❤️എന്റെ മാഷ്❤️: ഭാഗം 47

ente mash

എഴുത്തുകാരി: AADI

അങ്ങനെ സന്തോഷത്തോടെ ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ കടന്നു പോയി..... ഇന്ന് മീനുവോക്കെ തിരിച്ചു നാട്ടിലേക്ക് പോവാണ്..... "എടി...നിയിനി എന്ന വെര...." സന്ധ്യ സങ്കടത്തോടെ മീനുവിനോട് ചോദിച്ചു.... "അറീലടി... എന്നെലൊക്കെ വരും...." "എന്ന ഞങ്ങൾ ഇറങ്ങാണ്...." അച്ഛൻ മീനു സന്ധ്യയെ കെട്ടിപിടിച്ചു...ഇരുവർക്കും നല്ല സങ്കടമുണ്ടായിരുന്നു.... അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി.... ട്രെയിനിൽ ഇരിക്കുമ്പോഴും മീനുവിന്ടെ ചിന്ത സന്ധ്യയോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ആയിരുന്നു....അതൊക്കെ ആലോജിച്ചു അവളെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... അങ്ങനെ നാട്ടിൽ എത്തി.... അവർ നേരെ വീട്ടിലേക്ക് വന്നു ഫ്രഷ് ആയി.... മീനു വേഗം അവളെ വീട്ടിലേക്ക് പോയി.... "വന്നു ഞാൻ...." "ശ്രി...ഏതോ അണ്ണാച്ചി വന്നിട്ടുണ്ട്...." അച്ഛൻ "ഹോ മൈ dear ട്രോളൻ....വന്നില്ല അപ്പോഴേക്ക് തുടങ്യോ..."

"ട്രോൾ മുഖ്യം ബിഗിലെ" അച്ഛൻ "ഹും....😏" എന്നും പറഞ്ഞു മീനു പുച്ഛം വാരി വുതറി.... പിന്നെ കുറെ സമയം അവരുടെ ഒപ്പം സംസാരിച്ചിരിക്കായിരുന്നു... തിരിച്ചു വീട്ടിൽ എത്തി രാത്രി ഫുഡ് ഒക്കെ കഴിച്ചു മീനു മുറിയിലേക്ക് വന്നു...മാഷ് അവളെ തന്നോട് ചേർത്തു നിറുത്തി അവളെ അധരങ്ങളിൽ തന്ടെ അധരങ്ങളാൽ കോർത്തു.... കുറച്ചു സമയം അങ്ങനെ നിന്ന ശേഷം ഇരു വരും വിട്ടു നിന്നു.... പെട്ടന്നാണ് മീനുവിന്ടെ കണ്ണിൽ secret റൂം കണ്ടത്.... "മാഷേ...മാഷ് എന്നോട് പറഞ്ഞതല്ലേ ഈ secret റൂമിന്റെ അകം ഫുൾ കാണിച്ചു തരാമെന്നു...ഇന്ന് കാണിച്ചു താ...." മീനു അത് ചോദിച്ചതും മാഷ് അത് കാണിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു...ഇനിയും എന്തിനാ ഇതൊക്കെ മീനുവിൽ നിന്ന് മറക്കുന്നത്...ഒക്കെ അവൾ അറിയണം.... മാഷ് പോയി അതിന്റെ കീ എടുത്തു വന്നു അത് തുറന്നു....

അതിന്ടെ അകം മുഴുവൻ ആകെ ഇരുട്ടായിരുന്നു...മാഷ് സ്വിച്ച് ബോര്ഡിന്റെ അടുത്തു പോയി ലൈറ്റ് ഇട്ടു.... ലൈറ്റ് ഇട്ടതും അവിടെ കണ്ട കാഴ്ചൾ കണ്ടു മീനു ഞെട്ടി തരിച്ചു മാഷിനെ നോക്കി.... മാഷ് അവൾക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു.... "മ... മാഷേ...ഇത്...ഇതെന്റെ +2 ടൈമിൽ ഉള്ള ഫോട്ടോ ആണല്ലോ...ഇതെങ്ങനെ മാഷിന്റെ കയ്യിൽ...." ആ മുറി നിറയെ മീനുവിന്ടെ pics ആയിരുന്നു...കുറെ അവൾ +2 പഠിക്കുമ്പോൾ ഉള്ളത്...പിന്നെ ഡിഗ്രി 1 st year അതും ഇപ്പോഴാതെയുമൊക്കെ.... മാഷ് തന്ടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിയിചു കൊണ്ട് മീനുവിന്ടെ അടുത്തേക്ക് ചെന്നു.... "മീനു...നി എന്നെ കാണുന്നതിഞ്ഞു മുൻപ് ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു..."

അത് കേട്ട് മീനു കണ്ണും തള്ളി മാഷിനെ നോക്കി.... "ഇപ്പോ നിന്ടെ മനസ്സിൽ കുറെ സംശയങ്ങൾ ഉണ്ടാകും....എല്ലാം ഞാൻ പറഞ്ഞു തരാം...നി ഇവിടെ ഇരിക്ക്..." എന്നും പറഞ്ഞു മാഷും മീനുവും ആ മുറിയിലുള്ള ചെറിയ സെറ്റിയിൽ ഇരുന്നു.... "മീനു ഇനി നമുക്കൊന്ന് നിന്ടെ +2 കാല ഘട്ടത്തിലേക്ക് പോകാം.... [അപ്പോ guyz നമ്മുടെ മീനുവിന്റെയും മാഷിന്റെയും പാസ്റ്റിലേക്ക് ഒന്ന് നമുക്ക് പോവാം... ] ഞാനപ്പോ ttc ഒക്കെ കഴിഞ്ഞു ഇരിക്കാണ്...ഇനി എവിടെയെങ്കിലും സാർ ആയി ജോയിൻ ചെയ്യണം..... "അനു...." അച്ഛൻ വെറുതെ ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ എന്നെ വിളിച്ചത്...... "എന്താ അച്ഛാ...." "മോനെ...നി ഈ ഡോക്യൂമെന്റ്‌സ് ഒന്ന് എന്ടെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ട് കൊടുക്കണം..." അച്ഛൻ "അതിനെന്താ...ഞാനിപ്പോ ഫ്രീ ആണ് സോ കൊണ്ട് കൊടുക്കാല്ലോ..."

" എന്നും പറഞ്ഞു ഞാൻ ആ ഡോക്യൂമെന്റ്‌സ് വാങ്ങിച്ചു... "മോനെ അവന്റെ വീട് കുറച്ചു ദൂരെ ആണ്...ഇവിടുന്ന് ഒന്നെങ്കിൽ നി ട്രെയിനിന് പോകണം....അല്ലെങ്കിൽ കാറിലോ പോകേണ്ടി വരും...." അച്ഛൻ "ഏയ്...ഞാൻ ബൈക്കിൽ ആണ് പോവുന്നെ...അതാണ് എനിക്ക് comfortable...." "അത് വേണോ മോനെ...ബൈക്കിൽ പോവുന്നതൊക്കെ റിസ്ക് ആണ്...പിന്നെ ബൈക്കിൽ പോയാൽ ഇവിടുന്ന് മോർണിംഗ് പുറപ്പെട്ടാൽ night ഒള്ളു അവിടേക്ക് എത്ത...." "അതൊന്നും കുഴപ്പമില്ല അച്ഛാ...ഞാൻ പൊക്കോള...." "എന്ന ഒക്കെ നിന്ടെ ഇഷ്ടം...നാളെ മോർണിംഗ് തന്നെ പുറപ്പെട്ടോളൂ..." എന്നും പറഞ്ഞു അച്ഛൻ പോയി...ഞാൻ കൊണ്ട് പോകാൻ ആവശ്യമായ സാധനങ്ങൾ ഒക്കെ എടുത്തു വെച്ചു കിടന്നു...പിറ്റേന്ന് രാവിലെ തന്നെ ഞാൻ യാത്ര തിരിച്ചു...അച്ഛൻ പറഞ്ഞ പോലെ രാത്രി ആയപ്പോഴാണ് ഞാൻ അവിടേക്ക് എത്തിയത്.... എങ്കിലും ഈ യാത്ര ഞാൻ നന്നായി ആസ്വദിച്ചിരുന്നു....

അങ്ങനെ അവിടെ എത്തി ഡോക്യൂമെന്റ്‌സ് അവരെ ഏല്പിച്ചു....അന്ന് അവിടെ നിൽക്കാൻ അവർ കുറെ നിർബന്ധിച്ചെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു ഒരു ഫ്ലാറ്റിൽ മുറി എടുത്തു നിന്നു.... എന്തോ എനിക്ക് ഈ നാട് ഒക്കെ കാണാൻ ഒരു ആഗ്രഹം...വീട്ടിൽ വിളിച്ചു ഒരാഴ്ച കഴിഞ്ഞോള്ളു വര എന്നും പറഞ്ഞു.... അങ്ങനെ അന്നത്തെ രാത്രി ആ ഫ്ലാറ്റിൽ തങ്ങി...പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ചു ഞാൻ ഈ നാട് ഒക്കെ കാണാൻ വേണ്ടി ഇറങ്ങി...ഉച്ചയ്ക് ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു ഇറങ്ങിയപ്പോഴാണ് ഹോട്ടലിന്റെ തൊട്ടടുത്തുള്ള സ്കൂളിൽ നിന്ന് ശബ്ദങ്ങൾ കേട്ടത്... അന്നവിടെ ആർട്‌സ് ആയിരുന്നു.... ഞാൻ മെല്ലെ ആ സ്കൂളിലേക്ക് കയറി...അവിടേക്ക് കയറിയപ്പോൾ തന്നെ ഒരു പ്രതേക ഫീൽ എനിക്ക് തോന്നി.... next contestent മീന മാധവ് ഇങ്ങനെ മൈക്കിലൂടെ അനൗൻസ് ചെയ്യലും പിന്നെ ഒരു മതുരമൂറുന്ന ശബ്ദത്തിൽ ഉള്ള പാട്ട് ആണ് കേട്ടത്... 🎶🎼

Bulave thuje yaar aaj meri galiyan Basaun tere sang main alag duniya🎼🎶 🎼🎶Na aaye Kabhi dono mein zara bhi fasle Bus Ek thu ho Ek main hum aur koi na🎼🎶 🎼🎶Hai Mera sab kuch Tera tu samjh le Tu chane Mera haq ki zameen rakh le🎼🎶 🎼🎶Tu sasoon pe bhi naam Tera lik dhe Mein jiyun jab jab Tera dil dhadkhe 🎼🎶 🎼🎶Oh oh oh oh oh oh oh oh Oh oh oh oh oh oh oh oh🎼🎶 【സോങ്ങും തത്കാലം നിങ്ങൾ 2 year മുമ്പുള്ളതാണെന്നു കരുതുക😝】 ആ പാട്ട് കേട്ടതും എന്റെ കാൽ യന്ദ്രിക മെന്നോണം ആ ശബ്ദത്തിഞ്ഞു ഉടമയെ കാണാൻ വേണ്ടി സ്റ്റേജിന്റെ അവിടേക്ക് ചലിച്ചു....അവിടെ ഞാൻ കണ്ടു ഒരു കൊച്ചു സുന്ദരി പാടുന്നത്....ആ പാട്ടിനെയും ആ സുന്ദരിയെയും എനിക്ക് നല്ല ഇഷ്ടായി.... ഈ love at first sight ഇല്ലേ...അത്... ഞാൻ ആ സോങ് കഴിയുവോളം അവിടെ നിന്നു കേട്ടു...

അന്ന് ആ programe കഴിഞ്ഞിട്ടാണ് ഞാൻ പിന്നെ ഫ്ലാറ്റിലേക്ക് വന്നത്....കണ്ണടച്ചാൽ മീനയുടെ മുഖം തെളിയാൻ തുടങ്ങി...അതോടൊപ്പം കാതിൽ അവളെ പാട്ടും മുഴങ്ങി കേൾക്കുന്ന പോലെ തോന്നി.... പിറ്റേന്ന് ആ സ്കൂളിന്റെ മുമ്പിൽ ഞാൻ വന്നു നിന്നു...നിറയെ വായി നോക്കികൾ അവിടെ നിൽക്കുന്നുണ്ട്....ചിലർ എന്നെയും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവും... അങ്ങനെ ആയിരുന്നു എന്ടെ നിറുത്തo എങ്കിലും ഒരു കാര്യ മുണ്ടായിരുന്നു ഞാൻ ഹെൽമെറ്റ് ഇട്ടിരുന്നു.... കുട്ടികളൊക്കെ സ്കൂളിന്റെ അകത്തേക്ക് കയാറുമ്പോഴൊക്കെ ഞാൻ പ്രതീക്ഷയോടെ അവൾ അവിടെ ഉണ്ടോ എന്നു നോക്കിയിരുന്നു....ഏറെ നേരത്തെ നിർതത്തിനൊടുവിൽ അവൾ വന്നു....അവളെ കണ്ടപ്പോൾ തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ആർന്ന്.... കൂട്ടുകാരിയുമായി സംസാരിച്ചു ചിരിച്ചു കളിച്ചു വരുന്ന അവളെ ഞാൻ അല്ലാതെ ബാക്കി ഉള്ളവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു....

അവളോട് എങ്ങനെയെങ്കിലും എന്റെ ഇഷ്ടം പറയണം എന്ന് തോന്നിയത് കൊണ്ട് ഞാൻ ബൈക്കുമായി അവളെ മുമ്പിലേക്ക് ചെന്നു....പെട്ടന്ന് എന്നെയും ബൈക്കിനെയും കണ്ടു അവൾ ഞെട്ടി കൊണ്ട് നോക്കി.... "ഹായ് മീന...വളച്ചു കെട്ടില്ലാതെ ഞാൻ പറയാണ് എനിക്ക് തന്നെ ഇഷ്ടമാണ്....ഇന്നലെ നിന്ടെ സ്കൂളിലെ ആർട്സിന് ആണ് നിന്നെ കാണുന്നത്....അതും നി പാടി കൊണ്ടിരിക്കുമ്പോൾ....നിന്നെയും നിന്ടെ പാട്ടിനെയും എനിക്ക് ഒരുപാട് ഇഷ്ടമായി...പിന്നെ എല്ലാവരെയും പോലെ പൈങ്കിളി പ്രണയത്തിനൊന്നും എനിക്ക് താൽപര്യമില്ല....തനിക്കും എന്നെ ഇഷ്ടമാണെങ്കിൽ ഞാൻ വീട്ടിൽ വന്നു ചോദിക്കും...." അത്രയും പറഞ്ഞു ഞാൻ അവളെ നോക്കിയപ്പോൾ അവളൊരു ഭാവ വ്യത്യാസവും ഇല്ലാതെ എന്നെ നോക്കി കൊണ്ട് പറഞ്ഞു... "ഈ ഡെയിലി നിങ്ങളിൽ ആരെങ്കിലും എന്നെ പ്രൊപോസ് ചെയ്യണം എന്ന് ഇത്ര നിർബന്ധമാണോ"

അവിടെ നിൽക്കുന്ന മറ്റു കോഴികളെ നോക്കി കൊണ്ട് പറഞ്ഞു....അപ്പോ ഞാനും അവരിലൊരാളണെന്നാണോ കരുത്തിയിരിക്കുന്നെ.... "പിന്നെ എനിക്ക് തന്നെ ഇഷ്ടമില്ല...ഇനിയും എന്ടെ പുറകെ വരാൻ നിക്കണ്ട...." ഇത്രയും പറഞ്ഞു കൊണ്ട് അവൾ പോയി....എനിക്ക് ചെറിയ സങ്കടമുണ്ടായിരുന്നെങ്കിലും ഞാൻ അവളെയെ കേട്ടു എന്നും മനസ്സിൽ കുറിച്ചിട്ടു ഫ്ലാറ്റിലേക്ക് പോയി.... വേറൊരു കാര്യമുണ്ട് ട്ടോ.... അവൾ എന്റെ മുഖം കണ്ടിട്ടില്ല.... അങ്ങനെ തുടർച്ചയായി ഞാൻ അവളോട് ഇത് തന്നെ ചോദിച്ചു കൊണ്ടിരുന്നു....അതിനിടയിൽ അവളറിയാതെ അവളെ കുറച്ചു പിക് സ് കൂടെ എടുത്തു... ഇന്ന് ഞാൻ തിരിച്ചു പോവാണ്....അവളോട് എന്നത്തേയും പോലെ ഞാൻ ചോദിച്ചപ്പോൾ ഇഷ്ടമില്ല....എന്ന മറുപടിയും തന്നു അവൾ പോയി....തിരിച്ചു വീട്ടിൽ എത്തി ഈ മുറി നിറയെ അവളെ പിക്‌സ് ഫ്രെയിം ചെയ്തു വെച്ചു.... പിന്നെ ഞാൻ ഒരു സാർ ആയിട്ടാണ് അവളെ നാട്ടിലേക്ക് വീണ്ടും വന്നത്.....

അതും ഡിഗ്രി 1st year പകുതി ആയപ്പോൾ....അന്ന് ആ കോളേജിൽ വീണ്ടും അവളെ കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷമായി....അതൊന്നുമല്ല രസം..കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഉണ്ട് എന്നെ ഇഷ്ടണെന്നു പറഞ്ഞു ഓൾ എന്റെ പിന്നാലെ നടക്കുന്നു.... അതുമല്ല....അവൾക് എന്റെ എന്റെ ശബ്ദം കേട്ടിട്ട് പോലും മനസിലായില്ലന്നെ... കുറച്ചു ദിവസം നടക്കട്ടെ....ഞാൻ ഈ 1 വർഷം അവളെ കത്തിരുന്നതല്ലേ എന്നും കരുതി അവളറിയാതെ ഞാനവളെ നോക്കി കൊണ്ടിരുന്നു....പിന്നെ ഞങ്ങൾ വീട് എടുത്തിരുന്നത് അവളെ വീടിന്ടെ അടുത്തായിരുന്നു....ഞാൻ നേരെ അവൾ അറിയാതെ അവളെ അച്ഛന്ടെ അടുത്ത് പോയി എന്റെ ഇഷ്ടം പറഞ്ഞു..... """മീനുവിനും നിന്നെ ഇഷ്ടമാണെങ്കിൽ ഉറപ്പായും നിനക്ക് അവളെ തരാo....""""" എന്ന് പറഞ്ഞു....ഇത്രേ ഉള്ളു.....പിന്നെ ഇതൊന്നും നി അറിയരുത് എന്നും...."" മാഷ് മീനുവിനോട് പറഞ്ഞു നിറുത്തി....

എന്നാൽ മീനു അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി അത് കഴിഞ്ഞു സംഭവിച്ചിരുന്നു....അന്ന് മീനുവിനോടുള്ള ഇഷ്ടം മാഷ് അവളെ അച്ഛനോട് പറഞ്ഞപ്പോൾ അവളെ അച്ഛൻ മറ്റൊരു കാര്യം കൂടി മാഷിനോട് പറഞ്ഞിരുന്നു...ആ കാര്യം ഒരിക്കലും മീനു അറിയരുതെന്നും പറഞ്ഞു.... ഒരിക്കലും തനായിട്ടു അത് മിനുവിനോട് പറയില്ല എന്നും പറഞ്ഞു അവളോടുള്ള തന്ടെ ഇഷ്ടം പറയാൻ പോവുമ്പോളാണ് ഒരു unknown നമ്പറിൽ നിന്ന് കാൾ വന്നത്.... """"അരവിന്ത്....നി...നിന്ടെ ഇഷ്ടം മീനുവിനോട് പറഞ്ഞാൽ അവളെ അച്ഛൻ നിന്നോട് പറഞ്ഞ സത്യം ഞാൻ അവളോട് പറയും....നിന്ടെ മീനുവിനെ നിയായിട്ട് വേദനിപ്പിക്കാതിരിക്കുക....."""" ഇത്രയും പറഞ്ഞു മാഷ് അങ്ങോട്ട് എന്തെങ്കിലും പറയുന്നതിഞ്ഞു മുൻബെ ആ കാൾ കട്ട് ആയിരുന്നു...പിന്നെ നിരന്തരം ആ കാൾ വന്നു കൊണ്ടിരുന്നു....അത് കൊണ്ട് തന്നെ മീനുവിനോടുള്ള ഇഷ്ടം തന്ടെ മനസ്സിൽ തന്നെ മാഷിഞ്ഞു ഒളിപ്പിക്കേണ്ടി വന്നു.... പതിയെ മീനുവിനോട് താൻ അകൽച്ച കാണിക്കുവാണ് നല്ലതെന്ന് കരുതി അവളോട് കലിപ്പായി കൊണ്ട് അകലാൻ നോക്കി..

.പക്ഷെ അപ്പോഴൊക്കെ അവൾ കൂടുതൽ എടുക്കുകയായിരുന്നു.... ഈ കാര്യങ്ങൾ ഒക്കെ ഇപ്പോ മീനുവിനോട് പറഞ്ഞാൽ ആ സത്യവും അവളോട് പറയേണ്ടി വരും എന്ന പേടി കൊണ്ടാണ് മാഷ് അത്രയും പറഞ്ഞു നിറുത്തിയത്..... 🍁🍁🍁🍁🍁🍁🍁🍁🍁🍁 ആഹാ...അപ്പോ ഈ കണവൻ മാഷ് ഇത്രയും കാലം എന്നെ വെറുതെ പിന്നാലെ നടത്തിക്കായിരുന്നു ല്ലേ...പിന്നെ +2 വിൽ ഞാൻ പഠിക്കുമ്പോൾ ആ ഹെൽമെറ്റ് ധരിച്ചു വന്നിരുന്നത് മാഷ് ആണെന്നറിഞ്ഞപ്പോൾ ഞാൻ ശേരിക്ക് ഞെട്ടി.... അന്ന് ആർട്സിന്റെ അന്ന് പാട്ട് പാടാൻ നിൽക്കുമ്പോൾ എനിക്ക് അവനെ ഓർമ വരും എന്ന് പറഞ്ഞിരുന്നില്ലേ ആ അവനാണ് മാഷ്....+2 വിൽ നിന്ന് മുഖം കാണാത്ത ആ ഹെൽമെറ്റ് കാരനോട് എനിക്ക് എപ്പോഴോ ഒരു ചെറിയ ഇഷ്ടം മോട്ടിട്ടിരുന്നു....

പിന്നെ....പിന്നെ ആ ഹെൽമറ്റ് കാരനെ കാണാത്തത് കൊണ്ടും പഠിക്കാനുള്ള തിരക്കുകളിൽ ഏർപെട്ടത് കൊണ്ടും ആ ഇഷ്ടഒo പതിയെ പോയി....എങ്കിലും മനസ്സിന്റെ ഏതോ കോണിൽ ആ ഇഷ്ടം ഉണ്ടായിരുന്നു...ഈ കോളേജിൽ വന്നു കുറച്ചു കഴിഞ്ഞപ്പോൾ മാഷിനെ കണ്ടു...എന്തോ മാഷിനെ എനിക്ക് ഭയങ്കര ഇഷ്ടായി.... അങ്ങനെ പിന്നാലെ നടക്കൽ തുടത്തിയതായിരുന്നു ഞാൻ...എന്നാലും എന്ടെ അച്ഛൻ എല്ലാ മറിഞ്ഞിട്ടു എന്നോട് ഈ ചതി ചെയ്യുമെന്ന് ഞാൻ അറിഞ്ഞില്ല....വെറുതെ മാഷിന്റെ പിന്നാലെ എന്നെ നടത്തിച്ചു... "എടാ കണവ....എന്നെ വെറുതെ പിന്നാലെ നടത്തിച്ചതിഞ്ഞു ഇതാ ഒരു സമ്മാനം... " എന്നും പറന്നു ഞാൻ മാഷിന്റെ വയറ്റിനിട്ടു ഒരസ്സൽ കുത്ത് കൊടുത്തു... "ഹായോ....എടി ദുഷ്ട്ടെ എന്റെ വയർ..." എന്നും പറഞ്ഞു മാഷ് വയറിൽ ഉഴിഞ്ഞു കൊണ്ടിരുന്നു....അച്ഛനുള്ളത്ത് പിന്നെ കൊടുക്കാം..... പെട്ടന്നാണ് മുറിയുടെ ഒരു ഭാഗത്ത് കർട്ടൻ മൂടി ഇട്ടിരിക്കുന്നത് കണ്ടത്....അവിടെ എന്താണെന്നറിയാൻ വേണ്ടി മീനു ആ ഭാഗത്തേക്ക് നടന്നു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story