❤️എന്റെ മാഷ്❤️: ഭാഗം 44

ente mash

എഴുത്തുകാരി: AADI

"മാഷേ...ഞാൻ ഒരു കാര്യം ചോദിച്ചാൽ മാഷ് അത് സാധിച്ചേരോ...." മീനു മാഷിന്റെ നെഞ്ചിൽ ചിത്രം വരച്ചു കൊണ്ട് ചോദിച്ചു...... "ഹ്മ്മ...ചോദിക്...എന്നെ കൊണ്ട് പറ്റുന്നതാണേൽ സാധിച്ചു തരും...." മാഷ് "മാഷിനെ കൊണ്ട് പറ്റും...മാഷിനെ കൊണ്ടേ പറ്റു...." "അതെന്ത് സാധന🙄" മാഷ് "അതേയ്....മാഷിന്റെ മുറിയിൽ ഉള്ള ആ secret മുറിയിലേക്ക് എനിക്കൊന്നു കയറണം...." മീനു അത് ചോദിച്ചപ്പോൾ ഞാൻ അവൾക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു....ഇത്രയും ദിവസം അവൾ എന്താ അത് ചോദിക്കത്തെ എന്നു കരുതി ഇരിക്കായിരുന്നു ഞാൻ....ഇനി ഇവിടുന്ന് അങ്ങോട്ട് പോയിട്ട് വേണം അവൾക് ആ മുറിയുടെ അകം കാണിച്ചു കൊടുക്കാൻ.... ഇതും മനസ്സിൽ കരുതി ഞാൻ മിണ്ടാതെ കിടന്നു....... "മാഷേ.... മാഷേന്ത ഒന്നും പറയത്തെ...." മീനു മാഷിനെ തട്ടി കൊണ്ട് ചോദിച്ചു...

"കാണിച്ചു തരാം...ഇവിടുന്ന് അവിടുക്ക് എത്തിയ ഉറപ്പായും കാണിച്ചു തരാം..." അത് കേട്ടപ്പോൾ മീനു മാഷിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു മാഷിനേയും കെട്ടിപ്പിടിച്ചു കിടന്നു.... പിറ്റേന്ന് മീനുവാണ് ആദ്യം എഴുന്നേറ്റത്...വേഗം ഫ്രഷ് ആയി മാഷിന്റെ മുഖത്തു കുറച്ചു വെള്ളവും കുടഞ്ഞു അവൾ സന്ധ്യടെ അടുത്തേക്ക് പോയി......സന്ധ്യ അപ്പോ ഫോണിൽ തോണ്ടി കൊണ്ടിരിക്കായിരുന്നു.... "ടി...." മീനു "ഹാ...മീനു എണീറ്റോ...." "ഹ്മ്മ...എനിക്കെയ് ഈ നാട് ഒക്കെ ഒന്ന് ചുറ്റി കാണണമെന്നുണ്ട്....നമുക്ക് ഒന്ന് ഇന്ന് പോയി കണ്ടാലോ...." "അതിനെന്താ പോവലോ...." സന്ധ്യ അങ്ങനെ ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചു നാട് കാണാൻ ഇറങ്ങി.....വയലുകൾ കിടയിലൂടെ അവർ ഓരോന്ന് പറഞ്ഞു നടന്നു.... പെട്ടന്ന് സന്ധ്യ ഒരു വയലിലേക് വീണു ആകെ ചെറിൽ കുളിച്ചു നിന്നു...

മീനു അത് കണ്ടു പൊട്ടി ചിരിച്ചു...അവളെ ചിരി കണ്ടു ദേഷ്യം കയറിയ സന്ധ്യ അവളെയും വലിച്ചു ചെറിലേക്കിട്ടു....പിന്നെ ഫുൾ ചേർ കൊണ്ട് ആറാട്ടയിരുന്നു.... ഇതേ സമയം മാഷ് മീനുവിനെയും നോക്കി കൊണ്ട് വീട് ഫുൾ നടക്കാണ്.... രാധമ്മയെ കണ്ടു മീനു എവിടെ ചോദിച്ചപ്പോൾ അവളും സന്ധ്യയും നാട് കാണാൻ പോയത് പറഞ്ഞു.... ഈ പെണ്ണിത് എന്നോട് പറയാതെ പോയപ്പോഴോ എന്നും പറഞ്ഞു മാഷ് അവരെ തിരഞ്ഞു കൊണ്ട് നടന്നു....അപ്പോഴാണ് ചെറിൽ കുളിച്ചു രണ്ടാൾ നിൽക്കുന്നത് കണ്ടത്...അത് നമ്മുടെ മീനുവും സന്ധ്യയും ആയിരുന്നു... ഇരുവരെയും മുഖം നിറയെ ചേർ ആയതു കൊണ്ട് മാഷിഞ്ഞു അവരെ മനസിലായില്ല.... അവർ ആണെങ്കിൽ മാഷിനെ കണ്ടു ഞെട്ടി കൊണ്ട് നിൽക്കാണ്.... "അതേയ്...ചേട്ടന്മാരെ ഇതിലെ രണ്ടു പെണ് കുട്ടികൾ പോകുന്നത് കണ്ടോ...

." മാഷ് അവർ ആണുങ്ങൾ ആണെന്ന് കരുതി ചോദിച്ചു....അപ്പോ മീനു മാഷിനെ പറ്റിക്കാൻ തന്നെ തീരുമാനിച്ചു സൗണ്ട് മാറ്റി ഇല്ല എന്നു പറഞ്ഞു.... അപ്പോഴാണ് മാഷ് അവരെ വേഷം ശ്രദ്ധിക്കുന്നത്....രണ്ടാളും ടോപ്പ് ആണ് ഇട്ടിരിക്കുന്നെ.... ഇതെന്താ ഈ ചേട്ടന്മാർ ടോപ്പ് ഇട്ടിരിക്കുന്നെ....ഇതിനി ചേട്ടന്മാർ അല്ലെ...ഈ രണ്ടു പേർ ആരാവും.... മാഷ് ഇതും ചിന്തിച്ചു സംശയ ഭാവത്തോടെ അവരെ രണ്ടു പേരെയും നോക്കി.... "മാഷേ......" മീനു മാഷിനെ നീട്ടി വിളിച്ചതും മാഷിന് ആരാണെന്നു മനസ്സിലായി.... "നിങ്ങൾ രണ്ടുപേരുമെന്താ ചെറിൽ നിൽക്കുന്നത്....." മാഷ് അവരെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.... "അത് അനു ഞാൻ ചെറിലേക്ക് വീണപ്പോൾ ഈ മീനു എന്നെ നോക്കി കളിയാക്കി ചിരിചു...അപ്പോ ഞാനവളെ ഇങ് വലിച്ചിട്ട്...." സന്ധ്യ നിഷ്‌കുവായി പറഞ്ഞു....

മാഷ് അവരെ രണ്ടു പേരെയും നിറുത്തം കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായിരുന്നു.... "മതി മാഷേ ചിരിച്ചത്...ഇങ്ങനെ കോല ചിരി ചിരിക്കല്ലേ..." മീനു മാഷിന്റെ ചിരി കണ്ടു ദയനീയമായി പറഞ്ഞു....മാഷ് വീണ്ടും ചിരി തുടങ്ങിയതും മീനു പിന്നെ ഒന്നും നോക്കിയില്ല കുറച്ചു ചേർ എടുത്തു സന്ധ്യടെ കയ്യിൽ കൊടുത്തു...കുറച്ചു മീനുവും കയ്യിൽ പിടിച്ചു.... "സന്ധ്യ....റെഡി 1 2 3...." മാഷ് എന്താണ് സംഭവിക്കുന്നത് എന്നു നോക്കുന്നെന് മുന്ബെ ചെറിൽ കുളിച്ചിരുന്നു.... മീനുവും സന്ധ്യയും പിന്നെ ഒന്നും നോക്കാതെ പരസ്പരം കൈ പിടിച്ചു കൊണ്ട് കുളത്തിലേക്ക് ഓടി....അവിടെ ഒന്ന് മുങ്ങി നിവർന്നു നേരെ വീട്ടിലേക്കും പോയി.... വീട്ടിലെത്തി ഇരുവരും ഫ്രഷ് ആയി സംസാരിച്ചിരിക്കുമ്പോഴാണ് മാഷ് വരുന്നത് കണ്ടത്....

മാഷിന്റെ വരവ് കണ്ടാൽ അറിയാം കുളത്തിൽ പോയിട്ടാണ് വരുന്നതെന്ന്.... മീനുവും സന്ധ്യയും മാഷിനെ വല്ലാതെ മൈൻഡ് ആക്കാതിരുന്നു...മാഷ് രണ്ടാളെയും നോക്കി പല്ലു കടിച്ചു കൊണ്ട് പോയി.... "ടി...സന്ധ്യേ...നമ്മളെ കാളിക്ക് ഒരു പണി കൊടുക്കണം...." മീനു "എന്ത് പണി കൊടുക്കും...." സന്ധ്യ "നമുക്ക് അവൾ സ്റ്റെപ് ഇറങ്ങുന്ന സമയത്തു സ്റ്റപ്പിൽ എണ്ണ ഒഴിച്ചാലോ...." മീനു "അത് നല്ല ഐഡിയ...." അങ്ങനെ അവർ പണിയൊക്കെ ശെരിയാക്കി അത് നടപ്പിലാക്കാനുള്ള സമയവും സന്ദർഭവും നോക്കി നിന്നു..... അങ്ങനെ വെയ്കുന്നേരമാവനായപ്പോൾ അവർ രണ്ടും എണ്ണയുമെടുത്തു മുകളിലേക് പോയി....ശ്രേയ ഈ സമയത്തു താഴേക് വരും....സന്ധ്യയോട് ശ്രേയ മുറിയിൽ നിന്ന് ഇറങ്ങിയാൽ വിസിൽ അടിച്ചു ക്ലു താരാൻ പറന്നു...... സന്ധ്യ ശ്രേയടെ മുറിയുടെ അവിടെ ചെന്ന് നിന്നു.....

ശ്രേയ മുറിയിൽ നിന്നിറങ്ങിയത് കണ്ടതും സന്ധ്യ വിസിലാടിച്ചു....അപ്പോ തന്നെ മീനു അവിടെ എണ്ണ ഒഴിച്ചു ഒളിഞ്ഞു നിന്നു..... എന്നാൽ നിര്ഭാഗ്യ വശാൽ ശ്രേയ വരുന്നതിഞ്ഞു മുൻപ് മാഷ് ആണ് വന്നത്....മാഷിനെ കണ്ടപ്പോൾ തന്നെ മീനുവിന് പണി പാളിയെന്നു മനസ്സിലായി....അവൾ നാവ് കടിച്ചു കൊണ്ട് മാഷിനെ നോക്കി.... എങ്ങനെയെങ്കിലും മാഷിനെ തടയണം എന്നും കരുതി നിന്നപ്പോഴേക് മാഷിന്റെ അലർച്ചയാണ് മീനു കേട്ടത്.... മീനു വേഗം മറഞ്ഞു നിന്നിടത്തു നിന്ന് പുറത്തേക്ക് വന്നതും സന്ധ്യയെ പോയി ഇടിച്ചു...സന്ധ്യ ആണെങ്കിൽ പണി പാളി എന്നും പറഞ്ഞു നിൽക്കാണ്.... "ടി..കോപ്പേ...മാഷ് വരുന്നത് കണ്ടാണോ നി വിസിൽ അടിച്ചത്....

" മീനു "അല്ലെടി....ശ്രേയ വരുവായിരുന്നു...അപ്പോ തന്നെ ഞാൻ വിസിൽ അടിച്ചു...അപ്പോഴാണ് അവളെ ഫോൺ മുറിയിൽ നിന്ന് റിങ് ചെയ്തത്....ഓൾ അതേടുക്കാൻ പോയി...ആ സമയത്തു അനു വന്നു...അതാണ് സംഭവിച്ചത്...." സന്ധ്യ "നന്നായി...ഇനി വേഗം ഈ എണ്ണ നമുക്ക് ക്ലീൻ ചെയ്യാം...." എന്നും പറഞ്ഞു രണ്ടും തുടപ്പു എടുക്കാൻ വേണ്ടി പോയപ്പോൾ ഫോണിൽ സംസാരിച്ചു വന്നിരുന്ന ശ്രേയ ബുതും എന്നും പറഞ്ഞു അതിൽ ചവിട്ടി ഉരുണ്ടുരുണ്ടു താഴെക്കെത്തി.... ഇതേ സമയം താഴെ മാഷിനെ എല്ലാവരും കൂടെ എണീപ്പിക്കായിരുന്നു...അപ്പോഴാണ് ശ്രേയ ശനയ പ്രദിക്ഷണം ചെയുന്ന പോലെ ഉരുണ്ടു വന്നു മാഷിന്റെ അമ്മയുടെ കാലിന്റെ അവിടെ സ്റ്റക്ക് ആയത്.... എല്ലാവരും എന്താ പ്പോ ഇവരൊക്കെ ഉരുണ്ട് വരുന്ന് എന്നും കരുതി മേലേക്ക് നോക്കി.... "ഇനി ആരെങ്കിലും ഉണ്ടോ ആവോ..."

ലച്ചുവെച്ചി അപ്പൊ എല്ലാരും കൂടെ ലച്ചുവിനെ ഒരു നോട്ടമായിരുന്നു... "അല്ല...ഇവർ രണ്ടും വന്നില്ലേ...അപ്പോ ഇനിയും ഉണ്ടോ എന്ന് നോക്കിയതാ..." എന്നും പറഞ്ഞു ലച്ചു മെല്ലെ അവിടെ നിന്നു മുങ്ങി..... മീനുവും സന്ധ്യയും തുടപ്പ് ഒക്കെ എടുത്തു വന്നു തുടക്കാൻ തുടങ്ങി.... "എടി...ആ ശ്രേയ കാളി വീണില്ലല്ലോ...." മീനു സങ്കടത്തോടെ സന്ധ്യയോട് പറഞ്ഞു.... അവർ രണ്ടും ശ്രേയ വീണാത്തൊന്നും അറിഞ്ഞിട്ടില്ല...ഭയങ്കരത്തുടക്കലിലാണ്... "ഹാടി...പറഞ്ഞിട്ട് കാര്യല്ല ഇനി...ഇത് ഇനിയും ഇവിടെ വെച്ചു കൊണ്ടിരുന്നാൽ ചിലപ്പോ നമ്മൾ തന്നെ അതിൽ ചവിട്ടി വീഴും.." സന്ധ്യ "ഹാ...അതും ശെരിയ....നമുക്ക് വേഗം ഇത് തുടക്കാം.... എന്നിട്ട് മാഷിന്റെ അവസ്ഥ എന്താണെന്ന് പോയി നോക്കണം..." എന്നും പറഞ്ഞു ഇരുവരും വേഗം തുടച്ചു താഴേക്ക് പോയി...മാഷിനെ അപ്പോ ഒരു മുറിയിൽ കിടത്തിയിട്ടുണ്ടായിരുന്നു...ഇപ്പുറത്തെ മുറിയിൽ ശ്രേയയും....

"ഹാ...മീനു മോൾ വന്നോ...ഇതാ...ഈ കുഴമ്പ് ഒന്ന് മോന്റെ നടുവിൽ തേച്ചു കൊടുക്ക്..." എന്നും പറഞ്ഞു മുത്തശ്ശി മീനുവിന് നേരെ കുഴമ്പ് നീട്ടി....മീനു പണി കിട്ടിയത് nice ആയി ഒഴിവാക്കാൻ നോക്കിയെങ്കിലും നടന്നില്ല....അവരൊക്കെ മുറിയിൽ നിന്നിറങ്ങി...സന്ധ്യ ഒരു all the best ഒക്കെ കൊടുത്തു...അതിഞ്ഞു മീനു പൊടി പട്ടി എന്നും വിളിച്ചു പോയി ഡോർ കുറ്റി ഇട്ടു വന്നു.... പുറത്തു പോയ സന്ധ്യയെ മുത്തശ്ശി അപ്പുറത്തെ മുറിയിൽ കിടക്കുന്ന ശ്രേയടെ അടുത്തേക്ക് കൊണ്ട് പോയി...എന്നിട്ട് സന്ധ്യയോട് ശ്രേയക്ക് കുഴമ്പ് തേച്ചു കൊടുക്കാൻ പറഞ്ഞു...സന്ധ്യ ഇവൾക്കിത് എന്ത് പറ്റി എന്നും കരുതി കിളി പോയ പോലെ നിന്നു....അല്ല ഇവളെപ്പോഴാ താഴേക്ക് വന്നേ....ഞങ്ങൾ കണ്ടില്ലല്ലോ.... "മോളെ...ഇതാ...വേഗം തേച്ചു കൊടുക്ക്..." എന്നും പറഞ്ഞു മുത്തശ്ശി പോയി.... "ശ്രേയ...നിനക്ക് എന്താ പറ്റിയെ...." സന്ധ്യ "ഞാൻ ആ സ്റ്റപ്പിൽ നിന്ന് സ്ലിപ് ആയി വീണു...

." ശ്രേയ ആഹാ...അതെപ്പോ.... ചിലപ്പോ ഞങ്ങൾ തുടപ്പ് എടുക്കാൻ പോയപ്പോഴാവും..എന്തായാലും സന്തോഷമായി...ഇവൾ വീണല്ലോ...സന്ധ്യ സന്തോഷത്തോടെ ശ്രേയക്ക് കുഴമ്പ് ഇട്ടു കൊടുത്തു.....  【മാഷ്】 ആ സ്റ്റപ്പിൽ എന്തോ ഉണ്ട്...അത് കൊണ്ടാണ് ഞാൻ വീണത്...മിക്കവാറും ഇത് ആർക്കോ ഉള്ള പണി ആണ്...ഈ പണി കൊടുത്തിരിക്കുന്നത് എന്തായാലും എന്റെ ഫാര്യ ആവും...അവളെ തലയിലാണ് ഇങ്ങനത്തെ കുരുട്ട് ഐഡിയ കൾ ഒക്കെ ഉദിക്ക....ശെരിയാക്കി തരമേടി നിനക്ക്...ഹയ്യോ...അവളെ ഒരു പണി കൊടുക്കൽ കാരണം എന്റെ നടുവിനാ പണി കിട്ടിയത്....ആ ശ്രേയയും അതിൽ വീണു....അതേനിക്ക് സന്തോഷമായി....ഇനിയാരും വീഴാതിരുന്നാൽ മതിയായിരുന്നു....മീനുവിനുള്ളത് ഞാൻ കയ്യോടെ ഇപ്പോ തന്നെ തരാം...

ന്റെ ഫാര്യക്ക് അങ് സന്തോഷവട്ടെ എന്റെ കയ്യിൽ നിന്ന് പണി കിട്ടിയിട്ട്..... മാഷ് ഇതും ചിന്തിച്ചു ഗൂഢമായി ചിരിച്ചു..... മീനു മാഷിന്റെ അടുത്തേക്ക് ആ കുഴമ്പുമായി ചെന്നു....അപ്പോ തന്നെ മാഷ് ഒരു സോങ് പ്ലേ ചെയ്തു....ആ സോങ് കേട്ടതും മീനുവിന് ദേഷ്യം വന്നു.... സോങ് മറ്റൊന്നുമല്ല സുഹുർത്തുക്കളെ ഇതാണ്...... 🎼🎶ഏഴി മല പൂഞ്ചോല.....🎶🎼 "മാഷേ...ആ സോങ് മാറ്റിക്ക..." മീനു ദേഷ്യത്തിൽ പറഞ്ഞു "ഇല്ല....നിന്ടെ ഇപ്പോഴത്തെ situation പറ്റിയ സോങ് ആണ്...നല്ല രസമുണ്ടല്ലേ...." മാഷ് കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.... "മാഷേ...കളിക്കാതെ അത് മറ്റേ...അല്ലെങ്കിൽ ഞാൻ കുഴമ്പ് ഇട്ടു തരില്ല...." "നിയത് ഇട്ടു തന്നില്ലേൽ നി എന്തോ സ്റ്റപ്പിൽ ഒഴിച്ചത് ഞാൻ എല്ലാവരോടും പറയും..." ഹോ...ഈ കാലഞ്ഞു അത് മനസ്സിലായോ....എന്റെ ഒരു തല വിധി...ഇനിയിപ്പോ ഈ പാട്ടും കേട്ടു ആ കുഴമ്പ് തേച്ചു കൊടുക്കുന്ന അവസ്ഥ....ഉഫ്ഫ്.... മീനു നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ടു കുഴമ്പ് തേച്ചു കൊടുക്കാൻ തുടങ്ങി.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story