❤️എന്റെ മാഷ്❤️: ഭാഗം 52

ente mash

എഴുത്തുകാരി: AADI

അങ്ങനെ ആ പീരിയഡ് ഫുൾ രണ്ടും തള്ളി മറിച്ചു കൊണ്ടിരുന്നു....അടുത്ത പീരിയഡ് മാഷ് ആണ്....ക്ലാസ്സിലെ എല്ലാ കോഴികളും നന്നായി ഇരിക്കുന്നുണ്ട്.... ഇവർക്കൊക്കെ അറിയുന്നതല്ലേ ഞങ്ങളെ കല്യാണം കഴിഞ്ഞ കാര്യം എന്നിട്ടും തെണ്ടികൾ ഒരുങ്ങുന്നത് കണ്ടോ....കാണിച്ചു തരാം...മാഷ് ക്ലാസ്സിലേക്ക് വരുന്നതിന്ന് മുൻപ് ഒരു അനൗന്സമെന്റ് നടത്തി കളയാം.... ഇതും കരുതി ഞാൻ സീറ്റിൽ നിന്ന് എണീറ്റു...എന്നിട്ട് ഒരു സ്റ്റെപ്പ് മുന്നിലേക്ക് വെച്ചതും ശ്രുതി എന്നെ വിളിച്ചു... ഹോ...ഈ പിശാശിന് നല്ലൊരു കാര്യത്തിന് പോകുമ്പോ പിന്നിൽ നിന്ന് വിളിക്കാൻ പാടില്ലനാറിയില്ല...എന്തൊരു മ്ലേച്ഛം.... ഞാൻ പല്ല് കടിച്ചു കൊണ്ട് ശ്രുതിയെ തിരിഞ്ഞു നോക്കി.... "നി എങ്ങോട്ടാടി പോവുന്നെ...." ശ്രുതി "ഞാനൊരു അനൗൻസ്‌മെന്റ് നടത്താൻ...."

"അനൗൻസ്‌മെന്റോ...എന്ത് അനൗൻസ്‌മെന്റ്...."shruthi "അതൊക്കെ കണ്ടറിഞ്ഞോ....പറയുന്നതിനേക്കാൾ രസം കാണാന...." "അത് ശരിയാ...പിന്നെ കഴിക്കാനും..." "കഴിക്കാനോ..." മീനു "ആ...രസം കഴിക്കാനെയ്‌..." "ഹോ..എന്ടെ ശ്രുതി നിന്നോട് ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല...നി എന്നോട് ഒന്നും ചോദിച്ചിട്ടുമില്ല....." എന്റെ ദേവിയെ ഇവളെന്നെക്കാൾ വലിയ പൊട്ടത്തി ആയിരുന്നോ....അറിഞ്ഞില്ല...ആരും പറഞ്ഞില്ല.... ഞാൻ ഫ്രണ്ടിൽ വന്നു നിന്ന് ക്ലാസ് ആകെ ഒന്ന് നോക്കി....അത് വരെ സംസാരിച്ചിരുന്നവരൊക്കെ ഞാൻ എന്ത് ചെയ്യാൻ പോകാണെന്ന ആകാംക്ഷയിൽ എന്നെ നോക്കി....ഇപ്പോ ക്ലാസ് മുഴുവനും സൈലന്റ് ആണ്.... ഞാൻ ശ്രയയെ ഒന്ന് നോക്കിയപ്പോൾ അവളെനിക്കൊന്നു പുച്ഛിച്ചു തന്നു...ആഹാ. എന്ടെടുത്തും ഉണ്ടെടി പുച്ഛം...

ഞാൻ ഒരു 10 ലോഡ് പുച്ഛമങ് കൊടുത്തു.... "മീനുവേ....എന്തുവാടി നി ഇതിന്റെ ഫ്രണ്ടിൽ വന്നു നിൽകുന്നേ...." എന്റെ ക്ലാസ്സിലെ ഒരുത്തൻ എണീറ്റു നിന്ന് ചോദിച്ചു...... "ഇപ്പോ ഇവൻ ചോദിച്ച പോലെ എല്ലാവരുടെയും മനസ്സിൽ ഈ ചോദ്യം ഉണ്ടാവും ല്ലേ....എന്ന ഞാൻ കാര്യത്തിലേക്ക് കടക്കാം...." ഞാൻ "എന്തിനാ കിടക്കുന്നെ...നിനക്ക് ഇരുന്ന പോരെ...." ഷാഹിൽ എന്റെ ക്ലാസ്സിലെ ഒരു പരട്ട....ഞാനവന്കോന്നു പുച്ഛിച്ചു കൊടുത്തു... "ഷാഹിലെ... എന്തിനാട ഇങ്ങനെ ചളി അടിക്കുന്നെ...ഞാൻ രാവിലെ കുളിച്ചു വന്നതാണെ....നിലവാരമില്ലാത്ത ചളി...." "മീനു....അവനവരുടെ നിലവരത്തിനൊത്തുള്ള ചളിയു ഞാൻ പറഞ്ഞേ...😂"

ഷാഹിൽ "പോടാ...കോപ്പേ...അപ്പോ ഞാൻ പറഞ്ഞു വന്നത് എന്താണെച്ചാൽ...ഇപ്പോ അരവിന്ദ് സാറിന്റെ ക്ലാസ് ആണല്ലോ...അതായത് മൈ ഭർത്തു ന്റെ ക്ലാസ്....എല്ലാ കോഴികളും ഇപ്പോ മാഷ് വരുന്നതും വൈറ്റ് ചെയ്തിരിക്കല്ലേ.... നിങ്ങളോട് എനിക്കൊരു കാര്യം പറയാനുണ്ട്...." അത്രയും പറഞ്ഞു നിറുത്തി കൊണ്ട് ഞാൻ ശ്രേയടെ മുഖത്തേക്ക് നോക്കി...ഹ്മ്മ..ദേഷ്യം വരുന്നുണ്ട്.... ബാക്കി എല്ലാവരും എന്നെ ഒരു സംശയ ഭാവത്തോടെ നോക്കി ഇരിക്കുന്നുണ്ട്... ""ഹാ...എന്താണെന്ന് വെച്ചാൽ...അരവിന്ദ് സാർ എന്റെ ഭർത്താവാണ്...എന്റെ മാഷും❤️അപ്പോ സ്വന്തം ഭർത്താവിനെ മറ്റൊരു പെണ്ണ് വായി നോക്കുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലോ....ഇപ്പോ തന്നെ ഞാൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് നിങ്ങളിൽ ചിലർക്കൊക്കെ മനസിലായിട്ടുണ്ടാവും....

അപ്പോ എന്റെ ഭർത്താവിനെ നിങ്ങൾ ഇത്രയും girls വായിനോക്കുന്നത് എനിക്ക് ഇഷ്ടമല്ല...പിന്നെ നിങ്ങൾ മാഷിന്റെ പീരിയഡ് മാത്രം ഇങ്ങനെ കെട്ടി ഒരുങ്ങി ഇരിക്കേണ്ട....അങ്ങേര് വളയില്ല....വെറുതെ സസി ആവാൻ എന്തിനാ നിങ്ങളൊക്കെ നിക്കുന്നെ..... ഇനി മേലാൽ ആരെങ്കിലും മാഷിനെ വായി നോക്കുന്നത് കണ്ടാൽ...എന്നെ അറിയോല്ലോ നിങ്ങൾക്...ഞാനെന്റെ സ്വഭാവമങ്ങു പുറത്തെടുക്കും....മനസിലയല്ലോ...എല്ലാത്തിനും......." എന്നും പറഞ്ഞു കൊണ്ട് ഞാൻ നിറുത്തിയപ്പോൾ ഒക്കെ ആ എന്നു പറഞ്ഞു...പിന്നെ ഉണ്ട് എല്ലാതും എന്റെ പിന്നിലേക്ക് നോക്കുന്നു..... ഇനിപ്പോ അവിടെ എന്താ എന്നും ചിന്ദിച്ചു നോക്കിയപ്പോൾ മാഷുണ്ട് കയ്യും കെട്ടി നിൽക്കുന്നു.....ഞാൻ മാഷിനൊന്നു ചിരിച്ചു കൊടുത്തു... "ആഹാ....ആരാപിത് മാഷോ...മാഷേപ്പോഴാ വന്നേ....."

"ഞാൻ വന്നിട്ട് 25 കൊല്ലം ആയി..." "ശ്യോ...ഒരു തമാശക്കാരൻ..." എന്നും പറഞ്ഞു ഞാനാവിടുന്നു പോരാൻ നിന്നതും മാഷേന്നെ വിളിച്ചു.... "ഇനിയെന്ത മാഷേ..." "അല്ല...മോളിവിടെ എന്താ ക്ലാസ്സെടുത്തിരുന്നത്...." മാഷ് "ഞാനോ...ഞാൻ ബുക്കിലെ കുറച്ചു കാര്യങ്ങൾ ഇവർക്കൊക്കെ doubt ഉണ്ടായിരുന്നു...അത് തീർത്ത് കൊടുക്കായിരുന്നു..." "ഓഹോ...എന്നിട്ട് എല്ലാവർക്കും നേരെ എടുത്തു കൊടുത്തോ...." "ഓ...മനസിലാക്കി പഠിപ്പിച്ചു കൊടുത്തു...." "ഹ്മ്മ....നിനക്കുള്ളത് ഞാൻ വീട്ടിൽ നിന്ന് തരാം....." മാഷ് എനിക്ക് മാത്രം കേൾക്കുന്ന ശബ്ദത്തിൽ പറഞ്ഞു.... "ഓ...അതൊന്നും വേണ്ടയെ.. ഞാൻ പാവല്ലേ...." എന്നും പറഞ്ഞു വേഗം ശ്രുതിയുടെ അടുത്തേക്ക് വന്നിരുന്നു...ഹാവൂ...താത്കാലത്തേക് രക്ഷപെട്ടു...... മാഷ് മീനുവിനെ ഒന്ന് ഇരുത്തി നോക്കി ക്ലാസ്സെടുക്കാൻ തുടങ്ങി.....അങ്ങനെ ക്ലാസ്സോക്കെ കഴിഞ്ഞു മാഷ് പോയി...

.ലഞ്ച് ബ്രേക്കിന് മീനുവും ശ്രുതിയും ക്യാന്റീനിലേക്ക് പോയി.... അവിടിരുന്നു നല്ല ഫുഡ് ഒക്കെ തട്ടി...കോളേജിലൂടെ തെര പാര നടന്നു..... അങ്ങനെ കോളേജ് വിട്ടതും മീനു നേരെ മാഷിന്റെ അടുത്തേക്ക് പോയി.... "മ്.... എന്തെയ്...." മാഷ് പുരികം പൊക്കി കൊണ്ട് മീനുവിനോട് ചോദിച്ചു.... "ഞാനുമുണ്ട് മാഷിന്റെ കൂടെ...." "എന്തേ ഇപ്പോ ശ്രുതിയുടെ കൂടെ പോവണ്ടേ...." "അവൾ അവളുടെ അമ്മടെ വീട്ടിലേക്ക....ഇനിപ്പോ ഞാൻ തനിച്ചു വരണ്ടേ... പ്ളീസ് എന്നെ കൂടെ കൊണ്ട് പോ..." "ഹ്മ്മ...വ..." മാഷിന്റെ ബുള്ളെറ്റിൽ കയറി ഇരുന്നപ്പോഴാണ് ശ്രേയ അവിടേക്ക് വന്നത്....ഓൾക്കൊന്നു പുച്ഛിച്ചു കൊടുത്തു മാഷിനെ കെട്ടിപ്പിടിച്ചു ഇരുന്നു.... "മീനു...നി എന്താ ഈ ചെയ്യുന്നേ...." മാഷ് "ഞാൻ എന്ത് ചെയ്‌തുന്ന...."

"ഇങ്ങനെ കെട്ടിപിടിച്ചു എന്താ ഇരിക്കുന്നെ...കുട്ടികൾ ശ്രദ്ധിക്കും..." മാഷ് "ശ്രദ്ധിച്ചോട്ടെ...ഞാൻ എന്റെ മാഷിനെ ആണ് കെട്ടിപിടിച്ചിരിക്കുന്നേയ്..." ഇവളോട് പറഞ്ഞിട്ട് കാര്യമില്ല എന്നും പറഞ്ഞു മാഷ് നേരെ വീട്ടിലേക്ക് വിട്ടു....വീട്ടിൽ എത്തിയതും മീനു ബുള്ളെറ്റിൽ നിന്ന് ചാടി ഇറങ്ങി അമ്മയുടെ അടുത്തേക്ക് പോയി..... അമ്മയ്ക്കൊന്നു മുഖം കാണിച്ച ശേഷം നേരെ മുറിയിൽ പോയി ഫ്രഷ് ആയി.... മീനു മുറിയിൽ നിന്ന് ഇറങ്ങാൻ നിന്നതും മാഷ് അവളെ പിടിച്ചു വച്ചു... "എന്താ...." മീനു അപ്പോ മാഷ് മീനുവിന്ടെ കൈ പിടിച്ചങ് വലിച്ചു...നേരെ മാഷിന്റെ നെഞ്ചിൽ തട്ടി മീനു നിന്നു....മാഷ് തന്ടെ കൈ മീനുവിന്ടെ അരക്കെട്ടിൽ വച്ചു ഒന്ന് കൂടെ തന്നോട് ചേർത്ത് നിറുത്തി.... "എടി...മീനുട്ടി...നമുക്കൊരു കുഞ്ഞോക്കെ വേണ്ടേ....."

മാഷത് ചോദിച്ചതും മീനു ഞെട്ടി.... ആഹാ...അപ്പോ ഈ കാലമാടന് എനിക്ക് പണി തരാനുള്ള പ്ലാനിൽ ആണല്ലേ....സമ്മതിക്കില്ല ഞാൻ.... "പിന്നെ...വേണം...വേണം...." "ഹ്മ്മ...അതിന് ഇങ്ങനെയൊക്കെ നടന്ന മതിയോ..." മാഷ് "പിന്നെ എങ്ങനെയാ നടക്കണ്ടേ... ഞാൻ ഇങ്ങനെ നടക്കാൻ മാത്രമുള്ളു പഠിച്ചിട്ട്...." നിഷ്‌കു മീനു....😌 മാഷാവളെ നോക്കി പല്ല് കടിച്ചു.... "ഞാനതല്ല ഉദ്ദേശിച്ചെ...." "പിന്നെ കവി എന്താണാവോ ഉദ്ദേശിച്ചെ...." "ഞാനില്ലേ...." എന്നും പറഞ്ഞു മാഷിന്റെ കൈ അരയിൽ ഒന്ന് കൂടെ മുറുകി....അവളെ അധരങ്ങളിൽ തന്ടെ അധരങ്ങൾ കോർത്തു....പെട്ടന്നുള്ള നീക്കമായത് കൊണ്ട് മീനു ഒന്ന് ഞെട്ടിയിരുന്നു.... കുറച്ചു സമയത്തിന് ശേഷം ഇരുവരും വിട്ടു നിന്നു...... "ഹാ...കിട്ടി മാഷേ...മാഷേന്ത ഉദ്ദേശിച്ചെ എന്ന്..."

"എന്ന പറ...." മാഷ് "മാഷിന് എന്നെ ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ലാത്തത് കൊണ്ട് മാഷ് പ്രസവിക്കും....അതല്ലേ...." മീനുവിന്ടെ ആ പറയൽ കേട്ട് മാഷിന്റെ കിളികളൊക്കെ എങ്ങോ പോയി.... "മീനു...നി ശെരിക്കുമൊരു പൊട്ടത്തി ആണോ...." മാഷ് "ഹേയ്...ഞാൻ ഫുദ്ധി മതി..." അപ്പോ നി പൊട്ടത്തി തന്നെ...മാഷ് മെല്ലെ പിറുപിറുത്തു.... എന്നാലും മീനുവിന് ഇതെങ്ങനെ പറയാൻ തോന്നി.... ഹാ...പറഞ്ഞിട്ട് കാര്യമില്ല ബുദ്ധി ഇല്ലാത്ത കുട്ടി ആയി പോയില്ലേ....ആരും ഒന്നും കരുതരുത്...... മിക്കവാറും ഇവളെ ഞാൻ ചങ്ങലക്കിടേണ്ടി വരും....... &&&&&&&&&&&&&&&& ഞാൻ എന്താ പറഞ്ഞതെന്ന്‌ എനിക്ക് നല്ല ബോധമുണ്ട്....മാഷിന്റെ അടുത്തു നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഞാനത് പറഞ്ഞത്...അല്ലേൽ എനിക്ക് പണി കിട്ടൊള്ളു സുഹൃത്തുക്കളെ...... ഇപ്പോ മാഷ് ചിന്താവിഷ്ട്ടനായ മാഷിനെ പോലെ നിക്കുന്നുണ്ട്....

ഇതാണ് പറ്റിയ സമയം...മീനു വേഗം മുങ്ങിക്കോ....അല്ലെങ്കിൽ മാഷ് നിന്നെ പെടുത്തും....പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല....10 മാസം കഴിഞ്ഞേ rest ഉണ്ടാവു.... മീനുവിന്ടെ മനസ് ഇങ്ങനെ പറഞ്ഞതും വേറൊന്നും ചിന്തിക്കാതെ അവൾ വേഗം മുറിയിൽ നിന്നിറങ്ങി.... നേരെ പോയി ശ്രേയനെയാണ് ഇടിച്ചത്.... ശ്രേയ അവളെ ദേഷ്യത്തിൽ നോക്കി.... മീനുവും ഒട്ടും വിട്ടു കൊടുത്തില്ല....അവളും ദേഷ്യത്തിൽ അങ് നോക്കി... "മീന..നി വല്ലാതെ സന്തോഷിക്കണ്ട...നിനക്കുള്ള പണി on the വേ...." ശ്രേയ മീനുവിന്ടെ നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.... "നിനക്കുള്ള പണിയും...." മീനുവും തിരിച്ചു പറഞ്ഞു... ഇരുവരും പരസ്പരം പുച്ഛം വാരി വിതറി മീനു നേരെ അമ്മയുടെ അടുത്തേക്കും ശ്രേയ തന്ടെ മുറിയിലേക്കും പോയി.... ഈ ശ്രേയക്ക് എന്താ ഇവിടുന്ന് പോവാനായില്ലേ...ഹോ..അവളെനിക്കു പണി തരാൻ വേണ്ടി നിൽകവും..

..അതിന്റെ ഇരട്ടിക്ക് ഞാനും നിനക്ക് പണി തരണ്ട് ട്ടോ.... അങ്ങനെ രാത്രി എല്ലാവരും കൂടെ ഫുഡ് ഒക്കെ കയിച്ചു കിടക്കാൻ പോയി.... മാഷ് ഫോണിൽ എന്തോക്കെയോ നോക്കി കൊണ്ട് കിടക്കാണ്.... ഞാനും മാഷിന്റെ അടുത്ത് പോയി കിടന്നു....അപ്പോ മാഷ് ഫോണൊക്കെ മാറ്റി വച്ചു എനിക്ക് നേരെ തിരിഞ്ഞു എന്നെ മാഷിനോട് അടുപ്പിച്ചു കിടത്തി.... "പണി വരുന്നുണ്ടാവറാച......" എന്റെ മനസ്സിങ്ങനെ പറഞ്ഞതും ഞാൻ വേഗം കണ്ണടച്ചു കിടന്നു ഉറങ്ങിയ പോലെ കാട്ടി... വെറുതെ ഒന്ന് ചെറുതായി കണ്ണു തുറന്നു നോക്കിയപ്പോൾ മാഷിപ്പോഴും എന്നെ നോക്കി കിടക്കുന്നതാണ് കണ്ടത്....അപ്പോ ഞാൻ വേഗം കണ്ണടച്ചു... "മീനു...നി വെറുതെ ഉറങ്ങുന്ന പോലെ അഭിനയിക്കൊന്നും വേണ്ട...നിന്ടെ സമ്മതമില്ലാതെ ഞാൻ നിന്നെ ഒന്നും ചെയ്യില്ല...പോരെ...." മാഷേന്നോട് അങ്ങനെ പറഞ്ഞതും ഞാൻ ഇളിച്ചു കൊണ്ട് കണ്ണു തുറന്നു....പിന്നെ കുറച്ചു സമയം മാഷിനോട് സംസാരിച്ചു കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story