❤️എന്റെ മാഷ്❤️: ഭാഗം 50

ente mash

എഴുത്തുകാരി: AADI

പിറ്റേന്ന് രാവിലെ മീനുവാണ് നേരത്തെ എണീറ്റത്....മാഷ് നല്ല ഉറക്കത്തിൽ ആയിരുന്നു....ഇന്ന് ഇരുവർക്കും കോളേജിൽ പോകണം... മീനു എണീറ്റു മാഷ് ഉറങ്ങാണെന്നു ഉറപ്പ് വരുത്തി മെല്ലെ മാഷിന്റെ കയ്യിൽ ഒരു പിച്ചു കൊടുത്തു... "ഞാനാണ് ഇന്നലെ same pitch first പറഞ്ഞത്....എന്നിട്ട് എന്നെ വെറുതെ പിച്ചിയതിനാണ് ഈ പിച്..." എന്നും പറഞ്ഞു ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു...... അമ്മയോട് ഓരോന്ന് സംസാരിച്ചിരുന്നു...ഒന്നും ചെയ്യാൻ അറിയില്ല...പാത്രം കഴുകനെ കാര്യമായിട്ട് അറിയൂ...ഇന്നാണെങ്കിൽ പാത്രം നേരത്തെ 'അമ്മ കഴുകി വെച്ചിട്ടുണ്ട്.... "അമ്മേ...ഇന്ന് മാഷിന് ഞാൻ ചായ കൊണ്ട് കൊടുക്കില്ല....'അമ്മ കൊടുത്താൽ മതി ട്ടോ..." "അതെന്താ മോളെ...." "അതമ്മേ മാഷ് ഇന്നലെ വെറുതെ എന്നെ പിച്ചി...അതോണ്ട് ഞാൻ മാഷിനോട് തെറ്റിക്ക...." "ഹ്മ്മ....രണ്ടാളും ഇപ്പോഴും കുട്ടികളാണെന്ന വിചാരം...." എന്നും പറഞ്ഞു 'അമ്മ മാഷിനുള്ള ചായയുമായി അവരെ മുറിയിലേക്ക് നടന്നു...മീനു അവിടിരുന്നു വെട്ടി വിഴുങ്ങി കൊണ്ടിരുന്നു.... 💚💚💚💚💚💚💚💚💚💚

മാഷ് എണീറ്റപ്പോ മീനുവിനെ തന്ടെ അടുത്തു കണ്ടില്ല.... അവൾ അമ്മയുടെ അടുത്താവും... ഇങ് വരട്ടെ പിണക്കമൊക്കെ ഞാൻ മാറ്റി തരാം.... എന്നും മനസ്സിൽ കരുതി ഫ്രഷ് ആയി വന്നപ്പോഴാണ് ആരോ വരുന്നത് പോലെ തോന്നിയത്.... മിക്കവാറും മീനു എനിക്കുള്ള ചായയുമായി വരുവായിരിക്കും.... മാഷ് വേഗം വാതിലിന്റെ മറവിൽ നിന്നു.... ഇന്ന് മീനുവിന് പകരം അമ്മയാണ് വരുന്നതെന്ന് പാവം മാഷിന് അറീല.... 'അമ്മ മുറിയിലേക്ക് കയറിയതും മാഷ് പെട്ടന്ന് പോയി പിറകിലൂടെ കെട്ടിപിടിച്ചു കണ്ണും അടച്ചു നിന്നു.... ഈ പെണ്ണിത് ഒരു ദിവസം കൊണ്ട് തടിച്ചോ....ആകെ ഒരു വ്യത്യാസമുണ്ടല്ലോ.... മാഷ് ഇതും കരുതി നിൽക്കുമ്പോഴാണ് 'അമ്മ മാഷിനെ വിളിച്ചത്.... "ടാ...എന്നെ വിടട....നിന്റെ മീനു അല്ല ഇത്...." അത് കേട്ടതും മാഷ് ഞെട്ടി കൊണ്ട് കണ്ണ് തുറന്നു നോക്കി.....പിന്നെ അമ്മയെ നോക്കി കാറ്റ് പോയ ബലൂണു പോലെ നിന്നു....

"ഹോ...നിന്നെയൊക്കെ എന്ടെ മോൾ എങ്ങനെ സഹിക്കുന്നോ ആവോ...." എന്നും പറഞ്ഞു കൊണ്ട് 'അമ്മ മുറിയിൽ നിന്ന് പോയി....മാഷ് ആണേൽ ആ നിര്ത്തവും....അപ്പോഴാണ് ആരെയോ പൊട്ടിച്ചിരി കേട്ടത്....മാഷ് അവിടേക്ക് നോക്കിയപ്പോൾ മീനു മുറിയുടെ പുറത്തു നിന്ന് പൊട്ടിച്ചിരിക്കാണ്.. മാഷ് ടി ന്നു വിളിച്ചു പല്ലിറുമ്പി കൊണ്ട് മീനുവിന്ടെ അടുത്തേക്ക് ഓടി....മീനു അവിടുന്ന് നേരെ പുറത്തേക്ക് ഓടി....പിന്നാലെ മാഷും.... അങ്ങനെ വീടിനു ചുറ്റും രണ്ട് റൗണ്ട് ഓടി....പിന്നെ മീനു വേഗം അകത്തേക്ക് കയറി മുറിയിലേക്ക് ഓടി ഡോർ അടക്കാൻ നിന്നതും മാഷ് ഡോറും തള്ളി തുറന്നു വന്നു.... എന്നിട്ട് ഡോറടച്ചു മീനുവിനെ നോക്കി വശ്യമായി ചിരിച്ചു...... മീനുവിന് പെട്ടു എന്ന് മനസ്സിലായതും മാഷിനൊന്നു ചിരിച്ചു കൊടുത്തു...

"ഹാലോ...മാഷേ...സുകല്ലേ...ഇന്ന് കോളേജിൽ പോകണ്ടെ... ഒന്നിങ്ങോട്ട് നിന്ന...ഞാൻ പോയി ഒരുങ്ങട്ടെ...." മീനു നൈസിൽ മുങ്ങാൻ നോക്കി..... "അതൊക്കെ കുറച്ചു കഴിന്‌ ഒരുങ്ങാ....ഇപ്പോ മോൾ സേട്ടന്ടെ അടുത്തേക്ക് വാ..." ഇതും പറഞ്ഞു മാഷ് മീനുവിന്ടെ നേരെ നടക്കാൻ തുടങ്ങി....മീനു മാഷിനെ തന്നെ നോക്കി കൊണ്ട് ബാക്കിലേക്ക് നടന്നു കൊണ്ടിരുന്നു.... ചുമരിൽ തട്ടി നിന്നതും അവൾ ഞെട്ടലോടെ മാഷിനെ നോക്കി...മാഷ് നേരത്തത്തെ പോലെ ചിരിച്ചു കൊണ്ട് മീനുവിന്ടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് നിറുത്തി.... മീനു മാഷിന്ടെ നെഞ്ചിൽ കൈ വെച്ചു കൊണ്ട് മാഷിനെ തന്നെ നോക്കി.... "മാഷേ.. മാഷിനിപ്പോ അറ്റാക്ക് വരും...." മീനു മാഷിനോട് പറഞ്ഞതും മാഷ് സംശയഭാവത്തോടെ അവളെ നോക്കി.... "സത്യാണ് മാഷേ.....ഇതാ മാഷിന്റെ നെഞ്ചിൽ കൈ വെച്ചു നോക്ക്...."

മീനു പറഞ്ഞപ്പോൾ മാഷ് അവളെ ഇടുപ്പിൽ നിന്ന് കൈ എടുത്തു തന്ടെ നെഞ്ചിൽ വെച്ചു....ഓടിയ കിതപ്പ് ആയിരുന്നു കിട്ടിയ സമയം പാഴാക്കാതെ മീനു വേഗം മുറിയിൽ നിന്ന് ഓടി...മാഷ് വീണ്ടും സസി ആയി കൊണ്ട് നിന്നു....അങ്ങനെ ഭക്ഷണമൊക്കെ കഴിച്ചു ഇരുവരും കോളേജിൽ പോവാൻ ഇറങ്ങി "മാഷേ എന്നെ ബസ് സ്റ്റോപ്പിന്ടെ അവിടെ ഡ്രോപ്പ് ചെയ്യ് ട്ടോ...." "അതെന്തേ...." "അത് ഞാൻ ശ്രുതിയുടെ ഒപ്പം ബസ്സിൽ വന്നോളാം....." "ഹാ....എന്ന കയർ...." അങ്ങനെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി....മാഷ് എന്നെ ബസ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്തു....ശ്രുതി അവിടെ ഉണ്ടായിരുന്നു...ഞാൻ അവളെ അടുത്തേക്ക് ചെന്നു.... "മീനു...നിയെന്താ ഇവിടെ ഇറങ്ങിയെ...." ശ്രുതി "ഞാൻ നിന്ടെ ഒപ്പം പോരാമെന്നു കരുതി...ശ്രുതി നി ഒന്ന് തടിച്ചിട്ടുണ്ടല്ലോ...ഷോ ഗുണ്ടു മണി ആയി.....10 ദിവസം കൊണ്ട് എങ്ങനെ ഇജ്ജാദി തടി😂

" "പൊടി...പിശാശ്ശേ...നി പിന്നെ എപ്പോഴും ഒരു പോലെ യാണല്ലോ...." "You know ശ്രുതി....ഞാൻ എന്ത് കഴിച്ചാലും...എന്ത് കഴിച്ചാലും എന്ടെ ശരീരത്തിൽ പിടിക്കില്ല...ഞാൻ സീറോ സൈസ് അല്ലെ...." മീനു കുറചു ആക്ഷൻ ഇട്ടു കൊണ്ട് പറഞ്ഞു... "അയ്യോഹ്...ഒരു സീറോ സൈസ്....നിയെ സീറോ അല്ല....വടി size ആണ്...കണ്ടോ കോൽ പോലെ......" ശ്രുതി "എന്ടെ ശ്രുതി അസൂയ പാടില്ല...." "അയ്യോഹ്...അസൂയ പെടാൻ പറ്റിയ സാദനം...." ശ്രുതി "അതെന്താടി എനിക്കൊരു കുറവ്...." "കുറവല്ല കൂടുതലെ ഉള്ളു...." ശ്രുതി "യാഹ്‌...ബുദ്ധി അല്ലെ😁i know എനിക്കറിയാം..." "അയ്യ....ഒലക്ക...ഞാൻ ഉദ്ദേശിച്ചത് മണ്ടത്തരമാണ്...." "പൊടി പിത്തക്കാളി...." പിന്നെ ഞങ്ങൾ രണ്ടും ഓരോന്ന് പറഞ്ഞു തല്ല് കൂടി കൊണ്ട് നിന്നു.... അപ്പോഴേക്ക് ബസ് വന്നു....വേഗം ബസിൽ കയറി സീറ്റിൽ പോയി ഇരുന്നു....ഹു...എത്ര കാലയി ഇതിൽ ഒന്ന് ഇരുന്നിട്ട്....

ഇതിലിരിക്കുന്ന സുഗം ഒരു ബുള്ളെറ്റിലും കിട്ടൂല.... ഇതൊക്കെ ആലോചിച്ചു കൊണ്ട് പുറത്തുള്ള കാഴ്ചകളും നോക്കി കൊണ്ട് ഇരുന്നു.... കോളേജിൽ എത്തിയതും വേഗം ബസിൽ നിന്നിറങ്ങി..... കുറെ ദിവസത്തിന് ശേഷം കോളേജ് കണ്ടപ്പോ എന്തോക്കെയോ ഫീലിംഗ്‌സ്..... "ടി...മീനു നിയിവിടെ തന്നെ വായിo പൊളിച്ചു നിക്കാണോ... ക്ലാസ്സിലേക്കില്ലേ...." ശ്രുതി വിളിച്ചതും ഞാൻ അവളെ കൂടെ ക്ലാസ്സിലേക്ക് നടന്നു.... "ആഹാ....മീന തമ്പുരാട്ടി എഴുന്നള്ളിയോ...." പെട്ടന്ന് അശ്വിൻ എന്ടെ മുന്നിലേക്ക് ചാടി കൊണ്ട് ചോദിച്ചു.... "നാം വന്നിരിക്കുന്നു വത്സ...." "വത്സനോ... ഞാൻ അശ്വിന...വത്സനല്ല...കുറച്ചു ദിവസം കോളേജ് ഇല്ലാത്തത് കൊണ്ട് നിന്ടെ ഉള്ള ബുദ്ധിയും പോയോ...." "ഇവനെ ഞാൻ😬😬" ഞാൻ അശ്വിനെ നോക്കി പല്ലു കടിച്ചു...

"ഈ...തമ്പുരാട്ടി വെറുതെ പല്ല് കടിച്ചു പൊട്ടിക്കണ്ട...പിന്നെ പല്ലില്ലാത്ത മീന എന്നു വിളിക്കേണ്ടി വരും😂" അവനത് പറഞ്ഞതും ഞാൻ വേഗം പല്ല് കടി നിറുത്തി....ചിലപ്പോ അവൻ പറഞ്ഞ പോലെ സംവവിച്ചാലോ...ഹോ...ഓർക്കാൻ പോലും വയ്യ......... "എന്നിട്ട് എന്തൊക്കെ വിശേഷം...." "വിശേഷഒന്നുമില്ല....ഉണ്ടാവുമ്പോ ലഡു തരും ചെയ്യില്ല...." മീനു "ഹോ..നിന്നെ എങ്ങനെയാടി അരവിന്ദ് സാർ സഹിക്കുന്നെ...." അശ്വിൻ "ഞാൻ മാഷിനെ എങ്ങനെ സഹിക്കുന്നെ എന്നു ചോദിക്ക്...." അപ്പോഴേക് മാഷ് ഞങ്ങളെ അടുത്തേക്ക് വന്നു..... "ഗുഡ് മോർണിംഗ് സാർ...." അശ്വിനും ശ്രുതിയും മാഷിനെ കണ്ടപോൾ തന്നെ പറഞ്ഞു.... "മോർണിംഗ്...." മാഷ് "ബാഡ് മോർണിംഗ് മൈ dear ഭർത്തു...." അപ്പോ മാഷേന്നെ നോക്കി കണ്ണുരുട്ടി...ഞാൻ അതിന് നന്നായി അങ് ചിരിച്ചു കൊടുത്ത്.... "മീനു നി ഇന്ന് പല്ല് തേച്ച ദിവസമണല്ലേ...." ശ്രുതി "അതെന്താ നി അങ്ങനെ ചോദിച്ചേ...."

"അല്ല വന്നപ്പോ തോട്ട് ക്ലോസ് up പരസ്യം നടത്താൻ തുടങ്ങിയതാ...." ശ്രുതി "പോടി....." അവളെ സംസാരം കേട്ടു മാഷും അശ്വിനും നല്ല ചിരിയാണ്....രണ്ടിനും ഓരോന്ന് അങ് പൊട്ടിച്ചു...അല്ല പിന്നെ....എന്നെ കളിയക്കുന്നോ........ "എന്താ ഇവിടെ ഒരു ചർച്ച...." എന്നും ചോദിച്ചു കൊണ്ട് രജീഷ് മാഷും അങ്ങോട്ട് രംഗ പ്രവേശനം നടത്തി.... "അതോ....രജീഷ് മാഷിനെ എങ്ങനെ കൊല്ലാമെന്നു ആലോചിക്കുവായിരുന്നു...." മീനു "ഹോ...എന്ടെ പൊന്ന് മോളെ...ഞാൻ പാവം എന്നെ വെറുതെ വിട്ടേക്ക്...നി വേണമെങ്കിൽ നിന്ടെ മാഷിനെ കൊന്നോ...." രജീഷ് മാഷ് കൈ കൂപ്പി കൊണ്ട് പറഞ്ഞു.... "ഹാ...അതിനെ മിക്കവാറും ഞാൻ കൊല്ലും...." മാഷിനെ നോക്കി കണ്ണുരുട്ടി കൊണ്ട് മീനു പറഞ്ഞു....അത് കേട്ട് നമ്മുടെ മാഷ് ഞെട്ടി....മീനുവിന്ടെ സ്വഭാവ ഗുണം കൊണ്ട ഈ ഞെട്ടൽ....😂

"ആഹാ...അപ്പോ അടുത്തായി ഒരു റീത്ത് വാങ്ങേണ്ടി വരും ല്ലേ...😂😂" രജീഷ് മാഷ് "റീത്തയോ...ഏത് റീത്ത....റീത്തയെ എവിടുന്ന് വാങ്ങുന്നെ...മാഷിന്റെ ലോവർ ആണോ റീത്ത....." മീനു തുടരെ തുടരെ രജീഷ് മാഷിനോട് ചോദിച്ചു കൊണ്ടിരുന്നു... "എന്റെ മീനുവേ...നി ആ ചെവി തൊണ്ടറില്ലേ...ഞാൻ റീത്ത് എന്നാണ് പറഞ്ഞേ...അല്ലാതെ റീത്ത എന്നല്ല...." രജീഷ് മാഷ് "ഹോ...സോറി മാൻ...ഞാൻ just ഒന്ന് തെറ്റിദ്ധരിച്ചു...." മീനു ചിരിച്ചു കൊണ്ട് പറഞ്ഞു.... "ഹോ...ഇജ്ജാദി....അനുവേ എങ്ങനെ സഹിക്കുന്നടെയ് ...." രജീഷ് സാർ മാഷിനോട് ചോദിച്ചതും മാഷ് ദയനീയമായി ഒന്ന് രജീഷ് മാഷിനെ നോക്കി ഇളിച്ചു....എന്താല്ലേ😂 അശ്വിൻ ഇതെല്ലാം കണ്ട് മിണ്ടാതെ നില്കുവായിരുന്നു....ശ്രുതി ആണെങ്കിലോ ചിരിച്ചു കൊണ്ട് എല്ലാതിന്ടെയും എസ്പ്രെഷൻസ് മാറി മാറി നോക്കുവായിരുന്നു.... "

എന്ന ഇനി ഒക്കെ ക്ലാസ്സിലേക്ക് വിട്ടോലിം...." മാഷ് പറഞ്ഞതും ശ്രുതിയും മീനുവും എല്ലാവരോടും പോവാണെന്നു പറഞ്ഞു അവരെ ക്ലാസ്സിലേക്ക് നടന്നു.... "സോനാ...സോനാ നി ഒന്നാം നമ്പർ....." മീനു "ഓലക്കെണ്.... സോനാ 8 മ് നമ്പറാ ണ്. ... " ശ്രുതി "അതെപ്പോ 8 ആയി...ഞാൻ അറിഞ്ഞില്ല...." "അയ്യേ മോശം...നമ്മുടെ ക്ലാസ്സിലെ സോനയുടെ നമ്പർ നിനക്ക് ഇപ്പോഴും അറിയില്ലല്ലോ...shame പപ്പി ഷെയിം...." "പൊടി....നിയപ്പോഴേക്ക് എന്നെ ഒരു പപ്പി ആകിയോ...ഞാനൊരു മനുഷ്യനാണെടി...." "ഹോ...ഞാൻ വെറുതെ പപ്പി shame പറഞ്ഞതാ.... നിനക്ക് എന്നാലും സോനാടെ നമ്പർ അറീലല്ലോ........" "എടി പൊട്ടിക്കാളി ശ്രുതി ഞാനൊരു പാട്ട് പാടിയതാണ്...." "ഹോ....ഞാൻ understimate ചെയ്തു....." ശ്രുതി "ഇത്തവനത്തേക്ക് ക്ഷമിച്ചിരിക്കുന്നു...ഇനി മേലാൽ ആവർത്തിക്കരുത്...."

"ഒക്കെ മാഡം...." അങ്ങനെ ക്ലാസ്സിൽ കയറി സീറ്റിൽ ഇരുന്നു രണ്ടും ഓരോന്ന് പറഞ്ഞു തല്ല് കൂടി കൊണ്ടിരുന്നു...first പീരിയഡ് തന്നെ രജീഷ് മാഷ് ആയിരുന്നു...അപ്പോ രണ്ടും ആ പീരിയഡ് തള്ളി മറിച്ചു കൊണ്ടിരുന്നു........ 2nd periodum രജീഷ് മാഷ് എടുത്തു....ഇന്റർവേലിന് ശ്രുതിയും മീനുവും പുറത്ത് നിൽക്കുമ്പോൾ അശ്വിൻ അവരെ അടുത്തേക്ക് വന്നു.... "മീനു...നിയൊന്ന് എന്ടെ കൂടെ വാ...എനിക്കൊരു കാര്യം പറയാനുണ്ട്...." അശ്വിനിത് പറഞ്ഞതും മീനു ശ്രുതിയെ ഒന്ന് നോക്കി....ശ്രുതി പോക്കോ എന്നു പറഞ്ഞു...മീനു അശ്വിന്റെ ഒപ്പം പൊന്ന്....എന്നിട്ട് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് എത്തിയപ്പോൾ അശ്വിൻ പ്രൊപോസ് സ്റ്റൈലിൽ മീനുവിന്ടെ മുമ്പിൽ മുട്ടു കുത്തി ഇരുന്നു.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story