❤️എന്റെ മാഷ്❤️: ഭാഗം 55

ente mash

എഴുത്തുകാരി: AADI

എല്ലാവരും തങ്ങളുടെ മുറിയിൽ എത്തി ഫ്രഷ് ആയി നടുവിന് മരുന്ന് ഒക്കെ പുരട്ടി.... അപ്പോഴാണ് മുത്തശ്ശനും മുത്തശ്ശിയും എല്ലാവരെയും വിളിച്ചത്....ഇപ്പോ എല്ലാവരും ഹാളിൽ present ആണ്.... "അല്ല മക്കളെ ശേരിക്ക് എന്തായിരുന്നു അടുക്കളയിൽ..." മുത്തശ്ശൻ "അറിയില്ല...അവിടേക്ക് കയറലും എന്തിലോ ചവിട്ടി ഒരു പോകായിരുന്നു...." ശ്യാം "അപ്പോ നിങ്ങളൊക്കെ എന്തിനാ അടുക്കളയിലേക്ക് പോയത്..." മുത്തശ്ശി "അത് അനു എന്നെ അടുക്കളയിലേക്ക് വിളിച്ചു... അപ്പോ ഞാൻ അടുക്കളയുടെ അവിടേക്ക് പോയപ്പോൾ ഡോർ അടച്ചു കിടക്കുവായിരുന്നു...അത് തുറന്നതും ഒരു വൈറ്റ് പോടി എന്റെ മേലിലൂടെ വീണു...പിന്നെ ഞാനൊരു പോകായിരുന്നു...." ശ്രേയ ഇത്രയും പറഞ്ഞു നിറുത്തിയപ്പോൾ തന്നെ മീനുവിനും ശ്രുതിക്കും സംഗതി കയ്യിൽ നിന്ന് പോയെന്ന് മനസ്സിലായി....

"പെട്ടു മോളെ പെട്ടു...." മീനു മെല്ലെ സന്ധ്യടെ ചെവിയുടെ അടുത്തു പോയി പറഞ്ഞു.... "അനു നിയെന്തിനാ ഇവളെ അടുക്കളയിലേക്ക് വിളിച്ചത്..." മുത്തശ്ശൻ "അതെന്നെ...നിയെന്തിനാ ശ്രേയയെ വിളിച്ചെ...." 'അമ്മ മാഷ് ആണേൽ ഞാനോ വിളിക്കെ എപ്പോ എന്ന ഭാവത്തിൽ നിൽക്കാണ്.... "നിയെന്താ അനു കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ...പറ എന്തിനാ നി ശ്രേയയെ അടുക്കളയിലേക്ക് വിളിച്ചെ..." അച്ഛൻ "ഞാ...ഞാനോ...ഞാൻ ആരെയും എവിടുക്കും വിളിച്ചിട്ടില്ല...." മാഷ് "അനു കള്ളം പറയുവാണ്.... അവൻ എനിക്ക് msg ചെയ്തിട്ട ഞാൻ അടുക്കളയിൽ പോയത്..." ശ്രേയ "ദേ ശ്രേയ വെറുതെ ഇല്ല വാദം പറയാൻ നിക്കണ്ട...." മാഷ് ദേഷ്യത്തിൽ ശ്രേയയോട് പറഞ്ഞു... മീനുവും സന്ധ്യയും ആകെ ഇടങ്ങേർ ആയി നില്കുവായിരുന്നു....

"ഞാൻ ഇല്ല വാദം പറയൊന്നുമല്ല...എന്റെ പക്കൽ ഞാൻ പറഞ്ഞത് സത്യമാണ് എന്നുള്ളതിന്റെ തെളിവുണ്ട്..." ശ്രേയ "എന്ന തെളിവ് കാണിക്..." മാഷ് "ആഹ്..മോളെ കാണിക്....." രാധമ്മ.. ശ്രേയ അപ്പോൾ തന്നെ തന്ടെ ഫോൺ എടുത്തു മാഷ് അവൾക് msg അയച്ചത് മഷിനല്ലാത്ത ബാക്കി ഉള്ളവര്കൊക്കെ കാണിച്ചു കൊടുത്തു........അപ്പോ എല്ലാരും മാഷിനെ കലിപ്പിച്ചൊന്നു നോക്കി... "നിങ്ങളൊക്കെ എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നെ...ഇപ്പോ നിങ്ങൾക് ഒക്കെ മനസിലായില്ലേ ഞാൻ ആർക്കും msg ചെയ്തിട്ടില്ല എന്ന്...." മാഷ് കൈ കെട്ടി നിന്നു കൊണ്ട് പറഞ്ഞു... അപ്പോ തന്നെ ശ്രേയ മാഷിന്റെ നേരെ ഫോൺ നീട്ടി..... മാഷ് ഫോണിൽ msg കണ്ടതും ഇഞ്ചി കടിച്ച കുരങ്ങനെ പോലെ എല്ലാവരെയും നോക്കി...

എന്നിട്ട് വീണ്ടും ഫോണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... "ഇ...ഇത്...ഈ...msg ഞാ...ഞാനല്ല വിട്ടിരിക്കുന്നെ...." "പിന്നെ ആരാ...നിന്ടെ പ്രേതം നിന്ടെ ഫോണെടുത്തു വിട്ടിരിക്കാണോ..." മുത്തശ്ശൻ "മുത്തശ്ശൻ പറഞ്ഞത് ശരിയാ...i think ഇതെന്റെ പ്രേതമാവും..." മാഷ് "ഏഹ്...മരിക്കാത്ത നിനക്ക് എങ്ങനെയാട പ്രേതം..." 'അമ്മ "അത് ശരിയാല്ലോ...ചിലപ്പോ ഞാൻ മരിച്ചിട്ടുണ്ടാവും...." മാഷ് മാഷിന്റെ ആ ഡയലോഗ് കേട്ടതും എല്ലാരും ഞെട്ടി കൊണ്ട് മാഷിനെ നോക്കി...രാധമ്മ പോയി മാഷിന്റെ മണ്ടക്കിട്ടു ഒരെണ്ണം കൊടുത്തു.... "എന്തൊക്കെയാട പറയുന്നേ...ബുദ്ധി ഇല്ലേ നിനക്ക്...." അപ്പോഴേക്ക് മീനു താഴെ എന്തോ തിരയാൻ തുടങ്ങിയിരുന്നു.... "മോളെന്താ തിരയുന്നെ...." അമ്മ "ഞാൻ മാഷിന്റെ കളഞ്ഞു പോയ സ്ക്രൂ നോക്കുവായിരുന്നു..." അത് കേട്ട് എല്ലാരും മാഷിനെ നോക്കി കളിയാക്കി ചിരിച്ചു മാഷ് മീനുവിനെ നോക്കി പല്ല് കടിക്കുന്നുണ്ട്...

.മീനുവണേലോ ഈ ചർച്ച എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാൽ മതി എന്ന മട്ടിലാണ്.... അതിഞ്ഞു വേണ്ടി ആണ് അവൾ വഴി തിരിച്ചു വിടുന്നത്..... "അല്ല...അപ്പോ അനു ശ്രേയക്ക് msg അയച്ചിട്ടില്ലെങ്കിൽ പിന്നെയാര ശ്രേയക്ക് MSG അയച്ചത്...." മുത്തശ്ശി ഹോ...മുത്തശ്ശി...എനിക്ക് പണിയാൻ വേണ്ടി ഇറങ്ങിയിരിക്കണല്ലേ... 【മീനു ആത്മ】 മാഷ് അപ്പോൾ സംശയ ഭാവത്തിൽ മീനുവിനെ നോക്കി....അത് crct മീനു കാണും ചെയ്തു...മീനു ഞാൻ അങ്ങനെ ചെയ്യോ...നഹി...എന്ന ഭാവത്തിൽ നിന്നു.... നിയങ്ങനെ ചെയ്യും എന്ന ഭാവത്തിൽ മാഷും.... "എനിക്ക് തോന്നുന്നത് ആരോ കരുതി കൂട്ടി ഒരു പണി ഒപ്പിച്ചു വച്ചതാണെന്ന...." ശ്യാം അത് കേട്ടതും മീനുവും സന്ധ്യയും ശ്യാമിനെ നോക്കി പല്ല് കടിച്ചു...

.തെണ്ടിക്ക് കിട്ടിയതോന്നും പോര എന്നു തോന്നുന്നു...മീനു മനസ്സിൽ പറഞ്ഞു ശ്യാമിനെ ഒന്ന് ഇരുത്തി നോക്കി.... "ശ്യാം പറഞ്ഞത് ശരിയാ...എനിക്കുമുണ്ട് ആ സംശയം...." മാഷ് മീനുവിനെ നോക്കി കൊണ്ട് പറഞ്ഞു... അത് കേട്ട് മീനു മാഷിനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു.... "ഹ്മ്മ...ആരായാലും നല്ല 8 ന്റെ പണിയ തന്നത്...." 'അമ്മ അത് കേട്ടു മീനുവും സന്ധ്യയും പരസ്പരം ഒന്ന് നോക്കി ചിരിച്ചു.... "നടന്നത്...നടന്നു...ഇനി എല്ലാവരും മുറിയിലേക്ക് പൊക്കോളൂ...പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ...എന്നെങ്കിലുമൊക്കെ കള്ളനെ കിട്ടുമായിരിക്കും..." എന്നും പറഞ്ഞു മുത്തശ്ശനും മുത്തശ്ശിയും സഭ പിരിച്ചു വിട്ടു....മീനും സന്ധ്യയും രക്ഷപെട്ടു എന്നും പറഞ്ഞു ഹൈഫൈവ് കൊടുത്തു... "എന്നാലും ആരാവും msg ചെയ്തിട്ടുണ്ടാവ...."

എല്ലാരും പോയി കഴിഞ്ഞ ശേഷം ശ്യാം നിന്ന് പറഞ്ഞതും സന്ധ്യയും മീനുവും പരസ്പരം ഒന്ന് നോക്കി കൊണ്ട് ശ്യാമിന്ടെ അപ്പുറവും ഇപ്പുറവും ചെന്നു നിന്നു... ശ്യാം അവരെ രണ്ടു പേരെയും സംശയ ഭാവത്തിൽ നോക്കി.... രണ്ടാളും ശ്യാമിന്റെ രണ്ടു ചെവിയിലും നല്ല പച്ച തെറി അങ് പറഞ്ഞു കൊടുത്തു...അത് കേട്ടപ്പോൾ ശ്യാമിന് സമാധാനമായി....മാഷ് എന്താപ്പോ എനിക്ക് പറഞ്ഞു തരാതെ അവൻക്ക് മാത്രം രഹസ്യം പറഞ്ഞു കൊടുത്തിരിക്കുന്നെ എന്നും ചിന്തിച്ചു നിൽകാണ്.... ശ്യാം അവരെ രണ്ടു പേരെയും ദയനീയ മായി നോക്കിക്കൊണ്ട് ഒന്ന് പുഞ്ചിരിച്ചു...അവരും തിരിച്ചു ചിരിച്ചു കൊടുത്തു മുറിയിലേക്ക് പോയി.....മാഷ് അപ്പോൾ തന്നെ കിളി പോയ പോലെ നിക്കുന്ന ശ്യാമിന്റെ അടുത്തേക്ക് ചെന്നു....

എന്നിട്ട് അവനെ തോണ്ടി... നോ response.... വീണ്ടും തോണ്ടി അപ്പോ ശ്യാം സ്വപ്നത്തിൽ എന്ന പോലെ ഞെട്ടി കൊണ്ട് മാഷിനെ നോക്കി.... മാഷ് അവൻകൊന്നു ഇളിച്ചു കൊടുത്തു.... "എടാ...അവർ രണ്ടു പേരും എന്താ നിന്നോട് പറഞ്ഞേ...." മാഷ് "നിനക്കത് കേൾക്കണോ...." ശ്യാം "ഹാ...വേണം...." അപ്പോ തന്നെ ശ്യാം മാഷിന്റെ ചെവിയിൽ അവർ പറഞ്ഞു കൊടുത്തത് അതേ പോലെ പറന്നു കൊടുത്തു... ഒക്കെ കേട്ടപ്പോ മാഷിന് ക്ലു..... എന്നൊരു ശബ്ദം മാത്രമായിരുന്നു ചെവിയിൽ കേട്ടിരുന്നത് ശ്യാം മാഷിനൊന്നു ചിരിച്ചു കൊടുത്തു പോയി...പ്യാവം മാഷ് കിളി പോയി സെറ്റിയിൽ ഇരുന്നു..... ഹോ...വേണ്ടിയിരുന്നില്ല...എന്നാലും എന്ടെ ഫാര്യ ഇത്ര ഭീകരി ആണെന്ന് അറിഞ്ഞില്ല...ഇതുവരെ ചെവി ഷെരിയായില്ലെന്നു തോനുന്നു...എന്നും പറഞ്ഞു മാഷ് ചെവിയുടെ അവിടെ കൊട്ടി കൊണ്ടിരുന്നു.... &&&&&&&&&&&&&&&

മീനു & സന്ധ്യ "ഹോ ഇത്തവണത്തേക്ക് നമ്മൾ രക്ഷപെട്ടു...." എന്നും പറഞ്ഞു കൊണ്ട് സന്ധ്യ ബെഡിൽ ചാടി കേറിയിരുന്നു..... "ശെരിയ....ജസ്റ്റ് മിസ്...." മീനു "എടിയെ നിനക്ക് നടു വേദനിക്കുന്നുണ്ടോ...." സന്ധ്യ മീനുവിനോട് ചോദിച്ചതും മീനു നടുവിൽ തൊട്ട് കൊണ്ട് പറഞ്ഞു... "ചെറുതായിട്ട്...." പിന്നെ രണ്ടും ഓരോന്ന് പറഞ്ഞു അവിടിരുന്നു....അപ്പോഴാണ് മാഷ് അവിടേക്ക് വന്നത്.... "മീനു...നി ഒന്ന് മുറിയിലേക്ക് വാ...." ഇതും പറഞ്ഞു മാഷ് മുറിയിൽ നിന്ന് പോയി.... വൗ....ഞാൻ പെട്ടു......മാഷിന് എല്ലാം മനസിലായിട്ടുണ്ടാവും....ഇനി എന്ത് ചെയ്യും...ശ്യോ രക്ഷപെടാൻ ഒരു വഴിയും തളിയുന്നില്ലല്ലോ....സന്ധ്യയോട് ചോദിക്കാം.... "എടി സന്ധ്യേ....മാഷിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴി പറഞ്ഞു താടി...." "ഒരു വഴിയും കിട്ടുന്നില്ല....നി അനുവിന്റെ അടുത്തേക്ക് ചെന്നേക്ക്...." തെണ്ടി....എന്നെ കയ്യൊഴിഞ്ഞു....ഇനിപ്പോ അവിടേക്ക് ചെല്ലല്ലാതെ ഒരു വഴിയുമില്ല.... "മീനു........" മാഷ് മുറിയിൽ നിന്ന് വിളിക്കാൻ തുടങ്ങി....

ഇതിനെ ഞാൻ എന്താ വേണ്ടേ....മീനു പേടിച്ചു പേടിച്ചു മാഷിന്റെ മുറിയിലേക്ക് കയറി....മാഷ് കട്ടിലിൽ ഇരിക്കുന്നുണ്ട്.... "മീനു ആ ഡോർ അടച്ചേക്...." "അതൊക്കെ എന്തിനാ മാഷേ....അതൊന്നും അടക്കണ്ട" "മര്യാദക്ക് അടച്ചു വാടി....." മാഷ് അലറിയതും മീനു ഡോറിന്റെ അവിടെക് ഒരു പാച്ചിലായിരുന്നു....വേഗം പോയി ഡോർ അടച്ചു വന്നു.... "ഹ്മ്മ...ഇങ് വാ...സേട്ടൻ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ...." എന്നും പറഞ്ഞു മാഷ് എന്റെ കയ്യിൽ പിടിച്ചു വലിച്ചു....ഞാൻ നേരെ മാഷിന്റെ മടിയിൽ landi......... മാഷ് എന്ടെ അരയിലൂടെ പിടിച്ചു ലോക്ക് ആക്കി.... എന്നിട്ട് എന്റെ ചെവിയുടെ അവിടെ ഒന്ന് ഊതി.... ഞാൻ ഒന്ന് പുളഞ്ഞു കൊണ്ട് മാഷിനെ നോക്കി........ "നിയും സന്ധ്യയുമല്ലേ ആ പണി ഒപ്പിച്ചത്...." അതിന് ഞാനൊന്ന് ഇളിച്ചു കൊടുത്തു.... "ആർക്കുള്ള പണിയായിരുന്നു...." മാഷ് "ശ്രേയക്ക്...." "എന്നിട്ട് ശ്രേയ മാത്രമല്ലല്ലോ....എല്ലാം വീണില്ലേ....."

"അവരൊക്കെ അവിടെക് വരുമെന്ന് ഞാൻ കരുതിയോ...." ഞാൻ "ഹ്മ്മ....ഇനി നി ആർക്കെങ്കിലും പണി കൊടുക്കുമ്പോൾ എന്നോട് കൂടെ പറയണേ....അല്ലേൽ എല്ലാ പണിയിലും ഇനിയും ഞാൻ വീഴുള്ളൂ...." മാഷിന്റെ ആ പറച്ചിൽ കേട്ടു എനിക്ക് ചിരിയാണ് വന്നത്....ഞാൻ മാഷിനെ നോക്കി പൊട്ടിച്ചിരിച്ചു....അപ്പോ മാഷ് എന്നെ ഒന്ന് കൂടെ മാഷിനോട് അടുപ്പിച്ചു എന്റെ അധരങ്ങൾ അങ് കവർന്നു..... ഏറെ സമയം അങ്ങനെ നിന്ന ശേഷം മാഷ് എന്റെ അദരങ്ങളെ സ്വതന്ത്ര മാക്കി... എനിക്ക് എന്തോ മാഷിന്റെ മുഖത്തേക്ക് നോക്കാൻ ഒരു നാണം...ഞാൻ തല താഴ്ത്തി ഇരുന്നു..... മാഷ് ചൂണ്ട്‌ വിരൽ കൊണ്ട് എന്റെ താടിയിൽ പിടിച്ചു മുഖം പൊക്കി....

"എന്താപ്പോ ഞാൻ കാണുന്നെ...എന്റെ മീനുട്ടിക്ക് നാണോ..." മാഷിന്റെ ആ ഒരൊറ്റ ചോദ്യം കൊണ്ട് എന്റെ നാണമൊക്കെ എവിടുക്കോ പോയി...ഞാൻ മാഷിനെ നോക്കി ഇളിച്ചു.... "നാണോ... എനിക്കോ...നഹി...." "ഹ്മ്മ...പിന്നെന്തിനാ തല താഴ്ത്തി ഇരുന്നിരുന്നെ...." "ചുമ്മാ....മാഷേ...ഇനി എന്നെ വിട്... ഞാൻ പൊക്കോട്ടെ...." അപ്പോ മാഷേന്ടെ കവിളിൽ കൂടി ഒരുമ്മ തന്നു പൊക്കോളാൻ പറഞ്ഞു.... ഹാവൂ....രക്ഷപെട്ടു.... എന്നും മനസ്സിൽ പറഞ്ഞു ഞാൻ സന്ധ്യടെ അടുത്തേക്ക് ചെന്നു...പെണ്ണ് ഫോണിൽ മൂവി കാണുന്ന തിരക്കിൽ ആണ്....പിന്നെ ഞാനും അവളെ ഒപ്പം ഇരുന്നു മൂവി കണ്ടു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story