോഴേക്ക് വീട്ടിൽ എത്തിയ പോലെ ആണ് എനിക്ക് തോന്നിയത്....ഞാൻ ബുള്ളെറ്റിൽ നിന്ന് ഇറങ്ങാതെ മാഷിനേയും പിടിച്ചു അവിടെ ഇരുന്നു.... "മാഷേ നമുക്ക് ഒരു റൗണ്ട് കൂടി പോയിവന്നാലോ....." "എന്തിനാ ഒരു റൗണ്ട് ആകുന്നത്...ഒരു 10 റൗണ്ട് ആക്കാം....എന്തെയ്...." മാഷ് "ഹാ...എനിക്ക് കുഴപ്പളമൊന്നുമില്ല...മാഷിനു കുഴപ്പമില്ലേൽ നമുക്ക് പോവാം...

." ഞാൻ "മര്യാദക്ക് ഇറങ്ങിക്കോ....അവളേരു റൗണ്ട് ....." എന്നും പറഞ്ഞു മാഷ് കലിപ്പായതും ഞാൻ മാഷിനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് ബുള്ളെറ്റിൽ നിന്ന് ചാടി ഇറങ്ങി....മാഷും എന്റെ പിന്നാലെ ഇറങ്ങി.... എന്നിട്ട് നേരെ എന്റെ കയ്യും പിടിച്ചു കൊണ്ട് എന്റെ വീടിന്റെ മുമ്പിൽ വന്നു നിന്നു ബെൽ അടിച്ചു...ഈ മാഷ് ഇത് എന്തിഞ്ഞുള്ള പുറപ്പാടാണ്.... ഞാൻ കണ്ണും മിഴിച്ചു മാഷിനെ തന്നെ നോക്കി നിന്നു............പെട്ടന്ന് ഡോർ തുറന്നു അച്ഛനും അമ്മയും പുറത്തേക്ക് വന്നു.... മാഷ് എന്റെ കയ്യും.പിടിച്ചു അവരെ മുമ്പിലേക്ക് വന്നു..... ഈ മാഷ് ഇനി എന്തിനാണാവോ....അച്ഛനും അമ്മയും ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ട്....ഞാൻ മാഷ് ഇനി എന്താ ചെയ്യാൻ പോവുന്നെ എന്നും നോക്കി മാഷിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story