❤️എന്റെ മാഷ്❤️: ഭാഗം 34

ente mash

എഴുത്തുകാരി: AADI

ഇന്നാണ് നമ്മുടെ മീനു മാഷിന്റെ സ്വന്തമാകുന്ന ദിവസം "മീനു....ടി കോപ്പേ എണീക്ക്....ഇതിപ്പോ ഞാൻ നേരത്തെ വന്നിട്ട് കൂടി നി എണീറ്റില്ലല്ലോ.... മീനു ദേ നി ഇനിയും എണീറ്റില്ലെങ്കിൽ മാഷിനെ കൊണ്ട് ശ്രേയനെ കെട്ടിക്കും ട്ടോ...." ശ്രുതിയുടെ ലാസ്റ്റിലെ ആ ഒരൊറ്റ ഡയലോഗ് കേട്ടതും മീനു ചാടി എണീറ്റു.... "എടി തെണ്ടി മാഷേങ്ങാനും ശ്രേയനെ കെട്ടിയാൽ കൊല്ലും ഞാൻ...ഞാൻ വേഗം പോയി ഫ്രഷ് ആവട്ടെ...." എന്നും പറഞ്ഞു കൊണ്ട് മീനു ബാത്റൂമിലേക്ക് ഓടി....മീനുവിന്റെ പോക്ക് കണ്ട് ശ്രുതി അവിടെ നിന്ന് ചിരിച്ചു.... അപ്പോഴാണ് അപ്പുറത്ത് നിന്ന് മാഷ് മീനു മീനു എന്ന് വിളിക്കുന്നത് കേട്ടത്....ശ്രുതി മെല്ലെ കുറച്ചു കർട്ടൻ താഴ്ത്തി കൊണ്ട് അപ്പുറത്തെ മാഷിന്റെ മുറിയിലേക്ക് നോക്കി.... "മീനു കുട്ടി...." മാഷ് ഒലിപ്പിച്ചു കൊണ്ട് വിളിച്ചതും ശ്രുതിക്ക് ഒരു കുസൃതി തോന്നി....

അവൾ മുഖം കർട്ടന്റെ അവിടെ മറച്ചു വെച്ചു കൈ മാത്രം മാഷിഞ്ഞു കാണും വിതം ആക്കി എന്താണെന്ന് ചോദിച്ചു.... "നിയെനിക്കൊരു ഉമ്മ തരോ...." മാഷ് അപ്പുറത്ത് നിന്ന് ചോദിച്ചതും ശ്രുതി ഇപ്പഴോ എന്ന് ആക്ഷൻ കാണിച്ചു.... "ഇപ്പോ അല്ല അമ്പലത്തിൽ എത്തുന്നതിഞ്ഞു മുൻപ്...." അപ്പോ ശ്രുതി കൈ കൊണ്ട് ഇല്ല എന്ന് ആക്ഷൻ കാണിച്ചു.... "എന്താടി....ഒന്ന് അല്ലെ ചോദിച്ചേ....അല്ല നി എന്താ കർട്ടന്ടെ മറവിൽ തന്നെ നിൽകുന്നേ....ഒന്ന് മുമ്പിലേക്ക് നിൽക്കെ ഞാൻ നിന്നെ ഒന്ന് കാണട്ടെ...." അപ്പോ തന്നെ ശ്രുതി കർട്ടൻ മാറ്റി മുമ്പിലേക്ക് നിന്നു.....ശ്രുതിയെ കണ്ടതും മാഷ് ഞെട്ടി.... മാഷ് അവൾക്കൊരു വളിച്ച ഇളി പാസാക്കി.... "ഞാൻ കരുതി മീനുവിന് മാത്രമാണ് ആക്രാന്തം എന്ന്.... എന്ന ഇപ്പോ മനസ്സിലായി മാഷിഞ്ഞും ആക്രാന്തം ആണെന്ന്..." ശ്രുതി ചിരിച്ചു കൊണ്ട് പറഞ്ഞതും മാഷ് ആകെ ചമ്മി നാറി തല താഴ്ത്തി....പിന്നെ കുറച്ചു കഴിഞ്ഞു തല പൊക്കി കൊണ്ട് മീനു എവിടെ എന്ന് ചോദിച്ചു.....

"അവൾ ഫ്രഷ് ആവാൻ പോയിക്കാണ്...." ശ്രുതി "ഹാ...." എന്നും മൂളി കൊണ്ട് മാഷ് അവിടെ നിന്ന് പോയി..... മാഷ് പോയതും മീനു ഫ്രഷ് ആയി ഇറങ്ങിയതും ഒപ്പമായിരുന്നു.... "ഹോ എന്റെ മീനു നിനക്ക് ഒരു 2 mint മുൻപ് ഇറങ്ങീക്കൂടയിരുന്നോ....മാഷ് നിന്നെയും ചോദിച്ചു ഇപ്പോ അങ്ങോട്ട് പോയെ ഉള്ളു...." ശ്രുതി പറഞ്ഞതും മീനു മാഷിന്റെ മുറിടെ അവിടേക്ക് പ്രതീക്ഷയോടെ നോക്കിയെങ്കിലും മാഷ് അവിടെ ഉണ്ടായിരുന്നില്ല.... അവൾ അവിടേക്ക് തന്നെ കുറെ സമയം നോക്കി നിന്നു.... "ഡി മതി അവിടേക്ക് നോക്കി നിന്നത്....കുറച്ചു കഴിഞ്ഞ നി അവിടേക്ക് തന്നെയാ പോകുന്നേ....അതോണ്ട് ഇപ്പോ മോൾ വേഗം ഫുഡ് കഴിക്കാൻ വാ...എന്നിട്ട് ഡ്രസ് change ചെയ്യാനുള്ളതാണ്...." എന്നും പറഞ്ഞു കൊണ്ട് ശ്രുതി എന്നെയും കൊണ്ട് താഴേക്ക് വിട്ടു....ഞാൻ നല്ല സന്തോഷത്തോടെ ഫുഡ് കഴിച്ചു...ഇന്ന് സന്ദോഷം കൂടിയോണ്ട് എന്നത്തേക്കാളും കൂടുതൽ അങ് കഴിച്ചു.... കഴിക്കൽ ഒക്കെ കഴിഞ്ഞതും ശ്രുതി വേഗം എന്നെയും കൊണ്ട് മുറിയിൽ വന്നു....

എന്നിട്ട് എനിക്ക് നന്നായി സാരി ഉടുപ്പിച്ചു തന്നു.... ഇവൾക്ക് സാരി ഉടുപ്പിക്കാനൊക്കെ അറിയുമായിരുന്നോ....ഞാൻ അറിഞ്ഞില്ലല്ലോ ആ കാര്യം..... "ടി ശ്രുതി നി എപ്പോഴാ സാരി ഉടുപ്പിക്കാനൊക്കെ പടിച്ചേ...." ഞാൻ "അതൊക്കെ പഠിച്ചു...." എന്നും പറഞ്ഞു കൊണ്ട് നേറിയിൽ പിൻ കുത്തി..... "ഒക്കെ ആയില്ലേ നോക്ക്..." എന്നും പറഞ്ഞു കൊണ്ട് ശ്രുതി മീനുവിനെ കണ്ണാടിയുടെ മുമ്പിൽ നിറുത്തി.... "ഹ്മ്മ...സൂപ്പർ..." എന്ന് മീനു കൈ കൊണ്ട് ആക്ഷൻ കാണിച്ചു പറഞ്ഞു..... ''ഹാ...എന്ന ഇനി ഈ കസേരയിൽ ഇരിക്ക്... ഒന്ന് make up ചെയ്യട്ടെ...." Make up എന്ന് കേട്ടതും മീനുവിന് മിനിന്നാന്ന് രാവിലെ ഉണ്ടായ സംഭവികസങ്ങൾ ആണ് ഓർമ വന്നത്....അപ്പോ തന്നെ അവളൊന്ന്. തല കുടഞ്ഞു..... എന്നിട്ട് ശ്രുതിയോട് പറഞ്ഞു.... "ശ്രുതി make up ഒക്കെ കുറച്ചു ഇട്ടാൽ മതി ട്ടോ....

overayittu വേണ്ട...." "ഒക്കെ...." ○●○●○●○●●●●●●●●●●○●○●○●○● രാവിലെ തന്നെ ചമ്മിയത് കൊണ്ട് ഞാൻ പിന്നെ കുറച്ചു കഴിഞ്ഞാണ് മുറിയിൽ കയറിയത്....മീനുവിന്റെ മുറിയുടെ അവിടേക്ക് നോക്കിയപ്പോൾ ഓളവിടെ ഇല്ല... ഈ പെണ്ണ് ഇന്ന് ഇതെവിടെ.... കണ്ടില്ലല്ലോ...ഞാൻ അവളെ ഫോണിലേക്ക് വിളിച്ചപ്പോൾ കാൾ പോകുന്നുണ്ട് but എടുക്കുന്നില്ല....ഇവൾ ഇതെന്തോന്ന അവിടെ ചെയ്യുന്നേ....കാൾ പോലും എടുക്കുന്നില്ല.... ഹാ ചിലപ്പോ ഒരുങ്ങാവും.... "അനു..... സമയം 9:00 ആയിട്ടോ...." താഴെ നിന്ന് 'അമ്മ വിളിച്ചു പറഞ്ഞതും വേഗം ഞാൻ ഡ്രസ് എടുത്തിട്ട്....മുണ്ടും കുർത്ത മോഡൽ ഷർട്ടും ആണ് എന്റെ വേഷം...ഞാൻ അതൊക്കെ ഇട്ട് mirroril നോക്കി മുടി ചീകി.... എന്നിട്ട് ഒന്ന് കൂടെ മീനുവിന്റെ അവിടേക്ക് നോക്കി.....ഞാൻ വെറുതെ സസി ആയി എന്നല്ലാതെ മീനു ഒന്നും അവിടെ ഉണ്ടായിരുന്നില്ല....ഇനി അമ്പലത്തിൽ നിന്ന് കാണാം....

ഇതും കരുതി ഞാൻ താഴേക്ക് ചെന്നു.... ഞാൻ എത്തിയതും എല്ലാവരും അമ്പലത്തിലേക്ക് പോവാമെന്നു പറഞ്ഞു കാറിൽ കയറി..... ○●○●○●○●●●●●●●●●●●○●○●○●○● 【ശ്രുതി】 മീനുവിനെ നന്നായി അങ് ഒരുക്കി....മുടിയൊക്കെ പഫ് ചെയ്തു നെറ്റി ചൂട്ടിയും ഇട്ടു കൊടുത്തു....പിന്നെ കുറച്ചു make up ഉം ഇട്ടു കണ്ണ് നീട്ടി വാലിട്ടു കൊണ്ട് എഴുതി കൊടുത്തു.... അത് കഴിഞ്ഞതും മുല്ല പൂവ് എടുത്തു അവളെ തലയിൽ നേരങ്ങനെ ചൂടി.... എന്നിട്ട് ഞാൻ അവളെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ എനിക്ക് പെര്ഫെക്ഷൻ തോന്നിയതും അവളോട് കണ്ണ് തുറന്നുകൊള്ളാൻ പറഞ്ഞു.... ○●○●○●●●●●●●●●●○●○●○● ശ്രുതിയുടെ ഏറെ നേരത്തെ പരാക്രമതിനോടുവിൽ അവളെന്നോട് കണ്ണ് തുറക്കാൻ പറഞ്ഞു....തുറന്നതും ഞാൻ എന്നെ കണ്ട് ഞെട്ടി പോയി....ശ്യോ ഞാൻ ഇത്രയൊക്കെ സുന്ദരി ആയിരുന്നോ.... ഹ്മ്മ...മിനിന്നാന്ന് make up ചെയ്യാൻ ശ്രുതിയെ വിളിച്ചാൽ മതിയായിരുന്നു....

എന്ന രാവിലെ അത്ര പുകിലൊന്നും ഉണ്ടാവില്ലായിരുന്നു...ഹാ ഇനി പറഞ്ഞിട്ട് എന്താ കാര്യം....സംഭവിക്കേണ്ടത് സംഭവിച്ചു.... എന്നാലും ഇവൾ ഇത്ര നന്നായി make up ചെയ്യുമെന്ന് ഞാനറിഞ്ഞില്ല....ഇവൾക്കൊരു ബ്യൂട്ടീഷൻ ആവനുള്ള കഴിവ് ഉണ്ട്.... "മീനു വാ ഇറങ്ങാനായി ട്ടോ...അനു മോനൊക്കെ അമ്പലത്തിൽ പോയി...." അച്ഛൻ മുറിയിൽ വന്നു പറഞ്ഞതും ഞാൻ mirrorinde മുമ്പിൽ നിന്ന് എണീറ്റു....ശേ മാഷിനെ ഇന്ന് കണ്ടില്ല...ഹാ...ഇനി അമ്പലത്തിൽ എത്തിയാലെ കാണാൻ പറ്റു.... "ടീ മീനു വാ...നമുക്ക് സെൽഫി എടുക്കാം...." എന്നും പറഞ്ഞു ശ്രുതി കാമറ on ചെയ്തതും മീനു എല്ലാ പൊസിലും അങ് നിന്ന് സെൽഫി എടുത്തു......കുറെ സെൽഫി എടുത്തതും അവർ അത് നിറുത്തി താഴേക്കിറങ്ങി.... അതിനിടയിൽ ശ്രുതി വേഗം എടുത്ത സെൽഫി ഒക്കെ സ്റ്റേറ്റസ് ആക്കി....

അങ്ങനെ അനുഗ്രഹം വാങ്ങിക്കൽ ചടങ്ങ് ആയി......മീനു അടക്കയും വെറ്റിലയും ദക്ഷിണ കൊടുത്തു എല്ലാവരുടെയും അനുഗ്രഹം വാങ്ങി........ "ഹു....അപ്പോ ഇന്ന് മുതൽ ഞാൻ അപ്പുറത്തെ വീട്ടിലേക്ക് ഷിഫ്റ്റ് ആവുകയാണ്....പിന്നെ ഞാൻ ഇല്ല എന്ന് കരുതി ആരും വിഷമിക്കരുത് ട്ടോ.......😪" "അയ്യട...നി ഇല്ല എന്ന് കരുതി സന്ധോശിച്ചു ഇരിക്കാണ് ഞങ്ങൾ....അപ്പോ ഇന്ന് മുതൽ ഈ ശല്യം അങ്.പോയി കിട്ടുമല്ലോ...."അച്ഛൻ "അച്ഛാ....നല്ല ഒരു ദിവസമായിട്ട് ഇന്നും ട്രോളാണോ....." ഞാൻ "ട്രോൾ മുഖ്യം ബിഗിലെ...." 'അമ്മ ഹ്മ്മ...രണ്ടും കണക്ക.... "പിന്നെ ഇന്ന് നല്ല ദിവസമൊന്നുമല്ല....അനുമോൻ വഴിൽ കൂടെ പോകുന്ന പണി ഇരന്നു വാങ്ങുന്ന ദിവസമാണ് ...." അച്ഛൻ അത് പറഞ്ഞതും അവിടെ ഉള്ള എല്ലാവരും എന്നെ നോക്കി കളിയാക്കി ചിരിച്ചു....എനിക്കങ്ങോട്ട് ദേഷ്യം വന്നില്ലേ....ഞാൻ പിന്നെ ദേഷ്യമൊക്കെ കണ്ട്രോൾ ചെയ്തു നിന്നു........

"അതേയ് ഇവിടെ ആരും എന്റെ ശല്യം ഒഴിവായി എന്നു കരുതണ്ട....ഞാൻ അപ്പുറത്ത് നിന്ന് നിരന്തരം നിങ്ങളെയൊക്കെ ശല്യം ചെയ്യാൻ വരണ്ട് ട്ടോ...." എന്നും പറഞ്ഞു കൊണ്ട് ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു....'അമ്മ വന്നു എന്നെ കൈ പിടിചു കാറിൽ കയറാൻ സഹായിച്ചു....അങ്ങനെ ഞങ്ങൾ നേരെ അമ്പലത്തിലേക്ക് വിട്ടു.... ○●○●○●●●●●●●●●●●●○●○●○● ഞങ്ങൾ അമ്പലത്തിൽ എത്തി മീനുവിനെയും വീട്ടുകാരെയും വൈറ്റ് ചെയ്‌തു നിന്നു....മീനുവിനെ കാണാൻ എന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു......... ഞാൻ അവർ വരുന്നുണ്ടോ എന്ന് നോക്കി നിന്നു.......കുറച്ചു കഴിഞ്ഞപ്പോൾ അവർ വരുന്നത് കണ്ടു....ഞാൻ പുഞ്ചിരിച്ചു കൊണ്ട് കാറിലേക്ക് തന്നെ നോക്കി....മീനു ഇറങ്ങുന്നത് കണ്ടതും ഞാൻ അവളെ തന്നെ നോക്കി നിന്നു.....ഇതെന്താ കാവിലെ ദേവി നേരിട്ട് പ്രത്യക്ഷ പെട്ടതോ....

ആ ഡയലോഗ് ആണ് മീനുവിനെ കണ്ടപ്പോൾ എനിക്ക് പറയാൻ തോന്നിയത്..... ○●○●○●●●●●●●●●●●○●○●○● അമ്പലത്തിൽ എത്തിയപ്പോൾ തന്നെ മുമ്പിൽ മാഷ് ഇളിച്ചോണ്ട് നിൽക്കുന്നതാണ് കണ്ടത്....ശേ...ചീഞ്ഞ കണി ആയി പോയല്ലോ😜 "വാ മോളെ...." എന്നും പറഞ്ഞു മാഷിന്റെ 'അമ്മ എന്റെ കയ്യിൽ പിടിച്ചു....പിന്നെ അമ്പലത്തിൽ കയറി പ്രദിക്ഷണം വെച്ചു കതിർ മണ്ഡബത്തിൽ ഇരുന്നു..... അങ്ങനെ മാഷ് എന്റെ കഴുത്തിൽ താലി ചാർത്തി....ഞാൻ കണ്ണടച്ചിരുന്നു പ്രാർത്ഥിച്ചു.... ○●○●○●●●●●●●●●●●●○●○●○ താലി ചാർത്തൽ കഴിഞ്ഞതും ഞാനവളെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി....ഒരു കുഞ്ഞു കിസ്സും മൂർതാവിൽ കൊടുത്തു....അപ്പോ എല്ലാരും ഞങ്ങളെ കളിയാക്കി....അപ്പോഴും മീനു കണ്ണടച്ചു പ്രാര്ഥിക്കയായിരുന്നു.... പിന്നെ ഞങ്ങൾ 3 പ്രാവിശ്യം കൈ പിടിച്ചു വലയം വെച്ചു.... 【ഇതൊക്കെ correct ആണോ എന്നെനിക്കറിയില്ല ട്ടോ....】

അങ്ങനെ മീനു എന്റെ സ്വന്തമായി കഴിഞ്ഞിരിക്കുന്നു.....എന്റെ പാതി.... അവളെ അച്ഛൻ എന്റെ കയ്യിലേക്ക് അവളെ കൈ ചേർത്തു വെച്ചു കൊണ്ട് പറഞ്ഞു.... """""എന്റെ മോൾ ഒരു പാവാണെന്നു ഞാൻ പറയില്ല......പൊട്ടത്തി അണെന്നെ പറയു....😆എനിക്കറിയാം മോൻ അവളെ പൊന്ന് പോലെ നോക്കുമെന്നു....എങ്കിലും എന്റെ ഒരു സമാധാനതിഞ്ഞു വേണ്ടി പറയാണ് നോക്കിക്കൊണെ ഞങ്ങളെ കുട്ടിയെ....""""" "അങ്കിൾ പേടിക്കേണ്ട....ഇവൾ എന്നും എന്റെ അടുത്ത് സുരക്ഷിത ആയിരിക്കും....എന്നാൽ കഴിയും വിധം ഞാൻ അവളെ ഹാപ്പി ആക്കും....." "അയ്യേ....മാഷും അച്ഛനും എന്ത് സെന്റിയ....ശേ മോശം...." മീനു ഞങ്ങളെ രണ്ടു പേരെയും കളിയാക്കി കൊണ്ട് പറഞ്ഞു..... "മതി ഇനി സെന്റി ഒക്കെ ....എനിക്ക് വിശക്കുന്നുണ്ട്....ഫുഡ് കഴിച്ചിട്ട് വേണം ഫോട്ടോ എടുക്കാൻ...."

മീനു പറഞ്ഞതും പിന്നെ എല്ലാരും ഫുഡ് കഴിക്കാൻ ഇരുന്നു....മീനുവിന്റെ കഴിക്കൽ കണ്ടതും എല്ലാവരും അവളെ നോക്കി കളിയാക്കി ചിരിച്ചു........ "നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ നോക്കി ചിരിക്കുന്നത്....എനിക്ക് വിശന്നിട്ടാണേ യ്...നിങ്ങളെന്റെ കോണ്സെൻട്രഷൻ കളായല്ലിം......." എന്നും പറഞ്ഞു വീണ്ടും അവൾ കഴിക്കൽ തുടർന്ന്....ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു ഫുഡ് കഴിച്ചു എണീറ്റു.... ○●○●○●●●●●●●●●●●●○●○●○● 【ശ്രേയ】 ശേ...ഞാൻ കരുതിയത് ഒന്നും നടന്നില്ല...ആ ജോൽസ്യൻ അയാൾ ഒന്ന് എന്റെ കൂടെ നിന്നിരുന്നെങ്കിൽ എനിക്ക് ഈ കല്യാണം ഇന്ന് മുടക്കമായിരുന്നു....ആ പരട്ട ജോൽസ്യനെ കൊല്ലാനുള്ള ദേഷ്യമുണ്ട് എനിക്കിപ്പോ.... മീനു അനുവിന്റെ കൂടെ ചേർന്നു നിൽക്കുന്നത് കാണുമ്പോൾ എന്റെ ദേഷ്യം കൂടി കൊണ്ടിരിക്കാണ്.....

ഞാൻ അമ്പലത്തിന്റെ ഒരു സൈഡിൽ ചെന്നിരുന്നു....അല്ലേൽ ഞാൻ കണ്ട്രോൾ വിട്ടു മീനുവിനെ കൊല്ലാനും മടിക്കില്ല.... ○●○●○●●●●●●●●●●●●●○●○●○● ഹാവൂ....ഫുഡ് കഴിച്ചപ്പോ എന്താ സമാധാനം....ഇനി ഫോട്ടോ എടുക്കൽ.... അങ്ങനെ കാമറ മേനെ കൊണ്ട് എല്ലാ പോസിലും അങ് എടുപ്പിച്ചു....കൂളിംഗ് ഗ്ലാസ് ഇട്ടും....അങ്ങനെ അങ്ങനെ കുറെ..... "ഇനി മാഷേന്നെ എടുക്ക്....എന്നിട്ട് അങ്ങനൊരു ഫോട്ടോ..." അത് കേട്ടതും മാഷ് അവളെ ഒരു നോട്ടമായിരുന്നു....ഇത്രക്കൊക്കെ വേണോടി എന്ന് പറയാതെ ചോദിക്കുന്ന പോലെ.... "എടുക്ക് മാഷേ...ഞാൻ അത്ര വൈറ്റൊന്നുമില്ല......." ഹ്മ്മ...വൈറ്റൊന്നുമില്ല....എടുത്തലല്ലേ അറിയൂ....എന്നും മനസ്സിൽ പറഞ്ഞു ഞാൻ അവളെ എടുത്തു....അയ്യോഹ് ഞാൻ ഒന്ന് വീഴാൻ പോയെങ്കിലും ബാലൻസ് ചെയ്തു നിന്നു...

.എന്തൊരു വൈറ്റ്....കാണാൻ ചുള്ളി കമ്പ് ആണേലും വൈറ്റ് ഉണ്ട്.... ഇതാണോ ഇവൾ വൈറ്റ് ഇല്ലന്ന് പറഞ്ഞേ....ഞാൻ അവളെ നോക്കി പല്ല് കടിച്ചു.... "മാഷ് പല്ല് കടിക്കൊന്നും വേണ്ട....ഞാൻ പറഞ്ഞില്ലേ വൈറ്റ് ഇല്ലന്ന്...." എന്നും പറഞ്ഞു അവൾ എന്റെ കഴുത്തിലൂടെ ഇരു കയ്യും കോർത്തു... "ഹ്മ്മ....തീരെ വൈറ്റില്ല...." ഞാൻ ഓളെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു..... "അപ്പോ ഒന്ന് രണ്ടു പേരും ഇങ്ങോട്ട് നോക്ക്...." കാമറ മാൻ പറഞ്ഞതും രണ്ടാളും നോക്കി.... അങ്ങനെ ഫോട്ടോ എടുക്കലൊക്കെ കഴിഞ്ഞതും പിന്നെ യാത്ര പറയാലായി...... "ആരും കരയണ്ട ട്ടോ......ഞാൻ നിങ്ങളെ തൊട്ടപ്പുറത്ത് തന്നെ ഉണ്ട്..." ഞാൻ "അതിഞ്ഞു ആരാ ഇപ്പോ കരഞ്ഞേ....." അച്ഛൻ "അതാ....അപ്പോ നിങ്ങളൊന്നും കരഞ്ഞില്ലേ......" ഞാൻ "ഇല്ല...."

'അമ്മ "എന്താട്ടോ....നിങ്ങൾക്കൊക്കെ വെറുതെയെങ്കിലും ഒന്ന് കരഞ്ഞൂടെ.... കല്യാണം കഴിഞ്ഞു മകളെ പറഞ്ഞു വിടുമ്പോൾ കരയണം എന്ന് റൂൾ ആണ്....ആ റൂൾ പാലിക്കാത്ത പക്ഷം മീന എന്ന എനിക്ക് 1000 രൂപ ഫൈൻ തരേണ്ടതാണ്...." "അയ്യട....എന്താ എന്റെ മോളെ ആഗ്രഹം...നങ്ങളിപ്പോ ആ റൂൾ പാലിക്കാൻ ഉദ്ദേശിച്ചിട്ടില്ല....എന്റെ മോൾ പോയട്ടെ..." അച്ഛൻ "എന്തൊരു സാധനങ്ങള...എന്നെ പറഞ്ഞയാക്കഞ്ഞിട്ടു ഇത്ര ധൃതിയോ...." ഞാൻ "നിയൊന്ന് പോയിട്ട് വേണം നങ്ങൾക്കൊന്നു മനസമാതാനമായി റോമൻസിക്കാൻ..." 'അമ്മ മെല്ലെ മീനുവിന്റെ ചെവിയുടെ അടുത്തു പോയി അവൾക്ക് മാത്രം കേൾക്കുന്ന ശബ്ദത്തിൽ പറഞ്ഞു.... "അയ്യ...തള്ളേടെ ഒരു പൂതി..." ഞാൻ അമ്മയെ നോക്കി പറഞ്ഞതും 'അമ്മ എനിക്കൊന്നു ഇളിച്ചു തന്നു....എന്താ ഇളി...ഞാൻ പോവുന്ന സന്തോഷം.... "മോളെ...ഇനി പോയാലോ....വീട്ടിൽ കയരേണ്ടതല്ലേ...."

മാളു 'അമ്മ പറഞ്ഞതും ഞാൻ ഒരിക്കൽ കൂടി അമ്മയും അച്ഛനും കരയോ എന്ന പ്രതീക്ഷയോടെ അവരെ നോക്കി....ശേ ഇവർ കരയുന്നില്ലല്ലോ.... വെറുതെ ഞാൻ ശശി.... "മോൾനോക്കണ്ട...ഞങ്ങൾ കരയില്ല..." അച്ഛൻ "ഓ...." എന്നും പറഞ്ഞു ഞാൻ കാറിൽ കയറി...മാഷ് കൂടെ കയറിയതും വീട്ടിലേക്ക് തിരിച്ചു...ഞാൻ വെറുതെ ഒന്ന് ബാക്കിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു എന്നെ അച്ഛനും അമ്മയും കരയുന്നത്....ഹയ്യമ്മ രണ്ടും കരഞ്ഞു😆😆😆 നിങ്ങൾ ഇപ്പോ കരുത്തും എനിക്കെന്താ തീരെ മനസാക്ഷി ഇല്ലേ എന്ന്.... അവർ കരയുന്നതും നോക്കി സന്തോഷിക്കാൻ....ഞാൻ ഇന്നലെ തന്നെ ആരും കാണാതെ അവരെ പിരിഞ്ഞു പോകുന്ന സന്തോഷത്തിൽ കരഞ്ഞതാണ്.... അതോണ്ട് ഇന്ന് എനിക്ക് കണ്ണീർ കുറവ.... വെറുതെ ഉള്ള കണ്ണീർ കൂടി കയിക്കണ്ട കരുതി ഞാൻ കരയുന്നില്ല.......പിന്നെ തൊട്ടപ്പുറത്തേക്ക് അല്ലെ പോവുന്നെ....അതാ ഒരു സമാധാനം.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story