❤️എന്റെ മാഷ്❤️: ഭാഗം 41

ente mash

എഴുത്തുകാരി: AADI

അങ്ങനെ ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി....എന്റെ അച്ഛനും അമ്മയ്ക്കും നല്ല സങ്കടമുണ്ടെന്നു അവരെ മുഖം കണ്ടപ്പോൾ മനസ്സിലായി....കെട്ടിച്ചു വിടുമ്പോ രണ്ടാൾക്കും ഈ സങ്കടം ഉണ്ടായിരുന്നില്ല....അത് അടുത്തേക്കാവും എന്നു കരുതി സമതാണിച്ചിരിക്കാണ്... ഇപ്പോ ദൂരെ അല്ലെ..... റെയിൽവേ സ്റ്റേഷനിൽ എത്തി ഞങ്ങൾ ട്രെയിനിന് വേണ്ടി വൈറ്റ് ചെയ്തു നിന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ട്രെയിൻ വന്നു....വേഗം അതിൽ കയറി ഇരുന്നു...എനിക്ക് സൈഡ് സീറ്റ് ആയിരുന്നു....എന്റെ തൊട്ടിപ്പുറത്തിരിക്കുന്നത് ഒരു മുത്തശ്ശനാണ്....മാഷ് എന്റെ ഓപ്പോസിറ്റ് സീറ്റിലുണ്ട്..... അമ്മക്കും ചേച്ചിക്കും ഏട്ടനും ശ്രേയക്കും മറ്റൊരു സീറ്റ് ആണ് കിട്ടിയത്.... ഞാൻ ആ മുത്തശ്ശനോന്നു ചിരിച്ചു കൊടുത്തു പുറത്തെ കാഴ്ചകൾ നോക്കി കൊണ്ടിരുന്നു.... "എന്താ മോളെ പേര്...." മുത്തശ്ശൻ "മീന...." "മീന...നല്ല ഐശ്വര്യമുള്ള പേരും കുട്ടിയും...." ഞാൻ അതിഞ്ഞു മുത്തശ്ശനൊന്നു ചിരിച്ചു കൊടുത്തു...മാഷ് ആ മുത്തശ്ശൻ പറയുന്നത് കേട്ടു ചുമക്കുന്നുണ്ട്....അത് എന്നെ ആക്കാണെന്നു മനസ്സിലായി.... മാഷിഞ്ഞു അസൂയ ആണ്...ഞാൻ മാഷിനെ മൈൻഡ് ആക്കാതിരുന്നു... "എവിടേക്ക മോൾ പോവുന്നെ..." "എന്റെ ഭർത്താവിന്റെ തറവാട്ടിലേക്ക്..." "ആഹാ...എവിടെ ആ ഭാഗ്യവാൻ..." ഞാനപ്പോ മാഷിനെ മുത്തശ്ശനു കാണിച്ചു കൊടുത്തു....മാഷ് മുത്തശ്ശനൊന്നു ചിരിച്ചു കൊടുത്തു.... ഞാനും മുത്തശ്ശനും പിന്നെ ഫുൾ സംസാരമായിരുന്നു.... എന്തോ ഇപ്പോ മനസ്സിൽ നിന്ന് ഒരു ഭാരം ഇറക്കി വെച്ച ഫീൽ.....

അങ്ങനെ കുറെ സംസാരിച്ചു സംസാരിച്ചു ഞാനും മുത്തശ്ശനും നന്നായി അടുത്തു.... "മോളെ...നിന്നെ പോലെ ഒരു മോളെ മകളായി കിട്ടിയ നിന്ടെ അമ്മയും അച്ഛനും എത്ര പുണ്യം ചെയ്തവരാ....." ശ്യോ...ഈ മുത്തശ്ശന്റെ ഒരു കാര്യം.... "പൊന്ന് മുത്തശ്ശ ആ അമ്മയുടെയും അച്ഛന്റെയും നിർഭാഗ്യം എന്നു പറയ്...." മാഷ് ഹോ എന്തിഞാനവോ ഇപ്പോ ഞങ്ങൾക്കിടയിൽ സംസാരിക്കാൻ വരുന്നത്....ഇപ്പോ ഫോണിൽ ആർക്കും വിളിക്കാൻ ഇല്ലെന്നാവോ...ഞാൻ മാഷ് പറഞ്ഞതിഞ്ഞു മറുപടി ഒന്നും പറയാതെ മുത്തശ്ശനോട് സംസാരിച്ചു കൊണ്ടിരുന്നു... മാഷ് സസി ആയപ്പോ പിന്നെ ഒന്നും സംസാരിക്കാൻ വന്നില്ല....അങ്ങനെ ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലം എത്തി...ഞാൻ മുത്തശ്ശനോട് യാത്ര പറഞ്ഞു മാഷിന്റെ പിന്നാലെ ഇറങ്ങി.... അവിടുന്ന് ഒരു ടാക്സി വിളിച്ചു ഞങ്ങൾ നേരെ തറവാട്ടിലേക്ക് വിട്ടു.... കുറച്ചു എത്തിയപ്പോൾ ടാക്സി നിന്നു...ഞാൻ മുന്നിലേക്ക് നോക്കിയപ്പോൾ പഴയ കാല പ്രവുഡിയോടെ നിൽക്കുന്ന ഒരു വലിയ വീട് ആണ് കണ്ടത്.... എല്ലാവരും ഇറങ്ങിയപ്പോൾ ഞാൻ ആ വീട് നോക്കി കൊണ്ട് ഇറങ്ങി.... "വാ മോളെ..." അമ്മേ എന്നെ വിളിച്ചപ്പോൾ ഞാൻ അമ്മയുടെ കൂടെ അകത്തേക്ക് കയറി.... "ആഹാ...സുഭദ്രേ... ആരാ ഈ വന്നിരിക്കുന്നെ എന്നു നോക്ക്..." ഒരു മുത്തശ്ശൻ ഞങ്ങളെ കണ്ടപ്പോൾ തന്നെ അകതെക്ക് നോക്കി കൊണ്ട് വിളിച്ചു പറഞ്ഞു.... അപ്പോ തന്നെ ഐശ്വര്യo തുളുമ്പുന്ന മുഖവുമായി മുത്തശ്ശി പുറത്തേക്ക് വന്നു... "വാ...മക്കളെ കയറി ഇരിക്ക്...

" ഞാൻ അവർക്കൊക്കെ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു അകത്തേക്കു കയറി.... "ആഹാ...മീനു മോൾ എത്തിയോ...." ഒരു അമ്മ വന്നു എന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു...ഞാൻ അവരെ സംശയത്തോടെ നോക്കി.... "മോൾക് എന്നെ മനസിലായിട്ടുണ്ടാവില്ല ല്ലേ...ഞാൻ അനുവിന്റെ അച്ഛന്ടെ അനിയന്റെ ഭാര്യ ആണ്....രാധ...." ഞാൻ അപ്പോ അവരെ നോക്കി നല്ല അസ്സൽ ഒരു പുഞ്ചിരി സമ്മാനിച്ചു... "അതേയ്...രാധേ മീനു മാത്രമല്ല...ഞങ്ങളും ഉണ്ട്..." 'അമ്മ "അതെന്നെ...." മാഷ് "ഓഹ്....വരു...പിന്നെ എല്ലാരും ഫ്രഷ് ആയി വ...അപ്പോഴേക് ഞാൻ ഊണ് എടുത്തു വെക്കാം....കിച്ചു അവർക്കുള്ള മുറി കാണിച്ചു കൊടുക്കു ട്ടോ..." എന്നും പറഞ്ഞു രാധ ചെറിയമ്മ പോയപ്പോൾ ഞങ്ങൾക്കുള്ള മുറി കാണിച്ചു തരാൻ കിച്ചു എന്നു പറഞ്ഞ ആ പെൻ കുട്ടി ഞങ്ങളെ അടുക്കലേക്ക് വന്നു.... "ചേച്ചി...ഞാൻ കാർത്തിക...കിച്ചു എന്നു വിളിക്കും...ഇപ്പോ പോയത് എന്റെ അമ്മയ..." രാധ ചെറിയമ്മ പോയ വഴിയേ നോക്കി കൊണ്ട് അവൾ പറഞ്ഞു...ഞാനും അവളും സംസാരിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു...അവൾ ഇപ്പോ +1 പഠിക്കാണ്... ഒരു കൊച്ചു സുന്ദരി....നല്ല വായാടി ആണ്... "ഇതാ ചേച്ചി മുറി....ചേച്ചി ഫ്രഷ് ആയി വായോ ട്ടോ ..ഞാൻ താഴെ ഉണ്ടാവും..." എന്നും പറഞ്ഞു കൊണ്ട് അവൾ സ്റ്റെപ്പ് ഇറങ്ങി പോയി...ഞാൻ മുറി ആകമാനം ഒന്ന് വീക്ഷിച്ചു...നല്ല ബാംഗിയുള്ള മുറി... ജനലിന്റെ അടുത്തു പോയി നിന്നു...അതിലൂടെ നോക്കിയാൽ നെൽ പാടo കാണാം... നല്ല ബങ്ങി....ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ ഒരു പ്രതേക ഫീൽ...

പെട്ടന്നാണ് എന്റെ ബാക്കിൽ ആരോ ഉള്ള പോലെ തോന്നിയത്....തിരിഞ്ഞു നോക്കിയപ്പോൾ മാഷാണ്....ഞാൻ മാഷിനെ മൈൻഡ് ആകാതെ വേഗം ഒരു ഡ്രസ് എടുത്തു ബാത്റൂമിലേക്ക് കയറി..... നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ഇറങ്ങിയപ്പോൾ ഏതോ ഒരു പെണ്ണുണ്ട് മുറിയിൽ ഇരിക്കുന്നു...ഞാൻ അവളെ സംശയ ഭാവത്തോടെ നോക്കി.... "ഹായ്...ഞാൻ സന്ധ്യ...." "മീന..." "ഹ്മ്മ...അറിയാം...എന്റെ അനുവിനെ എന്നിൽ നിന്ന് തട്ടി എടുത്തവളല്ലേ...നി കാരണം..നി ഒറ്റ ഒരുത്തി കാരണമാണ് എന്റെ അനുവിനെ എനിക്ക് നഷ്ടമായത്....ഞാനും അനുവും പ്രണയത്തിൽ ആയിരുന്നു....നി ഒക്കെ തുലച്ചു.... അന്ന് നിങ്ങൾ ആ ലൈബ്രറിയിൽ കുടുങ്ങി ഇല്ലായിരുന്നെങ്കിൽ ഇന്ന് എന്റെയും അനുവിന്ടെയും കല്യാണം കഴിഞ്ഞിരുന്നു....എന്നാലും ഇപ്പോഴും അനുവിന് എന്നെ ഇഷ്ടമാണ്...അതൊണ്ടല്ലേ അവനെനിക്കു എന്നും വിളിക്കുന്നത്...അത് മതി എനിക്ക്..." സന്ധ്യ പറഞ്ഞ ഓരോ വാക്കും കേട്ടു ഞാൻ തരിച്ചു നിന്ന് പോയി....അപ്പോ മാഷിന് എന്നെ ഇഷ്ടമല്ലേ....ഇവളോടുള്ള ഇഷ്ടം കൊണ്ടാണോ ഈ ദിവസങ്ങൾ എന്നോട് അകലം പാലിക്കുന്നത്....അന്ന് ആ പറഞ്ഞതൊക്കെ വെറുതെ പറഞ്ഞതായിരുന്നോ...മാഷ് ഇപ്പോഴും വിളിച്ചു കൊണ്ടിരിക്കുന്നത് അപ്പോ ഇവൾക്കായിരുന്നോ.... ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു നിന്നു....കൂടെ എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു.... "സന്ധ്യ....ഇനി മതിട്ടോ എന്റെ മീനു കുട്ടിയെ കളിപ്പിച്ചത്....

ഈ രണ്ടു ദിവസം ഞാൻ എങ്ങനെയൊക്കെയ എന്റെ മീനു കുട്ടിയോട് നേരെ സംസാരിക്കാതെ അകലം പാലിച്ചു നിന്നതെന്നു നിനക്ക് മനസിലാവില്ല...പാവം എന്റെ മീനുക്കുട്ടി ഒരുപാട് വേദനിച്ചുക്കുന്നു...." പെട്ടന്ന് മാഷ് മുറിയിലേക്ക് വന്നു പറഞ്ഞതും ഞാൻ ഇരുവരെയും സംശയത്തോടെ നോക്കി...ഇവരിത് എന്തോക്കെയ പറയുന്നത്...ഒന്നും മനസിലാവുന്നില്ലല്ലോ.... "ഈ...അനു ഇത് ഫൗൾ ആണ് ട്ടോ...നി എന്ത് ദുഷ്ട്ടന...ഞാൻ ഒന്ന് അഭിനയിച്ചു തകർത്തു വരുവായിരുന്നു...ഒക്കെ കുളമാക്കി..." എന്നും പറഞ്ഞു സന്ധ്യ മാഷിന്റെ വയറ്റിനിട്ടു ഒരു കുത്തു കൊടുത്തു.... "മീനു...നിനക്ക് ഒന്നും മനസ്സിലായില്ല ല്ലേ...ഞാൻ പറഞ്ഞു തരാം...." സന്ധ്യ "നി പറയണ്ട...ഞാൻ പറഞ്ഞോളാം..." മാഷ് "വേണ്ട ഞാൻ പറയാം..." "ഞാൻ..." സന്ധ്യ "ഞാൻ..." മാഷ് ഇവരിങ്ങനെ തല്ല് കൂടി നിന്നതും എനിക്ക് ദേഷ്യം വന്നു ഞാൻ അലറി കൊണ്ട് പറഞ്ഞു... "ആരെങ്കിലും ഒരാൾ ഒന്ന് പറഞ്ഞു തുലക്കോ..." "ഞാൻ പറഞ്ഞു തരാം മീനു.... ഈ നിൽക്കുന്ന നിന്ടെ ഭർത്തു അനു ഉണ്ടല്ലോ...ഇവനിവിടെ ന്യൂ മാരീഡ് couplesin ഒക്കെ നല്ല അസ്സൽ പണി കൊടുക്കുന്നവനാണ്....അങ്ങനെ തിരിച്ചു ഇവനിട്ടു ഞാനൊന്ന് പണിയാൻ നോക്കി...but അത് നടന്നില്ല.... അതുകൊണ്ട് നിനക്കിട്ടു പണിതു...ഈ 2 ദിവസം അനു വിളിച്ചു സംസാരിച്ചിരുന്നത് എനിക്കാണ്...

വെറുതെ നിന്നെ ഒന്ന് കളിപ്പിക്കാൻ...പിന്നെ ഞാൻ ഇവന്റെ ഫ്രണ്ടും സിസും ആണ്...അല്ലാതെ ഒരു ബന്ധവും ഞങ്ങൾക്കിടയിൽ ഇല്ല ട്ടോ....ഞാൻ അനുവിന്റെ അച്ഛന്ടെ പെങ്ങളെ മോളാണ്...നിങ്ങളെ കല്യാണതിഞ്ഞു എനിക്ക് വരാൻ പറ്റിയില്ല....ഒക്കെ പെട്ടന്നായിരുന്നല്ലോ....any വേ...nice to മീറ്റ് u മീനു..." എന്നും പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ നീട്ടി.... ഞാനും അവളുടെ നേരെ ചിരിച്ചു കൊണ്ട് കൈ നീട്ടി.... അപ്പോ മാഷ് ഈ 2 ദിവസം എന്നെ വേദനിപ്പിച്ചത് ഇതോണ്ടാണല്ലേ....മിണ്ടില്ല ഞാൻ മാഷിനോട്....ഇനി മാഷ് മീനുട്ടി എന്നും വിളിച്ചു വരട്ടെ കാണിച്ചു കൊടുക്കാം.... ഞാനും സന്ധ്യയും പെട്ടന്ന് തന്നെ നല്ല കൂട്ടായി....അവൾക്കും എന്റെ same age ആയിരുന്നു.... "എന്റെ പൊന്ന് സന്ധ്യേ...ഇനി ഞാനൊന്ന് എന്റെ മീനുട്ടിയോട് സ്വസ്ഥമായിട്ടു സംസാരിക്കട്ടെ...." "ഹ്മ്മ...ഹ്മ്മ....സംസാരിച്ചോളൂ...ഞാൻ പോവ..." എന്നും പറഞ്ഞു സന്ധ്യ പോയി....അപ്പോൾ തന്നെ മാഷ് ഡോറടച്ചു ഇളിച്ചു കൊണ്ട് എന്റെ നേരെ വന്നു....ഞാൻ മാഷിനെ മൈൻഡ് ആകാതെ നിന്നു.... "എന്റെ മീനുട്ടി എന്നോട് പിണക്കമാണോ...." എന്നും ചോദിച്ചു മാഷിന്റെ ഇരു കൈകളും എന്റെ അരയിലൂടെ ഇട്ടു.... __________ ഹോ...ഇത്രയും ദിവസം മീനുവിനോട് എങ്ങനെയാ അകലം പാലിച്ചു നിന്നത് എന്ന് എനിക്കെ അറിയൂ..... ഒക്കെ ആ സന്ധ്യ കുരിപ്പിന്ടെ പണിയാണ്.... മീനു വിഷമിക്കുമ്പോൾ എല്ലാതും അവളോട് പറയണമെന്ന് തോന്നും.... പിന്നെ ഞാനിവളോട് പറഞ്ഞത് എങ്ങാനും സന്ധ്യ അറിഞ്ഞാൽ പിന്നെ ഇതിലും വലിയ പണി ആവും തര.... അതോണ്ട് മാത്രമാണ് മിണ്ടാതെ നിന്നത്...

ഇനി അവളെ പിണക്കമൊന്നു മാറ്റട്ടെ....ഞാൻ മീനുവിന്ടെ അരയിലൂടെ കയ്യിട്ട് അവളെ എന്നോട് ചേർത്ത് നിറുത്തി... __________ മാഷ് അവളെ ഇടുപ്പിൽ ഒന്ന് ചെറുങ്ങനെ പിച്ചിയതും മീനു ഒന്ന് ഉയർന്നു പോങ്ങി.... മാഷാവളെ പിൻ കഴുത്തിൽ തലയും വേചങ്ങനെ നിന്നു.... "മീനു....നിയെന്നോട് ക്ഷേമിക്കേടി...ഒക്കെ സന്ധ്യ പറഞ്ഞോണ്ടണെ യ്...." മാഷ് കൊഞ്ചി കൊണ്ട് മീനുവിനോട് പറഞ്ഞതും മീനു അറിയാതെ ചിരിച്ചു പോയി....അത് correct മുന്നിലുള്ള കണ്ണാടിയിൽ കൂടി മാഷ് കണ്ടു... "ആഹാ...അപ്പോ എന്റെ മീനുട്ടി എന്നോട് ക്ഷമിച്ചു ല്ലേ...അത് മതി..." എന്നും പറഞ്ഞു മാഷാവളെ പിൻ കഴുത്തിൽ തന്ടെ അധരങ്ങൾ പതിപ്പിച്ചു....കാച്ചിയ എണ്ണയുടെ ഗന്ധം മാഷിന്റെ നാസികയിലൂടെ കടന്നു പോയി.... ആ ഗന്ധം തന്നെ മത്ത് പിടിപ്പിക്കുന്ന പോലെ മാഷിഞ്ഞു തോന്നി.... മാഷിന്റെ അധരങ്ങൾ അവളെ പിൻ കഴുത്തിലൂടെ ഓടി നടന്നു..... പെട്ടന്നാണ് ആരോ വിളിക്കുന്നത് കെട്ടാത്... "അനു.... മീനു..മക്കളെ...വാ...ഭക്ഷണം കഴിക്കാം...." രാധ ചെറിയമ്മ ആയിരുന്നു...മീനു വേഗം മാഷിൽ നിന്ന് വിട്ടു നിന്നു ഭക്ഷണം കഴിക്കാൻ വേണ്ടി പോയി....മാഷ് പിന്നെ അവിടെ നിന്ന് കൂടുതൽ സസി ആവാതെ ഫ്രഷ് ആയി അവരെ അടുത്തേക് ചെന്നു.... അങ്ങനെ എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണമൊക്കെ കഴിച്ചു....

"അനു... ട...അനു..." പെട്ടന്നാരോ പുറത്തു നിന്നു മാഷിനെ വിളിക്കുന്നത് കേട്ടതും എല്ലാരും ഉമ്മറത്തേക് പോയി ആരാണെന്നു നോക്കി....മാഷിന്റെ കളി കൂട്ടുകാരയിരുന്നു... സന്ദീപ്....വിവേക്...മഹേഷ്.... മാഷ് വേഗം അവരെ അടുത്തേക്ക് ചെന്നു.... "എന്നാലും നി ഞങ്ങളോട് വരുന്ന വിവരം പറഞ്ഞില്ലല്ലോ...." സന്ദീപ് മാഷിനോട് ചോദിച്ചതും മാശവർക്കൊന്നു ചിരിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു... "നിങ്ങൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി...." "അല്ല...എവിടെ ഞങ്ങളെ പെങ്ങൾ...നിന്ടെ പ്രിയതമ...." വിവേക് അപ്പോ മാഷ് ഉമ്മറത്തേക്ക് തിരിഞ്ഞു അവിടെ നിന്ന് ഇവരെയൊക്കെ സസൂക്ഷ്മം നിരീക്ഷിക്കുന്ന മീനുവിനെ കൈ കാട്ടി വിളിച്ചു...മീനു തന്നെ തന്നെയാണോ വിളിക്കുന്നെ എന്നു ഉറപ്പു വരുത്തി മാഷിന്റെ അടുത്തേക് ചെന്നു.... "മീനു ഇതെന്റെ ഉറ്റ ചെങ്ങാതിമാർ...സന്ദീപ്... വിവേക്....മഹേഷ്..." മാഷ് എല്ലാവരെയും മീനുവിന് പരിചയപ്പെടുത്തി കൊടുത്തു....ആ പരിചയപ്പെടുത്തിയത് മാത്രമുള്ളു മാഷിന് ഓർമ...പിന്നെ അവരൊക്കെ കൂടെ നല്ല സംസാരമായിരുന്നു...മീനുവിന്ടെ സംസാരം കേട്ടാൽ അവൾക് ഇവരെയൊക്കെ മുൻബെ പരിചയമുള്ള പോലെ ആയിരുന്നു.... "അതേയ്...ഞാനും ഇവിടെ ഉണ്ട്..." മാഷ് അവരെ ഇടയിൽ കയറി പറഞ്ഞു..

. "അതിന്...." മഹേഷ് "ഒലക്ക....നിങ്ങൾക്കൊന്നും ഇപ്പോ ഇവളെ കിട്ടിയപ്പോൾ എന്നെ വേണ്ട ല്ലേ..." മാഷത് പറഞ്ഞത് മാത്രമുള്ളു ഓർമ...പിന്നെ ഒക്കെ കൂടെ മാഷിനെ അങ് പൊതിഞ്ഞു....അങ്ങനെ എല്ലാവരും കൂടെ സംസാരിച്ചിരുന്നു...വീട്ടുകാരും ഒക്കെ ഉണ്ടായിരുന്നു.... രാത്രി ആയപ്പോൾ മാഷ് നാളെ ഇവിടെയൊക്കെ ചുറ്റി കാണാം എന്നും പറഞ്ഞു ഭക്ഷണവും കഴിച്ചു മുറിയിലേക് പോയി.... മീനു കുറെ സമയം സന്ധ്യയുടെയും കിച്ചുവിന്ടെയും കൂടെ തല്ല് കൂടി കൊണ്ടിരുന്നു.... "ചേച്ചി നാളെ എന്റെ ഏട്ടൻ വരും..." കിച്ചു "ആഹാ...നിന്ടെ ഏട്ടൻ എന്താ ചെയ്യുന്നേ..." മീനു "ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ആണ്..." കിച്ചു "ആഹാ...." അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു മൂവർക്കും ഉറക്കം വന്നതും അവരവരെ മുറിയിലേക് വിട്ടു...ഒറ്റ ദിവസം കൊണ്ട് തന്നെ മീനു എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറിയിരുന്നു.... മീനു മുറിയിൽ എത്തിയപ്പോൾ മാഷ് ഉറങ്ങിയിരുന്നു......പിന്നെ മാഷിനെ ശല്യ പെടുത്താൻ നിൽക്കാതെ മെല്ലെ മാഷിന്റെ കവിളിലൊരു ചുംബനവും കൊടുത്തു മീനുവും മാഷിനെ കെട്ടിപിടിച്ചു കിടന്നുറങ്ങി.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story