❤️എന്റെ മാഷ്❤️: ഭാഗം 35

ente mash

എഴുത്തുകാരി: AADI

കാറിൽ മാഷ് മീനുവിനെ തന്ടെ നെഞ്ചോട് ചേർത്തു പിടിച്ചു ഇരുന്നു....അവരെ ബാക്കിൽ തന്നെ മറ്റൊരു കാറിൽ മീനുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.... അങ്ങനെ വീട്ടിൽ എത്തിയതും മാഷിന്റെ 'അമ്മ വന്നു മീനുവിന്റെ കൈ പിടിച്ചു ഇറങ്ങാൻ സഹായിച്ചു...മീനുവിന് സാരിയും ആഭരണങ്ങളും ഒക്കെ കൂടെ ഇട്ട് ശേരിക്ക് ഇറങ്ങാൻ നല്ല പ്രയാസമായിരുന്നു.... അവൾ ഇറങ്ങിയതും മാഷ് അവളെ അടുത്തേക്ക് വന്നു....'അമ്മ വേഗം പോയി നിലവിളക്കും എടുത്തു കൊണ്ട് വന്നു.... "ഇന്ന മോളെ വിളക്ക്...." 'അമ്മ മീനുവിന്റെ നേരെ നീട്ടിയതും അവളൊന്നു പുഞ്ചിരിച്ചു കൊണ്ട് ഇരുകൈകൾ കൊണ്ട് വിളക്ക് വാങ്ങി വലതു കാൽ വെച്ചു അകത്തേക്ക് കയറി....... പിന്നെ മധുരം കൊടുക്കൽ ഒക്കെ ആയിരുന്നു....അതിന്റെ ഇടയിൽ മാഷിന്റെ ചില ബന്ധുക്കൾ വന്നു അവളെ പരിചയപെട്ടു പോയി...

.ശ്രേയ ആണെങ്കിലോ ഇതെല്ലാം കണ്ടു കലി തുള്ളി മീനുവിനെ ദേഷ്യത്തിൽ നോക്കുവായിരുന്നു.... ശ്രേയക്ക് മാഷിനോടുള്ള ഇഷ്ട്ടം അവൾ ഇതുവരെ മാഷിനോട് പറഞ്ഞിട്ടില്ല ട്ടോ....അത് കൊണ്ട് മാഷിഞ്ഞു ഒന്നും അറിയില്ല....മാഷ് അവളെ frnd ആയും അതിലുബരി ഒരു അനിയത്തി ആയും ആണ് കാണുന്നത്.... മീനുവിന് അവളെ അമ്മയെയും അച്ഛനെയും നന്നായി മിസ് ചെയ്യുന്നുണ്ടായിരുന്നു.... ○●○●○●●●●●●●●●●●●○●○●○● ഹോ....ഈ സാരി ഒക്കെ ഒന്ന് ഊരി കിട്ടിയിരുന്നേൽ..... മീനു ഇതും ആലോജിച്ചു ഇരിക്കുമ്പോഴാണ് ലച്ചു വന്നത്.... "മീനു...നി ഇനി പോയി ഡ്രസ് മാറിക്കോ....അനുവിന്റെ മുറി നിനക്ക് ഇനി പ്രതേകം പറഞ്ഞു തരണ്ടേ ആവശ്യമില്ലല്ലോ...." ലച്ചു അവളോട് തമാശ രൂപേണ ചോദിച്ചതും അവളൊന്നു ചിരിച്ചു കൊടുത്തു മുറിയിലേക്ക് വന്നു....

ഹ്മ്മ...ഇനി ഇപ്പോ ഇതു ഊരണം....മീനു ഓരോ ആഭരണങ്ങളും ഊരാൻ തുടങ്ങി....അതിലൊരു ചൈൻ കൂടി ഇനി ഊരാനുണ്ട്.... അതാണെങ്കിലോ ഊരാൻ പറ്റുന്നുമില്ല.... അപ്പോഴാണ് മാഷ് മുറിയിലേക്ക് വന്നത്... "മാഷേ...ഈ ചെയ്ൻ ഊരാൻ ഒന്ന് സഹായിക്കോ....." മാഷ് കേട്ട പാതി കേൾക്കാത്ത പാതി എന്റെ അടുത്ത് വന്നു ചെയ്ൻ ഊരാൻ തുടങ്ങി..... വിരൽ കൊണ്ട് അത് ഊരാൻ കിട്ടതോണ്ട് മാഷ് അതിൽ കടിച്ചു കൊണ്ട് ഊരാൻ തുടങ്ങി... മാഷിന്റെ ചുടുനിശ്വാസം എന്റെ കഴുത്തിൽ തട്ടുമ്പോൾ എന്തോക്കെയോ ഫീലിംഗ്‌സ് കൊണ്ട് എനിക്ക് പൊറുത്തി മുട്ടുന്നു....ഫീലിംഗ്‌സ് കണ്ട്രോൾ ചെയ്യാൻ പറ്റാത്ത പോലെ.... മാഷ് അപ്പോ അറിയാത്ത പോലെ പിൻ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു.... അത് കൂടെ കിട്ടിയതും എനിക്ക് കണ്ട്രോൾ പോകുമെന്ന് തോന്നി.... "മാഷേ...ഒന്ന് പെട്ടന്ന് ഊരെ...."

ഞാൻ കുറച്ചു സ്വരം കടുപ്പിച്ചു പറഞ്ഞതും മാഷ് വേഗം ഊരി തന്നു.... ഹാവൂ...ഇപ്പോഴാ ആശ്വാസമായത്.... ഞാൻ വേഗം ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ പോവാൻ നിന്നതും മാഷേന്നെ അവിടെ പിടിച്ചു വച്ചു....ഞാൻ എന്താണെന്ന രീതിയിൽ മാഷിനെ നോക്കി.... "അതേയ്...ഒരു കിസ്...." മാഷ് ആഹാ ഇതിപ്പോ കിസ് മാഷ് തന്നെ ആയോ.... ഞാൻ എന്തെങ്കിലും പറയാൻ വാ തുറക്കും മുൻപ് മാഷ് എന്റെ അധരങ്ങൾ കവർന്നിരുന്നു....ഞാൻ മാഷിന്റെ മുടി ഇഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.... മാഷ് എന്റെ തല പിടിച്ചു ശക്തിയായി മാഷിന്റെ അദരത്തിൽ എന്റെ ആദരം മുട്ടിച്ചു കൊണ്ടിരുന്നു..... ആ ചുംബനത്തിലൂടെ അവരവരുടെ പ്രണയം പരസ്പരം കൈ മാറി കൊണ്ടിരുന്നു.... എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങിയിരുന്നു....ഈ മാഷിഞ്ഞു ശ്വാസം മുട്ടുന്നുമില്ലേ....പാതിയെ മാഷ് എന്നിൽ നിന്ന് വിട്ട് നിന്നു....

ഒരു ദിർക നേരത്തെ ചുംബനമായത് കൊണ്ട് തന്നെ ഞങ്ങൾ ഇരുവരും നന്നായി കിതക്കുന്നുണ്ടായിരുന്നു....ഞാൻ വേഗം ബാത്റൂമിലേക്ക് കയറി കണ്ണാടിയിൽ എന്റെ പ്രതിബിംബത്തെ നോക്കി നിന്നു.... അപ്പോൾ നേരത്തെ മാഷ് കിസ് ചെയ്തത് ആണ് എനിക്ക് ഓര്മവന്നത്....ഞാൻ അറിയാതെ തന്നെ എന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു...... ○●○●○●●●●●●●●●●●●○●○●○● മീനു ബാത്റൂമിലേക്ക് ഫ്രഷ് ആവാൻ കയറിയതും ഞാൻ രജീഷ് മാഷിഞ്ഞു വിളിച്ചു...അന്ന് ഞങ്ങളെ കുടുക്കിയ സൂര്യയുടെ പിന്നിലുള്ള ആ വ്യക്തിയെ അന്വേഷിക്കാണ് ഞാനിപ്പോ....അതിഞ്ഞു വേണ്ടി ആണ് ഞാൻ രജീഷ് മാഷിനെ വിളിച്ചെ.... ആ സൂര്യയെ ഒന്ന് ഇട്ടു കോടഞ്ഞാൽ എന്തായാലും ആരാണെന്ന് അവൻ പറയും....ഞാൻ കോളേജിൽ ഒന്ന് എത്തട്ടെ....എന്നിട്ട് വേണം ഒക്കെ ഷെറിയാക്കാൻ.....

രജീഷ് മാഷിഞ്ഞു വിളിച്ചു ഫോൺ കട്ട് ചെയ്തു ബെഡിലേക്ക് നിവർന്നു കിടന്നു ഓരോന്ന് ആലോജിച്ചു ചിരിച്ചു.... വെറുതെ ഇത്രയും കാലം മീനുവിനെ വേദനിപ്പിച്ചു....ആദ്യം തന്നെ അവളോടുള്ള ഇഷ്ട്ടം പറഞ്ഞാൽ മതിയായിരുന്നു....ഹാ...ഇനി പറഞ്ഞിട്ട് കാര്യമില്ല....ഇപ്പോ അവൾ എന്തായാലും എന്റെ സ്വന്തം ആയില്ലേ.... ഓരോന്ന് ആലോജിച്ചു കിടക്കുമ്പോഴാണ് മീനു ബാത്‌റൂമിൽ നിന്ന് വന്നത്.....അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഞാനും വേഗം ഫ്രഷ് ആവാൻ കയറി....രാത്രി ആവട്ടെ മീനു കുട്ടിക്ക് ഉള്ളതൊക്കെ ഞാൻ തരണ്ട്😜 ○●○●○●●●●●●●●●●●●○●○●○● മാഷ് ഫ്രഷാവാൻ കയറിയതും ഞാൻ വേഗം മുടി ചീകി ലച്ചുവെച്ചിടെ അടുത്തേക്ക് പോയി.... "ആഹാ...വന്നോ...ഇന്ന ചായ..." എന്നും പറഞ്ഞു ചേച്ചി എന്റെ കയ്യിലേക്ക് ചായ നീട്ടി...

"'അമ്മ എവിടെ...." "മുറിയിലുണ്ട്...." ചേച്ചി പിന്നെ ഞാനും ചേച്ചിയും ഓരോന്ന് സംസാരിച്ചിരുന്നു....പിന്നെ കുറച്ച് സമയം ഞാനും അപ്പുവും കളിച്ചു.... "മീനു വാ ഞാൻ നിനക്ക് സെറ്റ് സാരി ഉടുപ്പിച്ചു തരാം...." ചേച്ചി "അതൊക്കെ എന്തിനാ ചേച്ചി....അതൊന്നും വേണ്ട....." "ഇന്ന് നിന്ടെ first night അല്ലെ...അപ്പോ അതൊക്കെ വേണം...." എന്നും പറഞ്ഞു എന്നെ ഉന്തി തള്ളി മുറിയിൽ കൊണ്ട് പോയി സാരി ഉടുപ്പിച്ചു....അതൊക്കെ ഉടുത്തു ഫുഡും കഴിച്ചു പാത്രമൊക്കെ കഴുകാൻ അവരെ സഹായിക്കാൻ നിന്നു.... "മീനുവേ...നിനക്ക് ഇങ്ങനത്തെ പണികൾ ഒന്നും വശമില്ലനറിയാം ഞങ്ങൾക്ക്....അത് കൊണ്ട് മോൾ ഈ പാലും കൊണ്ട് മുറിയിലേക്ക് പൊക്കോ...." ചേച്ചി പറഞ്ഞതും ഞാൻ ചേച്ചിക്കും അമ്മക്കും ഒന്ന് ഇളിച്ചു കൊടുത്തു.... 'അമ്മ എന്റെ കയ്യിൽ പാൽ തന്നു മുറിയിലേക്ക് പൊക്കോളാൻ പറഞ്ഞു....

മാഷിനോട് നേരത്തെ മുറിയിൽ നിന്ന് സംസാരിച്ചതല്ലാതെ പിന്നെ ഒന്നും സംസാരിച്ചിട്ടില്ല.... ഞാൻ പാലും പിടിച്ചു കൊണ്ട് മുറിയിലേക്ക് ആടി പാടി നടന്നു..... """""സാദാരണ പേൺ കുട്ടികൾക്ക് ഉണ്ടാവുന്ന പേടിയൊന്നും നമ്മുടെ മീന കൊച്ചിന് ഉണ്ടായില്ല....അവൾ കൂളായിട്ട് മുറിയിലേക്ക് കയറി.....""""" ഞാൻ മുറിയുടെ അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടത് മുല്ലപ്പൂ മാല കയ്യിൽ കെട്ടി അതും വാസനിച്ചു കൊണ്ട് എന്തോക്കെയോ സ്വയം പറഞ്ഞു അതിൽ ഉമ്മയൊക്കെ വെക്കുന്ന മാഷിനെയാണ്... പ്രാന്തയോ മാഷിഞ്ഞു....അല്ല മുല്ലപ്പൂവിനോടൊക്കെ സംസാരിക്കുന്നു..... പെട്ടന്ന് എന്നെ കണ്ടതും മാഷ് ഇളിച്ചു കൊണ്ട് എണീറ്റു.... "എത്തിയോ....എന്റെ പ്രിയതമ...." "പിന്നില്ലാതെ...വന്നു ഞാൻ പറയു ബാക് ബാക്....🎶🎼" "ഏഹ്...എന്ത് ബാക് ബാക്....🙄" മാഷ് "ഹോ...എന്റെ പൊട്ടൻ മാഷേ ഞാൻ ഡോറയിലെ പാട്ട് പാടിയതാ...." "ഡോറയിലെ പാട്ട് പാടാൻ പറ്റിയ പ്രായവും സമയവും...." മാഷ് "അതിഞ്ഞു പ്രതേകിച്ചു പ്രയോന്നുമില്ല മാഷേ...

പിന്നെ ഞാനിപ്പോഴും ചിന്ന ബേബി ആണല്ലോ..🙈" "ഹോ...ചിന്ന ബേബി തന്നെ ആണ്..മോളിങ്ങോട്ട് വാ....സേട്ടൻ ഒന്ന് കാണട്ടെ..." മാഷേന്ടെ കയ്യിൽ പിടിച്ചു പറഞ്ഞതും ഞാൻ മാഷിനോട് ഇളിചു കൊണ്ട് പറഞ്ഞു.... "സേട്ടന് യോഗല്ല..... ഇനി 7 ദിവസം കഴിഞ്ഞേ എന്നെ തൊടവു.... ഇത്രയും കാലം എന്നെ പിന്നാലെ നടത്തിച്ചതിഞ്ഞു ദൈവം തന്ന ശിക്ഷയ......" "ഏഹ്....സത്യ ണോ....🙄" മാഷ് "ഹ്മ്മ...സത്യം...." ○●○●○●○●●●●●●●●●●●○●○●○●○● ശേ....അപ്പോ ഞാൻ ഇത്രയും നേരം കണ്ട സ്വപനങ്ങൾ....എന്തൊക്കെ ആയിരുന്നു...ഇപ്പോ ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയല്ലോ....ഞാൻ തിരിച്ചു ബെഡിൽ തന്നെ വന്നിരുന്നു..... എന്റെ തൊട്ടടുത്ത് മീനുവും ഇരുന്നു.... "എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു...." ഞാൻ "കുറെ എന്നെ പിന്നാലെ നടത്തിയത് ദൈവത്തിഞ്ഞു ഇഷ്ടപെട്ടിട്ടുണ്ടാവില്ല...

അതോണ്ട് മാഷിഞ്ഞു ഇന്ന് ശിക്ഷ തന്നു....😆" "പൊടി...." മാഷ് "അല്ല മാഷേ ആരാ നമ്മളെ ലൈബ്രറിയിൽ പെടുത്തിയത് എന്നറിഞ്ഞോ...." "ഹ്മ്മ... നിന്ടെ ക്ലാസിലെ ആ സൂര്യയെ പോക്കണം....അവൻ പറയും ആരാണ് ഇതിഞ്ഞു പിന്നിൽ എന്ന്...." "ഹ്മ്മ...കണ്ടു പിടിചാൽ ആ ആളെ എനിക്കൊന്നു കാണിച്ചു തരോണ്ടു...." ●മീനു "എന്തിന്...." "ആ ...ആളോട് ഒരു tnx പറയാൻ.... ആ ആൾ കാരണമാണല്ലോ നമ്മുടെ വിവാഹം പെട്ടന്ന് നടന്നത്....😁" മീനു◆ "ഹ്മ്മ....." "മാഷേ ഇനി കിടക്കല്ലേ.....നല്ല ക്ഷീണം...." എന്നും പറഞ്ഞു മീനു കിടന്നതും ഞാനും അവളെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു..... ○●○●○●●●●●●●●●●○●○●○● 【മീനുവിന്റെ അച്ഛനും അമ്മയും】 "ഏട്ട മീനു ഇല്ലാഞ്ഞിട്ടു ഒരു രസമില്ലല്ലേ...." "ഹ്മ്മ...നിനക്ക് ഇപ്പോ പൊട്ടത്തരം പറയാൻ ആളില്ലല്ലോ....അല്ലെ😆" "പോ ഏട്ട...എന്റെ മോളെ നല്ലോം മിസ് ചെയ്യുന്നുണ്ട്....." "ഹ്മ്മ....അവളെ പൊട്ടത്തരവും...." "എന്നാലും ഏട്ട നിങ്ങൾക്ക് അവളെ ആ വെറൈറ്റി പെണ്ണ് കാണൽ സമ്മതിചൂടായിരുന്നോ....അതിഞ്ഞു നിങ്ങൾക്ക് ബുദ്ധി ഇല്ലല്ലോ....

എനിക്കും എന്റെ മോൾക്കും ആവശ്യത്തിലേറെ അതുണ്ട്....നിങ്ങൾക്ക് ദൈവം അത് തന്നില്ല തോനുന്നു...." "ഓഹ്....രണ്ടിന്റെയും ബുദ്ധി എനിക്കറിയാം....രണ്ടും നല്ല ഒന്നാന്തരം മന്ത ബുദ്ധികളാണ്😆" "ഒന്ന് പോ....എന്റെ മോളെ കാണാൻ തോനുന്നു.....ഇപ്പോ വീട് മൂഖമായ പോലെ തോനുന്നു...." "ശെരിയ....പിന്നെ നമ്മുടെ തൊട്ടപ്പുറത്തു തന്നെ അവളുണ്ടല്ലോ.... അതാണ് ഒരു സമാധാനം...." എന്നും പറഞ്ഞു മീനുവിന്റെ അച്ഛൻ കിടന്നു....പിന്നാലെ അമ്മയും ലൈറ്റ് അണച്ചു കൊണ്ട് കിടന്നു..... ○●○●○●●●●●●●●●●●○●○●○● രാത്രി ഏറെ വെയ്ക്കിയപ്പോൾ എനിക്ക് നല്ല വയർ വേദന തുടങ്ങി.....ഞാൻ വയറിൽ അമർത്തി പിടിച്ചു കിടന്നു....

എങ്കിലും വേദന കൂടി കൊണ്ടിരിക്കുന്ന പോലെ തോന്നി.... ഞാൻ വേദന കൊണ്ട് കരഞ്ഞു പോയി....ഈ സമയങ്ങളിൽ എനിക്ക് വേദന ഉണ്ടാകുമെങ്കിലും ഇന്ന് എന്നത്തേക്കാൾ കൂടുതൽ വേദനിക്കുന്ന പോലെ..... ○●○●○●●●●●●●●●●●●○●○●○ ഞാൻ നല്ല സുഗായി ഉറങ്ങുമ്പോഴാണ് ആരെയോ നേരക്കവും തേങ്ങലുമൊക്കെ കേട്ടത്..... ദൈവമേ വല്ല ദുരാത്മാവും ആവോ....ഞാനൊന്ന് ചുറ്റിനും കണ്ണ് തുറന്നു നോക്കി....ഒന്നുമല്ലല്ലോ....പിന്നെ കാതോർത്തപ്പോൾ എന്റെ അടുത്ത് നിന്നാണ് ആ നരക്കം എന്ന് മനസ്സിലായി.... മീനു ഇനി പ്രേതമായോ....പറയാൻ പറ്റില്ല..... ഞാൻ മെല്ലെ മീനുവിനെ നോക്കി.....അവൾ വയറിൽ കൈ വെച്ചു കാരയുന്നതാണ് കണ്ടത്.....വേഗം ലൈറ്റ് ഇട്ടു...ഞാൻ എണീറ്റു.......... . "മീനു....മീനു എന്താ പറ്റിയെ....." ഞാൻ വെപ്രാളത്തോടെ മീനുവിനോട് ചോദിച്ചു... "മാഷേ....വയർ വേദനിക്കുന്നു...."

മീനു കരഞ്ഞു പറഞ്ഞതും ഞാനവളെ ആശ്വസിപ്പിച്ചു കൊണ്ട് വേഗം അടുക്കളയിലേക്ക് നടന്നു.....ഈ സമയങ്ങളിൽ 'അമ്മ ചേച്ചിക്ക് ഉലുവ തിളപ്പിച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ട്.... ഞാൻ അടുക്കളയിൽ പോയി ഉലുവ എടുത്തു തിളപ്പിച്ചു മീനുവിന് കൊണ്ടു കൊടുത്തു.....അവളെ കൊണ്ട് അത് മുഴുവനും കുടുപ്പിച്ചു എന്നിട്ട് അവളെ വയറിലും കാലിലുമൊക്കെ തടവി കൊടുത്തു............ "മീനു ഇപ്പോ വേദന ഉണ്ടോ...." ഞാൻ അവളെ വയറിൽ തൊട്ട് കൊണ്ട് ചോദിച്ചു..... "ഇല്ല...മാഷേ...ഇപ്പോ കുറവുണ്ട്...." ഞാൻ അവളെ തൊട്ടടുത്തു കിടന്നു....അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു.... ☆☆☆☆☆☆☆☆☆☆☆☆☆

മാഷ് എനിക്ക് വയർ തടവി തരും പിന്നെ ഉലുവ വെളളം കുടിക്കുകയും ചെയ്തപ്പോൾ വേദനക്ക് ഒരു ശമനം വന്നു....ഇത് പോലെ എന്നെ കെയർ ചെയ്യുന്ന ആളെ ജീവിത പാതി ആയി കിട്ടിയതിൽ ഞാനിപ്പോ ഒരുപാട് സന്തോഷിക്കുന്നുണ്ട്..... ദൈവത്തോട് ഞാൻ എനിക്ക് മാഷിനെ തന്നതിഞ്ഞു ഒരായിരം നന്ദി പറഞ്ഞു.... മാഷിന്റെ കാരവളയത്തിനുള്ളിൽ എനിക്കൊരു സുരക്ഷാ ഫീൽ ചെയ്തു....ഞാൻ മാഷിന്റെ നെഞ്ചിൽ തല വെച്ചു കിടന്നു.....പിന്നെ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story