❤️എന്റെ മാഷ്❤️: ഭാഗം 43

ente mash

എഴുത്തുകാരി: AADI

ഞാൻ നേരെ സന്ധ്യടെ അടുത്തേക്കാണ് പോയത്..... "മീനു നമുക്ക് വെയ്കുന്നേരം ഇവിടുത്തെ കുളത്തിലേക്ക് പോവാം ട്ടോ..." സന്ധ്യ "ഒക്കെ..." അങ്ങനെ ഉച്ചയ്ക് ഫുഡ് ഒക്കെ കഴിച്ചു ഒന്ന് ഉറങ്ങാൻ വേണ്ടി ഞാൻ മുറിയിലേക്ക് വന്നു....ഞാൻ വന്നതും മാഷേന്നെ പിടിച്ചു ചുമരിനോട് ചേർത്തു നിറുത്തി.... കണവൻ...റോമൻസിക്കാനുള്ള പരിപാടി ആണ്...ശെരിയാക്കി തരാം.... ഞാൻ വശ്യമായി ചിരിച്ചു കൊണ്ട് മാഷിനെ നോക്കി ചുണ്ട് കടിച്ചു....ഇപ്പോ മാഷ് ഞെട്ടിയിട്ടുണ്ട്...ഞാൻ മാഷിന്റെ കഴുത്തിലൂടെ എന്റെ ഇരു കയ്യൂo ഇട്ടു....എന്നിട്ട് മാഷിന്റെ കാൽ പാതത്തിൽ ചവിട്ടി കവിളിൽ ഒരുമ്മ കൊടുത്തു... മാഷ് ആണേൽ ഞെട്ടി പണ്ടരമടങ്ങി നിൽക്കാണ്.... എന്താ രസം ഈ നിറുത്തം കാണാൻ... മാഷിന്റെ അദരത്തിൽ കൂടി ഒരുമ്മ കൊടുത്തു ഞാൻ വേഗം മുറിയിൽ നിന്നിറങ്ങി സന്ധ്യയുടെ മുറിയിലേക്ക് ഓടി....ഇനിയും അവിടെ നിന്നാൽ എനിക്ക് പണി കിട്ടൊള്ളു....

"നിയെന്താ മീനു ഇങ്ങനെ ഓടി വരുന്നേ...വല്ല പട്ടിയും പിന്നാലെ കൂടിയ പോലെ..." എന്റെ വരവ് കണ്ടു സന്ധ്യ ചോദിച്ചു...ഞാൻ അവൾക്കൊന്നു ചിരിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു... "ഹ്മ്മ...പട്ടിയിടേലും വലിയ ഒരു സാദനം എന്നെ ഉഭദ്രാവിക്കാതിരിക്കാഞ്ഞ ഞാൻ ഓടിയെ..." "പട്ടിയിടേലും വലിയ സാദനോ...അതെന്താടി..." സന്ധ്യ പുരികം ചുളിച്ചു കൊണ്ട് എന്നോട് ചോദിച്ചു.... "ആ സാധനമാണ് എന്റെ ഭർത്താവ് അതായത് നിന്ടെ ഫ്രണ്ട്...." "ഓ...ഓ..ഓ...അപ്പോ അനുവിന്റെ അടുത്തു നിന്ന് ഓടി വന്നിരിക്കല്ലേ..." സന്ധ്യ "ഈ....😁😁" "ഹ്മ്മ...ഹ്മ്മ....ഇനി എന്താ ഇവിടെ കിടക്കാനാവും അല്ലെ...." "മനസ്സിലാക്കി കളഞ്ഞു...ഗോച്ചു ഗള്ളി..." എന്നും പറഞ്ഞു സന്ധ്യയെ പിച്ചി കൊണ്ട് അവളെയും കെട്ടിപിടിച്ചു കിടന്നു....പിന്നെ എണീക്കുന്നത് 'അമ്മ വന്നു വിളിക്കുമ്പോഴാണ്....

"എന്ത് ഉറക്കമാണ് കുട്ട്യോളെ...വാ...വന്നു ചായ കുടിക്ക്..." ഞാൻ വേഗം എണീറ്റു മുഖമൊക്കെ കഴുകി സന്ധ്യടെ കൂടെ ചായ കുടിക്കാൻ ഇരുന്നു.... __________ മീനുവിന്ടെ അപ്പോഴത്തെ ഭാവ മാറ്റം കണ്ടു ഞാൻ ശെരിക്കും ഞെട്ടിയിരുന്നു... പെട്ടന്നിത് ഇവളെ ദേഹത്തു വല്ല ബാധയും കയറിയോ എന്നു വരെ ഞാൻ കരുതി.... പിന്നെയല്ലേ മനസ്സിലായെ ആ കുരിപ്പ്‌ എന്ടെ അടുത്തു നിന്ന് രക്ഷപെടാനുള്ള അടവ് എടുത്തതാണെന്നു.... അവളെ ആ ഓട്ടം കണ്ടു ഞാൻ ചിരിച്ചു കൊണ്ട് ബെഡിൽ വന്നിരുന്നു....അവൾ ഓടിയ ഓട്ടം ആലോചിച്ചു എനിക്ക് ചിരി നിൽക്കുന്നുണ്ടായിരുന്നില്ല.....ഞാൻ അവളെ ആലോചിച്ചു വെറുതെ ഫോണിൽ നോക്കി കിടന്നു..... പിന്നെ വെയ്കുന്നേരം ചായ കുടിക്കുമ്പോഴാണ് പെണ്ണിനെ കാണുന്നത്...എന്താ ചായ കുടി... __________

ചായയൊക്കെ കുടിക്കൽ കഴിഞ്ഞു എണീറ്റപ്പോഴാണ് ഏതോ ഒരു ചെക്കൻ വീട്ടിലേക്ക് കയറി വന്നത്...മാഷ് അവനെ പോയി കെട്ടിപിടിക്കുന്നൊക്കെ ഉണ്ട്...ഇതിപ്പോ ആരാണാവോ....ശ്രേയയും അവനിക്കു ചിരിച്ചു കൊടുക്കുന്നുണ്ട്...ഇവളെ വല്ല കമ്പനിക്കാരും ആണോ ആവോ.... ഞാൻ എന്റെ അടുത്ത് നിൽക്കുന്ന സന്ധ്യയെ തോണ്ടി.... "എന്താടി...." സന്ധ്യ "അതാര ടി...." ഞാൻ ആ ചെക്കനെ ചൂണ്ടി കൊണ്ട് ചോദിച്ചു... "അത് ആണ് കിച്ചുവിന്ടെ ചേട്ടൻ.....ശ്യാം..." ഓഹോ...അപ്പോ ഇത് കിച്ചുവിന്ടെ സേട്ടൻ ആണ് ല്ലേ....അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു...ഞാനും ഒന്ന് ചിരിച്ചു കൊടുത്തു.... "ഹായ്...ഞാൻ ശ്യാം...." അവൻ എന്റെ അടുത്തേക്ക് വന്നു കൈ നീട്ടി...ഞാനപ്പോൾ മാഷിനെ ഒന്ന് നോക്കി...മാഷ് മുത്തശ്ശനോട് സംസാരിക്കാണ്... ഞാൻ അവനും തിരിച്ചു കൈ കൊടുത്തു... "മീന..." "അറിയാം....ഇവരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്..." ശ്യോ...ഞാൻ അപ്പോഴേക് ഫേമസ് ആയോ🙈🙈

എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു... ഞാൻ അവനോട് കുറച്ചു സമയം സംസാരിച്ചു...നല്ല സ്വഭാവമുള്ള ചെക്കൻ...അവൻ ശ്രേയടെ അടുത്തു പോയി സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി അവർ രണ്ടും നല്ല കമ്പനി ആണെന്ന്...ശേ...പോയി മോനെ...പോയി...ശ്രേയടെ ഒപ്പം അല്ലെ നിന്ടെ കൂട്ട്... അപ്പോ കാളി സ്വഭാവം ഇനി നിനക്കും ഉണ്ടാവോ.....ആഹ്...അറിയില്ല... "മീനു...നിനക്ക് ആ ശ്രേയയെ ഇഷ്ടാണോ..." സന്ധ്യ "പിന്നെയ്...ആ കാളിയെ എനിക്ക് കണ്ണിനു നേരെ കണ്ടൂടാ....അവൾക് എന്റെ മാഷിനെ ലബ്...." "ഹ്മ്മ....എനിക്കും അതിനെ ഇഷ്ടല്ല....ഒരു ജാതി സ്വഭാവം...." സന്ധ്യ ഹ്മ്മ....പിന്നെ ഞങ്ങൾ ശ്രയടെയും അവന്ടെയും കാട്ടി കൂട്ടൽ നോക്കി നിന്നു.... "ടി...സന്ധ്യ...നമുക്ക് കുളത്തിൽ പോവേണ്ടെ..." "ആഹ്..നി ഓര്മിപ്പിച്ചത് നന്നായി മീനു...ഞാൻ അത് മറന്നിരിക്കായിരുന്നു...വാ...കിച്ചുനേയും അനുവിനെയുമൊക്കെ വിളിച്ചു പോവാം..."

അങ്ങനെ ശ്രേയ കിച്ചുവിനേയും അനുവിനെയും വിളിച്ചു...ശ്യാമിനോടും ശ്രേയയോടും ഉണ്ടോ ചോദിച്ചപ്പോൾ അവരില്ല എന്നു പറഞ്ഞു.... അങ്ങനെ അവരൊക്കെ കുളത്തിലേക്ക് വിട്ടു...കുളം കണ്ടതും മീനു പടികൾ ഇറങ്ങി കുളത്തിൽ കാലിട്ട് ഇരുന്നു...പിന്നെ സന്ധ്യ ഒക്കെ ഇറങ്ങുന്നത് കണ്ട് അവരെ പിന്നലെ ഇറങ്ങി...മാഷ് ഇറങ്ങാൻ മടിച്ചു കൊണ്ട് അവിടെ നിന്നു... ഹു ..എന്ത് രസമാണ് ഈ കുളത്തിൽ കളിക്കാൻ....അവരൊക്കെ പരസ്പരം വെള്ളം തെറുപ്പിച്ചൊക്കെ കളിച്ചു കൊണ്ടിരുന്നു....അപ്പോഴാണ് സന്ധ്യയെ അവളെ 'അമ്മ വിളിക്കുന്നത്...സന്ധ്യ കയറിയതും കിച്ചുവും കയറി വേഗം വീട്ടിലേക്കു നടക്കാൻ തുടങ്ങി.... മീനുവും അവരെ പിന്നാലെ പോവാൻ നിന്നതും മാഷ് കുളത്തിലേക് ചാടി മീനുവിനോട് ഒട്ടി നിന്നു... മാഷ് അവളെ അടുത്തേക്ക് വന്നപ്പോൾ അവൾ മുങ്ങി കൊണ്ട് ഇപ്പുറത്തേക്ക് വന്നു...അങ്ങനെ കുറെ സമയം അവർ മുങ്ങി കളിച്ചു...ലാസ്റ്റ് മാഷ് അവളെ തന്ടെ നെഞ്ചോട് ചേർത്തു നിറുത്തി............

മീനു മുങ്ങാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് നടന്നില്ല...മാഷ് അവളെ ടോപ്പിന്ടെ ഉള്ളിലൂടെ കയ്യിട്ട് അവളെ നക്നമായ തണുത്ത വയറിൽ തൊട്ടു.... മീനു മാഷിനെ തന്നെ നോക്കി...മാഷും അവളെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു....മാഷിന്റെ കൈകൾ അവളെ ദേഹത്തു കൂടെ ഓടി നടന്നു....മീനു ഇമ ചിമ്മാതെ മാഷിന്റെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു... ഞാൻ..കണ്ടു...കണ്ണിലുള്ള പ്രണയം ഞാൻ കണ്ടു....അത് ശ്രുതി പറഞ്ഞപോലെ കണ്ണിൽ ലൗ ചിഹ്നം കാണലല്ല എന്നു എനിക്ക് മനസ്സിലായി....അത് നമ്മളെ കണ്ണുകൾ തമ്മിൽ കോർക്കുമ്പോൾ മനസിലാകുന്ന ഒരു തരം വികാരമാണ്.... ഞാൻ അത്ഭുതത്തോടെ മാഷിന്റെ കണ്ണിൽ നോക്കി....ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം നിറഞ്ഞു നില്കുന്നുണ്ട്..... ശ്യേ...അന്ന് വെറുതെ മാഷിന്റെ കണ്ണ് പിച്ചി.പൊളിച്ചു നോക്കി...ഫാഗ്യത്തിഞ്ഞു ഞാൻ കുത്തി പൊളിച്ചില്ല😝 പതിയെ മാഷിന്റെ മുഖം മീനുവിന്ടെ മുഖത്തിഞ്ഞു നേരെ അടുത്തു....

അവളെ മൂർതാവിൽ ഒന്ന് ചുംബിച്ച ശേഷം മാഷ് അവളെ അധരങ്ങൾ കവർന്നു.... ഇരുവരും എത്ര സമായമെന്നില്ലാതെ ആ ലഹരിയിൽ അങ്ങനെ നിന്നു.... മാഷ് പതിയെ മീനുവിന്ടെ അദരത്തെ മോചിപ്പിച്ചു കൊണ്ട് അവളെ കഴുത്തിൽ തന്ടെ മുഖം പൂഴ്ത്തി..... മീനുവിന് ആകെ ഇക്കിളി ആയിട്ട് തുള്ളനോക്കെ തോന്നി.... പെട്ടന്നാണ് ആ കുളത്തിലേക് ആരോ വരുന്നത് പോലെ തോന്നിയത്....അപ്പോ തന്നെ മാഷ് മീനുവിൽ നിന്ന് വിട്ടു നിന്നു.... മീനുവിനോട് വേഗം മുങ്ങി നിൽക്കാൻ മാഷ് പറഞ്ഞു...മീനു മുങ്ങി നിന്നതും ഒരു അപ്പൂപ്പൻ വന്നു തന്ടെ കൈ കഴുകി മാഷിനൊന്നു ചിരിച്ചു കൊടുത്തു പോയി.... ആ അപ്പൂപ്പൻ പോയതും മീനു വേഗം വെള്ളത്തിൽ നിന്ന് എണീറ്റു.... "ഹാവൂ...ഇനി കുറച്ചു സമയം കൂടി വെള്ളത്തിൽ മുങ്ങി ഇരുന്നെങ്കിൽ എന്ടെ ഡെഡ് ബോഡി എടുക്കാമായിരുന്നു...." മീനു നെഞ്ചിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.... അപ്പോഴാണ് മീനുവിന്ടെ മാറത്തു താൻ കെട്ടിയ താലി മാല തിളങ്ങി നിൽക്കുന്നത് മാഷ് കണ്ടത്....

. മാഷ് പതിയെ മീനു വിന്ടെ മാറത്തേക്ക് തന്ടെ മുഖം അടുപ്പിച്ചു...മീനു ആണേലോ ഞെട്ടി കൊണ്ടു മാഷിത് എന്തോന്നാ ചെയ്യാൻ പോകുന്നേ എന്ന് കണ്ണും തള്ളി നോക്കി നിന്നു.... മാഷ് പതിയെ ആ താലി മാലയിൽ തന്ടെ അധരങ്ങൾ അമർത്തി.... അപ്പോഴാണ് മീനുവിന്ടെ ശ്വാസം നേരെ വീണത്..... "ഹോ...പേടിപ്പിച്ചു കളഞ്ഞല്ലോ മാഷേ...." "എന്തിന്...." മാഷ് പുരികം ചുളിച്ചു കൊണ്ട് മീനുവിനോട് ചോദിച്ചു..... "ആ...അത്...ഒ...ഒന്നു...ല്ല...ഞാ.." മീനു നിന്നു ബ...ബ...ബ...അടിച്ചു കൊണ്ടിരുന്നു.... അപ്പോ മാഷിഞ്ഞു കാര്യം മനസ്സിലായി...മാഷ് അവളെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി.... മീനു ആകെ ചമ്മി നാറി മുഖം താഴ്ത്തി.... "മീനു...വാ..കയറാം...." മാഷ് വിളിച്ചതും മീനു കരയിലേക്ക് കയറി.... മീനുവിന്ടെ വസ്ത്രം ഫുൾ ശരീരത്തോട് ഒട്ടി നിൽക്കായിരുന്നു....

അത് കണ്ടപ്പോൾ മാഷിഞ്ഞു തന്ടെ രക്തയോട്ടം വർധിച്ച പോലെ തോന്നി....ഇത് കുളക്കടവ് ആണെന്നുള്ള ബോധം വന്നതും മാഷ് മീനുവിൽ നിന്ന് നോട്ടം തെറ്റിച്ചു.... പിന്നെ മാഷ് തന്ടെ കുപ്പായം ഊരി മീനുവിന് ഇട്ടു കൊടുത്തു... അങ്ങനെ രണ്ടു പേരും വീട്ടിലേക്ക് നടന്നു...വീട്ടിൽ എത്തിയതും മീനു വേഗം ഡ്രസ് എടുത്തു ബാത്റൂമിലേക് കയറി...അവൾ ഡ്രസ് മാറ്റി വന്നതും മാഷും കയറി.... പിന്നെ ഫുൾ സന്ധ്യയും മീനുവും കിചുവും കൂടി നല്ല കളിയായിരുന്നു.... ഇതിനിടയിൽ ശ്യാം വന്നു മീനുവിനോട് ഓരോന്ന് ചോദിച്ചു കൊണ്ടും പറഞ്ഞു കൊണ്ടും അവളെ മുട്ടി ഇരുന്നു.... അത് ഇഷ്ടപ്പെടാത്ത മാഷ് അവരെ രണ്ടു പേരെയും സെന്ററിൽ കയറി ഇരുന്നു... അങ്ങനെ കളിച്ചും ചിരിച്ചും ഒക്കെ രാത്രി ആയതും എല്ലാവരും ഫുഡ് കഴിക്കാനിരുന്നു...

ശ്യാം മീനുവിന്ടെ അടുത്തു പോയി ഇരിക്കാൻ നിന്നെങ്കിലും മാഷ് പോയി അവിടെ ഇരുന്നു ശ്യാമിനെ തറപ്പിച്ചു ഒന്ന് നോക്കി... അപ്പോ ശ്യാം വേണോ വേണ്ടച്ചിട്ടു മാഷിഞ്ഞു ഒന്ന് ചിരിച്ചു കൊടുത്തു.... ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞതും എല്ലാവരും കുറച്ചു സമയം tv കണ്ടിരുന്നു.... പിന്നെ ഓരോന്നിന് ഉറക്കം വന്നു തുടങ്ങിയപ്പോൾ ഒക്കെ അവരവരുടെ മുറിയിലേക്ക് പോയി തുടങ്ങി....മീനുവും മുറിയിലേക്ക് കയറി ഡോർ കുറ്റിയിട്ടു... മാഷ് പോയി അവളെ കെട്ടിപിടിച്ചു അങ്ങനെ നിന്നു...... "എന്താ മാഷേ...." "ചുമ്മാ...." എന്നും പറഞ്ഞു മാഷ് അവളെ കഴുത്തിൽ ഒരുമ്മ കൊടുത്തു.... മീനു ചിരിച്ചു കൊണ്ട് മാഷിനേയും കെട്ടിപിടിച്ചു..... മാഷ് അവളെ വീണ്ടും വീണ്ടും ചുംബിച്ചു കൊണ്ടിരുന്നു.... "അതേയ്...മാഷേ..മാഷേന്ത വല്ല കിസ് ക്ലാസ്സും കഴിഞ്ഞു വന്നു അത് പഠിക്കുന്ന പോലെ എന്നെയിങ്ങനെ കിസി കൊണ്ടിരിക്കുന്നത്...."

"ചുമ്മാ...എന്ടെ ഫാര്യയെ അല്ലാതെ മറ്റാരെയെങ്കിലും എനിക്ക് കിസ്സാൻ പറ്റോ...ഞാൻ ആ ശ്രേയയെ പോയി കിസ്സിയാലോ..." മാഷ് ഇളിച്ചു കൊണ്ട് ചോദിച്ചു... "ഹ്മ്മ...എന്ന മാഷിഞ്ഞു ആ കിസ്സിയത് മാത്രമുള്ളു ഓർമ ഉണ്ടാവ...പിന്നെ അവളെ കിസ്സിയ ഈ അധരങ്ങൾ ഞാൻ അങ് മുറിച്ചെടുക്കും...മനസിലായോ...." മീനുവിന്ടെ സംസാരം കേട്ടു മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.... "നീയൊരു സൈക്കോ ആണ് മീനു...." "ഹാ...സൈക്കോ എങ്കിൽ സൈക്കോ....മാഷിന്റെ കാര്യത്തിൽ ഞാൻ ഇത്തിരി സൈക്കോ തന്നെയാണ്..." "Love u മീനു😘😘" "ലൗ u ടൂ മാഷേ😘" കുറെ സമയം ഇരുവരും കെട്ടിപിടിച്ചു നിന്നു പിന്നെ കുഴങ്ങിയപ്പോ രണ്ടും കിടന്നു.... "മാഷേ...ഞാൻ ഒരു കാര്യം ചോദിച്ചാൽ മാഷ് അത് സാധിച്ചേരോ...." മീനു മാഷിന്റെ നെഞ്ചിൽ ചിത്രം വരച്ചു കൊണ്ട് ചോദിച്ചു................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story