❤️എന്റെ മാഷ്❤️: ഭാഗം 36

ente mash

എഴുത്തുകാരി: AADI

പിറ്റേന്ന് 'അമ്മ വന്നു ഡോറിൽ തട്ടിയപ്പോഴാണ് എണീക്കുന്നത്....പെട്ടന്ന് എണീറ്റു അമ്മയോട് ഇപ്പോ വരാമെന്നും പറഞ്ഞു ഫ്രഷ് ആവാൻ കയറി..... ഞാൻ ഫ്രഷ് ആയി വന്നിട്ടും മാഷ് എണീറ്റിട്ടില്ല...നല്ല ഉറക്കത്തിലാ.... ഒരു പണി കൊടുത്തലോ.....ഞാൻ വേഗം eyeliner ഒക്കെ എടുത്തു മാഷിഞ്ഞു നന്നായി കണ്ണൊക്കെ വരച്ചു കൊടുത്തു....എന്നിട്ട് മുടി രണ്ട് സൈഡുമാക്കി റിബ്ബൻ വച്ചു കെട്ടി കൊടുത്തു.....പൗഡർ ഒക്കെ ഇട്ടു സുന്ദര കുട്ടപ്പനാക്കി.... ഷോ എന്ന ചെല.... ഞാൻ വേഗം എന്റെയും മാഷിന്റെയും രണ്ട് സെൽഫി എടുത്തു status ഇട്ടു....with ക്യാപ്ഷൻ 💕with my സുന്ദര കുട്ടപ്പൻ....💕 അത് കഴിഞ്ഞു വേഗം അമ്മയുടെ അടുത്തേക്ക് പോയി...... "സോറി അമ്മേ....എണീക്കാൻ വഴുകി...." "അത് സാരമില്ല മോളെ....സാധാരണ ഈ സമയത്ത് മോൻ എണീക്കുന്നതാ അതാ ഞാൻ വന്നു വിളിച്ചെ....ഇന്ന ചായ..." എന്നും പറഞ്ഞു 'അമ്മ എന്റെ നേരെ ഒരു കപ്പ് ചായ നീട്ടി...ഞാൻ അത് വാങ്ങി കുടിച്ചു....

"അച്ഛൻ എവിടെ അമ്മേ...." "കോലായിൽ ഉണ്ട്...." "ഹാ...ലച്ചുവെച്ചിയും അപ്പുവും എണീറ്റില്ലേ....അല്ല എന്ന സൂരജേട്ടൻ വരുന്നത്...." 【സൂരജേട്ടൻ ലിച്ചുവെച്ചിടെ hus ആണ് ട്ടോ...】 "അവൻ നാളെ വരുമെന്ന് ലച്ചു പറഞ്ഞിരുന്നു...." "ഹ്മ്മ...." പിന്നെ ഞാനും എന്നെ കൊണ്ട് കഴിയുന്ന പണികൾ ഓക്കെ അമ്മക്ക് ചെയ്തു കൊടുക്കുമെങ്കികും അതൊക്കെ അമ്മക്ക് ലാസ്റ്റ് ഇരട്ടി പണി ആവും ചെയ്തു കൊണ്ടിരുന്നു.... അവസാനം സഹി കേട്ടപ്പോൾ 'അമ്മ പറഞ്ഞു... "എന്റെ മോൾ അവിടെ പോയി ഇരുന്നോ....ഈ പണി ഒക്കെ 'അമ്മ ചെയ്തോളാം...." "അല്ല...അമ്മേ ഞാൻ സഹായിക്കാം...." "വേണ്ടയെ....ഇത്ര നേരം ചെയ്തു തന്ന സഹായം തന്നെ ധാരാളം..." 'അമ്മ കൈ കൂപ്പി കൊണ്ട് പറഞ്ഞതും ഞാൻ അമ്മക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... "അമ്മേ എന്ന ഞാൻ വീട്ടിലൊന്ന് പോയി വരട്ടെ...."

"ഹാ...വേഗം വരോണ്ടു...." "ആ" എന്നും മൂളി ഞാൻ വീട്ടിലേക്ക് വിട്ടു....ആഹാ വാതിലൊക്കെ തുറന്നു കിടക്കുന്നുണ്ടല്ലോ....എന്നെ വൈറ്റ് ചെയ്തിരിക്കണല്ലേ രണ്ടാളും.... എനിക്ക് മനസിലായി....എന്നും മനസ്സിൽ പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.... "അമ്മേ.....അമ്മേ....." ഞാൻ അവിടെ നിന്ന് അലറി "ശ്രി രാവിലെ തന്നെ ഏതോ പിച്ചക്കാരൻ വന്നുക്കുണല്ലോ...." അച്ഛൻ പരട്ട അച്ഛാ....പിച്ചക്കരൻ അല്ലെ ശെരിയാക്കി തരാം.... അച്ഛൻ ഹാളിലേക്ക് വന്നതും എന്നെ കണ്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ എന്നേ നോക്കി ചിരിച്ചു.... "ആഹാ...അപ്പോ പിച്ചക്കാരൻ അല്ലല്ലേ... പിച്ചക്കാരി ആയിരുന്നല്ലേ...." അച്ഛൻ എന്റെ ഷോള്ഡറിൽ കൈ വെച്ചു പറഞ്ഞതും ഞാൻ അച്ഛനെ കൂർപ്പിച്ചു നോക്കി പല്ലുകടിച്ചു..... "ഹ്മ്മ....അച്ഛന് എന്നെ ഒരു വിലയുമില്ല...പക്ഷെ എന്റെ അമ്മക്ക് ഉണ്ടാവും...." എന്നും പറഞ്ഞു ഞാൻ നാവെടുത്തു വായേക്കിട്ടില്ല.....അപ്പോഴേക്ക് 'അമ്മ "ആരാ...പിച്ചക്കരനാണോ....''

എന്നും ചോദിച്ചു കൊണ്ട് രംഗ പ്രവേശനം നടത്തി.....അച്ഛൻ എന്നെ കളിയാക്കി ചിരിക്കുന്നുണ്ട്....ഞാൻ രണ്ട് പേർക്കും ഒരു ലോഡ് പുച്ഛമങ് വാരി വിതറി.... "എന്നാലും ഞാൻ പോയിട്ട് നിങ്ങൾക്ക് ഒരു സംഘടവുമില്ലല്ലോ....എന്ത് സാധനങ്ങള നിങ്ങൾ....." "അയ്യ....നി പോയേൽ ഞങ്ങൾക്ക് സമാധാനം മാത്രോള്ളു...." അച്ഛൻ അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..... "ഹ്മ്മ...ഹ്മ്മ....എനിക്കറിയാം....മാറി നിക്ക് രണ്ടും....ഞാനെന്റെ മുറിയിലേക്ക് ഒന്ന് പോയി നോക്കട്ടെ...." എന്നും പറഞ്ഞു അവരെ മറി കടന്നു മുറിയിലേക്ക് പോയി....എന്നിട്ട് വെറുതെ ഒന്ന് കർട്ടൻ മാറ്റി മഷിന്റെയും എന്റെയും മുറിയിലേക്ക് നോക്കി....അപ്പോഴാണ് മുറിയിലേക്ക് ശ്രേയ മാഷിനുള്ള ചായയുമായി പോവുന്നത് കണ്ടത്.... ആഹാ....എടി കാളി...നി എന്റെ സ്ഥാനം തട്ടി എടുക്കാൻ നോക്കണല്ലേ....സമ്മതിക്കില്ലെടി ഞാൻ....എന്നും പറഞ്ഞു അവിടുന്ന് പോരാൻ നിൽക്കുമ്പോഴാണ് ശ്രേയടെ അലർച്ച കേട്ടത്....ഇവൾക്കിത് എന്ത് പറ്റി....

ഞാൻ വേഗം വീട്ടിലേക്ക് ഓടി.... എന്റെ പിന്നാലെ തന്നെ അച്ഛനും അമ്മയും ഒക്കെ ഉണ്ട്....അവരൊക്കെ ശ്രേയടെ അലർച്ച കേട്ടു പോരുന്നതാ...... ഞാൻ വേഗം മുറിയിലേക്ക് ഓടിയപ്പോൾ അമ്മയും ശ്രേയയും നിൽക്കുന്നത് കണ്ടു....മാഷ് പകച്ചു കൊണ്ട് എല്ലാവരെയും നോക്കുന്നുണ്ട്...ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കിയതും ഒരൊറ്റ ചിരിയായിരുന്നു.... ഹയ്യോ....എന്റെ സുന്ദര കുട്ടപ്പാ....എനിക്ക് വയ്യ....എല്ലാരും മാഷിനെ നോക്കി ചിരിക്കുന്നുണ്ട്....കാളി ശ്രേയ വരെ....മാഷ് ആണേൽ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്..... "അതേയ്....എന്താ നിങ്ങളൊക്കെ ഇങ്ങനെ ചിരിക്കുന്നത്...." മാഷ് "എന്റെ മോന് വീണ്ടും ചെറിയ കുട്ടി ആവാൻ തോന്നിയോ....😆" മാളു 'അമ്മ "എന്ത് ചെറിയ കുട്ടിയോ🙄" മാഷ് അന്തം വിട്ട് കൊണ്ട് നങ്ങളെയെല്ലാം മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.....

"ആഹ്...ചെറിയ കുട്ടി തന്നെ....എന്റെ മോൻ ആ കണ്ണാടിയിൽ monde കോലമൊന്നു നോക്കിക്ക........." 'അമ്മ പറഞ്ഞതും മാഷ് വേഗം കണ്ണാടിയുടെ അടുത്തേക്ക് പോയി.... ○●○●○●●●●●●●●●●●○●○●○● എന്താ ഇവരൊക്കെ രാവിലെ തന്നെ എന്നോട് പിച്ചും പേയും പറയുന്നത്....ചെറിയ കുട്ടി എന്നൊക്കെ പറയുന്നുണ്ട്.... ഇനി ഇവർക്കൊക്കെ ഒരു കുട്ടി വേണമെന്നാണോ....അതിഞ്ഞു ഇന്നലെ ഞങ്ങളെ കല്യാണം കഴിനീട്ടല്ലെയൊള്ളു..... ഇതൊക്കെ ആയിരുന്നു എന്റെ ചിന്തകൾ.... പിന്നെ 'അമ്മ mirroril നോക്കാൻ പറഞ്ഞപ്പോൾ വേഗം പോയി നോക്കി.....എന്റെ കോലം കണ്ടതും ഞാൻ ഞെട്ടി പണ്ടാരടങ്ങി മിററിലേക്ക് തന്നെ നോക്കി നിന്നു.... ദൈവമേ ഇത് ഞാൻ തന്നെയാണോ....ഞാനെന്താ ഇങ്ങനെ....ഇത് എന്റെ മുഖത്തിഞ്ഞു എന്താ പറ്റിയെ....കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ മനസ്സിൽ ചോദിച്ചു....പെട്ടന്ന് മനസ്സിൽ ഇളിച്ചു കൊണ്ട് നിൽക്കുന്ന മീനുവിന്റെ മുഖമാണ് തെളിഞ്ഞത്.....

ഞാൻ വേഗം മീനു നിൽക്കുന്ന ഭാഗത്തേക്ക് നോക്കിയതും ഓൾ മെല്ലെ മുറിയിൽ നിന്ന് പോവുന്നതാണ് കണ്ടത്....ഹ്മ്മ...അപ്പോ നി തന്നെയാണ് ല്ലേ....കാണിച്ചു തരമേടി നിനക്ക് ഞാൻ....നിന്നെയൊക്കെ വേണ്ട പണി.... മനസ്സിൽ മീനുവിനെ ഇട്ട് കൊല്ല കോല ചെയ്യുമ്പോഴാണ് ചേച്ചി പറഞ്ഞത്.... "എന്ടെ അനു... നിനക്ക് ഒരു കുഞ് ആവണമെന്നുള്ള ആഗ്രഹം കൊണ്ട് നി ഇങ്ങനെയൊക്കെ ചെയ്‌തപ്പോഴോ...." "എന്റെ പൊന്ന് അമ്മേ ചേച്ചി...ഇത്...ഇത് എന്താ..ഞാൻ അല്ല ഇതൊന്നും ചെയ്തിരിക്കുന്നെ....ഇത് എനിക്കിട്ടു ആരോ പണിതത...ആളെ ഞാൻ കണ്ടു പിടിച്ചിരിക്കും...." മുറിയുടെ പുറത്തു പതുങ്ങി നിന്നു ഞങ്ങൾ പറയുന്നത് ചെവി കോർത്തു നിൽക്കുന്ന മീനുവിനെ നോക്കി പറഞ്ഞു.... "മോനെ പറയുന്നോണ്ട് ഒന്നും തോന്നരുത്....എന്റെ കുരുത്തം കേട്ട മകളില്ലേ....അവളെ പണിയാണ് ഇതെന്ന് തോനുന്നു....തോന്നലല്ല....ഉറപ്പ് തന്നെയാണ്....."

മീനുവിന്റെ അച്ഛൻ പറഞ്ഞതും ഞാൻ അങ്കിളിനെ നോക്കി ഒന്ന് തലയാട്ടി.... "ഹ്മ്മ...എന്തായാലും അസ്സലായിട്ടുണ്ട്...മോൻ ചെന്നു ഇതെല്ലാം കഴുകി കളാഞെക്ക്...." 'അമ്മ "ആയ്... കളയല്ലേ.... നല്ല ഭംഗി ഉണ്ട് അനു...." ചേച്ചി ഞാൻ ചേച്ചിയെ ഒന്ന് തുറപ്പിച്ചു നോക്കി ബാത്റൂമിലേക്ക് കയറി.... മീനു നിന്നെ എന്റെ കയ്യിൽ കിട്ടും....അപ്പോ നിനക്കുള്ളത് പലിശ സഹിതം ഞാൻ തരാം ട്ടോ......... ○●○●○●●●●●●●●●●●●○●○●○● മാഷ് കണ്ണാടിയിൽ നോക്കി എന്നെ നോക്കിയപ്പോൾ തന്നെ മനസ്സിലായി മാഷിഞ്ഞു ഞാനാണ് ഇതിഞ്ഞു പിന്നിൽ എന്ന് മനസ്സിലായാണെന്നു..... അതൊണ്ടാണ് ഞാൻ വേഗം മുറിയിൽ നിന്ന് പോന്നത്....എന്നിട്ട് മുറിയുടെ പുറത്തു നിന്ന് അവർ പറയുന്നതൊക്കെ ചെവി കൂർപ്പിച്ചു വെച്ചു കേട്ടു.......അതിൽ എന്റെ അച്ഛന്ടെ ഡയലോഗ് കേട്ടതും എനിക്കങ് എരിഞ്ഞു കയറിലെ.....

ഇങ്ങനെയും ഉണ്ടോ ട്രോൾ ഫാദർ....ഞാൻ അച്ഛനെ നന്നായി ഒന്ന് സ്മരിച്ചു.... പിന്നെ മാഷ് പറയുന്നതൊക്കെ കേട്ടപ്പോൾ എനിക്ക് പൂർണ ബോധ്യമായി മാഷിഞ്ഞു ഒക്കെ മനസ്സിലായിട്ടുണ്ടെന്ന്.... അവരെല്ലാരും മുറിയിൽ നിന്ന് ഇറങ്ങുന്നതിഞ്ഞു മുൻപ് ഞാൻ അവിടുന്നു സ്‌കൂട്ടായി..... പിന്നെ ഫുൾ അമ്മയുടേയും ലച്ചുവെച്ചിടെ കൂടെയും അപ്പുവിന്റെ കൂടെയുമൊക്കെ ആയിരുന്നു..... മാഷിനെ കണ്ടാൽ അപ്പോ മുങ്ങും....എന്ത് ചെയ്യാൻ....എന്റെയൊരു അവസ്ഥ..... അങ്ങനെ രാത്രി ഫുഡ് ഒക്കെ കഴിച്ചു അമ്മയുടെയും ചേച്ചിടേയും കൂടെ കുശലങ്ങൾ ഒക്കെ പറഞ്ഞു പാത്രം കഴുകാൻ സഹായിച്ചു....അതൊക്കെ കഴിഞ്ഞതും രണ്ടാളും അവരെ മുറിയിലേക്ക് പോവാൻ തുടങ്ങി.... അയ്യോഹ്....ഇനി ഞാൻ എന്ത് ചെയ്യും....ഇത്രയും നേരെ മുങ്ങി നടക്കായിരുന്നു.... ഇനിയിപ്പോ സിംഹത്തിന്റെ മാളത്തിലേക്ക് ആണല്ലോ പോവേണ്ടത്..... പെട്ടന്ന് എന്റെ മണ്ടയിൽ ഒരായിടിയ ഉദിച്ചു.... നടന്നാൽ മതിയായിരുന്നു....

"ചേച്ചി...." "എന്താ മീനു....." "ഞാൻ ഇന്ന് ചേച്ചീടെ കൂടെ കിടന്നോട്ടെ..." "പറ്റില്ല മോളെ...ഇന്ന് നി എന്റെ അടുത്തേക്ക് കിടക്കാൻ വരും എന്ന് അനു ആദ്യമേ പറഞ്ഞിരുന്നു....അത് മാത്രമല്ല നിന്നെ എന്ടെ അടുത്തു കിടത്തിയാൽ എനിക്കവന്ടെ കയ്യിൽ നിന്ന് വേണ്ടത് കിട്ടും...." എന്നും പറഞ്ഞു കൊണ്ട് ചേച്ചി പോയി.... അപ്പോ മാഷ് വെൽ പ്ലാൻഡ് ആണല്ലേ....പ്യാവo ഞാൻ...വീട്ടിലേക്ക് ഓടിയാലോ....വേണ്ട....ഈ രാത്രി ഇനി എന്നെ കണ്ടു അച്ഛനും അമ്മയും പ്രേതമാണെന്നു കരുതോള്ളു..... ഇനി ശ്രേയടെ മുറിയിലേക്ക് പോയാലോ....അപ്പോ അവൾ കിട്ടിയ അവസരത്തിൽ എന്നെ കൊന്നാലോ....അതോണ്ട് അതും വേണ്ട....കാളിയെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.... അങ്ങനത്തെ സാധനാണ്.....

അവിടെ നിന്ന് കുറെ സമയം ഓരോന്ന് ആലോജിച്ചെങ്കിലും ഒരായിടിയയും കിട്ടിയില്ല....അല്ലെങ്കിലും അതങ്ങനെ ആണല്ലോ ആവശ്യ സമയത്ത് ഒന്നും കിട്ടില്ല..... പിന്നെ നിവർത്തി ഇല്ലാതെ മുറിയിലേക്ക് വച്ചു പിടിച്ചു..... ○●○●○●●●●●●●●●●○●○●○● മീനു വിന്ടെ ഇന്നത്തെ status കണ്ടു ഞാൻ ഞെട്ടി പണ്ടരങ്ങിയിരുന്നു.....ദൈവമേ ഈ പെണ്ണ് എന്നെ നാറ്റിക്കാനായിട്ടു ഇറങ്ങി തിരിച്ചതാണെന്നു തോനുന്നു....ആരൊക്കെ കണ്ടിട്ടുണ്ടാവും ആ status....വെറുതെയല്ല അവൾ എന്നെ കണ്ട് മുങ്ങി നടക്കുന്നത്.....രാത്രി ഓളെ എന്റെ കയ്യിൽ കിട്ടുമല്ലോ..... ഓൾ ലിച്ചുവെച്ചിടെ മുറിയിലേക്ക് പോവാൻ നോക്കുo എന്ന് എനിക്ക് ഉറപ്പയിരുന്നു....അതോണ്ട് ചേച്ചിയോട് ഒക്കെ ഞാൻ മുൻകൂട്ടി പറഞ്ഞുക്കുന്നു..... വേഗം ഫുഡ് കഴിച്ചു വന്നു അവളെയും കാത്തിരിക്കാണ് ഞാനിപ്പോൾ.....ഇവൾ എന്താ ഇത്ര സമായമായിട്ടും മുറിയിലേക്ക് വരാത്തത്....സേട്ടൻ ഇവിടെ കാത്തു നിൽക്കണെന്നു പെണ്ണിന് ഒരു ചിന്തയുമില്ല...

.പെട്ടന്ന് ആരോ വരുന്ന ശബ്‌ദം കേട്ടതും ഞാൻ മെല്ലെ കാട്ടിലിന്ടെ ചുവട്ടിലേക്ക് കിടന്നു..... ○●○●○●●●●●●●●●○●○●○● ഞാൻ മെല്ലെ മുറിയിലേ ഡോർ തുറന്നു....എന്നിട്ട് മുറിയുടെ ചുറ്റും നോക്കി....ഹാവൂ മാഷിനെ ഇവിടെ കാണാഞ്ഞില്ല....ചിലപ്പോ മുറിയുടെ വെളിയിലാകും....വേഗം മുറിയിൽ കയറി ഡോറടക്കണം....എന്ന രക്ഷപെട്ടു.... എന്നും മനസ്സിൽ പറഞ്ഞു സന്തോഷത്തോടെ മുറിയിലേക്ക് കയറി.....വേഗം ഡോർ കുറ്റി ഇട്ടു...ഹാവൂ....ഇനി മാഷിഞ്ഞു എന്നെ ഒന്നും ചെയ്യാൻ പറ്റില്ല.....ഞാൻ തുള്ളി ചാടി കൊണ്ട് ബെഡിൽ പോയി ഇരുന്നു.... ബെഡിലിരുന്നു ഓരോന്ന് സ്വയം പറയുമ്പോഴാണ് ആരോ എന്റെ കാലിൽ തൊണ്ടിയ പോലെ തോന്നിയത്.....ഞാൻ കാലിലേക്ക് ഒന്ന് നോക്കി....തോന്നിയതാവും എന്നും കരുതി ഫോൺ എടുത്തു കളിക്കുമ്പോ വീണ്ടും ആരോ തൊണ്ടിയ പോലെ തോന്നി....

ദൈവമേ ഇവിടെ പ്രേതമുണ്ടോ.....ഞാൻ പേടിച്ചു പേടിച്ചു കാലിലേക്ക് നോക്കി.....പിന്നെ എന്റെ തോന്നാലാവും എന്നും കരുതി അത് വിട്ടു....പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് ആരോ എന്റെ കാലിൽ കടിക്കുന്നു....ഇപ്രാവശ്യം ഞാൻ നന്നായി പേടിച്ചു.... കാൽ എടുത്തു ബെഡിൽ കയറ്റി വച്ചു നോക്കിയപ്പോൾ കടിച്ച അടയാളം കാണുന്നുണ്ട്....അപ്പോ കാട്ടിലിന്ടെ ചുവട്ടിലാണോ പ്രേതം..... ഇനി ഞാൻ എന്ത് ചെയ്യും....മാഷാണെങ്കിൽ മുറിയുടെ പുറത്തും....ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങിയാൽ പ്രേതം വീണ്ടും എന്നെ കടിച്ചാലോ....എന്നാലും ഈ മുറിയിൽ പ്രേതമുള്ള കാര്യം ആരും എന്നോട് പറഞ്ഞില്ലല്ലോ....ദേവിയെ ആരെ പ്രേതാണാവോ.....മാഷിന്റെ ഏതെങ്കിലും കാമുകി മാർ ഇവിടെ തൂങ്ങി മരിച്ക്ക്‌ണോ ആവോ..... """പ്രേതം സേച്ചി\സേട്ട സത്യമായിട്ടും ഞാൻ നിങ്ങളെ ഒന്നും ചെയ്തിട്ടില്ല....

പിന്നെ എന്തിഞ്ഞ നിങ്ങളെന്നെ ഇങ്ങനെ ഉഭദ്രാവിക്കുന്നെ....നിങ്ങൾക്ക് വേണമെങ്കിൽ എന്റെ കണവൻ മാഷിനെ എടുത്തുടെ...ഞാനൊരു പാവം കൊച്ചല്ലേ....""" കാട്ടിലിന്ടെ താഴേക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞതും ഒരു പൊട്ടി ചിരിയാണ് കേട്ടത്.... ○●○●○●●●●●●●●●●○●○●○● മീനുവിന്റെ സംസാരം കേട്ടു എനിക്ക് നല്ല ചിരി വരുന്നുണ്ടായിരുന്നു....അപ്പോ മീനുക്കുട്ടി ഞാൻ പ്രേതമാണെന്നാണല്ലേ കരുത്തിയിരിക്കുന്നെ....ശെരിയാക്കി തരാം.... എനിക്ക് ഒരു കുസൃതി തോന്നി..... ഞാൻ അവൾ പറഞ്ഞതിഞ്ഞു മറുപടി ആദ്യം ഞാൻ ഒന്ന് പൊട്ടി ചിരിച്ചു....എന്നിട്ട് പറഞ്ഞു.... "നി തെറ്റ് ചെയ്തു....നി തെറ്റ് ചെയ്തു മീനു...." ഞാൻ ശബ്ദം മാറ്റി ഇത്തിരി ഉച്ചത്തിൽ തന്നെ പറഞ്ഞു..... ○●○●○●●●●●●●●●○●○●○● "ഞാ....ഞാൻ തെറ്റ് ചെയ്യേ....എന്ത് തെറ്റ്...ഞാ...ഞാൻ...സ...സത്യയിട്ടും....തെ... തെറ്റ്...ചെയ്... ചെയ്തില്ല...." ഞാൻ വിക്കി വിക്കി കൊണ്ട് പറഞ്ഞു.... "ചെയ്തു....നി ചെയ്തു...."

"എ... എന്ത്...തെ... തെറ്റ്...." "നി ഇന്ന് രാവിലെ നിന്ടെ ഭർത്താവിനെ അബമാനിച്ചു.... അതാണ് നി ചെയ്ത തെറ്റ്...." "എന്റെ ഭർത്താവിനെ അഭമാനിക്കുന്നതും അഭമാനിക്കാതിരിക്കുന്നതും ഒക്കെ എന്റെ ഇഷ്ട്ടം....അത് ചോദിക്കാൻ നി ആരാടി പ്രേതമേ....നിനക്കെന്നെ ശേരിക്ക് അറിയില്ല...ഞാൻ നാഗവല്ലി of the വോൾഡ് ആണ്...." ഞാൻ വായിൽ തോന്നിയത് ഒക്കെ പ്രേതത്തിനോട് വിളിച്ചു പറഞ്ഞു....അല്ല പിന്നെ...പ്രേതത്തിനെന്താ ഞാൻ മാഷിനെ ഉഭദ്രവിച്ചാൽ.... പ്രേതത്തിന്ടെ ഓനൊന്നുമല്ലല്ലോ മാഷ്....ഇനി പ്രേതത്തിഞ്ഞു മാഷിനെ ലൗ ആവോ....എന്ന മാഷ് പെട്ടതെന്നെ....മാഷിന്റെ ചോര പ്രേതം ഊറ്റി ഊറ്റി കുടിക്കും..... പ്യാവം മാഷ്..... "ഹെലോ...പ്രേതം നി പോയോ....." "ഇല്ല...നാഗവല്ലി...." "ഹ്മ്മ....പ്രേതമേ...നിയും മാഷും തമ്മിലുള്ള ബന്ധമെന്ത...." "അതൊന്നും നിനക്ക് പറഞ്ഞ മനസ്സിലാവാത്ത ബന്ധമാണ്....

" പ്രേതo "എനിക്ക് പറഞ്ഞാൽ മനസിലാവും....മര്യാദക്ക് എന്താ ബന്ധമെന്ന് പറഞ്ഞോ....സത്യം പറഞ്ഞോ പ്രേതമേ നിന്ടെ കാമുകൻ അല്ലെ മാഷ്...." "അതേ....നി അത് മനസ്സിലാക്കിയല്ലോ...."പ്രേതം "ആഹാ...എടി പരട്ട പ്രേതമേ...നിനക്ക് എന്റെ മാഷിനെ തന്നെ വേണമല്ലേ....ഇത്രയും കാലം ആ കാളിയെ സഹിച്ചാൽ മതിയായിരുന്നു...ഇനി നിന്നെ കൂടെ സഹിക്കാൻ വയ്യ...നിന്നെ ഞാൻ കൊല്ലുമെഡി പ്രേതമേ...." എന്നും പറഞ്ഞു എവിടുന്നോ കിട്ടിയ ധൈര്യത്തിൽ കാട്ടിലിന്ടെ അടിയിലേക്ക് കയ്യിട്ട് ഞാൻ ആ പ്രേതത്തെ പുറത്തേക്ക് വലിച്ചു.... പ്രേതത്തെ കണ്ടതും എന്റെ കിളികൾ ഫുൾ പറന്നു പോയി................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story