❤️എന്റെ മാഷ്❤️: ഭാഗം 40

ente mash

എഴുത്തുകാരി: AADI

മീനു ആണെങ്കിൽ മാഷിഞ്ഞു ആരാ വിളിച്ചെ എന്ന് പുതപ്പിന്ടെ അടിയിൽ കിടന്നു ഭയങ്കര ആലോചനയിലാണ്....ആലോജിച്ചു ആലോജിച്ചു അവളിപ്പോ എവിടെയൊക്കെയോ എത്തി....മാഷിഞ്ഞു ഒരു കുഞ്ഞിനെ വരെ അവൾ ആലോചനയിൽ ദത്തെടുത്തു.... അങ്ങനെ തകൃതിയായി ആലോജിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാഷ് വന്ന് അവളെ അരയിലൂടെ ചുറ്റി പിടിച്ചത്.... ആഹാ...എടാ കിളവ ങ്ങൾക്ക് പിടിക്കാനൊക്കെ ഞാൻ വേണമല്ലേ...എന്നാലും ആർക്കവും വിളിച്ചിട്ടുണ്ടാവ....ഹ്മ്മ...ഇന്ന് രാത്രി ആ ഫോൺ മാഷ് ഉറങ്ങിയ ശേഷം ഒന്ന് ചെക്ക് ചെയ്ത് നോക്ക...എന്നലെ എനിക്ക് സമാതാനമാവു....ഇതെന്നെ ആലോജിച്ചു കിടന്നു അവൾ എപ്പഴോ ഉറങ്ങി..... പിന്നെ അവൾ ഉണരുന്നത് രാവിലെയാണ് ....ഉണർന്നതും അവൾ വേഗം മാഷിന്റെ ഫോൺ ആണ് നോക്കിയത്....പക്ഷെ മാഷും ഫോണും അവിടെ ഉണ്ടായിരുന്നില്ല....ഈ മാഷിത് എവിടെ പോയി.... അവൾ വേഗം എണീറ്റു ഫ്രഷ് ആയി അമ്മയുടെ അടുത്തേക്ക് ചെന്നു മാഷ് എവിടെയെന്ന് ചോദിച്ചു..... "അവൻ വെറുതെ ഒന്ന് പുറത്തേക്ക് പോയതാ...നി നല്ല ഉറക്കമായിരുന്നു പറഞ്ഞു...." ഓഹോ....എന്നെ ഉറക്കി കിടത്തിയിട്ട് ഏതവളെ കാണഞ്ഞോ പോയിക്കണല്ലേ....സമ്മതിക്കില്ല ഞാൻ..... ഞാൻ മുറിയിലെത്തി അവളെ കുറിച്ചുള്ള എന്തെങ്കിലും എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കി....അപ്പോഴാണ് secret മുറി കണ്ടത്....അപ്പോ ഈ മുറിയിൽ ആവും അവളെ കുറിച്ചുള്ള എല്ലാതും....

ഞാൻ വേഗം എല്ലായിടത്തും ഡ്രസ് ഒക്കെ വാരി വലിച്ചു അതിന്റെ കീ നോക്കി....എവിടെയും അത് കണ്ടു കിട്ടിയില്ല....എന്നാലും ഈ കീ എവിടെ ആവും..... ശേ....ഇനി ഞാൻ എങ്ങനെയാ ഇതിന്റെ കീ ഒന്ന് കണ്ടു പിടിക്ക.... ഇതും ചിന്തിച്ചു തളർന്നു ബെഡിൽ ഇരിക്കുമ്പോഴാണ് ആരോ മുറിയിലേക്ക് വരുന്നത് പോലെ തോന്നിയത് വേഗം എല്ലാതും അതിന്റെതായ സ്ഥാനത്തേക്ക് തന്നെ വെച്ചു മുറി ക്ലീൻ ആക്കി.... മാഷയിരുന്നു വന്നത്.... "മാഷേ...മാഷേങ്ങോട്ട പോയിരുന്നത്...." "ഞാൻ വെറുതെ പുറത്തേക്ക്...." "വെറുതെ എന്തിഞ്ഞ പുറത്തേക്ക് പോവുന്നത്..." "വെറുതെ നടക്കാൻ...." "അതെന്താ നിങ്ങൾക്ക് ഈ വീടിന്ടെ ഉള്ളിൽ വെറുതെ നടന്നാൽ പോരെ...." "എന്ടെ പൊന്ന് മീനു...നിനക്ക് എന്താ...." "ഒന്നുമില്ല...." എന്നും പറഞ്ഞു ഞാൻ മുറിയിൽ നിന്ന് ഇറങ്ങി പൊന്നു.... എന്തോ എനിക്ക് ചെറുതായി സങ്കടമൊക്കെ വരുന്നുണ്ടായിരുന്നു....അപ്പോഴാണ് മാഷിന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്... പോയ അതേ സ്പീഡിൽ തിരിച്ചു വന്നു ഞാൻ മുറിയുടെ പുറത്തു നിന്ന് ഒളിഞ്ഞു നോക്കി.... "ഹെലോ...ഹാ...അത് ആ മീനു മുറിയിൽ ഉണ്ടായിരുന്നു അതാ എടുക്കായിരുന്നെ....ഹാ...പിന്നെ...നിനക്കോ....ഏയ് അവൾ പോയി....അതല്ലേ ഞാൻ ഇങ്ങനെ ഫ്രീ ആയി നിന്നോട് സംസാരിക്കുന്നത്...."

തുടങ്ങി മാഷ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു...മാഷ് പറയുന്നത് ഓരോന്ന് കേൾക്കുംതോറും എനിക്ക് സങ്കടം തികട്ടി വന്നു...അപ്പോ മാഷേന്നെ സ്നേഹിച്ചിട്ടല്ലേ വിവാഹം ചെയ്തത്.... എന്താ ഇവിടെ സംഭവിക്കുന്നത്...ഒന്നും മനസ്സിലാകുന്നില്ലല്ലോ.... മാഷ് കാൾ കട്ട് ചെയ്തതും ഞാൻ കണ്ണീരൊക്കെ തുടച്ചു എന്റെ വീട്ടിലേക്ക് ഒന്ന് പോയി.... "ആഹാ...ആരപ്പോ ഈ വരുന്നത്...." അച്ഛൻ എന്നെ കണ്ടപ്പോൾ തന്നെ ഇളിച്ചു കൊണ്ട് പറഞ്ഞു...ഞാൻ അച്ഛനൊന്നു പുഞ്ചിരിച്ചു കൊടുത്തു ഒന്നും പറയാതെ എന്റെ മുറിയിലേക്ക് നടന്നു.... എനിക്കിപ്പോ ആരോടും ഒന്നും സംസാരിക്കാനുള്ള മാനസിക അവസ്ഥയിലല്ല... എന്താ എന്റെ മാഷിഞ്ഞു പറ്റിയത്....ഞാൻ സ്നേഹിച്ചതും എന്നെ സ്നേഹിച്ചതും ഈ മാഷാല്ല.... ഓരോന്ന് ചിന്ദിച്ചു അവിടെ ഇരുന്നു പൊട്ടി കരഞ്ഞു..... എന്താ എന്റെ മോൾക് പറ്റിയത്...മുഖമൊക്കെ ആകെ വാടിക്കുന്നു... അതുമല്ല ഞാൻ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു എന്നോട് എന്തെങ്കിലും പറയുന്നതാണ്...ഇന്ന് ഒന്നും പറയാതെ എന്റെ മോൾ അവളെ മുറിയിലേക്ക് പോയി....ഈ അടുത്ത കാലത്തൊന്നും അവളെ ഇങ്ങനെ കണ്ടിട്ടില്ല....എന്തോ അവൾക്ക് സംഭവിച്ചിട്ടുണ്ട്.... ഇതും മനസ്സിൽ പറഞ്ഞു മീനുവിന്ടെ അച്ഛൻ അവളെ മുറിയിലേക്ക് ചെന്നു....അവിടെ ചെന്നപ്പോൾ തന്റെ മകൾ ഇരുന്നു കരയുന്നത് കണ്ട് ആ അച്ഛന്റെ ഹൃദയവും തേങ്ങി.... അച്ഛൻ മീനുവിന്ടെ അടുത്തേക്ക് ചെന്നു അവളെ ഷോള്ഡറിൽ കൈ വെച്ചു.... മീനു ഒരു ഞെട്ടലോടെ അച്ഛനെ നോക്കി....

അവളെ കണ്ണിൽ നിന്ന് അപ്പോഴും കണ്ണുനീർ വരുന്നുണ്ടായിരുന്നു.... "എന്താ മോളെ പറ്റിയെ...അച്ഛനോട് പറ... എന്താ മോൾക്ക് ഇത്ര വിഷമം...." "അച്ഛാ..." എന്നും വിളിച്ചു അച്ഛനെ കെട്ടിപിടിച്ചു മീനു കരഞ്ഞു....അച്ഛനവളെ ഓരോന്ന് പറഞ്ഞു സമാതാനിപ്പിച്ചുകൊണ്ടിരുന്നു....ഒരു വിധം അവളെ കരച്ചിൽ നിന്നതും അച്ഛൻ എന്താ പറ്റിയെ എന്ന് ചോദിച്ചു.... "അയ്യേ....എന്റെ അച്ഛൻ എന്റെ അഭിനയത്തിൽ വീണല്ലോ...ഹാവൂ അപ്പോ ഇതെങ്കിലും ഞാൻ നേരെ അഭിനയിച്ചു...അച്ഛൻ സസി സോമനായി...." മീനുവിന് സത്യം തുറന്നു പറയാൻ തോന്നാത്തത് കൊണ്ട് അവൾ അച്ഛനോട് അഭിനയിച്ചിരിക്കാണെന്നു കള്ളം പറഞ്ഞു.... "എടി കാന്താരി...വെറുതെ അച്ഛനെ വിഷമിപ്പിക്കാൻ...." അച്ഛനവളെ കയ്യിൽ അടിച്ചു കൊണ്ട് പറഞ്ഞു....അച്ഛന്ടെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നത് കണ്ട മീനുവിന് വീണ്ടും സങ്കടം വന്നെങ്കിലും അവളതെല്ലാം പിടിച്ചു നിറുത്തി.... എന്നാൽ അച്ഛനവളെ അഭിനയം ഒന്നും വിശ്വസിച്ചിട്ടില്ലായിരുന്നു.... """"എനിക്കറിയാം എന്റെ മോൾക് എന്തോ സങ്കടമുണ്ട്....അവൾ എന്തോ ഞങ്ങളിൽ നിന്ന് മറക്കുന്നുണ്ട്...."""" അച്ഛൻ അതലോചിച്ചിരിക്കുമ്പോൾ മീനു ബാത്‌റൂമിൽ പോവാണെന്നു പറഞ്ഞു അച്ഛന്ടെ അടുത്തു നിന്ന് എണീറ്റ് പോയി മുഖം കഴുകി വന്നു.....

പിന്നെ ഒന്നും മിണ്ടാതെ മാഷിന്റെ വീട്ടിലേക്ക് തന്നെ പോയി..... __________ ശെടാ ഈ മീനു ഇതെവിടെ പോയി...കുറെ സമയമായി ഞാൻ അവളെയും നോക്കി നടക്കാൻ തുടങ്ങിയിട്ട്....അപ്പോഴാണ് പുറത്തു നിന്ന് മീനു നടന്നു വരുന്നത് കണ്ടത്...അവളെ മുഖം ഒക്കെ വാടിക്കുന്നു... ഞാൻ അവളോട് എന്തെങ്കിലും ചോദിക്കാൻ നിൽക്കും മുൻപ് അവളെനിക്കു ചിരിച്ചു തന്നു അടുക്കളയിലേക്ക് പോയി.... ഞാനും അവളെ പിന്നാലെ പോയപ്പോൾ അവൾ അമ്മയോട് എന്തോക്കെയോ സംസാരിക്കുന്നതാണ് കണ്ടത്.... ഞാൻ പിന്നെ കൂടുതൽ അവിടെ ചുറ്റി കറങ്ങാതെ മുറിയിൽ വന്നു ഡ്രസ് എല്ലാം പാക്ക് ചെയ്തു കൊണ്ടിരുന്നു....നാളെ രാവിലെ 10:00 ടെ ട്രെയിനിൽ ഞങ്ങൾ നാട്ടിലേക്ക് പോവാണ്.... അത് പറയാൻ വേണ്ടി ആയിരുന്നു മീനുവിനെ നോക്കി നടന്നിരുന്നത്...ഹാ...ഇനി എന്തായാലും അവൾ മുറിയിലേക്ക് വരുമ്പോൾ പറയാം....ഇതും കരുതി പാക്ക് ചെയ്ത ബാഗ് എല്ലാം ഒതുക്കി വെച്ചു.... ___________ "മോളെ....നാളെ നമ്മൾ നാട്ടിൽ പോവാണ് ട്ടോ...." "ആഹ്....എപ്പോഴാ അമ്മേ പോവുന്നെ...." "10:00 ക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക് ചെയ്തുക്കുന്നു...." "ആഹ്...." "അല്ല മോളെ എന്താ നിന്ടെ മുഖത്ത് ഒരു വാട്ടം...." "എന്ത്...ഒന്നുമില്ല അമ്മേ...അമ്മക്ക് തോന്നുന്നത...." എന്നും പറഞ്ഞു ഞാൻ അവിടുന്ന് നേരെ ടറസിലേക് വന്നു അവിടെ കുറച്ചും സമയം കാറ്റും കൊണ്ട് ഇരുന്നു.....മാഷിനെ ഞാൻ സ്നേഹിച്ചത് തെറ്റായി പോയോ...ഈ വിവാഹം അതും ഒരു തെറ്റായിരുന്നോ...

മാഷേന്തിനാ പിന്നെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്....എന്താണ് സത്യത്തിൽ എന്റെ ചുറ്റും നടക്കുന്നത്...ഒന്നും...ഒന്നും എനിക്ക് മനസ്സിലാവുന്നില്ല..... ഇങ്ങനെ പലതും ദൂരേക്ക് കണ്ണും നട്ട് ഇരുന്ന് ഞാൻ ചിന്തിച്ചു.... മനസ് ഒന്ന് ശാന്തമായപ്പോൾ ഞാൻ തിരികെ മുറിയിലേക്ക് പോവാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് മാഷ് അങ്ങോട്ട് വന്നത്... "ആഹാ...നി ഇവിടെ ഇരിക്കയിരുന്നോ... ഞാൻ നിന്നെ എത്ര തിരഞ്ഞു..." {ഹോ എന്തിഞ്ഞണാവോ എന്നെ തിരഞ്ഞത്...വീണ്ടും എന്നെ വേദനിപ്പിക്കാനാവും😏} മീനു ആത്മ "മീനു നി എന്താ ഒന്നും പറയാത്തെ..." "ഒന്നുമില്ല..." എന്നും മാത്രം പറഞ്ഞു ഞാൻ മാഷിനെ മറികടന്നു മുറിയിലേക്ക് വന്നു....എന്നിട്ട് ഡ്രസ് ഒക്കെ പാക്ക് ചെയ്തു വെച്ചു....ഉച്ചയ്ക്ക് വേണം വേണ്ടച്ചിട്ടു ഭക്ഷണം കഴിച്ചു....ശ്രുതിക് വിളിച്ചു എല്ല കാര്യങ്ങളും അവളോട് പറഞ്ഞു ..... ഓളെന്നെ കുറെ സമാധാനിപ്പിച്ചു.... എങ്കിലും എന്റെ മനസ്സിൽ എരിയുന്ന കനലിന് ഒരു ശമനവും കിട്ടിയില്ല.... രാത്രി ലിച്ചുവെച്ചിടെ കൂടെ tv കണ്ടോണ്ടിരിക്കുമ്പോഴാണ് ചേച്ചീടെ ചോദ്യം.... "മീനു...നിനക്ക് എന്തെങ്കിലും സങ്കടമുണ്ടോ...."

"ഏയ്...ഇല്ല ചേച്ചി....ചേച്ചിയെന്താ ചോദിക്കാൻ കാരണം...." "അല്ല...നി ഇങ്ങനെ dull ആയി ഇരിക്കുന്നത് കണ്ടു ചോദിച്ചതാ....സാദാരണ നി ഓരോ പൊട്ടതാരമൊക്കെ പറഞ്ഞു വായക്ക് rest കൊടുക്കാത്ത ആളാണ്....ഇന്ന് മിണ്ടാതിരുന്നു...." "അത് ചേച്ചി ചെറിയൊരു തല വേദന....അതാണ്...." "ആണോ...എന്നിട്ട് ബാo പുരട്ടിയില്ലേ...." "ആഹ്...." "എന്ന നി വേഗം ഫുഡ് കഴിച്ചു കിടന്നോ....." അങ്ങനെ ഫുഡ് ഒക്കെ കഴിക്കൽ കഴിഞ്ഞു ഞാൻ ആരോടും ഒന്നും സംസാരിക്കാതെ മുറിയിലേക് വന്നു കിടന്നു....മനസ്സിന് ആകെ ഒരു മരവിപ്പ്....മാഷ് അപ്പോഴും നല്ല കാളിങ്ങിൽ ആണ്...ഇന്നലത്തെ പോലെ ശബ്ദം താഴ്ത്തി ആണ് ഇന്നും സംസാരിക്കുന്നത്..... ഇടക്ക് ഇടക്ക് മീനു എന്നു പറയുന്നതും കേട്ടു.... എന്നെ എങ്ങനെ കളയാം എന്നു പ്ലാൻ ഉണ്ടാക്കവും..... ഇന്ന് കുറെ കരഞ്ഞ ക്ഷീണം കൊണ്ട് ഞാൻ എപ്പോഴോ കിടന്നുറങ്ങിയിരുന്നു.... _________ ഞാൻ കാൾ ചെയ്തു കഴിഞ്ഞപ്പോഴേക് മീനു ഉറങ്ങിയിരുന്നു....പിന്നെ അവളെ ശല്യ പെടുത്തതെ ഞാനും അവളെ അടുത്തു പോയി കിടന്നു..... __________ ഇന്ന് ഞങ്ങൾ മാഷിന്റെ നാട്ടിലേക്ക് പോവാണ്.... എനിക്ക് എങ്ങോട്ട് പോവാനും ഒരു ഉഷാറില്ല....ഞാൻ എന്നാലും മുഖത്തു ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു നിന്നു................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story