❤️എന്റെ മാഷ്❤️: ഭാഗം 51

ente mash

എഴുത്തുകാരി: AADI

മീനു അന്തം വിട്ടു കൊണ്ട് അശ്വിനെ നോക്കി... ദൈവമേ അശ്വിൻ ഇത് എന്തിനുള്ള പുറപ്പാടാണ്........ അപ്പോഴാണ് ശ്രേയ അതുവഴി പോയത്....അവൾ ഈ കാഴ്ച കണ്ടതും വേഗം അനുവിനെ വിളിക്കാൻ വേണ്ടി സ്റ്റാഫ് റൂമിലേക്ക് ഓടി..... "അനു... സോറി...സാർ...." ശ്രേയ വിളിച്ചതും മാഷ് എന്താണെന്നുള്ള ഭാവത്തിൽ അവളെ നോക്കി.... "സാർ പ്ളീസ്...എന്റെ കൂടെ ഒന്ന് പുറത്തേക്ക് വരോ....ഒരാർജന്റ് മറ്റെർ...." ശ്രേയ ഇല്ലാത്ത വിനയത്തോടെ പറഞ്ഞതും മാഷ് അവളെ അടുത്തേക്ക് ചെന്നു.... "അനു... പ്ളീസ് നി എന്റെ കൂടെ ഒരിടംവരെ വാ...നിന്ടെ മീനുവിന്ടെ സ്വഭാവം ഞാൻ കാണിച്ചു തരാം...." ശ്രേയ ശബ്ദം താഴ്‍ത്തി മാഷിന് മാത്രം കേൾക്കുന്ന സൗണ്ടിൽ പറഞ്ഞു... "ശ്രേയ നി എന്തോക്കെയ ഈ പറയുന്നേ...."

മാഷ് നെറ്റി ചുളിച്ചു സംശയത്തോടെ അവളോട് ചോദിചു... "അനു സംസാരിച്ചു നിൽക്കാൻ ടൈമില്ല...പ്ളീസ്...നി എന്റെ കൂടെ പെട്ടന്ന് വാ...." "ഒക്കെ..." അങ്ങനെ ശ്രേയ മാഷിനെ മീനുവും അശ്വിനും നില്കുന്നിടത്തേക്ക് കൊണ്ട് പോയി...മാഷും ശ്രേയയും അവിടെ ഒളിഞ്ഞു നിന്നു... "അനു നി കണ്ടോ...മീനുവിന്ടെ യഥാർത്ഥ സ്വഭാവം നി തന്നെ നേരിൽ കണ്ടോ...." ശ്രേയ &&&&&&&&&&&& എടി മീനു...ഇങ്ങനെ ഒരു കാര്യം ദൈവമായിട്ടാണ് എന്നെ കാണിപ്പിച്ചത്....അത് കൊണ്ട് എനിക്ക് അനുവിന് എല്ലാതും നേരെ കാണിച്ചു കൊടുക്കാൻ പറ്റിയല്ലോ....ഇനി അനു നിന്നെ വെറുക്കും....ആ വെറുപ്പ് കൂട്ടാൻ ഞാനും ഉണ്ടാവും.... അതിനിടക്ക് ഞാൻ അനുവിന്റെ മനസ്സിൽ കയറി പറ്റുകയും ചെയ്യും..... ഇതെല്ലാം മനസ്സിൽ ചിന്ദിച്ചു കൂട്ടി അവിടെ നിൽക്കുന്ന മീനുവിനെ നോക്കി ശ്രേയ പുച്ഛിച്ചു ചിരിച്ചു.... &&&&&&&&&&&&&&&&&&

അശ്വിൻ മീനുവിനോട് പറഞ്ഞു തുടങ്ങി.... """എനിക്കിത് നിന്നോട് എങ്ങനെ പറയണം എന്നറിയില്ല....എനിക് നിന്നെ ഭയങ്കര ഇഷ്ടമാണ്....ആദ്യമായി കണ്ടപ്പോൾ തന്നെ നിന്നെ എനിക്ക് ഇഷ്ടമായിരുന്നു....ഇപ്പോ ആ ഇഷ്ടം ദിനം പ്രതി കൂടി കൊണ്ടിരിക്കുവാണ്.... അത്രക്കും ആഴത്തിൽ നീയെന്റെ മനസ്സിൽ കയറി കൂടിയിട്ടുണ്ട്.....love u....." അത്രയും അശ്വിൻ പറഞ്ഞു മീനുവിന്ടെ മുഖത്തേക്ക് നോക്കി..... മീനു ഞെട്ടി കൊണ്ട് അവനെ തന്നെ നോക്കി നില്കുവായിരുന്നു.... അശ്വിൻ അവനപ്പോ എന്നെ ഇഷ്ടമായിരുന്നോ.... ഞാൻ അവനെ എന്ടെ നല്ലൊരു ഫ്രണ്ട് ആയിട്ടല്ലേ കണ്ടത്....എന്നിട്ട് അവൻ എന്നോട് ഇങ്ങനെ.... ആലോചിച്ചപ്പോൾ തന്നെ മീനുവിന്ടെ കണ്ണ് നിറഞ്ഞു.... മാഷും അശ്വിന്റെ സംസാരം കേട്ടു ഞെട്ടി കൊണ്ട് നില്കുവായിരുന്നു....ശ്രേയ ഇതെല്ലാം കണ്ടു സന്ധോശത്തോടെ അവരെ നോക്കി....മാഷ് ഇമ ചിമ്മാതെ മീനു എന്താ പറയുന്നെന്നറിയാൻ അവളെ തന്നെ നോക്കി..... "ടി കുരിപ്പേ ഈ റോസ് ഒന്ന് വാങ്ങോ...."

അശ്വിൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞപ്പോൾ മീനു നിറ കണ്ണാലെ അവനെ നോക്കി.... "എടി മീനുവേ...നിയെന്തിനാ കരയുന്നെ...." അശ്വിൻ "അശ്വിൻ....നി....നിന്നെ ഞാൻ...ഫ്രണ്ട്...ആയിട്ടാണ് കണ്ടിരിക്കുന്നെ....നി..നീയെന്നെ...." മീനു കരഞ്ഞു കൊണ്ട് പറഞ്ഞു.... "അതിന് ഞാനും നിന്നെ ഫ്രണ്ട് ആയിട്ടന്നെണ് കണ്ടിരിക്കുന്നെ...." അത് കേട്ട് മീനു വീണ്ടും ഞെട്ടി... മാഷിന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു.... ഇവനെന്നെ ഫ്രണ്ട് ആയിട്ടാണ് കണ്ടിരിക്കുന്നതെങ്കിൽ പിന്നെ എന്തിനാ എന്നെ പ്രൊപോസ് ചെയ്തേ....【മീനു ആത്മ】 "പിന്നെ....പിന്നെന്തിനാ നീയെന്നെ പ്രൊപോസ് ചെയ്തേ...." മീനു "ഞാൻ നിന്നെ പ്രൊപോസ് ചെയ്തിരിക്കല്ല....അല്ലെങ്കിലും നിന്നെയൊക്കെ ആര് പ്രൊപോസ് ചെയ്യാന....ആ പാവം അരവിന്ദ് സാർ തന്നെ പെട്ടിരിക്ക...." അശ്വിൻ "അത് crct...." മാഷ് അവരെ നോക്കി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു...... ശ്രേയ ആകെ കിളി പോയി നിൽക്കാണ്.... കുട്ടി കുറച്ചു സമയം കൊണ്ട് ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നെ😂

ഇപ്പോ അതെല്ലാം ഒറ്റയടിക്ക് പോയില്ലേ.... "ഏഹ്....പോടാ തെണ്ടി😬എന്നെ പോലെ ഒന്നിനെ കിട്ടിയ മാഷിന്റെ ഒരു ഫാഗ്യം...." മീനു നോ... മീനു...അവിടെ ഒരു തിരുത്തുണ്ട്...നിർഭാഗ്യം എന്നു പറ ചക്കരെ.... മാഷ് മെല്ലെ അവരെ നോക്കിക്കൊണ്ട് പറഞ്ഞു........ "ഹോ...അയ്ക്കോട്ടെ...എടിയെ ഞാൻ ഒരു പ്രൊപോസിങ് ട്രയ്ലർ നടത്തിയത....നി വേഗം ഈ റോസ് വാങ്ങിക്കേ...എങ്കിലെ അവളും എന്ടെ റോസ് വാങ്ങിക്കു...വേഗം...പ്ളീസ് വാങ്ങിക്ക്..." അശ്വിൻ കെഞ്ചി കൊണ്ടു പറഞ്ഞപ്പോൾ ഞാൻ ആ റോസ് വാങ്ങിച്ചു....അപ്പോ തന്നെ അവൻ എണീറ്റു.... "നിയാരെ പ്രൊപോസ് ചെയ്യാനായിരുന്നു...." മീനു "എനിക്ക് നിന്ടെ ക്ലാസ്സിലെ മീരയെ ഇഷ്ടമാണ്....അവളെ പ്രൊപോസ് ചെയ്യാൻ വേണ്ടിയായിരുന്നു....അപ്പോ just ട്രയ്ലർ നടത്തി......." മീരയോ.... അതേത എന്റെ ക്ലാസ്സിൽ ഒരു മീര....ഹോ...ഇപ്പോ കിട്ടി...ആ പാവം കോച് മീര...ദൈവമേ ആ പെണ്ണിന്റെ ഒരു കഷ്ടകാലം....ആസ്ഥാന കോഴി ആയ ഇവനാണല്ലോ അവളെ പ്രൊപോസ് ചെയ്യാൻ പോവുന്നെ.....

അവളെങ്ങാനും ഇവനോട് തിരിച്ചു ഇഷ്ടമാണെന്ന് പറഞ്ഞ അവളെ ജീവിതം കോഞ്ഞാട്ട ആവും....അറിഞ്ഞു കൊണ്ട് ഒരു ദുരന്തത്തിന് ആണല്ലോ ഞാനും കൂട്ട് നിക്കുന്നത്😪 { പറയുന്ന ആളെ ഒന്ന് നോക്കിയേ...നമ്മുടെ മീനു കോച്....അപ്പോ മാഷിന്റെ അവസ്ഥയോ ല്ലേ😂 } "ടി...മീനു...നി എന്തുവ ആലോചിക്കുന്നെ...." അശ്വിൻ "ഹേയ്...ഞാൻ മീരയുടെ ഭാഗ്യത്തെ പറ്റി ആലോചിച്ചത...." "ഹോ....ഓളെ ഭാഗ്യമല്ലേ ഞാൻ..." അശ്വിൻ "പിന്നെ....." ആ കൊച്ചിന്റെ കഷ്ടകാലം.... മീനു അശ്വിൻ കേൾക്കാതെ മെല്ലെ പറഞ്ഞു.... "എടാ അശ്വിനെ നീയെന്നെ കുറച്ചു നേരം തീയിൽ നിർത്തിച്ചല്ലോ...." മീനു "തിയോ...എവിടെ നോക്കട്ടെ..." അശ്വിൻ "അതെന്നെ...എവിടെ തീ...." മാഷ് ഒളിഞ്ഞു നിന്നിടത്തു നിന്നാണ് ഈ ചോദ്യമൊക്കെ..... അശ്വിൻ മീനുവിനെ മാറ്റി നിറുത്തി നല്ല തീ നോക്കുന്ന തിരക്കിലാണ്....മാഷും അവിടെ നിന്ന് എത്തി വലിനും തീ നോക്കുവാണ്.... എന്താല്ലേ....ബുദ്ധി എന്നു പറഞ്ഞ സാദനം ഇല്ല തോനുന്നു😂 "എടാ പോട്ട അശ്വിനെ...ഞാൻ അതല്ല പറഞ്ഞത്......"

"നി തീയിൽ നിൽക്കണെന്നു തന്നെയാണല്ലോ പറഞ്ഞേ...." അശ്വിൻ "അതെന്നെ...." മാഷ് "എടാ ഞാൻ ഉദ്ദേശിച്ചത് ആകെ പേടിച്ചു തിയിൽ നിൽക്കുന്നത് പോലെ എന്ന...." "ഹോ...അങ്ങനെ...അല്ല നിയെന്തിനാ പേടിക്കുന്നെ...."അശ്വിൻ "അല്ല...നീയെന്നെ പ്രൊപോസ് ചെയ്യണെന്നു കരുതി....😝" "അയ്യട....സ്വപ്നത്തിൽ പോലും നിന്നെ പ്രൊപോസ് ചെയ്യില്ല....അറിഞ്ഞു കൊണ്ട് ആരും ട്രെയിനിന് തല വെക്കാറില്ല...." അശ്വിൻ "Correct.... പക്ഷെ ഞാൻ വെച്ചു പോയി..." മാഷ് "പോടാ തെണ്ടി....." അങ്ങനെ കുറച്ചു സമയം അശ്വിനുമായി സംസാരിച്ച ശേഷം മീനുവും അശ്വിനും അവിടെ നിന്ന് പോയി.... &&&&&&&&&&&&&&&& ( മാഷ് & ശ്രേയ ) മാഷ് ശ്രേയനെ കലിപ്പിൽ നോക്കി നിക്കുവായിരുന്നു....ശ്രേയ ആണെങ്കിലോ ആകെ കിളി പോയി ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിക്കാണ്....

"ഇതാണോടി...നിന്ടെ മീനുവിന്ടെ യഥാർത്ഥ സ്വഭാവം കാണിച്ചു തരൽ....തേ... ശ്രേയ നിനക്ക് ഒരു പണിയുമില്ലേ...വെറുതെ മനുഷ്യനെ മീനക്കെടുത്താനായിട്ട്..." എന്നും പറഞ്ഞു കൊണ്ട് മാഷ് പോയി.... ശ്രേയക്ക് ആകെ ദേഷ്യം വന്നിരുന്നു.....അതിലൂടെ അനു കൂടെ ദേഷ്യപ്പെട്ടപ്പോൾ മീനുവിനോടുള്ള ദേഷ്യം കൂടി..... ശേ....ഞാൻ ഇന്ന് അനു മീനയെ വെറുക്കുമെന്നു കരുതി....ഒന്നും നടന്നില്ല....ആ..... എന്നു പറഞ്ഞു അവൾ ചുമരിൽ ആഞ്ഞിടിച്ചു.......... &&&&&&&&&&&&&&& ഞാൻ നേരെ സ്റ്റാഫ് റൂമിലേക്കാണ് പോയത്....മാഷിനെ ഒന്ന് കാണണ്ടേ....അവിടെ പോയി നോക്കിയപ്പോൾ മാഷില്ല.... സ്റ്റാഫ് റൂമിൽ നിന്ന് തിരിച്ചു വരുമ്പോ ഉണ്ട് മാഷ് വരുന്നു....എവിടെ പോയി വരണാവോ.... "മാഷേ...." "ഹ്മ്മ...എന്താ...." ഓ....ന്ത ഗൗരവം.... "വെറുതെ മാഷിനെ ഒന്ന് കാണാൻ...." "ആണോടി ഭാര്യേ...." "ആ....." അപ്പോ മാഷേന്നെ അടുത്തുള്ള തൂണിന്റെ മറവിലേക്ക് നിറുത്തി എന്റെ കവിളിലൊരു ഉമ്മ തന്നു....എന്നിട്ട് ഒന്നും മിണ്ടാതെ സ്റ്റാഫ് റൂമിലേക്ക് പോയി....

എന്റെ കിളി ആദ്യം ഒന്ന് പോയെങ്കിലും പിന്നെ ഒക്കെ തിരിച്ചു വന്നു....നേരെ ശ്രുതിയുടെ അടുത്തേക്ക് വിട്ടു.... "ടി...അശ്വിൻ നിന്നെ എന്തിനായിരുന്നു വിളിച്ചിരുന്നെ...." ശ്രുതി "പ്രൊപോസ് ചെയ്യാൻ...." "ഏഹ്...പ്രൊപോസ് ചെയ്യാനോ... എന്നിട്ട് നി accept ചെയ്തോ...ചെയ്തിട്ടുണ്ടാവില്ല ല്ലേ..." ശ്രുതി "ചെയ്തു...." "അപ്പോ നിന്ടെ മാഷോ....🙄" ശ്രുതി "മാഷ് സ്റ്റാഫ് റൂമിൽ...." "അതല്ലെടി....നി അശ്വിനെ accept ചെയ്തില്ലേ...അപ്പോ നിന്ടെ ഭർത്താവ് ആയ മാഷ് എന്ന ചോയിച്ചേ...." "ഓഹ്...അശ്വിൻ എന്ടെ കാമുകനും...മാഷ് എന്റെ ഭർത്തുവും എപ്പിടിയിരിക്...." മീനു ഇരു പുരികവും പൊക്കി കൊണ്ട് ചോദിച്ചു......... "അയ്യട....അവിഹിതം ഞാൻ ഇത് സമ്മതിക്കില്ല........" എന്നും പറഞ്ഞു ശ്രുതി സ്റ്റാഫ് റൂമിലേക്ക് പോവാൻ നിന്നു....

"എടി ശ്രുതിയെ ചതിക്കല്ലേ....ഞാൻ. നിന്നോട് പറഞ്ഞതൊക്കെ നുണ ആണ്...." മീനു "എന്ന മണി മണിയായി സത്യം പറ...." ശ്രുതി "അതെങ്ങനെയാടി മണി മണിയായി സത്യം പറയ......" മീനു "ഹോ....നി സദാ പോലെ സത്യം പറഞ്ഞ മതി..." ശ്രുതി "ഹാ...." മീനു അവിടെ ഉണ്ടായ എല്ലാ സംഭവങ്ങളും ശ്രുതിക്ക് പറഞ്ഞു കൊടുത്തു....അപ്പോഴാണ് ശ്രേയ അതുവഴി പോയത്...അവൾ ഇവരെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.... അതോണ്ട് മീനു just ഒന്ന് കാൽ നീട്ടി വെച്ചതും ശ്രേയ അതിൽ തട്ടി മോന്തയും കുത്തി നിലത്തേക്ക് landi.... "വൗ....what a ബ്യൂട്ടിഫുൾ പോസ് ശ്രേയ...." എന്നും പറഞ്ഞു കൊണ്ട് മീനു അവളെ പിക് എടുക്കുന്ന പോലെ കാട്ടി.... ശ്രേയ ദേഷ്യത്തോടെ അവളെ നോക്കി....മീനുവും ശ്രുതിയും അവളെ കളിയാക്കി കൊണ്ട് നിന്നു.... "ശ്രേയ...നിന്ടെ make up ഒക്കെ പോയിട്ടുണ്ട്...അതൊക്കെ ആദ്യം തൊട്ട് ഇടുന്നത് നന്നായിരിക്കും...."

എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് മീനുവും ശ്രുതിയും ക്ലാസ്സിൽ കയറി....സീറ്റിൽ ഇരുന്നിട്ടും നേരത്തത്തെ ശ്രേയടെ വീഴ്ച ആലോചിച്ചു ചിരിക്കായിരുന്നു മീനുവിന്റെയും ശ്രുതിയുടെയും പണി.... "ടി...ശ്രുതി...ഞാൻ നിന്ടെ ഒരു ഫോട്ടോ വരച്ചാലോ...." മീനു ശ്രുതിയോട് അങ്ങനെ ചോദിച്ചതും ശ്രുതിക്ക് അന്ന് മീനു മാഷിനെ വരച്ചതാണ് ഓർമ വന്നത്...ഹോ...ഫയാനകം...ശ്രുതി ഒന്ന് ഇളിച്ചു കൊടുത്തു മീനുവിന്...എന്നിട്ട് പറഞ്ഞു.... "എന്ടെ മീനുട്ടി...ഇപ്പോ എന്ടെ ചിത്രം വരക്കണ്ട....നിന്ടെ തന്നെ വരക്കെ...ഈ സുന്ദര മായ മീനുട്ടിയുടെ മുഖം വരച്ചാൽ ആ പേപ്പറിന്റെ അശ്വര്യ കേടാകും...." "Really...." മീനു പ്യാവം മീനു....ശ്രുതി അവസാനം പറഞ്ഞ ഡയലോഗ് കുട്ടിക്ക് മനസിലായില്ല തോനുന്നു😂 "അല്ല...ആവോലി...." ശ്രുതി മെല്ലെ പറഞ്ഞു മീനുവിന് ഒന്ന് കൂടെ ഇളിച്ചു കൊടുത്തു................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story