❤️എന്റെ മാഷ്❤️: ഭാഗം 49

ente mash

എഴുത്തുകാരി: AADI

എണീറ്റപ്പോൾ തന്നെ ഇന്ന് നവ്യ ചേച്ചി വരുന്ന ദിവസമാണെന്നു ആലോചിച്ചു എന്റെ പേടി കൂടാൻ തുടങ്ങി...ഞാൻ വേഗം ഫ്രഷ് ആയി വന്നപ്പോൾ മാഷിനെ മുറിയിൽ കാണാനില്ല.... മാഷിനേയും നോക്കിക്കൊണ്ട് താഴേക്ക് ഇറങ്ങുമ്പോഴാണ് സെറ്റിയിൽ ഇരിക്കുന്ന നവ്യ ചേച്ചിയെ ഞാൻ കണ്ടത്.... ചേച്ചിയെ കണ്ടപോൾ തന്നെ എന്ടെ ഉള്ളിലൂടെ ഒരളലങ്ങു പോയി.... ചേച്ചീടെ ഇപ്പുറത്ത് തന്നെ മാഷും ഇരിക്കുന്നുണ്ട്....ചേച്ചി എനിക്കൊന്നു ചിരിച്ചു തന്നു പക്ഷെ എനിക്ക് തിരിച്ചു ചിരിക്കാൻ തോന്നിയില്ല....... ഞാൻ അവരെ അടുത്തേക്ക് ചെന്നു.... "എന്നാലും നവ്യ മോളെ നിനക്ക് ഇവരെ കല്യാണത്തിന് വന്ന് കൂടയിരുന്നോ...എങ്കിൽ നിന്നെ നേരത്തെ തന്നെ കാണാമായിരുന്നു..."

'അമ്മ "എന്റെ ആന്റി അപ്പോ ഞാൻ ബിസി ആയി പോയില്ലേ...." നവ്യ ചേച്ചി "ഹാ...എന്തായാലും ഇപ്പോഴെങ്കിലും മോളെ കാണാൻ പറ്റിയല്ലോ...." അതിഞ്ഞു ചേച്ചി അമ്മയ്ക്കൊന്നു ചിരിച്ചു കൊടുത്തു എന്നെ സംശയത്തോടെ നോക്കി.... "അരവി...ആന്റി...ഞാനും മീനുവും ഇപ്പോ വരാട്ടോ...." എന്നും പറഞ്ഞു ചേച്ചി എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു.... ദൈവമേ...ചേച്ചി ഇനി എന്നോട് മാഷിനെ ചോദിക്കനാവോ...എന്നെ പരീക്ഷിക്കല്ലേ ദേവി.... "മീനു...എന്ത് പറ്റി നിനക്ക് ആകെ ഒരു ഉഷാറില്ലാത്ത പോലെ...ഇന്നലെ വിളിച്ചപ്പോഴും ആകെ എന്തോ പോലെ ആയിരുന്നല്ലോ സൗണ്ട്...." ചേച്ചി ഓരോന്ന് പറയുമ്പോഴും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുവായിരുന്നു...ഞാൻ ചേച്ചീടെ കൽക്കലേക്ക് വീണു...

"ചേച്ചി...പ്ളീസ്...മാഷിനെ ചോദിക്കരുത്...എനിക്ക് എന്റെ മാഷിനെ വേണം ചേച്ചി..." "ഹേയ്...മീനു എണീക്ക്...നി എന്തോക്കെയ ഈ പറയുന്നേ...ഞാനെന്തിന് അരവിയെ ചോദിക്കണം....മാഷ് നിന്ടെ തന്നെയാണ് ട്ടോ.... ശെരിക്കും ഇന്നലെ അരവി വിളിച്ചപ്പോൾ ഞാൻ ഞെട്ടിയിരുന്നു....എന്റെ അരവി തന്നെ ആണോ അത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല........ ഇത്രയും കാലം അരവിയെ തിരയുന്ന സമയത്ത് ഒന്ന് നിന്ടെ മാഷിനെ പരിജയപ്പെട്ടിരുന്നേൽ നേരത്തെ തന്നെ ഞങ്ങൾക്ക് കാണാമായിരുന്നു........ പിന്നെ നിന്ടെ മാഷിനെ നി തന്നെ എടുത്തോ...എന്ടെ എങ്ങാജ്മെന്റ് ചെറുതായി ഒന്ന് കഴിഞ്ഞു...." ചേച്ചി അത് പറഞ്ഞതും ഞാൻ ഞെട്ടി കൊണ്ട് ചേച്ചിയെ നോക്കി.... "എൻഗേജ്‌മെന്റോ....😲"

"ഹാടി... ഒക്കെ പെട്ടന്നായിരുന്നു...ഹരി ടെ അച്ഛൻ പെട്ടന്ന് നടത്തിയത...അത് കൊണ്ട് ആരോടും പറയാൻ പറ്റിയില്ല...." മീനുവിന് ഇതൊക്കെ ഒരു സർപ്രൈസ് തന്നെ ആയിരുന്നു..... ഹാവൂ...ഞാൻ പേടിച്ചത് പോലെയൊന്നും സംഭവിച്ചില്ല... വെറുതെ ഇന്നലെ കുറെ കണ്ണീർ വെസ്റ്റ് ആക്കി....കണ്ണീർ ദേവതെ...സോറി ട്ടോ.... ശേ ഒരു ബക്കറ്റ് വെച്ചിരുന്നേൽ വെള്ളം ഷേകരിക്കമായിരുന്നു😝 മീനു നവ്യയെ നോക്കി നല്ല അസ്സൽ ഒരു ചിരി ചിരിച്ചു കൊടുത്തു.... ©©©©©©©©©©©©©©©©© ഇന്ന് നവ്യയെ കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടിയിരുന്നു....അവൾ ആകെ മാറിയിരുന്നു....കുറെ കാലത്തിന് ശേഷം കണ്ടതോണ്ട് എനിക്ക് തോന്നുന്നതാവും....പഴയ നവ്യയിൽ നിന്ന് തികച്ചും വ്യത്യസമുണ്ട്... ഒരു modern girl ആയിക്കുന്നു..... എന്തായാലും അവളെ ആ പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ല....

അല്ല ഈ മീനുവിനെയും നവ്യയെയും കാണാനില്ലല്ലോ....കുറെ സമയമായി രണ്ടും പുറത്തേക്ക് പോയിട്ട്....എന്താണാവോ ഇത്ര കാര്യമായിട്ട് രണ്ടിനും പുറത്ത്....ഞാൻ അവരെ അടുത്തേക്ക് ചെന്നു.... അപ്പോ രണ്ടും ഇളിച്ചു കൊണ്ട് നല്ല സംസാരത്തിലാണ്.... "അതേയ്...ഞാൻ കൂടെ ഈ ചർച്ചയിൽ ആഡ് ആയിക്കോട്ടെ..." എന്നും പറഞ്ഞു അവരെ അടുത്തേക്ക് ചെന്നു നിന്നു.... "ഏയ്...ഇവിടെ ബുദ്ധി ഉള്ളവർ മാത്രമേ നിക്കാൻ പറ്റു...." മീനു "എന്ന മീനു നി വേഗം അകതേക്ക് കയറി പൊക്കോ...." ഞാൻ "എന്തിന്....🙄" മീനു "അല്ല നിയല്ലേ പറഞ്ഞേ ഇവിടെ ബുദ്ധി ഉള്ളവർ മാത്രോള്ളു നിക്കാന്ന്... നിനക്ക് ആ പറഞ്ഞ സാദനമില്ലല്ലോ...." ©©©©©©©©©©©©©©©©© മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞതും ഞാൻ മാഷിന്റെ മുതുകിനിട്ടു രണ്ടെണ്ണം കൊടുത്തു നവ്യ ചേച്ചിയെ നോക്കി....

ചേച്ചി ഞങ്ങളെ കാട്ടി കൂട്ടാലൊക്കെ കണ്ടു ചിരിച്ചു കൊണ്ട് നിൽക്കാണ്..... "അപ്പോ ഞാൻ പോവാണ്...." ചേച്ചി "ഏയ്...അത് പറഞ്ഞ പറ്റില്ല...ഇന്നിവിടെ നിൽക്കണം...." ഞാൻ എന്താല്ലേ...ഇന്നലെ വരരുതെ എന്നൊക്കെ കരുതിയ ആളാ...ഇന്നിവിടെ ചേച്ചിയോട് നിൽക്കാൻ പറഞ്ഞു നിർബന്ധിക്കുന്നത്😂 "അതന്നെ...." മാഷ് "ഏയ്...പറ്റില്ല...എനിക്ക് കുറെ വർക്‌സ് ഉണ്ട്...അതൊക്കെ പെൻഡിങ്ങിൽ ഇട്ടു കൊണ്ടാണ് ഞാൻ വന്നിരിക്കുന്നെ...പിന്നെ ഒരിക്കലാവാം ഇവിടെ നിൽകലൊക്കെ...." ഞാൻ പിന്നെയും ചേച്ചിയെ കുറെ നിർബന്ധിച്ചെങ്കിലും ചേച്ചി പോവാണെന്നു പറഞ്ഞു....അങ്ങനെ ചേച്ചി പോയി.... പിന്നെ ഞങ്ങൾ ഇരുന്നു ഭക്ഷണം ഒക്കെ കയിച്ചു.... വെയ്കുന്നേരം ലച്ചുവെച്ചിയും ഏട്ടനും അപ്പുവും പോയി....ഇന്ന് അവർ പോകുന്ന ദിവസമായിരുന്നു....അവരൊക്കെ പോയപ്പോൾ ഞാൻ മുറിയിലേക്ക് വന്നു....

എന്നിട്ട് നേരെ ആ secret മുറിയിലേക്ക് കയറി..... ഇന്നലെ മാഷ് കഥകൾ ഒക്കെ പറഞ്ഞു ഞെട്ടിച്ചത് കൊണ്ട് നേരങ്ങനെ ഫോട്ടോ ഒന്നും നോക്കാൻ പറ്റിയിട്ടില്ല😝 ഞാൻ മുറിയിൽ കയറി ഓരോ ഫോട്ടോസിലൂടെയും വിരലോടിച്ചു കൊണ്ടിരുന്നു...ഒക്കെ unexpected pics ആണെന്ന് എന്ടെ എസ്പ്രെഷനിൽ നിന്ന് മനസ്സിലാക്കാം.... എന്തായാലും പിക് ഒക്കെ ശെരിയായിക്കുന്നു... ഷോ...ഈ മാഷ് ഇത്ര നല്ല ഫോട്ടോ ഗ്രാഫർ ആയിരുന്നോ....അറിഞ്ഞില്ല... ആരും പറഞ്ഞില്ല....ഇനി മാഷിനെ എന്റെ പേഴ്‌സണൽ ഫോട്ടോഗ്രാഫർ ആക്കണം.... ശ്യോ...ഈ മാഷിന് ഒന്ന് പറഞ്ഞു എടുത്തോടയിരുന്നോ ഫോട്ടോ...എന്ന ഞാൻ ഇതിലും സ്റ്റൈൽ ആയി നിന്നു തന്നിരുന്നു.... ഹാ...ഇനി പറഞ്ഞിട്ട് കാര്യമില്ല....എന്തായാലും എനിക്ക് ഇപ്പോ ഫുൾ സന്തോഷമാണ്... സന്തോഷം കൊണ്ട് ഞാൻ മുറിയിലേക്ക് വന്നു സ്‌പീക്കറിൽ പാട്ട് വെച്ചു തുള്ളാൻ തുടങ്ങി..... "ഓ...ല...ലാ....."

എന്നൊക്കെ പാടി ഞാൻ നല്ല ഡാൻസിങിൽ ആർന്ന്.... പെട്ടന്നാണ് മാഷ് മുറിയിലേക്ക് വന്നത്....അപ്പോ തന്നെ സോങ് മാറും ചെയ്തു....മീനു മാഷ് വന്നതൊന്നും അറിയാതെ നല്ല ഡാൻസിങിൽ ആണ്..... 🎶🎼ishq shava.... Mushk shava.... Kushamadid -- e marhabaa🎼🎶 🎶🎼Ishq shava Mushk shava Kushamadid --e marhabaa🎼🎶 🎶🎼Mila meela Mila meela Aankh mila Laga Laga Laga Laga aag Laga Zara zara zara zara pass thoh haa Kushamadid -- e marhabaa🎶🎼 🎶🎼Ishq shava.... Mushq shavaa.... 🎶🎼 🎶🎼Ishq shava.... Mushk shava Kushamadid -- e marhabaa🎶🎼 ഈ സോങ്ങും കേട്ടു കൊണ്ട് വന്ന മാഷ് മീനുവിന്റെ ബാക്കിൽ പോയി കെട്ടിപ്പിടിച്ചു അവളെ തന്നോട് ചേർത്ത് നിറുത്തി.....മീനു ഒന്ന് ഞെട്ടതിരുന്നില്ല.... പതിയെ ഇരുവരും പാട്ടിനനുസരിച്ചു ഡാൻസ് ചെയ്തു കൊണ്ടിരുന്നു....മാഷ് ഡാൻസിലെന്നപോലെ ഇടക്കിടക്ക് മീനുവിന് ഓരോ കിസ്സും കൊടുക്കുന്നുണ്ട്.....

ഇവർ കളിക്കുന്നതൊക്കെ 3 മത് ഒരാൾ കൂടി കാണുന്നുണ്ടായിരുന്നു....ശ്രേയ.... അവൾ ദേഷ്യത്തിൽ ഇരുവരെയും നോക്കി ചുമരിൽ ആഞ്ഞിടിച്ചു...... മാഷും മീനുവും ഇതൊന്നുമറിയാതെ നല്ല ഡാൻസിങിൽ ആണ്.....ഡാൻസ് ഒക്കെ കഴിന്‌ രണ്ടാളും ഷീണിച്ചപ്പോൾ ബെഡിൽ വന്നു കിടന്നു.....പിന്നെ പരസ്പരം നോക്കി പൊട്ടി ചിരിച്ചു.... { രണ്ടിനും പ്രാന്തായി തോനുന്നു😝} "മീനു....ഇന്നലെ എന്തായിരുന്നു നിനക്ക്...." മാഷ് മീനുവിന്റെ നേരെ തിരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു.... അപ്പോ മീനു അവളെ ഉള്ളിൽ ഉണ്ടായിരുന്ന ഇന്നലത്തെ ചിന്തകൾ ഒക്കെ മാഷിന് പറഞ്ഞു കൊടുത്തു...അത് കേട്ടതും മാഷ് ചിരിക്കാൻ തുടങ്ങി..... മീനു അതിന് pillow എടുത്തു മാശിനിട്ടു നല്ല വണ്ണം കൊടുത്തു..... പിന്നെ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ രണ്ടാളും വന്നു ഭക്ഷണമൊക്കെ കഴിച്ചു മീനു അടുക്കള വൃത്തി ആകാൻ അമ്മയെ സഹായിച്ച ശേഷം മുറിയിലേക്ക് പോയി....

മാഷ് അപ്പോ ഫോണിൽ എന്തോ കണ്ടു ചിരിച്ചിരിക്കായിരുന്നു.... ഈ മാഷേന്ത ഇത്ര കാര്യമായിട്ട് ഫോണിൽ കാണുന്നത്....ഇനി വല്ല വൾക്കും വീഡിയോ കേൾ ചെയ്യണോ.... ഹോ...മീനു മാഷ് അങ്ങനെയൊന്നും ചെയ്യില്ല...നി ഈ ഇട ആയിട്ട് ഒരു സംശയ രോഗി ആയിട്ടുണ്ട്.....【 മനസ്സ്】 ശെരിയ....ഞാൻ സംശയ രോഗി ആയിട്ടുണ്ടോ എന്ന് എനിക്ക് നല്ല സംശയമുണ്ട്....ഈ സമാശയത്തിന്ടെ ഓരോ സംശയങളെ...എന്തിനാ സംശയം വെറുതെ സംശയമാവുന്നെ...പിന്നെ അതെന്തിനാ വെറുതെ സംശയരോഗമാവുന്നെ.......... ഹോ മീനു എന്തോക്കെയ നി ഈ പറയുന്നേ..【മനസ്സ്】 "ശെരിയ...ഞാനിപ്പോ എന്താ പറഞ്ഞേ...ഹോ..എനിക്കെന്നെ വട്ടാകുന്നു മീനു നേരെ മാഷിന്റെ അടുത്തേക്ക് ചെന്നു....മീനുവിനെ കണ്ടതും മാഷ് ഫോൺ മറച്ചു പിടിച്ചു...അത് കണ്ടപ്പോൾ മീനുവിന് സംശയമായി....മീനു ഫോൺ പിടിച്ചു പറിച്ചു. വാങ്ങിച്ചു അതിലുള്ള വീഡിയോ കണ്ടതും മീനുവിന് വേണ്ടീന്നില എന്നായി....

അന്നത്തെ മീനുവിന്ടെ കാട്ടി കൂട്ടാലൊക്കെ മാഷ് വീഡിയോ എടുത്തിരുന്നില്ലേ ...അതായിരുന്നു മാഷിപ്പോ കണ്ടു കൊണ്ടിരുന്നത്.... "എന്നാലും...ദുഷ്ടൻ മാഷേ...എന്നോട് ഈ ചതി വേണ്ടായിരുന്നു...." മീനു "ഈ...ഇതൊക്കെ ഒരു രസമല്ലേ...." "രസമല്ല സാമ്പാർ...." എന്നും പറഞ്ഞു മീനു മാഷിന്റെ അടുത്തു കയറി കിടന്നു.... "മാഷേ ആ വീഡിയോസ് ഡിലീറ്റ് ചെയ്യോ..." "ഇല്ല...." "എന്തൊരു സാധന...പോ....ഞാൻ പിണക്കാ...." എന്നും പറഞ്ഞു മാഷിനോരു തട്ട് കൊടുത്തു മീനു ഇപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു....അപ്പോ മാഷ് ഫോൺ ഒക്കെ അവിടെ വെച്ചു അവളെ നേരെ തിരിഞ്ഞു കെട്ടിപിടിച്ചു.... മീനു മാഷിന്റെ കൈ തട്ടി മാറ്റി.... "ഹോ...എന്റെ മീനുട്ടി പിണങ്ങല്ലേ.... ഇതൊന്നും എന്റെ ഫോണിൽ നിന്ന് ആരും കാണില്ലേയ്...." "അത് മാഷ് കള്ളം പറയാണ്... മാഷിന്റെ ഫോണിൽ നിന്ന് അത് മാഷ് കാണൂലെ...ഞാൻ കാണൂലെ...

.പിന്നെ എന്താ മാഷ് ആരും കാണുന്നില്ലെന്ന് പറയുന്നേ...." മീനുവിന്ടെ ആ പറച്ചിൽ കേട്ടു മാഷ് മീനുവിനെ നോക്കി പല്ലിറുമ്പി.... "എന്റെ മീനു...നിന്നെ പോലെ ഒരു പൊട്ടത്തിനെ ഞാൻ ആദ്യമായിട്ട് കാണാണ്...." "മാഷിനെ പോലെ ഒരു പൊട്ടനെ ഞാനും...അപ്പോ നമ്മൾ രണ്ടാളും same pitch ആണല്ലേ മാഷേ...ഞാൻ പിച്ചാo...." എന്നും പറഞ്ഞു മീനു മാഷിന്റെ കയ്യിൽ പിച്ചി....അപ്പോ തന്നെ മാഷ് """ എടി നീയെന്നെ പിച്ചി അല്ലെ"""" എന്നും ചോദിച്ചു അവൾക്കൊരു പിച്ചു കൊടുത്തു.... പോരെ പൂരം..... പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നല്ല പിച്ചൽ ആയിരുന്നു....പിച്ചി പിച്ചി കുഴങ്ങിയപ്പോ രണ്ടും കിടന്നു പുച്ഛിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കുടന്നു ഉറങ്ങി..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story