❤️എന്റെ മാഷ്❤️: ഭാഗം 53

ente mash

എഴുത്തുകാരി: AADI

പിറ്റേന്ന് രാവിലെ മാഷയിരുന്നു ആദ്യം എഴുന്നേറ്റത്....മാഷ് ഉറങ്ങി കിടക്കുന്ന മീനുവിനെ ഒന്ന് നോക്കി... ഹോ...ഉറങ്ങുമ്പോൾ എന്ത് നിഷ്കളങ്കതയ....ഉണർന്നലോ..ഫുൾ പൊട്ടതാരങ്ങളും....ഇങ്ങനൊരു മുതലിനെ ഞാനെന്റെ ജന്മത്തിൽ കണ്ടിട്ടില്ല.... ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് മാഷ് മീനുവിന്ടെ കവിളിൽ ഒരുമ്മ കൊടുത്തു ഫ്രഷ് ആവാൻ കയറി....മാഷ് ഫ്രഷ് ആയി ഇറങ്ങിയപ്പോൾ കണ്ണു രണ്ടും തിരുമ്മി ബെഡിൽ ഇരിക്കുന്ന മീനുവിനെയാണ് കണ്ടത്.... "ഫ്രഷ് ആവുന്നില്ലേ... ഭവതി..." മാഷ് അങ്ങനെ ചോദിച്ചതും മീനു മാഷിനെ ഒന്ന് നോക്കി ഡ്രെസ്സും എടുത്തു ഫ്രഷ് ആവാൻ കയറി.....അതൊക്കെ കഴിഞ്ഞു കോളേജിൽ പോവുന്നെന് മുൻബെ അമ്മയെ സഹായിച്ചു...... "അമ്മേ...ഞങ്ങൾ ഇറങ്ങാട്ടോ..." അമ്മയോട് യാത്ര പറഞ്ഞു ഞങ്ങൾ കോളേജിലേക്ക് പോന്നു... കോളേജിൽ എത്തി ഞാൻ നേരെ അവിടെ നിക്കുന്ന ശ്രുതിയുടെ അടുത്തേക്ക് പോയി....മാഷ് സ്റ്റാഫ് റൂമിലേക്കും.........

ക്ലാസ്സിലെത്തി ഞാനും ശ്രുതിയും ഓരോന്ന് സംസാരിച്ചിരുന്നു....അങ്ങനെ ഓരോ ക്ലാസുകളിലും ഉറങ്ങിയും സംസാരിച്ചുമൊക്കെ തീർത്തു...ലഞ്ച് ബ്രേക് ആയതും നേരെ ക്യാന്റീനിലേക്ക് പോവുമ്പോഴാണ് മാഷ് ഒരു പെണ്ണിനോട് നിന്ന് സംസാരിക്കുന്നത് കണ്ടത്.... ഇതേതപ്പോ പുതിയ ഒരവതാരം....ഫുൾ make up ആണേലോ.... ഞാൻ അവരെ അടുത്തേക്ക് ചെന്നു... "മാഷേ...ഇതാര..." ആ പെണ്ണിനെ ചൂണ്ടി കൊണ്ട് ഞാൻ മാഷിനോട് ചോദിച്ചു...അപ്പോ അവളെന്നെ നോക്കി കണ്ണുരുട്ടുന്നു... ഇവളിപ്പോ എന്തിനാ എന്നെ നോക്കി കണ്ണുരുട്ടുന്നെ....ഞാനവളെ ഒന്നും ചെയ്തില്ലല്ലോ....ഞാനും ഒന്ന് കണ്ണുരുട്ടി മാഷിന് നേരെ തിരിഞ്ഞു... "മീനു...ഇത് രമ്യ....പുതിയതായി ജോയിൻ ചെയ്ത ടീച്ചറാണ്...." മാഷ് ഓഹോ....അപ്പോ ഇത് ടീച്ചർ ആയിരുന്നോ... ടീച്ചർ മാഷിനെ നോക്കുന്ന നോട്ടം ശെരിയല്ലല്ലോ.... ഇതെന്റെ കയ്യിൽ നിന്ന് കൊണ്ടിട്ടെ പോവു തോനുന്നു....

ഗുഡ് afternoon ടീച്ചർ...." ഞാൻ "ഹ്മ്മ..afternoon...." "ടീച്ചർ ഞാനൊരു doubt ചോദിക്കട്ടെ...." ഞാൻ '"എസ്...ചോദിക്കു..." "ടീച്ചർ make up ൽ മോന്തയും കുത്തി വീണിരിക്കണോ...." ഞാനിത് ചോദിച്ചതും ആ ടീച്ചറെ മുഖത്ത് പല പല നവരസങ്ങളും വിരിയാൻ തുടങ്ങി.... മാഷും ശ്രുതിയും ചിരി അടക്കി പിടിച്ചു നിൽക്കുന്നതാണ് കണ്ടത്....ടീച്ചേർന്നെ കലിപ്പിൽ നോക്കി.... "അനു... ഇതിത്തിരി ഓവർ സ്മാർട് ആയ കുട്ടി ആണെന്ന് തോന്നുന്നല്ലോ..." എന്നെ നോക്കി പല്ല് കടിച്ചു കൊണ്ട് ടീച്ചർ മാഷിനോട് പറഞ്ഞു.....അയ്യോ പഞ്ചാര...ആ അനു വിളി..... ഞാനപ്പോൾ മാഷിനെ നോക്കി കണ്ണുരുട്ടിയതും മാഷേനിക്കൊന്നു ചിരിച്ചു തന്നു... ഹ്മ്മ...അപ്പോൾ എന്നെ പേടിയുണ്ടല്ലേ മാഷിന് അത് മതി.... അങ്ങനെ ഞാനും ശ്രുതിയും ഫുഡ് ഒക്കെ തട്ടി തിരിച്ചു വരുമ്പോ ഉണ്ട്...ആ രമ്യ ടീച്ചർ മാഷിന്റെ പുറകെ....ഇവരെ ഞാൻ...😬 ഞാൻ അവരെ അടുത്തേക്ക് പോകാൻ നിന്നതും ശ്രുതി എന്നെ പിടിച്ചു വച്ചു... "എടി...ഞാനവരെ അടുത്ത് പോയി 2 പറയട്ടെ...നീയെന്നെ വിട്ടെ...."

"വേണ്ട...മീനു...നേരത്തെ തന്നെ നി ഓരോന്ന് പറഞ്ഞുക്കുന്നു...ഇനി വേണ്ട....ഇപ്പോ നമുക്ക് ക്ലാസ്സിൽ പോവാം..." എന്നും പറഞ്ഞു അവൾ എന്നെയും കൊണ്ട് ക്ലാസ്സിലേക്ക് കയറി...ആ ടീച്ചറെ ഒന്ന് കലിപ്പിൽ നോക്കി ഞാൻ ക്ലാസ്സിലേക്ക് കയറി.... അങ്ങനെ കോളേജ് വിട്ടതും നേരെ വീട്ടിലേക്ക് വിട്ടു..... "ആഹാ...മക്കളെ നിങ്ങൾ വന്നോ...നാളെ തറവാട്ടീന്ന് അവരൊക്കെ ഇങ്ങോട്ട് വരുന്നുണ്ടത്രേ...." 'അമ്മ പറഞ്ഞത് കേട്ടതും എനിക്ക് സന്തോഷായി....ഹു...ശനി നായറും ഇനി ബോറടി ഇല്ലാതെ സന്തോഷത്തോടെ ആഘോഷിക്ക...സന്ധ്യയെ കാണാനും തോന്നുന്നുണ്ട്....പിന്നെ ഫുൾ ഞങ്ങൾ അവർ വരുന്നതിനുള്ള ഒരുക്കങ്ങൾ ആയിരുന്നു.... 【പിറ്റേന്ന്】 രാവിലെ തന്നെ അവരൊക്കെ വന്നു....ഞാനും സന്ധ്യയും ഓരോന്ന് സംസാരിച്ചു അവിടിരുന്നു...പിന്നെ സന്ധ്യയെയും കൊണ്ട് എന്റെ വീട്ടിലേക്ക് പോന്നു... "ആഹാ... ഇതാര അണ്ണാചിടെ ഒപ്പം ഒരു സുന്ദരി......"

വന്നപ്പോൾ തന്നെ അച്ഛൻ ട്രോൾ start ചെയ്തു....ഞാൻ അച്ഛനെ തുറുപ്പിച്ചൊന്നു നോക്കി.....പിന്നെ ഫുൾ സന്ധ്യയും അച്ഛനും അമ്മയും ഞാനും കൂടെ അവിടെ ആകെ കല പില ആക്കലായിരുന്നു.... സമയം സന്ധ്യ ആയപ്പോൾ നേരെ വീട്ടിലേക്ക് തന്നെ പൊന്ന്....ഞാൻ രാത്രി സന്ധ്യടെ അടുത്ത് കിടക്കാൻ നോക്കിയെങ്കിലും മാഷതിന് സമ്മതിച്ചില്ല....ദുഷ്ടൻ.... നാളെ രാവിലെ ഇതിലൂടെ ഒക്കെ ചുറ്റി കറങ്ങാം എന്നും പ്ലാൻ ഇട്ടു ഞാൻ മുറിയിലേക്ക് കയറി....മാഷ് അപ്പോൾ തന്നെ എന്നെ വന്നു പിടിച്ചു ചുമരിനോട് ചേർത്തു നിറുത്തി "അവരൊക്കെ വന്നപ്പോൾ നിനക്ക് എന്നെ ഒരു mindumillallo..." "ഈ...അവരെയൊക്കെ നന്നായി സത്കരിക്കണ്ടേ....." "ഹ്മ്മ...ഹ്മ്മ...സത്കരിച്ചോ...എന്നെ കൂടെ ഒന്ന് പരിഗണിക്കണേ..." എന്നും പറഞ്ഞു കൊണ്ട് മാഷ് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി....ഇക്കിളി കൊണ്ട് ഞാൻ നിന്ന് പുളഞ്ഞു....

മാഷ് എന്റെ അരക്കെട്ടിൽ പിടിച്ചു ഒന്ന് കൂടെ മാഷിനോട് ചേർത്തു നിറുത്തി....... ഞാൻ മാഷിനെ ഇറുകെ പുണർന്നു....മാഷ് പതിയെ എന്റെ അധരങ്ങൾ കവർന്നു....മാഷ് എന്നെ മാഷിനോട് അടുപ്പിച്ചു കൊണ്ടിരുന്നു...പതിയെ മാഷ് എന്റെ അധരങ്ങളിൽ നിന്ന് വിട്ടു നിന്ന് എന്നെ പോക്കി എടുത്തു ബെഡിൽ കൊണ്ട് പോയി കിടത്തി.... ഞാൻ മാഷിനെ നോക്കി നാണത്താൽ കലർന്ന ഒരു പുഞ്ചിരി ചിരിച്ചു....മാഷ് എന്റെ മേലെ കിടന്നു എന്റെ കണ്ണിലേക്ക് തന്നെ നോട്ടമിട്ടു.... പിന്നെ പതിയെ പതിയെ മാഷിന്റെ കൈകളും അദരങ്ങളും എന്റെ ദേഹത്തു കൂടെ ഓടി നടന്നു.... ആ നിലാവുള്ള രാവിനെ സാക്ഷി ആക്കി മീനു എല്ലാം കൊണ്ടും മാഷിന്റെ സ്വന്തമായി..... തന്റെ നെഞ്ചിൽ വാടി തളർന്നുറങ്ങുന്ന മീനുവിന്ടെ കവിളിൽ ഒരു ചുംബനം കൊടുത്തു അവളെ തന്നോട് ചേർത്തു കിടത്തി മാഷ് ഉറങ്ങി.....

പിറ്റേന്ന് രാവിലെ എഴുന്നേറ്റ മീനുവിന് ഇന്നലത്തെ രാത്രി ഉണ്ടായതൊക്കെ ആലോചിച്ചു ആകെ നാണം വന്നു...അവൾ ഡ്രസ് എല്ലാം വാരി കൂട്ടി ഫ്രഷ് ആയി വന്നു...മാഷ് അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു... മീനു സന്ധ്യടെ മുറിയിലേക്ക് പോയി നോക്കിയപ്പോൾ അവളവിടെ ഉണ്ടായിരുന്നില്ല....സന്ധ്യയെയും തിരഞ്ഞു താഴേക്ക് പോയപ്പോൾ അവളെ അടുക്കളയിൽ നിന്ന് കിട്ടി....... "ടി...സന്ധ്യേ...ആ ശ്രേയകിട്ടു ഇന്നൊരു പണി കൊടുക്കണം..." "അതിനെന്താ...കൊടുക്കാല്ലോ...പക്ഷെ തറവാട്ടിലെ പോലെ ആവതിരുന്ന മതി...." സന്ധ്യ "ഏയ്...അതോന്നുമാവില്ലായിരിക്കും..." അങ്ങനെ ശ്രേയക്കുള്ള പണിയൊക്കെ തീരുമാനിച്ചു ഞങ്ങൾ രണ്ടും ചായയും കുടിച്ചു പുറത്തേക്കിറങ്ങി വെറുതെ റോഡിലൂടെ നടന്നു........ അപ്പോഴാണ് കോഴി രാഹുൽ വരുന്നത്.... "ആഹാ...ആരാ മീനു ഇത്...." കോഴി കൂവൽ തുടങ്ങി... "ഇത് രാഹുൽ ന്ടെ അനിയത്തി ആയി വരും...."

അത് കേട്ടതും രാഹുൽ ഞെട്ടി.... അനിയത്തിയോ... അതെങ്ങനെ...ഇനി അച്ഛന് വല്ല അവിഹിതവും...ഹേയ്...അതോന്നുമുണ്ടാവില്ല... എന്നും മനസ്സിൽ പറഞ്ഞു തല കുടഞ്ഞു കൊണ്ട് രാഹുൽ മീനുവിനെ നോക്കി.... "അതെങ്ങനെ മീനു ഇതെന്റെ അനിയത്തി ആവുന്നെ...." രാഹുൽ "അല്ല...ഞാൻ ചേട്ടന്റെ അനിയത്തി ആണേലോ...അപ്പോ ഇവളും ചേട്ടന്റെ അനിയത്തി ആവും..." എടി....നി നൈസിൽ എന്നെ പിടിച്ചു ഇവളെ ഏട്ടൻ ആക്കി അല്ലെ...ശേ...ഞാൻ ഈ കുട്ടിയെ ലൈൻ അടിക്കാമെന്നു കരുത്തിയതായിരുന്നു...ഇനി പറഞ്ഞിട്ട് കാര്യമില്ല...അതെന്തായാലും നടക്കില്ല........ ഇതും മനസ്സിൽ പറഞ്ഞു കൊണ്ട് രാഹുൽ മീനുവിനെ നോക്കി ഒരുചമ്മിയ ഇളി ഇളിച്ചു വേഗം സ്ഥലം വിട്ടു.... "ആ...പോയത് നിങ്ങളെ നാട്ടിലെ ഒരു കോഴി ആണെന്ന് തോന്നുന്നു..." സന്ധ്യ "അതേ...നിനക്ക് എങ്ങനെ മനസിലായി...."

"അവൻ എന്നെ നോക്കിയ നോട്ടം കണ്ടപ്പോൾ തന്നെ മനസ്സിലായി...നി അവനെ നൈസിൽ നമ്മളെ ഏട്ടൻ ആകില്ലേ...പ്യാവം സെക്കൻ....സസി ആയി...." എന്നു സന്ധ്യ പറഞ്ഞതും മീനു ചിരിച്ചു....പിന്നെ രണ്ടും കൂടെ അവിടെയൊക്കെ ചുറ്റി കറങ്ങി ഉച്ചയ്ക് ഫുഡ് കഴിക്കാനാണ് വീട്ടിലേക്ക് വന്നത്........ ഫുഡ് ഒക്കെ കഴിച്ചു എല്ലാവരും ഉച്ച മയക്കത്തിന് വേണ്ടി പോയി.... "ടി...മീനു...ഇതല്ലേ പറ്റിയ അവസരം...ഇപ്പോ എല്ലാരും ഉറങ്ങാവും..." സന്ധ്യ "ഹ്മ്മ...ഇനി ശ്രേയനെ ഇങ്ങോട്ട് വരുത്തിച്ചാൽ മാത്രം മതി...." "എങ്ങനെ വരുത്തിക്കും...." സന്ധ്യ "അതിനൊക്കെ വഴി ഉണ്ട്...ഞാനെയ്‌ മാഷിന്റെ ഫോണിൽ നിന്ന് അവൾക് msg വിടാം... മാഷിന്റെ msg ആവുമ്പോൾ അവളെന്തായാലും വരും...." "ഹോ...മീനു..നിന്റെയൊരു ബുദ്ധി..." എന്നു പറഞ്ഞു സന്ധ്യ മീനുവിനെ കെട്ടിപിടിച്ചു..... അങ്ങനെ മീനു മെല്ലെ മുറിയിലേക്ക് കയറി...

സന്ധ്യ മുറിയുടെ പുറത്തും നിന്നു... മീനു മുറിയിൽ കയറിയപ്പോൾ മാഷ് ബെഡിൽ കണ്ണടച്ചു കിടക്കുന്നതാണ് കണ്ടത്...തൊട്ടിപ്പുറത്തുള്ള ടേബിളിന്ടെ മുകളിൽ ഫോൺ ഉണ്ട്.... മീനു മെല്ലെ മാഷിന്റെ അടുത്തേക്ക് ചെന്നു.... പെട്ടന്നാണ് മാഷ് മീനുവിന്ടെ കൈ പിടിച്ചു വലിച്ചു അവളെ തന്ടെ മേലേക്ക്.ഇട്ടത്...മീനു പകച്ചു കൊണ്ട് മാഷിനെ നോക്കി.... "എന്താ മീനുട്ടി....നിനക്ക് ഇപ്പോ എന്റെ അടുത്തേക്ക് വരാൻ നാണമാണോ...." മാഷ് "ഏയ്...എനിക്കൊന്നുമില്ല മാഷേ..." എന്നും പറഞ്ഞു മീനു മാഷിന്റെ ദേഹത്ത് നിന്ന് എണീക്കാൻ നോക്കി....പക്ഷെ മാഷ് അവളെ അരയിലൂടെ കയ്യിട്ടു ലോക്ക് ചെയ്തിരുന്നു... "മാഷേ...വിടെ...എനിക്ക് സന്ധ്യടെ അടുത്തേക്ക് പോകണം..." "സന്ധ്യടെ അടുത്തേക്ക് കുറച്ചു കഴിഞ്ഞു പോക...ഇപ്പോ മീനുട്ടി ഇവിടെ കിടക്ക്..." എന്നും പറഞ്ഞു മാഷ് മീനുവിന്ടെ കവിളിൽ തന്ടെ അധരങ്ങൾ അമർത്തി...

മീനുവിന് പെട്ടെന്ന് മനസിലായി...എങ്കിലും എങ്ങനെയെങ്കിലും രക്ഷപെടണമെന്നു കരുതി അവൾ മിണ്ടാതെ കിടന്നു.... മാഷ് മീനുവിന്ടെ മൂക്കിൽ തന്ടെ മൂക് ഉരസി....പിന്നെ പതിയെ മീനുവിന്ടെ അധരങ്ങൾ കവർന്നു....കുറെ സമയം ഇരുവരും അങ്ങനെ കിടന്നു....പതിയെ മാഷ് മീനുവിന്ടെ അദരത്തെ മോചിപ്പിച്ചു... അപ്പോ തന്നെ മീനുവിനെ ലോക്ക് ചെയ്ത കയ്യും ഒന്നായാഞ്ഞിരുന്നു...മീനു വേഗം മാഷിന്റെ ദേഹത്ത് നിന്ന് എഴുന്നേറ്റു ഫോൺ മാഷ് കാണാതെ ടേബിളിന്ടെ മുകളിൽ നിന്ന് എടുത്തു വേഗം മുറിയുടെ വെളിയിലേക്ക് ഇറങ്ങി...സന്ധ്യ അവിടെ അക്ഷമയോടെ മീനുവിനെ കാത്തു നിൽക്കായിരുന്നു.... "എവിടെയായിരുന്നേടി..." സന്ധ്യ "ഒന്നും പറയണ്ട സന്ധ്യേ....ആ കണവൻ മാഷ് എന്നെ അവിടെ പിടിച്ചു വെച്ചിരിക്കായിരുന്നു...കഷ്ടിച്ച ഞാൻ രക്ഷപ്പെട്ടത്....." അതും പറഞ്ഞു കൊണ്ട് മീനു നെടുവീർപ്പിട്ടു....സന്ധ്യ അവളെയൊന്ന് ആക്കി ചിരിച്ചു.... മീനു പിന്നെ വേഗം ഫോൺ എടുത്തു ശ്രേയക്ക് msg ചെയ്തു...

"ശ്രേയ...നി അര്ജന്റ് ആയി കിച്ചണിലേക് ഒന്ന് വരോ....എനിക്ക് നിന്നോട് പേഴ്‌സണൽ ആയി സംസാരിക്കാനുണ്ട്...." ഇത്രയും ടൈപ്പ് ചെയ്ത് അയച്ചു ആ msg മാഷിന്റെ ഫോണിൽ നിന്ന് മീനു കളഞ്ഞു... "ടി...സന്ധ്യേ ഒക്കെ സെറ്റ് അല്ലെ..." "ആണ്...ഇനി ശ്രേയ വന്നാൽ മതി...പിന്നെ അനുവിന്റെ ഫോണിങ് താ...ഞാൻ കൊണ്ടു കൊടുക്കാം...ഇനിയും നി മുറിയിലേക്ക് കയറിയാൽ ഇപ്പോഴൊന്നും ഇറങ്ങില്ല...." സന്ധ്യ അതും പറഞ്ഞു ഫോൺ വാങ്ങിച്ചു...മീനു അതോനൊന്നു ഇളിച്ചു കൊടുത്തു...സന്ധ്യ ഫോൺ കൊണ്ട് മുറിയിലേക്ക് കയറി...അപ്പോ മാഷ് ഉറങ്ങായിരുന്നു...അത് കൊണ്ട് സന്ധ്യ മെല്ലെ ഫോൺ ടേബിളിൽ വച്ചു മുറിയുടെ പുറത്തേക്ക് ഇറങ്ങി.... എന്നിട്ട് മീനുവിന്റെ കൂടെ അടുക്കളയുടെ അവിടേക്ക് നടന്നു................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story