❤️എന്റെ മാഷ്❤️: ഭാഗം 32

ente mash

എഴുത്തുകാരി: AADI

മാഷ് എന്റെ കയ്യും.പിടിച്ചു അവരെ മുമ്പിലേക്ക് വന്നു..... ഈ മാഷ് ഇനി എന്തിനാണാവോ....അച്ഛനും അമ്മയും ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ട്....ഞാൻ മാഷ് ഇനി എന്താ ചെയ്യാൻ പോവുന്നെ എന്നും കരുതി മാഷിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..... "ശ്രി അമ്മേ....അങ്കിൾ എനിക്ക് ഒരു കാര്യം പറയാനുണ്ട്....." മാഷ് "എന്താ മോനെ..." അച്ഛൻ "നമുക്ക് അകത്തേക്ക് ഇരുന്നാലോ..." മാഷ് "ഹാ....വ മോനെ...." 'അമ്മ ഇതും പറഞ്ഞു കൊണ്ട് അച്ഛനും അമ്മയും അകത്തേക്ക് കയറി....പിന്നാലെ മാഷ് എന്റെ കൈ പിടിച്ചു കൊണ്ട് കയറി സെറ്റിയിൽ ഇരുന്നു....അച്ഛനും അമ്മയും ഞങ്ങളെ ഓപ്പോസിറ്റ് സെറ്റിയിൽ ഇരുന്നു..... മാഷ് നല്ല ഗൗരവത്തിൽ ആണ്..... "എന്താ മോനെ....ഇവൾ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചു വെച്ചുക്കുണോ...." അച്ഛൻ "ഏയ് അതൊന്നുമല്ല അങ്കിൾ...." മാഷ് പിന്നെ എന്താണാവോ ഈ മാഷിഞ്ഞു ഇത്ര പറയാൻ.... "അങ്കിൾ ശ്രി അമ്മേ ഞാൻ പറയുന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം...." എന്ന് മാഷ് പറഞ്ഞു തുടങ്ങി ഇന്ന് കോളേജിൽ വെച്ചുണ്ടായ എല്ലാ സംബവങ്ങളും അവർക്ക് പറഞ്ഞു കൊടുത്തു..... "അങ്കിൾ ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നുവെച്ചാൽ ഇപ്പോ ഈ സംഭവം ടോട്ടലി നാട്ടിൽ ഒക്കെ ഫ്ലാഷ് ആയിട്ടുണ്ടാവും....

പിന്നെ നമ്മുടെ 2 കുടുംബവും നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആവും....ആ നാണക്കേട്‌ കൂടുതൽ ബാധിക്ക മീനുവിനെ ആവും.... അത് അങ്ങനെ ആണല്ലോ ഒരണിനെയും പെണ്ണിനേയും ആരെങ്കിലും പിടിച്ചാൽ പെണ്ണിനാണല്ലോ പ്രോബ്ലെം.... അത് കൊണ്ട് എത്രയും പെട്ടന്ന് അതായത് അടുത്ത നല്ല മുഹൂർത്തത്തിൽ തന്നെ ഞങ്ങളുടെ വിവാഹം നടത്തല്ലേ നല്ലത്...." "ഹ്മ്മ....മോൻ പറഞ്ഞത് ശരിയാ....നാളെ നമുക്ക് ജോൽസ്യനെ പോയി കാണാം...എന്നിട്ട് നല്ലൊരു മുഹൂർത്തം കുറിച്ചു തരാൻ പറയ....പിന്നെ നാളെ ചെറുതായി ഒരു പെണ്ണ് കാണൽ ചെടങ്ങും നടത്താം...." അച്ഛൻ ''ആഹ് അങ്കിൾ....പിന്നെ എന്റെ അച്ഛനോടും അമ്മയോടും ഞാൻ പാറഞ്ഞോളാം...." എന്നും പറഞ്ഞു കൊണ്ട് മാഷ് മാഷിന്റെ വീട്ടിലേക്ക് പോയി....യാഹു....അപ്പോ എത്രയും പെട്ടന്ന് എന്റെ കല്യാണം....എനിക്ക് സന്ദോഷം കൊണ്ട് തുള്ളി ചാടാൻ തോനുന്നു..... അച്ഛനും അമ്മയും അവരെ മുറിയിലേക്ക് പോയതും ഞാനും എന്റെ മുറിയിലേക്ക് പോന്നു.... ○●○●○●○●●●●●●●●●●●○●○●○●○●○● മുറിയിൽ മീനുവിന്റെ 'അമ്മ അച്ഛൻ "മാധവേട്ട എന്നാലും നമ്മുടെ മോളുടെ വിവാഹം ഇത്ര പെട്ടെന്ന് നടത്ത എന്നു പറഞ്ഞാൽ എങ്ങനെ ശരിയാവ...."

'അമ്മ "വേറെ വഴി ഇല്ല ശ്രി....നമ്മുടെ കുടുംബവത്തിന്ടെയും മോളേയും മാനം രക്ഷിക്കാൻ ഇതൊള്ളു വഴി....പിന്നെ അന്യ വീട്ടിലേക്ക് ഒന്നുമല്ലല്ലോ നമ്മുടെ മോളെ പറഞ്ഞു വിടുന്നത്.... ചന്ദ്രന്റെ വീട്ടിലേക്കല്ലേ...പോരാത്തതിഞ്ഞു നമ്മുടെ തൊട്ടപ്പുറത്തെ വീട്ടിൽ അവൾ ഉണ്ടാവും ചെയ്യും.....എപ്പോ വേണമെങ്കിലും നമുക്കവളെ കാണാം....അവൾക്ക് നമ്മളെയും.... പിന്നെ അനുമോൻ നല്ല ഒരു ചെക്കാനാണ്...നമ്മുടെ മോളെ അവൻ നന്നായി നോക്കും...അവന്റെ അടുത്ത് നമ്മുടെ മോൾ സുരക്ഷിത ആവും...അവര് ഇപ്പോ പ്രണയത്തിലും അല്ലെ....രണ്ടു പേർക്കും പരസ്പരം നന്നായി അറിയുന്നത് കൊണ്ട് കുഴപ്പമില്ല.... നമ്മുടെ മോളെന്നു പറഞ്ഞ സാധനം ഇപ്പോ മുറിയിൽ കിടന്നു തുള്ളുന്നുണ്ടാവും...." "ഹ്മ്മ....മദേവേട്ടൻ പറഞ്ഞത് ശരിയാ...." ○●○●○●○●●●●●●●●●●●●○●○●○●○●○● 【അനു】 വീട്ടിൽ എത്തി ഞാൻ അകത്തേക്ക് കയറിയപ്പോൾ തന്നെ അച്ഛനെയും അമ്മയെയും വിളിച്ചു....അവരും ശ്രേയയും ലച്ചു വെച്ചിയും എന്റെ ശബ്ദം കേട്ട് ഹാളിലേക്ക് വന്നു....... ലച്ചുവെച്ചി ഇന്ന് ഉച്ചയ്ക്ക് ഗൾഫിൽ നിന്ന് land ആയി....കൂടെ ഞങ്ങളുടെ അപ്പുവും ഉണ്ട്.... {ലച്ചു മാഷിന്റെ ചേച്ചി ആണ്...1st പാർട്ടിൽ ഞാൻ പറഞ്ഞിരുന്നു} അച്ഛനോടും അമ്മയോടും ചേച്ചിയോടുമൊക്കെ ഞാൻ ഇന്ന് ഉണ്ടായ സംഭവങ്ങൾ ഒക്കെ വിശദമായി പറഞ്ഞു കൊടുത്തു....

മീനുവിന്റെ അച്ഛനും പറഞതും പറഞ്ഞു..... "മോനെ നിനക്ക് ശരി എന്ന് തോന്നുന്നത് നി ചെയ്തോ....ഞങ്ങൾക്ക് ഒരേദിർപ്പും ഇല്ല..." അച്ഛൻ "അതേ മോനെ....മീനു മോൾ പാവാണ്.... അവളെ നമ്മൾക്കൊക്കെ അറിയുന്നത് കൊണ്ട് ഇനി കൂടുതൽ അന്വേഷിക്കൊന്നും വേണ്ടല്ലോ...." 'അമ്മ പിന്നെ കുറച്ചു നേരം അവർ ഓരോന്ന് പറഞ്ഞു....പിന്നെ അവർ അകത്തേക്ക് പോയതും ചേച്ചി എന്ടെ അടുത്തേക്ക് വന്നു.... "അനു.... സത്യം പറഞ്ഞോ നിനക്ക് കല്യാണം കഴിക്കാനുള്ള ആക്രാന്തം കൊണ്ട് നി തന്നെ അല്ലെ ഇങ്ങനൊരു സീൻ create ചെയ്തത്...." ചേച്ചി "തേ ചേച്ചി എന്റെ കയ്യിൽ നിന്ന് മേടിക്കും ട്ടോ.....എനിക്ക് കല്യാണം കഴിക്കാൻ ഇങ്ങനൊരു seen create ചെയ്യേണ്ടേ ആവശ്യമില്ല....നേരെ പോയി അവളെ അങ് കെട്ടിയിരുന്നു ഞാൻ...." എന്നും പറഞ്ഞു കൊണ്ട് ശ്രേയയെയും മറി കടന്നു മുറിയിലേക്ക് പൊന്ന്.... ○●○●○●○●○●●●●●●●●●●●●○●○●○●○● 【ശ്രേയ】 ഹോ ഷിറ്റ്....ഈ ഐഡിയ തോന്നിയ നേരം....ശേ...ഇതിപ്പോ ഞാൻ അവൾക്ക് അനുവിനെ സ്വന്തമാക്കാൻ ഈസി ആക്കി കൊടുത്ത പോലെ ആയല്ലോ....{ചക്കിന്‌ വെച്ചത് കൊക്കിന്‌ കൊണ്ടു എന്ന് എത്ര ശെരിയ} ഇനി ഞാൻ എന്ത് ചെയ്യും.....അനു പറഞ്ഞത് വെച് 2 ദിവസാറ്റത്തിനുള്ളിൽ അവരെ വിവാഹം നടക്കും....

ഈ വിവാഹം മുടക്കാൻ ആണേൽ endel ഒരു ഐഡിയയും ഇല്ലല്ലോ..... ശ്രേയ സ്വയം ഓരോന്ന് പുലമ്പി കൊണ്ട് അവളെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു...... ○●○●○●○●●●●●●●●●●○●○●○●○●○● മുറിയിൽ എത്തി ഞാൻ സോങ്ങും വെച്ചുകൊണ്ട് നിന്ന് തുള്ളി....തുള്ളി തുള്ളി ലാസ്റ്റ് സാരി അഴിഞ്ഞു പോരാനായതും വേഗം ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി.... ഹോ സാരി അങ് അഴിച്ചു വെച്ചപ്പോൾ എന്ത് സമാധാനം..... പിന്നെ ജോൽസ്യനു വിളിച്ചു നാളെ ഇവിടേക്ക് വരാൻ പറയലും അടുത്ത ചില കുടുംബക്കരോട് വരാൻ പരായലുമൊക്കെ ആയിരുന്നു.... ആ പണി തന്ന ആളെ കണ്ടിരുന്നേൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാമായിരുന്നു....മിക്കവാറും ശ്രേയ ആവും....എന്നാലും ആരാണെന്ന് ഉറപ്പിക്കാൻ പറ്റില്ല....എന്തായാലും ആ ആൾ കാരണമല്ലേ ഇപ്പോ ഞങ്ങളെ കല്യാണം ഇത്ര പെട്ടെന്ന് തീരുമാണിച്ചത്....ആരാണാവോ ആ മഹത് വ്യക്തി.... അങ്ങനെ ഇന്നത്തെ ദിവസം നല്ല സന്ധോശത്തോടെ തന്നെ കഴിഞ്ഞു.... രാത്രി കുറെ സമയം മാഷിനു ഫോൺ ചെയ്താണ് ഞാൻ കിടന്നുറങ്ങിയത്.... 【പിറ്റേന്ന്】 "മീനു പെട്ടന്ന് എണീക്ക് ഇന്ന് നിന്ടെ പെണ്ണ് കാണലാണ്...." രാവിലെ തന്നെ 'അമ്മ വന്ന് വിളിച്ചപ്പോഴാണ് എണീക്കുന്നത്..... "അമ്മേ ഈ കൊച്ചു വെളുപ്പാൻ കാലത്ത് തന്നെ മാഷേന്നെ പെണ്ണ് കാണാനൊന്നും വരില്ല.....ഇനി വരുവണേൽ ഞാൻ ഉറങ്ങുന്നത് കാണിച്ചു കൊടുത്താൽ മതി....അതൊക്കെ കണ്ട് സംതൃപത്തി പെട്ടാൽ മതി മാഷ്...."

എന്നും പറഞ്ഞു ഞാൻ വീണ്ടും കിടന്നത് മാത്രമുള്ളു ഓർമ പിന്നെ ഞാൻ നിലത്തേക്ക് landiyirunnu.... എന്താപ്പോ ഇവിടെ ഉണ്ടായേ....ഞാനൊന്ന് റിവൈൻഡ് ചെയ്‌തോക്കി.......... ഞാൻ കിടന്നതും 'അമ്മ എന്നെ ഒരൊറ്റ ചവിട്ടയിരുന്നു...ഹു...ഈ 'അമ്മ എന്റെ നടുവൊടിക്കാനായിട്ട്.....ഞാൻ അമ്മയെ ഒന്ന് നന്നായി നോക്കി മൂടും തട്ടി എണീറ്റു ബാത്റൂമിലേക്ക് കയറി..... കുറച്ചു നേരത്തെ കുളിക്ക് ശേഷം പുറത്തേക്കിറങ്ങി....കർട്ടൻ മാറ്റി മാഷിനെ നോക്കിയപ്പോൾ മാഷിനെ അവിടെ കാണാഞ്ഞില്ല.....ഹോ ഒരുങ്ങാവും.... അപ്പോഴാണ് എന്റെ മണ്ടയിൽ ഒരയിടിയ ഉദിച്ചത്.....ഞാൻ വേഗം താഴെ അമ്മടെ അടുത്തേക്ക് ഓടി.... "അമ്മേ...." ഞാൻ "എന്താ...." "അത് 'അമ്മ നമുക്ക് ഒരു വ്യത്യസ്ത പെണ്ണ് കാണൽ നടത്തിയാലോ...." ഞാൻ "എന്ത് വ്യത്യസ്ത പെണ്ണ് കാണൽ...." 'അമ്മ "അത് അമ്മേ....നമുക്ക് മാഷിനെ പോയി കണ്ടാലോ....പെണ്ണ് കാണൽ എന്നുള്ളോടത്തു ചെക്കനെ കാണൽ എന്നാക്കി....എങ്ങനെയുണ്ട്........" ഞാൻ പുരികം പൊക്കി കൊണ്ട് അമ്മയോട് ചോദിച്ചു..... "ഹാ അത് കൊള്ളാം.... നമുക്ക് അച്ഛനോട് ഒന്ന് ചോദിച്ചു നോക്കാം...." എന്നും പറഞ്ഞു 'അമ്മ മുമ്പിൽ നടന്നു....ഞാൻ അമ്മയുടെ പിന്നാലെയും.... "മാധവേട്ട...." "ഹ്മ്മ....എന്താ രാവിലെതന്നെ രണ്ടുപേരും...." അച്ഛൻ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.... "അമ്മേ...'അമ്മ ചോദിക്ക് ട്ടോ....." ഞാൻ മെല്ലെ അമ്മയുടെ ചെവിയിൽ പറഞ്ഞു..... "നി ചോദിക്ക്....നിയല്ലേ ഐഡിയ പറഞെ...."

'അമ്മ "ഏയ്...'അമ്മ ചോദിക്ക്....വലിയവർ first എന്നാണ്....." ഞാനും അമ്മയും പരസ്പരം ഞങ്ങൾക്ക് കേൾക്കുന്ന ശബ്ദത്തിൽ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ പറഞ്ഞത്..... "എന്താ രണ്ടു പേർക്കും പറയാണുള്ളതെന്ന് വെച്ചാൽ ഒന്ന് പെട്ടന്ന് പറ...." "അത് ഏട്ട....മോൾ ഒരു ഐഡിയ പറഞ്ഞു....എനിക്കും ആ ഐഡിയ ഇഷ്ടപ്പെട്ടു....അപ്പോ അത് നടപ്പിലാക്കിയലോ എന്ന ഞാൻ കരുത്തുന്നത്...." 'അമ്മ "എന്ത് ഐഡിയ....." "അതൊന്നുമല്ല അച്ഛാ....എല്ലായിടത്തും പെണ്ണ് കാണാനല്ലേ പോവ....നമുക്ക് ഒരു വെറൈറ്റി ക്ക് ചെക്കനെ കാണാൻ പോയാലോ...." മീനു അത് പറഞ്ഞതും അച്ഛൻ മീനുവിനെ കണ്ണും തള്ളി നോക്കി.... "നല്ല ഐഡിയ അല്ലെ ഏട്ട...." 'അമ്മ "അതെന്നെ നല്ല ഐഡിയ അല്ലെ അച്ഛാ...." മീനു ദൈവമേ ഇത്രയും അന്തമില്ലാത്ത ഭാര്യയെയും മകളെയും ലോകത്ത് ആർക്കും കൊടുക്കരുതെ......വട്ട് കേസ് എന്ന് പറഞ്ഞാൽ ഇങ്ങനെയും ഉണ്ടോ.... പാവം ആ അനുമോന്റെ അവസ്‌തേയ്.... ഒരു ട്രെയിനിന് ആണല്ലോ അവൻ പോയി തല വെക്കുന്നത്.... "അച്ഛാ...അച്ഛനെന്താ ചിന്തിക്കുന്നെ....ഇത്ര നല്ല ഐഡിയ ഒക്കെ എന്റെ തലയിൽ ഉണ്ടായിരുന്നോ എന്ന് ചിന്തിക്കാണോ..." ""നല്ല ഐഡിയ യോ.....ഇത്രയും ബുദ്ധി ഇല്ലാത്ത തല നി വെയിൽ കൊള്ളിക്കരുത് ട്ടോ...." "ഏയ് ഞാൻ കൊള്ളിക്കൂല...." മീനു എന്റെ ദൈവമേ അപ്പോ അവൾക്ക് തന്നെ അറിയാം അവൾക്ക് ബുദ്ധി ഇല്ലന്ന്....【അച്ഛൻ ആത്മ】 "എന്റെ പൊന്ന് മോളെ നിന്നെ ഞാൻ നമിച്ചിരിക്കുന്നു...."

"ശ്യോ.....tnku tnku.... എന്റെ ഫുദ്ധി അഭാരം ആണല്ലേ...." മീനു "പിന്നെ....ദൈവം ആർക്കും ഇങ്ങനത്തെ ബുദ്ധി കൊടുക്കരുതെ...." അച്ഛൻ "അല്ല ഏട്ട അപ്പോ നമുക്ക് ചെക്കൻ കാണാൻ പോയാലോ...." 'അമ്മ എനിക്ക് ഇങ്ങനൊരു ശ്രി മതിയെ ആണല്ലോ ദൈവo തന്നത്....മോൾക്കോ ബുദ്ധി ഇല്ല....'അമ്മക്ക് തീരെയും ഇല്ല...ഹ്മ്മ...ഇനി പറഞ്ഞിട്ട് കാര്യമില്ല....രണ്ടാളെയും നന്നായി ശ്രുശൂഷിക്കേണ്ടി ഇരിക്കുന്നു.... 【അച്ഛൻ ആത്മ】 "അച്ഛാ പോയാലോ...." മീനു "രണ്ടു പേരും ഇപ്പോ അങ് പോയട്ടെ....തൽകാലം എല്ലാവരെയും പോലെ നമുക്കും പെണ്ണ് കണ്ടാൽ മതി...." "അച്ഛാ....this is too much... ഞാൻ ഒരു വെറൈറ്റി ആകാമെന്ന് കരുത്തിയതായിരുന്നു..." എന്നും പറഞ്ഞു മീനു അവളെ മുറിയിലേക്ക് പോയി.... "ഞാനും മോളെ പോലെ ഒരു വെറൈറ്റി ആകാമെന്ന് കരുതിയിരുന്നു...." എന്നും പറഞ്ഞു കൊണ്ട് മീനുവിന്റെ അമ്മയും പോയി.... ഈ ഏട്ടൻ ഒന്നും അറിയില്ല....തീരെ ബുദ്ധിയുമില്ല....അല്ലെങ്കിൽ മോൾ പറഞ്ഞ ആ ഐഡിയ ഏട്ടൻ നടപ്പിലാക്കുമായിരുന്നല്ലോ....എനിക്കും മോൾക്കും മാത്രമുള്ളു ഈ വീട്ടിൽ കുറച്ചു ബുദ്ധി ഉള്ളത്😎

....ഏട്ടൻ ഒരു ബുദ്ധിയുമില്ല....ഹ്മ്മ...എന്ത് നല്ല ഐഡിയ ആയിരുന്നു.... ഇനി പറഞ്ഞിട്ട് കാര്യമില്ല..... 'അമ്മ ഒരു ദീർഗനിശ്വാസം എടുത്തു തന്ടെ പണികളിൽ മുഴുകി..... ○●○●○●○●●●●●●●●●●●●●○●○●○●○●○● ഇന്ന് മീനുവിനെ പെണ്ണ് കാണാൻ പോകാണ്.... നാട്ടിൽ നിന്ന് മുത്തശ്ശിക്ക് ഒന്നും ഇത്ര പെട്ടെന്ന് വരാൻ പറ്റില്ലെന്ന് പറഞ്ഞു......അത് കൊണ്ട് ഞങ്ങൾ മാത്രം ഒള്ളു പോവുന്നെ.... "അനു....കഴിഞ്ഞില്ലേ....തെ അപ്പുറത്തേക്ക് പോവാൻ ഇത്ര ഒരുക്കമൊന്നും വേണ്ട...." 'അമ്മ വിളിച്ചു പറഞ്ഞതും ഞാൻ കണ്ണാടിയിൽ നോക്കി ഒന്ന് സ്വയം ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് പോയി....ശ്രേയനോട് ഉണ്ടോ ചോദിച്ചപ്പോൾ അവൾ വരുന്നില്ലെന്നു പറഞ്ഞു.......... ഞാനും അമ്മയും അച്ഛനും കൂടെ മീനുന്റെ വീട്ടിലേക്ക് വിട്ടു................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story