❤️എന്റെ മാഷ്❤️: ഭാഗം 56

ente mash

എഴുത്തുകാരി: AADI

മൂവി ഒക്കെ കാണൽ കഴിഞ്ഞു വെയ്കുന്നേരം എല്ലാരും കൂടെ സൊറ പറഞ്ഞു ചായ ഒക്കെ കുടിച്ചു....രാത്രി പിന്നെ ഭക്ഷണം കഴിച്ചു ഞാൻ കിടക്കാൻ പോയി.... എന്താണാവോ ഇന്ന് നല്ല ക്ഷീണം....വീഴ്ചയുടെ ആവും..... "മാഷേ...റോമൻസിക്കാൻ വരണ്ട....എനിക്ക് നല്ല ഉറക്ക് വരുന്നുണ്ട്...അതോണ്ട് ഞാൻ ഉറങ്ങി..." എന്നും പറഞ്ഞു പുതപ്പ് എടുത്തു തല വഴി മൂടി കിടന്നു...... പിറ്റേന്ന് മാഷ് വിളിക്കുമ്പോഴാണ് ഉറക്കിൽ നിന്ന് എണീക്കുന്നത്....ഇന്ന് സന്ധ്യ ഒക്കെ പോവും...ഇത്ര ദിവസം അവരൊക്കെ ഉണ്ടായോണ്ട് നല്ല രസമായിരുന്നു.... ഞാൻ ഫ്രഷ് ആയി സന്ധ്യടെ മുറിയിലേക്ക് പോയി....അവൾ ഡ്രസ് ഒക്കെ എടുത്തു വെക്കായിരുന്നു.... "എടി...നിനക്ക് ഇവിടെ നിന്നൂടെ..." ഞാൻ "പറ്റില്ല മോളെ...ക്ലാസ്സുണ്ട്...അല്ലേൽ ഞാൻ നിന്നിരുന്നു...."

അങ്ങനെ ഭക്ഷണമൊക്കെ കയിച്ചു അവർ പോവാൻ ഇറങ്ങി...ഞാനും മാഷും റെയിൽ വേ സ്റ്റേഷൻ വരെ വരാമെന്ന് പറഞ്ഞെങ്കിലും അവർ വേണ്ടന്ന് പറഞ്ഞു....അമ്മയും അവരെ കൂടെ പോയിരുന്നു.... അച്ഛൻ പിന്നെ ബിസിനെസ്സ് ആവശ്യത്തിന് വേണ്ടി ദുബായിലേക്കും പോയി..... സന്ധ്യ പോയപ്പോ എന്തോ ഞാൻ തനിച്ചായ പോലെയൊക്കെ തോന്നി....പിന്നെ അമ്മയുമില്ല....ഇനി വീട്ടിൽ ഞാനും മാഷും ശ്രേയയും മാത്രമുള്ളു.... "മീനു...വാ കോളേജിൽ പോവാം..." മാഷ് വന്നു വിളിച്ചതും ഞാൻ വേഗം ഡ്രസ് change ചെയ്തു മാഷിന്റെ കൂടെ കോളേജിലേക്ക് പൊന്നു.... കോളേജിൽ എത്തിയപ്പോൾ തന്നെ ആ രമ്യ ടീച്ചറിനെ ആണ് കണി.... ടീച്ചർ ഞങ്ങളെ അടുത്തേക്ക് വന്നു.... "അനു.... മീന എന്താ തന്ടെ കൂടെ വരുന്നേ...." രമ്യ ടീച്ചർ ഓഹോ...അപ്പോ ഈ സാദനത്തിന് എന്താ ഞങ്ങളെ marriage കഴിഞ്ഞ കാര്യം അറിയില്ലേ....

"ഞാൻ പിന്നെ മാഷിന്റെ കൂടെ അല്ലാതെ മറ്റാരെ കൂടെ വരാനാ..." ഞാൻ പെട്ടന്ന് മാഷിനൊരു കാൾ വന്നപ്പോ മാഷ് ഞങ്ങളെ അടുത്ത് നിന്ന് മാറി നിന്നു... "അതിന് നിയും അനുവും തമ്മിലുള്ള ബന്ധമെന്താ...." രമ്യ ടീച്ചർ "ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണ്...." ഞാൻ അത് കേട്ടതും ടീച്ചർ ഞെട്ടി.... "അരവിന്ത് സാർ അപ്പോ മാരീഡ് ആയിരുന്നോ...." ടീച്ചർ "അതേ...." എന്നും പറഞ്ഞു കൊണ്ട് മാഷ് അങ്ങോട്ടെക്ക് വന്നു....മാഷിന്റെ മുഖത്തു എന്തോ ടെൻഷൻ ഉള്ള പോലെ തോന്നി...ഞാൻ എന്താണെന്ന് മാഷിനോട് കണ്ണ് കൊണ്ട് ചോദിച്ചു...ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു ചിരിച്ചു കൊണ്ട് പോയി.... പക്ഷെ മാഷിനെ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല....എന്തോ ഉണ്ട് തോനുന്നു...ചിലപ്പോ എന്റെ തോന്നാലാവും.... ഞാൻ അവിടെ നിന്ന് ചുറ്റി തിരിയാതെ നേരെ ക്ലാസ്സിലേക്ക് പൊന്നു... &&&&&&&&&&&&&

രമ്യ ടീച്ചർ ഞങ്ങളെ അടുത്തേക്ക് വന്നു സംസാരിക്കുമ്പോഴാണ് എനിക്കൊരു unknown നമ്പറിൽ നിന്ന് കാൾ വന്നത്...ഞാൻ കാൾ അറ്റൻഡ് ചെയ്തു അവരെ അടുത്ത് നിന്ന് മാറി നിന്നു.... "അരവിന്ത്....ഇനി മീന കൂടുതൽ കാലം നിന്ടെ അടുത്തുണ്ടാവില്ല...അവൾ അറിയാതെ പോയ ആ രഹസ്യം ഞാനവളോട് പറയും ചെയ്യും...അതുപോലെ അവളെ ഞാൻ അങ് കൊണ്ടു പോകും...ഞാനും അവളും മാത്രമായ ഒരു ലോകത്തേക്ക്..." ഇത്രയും പറഞ്ഞു ആ കാൾ കട്ട് ആയി.... എന്തോ എനിക്ക് ഒരു പേടി തോന്നി...ഞാൻ മീനുവിനെ നോക്കിയപ്പോൾ അവൾ അവിടെ ചിരിച്ചു കൊണ്ട് രമ്യ ടീച്ചറോട് സംസാരിക്കുന്നതാണ് കണ്ടത്.... ആ ചിരി ഒരിക്കലും മായരുതെ എന്നു പ്രാർത്ഥിച്ചു ഞാൻ അവരെ അടുത്തേക്ക് ചെന്നു...എന്തോ എനിക്ക് നല്ല ടെൻഷൻ പോലെ...

മീനു എന്നോട് എന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു നേരെ സ്റ്റാഫ് റൂമിലേക്ക് പോന്നു... ഇന്ന് ഇനി ക്ലാസ് ഒന്നും എടുക്കാൻ intrest ഇല്ലാത്തൊണ്ട് അതൊക്കെ രജീഷ് സാറിനെ ഏല്പിച്ചു.... മീനുവിനോട് എല്ലാ സത്യങ്ങളും ഇന്ന് പറയണം... എന്നാൽ പിന്നെ അയാൾക്കു എന്നെ ഭീഷണി പെടുത്താൻ പറ്റില്ലല്ലോ...ഞാൻ വേഗം മീനുവിന്ടെ അച്ഛന് വിളിച്ചു സത്യങ്ങൾ ഒക്കെ അവളറിയാൻ സമയമായി...അത് കൊണ്ട് ഞാനത് പറയാൻ പോകുവാണെന്നു പറഞ്ഞു.... ആദ്യം അങ്കിൾ വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നെ എന്നയാലും അവൾ അറിയും അത് കൊണ്ട് നി തന്നെ പറഞ്ഞോ എന്നു പറഞ്ഞു....അത് വേണ്ട അങ്കിൾ തന്നെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു.... ഇനി അവളോട് എല്ലാം പറയണം...

ലഞ്ച് ബ്രേക്കിന് അവളെയും കൂട്ടി കോളേജിൽ നിന്ന് പോകണം...ഇതെല്ലാം മനസിൽ കരുതി കൊണ്ട് ലഞ്ച് ബ്രേക്ക് ആവാൻ വേണ്ടി ഞാൻ കാത്തു നിന്നു..... &&&&&&&&&&&&&&&&& ഇന്ന് മാഷിന്റെ ക്ലാസ്സിലൊക്കെ നങ്ങൾക് മാഷിന് പകരം രജീഷ് മാഷാണ് വന്നത്‌....ഈ മാഷിത് എവിടെ പോയി... രജീഷ് സാറിനോട് ഞാൻ മാഷ് എവിടെ ചോദിച്ചപ്പോൾ കുറച്ചു വർക് ഉള്ളോണ്ട് ബിസി ആണെന്ന്.പറഞ്ഞു...ചിലപ്പോ ബിസി ആവും...അത് കൊണ്ട് മാഷിനെ ലഞ്ച് ബ്രേക്കിന് കാണാമെന്നു കരുതി ഇരുന്നു... ലഞ്ച് ബ്രേക്ക് ബെൽ അടിച്ചതും ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങാൻ നിന്നപ്പോൾ മാഷ് എന്റെ അടുത്തേക്ക് വന്നു വേഗം ബാഗ് എടുത്തു വരാൻ പറഞ്ഞു.... ഞാൻ എന്താണെന്ന് ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.... ശ്രുതിയെ നോക്കിയപ്പോൾ നി പോക്കോ എന്നു പറഞ്ഞു.... ഞാൻ ബാഗും എടുത്തു മാഷിന്റെ പിന്നാലെ വെച്ചു പിടിച്ചു.....

&&&&&&&&&&&&&&&& ശ്രേയ "ഹെലോ...ലാർവിൻ ഇന്ന് ഇനി ഒന്നും നടക്കില്ല...അനു അവളെ കൊണ്ടു പോയി...നാളെ എങ്ങനെയെങ്കിലും ഞാൻ അവളെ സ്ഥലത്തേക്ക് എത്തിക്കാം...ബാക്കി ഒക്കെ നിന്ടെ കയ്യിൽ ആണ്....." ശ്രേയ "അറിയാം മാഡം...മാഡം അവളെ അവിടെ എത്തിച്ചാൽ മതി...ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം....ഈ ലാർവിൻ ഒരു കാര്യം ഏറ്റെടുത്താൽ അത് നടത്തിയിരിക്കും..." "ഹ്മ്മ...ഗുഡ്..." എന്നും പറഞ്ഞു ശ്രേയ കാൾ വച്ചു മാഷിന്റെ കൂടെ പോകുന്നു മീനുവിനെ നോക്കി ക്രൂരമായി ചിരിച്ചു........ &&&&&&&&&&&&& "മാഷേ നമ്മളിത്‌ എങ്ങോട്ടാ പോവുന്നെ..." ബുള്ളെറ്റിൽ കയറിയ മുതൽ ഞാൻ മാഷിനോട് ചോദിക്കാൻ തുടങ്ങിയതാണ്...പക്ഷെ മാഷ് ഞാൻ ചോദിച്ചത് കേട്ടിട്ടും ഒരക്ഷരം മിണ്ടുന്നില്ല...

ലാസ്റ്റ് ദേഷ്യം വന്നപ്പോൾ ഞാൻ മുഖവും വീർപ്പിച്ചു ഒന്നും മിണ്ടാതെ ഇരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ മാഷ് ബുള്ളെറ്റ് നിറുത്തി...ഇപ്പോ ഞങ്ങൾ കടലിന്റെ അവിടെ ആണ് ഉള്ളത്...ഈ സമയത്ത് മാഷ് എന്തിനാ ഇവിടുക്ക് വന്നിരിക്കുന്നെ.... മാഷ് എന്നോട് ഇറങ്ങാൻ പറഞ്ഞപ്പോൾ ഞാൻ വേഗം ഇറങ്ങി സംശയ ഭാവത്തിൽ മാഷിനെ നോക്കി.... മാഷ് ഒന്നും മിണ്ടാതെ നടന്നതും ഞാനും പിന്നാലെ നടന്നു...ആൾ ഒഴിഞ്ഞ തണലുള്ള ഭാഗത്തെ ഒരു ബെഞ്ചിൽ മാഷ് പോയിരുന്നപ്പോൾ ഞാനും മാഷിന്റെ തൊട്ടടുത്ത് ചെന്നിരുന്നു.... മാഷ് കടലിലേക്ക് നോക്കി ഇരിക്കാണ്... അതിനാമാത്രം എന്താണാവോ കടലിൽ...ഞാനും നോക്കി...ഒന്നുമല്ലല്ലോ...വെള്ളം മാത്രമുള്ളു ല്ലോ....... ഈ മാഷേന്ത ഒന്നും മിണ്ടാതെ.... "മാഷേ...നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നിരിക്കുന്നെ...." ഞാൻ തന്നെ ലാസ്റ്റ് ചോദിച്ചു.... "മീനു എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്...."....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story