❤️എന്റെ മാഷ്❤️: ഭാഗം 42

ente mash

എഴുത്തുകാരി: AADI

{പിറ്റേന്ന്} "മീനു...മീനു....അനുവേട്ട..." രാവിലെ കിച്ചു വന്നു വിളിച്ചപ്പോഴാണ് ഇരുവരും ഉറക്കിൽ നിന്ന് ഉണർന്നത്... ഇപ്പോ വരാമെന്ന് പറഞ്ഞു വേഗം പോയി ഫ്രഷ് ആയി മാഷിനെ വിളിച്ചു... "മാഷേ...മാഷേ...എണീക്ക്....സമയം വഴുകി...." മാഷ് അപ്പോ വേഗം എണീറ്റു ബാത്റൂമിലേക് പോയി...ഞാൻ അടുക്കളയിലേക്ക് പോയി.....എല്ലാവരും അടുക്കളയിൽ ഹാജരായിരുന്നു.... "സോറി...ഞാൻ എണീക്കാൻ ഇച്ചിരി വഴുകി..." ഞാൻ തല താഴ്ത്തി കൊണ്ട് അവരോടൊക്കെ പറഞ്ഞു... "അത് സാരമില്ല മോളെ..." എന്നും പറഞ്ഞു മുത്തശ്ശി വന്നെന്റെ തലയിൽ തലോടി.... ഞാൻ മുത്തശ്ശിക്കൊന്നു ചിരിച്ചു കൊടുത്തു... "മോളെ മുത്തശ്ശിക്ക് നല്ല ഇഷ്ടമായി...എന്റെ അനുവിന് ചേർന്ന് പെണ്ണ് തന്നെ.... ശ്യോ....ഈ മുത്തശ്ശിയുടെ ഒരു കാര്യം🙈 "അമ്മേ ഞാൻ ചായ ഉണ്ടാക്കാം...." 'അമ്മ ചായ ഉണ്ടാക്കാൻ നിൽക്കുന്നത് കണ്ടു ഞാൻ പറഞ്ഞതും മുത്തശ്ശി പറഞ്ഞു... "മോൾ അതൊന്നും ചെയ്യണ്ട....

അതിഞ്ഞു ഞങ്ങളൊക്കെ ഇവിടെ ധാരാളം....മോൾ സന്ധ്യ മോളെ ഒപ്പം ഒന്ന് ഇവിടുത്തെ അമ്പലത്തിൽ പോക്കോ..." മുത്തശ്ശി പറഞ്ഞതാനുസരിച്ചു ഞാൻ സന്ധ്യയേയും അന്വേഷിച്ചു നടക്കാൻ തുടങ്ങി.... പുറത്തു നിന്ന് അവളെ കിട്ടി... "സന്ധ്യ...." "ഹാ മീനു....വാ..." "നമുക്ക് അമ്പലത്തിലേക് പോയാലോ..." "അയ്യോ...എടാ എനിക് ഇന്ന് പറ്റില്ല...നാളെ നമുക്ക് പോവാം..." "ഒക്കെ...." അപ്പോഴാണ് മാഷ് ഞങ്ങളെ അടുത്തേക് വന്നത്.... "മീനു..നി അമ്പലത്തിലേക്ക് ഉണ്ടോ...." ഞാനപ്പോ സന്ധ്യയെ ഒന്ന് നോക്കി....അവൾ നി പൊക്കോ എന്നു പറഞ്ഞു... "ഹാ...ഉണ്ട് മാഷേ...." "സന്ധ്യ പോരുന്നില്ലേ..." മാഷ് "ഞാനില്ല...." "എന്ന മീനു നി വേഗം റെഡി ആയി വാ..." ഹാ ഇതാ വരുന്നു എന്നും പറഞ്ഞു ഞാൻ വേഗം റെഡി ആവാൻ വിട്ടു.... ___________

മീനു ഡ്രസ് മാറ്റാൻ പോയപ്പോൾ ശ്രേയ എന്റെ അടുത്തേക്ക് വന്നു...എനിക്കിപ്പോ അവളെ കാണുന്നത് തന്നെ ഇഷ്ടമില്ല....അവൾ എന്നെ ഒരു സഹോദരനെ പോലെ അല്ല കാണുന്നെ എന്നറിഞ്ഞ നിമിഷം മുതൽ ഞാൻ അവളെ വെറുത്തിരുന്നു... "അനു.. നി അമ്പലത്തിൽ പോവാണോ....ഞാനുമുണ്ട്....." "നി വേണമെങ്കിൽ ഇവിടെ വേറെ ആരെയെങ്കിലും വിളിച്ചു പൊക്കോ....ഞാനും എന്റെ പെണ്ണും മാത്രം പോവാന ഞാൻ ഉദ്ദേശിച്ചിരിക്കുന്നെ..." ഞാനത് പറഞ്ഞതും ഇത്ര സമയം ചിരിച്ചു നിന്നിരുന്ന ശ്രേയടെ മുഖ ഭാവം മാറി...ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ സന്ധ്യയോട് ഓരോന്ന് സംസാരിച്ചു നിന്നു.... __________ അനു... നിന്ടെ എന്നോടുള്ള വെറുപ്പ് ഒക്കെ ഞാൻ പതിയെ എന്നോടുള്ള ഇഷ്ടമാക്കി മാറ്റും....മീനയെ ഞാൻ നിന്നിൽ നിന്ന് ആകറ്റിയിരിക്കും....

എനിക്ക് വേണം അനു നിന്നെ...എനിക്ക് വേണം...മറ്റാർക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല....becoz u are mine..... എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ശ്രേയ തന്ടെ മുറിയിലേക് തന്നെ പോയി.... __________ ഇതേ സമയം മറ്റൊരിടത്ത് മീനുവിന്ടെ ഫ്രെയിം ചെയ്ത ഫോട്ടോയും പിടിച്ചു ഒരാൾ അതിൽ തന്നെ തഴുകി കൊണ്ടിരുന്നു....തന്ടെ അടക്കാനാവാത്ത പ്രണയത്തോടെ ആ ഫോട്ടോയിലേക് തന്നെ നോക്കി.... പെണ്ണേ...നിന്നെ എനിക്ക് വേണം...നിയില്ലാതെ എനിക്കൊരു ജീവിതം വേണ്ട....നിന്നോടുള്ള പ്രണയം എത്രത്തോളമെന്നു എനിക്ക് പറയാൻ പറ്റില്ല....അത്രത്തോളം ഞാൻ നിന്നെ സ്നേഹിക്കുന്നു...നിയെന്നാൽ എനിക്കൊരു ലഹരിയാണ്.... Love u മീനു....😘😘 മീനുവിന്ടെ ഫോട്ടോയിൽ നോക്കി വീണ്ടും അയാൾ ഓരോന്ന് പുലമ്പി കൊണ്ടിരുന്നു...

.പെട്ടന്ന് അനുവിന്റെ ഫോട്ടോ അയാളെ ദൃഷ്ടിയിൽ പെട്ടതും ഇതുവരെ ശാന്തമായിരുന്ന അയാളെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.... "നി...നി ഒരൊറ്റ ആൾ കാരണമാണ് അരവിന്ത് എനിക്ക് എന്റെ മീനുവിനെ നഷ്ടമായത്....ആദ്യമേ നിന്നോട് ഞാൻ പറഞ്ഞതാണ് അവളുമായി നി അടുത്താൽ എല്ലാ സത്യങ്ങളും അവളോട് പറയുമെന്ന്....ഇനി ഞാൻ പറയും അരവിന്ത്....എന്നിട്ട് മീനുവിനെ ഞാൻ അങ് കൊണ്ടു പോകും.... നിയൊന്നും ഞങ്ങളെ കാണാത്തൊരിടത്തേക്ക് പോയി സുഖമായി ജീവിക്കും...." ഓരോന്ന് ഒരു പ്രാന്തനെ പോലെ പുലമ്പി കൊണ്ട് അയാൾ മീനുവിന്ടെ ഫോട്ടോയും നെഞ്ചോട് ചേർത്തു ബെഡിലേക് കിടന്നു...... ___________ ഞാൻ റെഡി ആയിവന്നപ്പോൾ മാഷ് അവിടെ ആരോടോ സംസാരിക്കായിരുന്നു.... "മാഷേ പോവല്ലേ..."

ഞാൻ മാഷിന്റെ പിന്നിൽ ചെന്നു നിന്ന് ചോദിച്ചതും ആയിക്കോട്ടെ എന്നും പറഞ്ഞു ഞങ്ങൾ അമ്പലത്തിലേക് നടന്നു....ഈ നാട് കാണാൻ നല്ല ഭംഗി ഉണ്ട്.... ചുറ്റിനും നല്ല പച്ചപ്പ് ഒക്കെ ആയി....ഒരു postive എനർജി ഇവിടെ നിന്നാൽ കിട്ടും.... ഞാൻ ഓരോ കാഴ്ചകൾ വീക്ഷിച്ചു മാഷിന്റെ കൂടെ നടന്നു.... "മീനു...നിനക്കു ഇവിടെയൊക്കെ ഇഷ്ടപ്പെട്ടോ...." മാഷ് "ഹ്മ്മ...നല്ല ഇഷ്ടായി..." "അതാണ് ഞങ്ങളെ നാട്...." അങ്ങനെ അമ്പലത്തിൽ എത്തി തൊഴുതു കൊണ്ട് നങ്ങൾ ഇറങ്ങി....ഞാൻ മാഷിന്റെ നെറ്റിയിൽ ചന്തനം ഇട്ടുകൊടുത്തു.... അമ്പലത്തിന്റെ അടുത്തുള്ള ആൽ മര ചുവട്ടിൽ മാഷിന്റെ കയ്യും പിടിച്ചു ഞാൻ ഇരുന്നു.... അപ്പോഴാണ് 3 പെണ്ണുങ്ങൾ ഞങ്ങളെ അടുത്തേക്ക് വന്നത്.... "ഹായ്...അനുവേട്ട...എന്ന വന്നേ...." അതിൽ ഒരു പെണ്ണ് ഒലിപ്പിച്ചു കൊണ്ട് മാഷിനോട് ചോദിച്ചു...

എന്താ പഞ്ചാര...ഇവളെയൊന്നും വീട്ടിൽ പഞ്ചാരക് ഷാമമുണ്ടാവില്ല...അവൾക് ഒലിപ്പിക്കാൻ എന്ടെ മാഷിനെ മാത്രോള്ളു കിട്ടിയേ😏 "ഇന്നലെ..." മാഷ് ചിരിച്ചു കൊണ്ട് അവൾക് മറുപടി നൽകിയതും എനിക്കങ് എരിഞ്ഞു കയറിലെ... ഈ മാഷ് അതിലേറെ വലിയ പഞ്ചാര കുട്ടപ്പൻ.... "ഇതാര ഏട്ട...ഭാര്യ ആണോ..." ആ പെണ്ണ് എന്റെ നേരെ ചൂണ്ടി കൊണ്ട് ചോദിച്ചതും ഞാൻ അവളെയൊന്ന് തറപ്പിച്ചു നോക്കി.... "അല്ല...പെങ്ങളാണ്...." അതങ്ങു കേട്ടതും എന്റെ ദേഷ്യം കൂടി...ഞാൻ മാഷിനെ തുറപ്പിച്ചു നോക്കി.... "അതേത ഞാൻ അറിയാത്ത ഒരു പെങ്ങൾ..." ഓ മാഷിന്റെ എല്ലാ പെങ്ങളെയും നിനക്ക് അറിയോ...നി ആരാടി മാഷിന്റെ സെൻസ് എടുക്കുന്നവളോ എന്നു ചോദിക്കണമെന്നുണ്ടെങ്കിലും ഞാൻ സംയമനം പാലിച്ചു..... "ഇത് എന്റെ അകന്ന ഒരു ബന്തു വിലുള്ള പെങ്ങള....." മാഷ് "അനുവേട്ടൻ ഇപ്പോ ഒന്ന് കൂടെ സുന്ദരൻ ആയിക്കുന്നു ട്ടോ...

." ഓ...ഇവളെ ഞാൻ കൊല്ലും.... "ഹ്മ്മ....എന്താ ചെയ്യ...." മാഷ് പോയി ചാവ്... അല്ല പിന്നെ😏😏 "അനുവേട്ട എന്ന പിന്നെ കാണാം ഞങ്ങൾ പോട്ടെ...." എന്നും പറഞ്ഞു അവർ പോയി...ഞാൻ മാഷിനെ മൈൻഡ് ആകാതെ ഇരുന്നു....എന്നെ പെങ്ങൾ എന്നു പറഞ്ഞതല്ലേ...ഭാര്യ ആണെന്ന് പറഞ്ഞാൽ അവരോട് പഞ്ചാര അടിക്കാൻ പറ്റില്ലല്ലോ....അതോണ്ടാവും എന്നെ പെങ്ങൾ ആക്കിയത്...ഇനി ഞാൻ മാഷിനോട് മിണ്ടില്ല.... __________ എന്റെ മീനുട്ടി ഇപ്പോ മനസ്സിൽ എന്നെ മനസ്സിൽ പ്രാകി കൊല്ലവും....ഞാൻ വെറുതെ അവരോട് തമാശക്ക് പെങ്ങൾ ആണെന്ന് പറഞ്ഞതാ...അതിൽ എന്നോട് സംസാരിച്ചിരുന്ന ആ പെണ്ണിന് എന്നോട് ഭയങ്കര lub ആയിരുന്നു....അത് ഞാൻ അന്ന് ഒഴിവാക്കിയതാ......എനിക്കില്ലായിരുന്നു ട്ടോ... അവൾക് എന്നെ ആയിരുന്നു.... പിന്നെ ഇപ്പോഴും ഉണ്ടോ ആവോ.... ഞാൻ മീനുവിനെ നോക്കിയപ്പോൾ ഇപ്പോഴും മുഖം തക്കാളി പോലെ ഉണ്ട്....

ഹോ...ഒരു ഉമ്മ ഒക്കെ കൊടുക്കാൻ എനിക്ക് തോന്നി.... ഇനി അതൊക്കെ വീട്ടിൽ ചെന്ന് അവമെന്നു കരുതി മീനുവിനോട് പോരാൻ പറഞ്ഞു...അങ്ങനെ ഞങ്ങൾ തിരിച്ചു വീട്ടിലേക്കു നടന്നു...പോവും വഴി ഒന്നും മീനു എന്നോട് ഒന്നും മിണ്ടിയില്ല...നിന്ടെ ഈ പിണക്കമൊക്കെ ഞാൻ വീട്ടിൽ എത്തിയിട്ട് മാറ്റി തരാം ട്ടോ.... എന്നും മനസ്സിൽ പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് നടന്നു..... _________ വീട്ടിൽ എത്തിയപ്പോൾ തന്നെ 'അമ്മ പ്രാതൽ കഴിക്കാൻ ഇരിക്കാൻ പറഞ്ഞു....അപ്പോ പിന്നെ നേരെ മാഷിനോടുള്ള ദേഷ്യത്തിൽ നന്നായി അങ് കഴിച്ചു...... എന്നിട്ട് മാഷിനെ നോക്കി പുച്ഛിച്ചു കൊണ്ട് മുറിയിലേക്ക് വന്നു ഫോൺ എടുത്തു വീട്ടിലേക്കു വിളിച്ചു... "ഹാലോ...my dear ട്രോൾ dad and my dear mom... എന്തൊക്കെ സുകല്ലേ...ഞാൻ ഇല്ലാത്തതു കൊണ്ട് രണ്ടും സന്തോഷിച്ചു ഇരിക്കവും ല്ലേ..." "ആണേലോ....എന്റെ മോൾക് എങ്ങനെ മനസ്സിലായി...." അച്ഛൻ "എനിക്കറിയാം....

കാരണം രണ്ടാൾക്കും ഇച്ചിരി പോലും eye blood ഇല്ലല്ലോ...." "ആര് പറഞ്ഞു...എനിക്ക് ബ്ലഡ് ഒക്കെ ഉണ്ട് ട്ടോ..." അമ്മ "ഓഹ്...ഉണ്ടായിരുന്നോ...ഞാൻ അറിഞ്ഞില്ല..." "അയ്യേ...അത് പോലും എന്ടെ മോൾക് അറിയില്ലേ...മോശം..." 'അമ്മ ഈ അമ്മേനെ കൊണ്ട്😬😬 സത്യം പറഞ്ഞാൽ എനിക്ക് രണ്ടു പേരെയും നേരിട്ട് കാണണമെന്നുണ്ട്...പക്ഷെ അത് ഞാൻ ഇവരോട് പറഞ്ഞ രണ്ടും എന്നെ കളിയാക്കി കൊല്ലും..... മീനുവിന്ടെ അവസ്ത്ത തന്നെയായിരുന്നു അവളെ അച്ഛനും അമ്മയ്ക്കും.... അങ്ങനെ കുറെ സമയം അവരോട് സംസാരിച്ചു കാൾ കട്ട് ചെയ്തു....അപ്പോഴാണ് എന്റെ ബാക്കിൽ നിന്ന് ആരെയോ ചുടു നിശ്വാസം എന്റെ കഴുത്തിൽ തട്ടിയത്....തിരിഞ്ഞു നോക്കാതെ തന്നെ അതാരാണെന്നു എനിക്ക് മനസ്സിലായിരുന്നു...അതോണ്ട് ഞാൻ മുഖത്ത് ദേഷ്യം ഫിറ്റ് ചെയ്തു ഇരുന്നു....

"🎶🎼പിണക്കമാണോ...എന്നോടിണക്കമാണോ🎶🎼" മാഷേന്ടെ ചെവിക്കാരികിൽ വന്നു പാടിയതും എനിക്ക് ഇക്കിളി ആകുന്ന പോലെയൊക്കെ തോന്നി.... "മീനുട്ടി...." മാഷേന്നെ സോഫ്റ്റ് ആയി വിളിചു.... "ഞാൻ കുറച്ചു ഉറുമ്പ് പൊടി എടുത്തു വരട്ടെ..." "എന്തിഞ്ഞു....🙄" മാഷ് ഈ മീനു എന്താ റോമൻസിനോട് ഒരു ബന്ധവുമില്ലാത്ത ഉറുമ്പ് പൊടി എടുക്കുന്നെ....മാഷ് ആത്മ● "അല്ല ഇവിടെ എന്റെ അടുത്ത് ചില പഞ്ചാര കുട്ടപ്പനാണ് ഇരിക്കുന്നത്...അപ്പോ ഉറുമ്പ് വരും...അതിഞ്ഞു വേണ്ടിയാ...." ഞാനതു പറഞ്ഞതും മാഷേന്നെ പിടിച്ചു മാഷിന്റെ മടിയിലേക്ക് കിടത്തി....ഞാൻ മാഷിനെ നോക്കാതെ നോട്ടം മറ്റെങ്ങോട്ടോ പായിച്ചു വിട്ടു...അപ്പോ മാഷേന്ടെ കുപ്പായത്തിനുള്ളിലൂടെ എന്റെ വയറിൽ തൊട്ടു.... ഞാൻ ചെറുതായി ഒന്ന് ഞെട്ടി കൊണ്ട് മാഷിനെ നോക്കി.... മാശപ്പോ ഒരു വല്ലാത്ത ചിരി ചിരിച്ചു എന്റെ വയറിൽ ചിത്രം വരക്കുന്ന തിരക്കിലായിരുന്നു....

എനിക്ക് ഇക്കിളി ആയിട്ട്....ഞാൻ കിടന്നു നേരി പിരി കൊണ്ടു.... "മാഷേ....മാഷേന്ത ഈ ചെയ്യുന്നേ...." "ഞാൻ ഒന്നും ചെയ്യുന്നില്ലല്ലോ...." മാഷ് ഒരു കൂസലുമില്ലാതെ പറഞ്ഞു ഞാനപ്പോൾ പല്ല് കടിച്ചു കൊണ്ട് മാഷിനെ നോക്കി... "മീനുട്ടി...ഞാൻ നേരത്തെ അവരെ മുന്നിൽ വച്ചു വെറുതെ നിന്നെ കളിപ്പിക്കാൻ വേണ്ടി പെങ്ങൾ ആണെന്ന് പറഞ്ഞതാ...നിന്ടെ ദേഷ്യം കാണാൻ വേണ്ടി....ദേഷ്യപ്പെടുമ്പോ നിന്ടെ മുഖം കാണാൻ ഒരു പ്രതേക ബങ്ങി ആണ്...." മാഷേന്ടെ മൂക് പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആക്കി കൊണ്ട് പറഞ്ഞു.... "മാഷേ...ചന്ദ്രിക മതിയായിരുന്നു..." "ചന്ത്രികയോ....ഏത് ചന്ദ്രിക...." മാഷ് എന്നെ നോക്കി കൊണ്ട് ചോദിച്ചു.... "സോപ്പെയ്...." ''സോപ്പ് ഒന്നുമല്ല....സത്യം തന്നെയാണ്...." "ഹ്മ്മ...വിശ്വസിച്ചു....ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ...." "എന്റെ മീനുട്ടിയോട് ഞാൻ സത്യം മാത്രമേ പറയു...." മാഷ് "എന്ന പറ... മാഷിനോട് ആ പഞ്ചാര അടിച്ചിരുന്ന പെണ്ണിന് മാഷിനെ ഇഷ്ടല്ലയിരുന്നോ...."

"അതെല്ലൊ...." "ആഹാ...എടാ പരട്ട കണവ...അപ്പോ അവളെ മാഷിഞ്ഞും ഇഷ്ടമായിട്ടുണ്ടാവും....വീണ്ടും പഴയ കാമുകനും കാമുകിയും കണ്ടു മുട്ടിക്കല്ലേ...അപ്പോ ഞാൻ ഭാര്യ ആണെന്ന് പറഞ്ഞ ശെരിയവില്ലല്ലോ.... അതോണ്ടാവും ല്ലേ എന്നെ പെങ്ങളാക്കിയത്....കൊല്ലും ഞാൻ..." എന്നും പറഞ്ഞു ഞാൻ മാഷിന്റെ മുടി പിടിച്ചു വലിച്ചു....വയറ്റിനിട്ടു ഒരു കുത്തു കൊടുത്തു....മുതുകിൽ നന്നായി അങ് മാന്തി ശെരിയാക്കി..... "എടി...മീനു...വേണ്ടടി...സത്യമായിട്ടും ഞാൻ അങ്ങനെയൊന്നും കരുതീട്ടില്ല....എന്ടെ പൊന്നല്ലേ... ചക്കരയല്ലേ...സേട്ടനെ വിട്...." { ഹോ....ഏത് നേരത്തണാവോ എനിക്ക് പെങ്ങൾ എന്നു പറയാൻ തോന്നിയത്....}

മാഷ് ആത്മ "വിടില്ല...ഞാൻ..." എന്നും പറഞ്ഞു വീണ്ടും മുടി പിടിച്ചു വലിച്ചു ഒരു കടി അങ് മാഷിന്റെ കയ്യിന് കൊടുത്തു ബെഡിലേക് തള്ളിയിട്ടു ഞാൻ ഓടി...ഇനി ജന്മത്തു മാഷ് എന്നെ പെങ്ങൾ ആണെന്ന് പറയരുത്....അങ്ങനെ പറയാൻ തോന്നുമ്പോൾ മാഷിഞ്ഞു ഈ സീൻ ഓർമ വരാൻ വേണ്ടിയാണ് ഞാൻ കണക്കിന് കൊടുത്തത്..... ഹയ്യോ....ആകെ ക്ഷീണിച്ചു...ദൈവമേ ഇങ്ങനത്തെ സദനത്തിനെയൊന്നും ആർക്കും ഭാര്യ ആയി കൊടുക്കരുതെ...അത് പോലെ പഴയ സ്നേഹിതയുടെ മുമ്പിൽ വച്ചു ഇനി ഒരു ഭർത്താവിനും ഭാര്യയെ പെങ്ങൾ ആക്കാൻ തോന്നരുതെ.... എന്നും പ്രാർത്ഥിച്ചു കൊണ്ട് മാഷ് മെല്ലെ നോണ്ടി ബാത്റൂമിലേക് കയറി................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story