❤️എന്റെ മാഷ്❤️: ഭാഗം 48

ente mash

എഴുത്തുകാരി: AADI

പെട്ടന്നാണ് മുറിയുടെ ഒരു ഭാഗത്ത് കർട്ടൻ മൂടി ഇട്ടിരിക്കുന്നത് കണ്ടത്....അവിടെ എന്താണെന്നറിയാൻ വേണ്ടി മീനു ആ ഭാഗത്തേക്ക് നടന്നു..... അവിടുത്തെ കർട്ടൻ മാറ്റിയതും അവിടെ ചുമരിൽ ഫ്രെയിം ചെയ്തു വെച്ചിട്ടുള്ള ഫോട്ടോസ് കണ്ടു മീനു നേരത്തെതിനെക്കാൾ ഞെട്ടി പകച്ചു കൊണ്ട് മാഷിനെ തിരിഞ്ഞു നോക്കി.... "മ...മാഷേ...ഇ...ഇത്...." "ഇതെന്റെ പഴയ ഒരു കളികൂട്ടുകാരിയുടെ ഫോട്ടോസ ...." "മാഷേ....ഇ...ഇതെന്റെ നവ്യ ചേച്ചിയാണ്....ചേച്ചീടെ ഓൾഡ് പിക്‌സ് ആണിതൊക്കെ...." മീനു പറയുന്നത് കേട്ട് മാഷ് അക്ഷരാർത്ഥത്തിൽ ഞെട്ടി.... "മീനു.... നിനക്ക്....അപ്പൊ നിനക്ക്...നവ്യയെ അറിയോ...." മാഷോര് പകപ്പോടെ മീനുവിനോട് ചോദിച്ചു.... "അറിയാം മാഷേ...എന്റെ കസിൻ ആണ് നവ്യ ചേച്ചി...." പെട്ടന്ന് മീനുവിന് അന്ന് നവ്യ ചേച്ചി അവളോട് പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു....

*""""""മീനു എനിക്കൊരു കളി കൂട്ടുകാരനുണ്ടായിരുന്നു....അങ് ആലപ്പുഴയിൽ...അച്ഛന് അവിടുത്തെ സ്റ്റേഷനിൽ ജോബ് ആയപ്പോൾ ഞങ്ങളും അവിടെ നിന്നിരുന്നു..... ഞങ്ങൾ നിന്ന വീടിന്ടെ അപ്പുറത്തെ വീട്ടിലെ അരവിന്ത് ആയിരുന്നു എന്റെ കൂട്ടുകാരൻ...ഞാൻ അവനെ അരവി എന്നായിരുന്നു വിളിച്ചിരുന്നെ....ഞാനും അവനും നല്ല കൂട്ടായിരുന്നു....ഒരുപാട് ഇഷ്ടമായിരുന്നു അവനെ....പിന്നെ എന്റെ 11മ് വയസ്സിൽ അച്ഛന് നമ്മുടെ നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ ഞങ്ങൾ ഇവിടേക്ക് വന്നു.... അന്ന് ഞാൻ കുറെ കരഞ്ഞു....പിന്നീട് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആലപ്പുഴയിൽ പോയി അവനെ അന്വേഷിച്ചെങ്കിലും അവരവിടെ നിന്നു പോയിരുന്നു....ഇപ്പോഴും ഞാൻ എന്റെ ആ പഴയ കളി കൂട്ടുകാരനെ അന്വേഷിച്ചു കൊണ്ടിരിക്കാണ്....."""""""*

ചേച്ചി അന്ന് എന്നോട് പറഞ്ഞതൊക്കെ ആലോജിച്ചു നിൽക്കുമ്പോഴാണ് മാഷ് എന്നെ കുലുക്കി വിളിച്ചത്....ഞാൻ ഞെട്ടി കൊണ്ട് മാഷിനെ നോക്കി.... "അപ്പൊ... മാഷ്...മാഷയിരുന്നോ നവ്യ ചേച്ചിയുടെ അരവി...." ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കി പകച്ചു കൊണ്ട് ചോദിച്ചു.... "മീനു...നവ്യ അവളിപ്പോൾ എവിടെയാണ്...അന്ന് ആലപ്പുഴയിൽ നിന്ന് അവർ പോയി 1 മാസം കഴിഞ്ഞപ്പോൾ അച്ഛന് ബിസിനെസ്സ് മറ്റൊരിടത്തേക്ക് ആകിയപ്പോൾ ഞങ്ങളും അവിടെ നിന്ന് പോന്നിരുന്നു....പിന്നീട് ഞാനും അവരെ അന്വേഷിച്ചെങ്കിലും കണ്ടു പിടിക്കാൻ പറ്റിയില്ല...." മാഷ് എന്നോട് പറയുന്ന ഓരോ കാര്യങ്ങളും ഞാൻ കെട്ടുകൊണ്ടിരുന്നു....എനിക്കിപ്പോ എന്ത് പറയണം എന്നറിയുന്നുണ്ടായിരുന്നില്ല.... ഒരുപക്ഷേ ചേച്ചിക്ക് മാഷിനോട് പ്രണയമാണെങ്കിലോ.....അപ്പോ ഞാനെന്ത് ചെയ്യും..... ഇങ്ങനെ പല ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു....

ചേച്ചിയോട് ഈ കാര്യം വിളിച്ചു പറയണം എന്നുണ്ടെങ്കിലും എന്ടെ പേടി കാരണം എനിക്ക് വിളിക്കാൻ തോന്നിയില്ല.... ദേവി ഞാൻ എന്ത് ചെയ്യും.... ചേച്ചിക്ക് മാഷിനെ വേണമെന്ന് പറഞ്ഞാൽ ഞാൻ എന്താ ചെയ്യ...എനിക്കറിയില്ല...പക്ഷെ ഒന്നെനിക്കറിയാം മാശില്ലാതെ എനിക്ക് ജീവിക്കാൻ വയ്യ.... "മീനു....പ്ളീസ്....പറ... നവ്യ അവൾ എവിടെ...." മാഷേന്നെ കുലുക്കി കൊണ്ട് അപേക്ഷ സ്വരത്തിൽ വീണ്ടും ചോദിച്ചതും എന്ടെ ഉള്ളിലെ സെല്ഫിഷ്നസ് മാഷിഞ്ഞു നവ്യ ചേച്ചി എവിടെയെന്ന് പറഞ്ഞു കൊടുക്കാൻ സമ്മതിച്ചില്ല..... "ഇല്ല...മാഷേ ഞാൻ പറയില്ല...എനിക്ക് മാഷിനെ നഷ്ടപ്പെടുത്താൻ വയ്യ...." കരഞ്ഞു കൊണ്ട് ഞാൻ മാഷിനോട് പറന്നു.... "മീനു...നി എന്തോക്കെയ പറയുന്നേ...നിനക്ക് ഒന്ന് പറഞ്ഞു തന്നൂടെ നവ്യ എവിടെയാണെന്ന്...." "മാഷേ...പ്ലീസ്‌ നിങ്ങൾ എന്നെ വിട്ട് പോവരുത്...." "ഇല്ല മീനു...ഞാൻ നിന്നെ വിട്ടു പോവില്ല...പറ നവ്യ എവിടെയാണ്...അല്ലെങ്കിൽ അവളെ നമ്പർ എങ്കിലും താ...."

മാഷ് അത് തന്നെ ചോദിച്ചു കൊണ്ടിരുന്നെങ്കിലും എനിക്ക് എന്തോ നവ്യ ചേച്ചിനെ കാണിച്ചു കൊടുക്കാൻ തോന്നിയില്ല.... അവസാനം മാഷ് എന്നോട് അലറി കൊണ്ട് ചോദിച്ചു... "മീനു...നിന്നോട് ആണ് ഞാൻ ചോദിക്കുന്നെ...നവ്യടെ നമ്പർ എങ്കിലും എനിക്ക് താ...അല്ലെങ്കിൽ നീയെന്റെ മറ്റൊരു മുഖം കാണേണ്ടി വരും...." മാഷ് അത്രയും ദേഷ്യത്തിൽ ചോദിച്ചപ്പോൾ ഇനി വരുന്നത് വരുന്നിടത്തു വെച്ചു കാണാം എന്നും കരുതി ഞാൻ ഫോൺ എടുത്തു നവ്യ ചേച്ചിക്ക് വിളിച്ചു.... "ഹെലോ...മീനുസ്....എന്തൊകെ സുകല്ലേ...അല്ല പതിവില്ലാതെ എന്താ ഇപ്പോ ഒരു വിളി...." ഫോൺ എടുത്തപ്പോൾ തന്നെ ഞാൻ അങ്ങോട്ട് എന്തേങ്കിലും പറയുന്നതിഞ്ഞു മുൻപ് ചേച്ചി പറഞ്ഞു... "ചെ...ചേച്ചി...." ഞാൻ വിറച്ചു വിറച്ചു ചേച്ചിയെ വിളിച്ചു... "മീനു...എന്താ നിന്ടെ ശബ്ദത്തിൽ ഒക്കെ ഒരു മാറ്റം...നിനക്ക് എന്ത് പറ്റി...മീനു...പറ" ഞാൻ അതിഞ്ഞു മറുപടി കൊടുക്കാൻ നിന്നതും മാഷ് എന്ടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിച്ചു.... "ഹാലോ നവ്യ..." മാഷ് "ഇതാര...."

ചേച്ചി "നവ്യ...ഇത് ഞാനാണ്...നിന്ടെ അരവി...." മാഷ് അത് പറഞ്ഞതും നവ്യ ഞെട്ടി കൊണ്ട് ചെവിയുടെ അവിടെ നിന്ന് ഫോൺ എടുത്തു ഫോണിലേക്ക് തന്നെ ഉറ്റു നോക്കി... "നവ്യ...." മാഷിന്റെ ശബ്ദം വീണ്ടും കേട്ടതും നവ്യ ഫോൺ എടുത്തു ചെവിയിൽ വെച്ചു കൊണ്ട് ചോദിച്ചു... "അരവി...നി...നിയെങ്ങനെ...." "നവ്യ...എനിക്ക് നിന്നെ നേരിട്ടു കാണണം...നി നാളെ മീനുവിന്റെ വീടിന്ടെ ഇപ്പുറടത്തുള്ള വീട്ടിലേക്ക് വരണം...." ഇത്രയും പറഞ്ഞു കൊണ്ട് മാഷ് കാൾ കട്ട് ചെയ്തു മീനുവിനെ നോക്കി.... മീനു അവിടെ ഇരുന്നു കരയുവായിരുന്നു...അവളെ ഉള്ളിലെ പേടി കൂടി കൊണ്ടിരുന്നു...തനിക്ക് മാഷിനെ നഷ്ടപ്പെട്ടാൽ ജീവിച്ചിരിക്കില്ല എന്നു വരെ അവൾ ചിന്ധിച്ചു.... "വേണ്ടിയിരുന്നില്ല എനിക്ക് ഈ മുറിയിൽ കയറെണ്ടിയിരുന്നില്ല...ഇപ്പോ... ഇപ്പോ.....മാഷ്..." എന്നൊക്കെ സ്വയം പിറുപിറുത്തു കൊണ്ട് അവളവിടെ ഇരുന്നു കരഞ്ഞു.... മാഷ് മീനുവിന്ടെ അടുത്തേക്ക് ചെന്നു....

"മീനു....എന്താ നിനക്ക്....." മാശവളോട് ചോദിച്ചതും അവൾ മാഷിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.... അവളെ ആ അവസ്ഥ കണ്ടു മാഷിനു സങ്കടം വരുന്നുണ്ടായിരുന്നു....എന്താവും മീനുവിന് പറ്റിയിട്ടുണ്ടാവ... മീനു കുറെ സമയം കരഞ്ഞു.....പതിയെ പതിയെ അവളെ ബോധം പോയി അവൾ മാഷിന്റെ കൈകളിലേക്ക് വീണു.... "മീനു...മീനു....എണീക്ക്...മീനുട്ടി...." മാഷാവളെ തട്ടി വിളിച്ചു കൊണ്ടേ ഇരുന്നു.... "മീനുട്ടി...നിന്ടെ മാഷാണ് വിളിക്കുന്നെ....എണീക്ക്....." അപ്പോ അവളൊന്ന് ചെറുതായി നിരങ്ങി...മാഷ് വേഗം അവളെ എടുത്തു മുറിയിലെ ബെഡിൽ കൊണ്ട് കിടത്തി.... എന്നിട്ട് ജഗ്ഗിൽ നിന്ന് വെള്ളാമെടുത്തു അവളെ മുഖത്തേക്ക് കുടഞ്ഞു....പതിയെ മീനു കണ്ണ് തുറന്നു..... "മ...മാഷേ....എന്നെ വിട്ടു പോവരുത്...." "ഇല്ല...എന്ടെ മീനുട്ടിയെ വിട്ടു ഞാൻ എവിടേക്കും പോവില്ല...." എന്നും പറഞ്ഞു അവളെ മൂർതാവിൽ ഒന്ന് ചുംബിച്ചു കൊണ്ട് മാഷും അവളെ അടുത്തു കിടന്നു..... എപ്പോഴോ ഇരുവരും ഉറക്കത്തിലേക്ക് വീണിരുന്നു....

. &&&&&&&&&&&&&&&&&& നവ്യ ആകെ ഞെട്ടി നില്കുവായിരുന്നു...അരവി ആയിരുന്നോ എനിക്കിപ്പോ വിളിച്ചിരുന്നത്...എനിക്കവന്ടെ സൗണ്ട് പോലും മനസിലായില്ല....അരവിയെ എത്രയും പെട്ടന്ന് കാണണം...അല്ല അരവി വരാൻ പറഞ്ഞ വീട് അത് മീനുവിന്ടെ മാഷിന്റെ വീടല്ലേ...അപ്പോ മീനുവിന്ടെ മാഷാണോ അരവി...oh ഗോഡ്.... നവ്യ പിന്നെ കൂടുതൽ ചിന്തിച്ചു നിൽക്കാതെ പോവാനുള്ള ഒരുക്കങ്ങൾ നടത്തി... &&&&&&&&&&&&&&&&& "മീനു.....എനിക്ക് വേണം അരവിയെ....പ്ളീസ് മീനു എനിക്ക് തന്നൂടെ....ഞാൻ നിന്ടെ കാലിൽ വീഴാം എനിക്ക് എന്ടെ അരവിയെ താ മീനു....." "ചെ...ചേച്ചി...ഞാ...ഞാൻ...." "മീനു പ്ളീസ്....." നവ്യ കരഞ്ഞു കൊണ്ട് ചോദിച്ചു.... "ചേച്ചി....എന്നെ കൊണ്ട് പറ്റില്ല എനിക്ക് എന്ടെ മാഷ് ഇല്ലാതെ പറ്റില്ല...." "മീനു😭😭😭😭😭😭😭" "___" "മീനു നി നോക്കിക്കോ എന്ടെ അരവിയെ ഞാൻ കൊണ്ട് പോകും......" "No..........." മീനു സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നു....

മാഷാവളെ ശബ്ദം കേട്ടു ലൈറ്റ് ഇട്ടു എണീറ്റു.... "മീനു....എന്താ പറ്റിയെ....." മീനു നന്നായി വിയർക്കുന്നുണ്ടായിരുന്നു.... "വേ....വെള്ളം..... മാഷ് വേഗം അവൾക് വെള്ളാമെടുത്തു കൊടുത്തു..... അപ്പോഴേക്ക് ഡോറിൽ കൊട്ട് തുടങ്ങിയിരുന്നു....മാഷ് മീനുവിനെ ഒന്ന് നോക്കിയ ശേഷം പോയി ഡോർ തുറന്നു.... "എന്താ...അനു... മോൾ എന്തിനാ അലറിയെ...." 'അമ്മ വേവലാതി പെട്ടു കൊണ്ട് ചോദിച്ചു.... "അത് അവൾ എന്തോ സ്വപ്നം കണ്ടു അലറിയതാ....." "ഹോ...പേടിപ്പിച്ചു കളഞ്ഞല്ലോ മീനു....നാമം ജപിച്ചു കിടക്ക് ട്ടോ...." അതിഞ് മീനു ഒന്ന് തലയാട്ടി കൊടുത്തു.... എല്ലാവരും മുറിയിൽ നിന്ന് പോയപ്പോൾ മാഷ് ഡോർ അടച്ചു മീനുവിന്ടെ അടുത്തേക്ക് വന്നിരുന്നു....

"എന്താ മീനു നിനക്ക് പറ്റിയെ...." "എനിക്ക് പേടിയാണ് മാഷേ..." "എന്തിന്...." "മാഷേന്നെ വിട്ടു പോവോ...." "ഇല്ല...മീനുട്ടി...എന്ടെ ജീവനാണ് എന്ടെ മീനു...ജീവനെ വിട്ട് ഞാൻ മറ്റെവിടേക്കെങ്കിലും പോവോ...ഇല്ലല്ലോ...." എന്നും പറഞ്ഞു മാഷ് മീനുവിനെ ഇറുകെ പുണർന്നു...പിന്നെ ലൈറ്റ് ഓഫ് ചെയ്തു കിടന്നു...മീനുവിന് അപ്പോഴും തന്ടെ പേടി മാറിയിട്ടുണ്ടായിരുന്നില്ല....ഒരുപക്ഷേ നവ്യ അവളോട് മാഷിനെ വിട്ടു തരാൻ ചോദിച്ചാലോ....അതായിരുന്നു അവളെ പേടി... എപ്പോഴോ ഓരോന്ന് ആലോജിച്ചു കൂട്ടി മീനു ഉറങ്ങി....... പിറ്റേന്ന് മാഷ് വിളിക്കുന്നത് കേട്ടാണ് മീനു ഉണർന്നത്.... ഇന്ന് നവ്യ വരുന്ന ദിവസമാണ്.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story