❤️എന്റെ മാഷ്❤️: ഭാഗം 46

ente mash

എഴുത്തുകാരി: AADI

സന്ധ്യയെയും എടുത്തു കൊണ്ട് മുറിയിലേക്ക് നടക്കുന്ന ശ്യാമിനെ കണ്ടു ബാത്‌റൂമിൽ പോവാൻ എണീറ്റ കിച്ചു പേടിച്ചു കൊണ്ട് തിരികെ ബെഡിൽ തന്നെ പോയി കിടന്നു.... കിച്ചു കരുതിയിരുന്നത് പ്രേതം ആരെയോ എടുത്തു നടക്കായിരുന്നു എന്നാണ്...ശ്യാം ഒരു വെള്ള ഡ്രസ് ആണേലോ ഇട്ടിരിക്കുന്നെ.... ശ്യാം സന്ധ്യയെ മുറിയിൽ കിടത്തി തന്റെ മുറിയിലേക്ക് തന്നെ തിരികെ പോയി.... മാഷ് മീനുവിനെ കൊണ്ട് പോയി ബെഡിൽ കിടത്തി അവളെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.... "സോറി മീനുക്കുട്ടി...കുറച്ചു സമയത്തേക്ക് ഞാൻ നിന്നെ തെറ്റിദ്ധരിച്ചു പോയി..."" എന്നും പറഞ്ഞു മീനുവിന് ഒരു ഉമ്മയും കൊടുത്തു അവളെയും കെട്ടിപിടിച്ചു കിടന്നുറങ്ങി.... 🍁🍁🍁🍁🍁🍁🍁🍁🍁 [ പിറ്റേന്ന് ] രാവിലെ അലാർത്തിന്ടെ ശബ്ദം കേട്ടാണ് മീനു എണീറ്റത്...എണീറ്റപ്പോൾ തന്നെ അവൾ ചുറ്റും നോക്കാൻ തുടങ്ങി... ദൈവമേ ഇന്നലെ രാത്രി ഞാനും സന്ധ്യയും ശ്യാമിഞ്ഞു പണി കൊടുക്കാൻ പോയതാണല്ലോ...

എന്നിട്ട് ഒരു പ്രേതത്തെയും കണ്ടു ബോധം പോയി...അവിടെ ബോധം കെട്ടു കിടന്ന ഞാൻ എങ്ങനെ ഇവിടെയെത്തി...ഞാൻ സ്വപ്നം കണ്ടതായിരുന്നോ ഒക്കെ... അപ്പോ ഞാൻ ഇന്നലെ ശ്യാമിനു പണി കൊടുക്കാൻ സന്ധ്യടെ ഒപ്പം പോയില്ലേ...ഞാനിവിടെ കിടന്നു ഉറങ്ങി പോയോ...പാവം സന്ധ്യ എന്നെ കാത്തു നിന്ന് അതിന്റെ ഉറക്കം പോയിട്ടുണ്ടാവും... മീനു വേഗം എണീറ്റു ഫ്രഷ് ആയി മാഷിനെ ഒന്നും നോക്കാൻ നിൽക്കാതെ സന്ധ്യടെ മുറിയിലേക്ക് പോയി.... 🍁🍁🍁🍁🍁🍁🍁🍁🍁 സന്ധ്യ ആണെങ്കിലോ എണീറ്റപ്പോ തൊട്ട് കിളി പോയ പോലെ ആയിരുന്നു...ഇന്നലെ മീനുവിന്ടെ ഒപ്പം പോയോ ഞാൻ... അതോ ഇവിടെ കിടന്നു ഉറങ്ങിയോ...പക്ഷെ ഞാൻ ഇന്നലെ മീനുവിനെ കണ്ടല്ലോ...പ്രേതത്തെയും കണ്ടു...അപ്പോ ഞാൻ പോയോ...പിന്നെ എങ്ങനെ ഇവിടെ എത്തി...ശ്യോ ഒന്നും മനസ്സിലാകതെ തലയും ചൊറിഞ്ഞു ഇരുന്നു.... അപ്പോഴാണ് മീനു അവിടേക്ക് വന്നത്...

ബെഡിൽ ഇരുന്നു തലയും ചൊറിയുന്ന സന്ധ്യയെ ആണ് മീനു കാണുന്നത്.... ഹാവൂ...അവൾ അപ്പോ മുറിയിൽ നിന്ന് പോയിട്ടില്ല...ഭാഗ്യം...എന്നും മനസ്സിൽ പറഞ്ഞു മീനു സന്ധ്യടെ അടുത്തേക്ക് ചെന്നിരുന്നു... "ടി...സന്ധ്യേ...നമ്മൾ ഇന്നലെ ശ്യാമിനെ തല്ലാൻ പോയില്ലല്ലോ...ഞാൻ തല്ലാൻ പോവുന്നത് സ്വപ്നമേ കണ്ടുള്ളൂ....ശേരിക്ക് പോയില്ല...." മീനു വിഷമത്തോടെ പറഞ്ഞു.... "ഏഹ്...അപ്പോ നിയും ശ്യാമിനെ തല്ലാൻ പോവുന്നത് സ്വപ്നം കണ്ടോ...എന്നിട്ട് നിന്ടെ മുമ്പിൽ ഒരു പ്രേതം വന്നു...അപ്പോ തന്നെ ബോധവും പോയി...അതാണോ നി കണ്ടത്...." സന്ധ്യ "അതേ...അതെങ്ങനെ നിനക്ക് മനസ്സിലായി...ഓ...നിയും എന്ടെ കൂടെ സ്വപ്നത്തിൽ ഉണ്ടായിരുന്നല്ലോ ല്ലേ..." എന്നും പറഞ്ഞു മീനു ചിരിച്ചു... "എടി പൊട്ടിക്കാളി മീനു ഞാനും ഇതെന്നെ സ്വപ്നം കണ്ടത് ...എന്നാലും നമ്മൾ രണ്ടും എങ്ങനെയാ ഒരേ സ്വപ്നം കാണുന്നത്....🤔" സന്ധ്യ "അതിപ്പോ എന്താ നിന്ടെ കൂടെ ഞാനും സ്വപ്നത്തിൽ ഉണ്ടാവോണ്ടാവും...

." മീനു "എന്റെ പൊന്ന് മീനു...കുറച്ചു നേരത്തേക്ക് നിന്ടെ ആ തലയിലെ ചളി ഒന്ന് ഒഴിവാക്കി സീരിയസ് ആയി ആലോജിക്കെ...." "അതെങ്ങനെയാടി സീരിയസ് ആയി ആലോജിക്ക...." മീനു "ഒന്നുല്ല പോന്നെ....നിയിപ്പോ ഒന്നും ആലോചിക്കേണ്ട ഞാൻ ആലോചിച്ചോളാം..." എന്നും പറഞ്ഞു സന്ധ്യ ഭയങ്കര ആലോചനയിൽ ആണ്....മീനുവണെലോ അവളെ തന്നെ നോക്കി ഓരോ ഘോഷ്‌ടി കാണിക്കുന്ന തിരക്കിലും....പെട്ടന്ന് സന്ധ്യ ആലോചന നിറുത്തി കൊണ്ട് പറഞ്ഞു... "ടി മീനു നമുക്കൊന്ന് ശ്യാമിന്റെ മുറി വരെ പോയാലോ...." "എന്തിനാപ്പോ അവിടേക്ക് പോകുന്നേ...." "നിയൊന്ന് വാ...കാര്യമുണ്ട്...." എന്നും പറഞ്ഞു സന്ധ്യ മീനുവിനേയും കൊണ്ട് ശ്യാമിന്റെ മുറിയുടെ അവിടേക്ക് നടന്നു.... എന്നിട്ട് സന്ധ്യ അവിടെ മുഴുവനും തിരയാൻ തുടങ്ങി.... "എടി നി എന്താ തിരയുന്നെ....

നിന്ടെ എന്തെങ്കിലും കാണാതെ പോയോ...." ◆മീനു "ആ പോയി...." സന്ധ്യ തിരച്ചിലോഡ് തിരച്ചിൽ.... "എന്താടി പോയെ..." മീനു "വടി...." "വടിയോ🙄" മീനു "ഹാ വടി തന്നെ...." മീനു ആണേൽ ആകെ കിളി പോയി നിക്ക....ഒരു വടി പോയെന്നാണോ ഇവൾ ഇങ്ങനെ തിരയുന്നെ....ഇവൾക് വേറെ വടി എങ്ങാനും എടുത്തുടെ ല്ലേ....ഞാനോക്കേച്ച എന്ടെ ബുദ്ധി പ്രവർത്തിപ്പിച്ചു വേറെ വടി പോയി എടുത്തിരുന്നു....ഈ ബുദ്ധി ഇല്ലാത്ത സാദനത്തിനോട് പറഞ്ഞിട്ട് കാര്യമില്ല....സില്ലി girl...... "കിട്ടി...കിട്ടി...." എന്നും പറഞ്ഞു സന്ധ്യ ഒരു വടിയും എടുത്തു മീനുവിന്റെ നേരെ വന്നു.... ഇവളെന്തിനാ എന്ടെ നേരെ വടിയുമായി വരുന്നേ....എന്നെ തല്ലനോ മറ്റോ ആണോ...വേഗം ഇവിടുന്ന് രക്ഷപെടുന്നതാണ് ബുദ്ധി...എന്നും മനസ്സിൽ പറഞ്ഞു മീനു ഓടാൻ നിന്നതും സന്ധ്യ അവളെ പിടിച്ചു വച്ചു.... "എന്ടെ പൊന്ന് സന്ധ്യേ ഞാൻ ഒരു പാവല്ലെടി... എന്നെ ഉഭദ്രാവിക്കല്ലേ..."

"ഏഹ്...എന്തോക്കെയാടി നി പറയുന്നേ..." സന്ധ്യ "നീയെന്നെ തല്ലാൻ വേണ്ടി വന്നതല്ലേ...." "അല്ല...ഞാൻ നിന്നോട് മറ്റൊരു കാര്യം ചോദിക്കാൻ വേണ്ടി വന്നതാ...ടി നിനക്ക് ഈ വടി കണ്ടിട്ട് എവിടെയെങ്കിലും കണ്ടതായി ഓർമ ഉണ്ടോ..." "ഞാൻ കുറെ വടി കണ്ടുക്കുന്നു...അതിൽ ഈ വടി മാത്രം ഞാൻ എങ്ങനെ ഓര്മിക്കാന..." മീനു "ഹോ എന്ടെ പൊന്ന് മീനു ഈ വടി ആണോ നി സ്വപ്നത്തിൽ നമ്മൾ ശ്യാമിനെ തല്ലാൻ പോവുമ്പോ എടുത്തിരുന്നെ...നിയി വടിയിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ..." സന്ധ്യ അത് പറഞ്ഞപ്പോൾ മീനു വടിയിലേക്ക് നോക്കി.... "എടി...ഇത്....ഇത്....ഇത് കൊണ്ടല്ലേ നമ്മൾ സ്വപ്നത്തിൽ ഇങ്ങോട്ട് വന്നത്...പിന്നെ എങ്ങനെ ഈ വടി ഇവിടെ എത്തി...." "മീനുവേ അവിടെയാണ് കാര്യം...ഈ വടി ഇവിടെ കിടക്കുന്നുണ്ടേൽ നമ്മൾ ഇന്നലെ സ്വപ്നം കണ്ടതല്ല....

ശേരിക്ക് ഇവിടെ വരും ചെയ്തു ആ വെള്ള സദനത്തിനെ കണ്ടു ബോധം കേടും ചെയ്തുക്കുന്നു...." സന്ധ്യേ "ഏഹ്...അപ്പോ ഇവിടെ പ്രേതമുണ്ടോ..." മീനു "അതൊന്നും എനിക്കറിയില്ല..." അപ്പോഴാണ് ശ്യാം മുറിയുടെ പുറത്തേക്ക് വന്നത്...വന്നപ്പോ തന്നെ ഒരു വടിയും പിടിച്ചു പരസ്പരo സംസാരിക്കുന്ന മീനുവിനെയും സന്ധ്യയെയുമാണ് കണ്ടത്.... "എന്തായിരുന്നു ഇന്നലെ രാത്രി രണ്ടു പേർക്കും...അല്ല ഇന്നലെ എന്താ അപ്പോ നിങ്ങൾ എന്നെ കണ്ടിട്ട് ബോധം കേട്ടത്..." ശ്യാം അതും ചോദിച്ചു രണ്ടു പേരെയും അടുത്തേക്ക് ചെന്നതും രണ്ടു ഞെട്ടി കൊണ്ട് ശ്യാമിനെ നോക്കി....അപ്പോ ഴാണ് അവർ ശ്യാമിന്ടെ വസ്ത്രം ശ്രദ്ധിക്കുന്നത്....അവനൊരു വെള്ള വസ്ത്രമാണ് ഇട്ടിരിക്കുന്നത്.... "ശ്യാം ഇന്നലെ രാത്രി ഈ വസ്ത്രമാണോ ഇട്ടിരുന്നെ...." സന്ധ്യ "യാഹ്‌...." ശ്യാം അപ്പോ തന്നെ മീനു പോയിട്ട് ശ്യാമിനിട്ടൊരു ചവിട്ടങ് കൊടുത്തു....

"എടാ പരട്ടെ...രാത്രി ആണോട നിന്ടെ വെള്ള വസ്ത്രം ഇടൽ....മനുഷ്യനെ പേടിപ്പിക്കാനായിട്ട്....ഇന്നലെ ആ ബോധം കേട്ട സമയത്ത് എന്ടെ തല എവിടെയെങ്കിലും ഇടിച്ചു എന്ടെ ബുദ്ധി ഇളകിയിരുന്നേൽ ആര് ഉത്തരം പറയും....എനിക്ക് തോനെ ബുദ്ധി ഉണ്ട് എന്നത് ശരിയാ....അതിഞ്ഞു അസൂയ വച്ചു നി ഞങ്ങൾ ഇവിടേക്ക് ഇന്നലെ വരുന്ന കാര്യം അറിഞ്ഞു അല്ലെടാ ഞങ്ങളെ പിടിപ്പിക്കാൻ സോറി പേടിപ്പിക്കാൻ ശ്രമിച്ചത്.... ആരുടെയോ ഭാഗ്യം കൊണ്ട് എന്ടെ ബുദ്ധിക്ക് ഒന്നും പറ്റിയില്ല....എന്തെങ്കിലും പറ്റിയിരുന്നേൽ നിന്നെ ഞാൻ കൊന്നിരുന്നു...." എന്നും പറഞ്ഞു മീനു പോയി.... മീനുവിന്ടെ ഡയലോഗ് അടി കേട്ടു ശ്യാമും സന്ധ്യയും ആകെ കിളി പോയി നിൽക്കാണ്.... "എന്താപ്പോ ഇവിടെ ഉണ്ടായേ...." ശ്യാം... "ആകെ വെടി പോകയും...." സന്ധ്യ അവൾ കിളി പോയ പോലെ തന്നെ മുറിയിലേക്ക് പോയി..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

മീനു നേരെ അടുക്കളായിലേക്കാണ് ചെന്നത്....അപ്പോ കിച്ചു ഉണ്ട് പനിച്ചു ഇരിക്കുന്നു അവിടെ.... "രാധമ്മെ കിച്ചുവിന് എന്താ പറ്റിയെ...." മീനു "അത് മോളെ അവൾ ഇന്നലെ വെള്ളം കുടിക്കാൻ എണീറ്റപ്പോൾ പ്രേതം ആരെയോ എടുത്തു കൊണ്ട് പോവുമ്പത് കണ്ടത്രേ ...അത് കണ്ട് പേടി പനി ഉണ്ടായത....ഞാൻ ഈ വീട്ടിൽ വന്നിട്ട് ഇതുവരെ ഇവിടെ പ്രേത ശല്യം ഉണ്ടായിട്ടില്ല. .പിന്നെ ഇവൾക് മാത്രം എങ്ങനെണവോ....." ( മിക്കവാറും കിച്ചു കണ്ടിട്ടുണ്ടാവ ആ പരട്ട ശ്യാമിനെ ആവും....) മീനു ആത്മ "അതൊക്കെ കിച്ചുവിന് തോന്നിയതാവും....ഇവിടെ പ്രേതമൊന്നുമില്ല...." മീനു കിച്ചുവിന്ടെ അടുത്തേക്ക് ചെന്നു പറഞ്ഞു.... "അല്ല ചേച്ചി ഉണ്ട്...." "കിച്ചു നി ഇന്നലെ ഏതെങ്കിലും horror മൂവി കണ്ടിരുന്നോ..." "ആഹ്...കണ്ടിരുന്നു...." കിച്ചു "വെറുതെയല്ല...പെണ്ണ് ഓരോ സിനിമയും കണ്ടിട്ട്...." എന്നും പറഞ്ഞു രാധമ്മ അവളെ വഴക്ക് പറഞ്ഞു...പിന്നെ എല്ലാരും അത് അവൾ horror മൂവി കണ്ടിട്ടാണെന്നു പറഞ്ഞു .....

ഹാവൂ...ഫാഗ്യം...എല്ലാരും വിശ്വസിച്ചു...അല്ലെങ്കിലിപ്പോ ഞങ്ങൾ ശ്യാമിനെ അടിക്കാൻ പോയ കാര്യം കൂടി പുറത്തേക്ക് വന്നിരുന്നു.... മീനു പിന്നെ അവിടെ അവരോടൊക്കെ സംസാരിച്ചിരുന്നു.... മാഷ് ആണേലോ ഈ മീനു ഇത് എവിടെ പോയി എന്നും കരുതി അവളെ നോക്കാണ്.... ഇന്ന് എണീറ്റിട്ടു അവളെ കണ്ടിട്ടില്ലല്ലോ...അടുക്കളയിൽ നിന്ന് അതിനെ കിട്ടിയതും മാഷ് അവളെയും പൊക്കി കൊണ്ട് മുറിയിലേക്ക് വന്നു... എല്ലാവരും അവരെ പോക്ക് കണ്ടു ആക്കി ചിരിക്കുന്നുണ്ട്.....വയ്യാത്ത കിച്ചു വരെ.... "എന്തിനാ മാഷേ എന്നെ ഇപ്പോ ഇങ്ങോട്ട് കൊടുന്നത്...ഇനി ഇതുപോലെ തിരിച്ചു അവിടുക്കും ഡ്രോപ്പ് ചെയ്യേണ്ടി വരും...." "നിയുo സന്ധ്യയും ഇന്നലെ എന്തിനാ ശ്യാമിൻടെ മുറിയുടെ അവിടേക്ക് പോയത്...." "അതെങ്ങനെ മാഷ് കണ്ടു🤔"

"ഞാൻ നിങ്ങളെ follow ചെയ്തു വന്നു..." "ആഹാ...മാഷിന്റെ മാപ് ആണല്ലേ ഞാൻ...അപ്പോ ഇനി മാഷ് വഴി തെറ്റെ ഇല്ല..." മീനു "വഴി തെറ്റെ ഇല്ലാന്നല്ല...വഴി തെറ്റെ ചെയ്യൂ എന്ന് പറ...." മാഷ് "😁😁😁" "നി ഇളിക്കാതെ കാര്യം പറ മീനു..എന്തിനാ പോയെ...." "അത് ശ്യാമിനിട്ടൊന്നു പൊട്ടിക്കാൻ പോയതാ...അവനിന്നാലെ വെറുതെ തമാശക്ക് എന്നെ അടിച്ചു...അതെനിക്ക് ഇഷ്ടപ്പെട്ടില്ല...അതിഞ്ഞു പകരം വീട്ടാൻ വേണ്ടി...." എന്നു പറഞ്ഞു മീനു ഇളിച്ചു... മാഷ് ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിന്ന്..... ദൈവമേ....അങ്ങനെയാണെങ്കിൽ ഞാൻ ഇതിനെ ശേരിക്ക് അടിച്ച ഇതെന്നെ കൊല്ലുമല്ലോ....[ മാഷ് ആത്മ ] "മാഷേ...ഇനി എന്നെ എടുത്തു കൊണ്ടന്ന പോലെ കിട്ടിയിടത്തു ഡ്രോപ്പ് ചെയ്യ്....അല്ലേൽ മാഷിനെ കൊല്ലും ഞാൻ..." മീനുന്ടെ ലാസ്റ്റിലെ ആ ഡയലോഗ് കേട്ടു പേടിച്ചു മാഷ് അവളെ എടുത്തിടത്തു തന്നെ തിരിച്ചു ഡ്രോപ്പ് ചെയ്യും ചെയ്തു.... വെയ്കുന്നേരം മീനുവും മാഷും വെറുതെ വയലുകൾക്കിടയിലൂടെ നടന്നു..

.അപ്പോഴാണ് കന്ന് കൂട്ടുന്നത് കണ്ടത്... "മാഷേ...മാഷ് ഒന്ന് ആ ട്രാക്ടർ ഓടിക്ക്...എന്ന എനിക്ക് അതിൽ കയാറാല്ലോ പ്ളീസ്...." "ഏയ്...മീനു അതൊന്നും വേണ്ട...." മാഷ് "വേണം മാഷേ....പ്ളീസ്...." ഈ പെണ്ണിനെ കൊണ്ട് എന്നും പറഞ്ഞു മാഷ് ആ ട്രാക്ടർ ഡ്രൈവറോട് ഒന്ന് ഓടിച്ചോട്ടെ ചോദിച്ചു...ആദ്യം അയാൾ സമ്മതിച്ചില്ലെങ്കിലും പിന്നെയും കുറെ പറഞ്ഞപ്പോൾ സമ്മതിച്ചു.... അങ്ങനെ മാഷ് ട്രാക്ടർ ഓടിക്കാൻ തുടങ്ങി...മീനു ഒരു സൈഡിൽ ഇരുന്നു തുവർത്ത് കൊണ്ട് വീശി കളിച്ചു കൊണ്ടിരുന്നു.....പിന്നെ മീനു ട്രാക്ടർ ഓടിക്കാൻ തുടങ്ങി....അവളെ ഓടിക്കൽ കണ്ടു പേടിച്ചു പിന്നിo മാഷ് തന്നെ ഓട്ടിച്ചു.....കുറെ സമയം ഓട്ടി മാഷ് ക്ഷീണിച്ചതും ഇരുവരും അതിൽ നിന്നിറങ്ങി തിരിച്ചു വീട്ടിലേക്ക് തന്നെ വന്നു... അങ്ങനെ സന്തോഷത്തോടെ ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ കടന്നു പോയി........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story