❤️എന്റെ മാഷ്❤️: ഭാഗം 4

ente mash

എഴുത്തുകാരി: AADI

"ഓkke മാഡം...." എന്നും പറഞ്ഞു നേരെ റൂമിലേക്ക് വിട്ടു..... റൂമിലെത്തി കർട്ടൻ മാറ്റി മാഷിന്റെ റൂമിലോട്ട് ഒന്ന് നോക്കി....മൂപ്പരെ അവിടെ ഒന്നും കാണാനില്ല....എവിടെ പോയി ആവോ.... എന്റെ റൂമിന്റെ നേരെയുള്ള റൂമാണ് മാഷിന്റെ റൂം....അതോണ്ട് ഡെയിലി ഞാൻ ഇതിലൂടെ നോക്കും....മാഷ് പിന്നെ കർട്ടൻ ഒന്നും ഇടറില്ലാതൊണ്ട് ലൈവ് ആയി എനിക്ക് മാഷിനെ കാണാം.... അത് കരുതി മാഷ് ഡ്രസ് മാരുന്നതൊന്നും നോക്കൂല🙈അതൊക്കെ മാഷ് ആരും കണതല്ലേ ചെയ്യ🙈 "മീനു....." അമ്മേടെ വിളി എത്തി.... "ഹാ അമ്മേ ഇപ്പോ ഫ്രഷ് ആയി വരാം...." ഞാൻ വേഗം ഡ്രസ് എടുത്തു ഫ്രഷ് ആവാൻ കയറി.... ഫ്രഷ് ആയി മുടിയും തുവർത്തി കൊണ്ട് ബൽക്കണിയിലേക്ക് നടന്നു....അവിടെ നിന്ന് തല തുവർത്തി മാഷിന്റെ ബൽക്കണിയിലേക്ക് നോക്കിയപ്പോ മാഷവിടെ ഉണ്ട്.... "ഏയ് മാഷേ...." ഞാൻ വിളിച്ചതും മാഷ് ഫോണിൽ കുത്തൽ നിറുത്തി എന്നെ നോക്കി.... ഞാൻ നന്നായൊന്ന് പുഞ്ചിരിച്ചു കൊടുത്തു.... "എന്താടി...." മാഷ് "ചുമ്മാ....എന്റെ മാഷിന്റെ ശബ്ദം ഒന്ന് കേക്കാൻ...." "ഓഹോ...എന്റെ ശബ്ദം അത്രയ്ക്ക് ബാംഗിയുള്ളതാണോ...." "പിന്നില്ലാതെ....എന്റെ മാഷിന്റെ എല്ലാതും ബാംഗിയുള്ളതാ...."

"ഏഹ്...😲" മാഷ് ഞെട്ടി കൊണ്ട് എന്നെ നോക്കി.... "ഏയ് മാഷേ തെറ്റിദരിക്കല്ലേ....ശേ...ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചെ🙈" "പൊടി അവിടുന്ന്...." ഇതും പറഞ്ഞു മാശവിടുന്നു എന്നെയൊന്ന് തുറിച്ചു നോക്കി കൊണ്ട് അകത്തേക്ക് പോയി....ഞാനൊന്ന് സ്വയം ചിരിച്ചു കൊണ്ട് അവിടെ നിന്ന് മുടി തുവർത്തി.... നല്ല ഇളം തെന്നലുണ്ടായിരുന്നു.....ഇവിടെ നിൽക്കാൻ ഒരു പ്രതേക രസമാണ്.... പെട്ടന്നാണ് ഒരു ശു...ശു കേട്ടത്.... ദൈയവമേ ഇവിടെ പാമ്പ് ഉണ്ട് തോനുന്നു....ഇനി ennd ചെയ്യും....പാമ്പ് എവിടെയാണെന്ന് അറിയില്ലല്ലോ..... അമ്മയെ വിളിച്ചാലോ.... ഇനി 'അമ്മ വരുന്ന ഭാഗത്താണ് പാമ്പെങ്കിലോ.....മാഷിന്റെ ബൽക്കണിയിലേക്ക് നോക്കിയപ്പോ മാഷവിടെ ഇല്ല..... ചെ...നേരത്തെ മാഷിനെ ബാൽക്കണിയിൽ പറഞ്ഞു വിടേണ്ടയിരുന്നു..... ഇതും ചിന്ദിച്ചു നിൽക്കുമ്പോഴാണ് വീണ്ടും ശു ശു എന്ന് കേട്ടത് ... ഞാനെന്റെ കാലിന്റെ അവിടെയൊക്കെ ഒന്ന് വീക്ഷിച്ചു.... എവിടെയാണാവോ പാമ്പ്.....പേടിയായിട്ട്..... "ഹേയ്....ഇവിടെ...." ഇങ്ങനൊരു ശബ്ദം കേട്ടതും ഞാൻ റോഡിലേക്ക് നോക്കി....അപ്പോ അവിടെ ഇളിച്ചോണ്ട് കോഴി രാഹുൽ നിൽക്കുന്നുണ്ട്.... ഈ സാദനമായിരുന്നോ ശു ശു എന്ന് പറഞ്ഞിരുന്നെ....

മനുഷ്യനെ പേടിപ്പിക്കാനായിട്ട്..... ഇവൻക്ക് കൊടുത്ത ഡോസൊന്നും പോരെ..... "എന്താ....." ഞാൻ "വെറുതെ ചുമ്മാ ഇതുവഴി പോയപ്പോ ഒന്ന് കാണാൻ...." "കാണാൻ ഞാനെന്ത മ്യൂസിയത്തിൽ വെച്ച വസ്തു ഒന്നുമല്ല...." "അതല്ല.....നീയൊരു സുന്ദരി ആണല്ലോ.." "ആണോ..." ഞാൻ "ആ ന്നെ....." "പറഞ്ഞു തന്നതിന് നന്ദി ട്ടോ..." എന്നും പറഞ്ഞു വേഗം അകത്തേക്ക് കയറി....അല്ലേൽ ആ മാരണം അവിടുന്നു പോകില്ല.... ഇതെല്ലാം കണ്ട് കൊണ്ട് അപ്പുറത്ത് മാഷ് ഒരു ചെറുപുഞ്ചിരിയാലെ നിൽക്കുന്നുണ്ടായിരുന്നു....പക്ഷെ അത് നമ്മുടെ മീനു കണ്ടിട്ടില്ല..... ഞാൻ മുറിയിൽ നിന്ന് മുടിയൊന്നു ഉണക്കി ഒരു പോട്ടെടുത്തിട്ടു അമ്മയുടെ അടുത്തേക്ക് ചെന്നു..... "ഹാ...വന്നോ തമ്പുരാട്ടി...." "നാം വന്ദാച്...." "ഹ്മ്മ....എന്ന ചായ കുടിച്ചോ....ഇന്ന് കുറെ അനുമൊന്റെ പിന്നാലെ നടന്ന ക്ഷീണം ഉണ്ടാവുമല്ലോ...." അതിഞ്ഞു ഞാനൊന്ന് അമ്മക്ക് ഇളിച്ചു കൊടുത്തു..... അമ്മക്കും അച്ഛനും ഞാൻ മാഷിന്റെ പിന്നാലെ നടക്കുന്ന കാര്യം അറിയ ട്ടോ.... അങ്ങനെ ചയയൊക്കെ കുടിച്ചു നേരെ മാഷിന്റെ വീട്ടിലേക്ക് വെച്ചു പിടിച്ചു.... "അമ്മേ.....അമ്മേ....." പുറത്തു നിന്ന് കൊണ്ട് തന്നെ ഞാൻ മാഷിന്റെ വീടിന്ടെ ഉള്ളിലേക്ക് നോക്കി അലറി....

"അമ്മേ പുറത്തു ഏതോ പിച്ചക്കരി വന്നു ക്കുന്നു...." മാഷിന്റെ ആ ഡയലോഗ് കേട്ടതും എനിക്കങ് കലിപ്പ് കയറിയില്ല....ഞാൻ അകത്തേക്ക് കയറി....നോക്കിയപ്പോൾ മാഷ് ഹാളിൽ ഇരിക്കുന്നുണ്ട്.... ഞാൻ മാഷിന്റെ അടുത്തേക്ക് ചെന്നു.... "എൻ പുരുസ ഉണക്ക് ഏവളോ ധൈര്യമിര്ക്ക് എന്നെ പിച്ചക്കരി എന്ന് സൊല്ലാൻ...." "പിച്ചക്കരികളെ പിന്നെ പിച്ചക്കരി എന്നല്ലാതെ miss world എന്ന് വിളിക്കാൻ പറ്റോ😏" മാഷ് "ഫ്ഫാ...." നീട്ടിയൊരു ഫ്ഫാ പറഞ്ഞു മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ മാഷ് മുഖം തുടക്കുന്നതാ കണ്ടേ..... "എന്തോന്നാടി....നിന്ടെ ഉമിനീർ ഫുൾ എന്റെ മുഖത്തേക്ക് മഴയായി വരാൻ വേണ്ടിയാണോ നിന്ടെ വരവ്...." അതിഞ്ഞു ഞാൻ മാഷിന് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു😁 "ആഹാ മീനു മോൾ വന്നോ....ഞാൻ എന്താ ഇന്ന് മോൾ വരത്തെ എന്ന് ആലോചിച്ചിരിക്കായിരുന്നു...." "ഹാ...'അമ്മ എവിടെയിരുന്നു.... ഈ പിച്ചക്കരൻ എന്നെ ഓരോന്ന് പറയ അമ്മേ...." "എന്താ അനു നി മോളെ പറയുന്നേ...." 'അമ്മ "അമ്മേ ഞാനൊന്നും പറഞ്ഞിട്ടില്ല....ഈ കള്ളി നുണ പറയ...." മാഷ് "അല്ല അമ്മേ അനുവേട്ടൻ എന്നെ ചീത്ത പറന്നു...." "സരല്ലാട്ടോ....ഇനി നി ഇവളെ ചീത്ത പരായരുത് ട്ടോ..."

ഇതും പറഞ്ഞു 'അമ്മ മാഷിന്റെ ചെവിയിൽ പിടിച്ചു..... "ആ അമ്മേ വിട്‌...." "ഇനി എന്റെ മോളെ ചീത്ത പറയോ...." 'അമ്മ "ഇല്ല...." "ഹാ" അടുക്കളയിലേക്ക് പോയി പിന്നാലെ മാഷിനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി ഞാനും അടുക്കളയിലേക്ക് വെച്ചു പിടിച്ചു..... ഇനി മാഷിൻറെ അടുത്ത് നിന്നാൽ മാഷിന്റെ കയ്യിന്ന് ഒരു പാട് ഗിഫ്റ്റ് വാങ്ങി കൂട്ടേണ്ടിവരും😝അതൊണ്ട വേഗം പോന്നെ..... ൦൦൦൦●●●●●●൦൦൦൦൦●●● മീനു ഈ കണക്കിനാ നി പോവുന്നതെങ്കിൽ നീയെന്റെ കയ്യിൽ നിന്ന് കുറെ വാങ്ങി കൂട്ടും..... ഇതും പറന്നു അനു തന്റെ മുറിയിലേക്ക് പോയി.... ൦൦൦൦●●●●●൦൦൦൦൦●●●●● "അമ്മേ ഈ അനുവേട്ടന്ടെ സ്വഭാവം എന്താ ഇങ്ങനെ ഫുൾ കലിപ്പ്...." "അതവൻ ക്ക് ജന്മനാ ഉള്ളതാ...." ഹ്മ്മ....ഞാനൊന്ന് മൂളി.... ഞാനൊന്ന് ഇങ്ങോട്ട് വരട്ടെ കല്യാണം കഴിഞ്ഞ് അപ്പോ ഞാനൊക്കെ ശെരിയാക്കി തരണ്ട്....ഒരു കലിപ്പ് കാരൻ....നിന്റെ കലിപ്പൊന്നും ഈ മീനുന്ടെ അടുത്തു പോവില്ല മോനെ..... "അമ്മേ ലക്ഷ്മി ചേച്ചി എന്ന വെര...." "അറിയില്ല ഇപ്പോ അടുത്തൊന്ന് ചിലപ്പോ വരുമായിരിക്കും....." "ഹ്മ്മ...." മാഷിനെ എത്രയും പെട്ടന്ന് വളക്കണം....എന്നിട്ട് വേണം മാഷിന്റെ ആ ബുള്ളറ്റിൽ മാഷിനേയും കെട്ടിപിടിച്ചു ഇരുന്നു കൊണ്ട് പോവാൻ.....

ഇതും ആലോചിച്ചു അമ്മയോട് ഇപ്പൊ വരാമെന്ന് പറഞ്ഞു നേരെ അനുവേട്ടന്ടെ റൂമിലേക്ക് പോയി...... പുള്ളി ബെഡിൽ നിവർന്നു കിടക്കുന്നുണ്ട്....ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല....അതേങ്ങാനെയ അറിയ ഫോണിൽ മുഴുകി ഇരിക്കല്ലേ.... അതിഞ്ഞമാത്രം എന്താണാവോ ഫോണിൽ....ഇനി വെല്ല കാമുകിയും...ഏയ് .. പറയാൻ പറ്റില്ല ചിലപ്പോ ഉണ്ടെങ്കിലോ.....( മനസ്സ്) ഹ്മ്മ....ശെരിയ ഉണ്ടെങ്കിലോ... ഉണ്ടെങ്കി എന്താ നി വഴിയാതാരമായി....ഒരു മാനസ മൈനക്കുള്ള ചാൻസ് ഉണ്ടോ....(മനസ്സ്) ദേ പരട്ട മനസ്സേ കരിനാക്ക് വളക്കല്ലേ...ഉണ്ടെങ്കിൽ ഞാൻ മാഷിനിo കൊല്ലും മാഷിന്റെ ആ മറ്റവളിo കൊല്ലും....എന്നിട്ട് ഞാനും ചാവും.... ഇതും മനസ്സിനോട് പറഞ്ഞു ഞാൻ മാഷിന്റെ അടുത്ത് പോയി ഇരുന്നു....എന്നെ കണ്ടതും മാഷ് വേഗം എണീറ്റു..... "എന്താടി...." "ചുമ്മാ മാഷിനെ ഒന്ന് കാണാൻ...." "കണ്ടല്ലോ....ഇനി പൊക്കോ...." "അയ്യട ഞാൻ കുറച്ചു കഴിഞ്ഞേ പോവ്...ഇനി കല്യാണം കഴിഞ്ഞാൽ ഇത് നമ്മുടെ രണ്ടു പേരുടെയും മുറിയ🙈" "അയ്യട ഓളെയൊരു നാണം...വെയ്ക്കുന്നത് ചെയ്താൽ പോരെ തനിക്ക്..." "ഹിഹി...നാണം ശെരിയായില്ല ലേ😁" "ഇല്ല...." "ഹ്മ്മ....സാരല്ല....നമ്മുടെ കല്യാണം കഴിയുന്നതിനുള്ളിൽ ഞാൻ നാണം പടിച്ചിരിക്കും...."

"നമ്മുടെ കല്യണോ....അത് നി മാത്രം അങ് തീരുമാനിച്ചാൽ മതിയോ...." "ഏയ്... ഞാൻ മാത്രമല്ല...വീട്ടുകാരും ജോൽസ്യനും ഒക്കെ തീരുമാനിക്കണം...." "ഹോ....ഈ സാദനം...നിയൊന്ന് പൊയ്ക്ക...." മാഷ് "ഇല്ല....ഞാനേന്ത ഇവിടെ ഇരുന്നാൽ...." ഇതെന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന നാഗവല്ലിയെ എണീപ്പിക്കും എന്ന് തോന്നുന്നു..... "പ്രായപൂർത്തി ആയ പെണ്ണ് ഒരു പുരുഷന്റെ മുറിൽ ആ പുരുഷന്റെ കൂടെ ഇങ്ങനെ ഇരിക്കുന്നത് ശരിയല്ല...." "അതിഞ്ഞു ഞാൻ എന്നെ കെട്ടാൻ പോകുന്ന ചെക്കന്റെ മുറിലാണല്ലോ ഇരിക്കുന്നെ..." "ഓഹോ....ബട് ഞാൻ കെട്ടാൻ പോകുന്നത് നിന്നെ അല്ലല്ലോ...." മാഷ് "അയ്യട എന്നെ കെട്ടിയില്ലെങ്കിൽ കൊല്ലും ഞാൻ..." "ഹോ...നമുക്ക് നോക്കാം...." "ഹാ...നോക്കാം..." "എന്ന മോൾ ഈ റൂമിൽ നിന്ന് അങ് പോയി തന്നാലും...." "ഇല്ല പോവില്ല...." "നി പോവില്ല അല്ലെ....നിന്നെ പോവിക്കാൻ എനിക്കറിയാം...." ഇതും പറഞ്ഞു മാഷ് ഫോണവിടെ വെച്ചു വശ്യമായി ചിരിച്ചു എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.... ഇന്ന് ഇവിടെ എന്ടെങ്കിലുമൊക്കെ നടക്കും..... ദേവിയെ റൊമാൻസ് ആവണേ.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story