❤️എന്റെ മാഷ്❤️: ഭാഗം 33

ente mash

എഴുത്തുകാരി: AADI

ഞാനും അമ്മയും അച്ഛനും കൂടെ മീനുന്റെ വീട്ടിലേക്ക് വിട്ടു......ശേ...കാറിലൊന്നും പോവാൻ പറ്റിയില്ല😜സാരല്ല...വീട് അടുത്തയി പോയില്ലേ........... ഞങ്ങൾ അവിടെ എത്തിയപ്പോഴേക്ക് ജോൽസ്യനും വന്നിരുന്നു.... ○●○●○●○●○●●●●●●●●●●○●○●○●○●○● ജ്യോത്സ്യൻ മീനയുടെ വീട്ടിലേക്ക് എത്തുന്നതിഞ്ഞു മുൻബെ ജോൽസ്യനെ ഞാൻ വഴിയിൽ വെച്ചു കണ്ടു.... "ഞാൻ നിങ്ങൾക്ക് 10000 രൂപ തരാം...നിങ്ങൾ ഈ കല്യാണം നടക്കാൻ പാടില്ല എന്ന് അവരോട് പറയണം....." "ഇല്ല മോളെ....നേരായ കാര്യം മാത്രമേ ഞാൻ പറയൊള്ളു....അതിഞ്ഞു മോളിനി എത്ര കാശ് തരാമെന്നു പറഞ്ഞാലും ഞാൻ സത്യ സന്തമായെ പറയു....." എന്നും പറഞ്ഞു ആ ജോൽസ്യൻ എന്റെ അടുത്ത് നിന്ന് പോയി....ഷിറ്റ്....ഇനി ഒരു വഴിയും ഇല്ലല്ലോ....ആകെ ഉള്ള പ്രതീക്ഷ ആ ജോല്സ്യൻ ആയിരുന്നു....ഇപ്പോ അതും പോയി കിട്ടി....എല്ലാത്തിനും കാരണം ആ ലൈബ്രറിയിൽ പൂട്ടിയിടൽ ആയിരുന്നു.....ശേ....ആ ഐഡിയ തോന്നിയ സമയം....മീന നിന്നെ ഞാൻ സമാതാനത്തോടെ അനുവിന്റെ ഭാര്യ ആയി ജീവിക്കാൻ സമ്മതിക്കില്ല ടി....... ഇതും പറഞ്ഞു ചവിട്ടി തുള്ളി ശ്രേയ അവളെ മുറിയിലേക്ക് പോയി..... ○●○●○●○●●●●●●●●●●○●○●○●

ഞാൻ മുറിയിലെത്തി ശ്രുതിക്ക് വിളിച്ചു പെട്ടന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞു.... എന്നിട്ട് വേഗം ഫുഡും തട്ടി ഒരു നല്ല ഡ്രെസ്സും ഇട്ടു ഒരുങ്ങി നിന്നു....ഇനി ഒരുക്കത്തിനൊന്നോന്നും ഒരു കുറവ് വരുത്തണ്ട എന്ന് കരുതി😝 എന്റെ ഒരുക്കം കഴിഞ്ഞപ്പോഴേക്ക് ശ്രുതി വന്നിരുന്നു.... "ഹ്മ്മ...അങ്ങനെ എന്റെ മീനുവിന്റെ പെണ്ണ് കാണൽ ആണല്ലേ ഇന്ന്....എത്ര പെട്ടന്ന ഉണ്ടായത്....എന്നാലും നിങ്ങളെ ആ മുറിയിൽ പൂട്ടി ഇട്ട ആൾ ആരാവും....നിങ്ങൾ രണ്ടും അതിനെ കുറിച്ചൊന്നും അന്വേഷിച്ചില്ലേ...." ശ്രുതി "ഹാ...മാഷ് ഇന്നലെ വിളിച്ചപ്പോൾ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു....ഇനി കോളേജിൽ എത്തിയാൽ ഉള്ളു ശേരിക്ക് അന്വേഷിക്കാൻ പറ്റ എന്നും പറഞ്ഞു...." "ഹ്മ്മ....ഇനി എന്ന നി കോളേജിലേക്ക് വരുന്നത്....ഇന്ന് നി പറഞ്ഞോണ്ട ഞാൻ കോളേജിൽ പോവാതിരുന്നത്...." ശ്രുതി ''എന്നെങ്കിലുമൊക്കെ വരണം....മാഷ് എന്താ പറയുന്നത് എന്ന് നോക്കട്ടെ...." "ഹാ..." "മീനു....ധാ അവർ വന്നൂട്ടോ...." താഴെ നിന്ന് 'അമ്മ വിളിച്ചു പറഞ്ഞതും ഞാൻ സന്ധോശത്തോടെ ചാടി തുള്ളി സ്റ്റെപ് ഇറങ്ങിയതും ഒരൊറ്റ ഉരുളിച്ച ആയിരുന്നു.... വെല്ല ബോള് ഉരുണ്ട് പോവുന്നത് പോലെ....നേരെ അമ്മയുടെ കാലിന്റെ അടിയിൽ എത്തി.... "മോളെ ഞാൻ അനുഗ്രഹിച്ചുക്കുന്നു ട്ടോ....ഇനി എണീറ്റു ഈ ചായ അവർക്ക് കൊണ്ട് കൊടുക്ക്......."

'അമ്മ "അയ്യ....ഞാൻ അമ്മയുടെ അനുഗ്രഹം വാങ്ങിയതോന്നുമല്ല....സ്റ്റപ്പിൽ നിന്ന് ഉരുണ്ട് അമ്മയുടെ കാലിന്റെ അടിയിൽ വന്ന് വീണത...." "ഹോ അതായിരുന്നോ...ഞാനും കരുതി നി നന്നായെന്ന്..." "അങ്ങനെ ഒന്നും നന്നാവുന്ന സയിസ് അല്ല അമ്മയുടെ മോൾ...." എന്നും പറഞ്ഞു കൊണ്ട് ശ്രുതി ഞങ്ങളെ അടുത്തേക്ക് വന്നു....ഞാൻ അവൾക്ക് കൊഞ്ഞനം കുത്തി കാണിച്ചു "മതി ഇവിടെ നിന്ന് കളിച്ചത്....ഈ ചായ അവർക്ക് കൊണ്ട് കൊടുക്ക്..." എന്നും പറഞ്ഞു 'അമ്മ എന്റെ നേരെ ട്രെ നീട്ടി.... "ഞാൻ അത് വാങ്ങിച്ചു അതിൽ നിന്ന് ഒരു ഗ്ലാസ്സിലെ ചായ ഇച്ചിരി കുടിച്ചു....അത് 'അമ്മ കണ്ടതും എന്റെ കയ്യിനിട്ട് ഒന്നങ് തന്നു....ഞാൻ അമ്മയെ ഒന്ന് നോക്കി കൊണ്ട് അവരെ അടുത്തേക്ക് പോയി..... നിങ്ങളിപ്പോ ചിന്ദിക്കുന്നുണ്ടാവും ല്ലേ ഞാൻ എന്തിനാ ആ ചായ കുടിച്ചതെന്ന് അത് മറ്റൊന്നിനുമല്ല....ആ ചായ ആണ് ഞാൻ മാഷിഞ്ഞു കൊടുക്ക.... ഞാൻ കുടിച്ചത് കുടിച്ചാൽ മതി ❤️എന്റെ മാഷ്❤️..... ഞാൻ മുഖത്ത് ഇല്ലാത്ത കുറച്ചു നാണം ഫിറ്റ് ചെയ്തു.... ദേവി എന്റെ നാണം ശെരിയാവണെ.... നാണം ദേവതെ ചാതിക്കരുത്..... "ആഹാ മോൾ വന്നല്ലോ...." മാളു 'അമ്മ എന്നെ കണ്ട പ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു....ഞാനും മാളു അമ്മക്ക് ഒന്ന് ചിരിച്ചു കൊടുത്തു.....

"അല്ല മോളെ നിനക്ക് നാണം അഭിനയിക്കാൻ വയിക്കില്ലെങ്കിൽ പിന്നെ എന്തിനാ വെറുതെ നാണതിഞ്ഞു ചീത്ത പേര് ഉണ്ടാക്കുന്നത്...." അച്ഛൻ ഇത് പറഞ്ഞതും ഞാൻ അച്ഛനെ ഒന്ന് കൂർപ്പിച്ചു നോക്കി....എല്ലാവരും ചിരിക്കുന്നുണ്ട്....ഈ അച്ഛന് ട്രോളൻ കണ്ട സമയം..... എന്നാലും എന്റെ നാണം അത്ര ബോർ ആയിരുന്നോ....ഏയ്....അല്ല....എന്റെ നാണം ശേരിക്ക് തന്നെ ആവും....അന്നൊക്കെ എനിക്ക് ശേരിക്ക് നാണം വന്നതാണല്ലോ... "മോൾ എന്താ ചിന്ദിച്ചു നിൽക്കുന്നത് ചായ കൊടുക്ക്...." ബാക്കിൽ നിന്ന് 'അമ്മ പറഞ്ഞതും ഞാൻ മാഷിനെ ഒന്ന് നോക്കി....മാഷ് എന്നെ തന്നെ നോക്കി ഇളിച്ചോണ്ടിരിക്കാണ്.... കല്യാണം ഒന്ന് കഴിയട്ടെ ഇത്രയും കാലം എന്നെ നടത്തിച്ചതിനുള്ളതൊക്കെ ഞാൻ തര ട്ടോ.... ഇപ്പോ ഈ വിര വാദം ഒക്കെ മുഴക്കുന്നുണ്ട്.....അത് പോലെ പ്രവർത്തിക്കാൻ പറ്റോ ആവോ😝 ഞാൻ ചായ ആദ്യം മാഷിഞ്ഞു കൊടുത്തു.....പിന്നെ ബാക്കി ഉള്ളവർക്കും.... ചായ കുടി ഒക്കെ കഴിഞ്ഞതും പിന്നെ ജാതകം കൈ മാറ്റം നടത്തി....ജോൽസ്യൻ ജാതകം നോക്കി..... 10 ൽ എട്ട് പൊരുത്തമുണ്ടെന്നു പറഞ്ഞതും ഞാൻ സന്തോഷത്തോടെ മാഷിന്റെ മുഖത്തേക്ക് നോക്കി.....മാഷ് എന്റെ മുഖത്തേക്കും.... "ഏറ്റവും അടുത്ത മുഹൂർത്തം എന്ന് പറയുന്നത് നാളെ ആണ്....

പിന്നെ ഉള്ളത് അടുത്ത മാസവും...."ജോൽസ്യൻ "എന്ന നാളെ തന്നെ നടത്താം....എന്താ നിങ്ങളെ ഒക്കെ അഭിപ്രായം...." മാഷ് "നാളെ എന്നൊക്കെ പറയുമ്പോ...." അച്ഛൻ "നാളെ എന്നൊക്കെ പറയുമ്പോ നാളെ തന്നെ.....മാഷേ നാളെ മതി ട്ടോ...." ഞാൻ ഞാനിത് പറഞ്ഞു തീർന്നതും എല്ലാവരും എന്നേയൊരു നോട്ടം....ഞാൻ എല്ലാവർക്കും ഇളിച്ചു കൊടുത്തു കൊണ്ട് ലച്ചു വെച്ചിടെ ചോട്ടനെ എടുത്തു.... ഹിഹി....ആരെങ്കിലും സ്വന്തം കല്യാണം നാളെ തന്നെ വേണമെന്ന് വീട്ടുകാരോട് പറയോ😂എന്താല്ലേ ○●○●○●○●●●●●●●●●●○●○●○●○● മീനുവിന്റെ ആ ഡയലോഗ് കേട്ടതും ഞാനവളെ ഒരു നോട്ടമായിരുന്നു....എന്ത് സാധന ഇത്....നാളെ തന്നെ അവൾക്ക് വേണമെന്ന്....അതും എല്ലാവരെയും മുൻപിൽ വെച്ചാണ് അവളെ ഡയലോഗ് അടി.... ഇത്രക്ക് ആക്രന്തോ...... ഈ ബുദ്ധിക്ക് സ്ഥിരത ഇല്ലാത്ത കുട്ടിയെ ആണല്ലോ ഞാൻ കെട്ടാൻ പോകുന്നത് എന്ന് ഒർക്കുമ്പോഴാണ് സങ്കടം😤 അങ്ങനെ എല്ലാവരും നാളെ തന്നെ കല്യാണം തീരുമാനിച്ചു.....രാവിലെ 10:00 നും 11 നും ഇടക്കാണ് മുഹൂർത്തം.... പെണ്ണൊക്കെ കണ്ടു വീട്ടിൽ തിരിച്ചെത്തി പെട്ടന്ന് ഞങ്ങൾ എല്ലാവരും കല്യാണതിഞ്ഞു ഡ്രസ്സ് എടുക്കാൻ പോവാൻ വേണ്ടി ഇറങ്ങി....ഈ പ്രാവിശ്യം ശ്രേയയും ഞങ്ങളെ കൂടെ വന്നു....

ഷോപ്പിൽ കയറി പെണ്ണുങ്ങൾ എല്ലാവരും മീനുവിന് ഡ്രസ് എടുക്കാൻ വേണ്ടി പോയി....കുറച്ചു കഴിഞ്ഞപ്പോൾ മീനു എന്റെ ഫോണിലേക്ക് വിളിക്കുന്നു....ഞാൻ വേഗം കാൾ എടുത്തു.... "ഹെലോ മാഷേ ഒന്നിങ്‌ വാ...ഡ്രസിങ് റൂമിന്റെ അടുത്തേക്ക്...." "ഹാ....ഇപ്പോ വരാം...." ഞാൻ ഡ്രസിങ് റൂമിന്റെ അടുത്തേക്ക് പോയി ഡോറിൽ തട്ടി....അപ്പോ തന്നെ അവൾ ഡോർ തുറന്നു.... "മാഷേ ഇതിൽ ഏത് സാരിയ ബങ്ങി....എനിക്കിത് രണ്ടും ഇഷ്ടപ്പെട്ടു....രണ്ടും ഒപ്പം ഇടാൻ പറ്റില്ലല്ലോ....അതോണ്ട് മാഷ് പറ ഇതിൽ ഏത് എടുക്കണം...." ഞാൻ അതിൽ ഒരു റെഡ് കളർ സാരി സെലക്ട് ചെയ്തു കൊടുത്തു....ആ സാരി മീനുവിന് നന്നായി ചേരും എന്നെനിക്ക് ഉറപ്പാണ്..... "ഹാ....ഇത് മതി....എനിക്കും ഇത് നന്നായി ഇഷ്ടപ്പെട്ടു...ഉമ്മ....😘" എനിക്ക് ഒരു ഉമ്മയും തന്നു അവൾ പോയി....ഞാൻ ആരും അവൾ ഉമ്മ തന്നത് കണ്ടില്ലല്ലോ എന്ന് ചുറ്റും നോക്കി കൊണ്ട് അവിടെ നിന്ന് എനിക്ക് ഉള്ള ഡ്രസ് എടുക്കാൻ വേണ്ടി പൊന്നു..... ○●○●○●●●●●●●●●●●○●○●○●○ ഡ്രസ് എടുക്കൽ ഒക്കെ കഴിഞ്ഞു എനിക്ക് ഓർണമെന്റസും എടുത്തു കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു....ശ്രുതിക്ക് ഉള്ള ഡ്രസ് ഞാൻ എടുത്തിരുന്നു.... വീട്ടിലേക്ക് പോരും വഴി ശ്രുതി അവളെ വീട്ടിൽ ഇറങ്ങി....

ഞാൻ കുറെ അവളോട് ഇന്ന് എന്റെ വീട്ടിൽ നിൽക്കാൻ പറഞ്ഞെങ്കിലും നാളെ രാവിലെ നേരത്തെ വരാമെന്ന് പറഞ്ഞു അവൾ പോയി.... അമ്പലത്തിൽ വെച്ചാണ് കല്യാണം....കോളേജിൽ ആരോടും അങ്ങനെ ഞാൻ പറഞ്ഞില്ല..... നവ്യ ചേച്ചിക്ക് വിളിച്ചു കല്യാണതിഞ്ഞു വരാൻ പറഞ്ഞപ്പോൾ ചേച്ചി നാട്ടിൽ ഇല്ല....ഇനി 1 month കഴിഞ്ഞോള്ളു വര എന്നും പറഞ്ഞു.... ഈവനിംഗ് മാഷിന്റെ വീട്ടിലേക്ക് ഞാൻ പോവാൻ നിന്നപ്പോൾ അമ്മയും അച്ഛനും സമ്മതിച്ചില്ല....നാളെ അവിടേക്ക് തന്നെ അല്ലെ പോവുന്നെ എന്നും പറഞ്ഞിട്ട്.... അതോണ്ട് പിന്നെ ഞാൻ മാഷിന്റെ മുറിയിലേക്ക് കുറെ നോക്കിയും ഫോണിലേ ഫോട്ടോ നോക്കിയും ഒക്കെ മാഷിനെ കണ്ട് സംതൃപ്തി പെട്ടു..... ○●○●○●●●●●●●●●●●○●○●○●○●● രാത്രി ഫോൺ ചെയ്തു പ്രിൻസിയോടും രജീഷ് മഷിനോടും കല്യാണതിഞ്ഞു വരാൻ പറഞ്ഞു....വേറെ ആരോടും പറഞ്ഞില്ല...ഇപ്പോ ഈ പ്രശ്നമൊക്കെ കഴിനത്തും പിന്നെ ചെറിയ ഒരു കല്യാണവും ആണല്ലോ.... ഞാൻ എടുത്ത ഡ്രസ് ഒക്കെ എടുത്തു വെച്ചു സദ്യ ക്കുള്ളതൊക്കെ ശെരിയാക്കി..... എല്ലാം സെറ്റ് ആയ ശേഷം ക്ഷീണം കൊണ്ട് മുറിയിലേക്ക് വന്നു കിടന്നതും അറിയാതെ ഉറങ്ങി പോയി...... 【പിന്നെ മീനുവും മാഷും നിങ്ങളെ കല്യാണത്തിഞ്ഞു ക്ഷണിച്ചിട്ടുണ്ട് ട്ടോ...】............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story