❤️എന്റെ മാഷ്❤️: ഭാഗം 37

ente mash

എഴുത്തുകാരി: AADI

പ്രേതത്തെ കണ്ടതും എന്റെ കിളികൾ ഫുൾ പറന്നു പോയി....... "പരട്ട മാഷേ....നിങ്ങളായിരുന്നോ പ്രേതം...." "ഈ...😁😁😁ഞാൻ നിന്നെ ഒന്ന് പറ്റിക്കാൻ നോക്കിയതാ...." "ഹ്മ്മ...പറ്റിച്ചു പറ്റിച്ചു കുറച്ചു സമയം കൂടി കഴിഞ്ഞിരുന്നേൽ ഞാൻ നിങ്ങളെ തല്ലി കൊന്നിരുന്നു...." എന്നും പറഞ്ഞു ബെഡിലേക്ക് ഇരിക്കാൻ നിന്നതും മാഷേന്ടെ കൈ പിടിച്ചു വലിച്ചു എന്നെ മാഷിനോട് ചേർത്തു നിറുത്തി....എന്നിട്ട് എന്റെ അരയിൽ പിടിച്ചു കണ്ണിലേക്ക് തന്നെ നോക്കി നിന്നു.... "എന്താ മോനെ ദിനേശാ ഉദ്ദേശം...." ഞാൻ "ദിനേഷനോ...ഏത് ദിനേശൻ....സത്യം പറ മീനു ആരാ ദിനേശൻ...." "ഹോ....എന്റെ മാഷേ...ഞാൻ ഒരു ഡയലോഗ് പറഞ്ഞതല്ലേ....മാഷിഞ്ഞു ഇത്രക്ക് അന്തവും ഇല്ലാതായോ...." ഞാൻ "നിന്ടെ കൂടെ അല്ലെ....അപ്പോ ഇങ്ങനെയൊക്കെ ഉണ്ടാവും...." എന്നും പറഞ്ഞു കൊണ്ട് മാഷേന്ടെ കഴുത്തിലേക്ക് മുഖം ചേർത്തു വെച്ചു....മാഷിന്റെ ആ ഡ്രീം ചെയ്തു വെച്ച മുടിയും താടിയും ഒക്കെ എന്റെ കഴുത്തിൽ തട്ടിയപ്പോൾ ഇക്കിളിയും ചെറിയ വേദനയും തോന്നി..... മാഷ് ആണേലോ എന്റെ കഴുത്തിൽ ഉമ്മ വെച്ചു കളിക്ക.... പെട്ടന്ന് മാഷേന്ടെ കഴുത്തിൽ കടിച്ചതും ഞാൻ അലറാൻ നിന്നു....അപ്പോ തന്നെ മാഷേന്ടെ വായ പൊത്തി പിടിച്ചു.... "ഇതെന്തിഞ്ഞ ന്നറിയോ...എന്നെ രാവിലെ എല്ലാവരെയും മുമ്പിൽ നിന്ന് നാണം കെടുത്തിയതിഞ്ഞു...." മാശത് പറഞ്ഞതും ഞാൻ മാഷിനെ ഒന്ന് കൂർപ്പിച്ചു നോക്കി...

"അല്ല മാഷേ ഇനി എന്നു മുതല നമ്മൾ കോളേജിൽ പോവുന്നെ...." "നാളെ തൊട്ട്...." മാഷ് "നാളെ തോട്ടോ....അത് വേണോ മാഷേ...ആ prblm ഒന്ന് ആറി തണുത്തിട്ടു പോരെ...." ഞാൻ "ആറി തണുക്കാൻ ഇത് ചായ ഒന്നുമല്ല...പിന്നെ എത്രയും പെട്ടന്ന് കോളേജിൽ പോയി എനിക്ക് നമ്മളെ കുടുക്കിയ വ്യക്തിയെ കണ്ടു പിടിക്കണം....." എന്നും പറഞ്ഞു മാഷ് ബെഡിൽ പോയി കിടന്നു....മാഷിന്റെ തൊട്ടടുത്തു നെഞ്ചിൽ തലയും വെച്ചു ഞാനും കിടന്നു....മാഷേന്നെ ചേർത്തു പിടിച്ചു...ഞാൻ മാഷിന്റെ നെഞ്ചിൽ ഒരു കുഞ്ഞു കടി കൊടുത്തു.... "ആ...എന്താ മീനു...." "ഈ😁😁ഒരു രസം...." "നിന്ടെ രസവും സാമ്പറുമൊക്കെ ഞാൻ ശരിയാക്കി തരണ്ട്...." എന്നും പറഞ്ഞു എന്നെ ഒന്ന് കൂടെ മാഷ് ചേർത്തു പിടിച്ചു ഉറങ്ങി....ഞാനും എപ്പോഴോ ഉറങ്ങി.... ○●○●○●●●●●●●●●○●○●○● 【പിറ്റേന്ന്】 "മീനു എണീക്ക്....ഇന്ന് നമുക്ക് കോളേജിൽ പോവാനുള്ളതാ.... എണീക്ക് മീനു...." രാവിലെ തന്നെ മാഷിന്റെ അലറൽ കേട്ടാണ് എണീറ്റത്.... "എന്താ മാഷേ....ഒന്ന് ഉറങ്ങാനും മനുഷ്യനെ സമ്മതിക്കില്ലേ...." "നിന്ടെ ഉറക്കം...ഒന്ന് എണീറ്റു വേം പോടി.... നിനക്ക് എന്റെ കൂടെ കോളേജിൽ പോരണമെങ്കിൽ വേം എണീറ്റു റെഡി ആയിക്കോ....അല്ലേൽ ഞാൻ ആ ശ്രയനെയും കൂട്ടി പോവും ട്ടോ...."

മാശത് പറഞ്ഞതും പിന്നെ ഓരോട്ടമായിരുന്നു ബാത്റൂമിലേക്ക്....വേഗം ഫ്രഷ് ആയി ഇറങ്ങി....ബാത്റൂമിന്റെ വെളിയിലേക്ക് ഇറങ്ങിയപ്പോൾ മാഷ് റെഡി ആയി നിൽക്കുന്നത് കണ്ടു.... എന്നെ കണ്ടതും എന്റെ അടുത്ത് വന്നു എന്നെ മാഷിന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു...എന്നിട്ട് എന്റെ അരയിൽ പിച്ചിയതും ഞാൻ മാഷിനെ കൂർപ്പിച്ചു നോക്കി....മാശതിഞ്ഞു ഒന്ന് ചിരിച്ചു എന്റെ മൂർദാവിൽ ചുംബിച്ചു....പിന്നെ എന്റെ മൂക്കിന് തുമ്പത്തു മൃദുവായി ഒന്ന് കടിച്ചു വേഗം റെഡി ആവാൻ പറഞ്ഞു പുറത്തേക്ക് പോയി.... ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പെട്ടന്ന് റെഡി ആയി...... മുറിയുടെ വെളിയിലേക്ക് ഇറങ്ങിയപ്പോൾ തന്നെ ശ്രയനെ ആണ് കണ്ടത്.... "ആഹാ...കാളി...സുകല്ലേ...എന്തൊക്കെ വിശേഷങ്ങൾ...." ഞാനവളെ നോക്കി ഒന്ന് ആക്കി ചിരിച്ചു കൊണ്ട് ചോദിച്ചു....അതിഞ്ഞവൾ എന്നെ കലിപ്പിൽ നോക്കുന്നുണ്ട്.... "ശ്രേയ മോളെ നിനക്ക് ഇപ്പോ തണുത്ത വെള്ളം അത്യാവശ്യമാണ്....അതോണ്ട് മോൾ പോയി കുറച്ചു തണുത്ത വെള്ളത്തിൽ കുളിക്കെ അല്ലെങ്കിൽ കുടിക്കെ ചെയ്യ്...." എന്നും പറഞ്ഞു കൊണ്ട് സ്റ്റെപ്പ് ഇറങ്ങി അമ്മയുടെ അടുത്തേക്ക് വന്നു....ഞാൻ വന്നപ്പോഴേക്ക് അമ്മയും ലച്ചുവെച്ചിയും കൂടെ ഫുഡ് എല്ലാം റെഡി ആക്കിയിരുന്നു....

അതൊക്കെ കഴിച്ചു അവരോടൊക്കെ യാത്ര പറഞ്ഞു മാഷിന്റെ ബുള്ളെറ്റിൽ കയറി ഇരുന്നു....ഷോ ഇന്ന് മാഷിന്റെ കൂടെ ബുള്ളെറ്റിൽ...ഞാനൊരു പോളി പൊളിക്കും.... ശ്രേയ എന്നെ കലിപ്പിൽ നോക്കുന്നുണ്ടായിരുന്നു...ഞാൻ അതൊന്നും കണ്ടില്ലാന്നു നടിച്ചു....ഓളും ഒളെരു നോട്ടവും...എനിക്കും നോക്കാൻ വെയ്ക്കുംട്ടോ കാളിയെ....എന്നും മനസ്സിൽ പറഞ്ഞു ഞാനും അവളെ ഒന്ന് കണ്ണുരുട്ടി നോക്കി.... ബുള്ളെറ്റിൽ മാഷിന്റെ വയറിൽ ചുറ്റി പിടിച്ചു കൊണ്ട് ഞാനിരുന്നു....ശ്രുതി ബസിൽ വന്നോളമെന്നു എന്നോട് പറഞ്ഞിരുന്നു.... അങ്ങനെ കോളേജിൽ എത്തിയതും മാഷ് എന്റെ കയ്യും പിടിച്ചു കൊണ്ട് നേരെ എന്റെ ക്ലാസ്സിലേക്ക് നടന്നു....ഈ മാഷിത് ഇനി എന്തിഞ്ഞുള്ള പുറപ്പാടാണാവോ...കുട്ടികൾ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്.... ചിലോർ ഞങ്ങളെ പിന്നാലെ തന്നെ വരുന്നുണ്ട്....അതിനിടയിൽ ശ്രുതിയും ഉണ്ടായിരുന്നു...ക്ലാസ്സിൽ എത്തിയതും മാഷ് എന്നെയും കൊണ്ട് എന്ടെ ക്ലാസ്സിലെ സൂര്യയുടെ മുമ്പിൽ വന്നു നിന്നു..... ഫ്രണ്ട്സിനോട് സംസാരിച്ചിരുന്നിരുന്ന സൂര്യ ഞങ്ങളെ കണ്ടു ഞെട്ടി കൊണ്ട് എണീറ്റു.... ○●○●○●●●●●●●●●○●○●○● "പറ സൂര്യ....ആർക്ക് വേണ്ടിയാണ് നി ഞങ്ങളെ അന്ന് ലൈബ്രറിയിൽ പൂട്ടി ഇട്ടത്...." ഞാൻ നല്ല കലിപ്പിൽ സൂര്യയോട് ചോദിച്ചു....

"ആ...ആർക്ക്...വേണ്ടി...സ...സർഎന്തൊക്കെയ ഈ പറയുന്നത്...." സൂര്യ എന്നെ നോക്കി ഉമിനീർ ഇറക്കി വിക്കി വിക്കി കൊണ്ട് പറഞ്ഞു.... "നി കൂടുതൽ അഭിനയിച്ചു ബുദ്ധിമുട്ടണ്ട സൂര്യ...എനിക്കറിയാം നിന്ടെ പിന്നിൽ ആരോ ഉണ്ടെന്ന്...മര്യാദക്ക് തടി കേടാകാതെ ആരാ ആ ആൾ എന്നു പറയുന്നതാണ് നിനക്കും എനിക്കും നല്ലത്.....പറയട _മോനെ....." ○●○●○●●●●●●●●●●○●○●○● മാഷ് ഉച്ചത്തിൽ സൂര്യയോട് പറഞ്ഞതും ഞാനടക്കം എല്ലാവരും ഞെട്ടി കൊണ്ട് മാഷിനെ നോക്കി....സൂര്യ ആകെ പേടിച്ചാണ് നിൽക്കുന്നത്.....ശ്രേയ തന്നെ ആവും ഇതിഞ്ഞു പിന്നിൽ....അല്ലാതെ ആരാ ഇങ്ങനത്തെ പണിയൊക്കെ ഒപ്പിക്ക.... "ആ...അത്...സ...സർ...ശ്രേ... ശ്രേയ പറഞ്ഞിട്ട്...." "ശ്രേയയോ...." മാഷ് ഞെട്ടി കൊണ്ട് ചോദികക്കുന്നത് കേട്ട് അവൻ ആ എന്നു തലയാട്ടി കൊണ്ട് താഴേക്ക് നോക്കി നിന്നു.... "ശ്രേയ........" മാഷ് അലറിയതും ഇതെല്ലാം കണ്ടു പേടിച്ചു ഒരു ഭാഗത്തു നിൽക്കായിരുന്നു ശ്രേയ...മാഷ് അവളെ കണ്ടതും എന്റെ കയ്യിലുള്ള പിടി വിട്ടു അവളെ അടുത്തേക്ക് പാഞ്ഞു ചെന്നു.... "പറ ശ്രേയ...എന്തിന് വേണ്ടിയാ നി ഇങ്ങനെയൊരു നെറി കേട്ട നാടകം കളിച്ചത്....പറ... ഞാൻ നിന്ടെ സാർ അല്ലെ....അതിലുബരി നിന്ടെ ഏട്ടൻ അല്ലെ......" "ഏട്ടനോ....ആര്...നിയോ...ഒരിക്കലുമല്ല അനു...

നിന്നെ ഞാൻ ഇത് വരെ അങ്ങനെ കണ്ടിട്ടു കൂടി ഇല്ല...നിന്നെ ഞാൻ എന്റെ പ്രണയമായിട്ടാണ് കണ്ടിട്ടുള്ളത്....എനിക്ക് നിന്നെ ഇഷ്ട്ടമാണ് അനു.....അത് എത്രത്തോളമെന്നു ചോദിച്ചാൽ എനിക്കറിയില്ല.... നിയെന്നാൽ എനിക്ക് ഭ്രാന്താണ്.... ഈ നിൽക്കുന്ന മീനയെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്....i love u അനു....നിന്നെ എനിക്ക് നഷ്ടപ്പെടും എന്ന് തോന്നിയപ്പോൾ ഞാൻ മീനയെ നി വെറുക്കാൻ വേണ്ടി ചെയ്‌തതായിരുന്നു എല്ലാം...പക്ഷെ നി...നിയെങ്ങനെ മീനയുടെ കൂടെ ആ ലൈബ്രറിയിൽ കയറി എന്നെനിക്കറിയില്ല.... നി അതിലേക്ക് കയറെ കാരണം എന്റെ പ്ലാൻ എല്ലാം ഫ്ലോപ്പ് ആയി....മീന നിന്നെ ഞാൻ കൊല്ലും......" എന്നും പറഞ്ഞു ശ്രേയ എന്റെ നേരെ വന്നതും മാശവളുടെ മുഖമടക്കി ഒന്നങ് കൊടുത്തു....ഞാൻ ഞെട്ടി കൊണ്ട് മാഷിനെ നോക്കി...കാരണം ഇന്നേവരെ ഇത്രയും കലിപ്പിൽ ഞാൻ മാഷിനെ കണ്ടിട്ടില്ലായിരുന്നു..... ശ്രേയ ആണേൽ കണ്ണൊക്കെ ചുവപ്പിച്ചു വെള്ളവും നിറച്ചു അടി കിട്ടിയിടത്തു കൈ വെച്ചു ഒരു പകപ്പോടെ മാഷിനെ തന്നെ നോക്കി നിൽക്കായിരുന്നു.....

ഞങ്ങളെ ചുറ്റും കൂടിയ കുട്ടികൾ ഒക്കെ അന്തം വിട്ട് നിൽക്കുന്നുണ്ട്.... "നിന്നെ...നിന്നെ ഞാൻ ഒരിക്കലും ഇങ്ങനെ കരുതിയില്ല ശ്രേയ... നീയെനിക്ക് അനിയത്തിയും ഒരു ഫ്രിണ്ടുമായിരുന്നു...പക്ഷെ നി...നീയെന്നെ നിന്ടെ പ്രണയമാക്കാൻ നോക്കി...അത് തെറ്റ് ശ്രേയ....ഞാൻ സ്നേഹിച്ചത് ഈ നിൽക്കുന്ന മീനയെ ആണ്.... മീനുവിനെ പോലെ ആവില്ല എനിക്ക് മറ്റാരും...മീനു അവൾ എനിക്ക് എന്നെന്നും സ്‌പെഷ്യൽ ആണ്...മൈ ലൗ...മൈ ലൈഫ്..മൈ ഓൾ ഇൻ ഓൾ😍❤️ പിന്നെ നി പറഞ്ഞില്ലേ മീനുവിനെക്കാൾ കൂടുതൽ നീയെന്നെ സ്നേഹിക്കുന്നുണ്ടെന്നു....ഒരിക്കലുമില്ല ശ്രേയ...മീനുവിന്ടെ അത്ര എന്നെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല....എന്റെ ജീവിതവും ജീവനുമാണ് ഈ നിൽക്കുന്ന മീനു❤️ഇവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിന്നെ ഞാൻ കൊല്ലാൻ പോലും മടിക്കില്ല...." ശ്രേയടെ നേരെ വിരൽ ചൂണ്ടി കൊണ്ട് മാഷ് അത്രയും പറഞ്ഞു നിറുത്തി എന്നെ ചേർത്തു പിടിച്ചു....ഞാൻ മാഷിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.... മാഷേനിക്കൊന്നു സൈറ്റ് അടിച്ചന്ന്...ഞാൻ അതിഞ്ഞൊന്നു പുഞ്ചിരിച്ചു..... "പിന്നെ മറ്റൊരു കാര്യം കൂടി...ഇനിയേന്റെ പെണ്ണിനെ ആ ലൈബ്രറി പ്രശനത്തിന്ടെ പേരിൽ ആരെങ്കിലും എന്തെങ്കിലും അവളെ നോവിപ്പിക്കുന്ന തരത്തിൽ പറഞ്ഞാൽ....അപ്പോ എന്റെ സ്വഭാവം മാറും....ഇന്ന് ഇത് വെറും മീന അല്ല... ❤️മീന അരവിന്ത് ആണ്....❤️ " എന്നു കൂടെ മാഷ് പറഞ്ഞു ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോയി....

ഹോ ഒരു ബാക്ഗ്രൗണ്ട് മ്യൂസിക് കൂടി മാഷിഞ്ഞു വേണമായിരുന്നു.... എല്ലാവരും എന്നോട് അന്ന് തെറ്റിദ്ധരിച്ചതിൽ സോറി ഒക്കെ പറയുന്നുണ്ട്....ഞാൻ അവർക്കൊക്കെ ഒരു പുഞ്ചിരി സമ്മാനിച്ചു.... മാഷിന്റെ ആ മാസ്സ് ഡയലോഗ് ഒക്കെ കേട്ടു കോരി തരിച്ചു നിക്കാണ് ഞാൻ....ശ്യോ....മാഷിന് ഇപ്പോ ഒരു ലിപ് ലോക്ക് കൊടുക്കാനൊക്കെ ആഗ്രഹമുണ്ട്...പക്ഷെ ഇവിടെ എല്ലാരും നിക്കുമ്പോ കൊടുത്താൽ ഇനി അടുത്ത പ്രശനം അതാവും......... അതോണ്ട്....അതോണ്ട് മാത്രം ഞാൻ സംയമനം പാലിച്ചു നിന്നു...... ശ്രേയ എന്നെ ഒന്ന് കലിപ്പിൽ നോക്കി കൊണ്ട് അവളെ സീറ്റിൽ പോയി ഇരുന്നു...ഞങ്ങളെ ചുറ്റിനും കൂടിയ കുട്ടികളും പോയി....ശ്രുതി എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..... "ടി മീനു...മര്യാദക്ക് എനിക്ക് first night വിശേഷങ്ങൾ പറഞ്ഞു തന്നോ...." ഹ്മ്മ...first night വിശേഷം...കൂർക്കം വലിച്ചു കിടന്നുറങ്ങാ ചെയ്തത് എന്ന് ഈ പൊട്ടതിക്ക് അറിയില്ലല്ലോ...ഇനി ഞാൻ അത് പറഞ്ഞാലും ഓൾ വിശ്വസിക്കൂല.... അതോണ്ട് നമുക്ക് കുറച്ചങ് തള്ളന്നെ.... തള്ള് വണ്ടി സ്റ്റർട്ടേഡ്.... "അതൊക്കെ പറയണോ....ആലോചിച്ചിട്ട് തന്നെ എനിക്ക് നാണമാവുന്നു....🙈" ഇല്ലാത്ത നാണം മുഖത്തു വരുത്തി കാൽ കൊണ്ട് കളം വരച്ചു ഞാൻ പറഞ്ഞു.. "അയ്യേ...നിനക്ക് നാണോ.... അപ്പോ എന്തോ കാര്യയിട്ടു ഉണ്ടായിട്ടുണ്ടല്ലോ...

മര്യാദക്ക് എനിക്ക് പറഞ്ഞു തന്നോ...." "ഹ്മ്മ...പറഞ്ഞു തരാം...ഞാൻ പാലുമായി വാതിൽ തുറന്നു മുറിയിലേക്ക് കയറിയതും മാഷേന്ടെ പിന്നിൽ വന്നു കെട്ടിപിടിച്ചു എന്റെ പിന്നിലെ മുടിയൊക്കെ വകഞ്ഞു മാറ്റി...ഞാൻ അങ്ങനെ ഞെട്ടി കൊണ്ട് നിന്നു....എന്നിട്ട് മാഷ് പതിയെ എന്റെ പിൻ കഴുത്തിൽ ചുംബിച്ചു....ഞാനങ് പുളഞ്ഞു പോയില്ലേ...പിന്നെ പതിയെ മാഷ് എന്നെ തിരിച്ചു നിറുത്തി എന്റെ കയ്യിലുള്ള പാൽ എടുത്തു അടുത്തുള്ള മേശമേൽ വെച്ചു ഒരു തരം വികരത്തോടെ എന്നെ നോക്കി..... ഞാനും മാഷിനെ തന്നെ ഇമ വെട്ടാതെ നോക്കി...മാഷ് എന്റെ അരയിൽ കൂടി കയ്യിട്ട് എന്നെ ചേർത്തു നിറുത്തി എന്റെ മൂർതാവിൽ ചുംബിച്ചു....പിന്നെ എന്റെ ഇരു കണ്ണുകളിലും ചുംബിച്ചു അതിഞ്ഞു ശേഷം ചെറുങ്ങനെ എന്റെ മൂക്കിന് തുമ്പത്തു കടിച്ചു എന്റെ അധരങ്ങൾ മാഷ് അങ് കവർന്നു.....നീണ്ട നേരത്തെ ചുംബനത്തിഞ്ഞു ശേഷം മാഷ് എന്റെ അദരങ്ങളെ മോചിപ്പിച്ചു....എനിക്കണേൽ നല്ല കിതപ്പും... പിന്നെ മാഷേന്നെ പൊക്കി എടുത്തു ബെഡിൽ കൊണ്ട് പോയി......" എന്നെ പറഞ്ഞു ഫുൾ ആക്കാൻ സമ്മതിക്കാതെ ശ്രുതി നിർത്തിച്ചു....എന്നിട്ട് പറഞ്ഞു.... "മതി...മതി....എനിക്കിനി കേക്കണ്ടയെ....ദൈവമേ ഇത് കേട്ടപ്പോഴേക്കെന്നെ ഞാൻ വിയർത്തു...ഇനി വേണ്ട മീനു...."

എന്നും പറഞ്ഞു ശ്രുതി സീറ്റിൽ ഇരുന്നു....പൊട്ടത്തി ഞാൻ പറഞ്ഞത് ഫുൾ വിശ്വസിച്ചിരിക്കാണ്.... യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് എനിക്കും മാഷിനു ദൈവത്തിനുമല്ലേ അറിയ......ബെൽ അടിച്ചതും മാഷ് ക്ലാസ്സിലേക്ക് കയറി വന്നു....എന്നെ ഒന്ന് നോക്കി മാഷ് ക്ലാസ് എടുക്കാൻ തുടങ്ങി.... ഞാൻ ആണേൽ ക്ലാസ്സിൽ ശ്രദ്ധിക്കുന്നതിഞ്ഞു പകരം ഏതെങ്കിലും കോഴികൾ എന്റെ മാഷിനെ വായി നോക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ടിരുന്നു.....പെട്ടന്ന് മാഷേന്നെ വിളിച്ചു....ഞാൻ എണീറ്റു നിന്നു ഒന്ന് ഇളിച്ചു കൊടുത്തു.... "മീന...ഞാൻ ഇത്ര സമയം ഇവിടെ എന്താ ക്ലാസ് എടുത്തത് എന്ന് ഒന്ന് പറഞ്ഞ...." മാശത് ചോദിച്ചതും ഞാൻ നിന്ന് ബ ബ ബ അടിച്ചു....അപ്പോ തന്നെ മാഷേനിക്ക് 20 ടൈംസ് ഇമ്പോസിഷനും തന്നു....പരട്ട മാഷ്....എനിക്ക് ഇമ്പോസിഷൻ തരാൻ ഏവളോ ധൈര്യമിര്ക്ക്...വീട്ടിൽ എത്തട്ടെ ഞാൻ കാണിച്ചു കൊടുക്കാം....മാഷിനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് ഞാൻ ഇരുന്നു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story