❤️എന്റെ മാഷ്❤️: ഭാഗം 39

ente mash

എഴുത്തുകാരി: AADI

സൂര്യ കിരണങ്ങൾ കണ്ണിൽ തട്ടിയപ്പോഴാണ് മീനു കണ്ണ് തുറന്നത്....മീനു മാഷിനേയും മാഷ് മീനുവിനെയും കെട്ടിപിടിച്ചായിരുന്നു കിടന്നിരുന്നത്..... മീനു മാഷിന്റെ മൂർതാവിൽ ഒന്ന് ചുംബിച്ചു ....എന്നിട്ട് ഒന്ന് മാഷിന്റെ തലയിൽ തലോടി കൊണ്ട് എണീറ്റു ഫ്രഷ് ആയി അമ്മയുടെ അടുത്തു പോയി ഫുടൊക്കെ ഉണ്ടാക്കാൻ സഹായിച്ചു...അറിയില്ലെങ്കിലും വെറുതെ സഹിക്കെന്നെ😝 പണിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോഴാണ് എനിക്ക് ഒരു കാര്യം തോന്നിയത്....കുടുംബം ഒന്ന് കലക്കി നോക്കിയാലോ.....കുറെ കാലമായി ഒന്ന് കലക്കി നോക്കാൻ കരുതുന്നു.... ഇനിപ്പോ എങ്ങനെയാ കുടുംബം കലക്ക...മണ്ണിട്ട് കലക്കണോ അതോ നാരങ്ങ ഇട്ട് കലക്കണോ....ആകെ കണ്ഫ്യൂഷൻ ആയല്ലോ....ഗൂഗിൾ സെച്ചിയോട് ചോദിച്ചോക്കാം....... "How to കുടുംബം കലക്കൽ....?"

ഞാനിത് ചോദിച്ചതും സേച്ചി error ന്ന് കാണിച്ചു...ഈ സെച്ചിക്ക് ഒന്നും അറിയില്ല...ഇനിപ്പോ ഞാൻ തന്നെ എന്റെ ബുദ്ധിക് കുടുംബം കലക്കണം.... ഇതും കരുതി ഫോൺ ഒക്കെ അവിടെ വെച്ചു...ഒരു വലിയ ബക്കറ്റ്‌ നിറയെ മണ്ണും വെള്ളവും ഇട്ട് കലക്കി.... ഹാവൂ...കലക്കാൻ ആവശ്യമായ സാദനം റെഡി.....ഇനി ഇത് വീടിനു ചുറ്റും തെളിച്ചു കൊണ്ട് കുടുംബം കലക്കണം....ഞാൻ ആ ബക്കെറ്റും താങ്ങി കൊണ്ട് വീടിന്ടെ ഫ്രണ്ടിലേക് വന്നു... ഐശ്വര്യമായിട്ടു ഇവിടെ നിന്ന് തന്നെ തുടങ്ങാം....അങ്ങനെ ഞാൻ കുടുംബം കലക്കാൻ തുടങ്ങി.... കലക്കിയത് ഒരുവിധം വീടിന്ടെ ബാക്കിൽ എത്തിയപ്പോൾ മാഷ് എന്റെ അടുത്തേക്ക് വന്നു.... "മീനു...നി എന്താ ചെയ്യുന്നേ...." "ഞാൻ കുടുംബം കലക്കി കൊണ്ടിരിക്ക......" "ആഹാ...എന്ന ഞാനും നിന്നെ സഹായിക്കാം...."

എന്നും പറഞ്ഞു മാഷും എന്റെ കൂടെ കലക്കിയത് ഒഴിക്കാൻ തുടങ്ങി....അത് കഴിയാറായതും എന്റെ അച്ഛൻ എന്താ സംഭവം എന്നും ചോദിച്ചു ഞങ്ങളെ അടുത്തേക്ക് വന്നു.... "അത് ഒന്നുമില്ല അങ്കിൾ...മീനു കുടുംബം കലാക്കാണ്.... അപ്പോ ഞാനും അതിഞ്ഞു അവളെ സഹായിച്ചോണ്ടിരിക്കാണ്...." [എന്ത് സ്നേഹനിധി ആയ ഭർത്താവ് ല്ലേ😝] മാഷിന്റെ ഡയലോഗ് കേട്ടതും മീനുവിന്ടെ അച്ഛന്ടെ കിളികൾ ഒക്കെ എങ്ങോട്ടോ പറന്നു പോയി.... ദൈവമേ....എന്ടെ മരുമകനും എന്ടെ മോളെ പ്രാന്ത് പകർന്നല്ലോ....ഇനി ഞാൻ എന്ത് ചെയ്യും...രണ്ടിനെയും ഷോക്ക് അടിപ്പിച്ചാലോ...അടിപ്പിക്കുമ്പോ 1st എന്റെ പ്രിയതമനെ അടിപ്പിക്കണം....അല്ലേൽ വേണ്ട...പതിയെ ഇത് മാറ്റി എടുക്കാൻ നോക്ക 【അച്ഛൻ ആത്മ】 "അങ്കിൾ....അങ്കിൾ...അങ്കിളെന്താ ചിന്ദിച്ചു നിൽകുന്നേ...ഞങ്ങളെ ഒപ്പം കൂടുന്നോ...."

അനു മീനുവിന്ടെ അച്ഛനോട് ചോദിച്ചതും അച്ഛൻ അവനെ ഒന്ന് നോക്കി പിന്നീട് ഇളിച്ചു കൊണ്ട് ഇല്ല എന്നും പറഞ്ഞു വീട്ടിലേക്ക് പൊന്ന്.... എന്നാൽ ഇതെല്ലാം കണ്ടു കൊണ്ട് ലച്ചുവും അവളെ ഭർത്താവും മാഷിന്റെ അമ്മയും അച്ഛനുമെല്ലാം കിളി പോയി അന്തം വിട്ട് രണ്ടിനെയും നോക്കി നിൽക്കായിരുന്നു.... പക്ഷെ നമ്മളെ മീനുവും മാഷും ഇതൊന്നും ശ്രദ്ധിക്കാതെ അവരെ പണി തുടർന്ന്....അത് കഴിഞ്ഞതും ഇരുവരും മുറിയിലേക്ക് പോയി....മുറിയിലെത്തിയപ്പോൾ തന്നെ മാഷ് മീനുവിനെ ബെഡിലേക്ക് തള്ളി ഇട്ടു... മീനു പകച്ചു കൊണ്ട് മാഷിനെ നോക്കി.... മാഷ് മീനുവിന്ടെ മുകളിൽ കയറി കടന്നു അവളെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.... ദൈവമേ ഈ കണവൻ എന്നെ കൊല്ലാനുള്ള പുറപ്പാടാണെന്നു തോനുന്നു....എന്ന വൈറ്റ....പണ്ടാര കാലൻ എന്തിനാ എന്റെ ദേഹത്തു തന്നെ കയറി കിടന്നിരിക്കുന്നെ....എന്റെ കുടലൊക്കെ ഇപ്പോ പുറത്തു ചാടും.....

【മീനു ആത്മ】 മാഷിന് മീനുവിനെ നോക്കും തോറും അവളോടുള്ള ഇഷ്ടം കൂടുന്ന പോലെ തോന്നി....മാഷ് പതിയെ തന്ടെ അദരം മീനുവിന്ടെ അദരത്തിലേക്ക് കോർത്തു.... ഇരുവരും ചുംബനത്തിന്റെ ലഹരിയിൽ ഏർപ്പെട്ടു....മാഷിന്റെ കൈകൾ മീനുവിന്ടെ ദേഹത്തു കൂടെ ഓടി നടന്നു.... മീനുവിന് നന്നായി ഇക്കിളി പെടുന്നുണ്ടായിരുന്നു....എങ്കിലും എന്തോക്കെയോ വികാരങ്ങൾ കൊണ്ട് അതൊക്കെ ലയിച്ചു പോവുന്ന പോലെ തോന്നി.... വണ്ട് പൂവിലെ തേൻ നുകരുന്ന പോലെ പരസ്പരം ഇരുവരും അധരങ്ങൾ നുകർന്നു കൊണ്ടിരുന്നു....എത്ര നുണഞ്ഞിട്ടും മതിവരാത്ത പോലെ ഇരുവർക്കും തോന്നി.... പെട്ടന്നാണ് ഡോറിൽ ഒരു കൊട്ട് കേട്ടത്....അപ്പോ തന്നെ മാഷ് മീനുവിൽ നിന്ന് തന്ടെ അദരത്തെ മോചിപ്പിച്ചു കൊണ്ട് വാതിലിന്റെ അവിടേക്ക് നോക്കി....

പിന്നെ കോട്ടൊന്നും കേൾക്കാനാത് കൊണ്ട് വീണ്ടും മീനുവിൽ ലയിച്ചു ചേരാൻ നിന്നപ്പോഴേക് വീണ്ടും കോട്ട് കേട്ടു.... മാഷ് കോട്ടിയ ആളെ തെറി വിളിച്ചു കൊണ്ട് പോയി ഡോർ തുറന്നു.... ലച്ചുവെച്ചി ആയിരുന്നു.... മീനു വേഗം ബെഡിൽ നിന്ന് എണീറ്റു സ്ഥാനം തെറ്റി കിടക്കുന്ന ഷാൾ ശരിയാക്കി ഇട്ടു.... "അനു...2 ദിവസം കഴിഞ്ഞു നമുക്ക് തറവാട്ടിലേക്ക് പോവണം ട്ടോ...മുത്തശ്ശിയും മുത്തശ്ശനും വിളിച്ചിരുന്നു...പിന്നെ മീനു തറവാടും നമ്മുടെ ബന്ധുക്കളെയുമൊന്നും ഇത് വരെ കണ്ടിട്ടില്ലല്ലോ....അപ്പോ രണ്ടാളും പോവാൻ റെഡി ആയി നിന്നോ...." എന്നും പറഞ്ഞു ചേച്ചി പോയി....മാഷ് ഡോർ കൂറ്റിയിട്ട് മീനു ഇരുന്നിടത്തേക്ക് നോക്കിയപ്പോൾ അവിടം ശൂന്യം.... മീനു ആരാ മോൾ അവൾ വേഗം ബാത്റൂമിലേക്ക് കയറിയിരുന്ന്..... അങ്ങനെ വെയ്കുന്നേരം എല്ലാവരും ഉമ്മർത്തിരുന്നു സംസാരിച്ചോണ്ടിരുന്നു...

മീനുവിന്ടെ അമ്മയും അച്ഛനുമൊക്കെ ഉണ്ടായിരുന്നു.... "മാളു ഇവൾ ഇവിടെ വല്ല പൊട്ടത്തരവും ഒപ്പിക്കുന്നുണ്ടോ...." 'മീനുവിന്ടെ അമ്മ [ഔ... ചോദിക്കുന്ന ആൾ പൊട്ടത്തരമേ ഒപ്പിക്കാത്ത ആളാ ] മീനു ka അച്ഛൻ ആത്മ● "ഇല്ല...ഞാൻ പൊട്ടത്തരം പറയാൻ പൊട്ടത്തി അല്ല....ഞാൻ matured ആയ girl ആണ്😎...." മീനു "എന്റെ പൊന്ന് മോളെ ആര് matured ആണെന്ന് പറഞ്ഞാലും നി അങ്ങനെ പറയരുത് ട്ടോ....എനിക്കറിയല്ലോ എന്റെ മോളെ...5 പൈസക്കുള്ള ബുദ്ധിയും വിവരവും ഇല്ലാത്ത സാധനാണ് എന്റെ മോൾ...." "Excusme my ട്രോളൻ ഡാഡ്‌...തങ്ങൾക്ക് എന്നെങ്കിലും എന്നെ ഒന്ന് ട്രോളതിരുന്നുടെ....എന്ത് eye ബ്ലഡ് ഇല്ലാത്ത ഡാഡ്‌ ആണ് നിങ്ങൾ....സോ പുവർ മാൻ...." ◆മീനു അവളെ അക്ഷനോട് കൂടിയുള്ള പറച്ചിൽ കേട്ടിട്ട് എല്ലാവരും ചിരിച്ചു കൊണ്ട് അവളെ നോക്കായിരുന്നു.... "എന്താ എല്ലാരും എന്നെ നോക്കി ചിരിക്കുന്നെ...ഇവിടെ ഞാൻ കോമഡി പറഞ്ഞിട്ടില്ല...."

"അതിഞ്ഞു ആരപ്പോ നിന്നെ നോക്കി ചിരിചെ..." മാഷ് "ഹ്മ്മ...എടാ കണവൻ മാഷേ...സോറി...😁😁പൊട്ടൻ മാഷേ എന്തൊരു സാധന നിങ്ങൾ...കല്യാണം കഴിഞ്ഞിട്ട് എനിക്ക് ഒരു ചെരുപ്പ് വാങ്ങിച്ചു തന്നില്ലല്ലോ....ഒന്നെങ്കിൽ ഇത്രയും കാലം ഞാൻ തന്ടെ പിന്നാലെ നടന്നിട്ടാണ് എന്ടെ ചെരുപ്പ് തേഞ്ഞത് എന്ന സഹതാബത്തിലെങ്കിലും വാങ്ങിച്ചു തരാമായിരുന്നു...മോഷണ്ട്...കണവ... മോഷണ്ട്..😪" മീനു മൂക് പീഞ്ഞു കരയുന്ന പോലെ ആക്ഷൻ കാട്ടി കൊണ്ട് പറഞ്ഞു.... "എന്താ അനു നി ഇങ്ങനെ...മോശമായി....നിനക്ക് അവൾക്കൊരു ചെരുപ്പ് വാങ്ങിച്ചു കൊടുത്തുടയിരുന്നോ...." ലച്ചുവെച്ചി കളിയാക്കി കൊണ്ട് മാഷിനോട് പറഞ്ഞു..... "എടി പരട്ട ഭാര്യേ....എന്ത് നുണയത്തിയ നി...മുറിയിൽ എത്ര ജോടി ചെരിപ്പുണ്ട് നിനക്ക്..." മാഷ് "ഉണ്ടോ...ശ്യോ... ഞാൻ കണ്ടില്ലായിരുന്നു...സാരല്ല...ന്ടെ മാഷ് എന്നോട് അങ് ക്ഷമിച്ചെക്ക്....ഞാൻ മാഷിന്റെ പാവവും സുന്ദരിയും സര്വോബരി നിഷ്‌ക്കുവും അല്ലെ...."

"എന്റെ പൊന്ന് മീനു...നി നിന്ടെ തള്ളോന്ന് നിറുത്ത്.... നമിച്ചു പോന്നെ" മാഷ് കൈ കൂപ്പി തല താഴ്ത്തി കൊണ്ട് മീനുവിനോട് പറഞ്ഞു.... "നാം...നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു...." മീനു തല ഉയർത്തി ഒരു കൈ മാഷിന്റെ തലയിൽ വെച്ചു കൊണ്ട് പറഞ്ഞു....എല്ലാവരും അവരെ കാട്ടി കൂട്ടൽ കണ്ടു ചിരിച്ചു.... മീനുവിന്ടെ അമ്മയുടെയും അച്ഛന്റെയും മനസ് നിറഞ്ഞിരുന്നു....തന്ടെ മകൾ സന്ധോശവതി ആണല്ലോ എന്നു ഓർത്തു കൊണ്ട്....അങ്ങനെ പരസ്പരം കളിയാക്കിയും പാര വെച്ചും അവർ കുറെ സമയം സംസാരിച്ചിരുന്നു.... ആർക്കും കണ്ടാൽ അസൂയ തോന്നും വിധ മായിരുന്നു അവരെ സ്നേഹം..... സന്ധ്യ ആയപ്പോൾ മീനുവിന്ടെ അമ്മയും അച്ഛനും പോയി....മീനു വിളക്ക് ഒക്കെ കൊളുത്തി അപ്പുവിനോടൊത്തു കളിച്ചു കൊണ്ടിരുന്നു.... "അപ്പു...നിനക്കൊരു കാര്യമാറിയോ...." മീനു "ഇല്ല...." അപ്പു "ശെടാ....എന്താ നിനക്ക് അറിയാത്തെ..." "നിച്...പഞ്ഞുതന്നില്ല...." അപ്പു കൈ മലർത്തി കൊണ്ട് പറഞ്ഞു... "ആരാ അപ്പുവിന് പറഞ്ഞു താരത്തെ...." "എല്ലാരും...."

"അച്ചോടാ...ഇനി ആന്റി അപ്പുവിന് പറഞ്ഞു തരണ്ട് എല്ല കാര്യങ്ങളും...ഇന്ന് മുതൽ നീയെന്റെ ശിഷ്യനാണ് അപ്പു...." "അയ്യോഹ്...എന്റെ പൊന്ന് അപ്പു നി വേറെ ആരെ ശിഷ്യൻ വേണമെങ്കിലും ആയിക്കോ....ഇവളെ മാത്രം ആവരുത്....വെറുതെ നിന്ടെ ജീവിതം കോഞ്ഞാട്ട ആക്കേണ്ട...." അവിടേക്ക് വന്ന മാഷ് മീനുവിന്ടെ സംസാരം കേട്ട് കൊണ്ട് പറഞ്ഞു.... മീനു മാഷിനെ നോക്കി പുച്ഛിച്ചു കൊണ്ട് വീണ്ടും അപ്പുവിനോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു...പിന്നെ എല്ലാവരും കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നു..... മാഷ് ഭക്ഷണം കഴിക്കുന്നതിനിടയിൽ മീനുവിന്ടെ കാലിലൊന്ന് തന്ടെ കാൽ കൊണ്ട് തോണ്ടി.... "തോണ്ടുന്നവരുടെ ശ്രദ്ധക്ക്...കാൽ നന്നായി നോക്കി തോണ്ടുക...." അച്ഛൻ അത് പറഞ്ഞതും മാഷിഞ്ഞു തരിപ്പിൽ കയറി....ഈ അച്ഛൻ ഇത് എന്തോന്നാ പറയുന്നത്...'അമ്മ അച്ഛനോട് എന്താ പറയുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്...

.അച്ഛൻ ഞങ്ങളെ നോക്കി ഒന്നുമില്ല എന്നു പറഞ്ഞു കണ്ണിറുക്കി.... അങ്ങനെ ഭക്ഷണം കയിക്കൽ ഒക്കെ കഴിഞ്ഞു അമ്മയെയും ചേച്ചിയെയും സഹായിച്ചു മുറിയിലേക്ക് വന്നു.... "സുന്ദരി നിയും...സുന്ദരൻ ഞാനും...." എന്നും പാടി കൊണ്ട് മാഷ് എന്റെ ഇരു കയ്യും പിടിച്ചു വട്ടം കറങ്ങി കൊണ്ടിരുന്നു....ഈ മഷിനെന്താ പ്രാന്തയോ..... ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ ഒന്നുമുണ്ടായില്ലല്ലോ...ഇതിപ്പോ പെട്ടന്ന് എന്ത് പറ്റി....എവിടെയെങ്കിലും തല പോയി ഇടിച്ചോ ആവോ..... ഞാൻ മാഷിനെ തന്നെ അന്തം വിട്ട് നോക്കി.... "നിയെന്താ ഇങ്ങനെ അന്തം വിട്ട് നോക്കുന്നത്...." മാഷ് "അല്ല ഞാൻ മാഷിഞ്ഞു എന്താ പറ്റിയെ എന്ന് നോക്കിയതാ...." "എനിക്ക് എന്ത് പറ്റാൻ...ഞാൻ കുറച്ചു റൊമാന്റിക് ആയതാ...." ഓഹോ...അപ്പോ റൊമാൻസ് ആണല്ലേ മോന്റെ ഉദ്ദേശം....ഞാൻ മാഷിനെ തന്നെ സസൂക്ഷ്മം നോക്കി....

"എന്താ മുത്തേ നി ഇങ്ങനെ നോക്കുന്നത്...." മാഷ് "അയ്യേ...പഞ്ചാര മാഷ്...എന്തിഞ്ഞ മാഷേ വെറുതെ വെയ്ക്കാത്ത പണി ഒക്കെ ചെയ്യുന്നേ...." "പൊടി...നീയെന്നെ ഒന്ന് റൊമാന്റിക് ആവനും സമ്മതിക്കില്ല...." "അയ്യ...ഒന്ന് പൊയ്ക്ക...എനിക് ഉറക്കം വരുന്നുണ്ട്...." എന്നും പറഞ്ഞു മാഷിന്റെ കൈ തട്ടി മാറ്റി ബെഡിൽ വന്നു പുതപ്പും തലയിലൂടെ മൂടി കൊണ്ട് ഞാൻ കിടന്നു....അപ്പോഴാണ് മാഷ് ആർക്കോ വിളിച്ചു ശബ്ദം താഴ്ത്തി സംസാരിക്കുന്നത് കേട്ടത്..... ആർക്കാ ഈ സമയത്ത് ഒരു വിളി....ഞാൻ പുതപ്പ് കുറച്ചു തലയിൽ നിന്ന് മാറ്റി മാഷിനെ നോക്കി...നല്ല callingil ആണ്....ഞാൻ കിടന്നിട്ടണല്ലോ വിളി....അതും ശബ്ദം താഴ്ത്തിയും...ഈ കണവൻ എന്തോ എന്നിൽ നിന്ന് ഒളിപ്പിക്കുന്നുണ്ടെന്നു തോനുന്നു... എന്തോ കള്ളത്തരമുണ്ട്....ഇനി വെല്ല കാമുകി മാരും....

എന്ന മാഷിനെ കൊല്ലും ഞാൻ....എന്നാലും ആരാവും ഈ സമയത്ത്....എന്നെ കൊലയാളി ആക്കാൻ ഒരുങ്ങാണോ മാഷ്...നാളെ ആ ഫോണ് ഒന്ന് സെർച്ച് ചെയ്യണം...ഇതും ചിന്ദിച്ചു മാഷിനെ നോക്കുമ്പഴാണ് പെട്ടന്ന് മാഷ് ഫോൺ cut ചെയ്തു എന്റെ ഭാഗത്തേക്ക് തിരിഞ്ഞത് ഞാൻ വേഗം പുത്തപ്പെടുത്തു മുഖത്തൂടെ ഇട്ട് ആദ്യത്തെ പോലെ കിടന്നു.... മീനുവിന്ടെ കിടത്തം കണ്ടു മാഷോന്നു ചിരിച്ചു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story