❤️എന്റെ മാഷ്❤️: ഭാഗം 45

ente mash

എഴുത്തുകാരി: AADI

"മീനു...ഈ സോങ് നല്ല രസമുണ്ടല്ലേ...." "ഹ്.... മാഷേ..മാഷിഞ്ഞു മാഷിന്റെ തലക്ക് എന്തെങ്കിലും പറ്റണം എന്നു നിര്ബന്ധമുണ്ടോ...." "അതെന്താ മീനുട്ടി നി അങ്ങനെ ചോദിച്ചേ...." "അല്ല എന്നെ ഇനി കൂടുതൽ ദേഷ്യം പിടിപ്പിച്ചാൽ ഞാൻ എന്തെങ്കിലും എടുത്തു മാഷിന്റെ തല തല്ലി പൊട്ടിക്കും...." മീനു കുഴമ്പ് തേച്ചു കൊടുക്കുന്നതിനിടയിൽ പറഞ്ഞു.... അത് കേട്ടപ്പോൾ മാഷ് ഒന്ന് നേട്ടതിരുന്നില്ല... കാരണം നമ്മുടെ മീനുവാണ് ആൾ...പറഞ്ഞ പറഞ്ഞത് ചെയ്യും.... മീനു അങ്ങനെ ചെയ്യോ....ഏയ്...ഞാൻ ഓളെ മാഷല്ലേ...എന്നെ ഒന്നും ചെയ്യണ്ടവില്ല....ഇനി ചെയ്താലോ....ഇപ്പോ തത്കാലം എന്റെ ആരോഗ്യത്തിഞ്ഞു നല്ലത് ഈ പാട്ട് ഓഫ്‌ ചെയ്യലാണ്....ബുദ്ധി ഇല്ലാത്ത കുട്ടിയാണെ... എങ്ങാനും പറഞ്ഞത് ചെയ്താലോ....ഞാൻ വേഗം ആ സോങ് ഓഫ്‌ ചെയ്തു.... ______

സന്ധ്യ ശ്രയക്ക് നല്ല അമർത്തി കുഴമ്പ് തേച്ചു കൊടുത്തു കൊണ്ടിരുന്നു....ശ്രേയ സന്ധ്യയയുടെ കാട്ടി കൂട്ടൽ കണ്ടു പല്ലു കടിക്കുന്നുണ്ട്....സന്ധ്യ ആണേലോ പാട്ടൊക്കെ പാടി സന്ധോശത്തോടെ തേച്ചു കൊടുക്കുവാണ്.... മീനുവിന്ടെ തേക്കൽ കഴിഞ്ഞോ ആവോ...വേഗം അവളോട് ഈ സന്തോഷ വാർത്ത പറഞ്ഞാലേ എനിക്കൊരു സമാധാനം ഉണ്ടാവു... ഇതും കരുതി സന്ധ്യ വേഗം മുറിയിൽ നിന്നിറങ്ങി........ സന്ധ്യ മുറിയിൽ നിന്നിറങ്ങിയ ടൈമിൽ തന്നെ മീനുവും ഇറങ്ങിയത്.... "എടി മീനുവേ...ഒരു സന്തോഷ വാർത്ത ഉണ്ട്..." മീനുവിനെ കണ്ടപോൾ തന്നെ അവളെ അടുത്തേക്ക് ചെന്നു കൊണ്ട് സന്ധ്യ പറഞ്ഞു.... "എന്തുവാടി...." "എടി നമ്മൾ വെച്ച പണിയിൽ ശ്രേയ വീണു...." സന്ധ്യ "ശെരിക്കും...." "ആടി... ശെരിക്കും...." സന്ധ്യ തുള്ളി ചാടി കൊണ്ട് പറഞ്ഞു... "എന്നാലും എങ്ങനെയാടി...." "നമ്മൾ തുടപ്പ് എടുക്കാൻ പോയപ്പോഴാവും...."സന്ധ്യ "ഹാ...." അപ്പോഴാണ് മീനുവിന്ടെ ഫോണിലേക്ക് ശ്രുതി വിളിക്കുന്നത്....

അവളോട് എല്ലാ കാര്യങ്ങളും പറഞ്ഞു മീനു സന്തോഷത്തോടെ തന്നെ മുറിയിലേക്ക് പോയി.... കൂടെ സന്ധ്യയും ഉണ്ടായിരുന്നു.... "മീനു...നിയും ശ്രുതിയും നല്ല കൂട്ടണല്ലേ..." സന്ധ്യ "പിന്നില്ലാതെ...എന്റെ ശ്രുതിയെ എനിക്ക് ഭയങ്കര ഇഷ്ടാ...അതുപോലെ ഇപ്പോ നിന്നെയും..." അത് കേട്ടപ്പോൾ സന്ധ്യ മീനുവിനെ കെട്ടിപിടിച്ചു.... "എനിക്കും നി അങ്ങനെ തന്നെ മീനു...." അങ്ങനെ അവർ ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് ശ്യാം അവരെ അടുത്തേക്ക് വന്നത്.... "എന്താ രണ്ടാളെയും പണി...." ശ്യാം "ഞാൻ ഇവിടെ ഓടി കളിക്കുന്നു...സന്ധ്യ ഡാൻസ് കളിക്കുന്നു...ഞങ്ങളെ കണ്ടിട്ടു അതല്ലേ തോന്നിയെ...." മീനു അല്ല പിന്നെ ഇവിടെ ഇരുന്നു സംസാരിക്കുന്നത് കണ്ടിട്ടും എന്താ ചെയ്യുന്നേ എന്നും ചോദിച്ചു വന്നിരിക്ക.... "ഹോ...ഒരു തമാശക്കാരി...." എന്നും പറഞ്ഞു ശ്യാം മീനുവിന്ടെ കയ്യിൽ അടിച്ചു....അത് മീനുവിന് പറ്റിയില്ല....ഈ അടിക്ക് ഞാൻ നിനക്ക് പകരം തന്നിരിക്കും....ഇത് മീനുവിന്ടെ വാക്കാണ്....

മീനു മനസ്സിൽ ഇതും മൊഴിഞ്ഞു കൊണ്ട് ശ്യാമിനൊന്നു ചിരിച്ചു കൊടുത്തു.... പിന്നെ അവർ മൂന്നും ഓരോന്ന് സംസാരിച്ചിരുന്നു...അപ്പോഴും മീനു ശ്യാമിനുള്ള പണി ചിന്ധിക്കായിരുന്നു....മീനുവിന്ടെ ചിന്ത കണ്ടു സന്ധ്യ എന്താണെന്ന് പുരികം പോക്കി ചോദിച്ചു... പിന്നെ പറയാം എന്നു മീനു ശ്യാം കേൾക്കാതെ പറഞ്ഞു.... ഉച്ചയ്ക്ക് മാഷിഞ്ഞു മീനു ഭക്ഷണം കൊണ്ട് കൊടുത്തു....എന്നിട്ട് മാഷിന്റെ അടുത്തിരുന്നു സംസാരിച്ചു... "മാഷേ...വേദന ഉണ്ടോ..." മീനു "ഏയ്...നല്ല സുഖമുണ്ട്...." "ശെരിക്കും..." എന്നും ചോദിച്ചു മാഷിന്റെ നടുവിൽ മീനു ഒരൊറ്റ കുത്ത്... മാഷ് വേദന കൊണ്ട് അലറി... "എടി...മഹപാപി...നീയെന്നെ കൊല്ലനാണോ ഇപ്പോ ഇങ്ങോട്ട് വന്നത്....ഹാ പറഞ്ഞിട്ട് കാര്യമില്ല...എന്റെ ഭാഗത്തും തെറ്റുണ്ട്...നി വേദന ഉണ്ടോ ചോദിച്ചപ്പോ ഞാൻ ഒരു തമാശക്ക് നല്ല സുഗമുണ്ടെന്നു പറഞ്ഞു പോയി...

നിന്നെ പോലെ ബുദ്ധി ഇല്ലാത്ത സാദനത്തിനോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു..." എന്നും പറഞ്ഞു മാഷ് മീനുവിനെ ദയനീയ മായി നോക്കി....മീനു വേണോ വേണ്ടെച്ചിട്ടു മാഷിനൊന്നു ചിരിച്ചു കൊടുത്തു വേഗം മുറിയിൽ നിന്ന് escape ആയി.... നേരെ സന്ധ്യ യുടെ അടുത്തേക്കാണ്‌ പോയത്.... "ടി...സന്ധ്യേ ആ ശ്യാമിനിട്ടൊരു പണി കൊടുക്കണം...." മീനു "അത് വേണോ ടി....നേരത്തെ ഒരാൾക് പണി കൊടുത്തിട്ടാണ് ഒന്നുമറിയാത്ത അനു വീണത്...." സന്ധ്യ "ഏയ്...ഇനി അത് പോലെ ഉണ്ടാവില്ല....ഇന്ന് രാത്രി എന്തായാലും ശ്യാമിനിട്ടു ഒന്ന് കൊടുക്കണം...മാഷിഞ്ഞു ഏതായാലും വയ്യാത്തത് കൊണ്ട് ആ മുറിയിൽ ആവും കിടക്ക...മാഷ് ഉറങ്ങിയാൽ ഞാൻ പുറത്തേക്ക് വരാം....നിയും അപ്പോ എണീക്കൊണ്ടു...." മീനു "ഒക്കെ...എന്ത് പണിയ കൊടുക്കുന്നെ..." സന്ധ്യ "ഇരുട്ടടി...." മീനു "അതിത്തിരി കൂടുതൽ അല്ലെ...." "കൂടുത്താലൊന്നുമല്ല.....ഇതെന്നെ കുറവ...." "ഹ്മ്മ...." പിന്നെ രണ്ടു പേരും പ്ലാൻ ഒക്കെ ഉണ്ടാക്കി ഹൈഫൈവ് കൊടുത്തു.... അങ്ങനെ രാത്രി എല്ലാവരും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു...

മീനു അത് കഴിഞ്ഞപ്പോൾ തന്നെ സന്ധ്യയോട് ഒക്കെ അല്ലെ എന്നു ചോദിച്ചു.... "Double ഒക്കെ...ആരും പിടിക്കാതിരുന്നാൽ മതിയായിരുന്നു...." സന്ധ്യ "പിടിക്കൊന്നുമില്ല...നിയിങ്ങനെ neggu അടിക്കാതെ...." "ഹാ...എന്ന ഞാൻ മുറിയിലേക്ക് പോട്ടെ..." "ആ...കൃത്യം 12:00 ക്ക് എണീക്കാൻ മറക്കണ്ട...." മീനു "അതൊന്നും മറക്കില്ല...." എന്നും പറഞ്ഞു സന്ധ്യ പോയി.... മീനു നേരെ മുറിയിലേക്ക് കയറി... "ആഹാ...മീനുട്ടി വന്നോ...വാ...സേട്ടന്ടെ അടുത്തു ഇരിക്ക്...." മാഷ് "ഇരിക്കെ....ഞാൻ കിടക്ക...." "ആ...എന്ന കിടക്ക...നി വാ..." മീനു മാഷിന്റെ അടുത്തു മാഷിഞ്ഞു നേരെ തിരിഞ്ഞു കിടന്നു.....മാഷ് അവളെ തന്നെ നോക്കി കിടന്നു...മീനുവിന്റെ മുന്നിലേക്ക് വന്ന മുടിയിഴകളെ മാടി ഒതുക്കി... "മീനുട്ടി...നീയൊരു സുന്ദരി ആണ് ട്ടോ...." മാഷിന്റെ വായയിൽ നിന്ന് അറിയാതെ അത് വീണു പോയി.... "ആഹാ...അപ്പോ ഞാൻ സുന്ദരി ആണെന്ന് സമ്മതിച്ചു തന്നല്ലേ....സമാധാനമായി ഗോബിയേട്ട.....

" മീനു "ഗോബിയേട്ടനോ... അതാര ഞാൻ അറിയത്തൊരു ഏട്ടൻ...." മാഷ് "അയ്യേ...ഗോബിയേട്ടനെ അറിയില്ലേ...പിന്നെന്തിനാ മാഷൊക്കെ ഒരു മാഷാണെന്നു പറയുന്നേ...." "ഏഹ്...അതിഞ്ഞമാത്രം ഫേമസ് ആണോ ഗോബിയേട്ടൻ..." "ആഹ്...അതേ..." "ആ...ആളെ ഫോട്ടോ ഉണ്ടോ..." "ഏയ്...ഫോട്ടോ ഒന്നുമില്ല...ഗോബിയേട്ടൻ എന്ടെ പഴയ ഒരു ലോവർ ആയിരുന്നു...." മീനു നാണത്തോടെ പറഞ്ഞു.... "എന്നിട്ട് എന്തേ നി ആ ഗോപിയെട്ടനെ കേട്ടതിരുന്നെ...." മാഷ് ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു.... "എന്ത് ചെയ്യാൻ അപ്പോഴേക്ക് ഞാൻ ഒരു കണവനെ ഇഷ്ടപ്പെട്ടു പോയി...." അത് കേട്ടപ്പോൾ മാഷിന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി നിറഞ്ഞു.... "അപ്പോ ഗോബിയേട്ടൻ നിന്ടെ ലോവർ ആണെന്ന് പറഞ്ഞിട്ട്...." "ആണ്...പക്ഷെ ഗോബിയേട്ടനെ എനിക്ക് ഇഷ്ടമല്ലായിരുന്നു...ഗോപിയേട്ടന് എന്നെയായിരുന്നു ഇഷ്ടം...." "ഹ്മ്മ...ഹ്മ്മ...മോളെ തള്ള് കേൾക്കാൻ നല്ല സുഖമുണ്ട്...." "ഉണ്ടല്ലേ😁" എന്നും ചോദിച്ചു മീനു ചിരിച്ചു....

മാഷ് മീനുവിനെ തന്ടെ അടുത്തേക്ക് ചേർത്തു കിടത്തി അവളെ അധരങ്ങൾ അങ് കവർന്നു....കുറച്ചു നിമിഷത്തിഞ്ഞു ശേഷമാണ് മാഷ് അവളെ അദരങ്ങളെ മോചിപ്പിച്ചത്.... പിന്നെ ഇരുവരും കെട്ടിപിടിച്ചു കിടന്നുറങ്ങി...അതിൽ മീനു കള്ള ഉറക്കമായിരുന്നു ഉറങ്ങിയിരുന്നത്.... മാഷ് ഉറങ്ങി എന്നു മനസ്സിലായതും മീനു മെല്ലെ മുറിയിലുള്ള ക്ലോക്കിൽ സമയം നോക്കി....11:59...12:00 ആവനായി...മീനു മാഷിന്റെ മുഖത്തേക്ക് ഒന്ന് നോക്കി...നല്ല ഉറക്കമാണ്...മെല്ലെ മാഷിന്റെ കൈ തന്ടെ ദേഹത്തു നിന്ന് എടുത്തു.... എന്നിട്ട് ശബ്ദമുണ്ടാക്കാതെ പമ്മി പമ്മി മുറിയുടെ പുറത്തേക്ക് കടന്നു...എന്തോ ശബ്ദം കേട്ടു ഉണർന്ന മാഷ് മീനു പമ്മി പമ്മി പോവുന്നതാണ് കണ്ടത്.... മാഷും മീനു കാണാതെ മെല്ലെ ഓളെ പിന്നാലെ വെച്ചു പിടിച്ചു.....

മീനു നേരെ സന്ധ്യയുടെ മുറിയിലേക്കാണ് പോയത്...ഡോറിന്ടെ അവിടെ എത്തിയപ്പോൾ തന്ടെ പിന്നിൽ ആരോ ഉള്ള പോലെ തോന്നി തിരിഞ്ഞു നോക്കി....പക്ഷെ അവിടെ ആരെയും കാണാത്തത് കൊണ്ട് ധൈര്യമായി സന്ധ്യയുടെ മുറിയിലേക്ക് കയറി.... മാഷ് മുറിയുടെ അവിടെ ഒളിഞ്ഞു നിന്നു.... എന്നാലും ഈ സമയത്ത് എന്താവും ഇവർക്ക് രണ്ടു പേർക്കും പണി.... മാഷ് അതും ചിന്ധിച്ചു നിൽക്കുമ്പോഴാണ് മീനു കയ്യിൽ ഒരു വടിയുമായി സന്ധ്യയുടെ മുറിയിൽ നിന്നിറങ്ങിയത്....പിന്നാലെ സന്ധ്യയും ഉണ്ട്...മീനുവിന്ടെ ആ വരവ് കണ്ടു ഇന്ന് മീനു പറഞ്ഞ ഡയലോഗ് ആണ് മാഷിഞ്ഞു ഓർമ വന്നത്..... എന്നെ ഇനി കൂടുതൽ ദേഷ്യം പിടിപ്പിച്ചാൽ ഞാൻ എന്തെങ്കിലും എടുത്തു മാഷിന്റെ തല തല്ലി പൊട്ടിക്കും.... ദൈവമേ....അപ്പോ ഇത് ഇനി എന്റെ തല തല്ലി പൊട്ടിക്കാനുള്ള പരിപാടി ആണോ....ഞാൻ കരുതിയത് ഇവൾ അപ്പോ വെറുതെ പറഞ്ഞതാണെന്ന....

ഈ സാദനം അങ്ങനെ ചെയ്യാൻ നിൽക്കുമെന്ന് കരുതിയില്ല.... എന്നാലും ആ സന്ധ്യയും ഇതിഞ്ഞു കൂട്ട് നിന്നപ്പോഴോ.... മറ്റേത് പിന്നെ ബുദ്ധി ഇല്ലാത്ത കുട്ടി ആണെന്ന് കരുത....പക്ഷെ സന്ധ്യ..... ഹ്മ്മ...മാഷ് ഒന്ന് ശ്വാസം വലിച്ചു വിട്ടു.... പിന്നെ മെല്ലെ അവരെ പിന്നാലെ തന്നെ പോയപ്പോൾ അവർ ശ്യാമിന്റെ മുറിയുടെ പുറത്തു നിൽക്കുന്നതാണ് കണ്ടത്.... ഇവിടെ ഇനി എന്താണാവോ ഇവർക്....ശ്യാമും ഇതിഞ്ഞു കൂട്ട് നില്കുന്നുണ്ടോ....ആഹാ...3 മ് കൂടെ എന്നെ തട്ടാനുള്ള പരിപാടി ആണല്ലേ....ശെരിയാക്കി തരാം.... മീനുവും സന്ധ്യയും ശ്യാമിന്റെ മുറിയുടെ പുറത്ത് നിൽക്കുമ്പോഴാണ് പെട്ടന്ന് വെള്ള വസ്ത്രം ധരിച്ചു ഒരു സാദനം ശ്യാമിന്റെ മുറിയുടെ ഡോർ തുറന്നു പുറത്തേക്ക് വന്നത്.... അതിനെ കണ്ടതും മീനു ""ഹലാലൂയ സോത്രം""" എന്നും പറഞ്ഞു ബോധം കെട്ടു വീണു...സന്ധ്യടെ കാര്യം പിന്നെ പറയെ വേണ്ട അവളും ബോധം കെട്ടു വീണു.... ആ പുറത്തേക്ക് വന്ന സാദനം ശ്യാം ആയിരുന്നു...

അവൻ night ഡ്രസ് ആയി വൈറ്റ് ഇട്ടിരിക്കായിരുന്നു.... മാഷും ആദ്യം ഒന്ന് ഭയന്നിരുന്നു...പിന്നെ അത് ശ്യാം ആണെന്ന് മനസിലായപ്പോൾ വേഗം ശ്യാമിന്റെ അടുത്തേക്ക് ചെന്നു.... "എടാ വഞ്ചക നിയും ഇതിഞ്ഞു കൂട്ട് നിന്നല്ലേ...." മാഷ് ശ്യാമിന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചും....ശ്യാം ആണെങ്കിലോ ആകെ ഞെട്ടി പണ്ടരടങ്ങി നിൽക്കായിരുന്നു....ആദ്യം മീനുവിന്റെയും സന്ധ്യയുടെയും ബോധം കേഡൽ പിന്നെ മാഷിന്റെ ഡയലോഗും ഒക്കെ കൂടെ കേട്ട് അവൻ അവരെ തന്നെ നോക്കി നിന്നു.... "പറയട....നി എന്തിഞ്ഞാടാ ഇതിഞ്ഞു കൂട്ട് നിന്നത്....." മാഷ് വീണ്ടും കോളറിൽ ഇറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു.... "നിയെന്തൊക്കെയ അനു പറയുന്നേ...ഞാൻ എന്തിന് കൂട്ട് നിന്നെന്ന...." മാഷിന്റെ കൈ തന്ടെ കോളറിൽ നിന്ന് എടുത്തു മാറ്റി കൊണ്ട് ശ്യാം ചോദിച്ചു... "ഓ...ഇനിപ്പോ നിനക്ക് ഒന്നും അറിയില്ല...മോനെ അതികം അഭിനയിക്കണ്ട...എനിക്ക് എല്ലാം മനസ്സിലായി..."

"എന്ത് മനസ്സിലായെന്ന്🙄" ശ്യാം "നിങ്ങളൊക്കെ കൂടെ എന്ടെ തല തല്ലി പൊളിക്കാൻ പോവാണെന്ന കാര്യം...." "ഏഹ്...ആരൊക്കെ....🙄" ശ്യാം ഞെട്ടി കൊണ്ട് ചോദിച്ചു... "നിയും...പിന്നെ ഈ കിടക്കുന്ന ബോധമില്ലാത്ത രണ്ടു സാധനങ്ങളും..." മാഷ് അവിടെ ബോധം കെട്ടു കിടക്കുന്ന രണ്ടിനെയും ചൂണ്ടി കൊണ്ട് പറഞ്ഞു... "ഒന്ന് പോയെ അനു... നിനക്ക് പ്രാന്ത...വെള്ളം കുടിക്കാൻ എണീറ്റ ഞാൻ കാണുന്നത് ഇവർ ബോധം കെടുന്നതാ...ഇവർ എന്തിനാ ഇവിടേക്ക് വന്നെന്ന് പോലും എനിക്കറിയില്ല..." ശ്യാം ഏഹ്...അങ്ങനെ വരാൻ വഴിയില്ലല്ലോ...അപ്പോ പിന്നെ ഇവർ എന്ടെ തല തല്ലി പൊളിക്കാനല്ലേ... ശ്യേ... വെറുതെ തെറ്റിദ്ധരിച്ചു....എന്നും മനസ്സിൽ പറഞ്ഞു മാഷ് ബോധം കെട്ടു കിടക്കുന്ന രണ്ടിനെയും വിളിച്ചു കോണ്ടിടിരുന്നു... ബോധം തിരിച്ചു കിട്ടിയ രണ്ടും """ഹയ്യോ ഇപ്പോ 2 പ്രേതങ്ങൾ"""എന്നും പറഞ്ഞു വീണ്ടും ബോധം കെട്ടു.... പിന്നെ മാഷ് ശ്യാമിനോട് സന്ധ്യയെ പൊക്കി മുറിയിൽ കൊണ്ട് കിടത്താൻ പറഞ്ഞു മീനുവിനെയും എടുത്തു കൊണ്ട് മുറിയിലേക്ക് നടന്നു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story