❤️എന്റെ മാഷ്❤️: ഭാഗം 54

ente mash

എഴുത്തുകാരി: AADI

ഇതേ സമയം ശ്രേയ ഫോണിൽ വെറുതെ തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് അനുവിന്റെ msg അവൾക്ക് വന്നത്...ശ്രേയ വേഗം msg ഓപ്പൺ ചെയ്തു നോക്കി.... ""ശ്രേയ...നി അര്ജന്റ് ആയി കിച്ചണിലേക് ഒന്ന് വരോ....എനിക്ക് നിന്നോട് പേഴ്‌സണൽ ആയി സംസാരിക്കാനുണ്ട്...." Msg കണ്ടതും ശ്രേയക്ക് സന്തോഷമായി...ഹോ...അനു നി ഇപ്പോഴെങ്കിലും എന്നെ മനസിലാക്കി...മീനുവിനെ ഒഴിവാക്കുന്ന കാര്യമാവും ചിലപ്പോ അനുവിന് പറയാനുണ്ടാവ........ ശ്രേയ സന്തോഷം കൊണ്ട് തുള്ളി ചാടി...കണ്ണാടിയിൽ നോക്കി അവളെ make up ഒക്കെ ഒന്ന് കൂടെ ശെരിയാക്കി ആരും കാണാതെ അവൾ അടുക്കളയുടെ അവിടേക്ക് ചെന്നു.... &&&&&&&&&&&&&&&&&& "എടി...ആ പിശാശ് എന്താ വരത്തെ..." സന്ധ്യ നഖം കടിച്ചു കൊണ്ട് മീനുവിനോട് ചോദിച്ചു..... "അവൾ വരും...നി കണ്ടോ...ശ്രേയ ആണ് അത് മുതൽ...പിന്നെ അതുമല്ല മാഷിന്റെ msg ആണ് അവൾ കണ്ടിരിക്കുന്നെ. .അപ്പോ എന്തായാലും വരും..."

ഇതും പറഞ്ഞു മീനു ശ്രേയ വരുന്നതും നോക്കി അടുക്കളയുടെ അവിടേക്ക് നോക്കി ഇരുന്നു..... "എടി..സന്ധ്യേ...ഇനി അവൾ വരില്ലേ...." മീനു "ഹ്മ്മ...എന്ന പൊളിക്കും...അന്നത്തെ പോലെ മാറ്റർക്കേലും ആവും പണി കിട്ട..." സന്ധ്യ "ഹേയ്...ശ്രേയ വരണ്ടാവും..." മീനു അത് പറഞ്ഞു നാവെടുത്തില്ല അപ്പോഴേക്ക് ശ്രേയ ചാടി തുള്ളി വരുന്നത് അവർ കണ്ടു.....രണ്ടാളും ആകാംഷയോടെ ശ്രേയയെ നോക്കി നിന്നു.... &&&&&&&&&&&&&&&&&& ശ്രേയ നല്ല സന്തോഷത്തോടെ പോയി അടുക്കളയുടെ ഫ്രണ്ടിൽ നിന്നു... "ഇതെന്താ kitchen അടച്ചിട്ടിരിക്കുന്നെ..." ശ്രേയ സ്വയo പറഞ്ഞു കൊണ്ട് അടഞ്ഞു കിടക്കുന്ന kitchen ഡോറിലേക്ക് നോക്കി... മീനുവും ശ്രുതിയും ഡോർ തുറക്ക് ശ്രേയ എന്ന് സ്വയം പിറു പിറുത്തു കൊണ്ടിരുന്നു.... ശ്രേയ ഡോറിന്റെ ലോക്കിൽ കൈ വെച്ചു kichen ഡോർ തുറന്ന് അകത്തേക്ക് കയറലും അവളെ തലയിലൂടെയും ദേഹത്തു കൂടെയും അരിപ്പൊടി വീണു.... "ഹോ...no... what is this..." ശ്രേയ ആകെ പൊടിയിൽ കുളിച്ചു കൊണ്ട് ഉറക്കെ ചോദിച്ചു....

മീനുവും സന്ധ്യയും ചിരി കടിച്ചു പിടിച്ചു നിൽക്കാണ്... ശ്രേയയെ ഇപ്പോ കണ്ടാൽ വല്ല ഭൂതത്തിന്ടെയും പോലെ ഉണ്ട്...വെള്ള പ്രേതം.....😂പെട്ടന്ന് ശ്രേയ അവിടുന്ന് തിരിച്ചു നടക്കാൻ നിന്നതും നിലത്ത് ഒഴിച്ചിട്ടുള്ള എണ്ണയിൽ തെന്നി വീണു... "ഹാ...അമ്മേ...." ശ്രേയ "Wow... സന്ധ്യ...ശ്രേയടെ ഹെലൻ of sparta ക്ക് ഇപ്പോ പണി കിട്ടിയിട്ടുണ്ടാകും..." എന്നും പറഞ്ഞു മീനു സന്തോഷത്തോടെ സന്ധ്യയെ കെട്ടിപിടിച്ചു...സന്ധ്യടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു...അപ്പോഴാണ് അത് വഴി ശ്യാം പാസ്സ് ചെയ്തത്... എന്താ അടുക്കളയിൽ ഒരു ശബ്ദം എന്നും കരുതി ശ്യാം അടുക്കളയിലേക്ക് കയറിയതും ഒരു പോകായിരുന്നു... "സബാഷ്..." എന്നും പറഞ്ഞു ശ്യാം ബോധം കെട്ടു വീണു.... ഇതേ സമയം മാഷ് എവിടെ മീനു എന്നും സ്വയം ചോദിച്ചു മീനുവിനെയും തിരഞ്ഞു കൊണ്ട് സന്ധ്യടെ മുറിയിലേക് പോയി നോക്കി...അവിടെ ആരും ഉണ്ടായിരുന്നില്ല....

ഇവിടില്ലല്ലോ...പിന്നെ രണ്ടുമിത് എവിടേക്ക് പോയി.... എന്നും പറഞ്ഞു മാഷ് അവരെയും തിരഞ്ഞു ഇറങ്ങി.... മീനുവും സന്ധ്യയും ആണെങ്കിൽ ശ്യാം വീണത് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായിക്കുന്നു..... "എടി മീനുവേ...1 വെടിക് 2 പക്ഷി...." സന്ധ്യ "എടി രണ്ടല്ല 3...." മീനു "3 ഓ... അതാര മൂന്നാമത്തത്..." സന്ധ്യ സംശയത്തോടെ മീനുവിനോട് ചോദിച്ചപ്പോൾ അവരെ രണ്ടിനെയും തിരഞ്ഞു വരുന്ന മാഷ് അടുക്കളയിലേക്ക് കയറുന്നത് മീനു സന്ധ്യക്ക് കാണിച്ചു കൊടുത്തു.... "അയ്യോ...." മാഷ് അടുക്കളയിലേക്ക് കയറലും അലർച്ചയും കേട്ടു.... മീനു തലക്ക് കൈ കൊടുത്തു അവിടിരുന്നു.... "ദൈവമേ...ഇനി ഞാൻ വീണ്ടും ഏഴി മല പൂഞ്ചോല കെക്കേണ്ടി വരും...എന്റെയൊരു കഷ്ടകാലം...ഈ കണവൻ ഞാൻ വെക്കുന്ന പണിയിലൊക്കെ crct വന്നു വീഴും ചെയ്യുന്നുണ്ടല്ലോ...." "എടി..മീനുവേ നിനക്ക് പണി കിട്ടി...😂"

സന്ധ്യ മീനു സന്ധ്യയെ ദയനീയ മായി നോക്കി.... &&&&&&&&&&&&&&&& @അടുക്കള...... ശ്യാംന്റെ തല പോയി ഇടിച്ചോണ്ട് അവന്റെ ഉള്ള ബോധവും പോയി കിടക്കുവാണ്... ശ്രേയ ആണെങ്കിലോ ഈ പൊടിയൊക്കെ എങ്ങനെ കളയും എന്നും കരുതി ഇരിക്കാണ്.... മാഷ് ഇവിടിപ്പോ എന്താ സംഭവിചെ എന്നും കരുതി കിളികളൊക്കെ പോയി ചുറ്റും നോക്കി ഇരിക്കാണ്..... അപ്പോഴാണ് മാഷ് ശ്രേയനെ കണ്ടത്...അവളെ കണ്ടതും മാഷ് അലറാൻ തുടങ്ങി.... "അയ്യോ....വെള്ള പ്രേതം...." മാഷിന്റെ അലർച്ച കേട്ടു ബോധം കെട്ടു കിടന്നിരുന്ന ശ്യാം ഞെട്ടി ഉണർന്നു... ശ്രേയ ആണെങ്കിലോ എവിടെയാണ് പ്രേതം എന്നും കരുതി ചുറ്റും നോക്കുവാണ്... മാഷ് ശ്രേയയെ തന്നെ പേടിയോടെ നോക്കുന്നുണ്ട്.... ശ്യാം പെട്ടന്ന് ശ്രേയയെ കണ്ടതും കിടന്നിടത്തു നിന്ന് എണീറ്റു ഓടാൻ നിന്നപോൾ വീണ്ടും ഒരൊറ്റ വീഴ്ച ആയിരുന്നു.... "അതെന്ത് സാധന വീണേ..."

എന്നും കരുതി മാഷ് മുന്നിലേക്ക് നോക്കിയപ്പോൾ പൊടിയിൽ കുളിച്ചു അവിടെ വീണു കിടക്കുന്ന ശ്യാമിനെ ആണ് കണ്ടത്....ശ്യായമിന്റെ കോലം കണ്ടതും മാഷിന് ചിരി വന്നു.... മാഷ് അവിടെ ഇരുന്നു ചിരിച്ചു...ശ്യാം അപ്പോഴാണ് മാഷിനെ ശ്രദ്ധിക്കുന്നത്...അനു എന്നും വിളിച്ചു മാഷിന്റെ അടുത്തേക്ക് ചെന്നു...മാഷിന്റെ കോലം കണ്ടപ്പോൾ ശ്യാമിനും ചിരി വന്നു... ആകെ പൊടി ആയിട്ട്....പെട്ടന്നാണ് അവർ രണ്ടു പേരും മറ്റൊരു ചിരി കേട്ടത്...രണ്ടാളും ആ ഭാഗത്തേക്ക് നോക്കിയപ്പോൾ ശ്രേയ ഇവരെ രണ്ടിനെയും കണ്ടു ചിരിക്കാണ്.... "അയ്യോ.....പ്രേതം......" മാഷും ശ്യാമും ഒപ്പം അലറി...ശ്രേയ അത് കേട്ട് ഇരുന്നിടത്തു നിന്ന് എണീറ്റു ഓടിയതും വല്ല സ്ലൈഡിലും ഉരുസി പോവുന്ന പോലെ ഒരു പോകായിരുന്നു...നേരെ ശ്യാമിന്റെയും മാഷിന്റെയും അടുത്തേക്ക് എത്തി.... പോരെ...പൂരം.... ശ്യാമും മാഷും വീണ്ടും അലറാൻ തുടങ്ങി...

ദൈവമേ...ഈ വീട്ടിൽ അപ്പോ ഇംഗ്ലീഷ് പ്രേതം ഉണ്ടായിരുന്നോ...ഞാനിത് അറിഞ്ഞില്ലല്ലോ....എന്റെ മീനുട്ടി എവിടെയാണാവോ.... 【 മാഷ് ആത്മ 】 &&&&&&&&&&&&&&&&&& മീനു & സന്ധ്യ "എടിയെ....അവിടെ എന്തോ അലർച്ച ഒക്കെ കേക്കുന്നുണ്ടല്ലോ...പ്രേതം എന്നൊക്കെ പറഞ്ഞാണ് അലർച്ച...." സന്ധ്യ... "ഏഹ്...പ്രേതമോ...ഈ വീട്ടിൽ പ്രേതമുണ്ടോ..." എന്നും പറഞ്ഞു മീനു അടുക്കളയിലേക്ക്.ഓടി....അവിടെ എണ്ണ ഒഴിച്ച ഓർമ ഇല്ലാതെ അങ്ങോട്ട് കയറിയതും മാഷേ എന്നലറി കൊണ്ട് ഒരു പോക്കയിരുന്നു....അങ്ങനെ മീനുവിന്ടെ കാര്യത്തിൽ തീരുമാനമായി...😂 സന്ധ്യ മീനുവിന്ടെ അലർച്ച കേട്ടു മീനു എന്ത് പറ്റി എന്നു ചോദിച്ചു ഓടിയതും നേരെ സ്ലൈഡിലും.പോകുന്ന പോലെ പോയി അങ്ങോട്ട് തിരിഞ്ഞിരിക്കുന്ന മീനുവിന്ടെ മൂടിന് ഒരൊറ്റ ചവിട്ടയിരുന്നു.... നല്ല അസ്സൽ ചവിട്ട് കിട്ടിയതും മീനു ആരാ എന്നെ ചവിട്ടിയ തെണ്ടി എന്നും ചോദിച്ചു

പിന്നിലേക്ക് തിരിഞ്ഞപ്പോൾ ഇളിച്ചു കൊണ്ട് ഇരിക്കുന്ന സന്ധ്യയെ ആണ് കണ്ടത്....അവളെ കലിപ്പിച്ചൊന്നു നോക്കി... അപ്പോഴാണ് അവർ രണ്ടു പേരും കുറച്ചു കോല ചിരികൾ കേട്ടത്....അത് കേട്ട ഭാഗത്തേക്ക് നോക്കിയതും മീനുവും സന്ധ്യയും പേടിച്ചു ഒരലർച്ച ആയിരുന്നു.... വേറൊന്നുമല്ല സുഹൃത്തുക്കളെ നമ്മളെ കാളിയെ കണ്ടിട്ടാണ്....കാളി മാഷിന്റെയും ശ്യാമിന്റെയും മുൻപിൽ ഇരിക്കുന്നുണ്ട്...പെട്ടന്ന് മീനുവിനും സന്ധ്യയ്ക്കും അത് ശ്രേയ ആണെന്ന് മനസ്സിലായതും അവരെ അലർച്ച നിന്നു.... അപ്പോഴേക്ക് കുടുംബാംഗങ്ങൾ ഒക്കെ അലർച്ച കേട്ടു അടുക്കളയിലേക്ക് ഓടാൻ തുടങ്ങിയിരുന്നു...... &&&&&&&&&&&&&&& മീനുന്ടെ അച്ഛനും അമ്മയും "ശ്രി...അനുവിന്റെ വീട്ടിൽ നിന്ന് നീയൊരു അലർച്ച കെട്ടായിരുന്നോ..."

"ഹാ..ഏട്ട ഞാൻ കേട്ടു..." "ആർക്കോ എന്തോ പറ്റിയിട്ടുണ്ട്...നമുക്ക് ഒന്ന് അവിടേക്ക് പോയി നോക്കാം..." എന്നും പറഞ്ഞു മാഷിന്റെ വീട്ടിലേക്ക് രണ്ടാളും വന്നു...ഫ്രണ്ടിലെ ഡോർ തുറന്നു കിടന്നിരിക്കായിരുന്നു...പെട്ടന്ന് മീനുവിന്ടെ അലർച്ച കേട്ടപ്പോൾ രണ്ടാളും അലർച്ച കേട്ട ഭാഗത്തേക്ക്.ഓടി...നേരെ രണ്ടും അടുക്കളയിൽ കയറിയതും ഒരു പോക്കായിരുന്നു... മീനുവിന്ടെ 'അമ്മ നേരെ മീനുവിന്ടെ മുന്നിലേക്കാണ് പോയത്...അച്ഛൻ മറ്റൊരു ഭാഗത്തേക്കും... "വൗ...മമ്മി...നിങ്ങളും...പോളി😂😂😂" എന്നും പറഞ്ഞു മീനു ചിരിക്കാൻ തുടങ്ങി....അപ്പോഴാണ് കുടത്തിനുള്ളിൽ തല കുടുങ്ങിയ രീതിയിൽ മീനുവിന്ടെ അച്ഛനെ കണ്ടത്.... "ഇതേത... ഭൂതം..." തല കുടത്തിൽ നിന്ന് ഊരാൻ നോക്കുന്ന അച്ഛനെ ചൂണ്ടി കൊണ്ട് മീനു ചോദിച്ചു...മീനുവിന് അത് തന്ടെ അച്ഛനാണെന്നു മനസ്സിലായിരുന്നില്ല...തല കുടത്തിലാവോണ്ട്...മുഖം കണ്ടിട്ടുമില്ല..

. "ശെരിയ...ഇതേത ഭൂതം.... അയ്യോ..മോളെ എന്ടെ കൂടെ വന്ന ഏട്ടനെ കാണാഞ്ഞില്ല..." എന്നും പറഞ്ഞു മീനുവിന്ടെ 'അമ്മ തിരച്ചിൽ തുടങ്ങി...അപ്പോഴാണ് മാഷിന്റെ അമ്മയും അച്ഛനും അവിടേക്ക് വന്നത്....പിന്നെ ഓരോരുത്തർ ആയി വഴുകി വീഴലായിരുന്നു.... ഭാഗ്യത്തിന് മുത്തശ്ശനും മുത്തശ്ശിയും അടുക്കളയിലേക്ക് കയറിയില്ല...രണ്ടാൾക്കും എന്തോ നിലതുണ്ടെന്നു മനസിലായത് കൊണ്ട് അടുക്കളയുടെ പുറത്ത് നിന്ന്.... മീനുവിന്റെ 'അമ്മ ഇപ്പോഴും അച്ഛനെ തിരയുന്ന തിരക്കിൽ ആണ്...മീനുവും കൂടെ ഉണ്ട്... "അമ്മേ എനിക്ക് തോന്നുന്നത് അച്ഛൻ ഒരു ഭൂതമാണെന്നു...അതൊണ്ടല്ലേ ഇവിടേക്ക് കയറിയ അച്ഛൻ പെട്ടന്ന് അപ്രത്യക്ഷ മായാത്...." മീനുവിന്ടെ ആ പറച്ചിൽ കേട്ടു അമ്മയും അത് ശരി വച്ചു....അപ്പോഴേക്ക് അച്ഛൻ ഒരു മുക്കിൽ ഇരുന്നു കഷ്ടപ്പെട്ടു തലയിൽ കുടുങ്ങിയ കുടം വലിച്ചൂരി അവരെ അടുത്തേക്ക് ഇരുന്നു നിരങ്ങി കൊണ്ട് ചെന്നു....

"അമ്മേ...ഇതാ അച്ഛൻ...echusme ഭൂതം അച്ഛാ...നിങ്ങൾ പെട്ടന്ന് എങ്ങോട്ടാ അപ്രത്യക്ഷമായത്...." മീനുവിന്ടെ ചോദ്യം കേട്ട് അച്ഛൻ മാഷിനെ ദയനീയ മായി എന്തുവാടെ ഇത് എന്ന നിലക്ക് നോക്കി....മാഷ് അതിനൊന്നു ചിരിച്ചു കൊടുത്തു...അച്ഛൻ മീനുവിന്ടെ തല കിട്ടു ഒന്ന് കൊടുത്തു ഉണ്ടായത് പറഞ്ഞു കൊടുത്തു.... "എന്നാലും എന്താവും ഈ നിലത്ത്...ഇത് ഒഴിച്ച ആളെ...തലയിൽ...." മീനുവിന്ടെ 'അമ്മയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ മീനുവും സന്ധ്യയും തടഞ്ഞു...അപ്പോ എല്ലാവരും അവരെ സംശയഭാവത്തോടെ നോക്കി... "അല്ല...അവരും മനുഷ്യന്മാർ അല്ലെ..."

മീനുവും സന്ധ്യയും ഇളിച്ചു കൊണ്ട് എല്ലാവരോടും പറഞ്ഞു.... മാഷ് അപ്പോഴും സംശയ ഭാവത്തോടെ മീനുവിനെ നോക്കായിരുന്നു...മീനു അതൊന്നും മൈൻഡ് ചെയ്യാൻ നിന്നില്ല.... മീനു മെല്ലെ സന്ധ്യടെ ചെവിയിൽ പറഞ്ഞു... "എടി...സന്ധ്യേ...ഇതാണ് ല്ലേ അപ്പോ അവനവൻ കുഴിച്ച കുഴിയിൽ അവനവൻ വീഴാ എന്ന്..." "ഹ്മ്മ....ഇപ്പോ അതങ് അനുഭവിച്ചു..." സന്ധ്യ മീനുവിനെ നോക്കി ദയനീയമായി പറഞ്ഞു..... അങ്ങനെ ഓരോരുത്തർ നിരങ്ങി കൊണ്ട് അടുക്കളയുടെ പുറത്തേക്ക് കടന്നു....നടുവും താങ്ങി തങ്ങളുടെ മുറിയിലേക്ക് പോയി...മീനുവിന്ടെ അച്ഛനും അമ്മയുo വീട്ടിലേക്കും............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story